സുബ്രഹ്മണ്യ പൂജാ പുസ്തകം

സുബ്രഹ്മണ്യ പൂജാ ക്രമം


ആമുഖം

ഭാരതീയ ആചാര അനുഷ്ഠാനങ്ങളെ ശാസ്ത്രീയമായ രീതിയിൽ ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സൻ മനസ്സുകളുടെ കൂട്ടാ യ്മയാണ് ഭാരതീയ ധർമ്മ പ്രചാര സഭ

കഴിഞ്ഞ 18 വർഷത്തിനകം
ഷോഡശ സംസ്കാരങ്ങളെ കുറിച്ച് ഭാരതത്തിലും  വിദേശരാജ്യങ്ങളിലും ശില്പശാലകളും ക്ലാസ്സുകളും നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്

അതേപോലെ തന്നെ സന്ധ്യാവന്ദനവും വിവിധ പൂജകളും സാധനങ്ങളും
ആയിരക്കണക്കിന് പേരെ പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്

അങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ ഭാരതത്തിൻറെ ആദ്ധ്യാത്മിക മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഭാരതീയ ധർമ്മ പ്രചാര സഭക്ക് കഴിഞ്ഞിട്ടുണ്ട്

കഴിഞ്ഞ കൊറോണ കാലത്ത്
പല മനസിക ബുദ്ധിമുട്ടുകളാൽ വീട്ടിൽ ഇരിക്കുന്നവരെ സാധനയിലൂടെ ആത്മവിശ്വാസമുള്ള വരും സമ്പന്നരും ആക്കി മാറ്റുക എന്ന ഉദ്ദേശത്തിൽ വിവിധ ഉപാസനകൾ ഓൺലൈനായി ( വാട്സ് - അപ്) പഠിപ്പിക്കുകയുണ്ടായി

പൂജ പഠിച്ച് ചെയ്ത വ്യക്തികളുടെ ജീവിതത്തിൽ അത്ഭുതകരമായ അനുകൂല മാറ്റങ്ങളാണ് സംഭവിച്ചത്

ഇക്കാലത്തിനിടക്ക് അ 20 ആയിരത്തോളം വ്യക്തികളെ വിവിധ ഉപാസനകൾ പഠിപ്പിക്കാനും
സമൃദ്ധിയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുവാനും നമുക്ക് സാധിച്ചിട്ടുണ്ട്

അതോടൊപ്പം തന്നെ  ശിക്ഷാർത്ഥികളുടെ ആവശ്യമനുസരിച്ച്
മഹാലക്ഷ്മീ പൂജ
ശ്രീകൃഷ്ണ പൂജ,ചണ്ഡികാ പൂജ,
ധർമ്മശാസ്താപൂജ,സുബ്രഹ്മണ്യ പൂജ,ഗണപതി പൂജ,ശിവപൂജ,
രുദ്രപൂജ,ഗണപതി ഹോമം,
ഭഗവതീ സേവ,ഭുവനേശ്വരീ പുജ  ( ശാക്തേയം ) എന്ന പൂജ പദ്ധതികളും തയ്യാറാക്കി പഠിപ്പിക്കുകയുണ്ടായി

ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ  ഒന്നിച്ചിരുന്ന് പൂജകൾ ചെയ്തു ആധ്യാത്മികതയുടെ ഉയർന്ന
അനുഭൂതികൾ അനുഭവിക്കുന്നു.

ഭാരതീയ ധർമ്മ പ്രചാര സഭയിൽനിന്നും പൂജ അഭ്യസിച്ചവരുടെ  ഒരുപാട് കാലത്തെ ആഗ്രഹവും ആവശ്യവും ആയിരുന്നു ഈ പൂജകൾ ഒക്കെ പുസ്തകമായി ഇറക്കുക എന്നത്
ഇപ്പോഴാണ് അതിന്  നിയോഗമുണ്ടായത്

കേരളത്തിലെ മുഴുവൻ ഹിന്ദു വീടുകളിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും  പൂജ ചെയ്തു   ഉയർന്ന ആത്മവിശ്വാസവും സമ്പൽസമൃദ്ധിയും ഉണ്ടാവുക എന്ന ഉദ്ദേശ്യത്തിലാണ് ഇപ്പോൾ പുസ്തകം പ്രസിദ്ധീകരിക്കുന്നത്

ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ഈയൊരു വലിയ
ഉദ്ദ്യമം  നടപ്പിലാക്കാനുള്ള ശ്രമം  പുസ്തക പ്രസിദ്ധീകരണ മേഖലയിൽ വളരെ കാലത്തെ തഴക്കവും പഴക്കവും ഉള്ള കോഴിക്കോട് ഗംഗ ബുക്സ്
വളരെ സന്തോഷത്തോടെ ഏറ്റെടുത്തപ്പോൾ ഹിന്ദു സമാജത്തിൽ നടക്കാൻ പോകുന്ന വളരെ വലിയ ഒരു പരിവർത്തനത്തിന് തുടക്കമാവുകയാണ്

ഒരുകാലത്ത് പുരോഹിതന്മാർ പൂജ ചെയ്യുകയും മറ്റുള്ളവർ മാറിനിന്ന് കാണികൾ ആവുകയും  അവസാനം കർപ്പൂര ആരതി എടുത്ത് ദക്ഷിണ കൊടുക്കുകയും ചെയ്യുന്ന അവസ്ഥയിൽ നിന്നും
നേരിട്ട് പൂജ ചെയ്തു ദേവിയുടെ അനുഗ്രഹം അനുഭവിക്കുന്ന
അവസ്ഥ എല്ലാ വീടുകളിലും സംജാതമായിരിക്കുകയാണ്

കഴിഞ്ഞ കർക്കിടമാസ കാലത്ത് ആയിരത്തിലധികം സ്ത്രീകൾ മുടങ്ങാതെ 30ദിവസം ഗണപതിഹോമം ചെയ്യാൻ സാധിച്ചു എന്നത് കേരളത്തെ സംബന്ധിച്ച് ഒരു വലിയ നിശബ്ദ വിപ്ലവം തന്നെയാണ്

മുഴുവൻ വീടുകളിലും പുസ്തകം എത്തിക്കുകയും പൂജ അഭ്യസിച്ച്  ചെയ്തു എല്ലാവരിലും  അനുഗ്രഹം ഉണ്ടാവുകയും ചെയ്യട്ടെ .

ഡോ. ശ്രീനാഥ് കാരയാട്ട് (ശ്രീനാഥ് ജി)
ആചാര്യൻ ഭാരതീയ ധർമ്മ പ്രചാര സഭ

അവതാരിക

ലോകത്തിൻറെ ഏതെങ്കിലും ഭാഗത്തുനിന്ന് അറിവ് അന്വേഷിച്ച് ഒരു കപ്പൽ യാത്ര ആരംഭിച്ചിട്ട് ഉണ്ടെങ്കിൽ അത് ലക്ഷ്യംവച്ചത് ഭാരതം ആയിരുന്നു

എന്ത് അറിവാണ് ഭാരതം ലോകത്തിന് നൽകിയത് ?

അത് ആത്മജ്ഞാനം ആണ്
ശാസ്ത്ര ചിന്തകളാണ്

ഈശ്വരാരാധനയിലൂടെ
ധർമ്മം അർത്ഥം കാമം മോക്ഷം എന്നീ അവസ്ഥകളിലൂടെ
സ്വയം ഈശ്വരൻ ആവാനുള്ള വിദ്യയാണ്

നിങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള  ദേവതകളെ സൃഷ്ടിച്ച്  ഉപാസിച്ച്
അത് നേടിയെടുക്കാനുള്ള ഉള്ള പദ്ധതികളാണ് , ദർശനങ്ങളാണ്

സമ്പത്തിനായി മഹാലക്ഷ്മിയെയും
വിദ്യക്ക്യായി സരസ്വതിയെയും ശക്തിക്ക്യായി
ഭദ്രകാളിയെയും നമ്മൾ ഉപാസിക്കുന്നു.

ഭാരതം എപ്പോഴും ദർശനങ്ങളെ  സൂക്ഷിച്ചത് ആചാരാനുഷ്ഠാനങ്ങൾ ആണ് , പദ്ധതികളായാണ്

തലമുറ തലമുറകളിലേക്ക് ആ ദർശനങ്ങളെ കൈമാറിയതും ആചാരാനുഷ്ഠാനങ്ങൾ ആയാണ്

ധർമ്മത്തിലൂടെ ധാരാളം അർത്ഥവും (സമ്പത്ത് ) ആ അർത്ഥം കൊണ്ട്  സകല കാമനകളും പൂർത്തീകരിച്ചു മോക്ഷാവസ്ഥയിലേക്ക് എത്തിയവരാണ് നമ്മുടെ പൂർവികർ

പ്രപഞ്ചത്തിലെ മുഴുവൻ സമൃദ്ധിയും നമ്മിലേക്ക് അ കൊണ്ടുവരാൻ വേണ്ടി  ഭാരതത്തിലെ ഋഷിമാർ  തപസ്സിലൂടെ കണ്ടെത്തി നമുക്ക് തന്നതാണ് ദേവതാ ഉപാസന കൾ

ഉപാസനയിലൂടെ സകല സമൃദ്ധിയുടേയും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ  നമുക്ക് സാധിക്കുന്നു.

സുബ്രഹ്മണ്യദേവനെ ഉപാസിക്കാനും അങ്ങനെ ഉയർന്ന ആധ്യാത്മിക അനുഭൂതി അനുഭവിക്കാനും നിങ്ങളെ പ്രാപ്തനാക്കുന്നത് ആണ് ഈ പൂജ പദ്ധതി

കഠിനങ്ങളായ മുദ്രകൾ  സംസ്കൃത ശ്ലോകങ്ങൾ
എന്നിവയൊന്നും ഇല്ലാതെ വളരെ ലളിതമായി ,മലയാളം വായിക്കാൻ അറിയുന്ന ഏതൊരാൾക്കും  ചെയ്യാവുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്

ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന്  പൂജകൾ ചെയ്തു  നമ്മുടെ സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കി ജീവിതത്തിലെ സമഗ്രമായ
ഐശ്വര്യ അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

പ്രസാദക കുറിപ്പ്
(ഗംഗാ ബുക്സ് )

ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ സുബ്രഹ്മണ്യ പൂജ  ക്രമം

സുബ്രഹ്മണ്യ പൂജ
പൂർവ്വാംഗ പൂജ
1.പവിത്രീകരണം

അപവിത്ര പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോപി വാ
യത് സ്മരേത് പുണ്ഡരീകാക്ഷം
സബാഹ്യാഭ്യന്തര ശുചിഃ

സ്വന്തം ശരീരത്തിലും പൂജാദ്രവ്യങ്ങളിലും
ജലം തളിക്കുക

2. ദീപപ്രോജ്വലനം
(ദീപം കത്തിക്കുക )
മന്ത്രം

ദീപജോതിർ പരം ബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദന
ദീപോ ഹരതു മേ പാപം
ദീപജ്യോതീ നമോസ്തുതേ

3 .ആചമനം -
(കയ്യിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം കുടിക്കുക .)

മന്ത്രം
ഓം അച്യുതായ നമഃ
ഓം അനന്തായ നമഃ
ഓം ഗോവിന്ദായ നമഃ

4. ഗുരുധ്യാനം

സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം

ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാൽ പരം ബഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ

( അച്ഛൻ , അമ്മ , ഗുരുക്കന്മാർ ,  എന്നിവരെ മനസ്സാ നമസ്കരിച്ച് അനുവാദം വാങ്ങിക്കുക . )

5 ആസനപൂജ -
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി കയ്യിൽ ജലമെടുത്ത് മന്ത്രം  ചൊല്ലി തളിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക

"പൃഥ്വീ ത്വയാ ധൃതാ ലോകാ
ദേവീത്വം വിഷ്ണുനാ ധൃതാ
ത്വാം ച ധാരയമാം ദേവീ
പവിത്രം കുരു ച ആസനം"

വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക

6. ആത്മപൂജ -
(സ്വന്തം ശിരസ്സിൽ അക്ഷതം ഇടുക ) -

ദേഹോ ദേവാലയ പ്രോക്താ
ജീവോ ദേവ സനാതന
ത്യജേത് അജ്ഞാൻനിർമ്മാല്യം
സോഹം ഭാവേന പുജയേത്

7. ഘണ്ഡാപൂജ
( മണിമുഴക്കി കൊണ്ട് ചൊല്ലുക)

ആഗമനാർത്ഥം തു ദേവാനാം
ഗമനാർത്ഥം തു രക്ഷസാം
കുർവ്വേ ഘണ്ഡാരവം തത്ര
ദേവതാഹ്വാന ലാഞ്ജനം -

8 ശ്രീ ഗണപതി ധ്യാനം -

ഓം ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ

വക്രതുണ്ഡമഹാകായ
സൂര്യകോടി സമപ്രഭ
നിർവ്വിഘ്നം കുരുമേദേവ
സർവ്വകാര്യേഷു സർവ്വദാ

1. ദേശകാലസങ്കല്പം
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത്
ചൊല്ലുക

മമ ഉപാത്ത സമസ്ത ദുരിതക്ഷയദ്വാരാ ശ്രീ സുബ്രഹ്മണ്യസ്വാമീ പ്രീത്യർത്ഥം അദ്യ ബ്രഹ്മണ ദ്വിതീയേ പരാർധേ ശ്വേതവരാഹകൽപേ, വൈവസ്വതമന്വന്തരേ  അഷ്ടാവിംശതിതമേ കലിയുഗേ, പ്രഥമേ പാദേ,
ശകാബ്ദേ അസ്മിൻ വർത്തമാനേ വ്യാവഹാരികേ പ്രഭവാദീനാം ഷഷ്ടി സംവത്സരാണാം മദ്ധ്യേ, പ്രവർതമാനേ,

( 1 ) ... പ്രസ്തുത സംവത്സരത്തിന്റെ പേര് ചേർക്കുക......നാമകേ സംവത്സരേ

( 2 ).....പ്രസ്തുത അയനത്തിന്റെ പേര് ചേർക്കുക.......അയനേ

( 3 ) ...പ്രസ്തുത മാസത്തിന്റെ പേര് ചേർക്കുക............ മാസേ
.
(4 )......പ്രസ്തുത പക്ഷത്തിന്റെ പേര് ചേർക്കുക.........പക്ഷേ

(5).....പ്രസ്തുത തിഥിയുടെ പേര് ചേർക്കുക.......... തിഥൗ

( 6 )....പ്രസ്തുത നക്ഷത്രത്തിന്റെ പേര് ചേർക്കുക...........നക്ഷത്രയുക്തായാമ്

(7 )....പ്രസ്തുത ആഴ്ചയുടെ പേര് ചേർക്കുക...........വാസരയുക്തായാമ്

ശുഭയോഗ-ശുഭ കരണ-ഏവം ഗുണവിശേഷേണ വിശിഷ്ടായാമ് അസ്യാം വർത്തമാനായാമ് ശുഭതിഥൗ

ജമ്ബൂദ്വീപേ,
ഭരതഖണ്ഡേ,
ഭാരതദേശേ
മേരോർദക്ഷിണേപാർശ്വേ,

നഗരത്തിന്റെ / ഗ്രാമത്തിന്റെ പേര് ചേർക്കുക
....... നഗരേ / ഗ്രാമേ,
ഭവനത്തിന്റെ പേര് ചേർക്കുക
.......... ഭവനേ
നിർമിതേ, അസ്യാം
വേദ്യാമ്

അസ്മാകം  സഹകുടുംബാനാം ക്ഷേമ-സ്ഥൈര്യ-വീര്യ-വിജയ - ആയുരാരോഗ്യ ഐശ്വര്യാണാം അഭിവൃദ്ധ്യർത്ഥം ആയുഷ്മത്
സൽസന്താന സമൃദ്ധ്യർത്ഥം,

ധർമ്മാർത്ഥ കാമമോക്ഷ ചതുർവിധഫലപുരുഷാർത്ഥസിദ്ധ്യർത്ഥം,

സമസ്ത മംഗള അവാപ്ത്യർത്ഥം,
ഇഷ്ടകാമ്യാർത്ഥ സിദ്ധ്യർത്ഥം
പുണ്യകാലേ കല്പോക്തപ്രകാരേണ

ശ്രീ സുബ്രഹ്മണ്യ പൂജാം*
*അഹം കരിഷ്യേ*

പുഷ്പാക്ഷതങ്ങൾ കലശത്തിൽ
സമർപ്പിക്കുക

കലശ സ്ഥാപനം
 
പുഷ്പാക്ഷതങ്ങൾ കയ്യിൽ എടുത്ത് ചൊല്ലുക

കലശസ്യ മുഖേ വിഷ്ണു:
കണ്ഠേ രുദ്ര: സമാശ്രിത: 
മൂലേ ത്വസ്യ സ്ഥിതോ ബ്രഹ്മാ
മധ്യേ മാതൃഗണാ: സ്മൃതാ:
കുക്ഷൗ തു സാഗരാ: സർവേ
സപ്തദ്വീപാ വസുന്ധരാ
ഋഗ്വേദോഽഥ യജുർവേദ:
സാമവേദോഽപ്യഥർവണ:
അങ്ഗൈശ്ച സഹിതാ: സർവേ
കലശാമ്ബു സമാശ്രിതാ:
ആയാന്തു ദേവപൂജാർഥം
ദുരിതക്ഷയകാരകാ:

ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു

പുഷ്പാക്ഷതങ്ങൾ കലശത്തിൽ
സമർപ്പിക്കുക

ഷോഡശോപചാര പൂജ
ധ്യാനം
തൊഴുതു കൊണ്ട് ചൊല്ലുക

ഷട് വക്ത്രം ശിഖിവാഹനം ത്രിനയനം ചിത്രാംബരാലംകൃതം
ശക്തിം വജ്രമസിം തൃശൂലമഭയം ഖേടം ധനുശ്ചക്രകം
പാശം കുക്കുടമങ്കുശഞ്ച വരദം ഹസ്തൈർദധാനം സദാ
ധ്യായേത്ദീപ്സിതസിദ്ധിദം  ശിവസുതം വന്ദേ സുരാരാധിതം

ഷോഡശോപചാര പൂജ
ആവാഹനമന്ത്രം

പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത് ചൊല്ലുക

ആവാഹയാമി ദേവത്വാം
ആശ്രിതാർത്ഥ പ്രദായിനം
ആമ്നായ വേദ്യ വിഭവം
ആദി മദ്ധ്യാന്ത വർജ്ജിതം

ഓം ഭൂർ ഭുവസ്വരോം
അസ്മിൻ കുംഭേ
സാംഗം, സായുധം, സപരിവാരം, സർവ്വ ശക്തിയുക്തം വല്ലീ ദേവസേനാ സഹിതം ശ്രീ സുബ്രഹ്മണ്യസ്വാമീ ആവാഹയാമി
സ്ഥാപയാമീ
പൂജയാമീ

പുഷ്പാക്ഷതങ്ങൾ
കലശത്തിൽ സമർപ്പിക്കുക

ഓം രത്ന സിംഹാസനം ചാരു
രത്ന സാനു ധനുസ്സുത
ദദാമി ദേവസേനശ
ദയാകര ഗൃഹാണ മേ
ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: രത്ന സിംഹാസനം സമർപ്പമായി
(പുഷ്പം സമർപ്പിക്കുക )

പാദ്യം ഗൃഹാണ വല്ലീശ
പാർവ്വതീ പ്രിയനന്ദന:
പാപം വാമയമെ സർവ്വം
പുത്രപൗത്രാൻ പ്രവർദ്ധയ
ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ:
പാദ്യം സമർപ്പയാമി
(ശുദ്ധജലം സമർപ്പിക്കുക )

അർഘ്യം ഗൃഹാണ ഗംഗേയ
ദേവരാജ സമർച്ചിത
സഫലാൻ കുരുമേ കാമാൻ
ഷണ്മാതുര നമോ നമ:
ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: അർഘ്യം സമർപ്പയാമി
(ശുദ്ധജലം സമർപ്പിക്കുക )

ഗൃഹാണാചമനം ദേവ
ഗുഹ സ്വാമിൻ ഗുണാലയ
ഗുരോരപി  ഗുരോ ദേവ
കുരുമേ കുശലം വിഭോ

ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: ആചമനീയം സമർപ്പയാമി
(ശുദ്ധജലം സമർപ്പിക്കുക )

മധുപർക്കം ഗൃഹാണേദം
മധുസൂദന വന്ദിത
മഹാദേവ സുതാനന്ദ
മഹാ പാതകനാശന

ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: മധുപർക്കം സമർപ്പയാമി
(തേൻ സമർപ്പിക്കുക )

പഞ്ചാമൃതേന പരമ
പഞ്ചപാതക നാശക
സ്നാനം കുരു സദാരാദ്ധ്യ
സുരസേനാപതേfവ്യയ

ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: പഞ്ചാമൃത സ്നാനം സമർപ്പയാമി
(പഞ്ചാമൃതം സമർപ്പിക്കുക )

ദേവ സിന്ധു സമുദ്ഭൂത
ഗംഗാധര തനൂ ഭവ
സ്നാനം സ്വീകുരു സർവ്വേശ
ഗംഗാദി സലിലൈശ്ശീവൈ:

ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: ശുദ്ധോദക സ്നാനം
സമർപ്പയാമി
(ശുദ്ധജലം സമർപ്പിക്കുക )

വസ്ത്രയുഗ്മം ച വല്ലീശ
വാരിതാഖില പാതക
സുവർണ്ണ തന്തു fഭിസ്സ്യൂതം
ഗൃഹ്യതാം ഗുഹ ഷണ്മുഖ

ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: വസ്ത്രം, ഉത്തരീയം സമർപ്പയാമി
(വസ്ത്രം സമർപ്പിക്കുക)

രാജതം ബ്രഹ്മ സൂത്രം ച
കാഞ്ചനം ചോത്തരീയകം
ദദാമി ദേവസേനേശ
ഗൃഹാണ ഗുണസാഗര

ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: യജ്ഞോപവീതം സമർപ്പയാമി
( യജ്ഞോപവീതം സമർപ്പിക്കുക )

അഗ്നിഹോത്ര സമുദ് ഭൂതം
വിരജാനല സംഭവം
ഗൃഹാണ ഭസിതം ദേവ
ഭൂതബാധാ വിനാശിനീ

ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: വിഭൂതിം സമർപ്പയാമി
(ഭസ്മം സമർപ്പിക്കുക)

കസ്തൂരി കുങ്കുമോ പേതം
ഘനസാര സമന്വിതം
ഗൃഹാണ രുചിരം ഗന്ധം
അന്ധകാരീ തനുദ്ഭവ

ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: ദിവ്യ ഗന്ധാൻ ധാരയാമി
(ചന്ദനം സമർപ്പിക്കുക )

അക്ഷതാൻ ധവളാൻ ദിവ്യാൻ
ഹരിദ്രാ ചൂർണ്ണ മിശ്രിതാൻ
കുമാര കരുണാ സിന്ധോ
ഗൃഹാണ ഗുണഭൂഷണ
ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: അക്ഷതാൻ സമർപ്പയാമി
(അക്ഷതം സമർപ്പിക്കുക )

പാരിജാതാനി നീപഞ്ച
വാരിജാതാനി മാലതീം
പുന്നാഗം ബില്വപത്രം ച
ഗൃഹാണ ക്രൗഞ്ചദാരണ

ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: പുഷ്പാണി സമർപ്പയാമി
(പുഷ്പം സമർപ്പിക്കുക )

അംഗ പൂജ
പുഷ്പം സമർപ്പിക്കുക

പാർവ്വതീ നന്ദനായ നമ:
പാദൗ പുജയാമി

ജഗന്നാഥായ നമ:
ജാനുനീ പൂജയാമി

ഊരൂ ബലായ നമ:
ഊരൂ പൂജയാമി

കൃത്തികാ സുതായ നമ:
കടിം പൂജയാമി

ഗ്രഹായ നമ:
ഗുഹ്യം പൂജയാമി

കുമാരായ നമ:
കുക്ഷിം പൂജയാമി

നാരായണി സുതായ നമ:
നാഭിം പൂജയാമി

വിശാഖായ നമ:
വക്ഷസ്ഥലം പൂജയാമി

കൃത്തികാസ്തനന്ധയായ നമ:
സ്തനൗ പൂജയാമി

ബഹുളാസുതായ നമ:
ബാഹൂൻ പൂജയാമി

ഹര സുനവെ നമ:
ഹസ്താൻ പൂജയാമി

കാർത്തികേയായ നമ:
കണ്ഠം പൂജയാമി

ഷണ്മുഖായ നമ:
മുഖാനി പൂജയാമി

സുനാസായ നമ:
നാസികാ പൂജയാമി

ദേവനേത്രേ നമ:
നേത്രാണി പൂജയാമി

ഹിരണ്യ കുണ്ഡലായ നമ:
കർണ്ണാൻ പൂജയാമി

സർവ്വ ഫലപ്രദായ നമ:
ഫാലം പൂജയാമി

കരുണാകരായ നമ:
കപോലം പൂജയാമി

ശരവണ ഭവായ നമ
ശിരാംസി പൂജയാമി

കുക്കുട ദ്വജായ നമ
കിരീടാൻ പൂജയാമി

സർവ്വ മംഗള പ്രദായ നമ:
സർവ്വാണി അംഗാനി പൂജയാമി

16 തവണ
മൂലമന്ത്രം ജപിച്ച്
പുഷ്പം സമർപ്പിക്കുക

ഓം ശരവണ ഭവായ നമ:

ധൂപം കയ്യിലെടുത്ത്
മണി മുഴക്കികൊണ്ട്
ചൊല്ലുക

ദശാംഗ ഗുഗ്ഗുലു പേതം
സുഗന്ധം ച മനോഹരം
ധൂപം ഗൃഹാണ ദേവേശ
ധൂത പാപ നമോസ്തുതേ

ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമ: ധൂപ മാഘ്രാപയാമി

ദീപം കയ്യിലെടുത്ത്
മണി മുഴക്കിക്കൊണ്ട്
ചൊല്ലുക

സാജ്യ വർത്തി ത്രയോപേതം
ദീപം പശ്യദയാനിധേ
ദേവസേനാപതെ സ്കന്ദ
വല്ലീനാഥ വരപ്രദേ

ഓം ശ്രീ ശരവണ ഭവായ നമ: ദീപം ദർശയാമി

നിവേദ്യം

നിവേദ്യങ്ങൾ
മുന്നോട്ട് നീക്കിവെച്ച് ജലം തളിച്ച്
ശുദ്ധമാക്കി പൂവിട്ട് അലങ്കരിച്ച്
തൊഴുതു കൊണ്ട്
ചൊല്ലുക

ശല്ല്യന്നം പായസം ക്ഷീരം
ലഡുകാൻ മോദകാനപി
ഗൃഹാണ കൃപയാ ദേവ
ഫലാനി സുബഹൂനി ച

ഓം ശ്രീ ശരവണ ഭവായ നമ:
നിവേദ്യം സമർപ്പയാമി

പുഷ്പം കയ്യിലെടുത്ത് 5 പ്രാവശ്യമായി നിവേദ്യത്തെ ഉഴിഞ്ഞ് ദേവനിൽ സമർപ്പിക്കുക

ഓം പ്രാണായ സ്വാഹാ
ഓം അപാനായ സ്വാഹാ
ഓം വ്യാനായ സ്വാഹാ
ഓം ഉദാനായ സ്വാഹാ
ഓം സമാനായ സ്വാഹാ
ഓം ബ്രഹ്മണേ സ്വാഹാ

അമൃതപാനീയം സമർപ്പയാമി
ജലം സമർപ്പിക്കുക

നൈവേദ്യാനന്തരം
ആചമനം സമർപ്പയാമി
ജലം സമർപ്പിക്കുക

പുഗീഫലാനി രമ്യാണി
നാഗവല്ലീ ദളാനിച
ചൂർണ്ണശ്ച ചന്ദ്ര സങ്കാശം
ഗൃഹാണ ശിഖി വാഹന

ഓം ശ്രീ ശരവണ ഭവായ നമ:
കർപ്പൂര താംബൂലം സമർപ്പയാമി
വെറ്റില സമർപ്പിക്കുക.

ഉത്തര പൂജ
രാജോപചാരപൂജ ( പുഷ്പാക്ഷതങ്ങൾ സമർപ്പിച്ച് മന്ത്രങ്ങൾ ചൊല്ലുക )

ഓം  ശരവണ ഭവായ നമ:
ഛത്രം സമർപ്പയായി

ഓം  ശരവണ ഭവായ നമ:
ഛാമരം സമർപ്പയാമി

ഓം  ശരവണ ഭവായ നമ:
ആന്തോളികം സമർപ്പയാമി

ഓം  ശരവണ ഭവായ നമ:
നൃത്തം സമർപ്പയാമി

ഓം  ശരവണ ഭവായ നമ:
വാദ്യം സമർപ്പയാമി

ഓം  ശരവണ ഭവായ നമ:
ഗാനം സമർപ്പയാമി

ഓം  ശരവണ ഭവായ നമ:
ഗീതം സമർപ്പയാമി

ഓം  ശരവണ ഭവായ നമ:
അശ്വം സമർപ്പയാമി

ഓം  ശരവണ ഭവായ നമ:
ഗജം സമർപ്പയാമി

ഓം  ശരവണ ഭവായ നമ:
രഥം സമർപ്പയാമി

ഓം  ശരവണ ഭവായ നമ:
സമസ്ത  രാജോപചാര
ദേവോപചാര മന്ത്രോപചാരാൻ
സമർപ്പയാമി

പുഷ്പാഞ്ജലി ചെയ്യുക - ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
പുഷ്പാഞ്ജലി ചെയ്യേണ്ടുന്ന ആളുടെ നക്ഷത്രം പറയുക

......നക്ഷത്ര ജാതസ്യ
പുഷ്പാഞ്ജലി ചെയേണ്ടുന്ന ആളുടെ പേര് പറയുക

...........നാമധേയസ്യ
അസ്യ ലഗ്നസ്യ , കുടുംബസ്യ അനുകൂലം പ്രയശ്ച പ്രയശ്ച , പ്രതികൂലം നാശയ നാശയ , സർവ്വകാര്യാണി സാധയ സാധയ , സർവ്വ ശ്രത്രൂൻ നാശയ നാശയ , സർവ്വരോഗാൻ നികൃന്തയ നികൃന്തയ , സർവ്വത്ര വിജയം പ്രയശ്ച പ്രയശ്ച ,
ഓം  ശരവണ ഭവായ നമ:

പുഷ്പാഞ്ജലിം ഗൃഹാണേശ പുരുഷോത്തമ പൂജിത
മയൂര വാഹ ദേവേശ
മനീഷിത ഫലപ്രദ
ഓം  ശരവണ ഭവായ നമ:
പുഷ്പാഞ്ജലിം സമർപ്പയാമി

*ശ്രീ സുബ്രഹ്മണ്യഷ്ടോത്തര ശതനാമാവലിഃ*

സുബ്രഹ്മണ്യ അഷ്ടോത്തരം* ഓം സ്കന്ദായ നമ:
ഓം ഗുഹായ നമ:
ഓം ഷണ്‍മുഖായ നമ:
ഓം ഫാലനേത്രസുതായ നമ:
ഓം പ്രഭവെ നമ:
ഓം പിംഗളായ നമ:
ഓം കൃത്തികാസൂനവെ നമ:
ഓം ശിഖിവാഹനായ നമ:
ഓം ദ്വിഷഡ്ഭുജായ നമ:
ഓം ദ്വിഷണ്‍ നേത്രായ നമ: 10

ഓം ശക്തിധരായ നമ:
ഓം പിശിതാശപ്രഭഞ്ജനായ നമ: ഓം താരകാസുരസംഹാരിണേ നമ:
ഓം രക്ഷോബലവിമര്‍ദ്ദനായ നമ: ഓം മത്തായ നമ:
ഓം പ്രമത്തായ നമ:
ഓം ഉന്മത്തായ നമ:
ഓം സുരസൈന്യ സുരക്ഷകായ നമ:
ഓം ദേവസേനാപതയെ നമ:
ഓം പ്രാജ്ഞായ നമ: 20
കൃപാലവേ നമ:
ഓം ഭക്തവത്സലായ നമ:
ഓം ഉമാസുതായ നമ:
ഓം ശക്തിധരായ നമ:
ഓം കുമാരായ നമ:
ഓം ക്രൌഞ്ചദാരണായ നമ:
ഓം സേനാനയേ നമ:
ഓം അഗ്നിജന്മനെ നമ:
ഓം വിശാഖായ നമ:
ഓം ശങ്കരാത്മജായ നമ: 30

ഓം ശിവസ്വാമിനെ നമ:
ഓം ഗണസ്വാമിനെ നമ:
ഓം സര്‍വ്വസ്വാമിനേ നമ:
ഓം സനാതനായ നമ:
ഓം അനന്തശക്തയേ നമ:
ഓം അക്ഷോഭ്യായ നമ:
ഓം പാര്‍വ്വതീപ്രിയനന്ദനായ നമ: ഓം ഗംഗാസുതായ നമ:
ഓം ശരോത്ഭൂതായ നമ:
ഓം ആഹൂതായ നമ: 40

ഓം പാവകാത്മജായ നമ:
ഓം ജൃംഭായ നമ:
ഓം പ്രജൃംഭായ നമ:
ഓം ഉജ്ജൃംഭായ നമ:
ഓം കമലാസനസംസ്തുതായ നമ:
ഓം ഏകവര്‍ണ്ണായ നമ :
ഓം ദ്വിവര്‍ണ്ണായ നമ :
ഓം ത്രിവര്‍ണ്ണായ നമ :
ഓം സുമനോഹരായ നമ :
ഓം ചതുര്‍വര്‍ണ്ണായ നമ : 50

ഓം പഞ്ച വര്‍ണ്ണായ നമ:
ഓം പ്രജാപതയേ നമ:
ഓം അഹസ് പതയേ നമ:
ഓം അഗ്നിഗര്‍ഭായ നമ:
ഓം ശമീഗര്‍ഭായ നമ:
ഓം വിശ്വരേതസേ നമ:
ഓം സുരാരിഘ്നേ നമ:
എന്നാക്കണം

ഓം ഹരിദ് വര്‍ണ്ണായ നമ:
ഓം ശുഭകരായ നമ:
ഓം വാസവായ നമ: 60

ഓം ഉഗ്രവേഷപ്രദേ നമ:
ഓം പൂഷണേ നമ:
ഓം ഗഭസ്തിനെ നമ:
ഓം ഗഹനായ നമ:
ഓം ചന്ദ്രവര്‍ണ്ണായ നമ:
ഓം കലാധരായ നമ:
ഓം മായാധരായ നമ:
ഓം മഹാമായിനെ നമ:
ഓം കൈവല്യായ നമ:
ഓം ശങ്കരീ സുതായ നമ: 70

ഓം വിശ്വയോനയെ നമ:
ഓം അമേയാത്മനെ നമ:
ഓം തേജോനിധയെ നമ:
ഓം അനാമയായ നമ:
ഓം പരമേഷ്ഠിനെ നമ:
ഓം പരബ്രഹ്മണൈ നമ:
ഓം വേദഗര്‍ഭായ നമ:
ഓം വിരാട് വപുഷേ നമ:
ഓം പുളിന്ദ കന്യാഭര്‍ത്രേ നമ:
ഓം മഹാസാരസ്വതാവൃതായ നമ: 80

ഓം ആശ്രിതാഖിലദാത്രേ നമ: ഓം ചോരഘ്നായ നമ:
ഓം രോഗനാശനായ നമ:
ഓം അനന്തമൂര്‍ത്തയെ നമ:
ഓം ആനന്ദായ നമ:
ഓം ശിഖണ്ഡീകൃതകേതനായ നമ:
ഓം ഡംഭായ നമ:
ഓം പരമഡംഭായ നമ:
ഓം മഹാഡംഭായ നമ:
ഓം വൃഷാകപയെ നമ: 90

ഓം കാരണോപാത്തദേഹായ നമ:
ഓം കാരണാതീതവിഗ്രഹായ നമ: ഓം അനീശ്വരായ നമ:
ഓം അമൃതായ നമ:
ഓം പ്രാണായ നമ:
ഓം പ്രാണായാമപരായണായ നമ:
ഓം വൃത്തഹന്ത്രേ നമ:
ഓം വീരഘ്നായ നമ:
ഓം രക്തശ്യാമകലായ നമ:
ഓം മഹതെ നമ: 100

ഓം സുബ്രഹ്മണ്യായ നമ:
ഓം ഗ്രഹ പ്രീതായ നമ:
ഓം ബ്രഹ്മണ്യായ നമ:
ഓം ബ്രഹ്മണപ്രിയായ നമ:
ഓം വംശ വൃദ്ധികരായ നമ:
ഓം വേദ വേദ്യായ നമ:
ഓം അക്ഷയഫല പ്രദായ നമ:
ഓം മയൂര വാഹനായ നമ:

( ഭാഗ്യസൂക്തം, ഐക്യമത്യസൂക്തം 
തുടങ്ങിയ മന്ത്രങ്ങളെ കൊണ്ട് പുഷ്പാഞ്ജലി ചെയ്യാവുന്നതാണ് )
ചേർക്കണം

ക്ഷമാ പ്രാർത്ഥന  ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )

ആവാഹനം ന ജാനാമി
ന്ന ജാനാമി വിസർജനം
പൂജാവിധിം നജാനാമി
ക്ഷമസ്വ സ്കന്ദേശ്വര

മന്ത്ര ഹീനം ക്രിയാ ഹീനം
ഭക്തി ഹീനം വേലായുധ
യൽ പൂജീതം മയാ ദേവ
പരിപൂർണ്ണം തദസ്തുതേ

കായേന വാചാ മനസേ ന്ദ്രി/യൈർ വ്വാ - ബുദ്ധ്യാത്മനാവാ പ്രകൃതേഃ സ്വഭാവാത് കരോമിയദ്ധ്യത് സകലം പരസ്മൈ
ബാല സുബ്രഹ്മണ്യായൈതി
സമർപ്പയാമി

കുലദേവതായേതി സമർപ്പയാമി ഗ്രാമദേവതായേതി സമർപ്പയാമി പുഷ്പാക്ഷതം സമർപ്പിക്കുക

അന്യഥാ ശരണം നാസ്തി,
ത്വമേവ ശരണം ദേവ
തസ്മാത് കാരുണ്യ-ഭാവേന,
ക്ഷമസ്വ ജ്ഞാനേശ്വരാ

കര- ചരണ -കൃതം വാ
കായജം കർമ്മജം വാ,
ശ്രവണ-നയനജം വാ
മാനസം വാപരാധം
വിഹിത /മവിഹിതം വാ,
സർവ്വമേതത് ക്ഷമസ്വ,
ജയ ജയ കരുണാബ്ധേ,
ശ്രീ ഷൺമുഖ പ്രഭോ

കർപ്പൂരം കത്തിക്കുക .
( മണി മുഴക്കി കർപ്പൂര ആരതി ഉഴിയുക )

നീരാജനമിതം
നീരാജ മിദംരമ്യം
നിരജാനന സംസ്തുത

ഗൃഹാണ കരുണാ സിന്ധോ
കാമിതാർത്ഥ പ്രദായക

ഓം ശ്രീ ശരവണ ഭവായ നമ:
കർപ്പൂര നീരാജനം
സമർപ്പയാമി

പ്രദക്ഷിണ നമസ്കാരം ചെയ്യുക

യാനി കാനിച പാപാനി
ജന്മാന്തര കൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ

ദിശാ നമസ്കാരം ചെയ്യുക

പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് .

കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ആത്മാർത്ഥമായി നന്ദി പറയുക .

മന്ത്രം- ഓം സൂര്യായ നമഃ

അഗ്നികോൺ
( തെക്ക്- കിഴക്ക് ഭാഗം )

നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക .

സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയു ള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക .

ഓം അഗ്നയേ നമ

തെക്കു ഭാഗം

നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും

വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക .

ഓം പിതൃഭ്യോ നമഃ

നീ ര്റ്തി കോൺ -
( തെക്ക് പടിഞ്ഞാറ് ഭാഗം )

നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ

പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക .

ഓം വരുണായനമഃ

വായുകോൺ
( പടിഞ്ഞാറ് വടക്ക് ഭാഗം )

തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമി യിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക .

ഓാം വായവേ നമഃ

വടക്ക് ഭാഗം :
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക .

ഓം സോമായ നമഃ

ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:

ഈശാന കോൺ
( വടക്കുകിഴക്ക് )

ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .

ഓം ഈശാനായ നമ :

വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '

എല്ലാവർക്കും തീർത്ഥവും
പുഷ്പവും
പ്രസാദം കൊടുക്കുക

പീഠത്തിൽ നിന്ന് ഒരു പൂവെടുത്ത്
ഘ്രാണിക്കുക (മണപ്പിക്കുക ) ദേവന്റെ വർദ്ധിച്ച ചൈതന്യം
തന്റെ ശരീരത്തിൽ ലയിക്കുന്നത് അനുഭവിക്കുക

കണ്ണുകൾ അടച്ചു വെച്ച് താൻ ദേവനായി
എന്ന് അനുഭവിക്കുക
ശരീരത്തിലെ ഉയർന്ന ഊർജ്ജാവസ്ഥ ശ്രദ്ധിക്കുക

ആനന്ദം അനുഭവിക്കുക
കഴിയുന്നത്ര സമയം ആധ്യാനാവസ്ഥയിൽ
ഇരിക്കുക

ബാഹുലേയാഷ്ടകം

ഓം ഓം ഓം ഹോമധൂമപ്രകടതടജടാ-
കോടിഭോഗിപ്രപൂരം

അം അം അം ആദിതേയപ്രണതപദയുഗ‍ാം
ഭോരുഹശ്രീവിലാസം

ഉം ഉം ഉം ഉഗ്രനേത്ര ത്രയ ലസിത വപൂര്‍-ജ്യോതിരാനന്ദരുപം

ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം
ഭാവയേ ബാഹുലേയം.

ഹ്രീം ഹ്രീം ഹ്രീം ഹൃഷ്ടഷട്കന്ധരമഘമരണാ
രണ്യസംവ‍ര്‍ത്തവഹ്നിം

ഐം ഐം ഐം ഐങ്ഗുദീസത്‍ഫലമൃദുമിളിത-
പ്രാശിയോഗീന്ദ്രവന്ദ്യം

ക്ലീം ക്ലീം ക്ലീം ക്ലിഷ്ടകായക്ലമദവദഹന
ക്ലേശനിര്‍മ്മൂലനാശം

സൗം സൗം സൗം സൗരകാന്തിഭ്രമഹരമനിശം
ഭാവയേ ബാഹുലേയം.

ശം ശം ശം ശബ്ദരുപം ശശിധരമമലം
ശങ്കരം സ‍ാംബമൂര്‍ത്തിം

ശിം ശിം ശിം ശിഷ്ടവന്ദ്യം ശിഖരിനിലയനം
ശിക്ഷിതാനേകലോകം

ശും ശും ശും ശുഭ്രഹാസം ശുഭകരമതിസ-
ന്ദേഹസന്ദോഹനാശം

ശൗം ശൗം ശൗം ശൗക്ലിതാങ്‍ഗം സിതഭസിതഗണൈ‌ര്‍-
ഭാവയേ ബാഹുലേയം.

രം രം രം രമ്യദേഹം രജതഗിരിഗൃഹം
രക്തപദ്മാങ്‍ഘ്രിയുഗ്മം

രിം രിം രിം രിക്തശോകപ്രകൃതിപരമ-
ജംഘാലമാനീലനേത്രം

രും രും രും രൂക്ഷകായപ്രതിഭടഹനനം
രക്തകൗശേയവസ്ത്രം

രൗം രൗം രൗം രൗം രൗരവാദിദ്രുതഹരകുഹരം
ഭാവയേ ബാഹുലേയം.

ഹം ഹം ഹം ഹംസയോഗിപ്രവരസുഖകരം
ഹസ്തലക്ഷ്മീസമേതം

ഹിം ഹിം ഹിം ഹീനമാനം ഹിതസുഖവരദം
ഹിംസയാപേതകീലം

ഹും ഹും ഹും ഹുംകൃതിധ്വംസിതരജനിചര-
ക്രൗര്യകൗടില്യമൂര്‍ത്തിം

ഹൈം ഹൈം ഹൈം ഹൈമകുംഭായതകരസഹജം
ഭാവയേ ബാഹുലേയം.

ണം ണം ണം നന്ദികേശപ്രവരഭുജഗനിര്‍-
വിഘ്നകര്‍മ്മപ്രപഞ്ചം

ണിം ണിം ണിം നീലകണ്ട്ഠപ്രിയസുതമജിതം
നിര്‍മ്മലാങ്‍ഗം നിരീഹം

ണും ണും ണും ണുത്ത
നാഭോത്തരനിഭൃതനിരാ-
ലംബകൈവല്യമൂര്‍ത്തിം

ണൗം ണൗം ണൗം നാമരൂപാത്മകജഗദഖിലം
ഭാവയേ ബാഹുലേയം.

ഭം ഭം ഭം ഭാഗധേയം ഭഗവദനുചര-
പ്രാഞ്ജലിസ്ത്രോത്രപൂരം

ഭിം ഭിം ഭിം ഭീമനാദാന്തകമദനഹരം
ഭീഷിതാരാതിവ‍ര്‍ഗ്ഗം;

ഭും ഭും ഭും ഭുതിഭുഷാര്‍ച്ചിതമമിതസമ-
സ്താര്‍ത്ഥശാസ്ത്രാന്തരങ്ഗം

ഭൗം ഭൗം ഭൗം ഭൗമമുഖ്യം ഗ്രഹഗണനപടും
ഭാവയേ ബാഹുലേയം.

വം വം വം വാഹിനീശം വലരിപുനിലയ
സ്ത്രോത്രസമ്പത്‌സമൂഹം

വിം വിം വിം വീരബാഹുപ്രഭൃതിസഹചരം
വിഘ്നരാജാനുജാതം;

വും വും വും ഭൂതനാഥം ഭുവനനിലയനം
ഭൂരികല്യാണശീലം

വൗം വൗം വൗം ഭാതിതാരിപ്രതിഭയമനിശം
ഭാവയേ ബാഹുലേയം.

ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ, പൂജ ഉപാസന ക്രമങ്ങളുടെ എല്ലാ അധികാരങ്ങളും ഭാരതീയ ധർമ്മ പ്രചാര സഭയിൽ മാത്രം നിക്ഷിപ്തമാണ്

പൂജ ഭാഗങ്ങൾ പൂർണമായോ ഭാഗികമായോ കോപ്പി ചെയ്യാൻ പാടുള്ളതല്ല

സംശയ നിവാരണം

ഭാരതീയ ധർമ്മ പ്രചാര സഭ തയ്യാറാക്കിയ  ഉപാസന പദ്ധതിയിലേക്ക് എല്ലാവർക്കും സ്വാഗതം.

ഈ ജീവിതത്തിൽ നിങ്ങൾ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും ഉത്തമമായ ഒന്നാണ് സുബ്രഹ്മണ്യ ഉപാസന പഠിക്കുക എന്നതിൽ യാതൊരു സംശയവുമില്ല.

പ്രപഞ്ചത്തിലെ സമസ്ത സമൃദ്ധിയും അനുഭവിച്ച് മോക്ഷത്തെ സ്വീകരിക്കാൻ നമ്മുടെ ആചാര്യന്മാർ നമുക്ക് തന്നിട്ടുള്ള പദ്ധതികളാണ് ഉപാസന പദ്ധതികൾ.

*സഗുണോപാസന* / *നിർഗുണോപാസന* എന്നീ രണ്ട് തരത്തിലാണ്  ഉപാസന നിലനിൽക്കുന്നത് ഇതിൽ സഗുണോപാസനയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്പ്രദായമാണ് സുബ്രഹ്മണ്യ ഉപാസന.

സുബ്രഹ്മണ്യ ഉപാസന പഠിക്കാൻ സാധിക്കുക എന്നത് ഭൂമിയിൽ തിരഞ്ഞെടുക്കപ്പെട്ട വർക്ക് മാത്രം ലഭിക്കുന്ന ഒരു മഹാഭാഗ്യമാണ്.  എല്ലാവരെയും വളരെ സ്നേഹത്തോടെ  സുബ്രഹ്മണ്യ ഉപാസന പദ്ധതിയിലേക്ക് സ്വാഗതം ചെയ്യുന്നു.

വിശക്കുന്ന വയറിനോട് വേദം പറയരുത് അവർക്ക് ആദ്യം ഭക്ഷണം നൽകി വിശപ്പ് മാറ്റുക അതിനുശേഷം അവർക്ക് ആദ്ധ്യാത്മികത നൽകുക
എന്ന് വിവേകാനന്ദസ്വാമി പറഞ്ഞിട്ടുണ്ട്

അതുകൊണ്ട് തന്നെ ആദ്യം നമുക്ക് വേണ്ടത് സാമ്പത്തിക സുസ്ഥിരതയാണ്

സ്ത്രീകൾക്കും കുട്ടികൾക്കും  പുരുഷന്മാർക്കും എല്ലാവർക്കും തന്നെ ഒരേ പോലെ ചെയ്യാൻ സാധിക്കുന്ന രീതിയിൽ വളരെ ലളിതമായാണ് സുബ്രഹ്മണ്യ ഉപാസന ക്രമം വ്യവസ്ഥ ചെയ്തിട്ടുള്ളത്

കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് പാഠഭാഗങ്ങൾ പഠിക്കുകയും പൂജ ചെയ്യുകയും ചെയ്യുന്നത് വളരെ ഉത്തമമാണ്

ഓരോ വീട്ടിലെ അമ്മമാരും ഈ പൂജ പഠിച്ച അനുഷ്ഠിക്കുന്നത് വളരെ കൂടുതൽ ഗുണം ചെയ്യും

ഓരോ വീടിന്റെയും കേന്ദ്രം അവിടുത്തെ അമ്മയാണ്

ആ അമ്മ മാനസികവും ശാരീരികവുമായി ശക്തി പ്രാപിക്കുമ്പോൾ ആണ് കുടുംബത്തിൽ ഐക്യവും സ്നേഹവും ഉണ്ടാവുന്നത്

നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്താനും ഇച്ഛാശക്തി വർദ്ധിപ്പിക്കാനും അതിലൂടെ നമുക്ക് ആവശ്യമുള്ള എല്ലാം നേടിയെടുക്കാനും നമ്മെ പ്രാപ്തനാക്കുന്നതിന് ആണ് നമ്മുടെ പൂർവികർ നമുക്ക് ഉപാസന സമ്പ്രദായങ്ങൾ വ്യവസ്ഥ ചെയ്ത് തന്നിട്ടുള്ളത്

ശക്തമായ തപസ്സിലൂടെ മാത്രമേ നമുക്ക് സാമ്പത്തികവും സാമൂഹികവും ശാരീരികവും മാനസികവും ആധ്യാത്മികവുമായ ശക്തി വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ

അതിനായാണ് നമ്മൾ സുബ്രഹ്മണ്യ ഉപാസന പദ്ധതി പഠിക്കുന്നത്

വളരെ ലളിതമായ രീതിയിൽ ഏവർക്കും ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പൂജ വ്യവസ്ഥ ചെയ്തിട്ടുള്ളത് ഉള്ളത്

വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് പൂജ ചെയ്യാൻ സാധിക്കുമെന്നതാണ്
ഈ പദ്ധതിയുടെ പ്രത്യേകത

ഏവരുടെയും മനസ്സിൽ ഉണ്ടായേക്കാവുന്ന *_ചില ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും_* ആണ് താഴെ :-

1. പ്രശ്നം :
ആർക്കൊക്കെ 
പൂജ ചെയ്യാം

സമാധാനം
പ്രായ ലിംഗ  വർണ്ണ ഭേദമില്ലാതെ ഏതൊരാൾക്കും സുബ്രഹ്മണ്യ ഉപാസനയിലൂടെ പ്രപഞ്ചത്തിലെ സമസ്ത ഐശ്വര്യങ്ങളും തൻറെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും.

2. പ്രശ്നം :
ഉപാസന പഠിക്കാൻ സംസ്കൃതം പഠിക്കേണ്ടതുണ്ടോ ?

സമാധാനം
ഒരിക്കലുമില്ല ചില മന്ത്രങ്ങൾ  സംസ്കൃതത്തിൽ ആണെങ്കിൽ പോലും അതിൻറെ അർത്ഥം വളരെ സരളമായ രീതിയിൽ ഇവിടെ വിവരിക്കുന്നുണ്ട്.

3. പ്രശ്നം : സുബ്രഹ്മണ്യ പൂജയിൽ
എന്തൊക്കെ ഉൾപെടുന്നു ?

1. ശ്രീ സുബ്രഹ്മണ്യ പൂർവ്വ അംഗം , ഉത്തരാംഗം പൂജ.
2.  ശ്രീ സുബ്രഹ്മണ്യ ഷോഡശ ഉപചാര പൂജ.
3.  ഭാഗ്യസൂക്തം.
4.  പുഷ്‌പാഞ്ജലി.
5.  ഐക്യമത്യ സൂക്തം.
6. .  ശ്രീ സുബ്രഹ്മണ്യ അഷ്ടകം.
7: ദിശാ നമസ്കാരം

4. പ്രശ്നം :
*പൂജക്ക് ഒരുപാട് മുദ്രകളും ആവാഹനാദികളോടെ ഒക്കെ ഇല്ലേ, അതൊക്കെ നമുക്ക്  പഠിക്കുവാൻ സാധിക്കുമോ.*

സമാധാനം
തീർച്ചയായും സാധിക്കും വളരെ ലളിതമായ രീതിയിൽ ഉപചാര പ്രകാരത്തിലുള്ള പൂജയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.  ഇതിൽ കൂടുതൽ മുദ്രകൾ കഠിനമായ ക്രമങ്ങൾ ഒന്നുംതന്നെയില്ല ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ ലളിതമായി ചെയ്യാവുന്ന രീതിയിലാണ് സുബ്രഹ്മണ്യ ഉപാസന ചിട്ടപ്പെടുത്തിയിട്ടുള്ളത്.

5. പ്രശ്നം :
*സുബ്രഹ്മണ്യ ഉപാസന ചെയ്തു തുടങ്ങിയാൽ പിന്നീട് മുടങ്ങിപ്പോയാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ*

സമാധാനം
ഒരിക്കലുമില്ല സുബ്രഹ്മണ്യനെ നമ്മൾ ഉപാസിക്കുന്ന രീതിയാണ് ഇത്.
ചെയ്താൽ  ധാരാളം ഗുണമുണ്ട് തുടങ്ങിയിട്ട് ചെയ്തിട്ടില്ലെങ്കിൽ യാതൊരു തരത്തിലുള്ള ദോഷവും സംഭവിക്കുന്നതല്ല.

6. പ്രശ്നം :
*സ്ത്രീകൾക്ക് ഉപാസന ചെയ്യാമോ*

സമാധാനം
തീർച്ചയായും സ്ത്രീകൾക്ക്  ഉപാസന ചെയ്യാം. 

7. പ്രശ്നം :
*സുബ്രഹ്മണ്യ ഉപാസന ചെയ്യാൻ പ്രത്യേക പൂജാമുറി ആവശ്യമുണ്ടോ ?*

സമാധാനം
ഒരിക്കലുമില്ല വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന് ചെയ്യുന്നതാണ് ഏറ്റവും വിശേഷം.  ഡൈനിങ് ഹോളിലോ മുറിയിലോ  എവിടെ വച്ച് വേണമെങ്കിലും ചെയ്യാം നല്ല വൃത്തി ഉണ്ടായിരിക്കണം എന്ന് മാത്രം.

8. പ്രശ്നം :
*സുബ്രഹ്മണ്യ പൂജ ഉപാസന പഠിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്.*

സമാധാനം
  നമ്മുടെ എല്ലാ തരത്തിലുള്ള കഷ്ടതകളിൽ നിന്നും കടങ്ങളിൽ നിന്നും നമ്മെ രക്ഷിച്ചു, ധനത്തെയും ധാന്യങ്ങളുടെയും രത്നങ്ങളുടെയും സമ്പത്തിന്റെയും സമൃദ്ധി ഉണ്ടാവും

9. പ്രശ്നം :
*ഏതൊക്കെ ദിവസങ്ങളിലാണ് ഉപാസന ചെയ്യേണ്ടത് ?*

സമാധാനം
മാനസപൂജ യായും വസ്തുക്കൾ ഉപയോഗിച്ചും  പൂജ ചെയ്യാം.  മാനസികമായും ചെയ്യുന്നതിന് വസ്തുക്കൾ ഒന്നും തന്നെ ആവശ്യമില്ല എല്ലാം മനസ്സിൽ സങ്കല്പമായാണ് ചെയ്യുന്നത്.

എന്നാൽ വസ്തുക്കൾ ഉപയോഗിച്ചുള്ള പൂജ, ആഴ്ചയിൽ ഒരു ദിവസമോ എല്ലാ വെള്ളിയാഴ്ചകളിലാ വിശേഷ അവസരങ്ങളിലോ താല്പര്യം തോന്നുകയാണെങ്കിൽ ദിവസേനയോ നിങ്ങളുടെ സൗകര്യമനുസരിച്ച് ചെയ്യാം യാതൊരു നിയമങ്ങളും നോക്കേണ്ടതില്ല.

10. പ്രശ്നം :
*ഒരു പൂജ ചെയ്യാൻ എത്ര സമയമെടുക്കും*

സമാധാനം
സാധാരണയായി പഠിച്ചു കഴിഞ്ഞാൽ എല്ലാ ദ്രവ്യങ്ങളും ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ 40 മിനിറ്റ് മുതൽ ഒരു മണിക്കൂറിനുള്ളിൽ ഒരു പൂജ പുർണ്ണമാക്കാം എന്നാൽ മാനസികമായ ഉപാസനയാണ് ചെയ്യുന്നതെങ്കിൽ 10 മുതൽ 20 മിനിറ്റിനുള്ളിൽ പൂർണമാവുന്നത് ആണ്.

ഉപാസനയ്ക്ക് പുറമേ കൂടുതൽ സൂക്തങ്ങളും നാമജപങ്ങൾ ഭജനകൾ എന്നിവ ഉൾപെടുത്തിയാൽ അതിനനുസരിച്ച് കൂടുതൽ സമയമെടുക്കും.

11. പ്രശ്നം :
*എത്ര ദിവസം കൊണ്ട് നമുക്ക്  ഉപാസന പരിശീലിക്കാം*

സമാധാനം
1 ദിവസം കൊണ്ട് പൂർണമായും പഠിച്ചു കഴിയുന്ന രീതിയിലാണ് പാം ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്   നിങ്ങൾക്ക് സ്വന്തമായി    പൂജ ചെയ്യാൻ സാധിക്കുന്നതാണ്

12. പ്രശ്നം :
*സുബ്രഹ്മണ്യ പൂജ പഠിച്ചാൽ നമുക്ക് ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ സാധിക്കുമോ ?*

സമാധാനം
ഇത് ഒരു ഉപാസന പദ്ധതി മാത്രമാണ്.  നിങ്ങൾക്ക് മഹാലക്ഷ്മിയെ ഉപാസിച്ച് സുബ്രഹ്മണ്യ അനുഗ്രഹത്താൽ ജീവിതത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നും മാറി ഐശ്വര്യങ്ങൾ വരാൻ വേണ്ടിയുള്ള ഒരു പദ്ധതിയാണ് ഷോഡശ ഉപചാര പദ്ധതി അനുസരിച്ചാണ് ഇവിടെ പൂജ പഠിക്കുന്നത് ലളിതമായതും ലഘുവായതും ആയ പദ്ധതിയാണ് ഒരിക്കലും ഈ പദ്ധതികൊണ്ട് നിങ്ങൾക്ക് ക്ഷേത്രത്തിലോ മറ്റ് സങ്കേതങ്ങളിലെ പൂജ ചെയ്യാൻ സാധിക്കുകയില്ല.

13. പ്രശ്നം :
*മത്സ്യമാംസാദികൾ കഴിക്കുന്നവർക്ക് സുബ്രഹ്മണ്യ ഉപാസന ചെയ്യാൻ സാധിക്കുമോ ?*

സമാധാനം
ഇത് ഒരു ഉപാസന പദ്ധതിയാണ് ഏതൊരാൾക്കും ഉപാസന ചെയ്യാം സുബ്രഹ്മണ്യ ഉപാസന ചെയ്യാൻ സസ്യാഹാരി ആവണം എന്ന് യാതൊരു നിർബന്ധവുമില്ല.

14. പ്രശ്നം :
*ആരാണ് ആണ് സുബ്രഹ്മണ്യ ഉപാസന പദ്ധതി ?*

സമാധാനം
ഭാരതീയ ധർമ്മ പ്രചാര സഭയുടെ പ്രധാന ആചാര്യനായ  ശ്രീനാഥ് ജി  ആണ് സുബ്രഹ്മണ്യ ഉപാസനയ്ക്ക പദ്ധതി തയ്യാറാക്കിയത് താന്ത്രിക വിഷയത്തിൽ വളരെ ആഴത്തിലുള്ള അറിവും ഉപാസന പാരമ്പര്യമുള്ള മഹത് വ്യക്തിയാണ് അദ്ദേഹം.

15. പ്രശ്നം :
*സുബ്രഹ്മണ്യ ഉപാസനയ്ക്ക് സുബ്രഹ്മണ്യ വിഗ്രഹം വീട്ടിൽ പ്രതിഷ്ഠിക്കേണ്ട ഉണ്ടോ ?*

സമാധാനം
സുബ്രഹ്മണ്യ ഉപാസനയിൽ പൂജ ചെയ്യുന്നത് പൂർണ്ണ കലശത്തിൽ ആണ്
പൂജ കഴിഞ്ഞാൽ കലശത്തിലെ ജലം  വീട്ടിൽ തളിക്കുകയും  നാളികേരം ഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യാം
സുബ്രഹ്മണ്യ വിഗ്രഹവും  ഫോട്ടോയും അത്യാവശ്യമില്ല ഫോട്ടോ പ്രതിമ ഉണ്ടെങ്കിൽ പൂജാ വേളയിൽ കലശത്തിന് പിന്നിലായി വെക്കുന്നത് നല്ലതാണ്
പ്രാണ പ്രതിഷ്ഠ നടത്തുന്ന രീതിയിലല്ല ഇവിടെ ഉപാസന പഠിപ്പിക്കുന്നത്

16. പ്രശ്നം :
*സുബ്രഹ്മണ്യ ഉപാസന ചെയ്യുന്നതിന് വീട്ടിൽ ശുദ്ധം പാലിക്കേണ്ടതല്ലേ?*

സമാധാനം
നമ്മൾ നമ്മുടെ ദേവിയാണ് ഉപാസിക്കുന്നത് അതിന് കൂടുതൽ നിയമങ്ങൾ നോക്കേണ്ടതില്ല ദേവത ശിക്ഷിക്കുന്ന കലയല്ല ദേവത  അനുഗ്രഹിക്കുന്ന കലയാണ്.

17. എത്ര മണിക്കാണ് പൂജ ചെയ്യേണ്ടത് ?
നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് പൂജ ചെയ്യാവുന്നതാണ്
രാവിലെയോ വൈകുന്നേരമോ ചെയ്യുന്നത് കൂടുതൽ ഉത്തമമാണ്
വെള്ളിയാഴ്ചകളിൽ സന്ധ്യാസമയത്ത് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് പൂജ ചെയ്യുന്നത് വളരെ വിശേഷമാണ്

18. ഏതു ദിക്കിലേക്ക് തിരിഞ്ഞാണ് പൂജ ചെയ്യേണ്ടത് ?

പൂജ ചെയ്യുന്നതിന് ദിക്ക് പ്രധാനപ്പെട്ട ഒരു വിഷയമല്ല.  നിങ്ങളുടെ സൗകര്യം ആണ് പ്രധാനം.  കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക എന്നത് ഉത്തമം ആയി കണക്കാക്കുന്നു.

നമ്മൾ പൂർണ്ണ കലശത്തിലാണ്  പൂജിക്കുന്നത്.  പൂർണ്ണ കലശത്തിൽ സൂര്യന്റെയും ചന്ദ്രന്റെയും നവഗ്രഹങ്ങളുടെയും സാന്നിധ്യമുള്ളതിനാൽ നമ്മളെ സംബന്ധിച്ച് ദിക്ക് ഒരു വിഷയമല്ല.

19. പൂജക്ക് എത്ര വിളക്കുകളാണ് ഉപയോഗിക്കേണ്ടത് ?

പൂജക്ക് ഒരു വിളക്ക് മതി.  പിന്നെ രണ്ടു വിളക്കോ അതിലധികമോ വെച്ച് പരമാവധി നിങ്ങൾക്ക് അലങ്കരിച്ച് ഭംഗിയാക്കാവുന്നതാണ്. 

ഒരു വിളക്കാണ് വെക്കുന്നതെങ്കിൽ  കലശത്തിന് തൊട്ടുപുറകിൽ വയ്ക്കാവുന്നതാണ്.  രണ്ട് വിളക്ക്  ഉണ്ടെങ്കിൽ. കലശത്തിന് ഇരുഭാഗത്തും വെക്കുക. 

20. പൂജയ്ക്ക് വീട്ടിലുള്ള മറ്റുള്ളവരെ പങ്കെടുപ്പിക്കാൻ പറ്റുമോ ?

തീർച്ചയായും പറ്റും എല്ലാവരെയും പങ്കെടുപ്പിക്കുകയാണ് വേണ്ടത്.

21. എല്ലാവരും പൂജ ചെയ്യേണ്ടതുണ്ടോ അല്ല ഒരാൾ  മാത്രം ചെയ്താൽ മതിയോ ?

പൂജാ പഠിച്ച ആൾ പൂജ ചെയ്യുകയും മറ്റുള്ളവർ എല്ലാവരുംതന്നെ പൂജാ കർമങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതാണ് ഉത്തമം.

22. പുസ്തകം നോക്കി ചെയ്യാൻ പാടുള്ളതാണോ ?

നിങ്ങൾക്ക് പുസ്തകം നോക്കിയോ ഓഡിയോ കേട്ടോ പൂജ ചെയ്യാവുന്നതാണ്.

23. പൂജ ക്ലാസിലെ പാഠങ്ങൾ വ്യക്തമായി പഠിക്കാൻ സാധിച്ചിട്ടില്ല അപ്പോൾ എങ്ങനെയാണ് പൂജ ചെയ്യുക. ?

ഈ പുസ്തകത്തിൽ
പൂജയുടെ വീഡിയോ തന്നിട്ടുണ്ട്
QR cod  സ്കാൻ ചെയ്ത്  വീഡിയോ കണ്ട്  അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് പൂജ ചെയ്താൽ മതിയാകും.  എവിടെയെങ്കിലും നമുക്ക് കൂടുതൽ സമയം വേണമെന്ന് തോന്നുകയാണെങ്കിൽ അവിടെ വീഡിയോ പോസ് ചെയ്തു അത് നിങ്ങളുടെ സൗകര്യം അനുസരിച്ച് പൂജ മുന്നോട്ടു പോകാവുന്നതാണ്.

24. സാധനങ്ങൾ മുഴുവൻ കിട്ടിയിട്ടില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും ?

നമുക്ക് പൂജ മൂന്ന് രീതിയിൽ ചെയ്യാവുന്നതാണ്.
1. മാനസികമായി ചെയ്യുന്ന പൂജ : പൂജയുടെ ഓഡിയോ കേട്ടു കൊണ്ട് കണ്ണുകൾ അടച്ചു വെച്ച് പൂജ ചെയ്യുന്നതായി ഭാവന ചെയ്യുന്നതാണ് മാനസികമായി ചെയ്യുന്ന പൂജ.

2. വാചികം : സാധനങ്ങൾ ഒന്നും ഇല്ലെങ്കിലും ഒരു വിളക്ക് കത്തിച്ചു വെച്ച തന്ത്രങ്ങളെല്ലാം ഉച്ചരിച്ച ചർച്ച ചെയ്യുന്നതാണ് വാചിക പൂജ.

3. വസ്തുക്കൾ ഉപയോഗിച്ചുള്ള പൂജ : എല്ലാ വസ്തുക്കളും ഒരുക്കിവെച്ച ചെയ്യുന്നതാണിത്.  ഏതെങ്കിലും വസ്തുക്കൾ ലഭിച്ചിട്ടില്ലെങ്കിൽ പകരം അക്ഷതമോ ജലമോ പുഷ്പമോ ഉപയോഗിച്ചാൽ മതിയാകും.

കലശത്തിൽ ജലവും പുഷ്പവും മാത്രം ഉപയോഗിച്ചും പൂജ ചെയ്യാം.

വസ്ത്രത്തിനും ഉത്തരീയത്തിനും  ആഭരണത്തിനും പകരമായി പുഷ്പമോ അക്ഷതമോ സമർപ്പിക്കാം.

തേനിനും  പഞ്ചാമൃതത്തിനു പകരം ജലം തന്നെ ഉപയോഗിക്കാം.

25. പൂജ ചെയ്യാനുള്ള പാത്രങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും

നമുക്ക് വീട്ടിലെ അടുക്കളയിലുള്ള ഗ്ലാസ്സോ സ്പൂണോ പാത്രമോ കിണ്ടിയോ ഉപയോഗിച്ച് പൂജ ചെയ്യാവുന്നതാണ്.

26. മാവില ലഭിക്കാൻ ഇല്ലെങ്കിൽ എന്ത് ചെയ്യണം ?

കലശ പാത്രത്തിൽ വെള്ളം നിറച്ച് നാളികേരം വെച്ച് നമുക്ക് പൂജ ചെയ്യാം വെറ്റില ലഭിക്കുന്നുണ്ടെങ്കിൽ മാവിലക്ക് പകരം വെറ്റില വയ്ക്കാവുന്നതാണ്.

27.കലശത്തിനകത്ത് എന്താണ് ഒഴിക്കേണ്ടത് ?

കലശത്തിൽ ശുദ്ധജലമാണ് ഒഴിക്കേണ്ടത്.

28, പൂജയ്ക്കുശേഷം ഈ ജലം എന്ത് ചെയ്യണം ?

പൂജയ്ക്കു ശേഷം കലശത്തിലെ ജലം തീർത്ഥമായി എല്ലാ സ്ഥലത്തും തളിക്കാവുന്നതാണ്.

29. പൂജ കഴിഞ്ഞ് എപ്പോഴാണ് ഈ തീർത്ഥം എടുക്കാൻ പറ്റുന്നത് ?

പൂജ കഴിഞ്ഞ് ഉടനെയോ അടുത്ത ദിവസമോ നിങ്ങളുടെ സൗകര്യം പോലെ നിങ്ങൾക്ക് കലശത്തിലെ തീർത്ഥം ഉപയോഗിക്കാവുന്നതാണ്.

എന്നാൽ നിങ്ങൾ ദിവസവും പൂജ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നാളികേരവും ജലവും മൂന്നോ നാലോ ദിവസവും കൂടുമ്പോൾ മാത്രം മാറ്റിയാൽ മതിയാകും.

30. കലശത്തിൽ ഉപയോഗിക്കുന്ന നാളികേരവും അരിയും എന്താണ് ചെയ്യേണ്ടത് ?

അരിയും നാളികേരവും നമുക്ക് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് വളരെ ശ്രേഷ്ഠമാണ്.

31. പൂജയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കാൻ കഴിയുമോ ?

തീർച്ചയായും നമ്മൾ നിരന്തരം പൂജ ചെയ്യാൻ തീരുമാനിക്കുകയാണ്, അതുകൊണ്ടുതന്നെ പൂജയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ കഴുകി ശുദ്ധിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്.

32. അമ്പലത്തിൽ നിന്നും ലഭിച്ച പട്ട് കുങ്കുമം ചന്ദനം എന്നിവ പൂജയ്ക്ക് ഉപയോഗിക്കാമോ ?

അമ്പലത്തിൽ നിന്നും പ്രസാദമായി ലഭിച്ച സിന്ദൂരം കുങ്കുമം പൂജയ്ക്ക് ഉപയോഗിക്കരുത്. കാരണം അത് പ്രസാദമാണ്, നിർമാല്യമാണ്.

എന്നാൽ ക്ഷേത്രത്തിൽ നിന്നും ലഭിച്ച പട്ട് കഴുകി ശുദ്ധിയാക്കി ഉപയോഗിക്കാം.

33. വസ്ത്രം ലഭിച്ചിട്ടില്ലെങ്കിൽ എന്തു ചെയ്യും ?

വസ്ത്രത്തിന് പകരം പുഷ്പമോ അക്ഷതമോ സമർപ്പിക്കാം.

34. ഒരു പ്രാവശ്യം പൂജക്ക് ഉപയോഗിച്ച പുഷ്പങ്ങൾ പിന്നീട് ഉപയോഗിക്കാൻ കഴിയുമോ ?

ഇല്ല,  ഒരു പ്രാവശ്യം ഉപയോഗിച്ച പുഷ്പങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല.

35. പുഷ്പാഞ്ജലി ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്യാമോ ?

തീർച്ചയായും, എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്യണം. നിങ്ങൾ വീഡിയോ കേട്ടുകൊണ്ടാണ് പൂജ ചെയ്യുന്നതെങ്കിൽ  അവിടെ Pause ചെയ്തു എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്തതിനുശേഷം ബാക്കി പൂജ തുടരാവുന്നതാണ്.

36. നിവേദ്യത്തിന് എന്തൊക്കെ സാധനങ്ങൾ ആണ് ഉപയോഗിക്കേണ്ടത് ?

നിങ്ങളുടെ കഴിവ് പോലെ പഴമോ നാളികേമോ ത്രിമധുരമോ പായസമോ  ഉപയോഗിക്കാം.

37. ഏത് / എന്ത് പായസമാണ് ഉപയോഗിക്കേണ്ടത് ?

ശർക്കര പായസമോ പാൽപ്പായസമോ നിങ്ങൾക്ക് ഏറ്റവും നന്നായി ഉണ്ടാക്കാൻ അറിയുന്ന ഏത് പായസവും നിവേദ്യമായി ഉപയോഗിക്കാം.

ഫലങ്ങൾ മാത്രം വെച്ചും നിവേദ്യം ചെയ്യാവുന്നതാണ്.

38. സ്ത്രീകൾക്ക് പൂജ ചെയ്യാൻ സാധിക്കുമോ ?

തീർച്ചയായും സ്ത്രീകൾക്ക് പൂജ ചെയ്യാം. സ്ത്രീകൾ പൂജ ചെയ്യുന്നത് വളരെ വിശേഷമാണ്.

39. സ്ത്രീകൾക്ക് ആർത്തവ സമയത്ത് പൂജ ചെയ്യാമോ ?

പൂജ തികച്ചും വ്യക്തിപരമായ ഒരു ഉപാസന പദ്ധതിയാണ്. അതുകൊണ്ടുതന്നെ പൂജ ചെയ്യുന്നതിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ല.

40. പുലവാലായ്മ ഉള്ളപ്പോൾ പൂജ ചെയ്യാമോ ?

നമ്മുടെ വീട്ടിൽ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ മാത്രം പൂജ ചെയ്യുന്നതിൽ നിന്നും മാറി നിൽക്കാം.
മറ്റെല്ലാവർക്കും തന്നെ പൂജ ചെയ്യാവുന്നതാണ്

41. വിളക്കിൽ എത്ര തിരിയാണ് ഇടേണ്ടത് ?

വിളക്കിൽ രണ്ട്തിരിയോ, അഞ്ചുതിരിയോ വിളക്കിൻറെ വലിപ്പമനുസരിച്ച് ചെയ്യാം.

42. നിലത്ത് ഇരുന്ന് പൂജ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ?

ഒരു നിർബന്ധവുമില്ല.  നിങ്ങൾക്ക് കസേരയിൽ ഇരുന്ന് മേശ, ടീ പോയ് യുടെ മുകളിൽ ചെയ്യാവുന്നതാണ്.

43. മന്ത്രങ്ങളിൽ തെറ്റു വന്നാൽ എന്തെങ്കിലും ദോഷമുണ്ടോ ?

ഒരു ദോഷവുമില്ല, ദേവത ശിക്ഷിക്കുന്ന ശക്തിയല്ല രക്ഷിക്കുന്ന ശക്തിയാണ്.

44.   എപ്പോഴാണ് പൂജ ചെയ്യേണ്ടത് ?

നിങ്ങളുടെ സൗകര്യം അനുസരിച്ച് ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ ( ഷഷ്ഠി)അല്ലെങ്കിൽ വിശേഷ അവസരങ്ങളിലോ വീട്ടിലെ ആരുടെയെങ്കിലും പിറന്നാളിനോ
കുട്ടികളുടെ പരീക്ഷാ ദിവസങ്ങളിലോ വീട്ടിൽ ഏതെങ്കിലും മംഗളകാര്യങ്ങൾ നടക്കുന്ന ദിവസമോ അങ്ങനെ
എപ്പോൾ വേണമെങ്കിലും സൗകര്യം  പോലെ ചെയ്യാവുന്നതാണ്.

45. പൂജ തുടങ്ങി പിന്നീട് എപ്പോഴെങ്കിലും പൂജ മുടങ്ങി പോയാൽ ദോഷമുണ്ടോ ?

ദേവതയുടെ ഗുണം ശിക്ഷിക്കലല്ല രക്ഷിക്കൽ ആണ്, ഒരിക്കലും ദോഷം ഉണ്ടാവുകയില്ല.

46.ഫോട്ടോ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും ?

നമ്മൾ കലശത്തിൽ ആണ് പൂജ ചെയ്യുന്നത് ഒരു ഫോട്ടോ വെറുതെ വയ്ക്കുകയാണ് ചെയ്യുന്നത്
അതിനാൽ തന്നെ ഫോട്ടോ കിട്ടിയിട്ടില്ലെങ്കിലും വിഷമിക്കേണ്ടതില്ല.

47. പൂജക്ക് ശേഷം എത്ര സമയം കഴിഞ്ഞ് പൂജാ വസ്തുക്കൾ മാറ്റം ?

പൂജ കഴിഞ്ഞ് ഒരു മണിക്കൂർ സമയം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതാണ്.

48. പൂജയുടെ പ്രസാദം അടുത്ത വീടുകളിലെല്ലാം നൽകാമോ ?

തീർച്ചയായും, പൂജയുടെ പ്രസാദം ചുറ്റുപാടുള്ള എല്ലാ വീടുകളിലും നൽകാവുന്ന നതാണ്.  അടുത്തുള്ള വീട്ടിലെ ആളുകളെ പൂജയ്ക്ക് പങ്കെടുപ്പിക്കാം.

49.ഞാൻ ജോലി കഴിഞ്ഞ് എത്താൻ വളരെ വൈകും അപ്പോൾ എന്തു ചെയ്യും ?

നിങ്ങൾക്ക് എപ്പോഴാണ് ചെയ്യാൻ സാധിക്കുന്നത് ആ സമയത്ത് ചെയ്യാവുന്നതാണ്.

50. എങ്ങനെയാണ് പഞ്ചാമൃതം ഉണ്ടാക്കുന്നത് ?

കൽക്കണ്ടം മുന്തിരി തേൻ പഴം നെയ്യ് എന്നിവ ഉപയോഗിച്ച് പഞ്ചാമൃതം ഉണ്ടാക്കാം.

51. മണി കിട്ടിയില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും ?

മണി വളരെ നിർബന്ധമുള്ള ഒരു കാര്യമല്ല.

52. പൂജയ്ക്ക് എന്തൊക്കെ പുഷ്പങ്ങൾ എടുക്കാം ?

നിങ്ങളുടെ വീട്ടുമുറ്റത്തുള്ള ഏതു പുഷ്പവും പൂജയ്ക്ക് ഉപയോഗിക്കാം.  തുളസിയും കൂവളവും എല്ലാം തന്നെ ഉപയോഗിക്കാം.

53. പുഷ്പം തീരെ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും ?

പുഷ്പം കിട്ടിയിട്ടില്ലെങ്കിൽ അക്ഷതം ഉപയോഗിക്കാവുന്നതാണ്.  അല്ലെങ്കിൽ സിന്ദൂരം ഉപയോഗിക്കാവുന്നതാണ്.

54. പൂജ ചെയ്യുമ്പോൾ പുതിയ വസ്ത്രം ധരിക്കേണ്ടതുണ്ടോ ?

ഒരിക്കലുമില്ല, വളരെ ശുദ്ധമായ ഒരു വസ്ത്രം ധരിക്കണം എന്ന് മാത്രം.

55. വെറ്റില കിട്ടിയില്ലെങ്കിൽ പകരം എന്ത് ചെയ്യും ?

വെറ്റിലയ്ക്ക് പകരം പുഷ്പാക്ഷതങ്ങൾ സമർപ്പിക്കാവുന്നതാണ്.

56.  ഭാഗ്യസൂക്തവും സംവാദസൂക്തവും പൂജയിൽ എവിടെയാണ് ചൊല്ലേണ്ടത് ?

പുഷ്പാഞ്ജലി കഴിഞ്ഞ സ്ഥലത്ത് ഭാഗ്യസൂക്തം ചൊല്ലാം എന്ന് പറയുന്ന ഭാഗം ഉണ്ട്.  വീഡിയോ അവിടെ പോസ് ചെയ്തു നിർത്തി ഭാഗ്യസൂക്ത വും ശ്രീ സൂക്തവും സംവാദ സൂക്തം ചൊല്ലി അതിനുശേഷം പൂജ മുന്നോട്ട് കൊണ്ടു പോകാവുന്നതാണ്.

57. പീഠം എന്ന് പറയുന്നത് എന്താണ് ?  വീട്ടിൽ പീഠം ഇല്ലെങ്കിൽ എന്ത് ചെയ്യും?

മരത്തിൻറെ പീഠം തന്നെ വേണമെന്നില്ല, പ്ലാസ്റ്റിക് ഉപയോഗിക്കാം.  നമ്മൾ ഇരിക്കാൻ ഉപയോഗിക്കുന്ന പലക കഴുകി ശുദ്ധിയാക്കി ഉപയോഗിക്കാം.

58. തേനും പഞ്ചാമൃതവും ജലവും അർപ്പിക്കേണ്ടത് കലശത്തിൽ ആണോ?

കലശത്തിന് തൊട്ടുതാഴെ ചെറിയ ഒരു പാത്രം വെച്ച് അതിലേക്ക് സമർപ്പിക്കാവുന്നതാണ്.  പൂജക്ക് ശേഷം അത് പ്രസാദമയി ഉപയോഗിക്കാവുന്നതാണ്.

59. നാളികേരത്തിന് കണ്ണ് ഉള്ള എവിടെയാണ് വെക്കേണ്ടത് ?

നാളികേരത്തിന്റെ കണ്ണുള്ള ഭാഗം മുകളിലേക്കാണ് വയ്ക്കേണ്ടത്

60. നാളികേരത്തിന്റെ ചകിരി തുപ്പ് വേണമെന്ന് നിർബന്ധമുണ്ടോ ?

നിർബന്ധമില്ല.

61. വസ്ത്രത്തിനു പകരം എന്താണ് ഉപയോഗിക്കുക ?

വസ്ത്രത്തിനും ഉത്തരീയത്തിനും യജ്ഞോപവീതത്തിനും നൂല് ഉപയോഗിക്കാവുന്നതാണ്.

62. മാല ഉണ്ടെങ്കിൽ എവിടെയാണ് ചാർത്തേണ്ടത് ?

മാല കലശത്തിൽ / ഫോട്ടയിൽ ചാർത്താവുന്നതാണ്.

63. കലശത്തിൽ മാല ചാർത്തണം എങ്കിൽ എപ്പോഴാണ് ചാർത്തേണ്ടത് ?

ഷോഡശോപചാര പൂജയിൽ പുഷ്പം സമർപ്പയാമി എന്ന് പറയുന്ന സ്ഥലത്ത് മാലചാർത്താവുന്നതാണ്.

64. അലങ്കാരത്തിന് എന്താണ് ഉപയോഗിക്കേണ്ടത് ?

ചന്ദനം സിന്ദൂരം എന്നിവ ഉപയോഗിച്ച് അലങ്കാരം ചെയ്യാം

65.നമ്മൾ  ദിവസവും പൂജ ചെയ്യേണ്ടതില്ലേ. ദിവസം എത്ര പ്രാവശ്യം ചെയ്യണം

പൂജ ചെയ്യുന്ന കര്യത്തിൽ നിങ്ങൾക്ക് 100 % സ്വാതന്ത്ര്യമുണ്ട്
നിങ്ങളുടെ സമയവും താൽപര്യമനുസരിച്ച് ചെയ്യുന്നതാണ്

66. കലശത്തിലെ ജലവും മാവിലയും ദിവസവും മാറ്റേണ്ടതുണ്ടോ.

കഴിയുമെങ്കിൽ പുതിയത് വെയ്ക്കുക. ഇല്ലെങ്കിൽ 3/5 ദിവസം ഉപയോനിക്കാം മാവില / ജലം കേടുവന്നാൽ മാറ്റണം.

67.വസ്ത്രം വീണ്ടും ഉപയോഗിക്കാമോ ?

തീർച്ചയായും ഉപയോഗിക്കാം

68.ഞങ്ങൾക്കിത് മറ്റുള്ളവരെ പഠിപ്പിക്കാൻ സാധിക്കുമോ

തീർച്ചയായും മുഴുവൻ ഭവനങ്ങളിലും മഹാലക്ഷ്മിയുടെ ഐശ്വര്യവും ഉണ്ടാകട്ടെ
നിങ്ങൾ പൂജ ചെയ്യുമ്പോൾ ചുറ്റുപാടുള്ള ഭവനങ്ങളിൽ ഉള്ളവരെ വിളിക്കുകയും പൂജയിൽ പങ്കെടുപ്പിക്കുകയും ചെയ്യുക
പ്രസാദമായി മഹാലക്ഷ്മി പൂജയുടെ പുസ്തകം എല്ലാവർക്കും നൽകുക
അടുത്ത പ്രാവശ്യം അവർക്കും അവരുടെ വീട്ടിൽ പൂജ ചെയ്യാനുള്ള ഭാഗ്യം ലഭിക്കും

69.ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഞങ്ങൾ ദൂരീകരിക്കാനുള്ള ഉള്ള വ്യവസ്ഥ എന്താണ് ?
ഭാരതീയ ധർമ്മ പ്രചാര സഭയുമായി ബന്ധപ്പെടുക

70.മഹാലക്ഷ്മി പൂച്ചയെപ്പോലെ മറ്റ് എന്തൊക്കെ പൂജകൾ ആണ് പഠിച്ച് ചെയ്യാൻ സാധിക്കുന്നത്

1. മഹാലക്ഷ്മീ പൂജ
2. ശ്രീകൃഷ്ണ പൂജ
3. ചണ്ഡികാ പൂജ
4. ധർമ്മശാസ്താ പൂജ
5.സുബ്രഹ്മണ്യ പൂജ
6. ഗണപതി പൂജ
7.ശിവപൂജ
8. രുദ്രപൂജ
9. ഗണപതി ഹോമം
10. ഭഗവതീ സേവ
11. ഭുവനേശ്വരീ പുജ  ( ശാക്തേയം )
എന്നിവ ലഭ്യമാണ്

71
ഈ പൂജകൾ ഒക്കെ നേരിട്ട് പഠിക്കാനുള്ള സാഹചര്യം ഉണ്ടോ

തീർച്ചയായും
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ കാര്യാലയവും ആയി ബന്ധപ്പെടുക

72.ഭാരതീയ ധർമ്മ പ്രചാര സഭ യുടെ കാര്യാലയം എവിടെയാണ് എങ്ങനെയാണ് ബന്ധപ്പെടാൻ സാധിക്കുക

ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആസ്ഥാനം കോഴിക്കോടാണ് സ്ഥിതിചെയ്യുന്നത്

താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ഇമെയിൽ അഡ്രസ്സ് വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് ഭാരതീയ ധർമ്മ പ്രചാര സഭ യെ കുറിച്ച് കൂടുതൽ അറിയാവുന്നതാണ്

Comments

Popular posts from this blog

ശിവപൂജ ക്രമം

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം