സിദ്ധിവിനായക പൂജ പുസ്തകം
സിദ്ധിവിനായക പൂജ
ആമുഖം
ഭാരതീയ ആചാര അനുഷ്ഠാനങ്ങളെ ശാസ്ത്രീയമായ രീതിയിൽ ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സൻ മനസ്സുകളുടെ കൂട്ടാ യ്മയാണ് ഭാരതീയ ധർമ്മ പ്രചാര സഭ
കഴിഞ്ഞ 18 വർഷത്തിനകം
ഷോഡശ സംസ്കാരങ്ങളെ കുറിച്ച് ഭാരതത്തിലും വിദേശരാജ്യങ്ങളിലും ശില്പശാലകളും ക്ലാസ്സുകളും നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്
അതേപോലെ തന്നെ സന്ധ്യാവന്ദനവും വിവിധ പൂജകളും സാധനങ്ങളും
ആയിരക്കണക്കിന് പേരെ പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്
അങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ ഭാരതത്തിൻറെ ആദ്ധ്യാത്മിക മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഭാരതീയ ധർമ്മ പ്രചാര സഭക്ക് കഴിഞ്ഞിട്ടുണ്ട്
കഴിഞ്ഞ കൊറോണ കാലത്ത്
പല മനസിക ബുദ്ധിമുട്ടുകളാൽ വീട്ടിൽ ഇരിക്കുന്നവരെ സാധനയിലൂടെ ആത്മവിശ്വാസമുള്ള വരും സമ്പന്നരും ആക്കി മാറ്റുക എന്ന ഉദ്ദേശത്തിൽ വിവിധ ഉപാസനകൾ ഓൺലൈനായി ( വാട്സ് - അപ്) പഠിപ്പിക്കുകയുണ്ടായി
പൂജ പഠിച്ച് ചെയ്ത വ്യക്തികളുടെ ജീവിതത്തിൽ അത്ഭുതകരമായ അനുകൂല മാറ്റങ്ങളാണ് സംഭവിച്ചത്
ഇക്കാലത്തിനിടക്ക് അ 20 ആയിരത്തോളം വ്യക്തികളെ വിവിധ ഉപാസനകൾ പഠിപ്പിക്കാനും
സമൃദ്ധിയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുവാനും നമുക്ക് സാധിച്ചിട്ടുണ്ട്
അതോടൊപ്പം തന്നെ ശിക്ഷാർത്ഥികളുടെ ആവശ്യമനുസരിച്ച്
മഹാലക്ഷ്മീ പൂജ
ശ്രീകൃഷ്ണ പൂജ,ചണ്ഡികാ പൂജ,
ധർമ്മശാസ്താപൂജ,സുബ്രഹ്മണ്യ പൂജ,ഗണപതി പൂജ,ശിവപൂജ,
രുദ്രപൂജ,ഗണപതി ഹോമം,
ഭഗവതീ സേവ,ഭുവനേശ്വരീ പുജ ( ശാക്തേയം ) എന്ന പൂജ പദ്ധതികളും തയ്യാറാക്കി പഠിപ്പിക്കുകയുണ്ടായി
ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ ഒന്നിച്ചിരുന്ന് പൂജകൾ ചെയ്തു ആധ്യാത്മികതയുടെ ഉയർന്ന
അനുഭൂതികൾ അനുഭവിക്കുന്നു.
ഭാരതീയ ധർമ്മ പ്രചാര സഭയിൽനിന്നും പൂജ അഭ്യസിച്ചവരുടെ ഒരുപാട് കാലത്തെ ആഗ്രഹവും ആവശ്യവും ആയിരുന്നു ഈ പൂജകൾ ഒക്കെ പുസ്തകമായി ഇറക്കുക എന്നത്
ഇപ്പോഴാണ് അതിന് നിയോഗമുണ്ടായത്
കേരളത്തിലെ മുഴുവൻ ഹിന്ദു വീടുകളിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും മഹാലക്ഷ്മി പൂജ ചെയ്തു മഹാലക്ഷ്മി കടാക്ഷത്താൽ ഉയർന്ന ആത്മവിശ്വാസവും സമ്പൽസമൃദ്ധിയും ഉണ്ടാവുക എന്ന ഉദ്ദേശ്യത്തിലാണ് ഇപ്പോൾ പുസ്തകം പ്രസിദ്ധീകരിക്കുന്നത്
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ഈയൊരു വലിയ
ഉദ്ദ്യമം നടപ്പിലാക്കാനുള്ള ശ്രമം പുസ്തക പ്രസിദ്ധീകരണ മേഖലയിൽ വളരെ കാലത്തെ തഴക്കവും പഴക്കവും ഉള്ള കോഴിക്കോട് ഗംഗ ബുക്സ്
വളരെ സന്തോഷത്തോടെ ഏറ്റെടുത്തപ്പോൾ ഹിന്ദു സമാജത്തിൽ നടക്കാൻ പോകുന്ന വളരെ വലിയ ഒരു പരിവർത്തനത്തിന് തുടക്കമാവുകയാണ്
ഒരുകാലത്ത് പുരോഹിതന്മാർ പൂജ ചെയ്യുകയും മറ്റുള്ളവർ മാറിനിന്ന് കാണികൾ ആവുകയും അവസാനം കർപ്പൂര ആരതി എടുത്ത് ദക്ഷിണ കൊടുക്കുകയും ചെയ്യുന്ന അവസ്ഥയിൽ നിന്നും
നേരിട്ട് പൂജ ചെയ്തു ദേവിയുടെ അനുഗ്രഹം അനുഭവിക്കുന്ന
അവസ്ഥ എല്ലാ വീടുകളിലും സംജാതമായിരിക്കുകയാണ്
കഴിഞ്ഞ കർക്കിടമാസ കാലത്ത് ആയിരത്തിലധികം സ്ത്രീകൾ മുടങ്ങാതെ 30ദിവസം ഗണപതിഹോമം ചെയ്യാൻ സാധിച്ചു എന്നത് കേരളത്തെ സംബന്ധിച്ച് ഒരു വലിയ നിശബ്ദ വിപ്ലവം തന്നെയാണ്
മുഴുവൻ വീടുകളിലും പുസ്തകം എത്തിക്കുകയും പൂജ അഭ്യസിച്ച് ചെയ്തു എല്ലാവരിലും മഹാഗണപതിയുടെ അനുഗ്രഹം ഉണ്ടാവുകയും ചെയ്യട്ടെ .
ഡോ. ശ്രീനാഥ് കാരയാട്ട് (ശ്രീനാഥ് ജി)
ആചാര്യൻ ഭാരതീയ ധർമ്മ പ്രചാര സഭ
അവതാരിക
ലോകത്തിൻറെ ഏതെങ്കിലും ഭാഗത്തുനിന്ന് അറിവ് അന്വേഷിച്ച് ഒരു കപ്പൽ യാത്ര ആരംഭിച്ചിട്ട് ഉണ്ടെങ്കിൽ അത് ലക്ഷ്യംവച്ചത് ഭാരതം ആയിരുന്നു
എന്ത് അറിവാണ് ഭാരതം ലോകത്തിന് നൽകിയത് ?
അത് ആത്മജ്ഞാനം ആണ്
ശാസ്ത്ര ചിന്തകളാണ്
ഈശ്വരാരാധനയിലൂടെ
ധർമ്മം അർത്ഥം കാമം മോക്ഷം എന്നീ അവസ്ഥകളിലൂടെ
സ്വയം ഈശ്വരൻ ആവാനുള്ള വിദ്യയാണ്
നിങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള ദേവതകളെ സൃഷ്ടിച്ച് ഉപാസിച്ച്
അത് നേടിയെടുക്കാനുള്ള ഉള്ള പദ്ധതികളാണ് , ദർശനങ്ങളാണ്
സമ്പത്തിനായി മഹാലക്ഷ്മിയെയും
വിദ്യക്ക്യായി സരസ്വതിയെയും ശക്തിക്ക്യായി
ഭദ്രകാളിയെയും നമ്മൾ ഉപാസിക്കുന്നു.
ഭാരതം എപ്പോഴും ദർശനങ്ങളെ സൂക്ഷിച്ചത് ആചാരാനുഷ്ഠാനങ്ങൾ ആണ് , പദ്ധതികളായാണ്
തലമുറ തലമുറകളിലേക്ക് ആ ദർശനങ്ങളെ കൈമാറിയതും ആചാരാനുഷ്ഠാനങ്ങൾ ആയാണ്
ധർമ്മത്തിലൂടെ ധാരാളം അർത്ഥവും (സമ്പത്ത് ) ആ അർത്ഥം കൊണ്ട് സകല കാമനകളും പൂർത്തീകരിച്ചു മോക്ഷാവസ്ഥയിലേക്ക് എത്തിയവരാണ് നമ്മുടെ പൂർവികർ
പ്രപഞ്ചത്തിലെ മുഴുവൻ സമൃദ്ധിയും നമ്മിലേക്ക് അ കൊണ്ടുവരാൻ വേണ്ടി ഭാരതത്തിലെ ഋഷിമാർ തപസ്സിലൂടെ കണ്ടെത്തി നമുക്ക് തന്നതാണ് ദേവതാ ഉപാസന കൾ
ഉപാസനയിലൂടെ സകല സമൃദ്ധിയുടേയും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കുന്നു.
സിദ്ധി വിനായകനെ ഉപാസിക്കാനും അങ്ങനെ ഉയർന്ന ആധ്യാത്മിക അനുഭൂതി അനുഭവിക്കാനും നിങ്ങളെ പ്രാപ്തനാക്കുന്നത് ആണ് ഈ പൂജ പദ്ധതി
കഠിനങ്ങളായ മുദ്രകൾ സംസ്കൃത ശ്ലോകങ്ങൾ
എന്നിവയൊന്നും ഇല്ലാതെ വളരെ ലളിതമായി ,മലയാളം വായിക്കാൻ അറിയുന്ന ഏതൊരാൾക്കും ചെയ്യാവുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്
ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് പൂജകൾ ചെയ്തു നമ്മുടെ സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കി ജീവിതത്തിലെ സമഗ്രമായ
ഐശ്വര്യ അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രസാദക കുറിപ്പ്
(ഗംഗാ ബുക്സ് )
ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ സിദ്ധിവിനായക പൂജ ( വിനായക ചതുർത്ഥി ) ക്രമം
സിദ്ധിവിനായക പൂജ
പൂർവ്വാംഗ പൂജ
1.പവിത്രീകരണം
അപവിത്ര പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോപി വാ
യത് സ്മരേത് പുണ്ഡരീകാക്ഷം
സബാഹ്യാഭ്യന്തര ശുചിഃ
സ്വന്തം ശരീരത്തിലും പൂജാദ്രവ്യങ്ങളിലും
ജലം തളിക്കുക
2. ദീപപ്രോജ്വലനം
(ദീപം കത്തിക്കുക )
മന്ത്രം
ദീപജോതിർ പരം ബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദന
ദീപോ ഹരതു മേ പാപം
ദീപജ്യോതീ നമോസ്തുതേ
3 . ആചമനം -
(കയ്യിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം കുടിക്കുക .)
മന്ത്രം
ഓം അച്യുതായ നമഃ
ഓം അനന്തായ നമഃ
ഓം ഗോവിന്ദായ നമഃ
4. ഗുരുധ്യാനം
സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാൽ പരം ബഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ
( അച്ഛൻ , അമ്മ , ഗുരുക്കന്മാർ , എന്നിവരെ മനസ്സാ നമസ്കരിച്ച് അനുവാദം വാങ്ങിക്കുക . )
5 . ആസനപൂജ -
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി കയ്യിൽ ജലമെടുത്ത് മന്ത്രം ചൊല്ലി തളിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക
"പൃഥ്വീ ത്വയാ ധൃതാ ലോകാ
ദേവീത്വം വിഷ്ണുനാ ധൃതാ
ത്വാം ച ധാരയമാം ദേവീ
പവിത്രം കുരു ച ആസനം"
വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക
6. ആത്മപൂജ -
(സ്വന്തം ശിരസ്സിൽ അക്ഷതം ഇടുക ) -
ദേഹോ ദേവാലയ പ്രോക്താ
ജീവോ ദേവ സനാതന
ത്യജ്യത് അജ്ഞാൻ
നിർമ്മാല്യം
സോഹം ഭാവേന പുജയേത്
7. ഘണ്ഡാപൂജ
( മണിമുഴക്കി കൊണ്ട് ചൊല്ലുക)
ആഗമനാർത്ഥം തു ദേവാനാം
ഗമനാർത്ഥം തു രക്ഷസാം
കുർവ്വേ ഘണ്ഡാരവം തത്ര
ദേവതാഹ്വാന ലാഞ്ജനം -
8 . ശ്രീ ഗണപതി ധ്യാനം -
ഓം ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ
വക്രതുണ്ഡമഹാകായ
സൂര്യകോടി സമപ്രഭ
നിർവ്വിഘ്നം കുരുമേദേവ
സർവ്വകാര്യേഷു സർവ്വദാ
1. ദേശകാലസങ്കല്പം
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത്
മമ ഉപാത്ത സമസ്ത ദുരിതക്ഷയദ്വാരാ ശ്രീ ഗണനായക പ്രീത്യർത്ഥം അദ്യ ബ്രഹ്മണ ദ്വിതീയേ പരാർധേ ശ്വേതവരാഹകൽപേ, വൈവസ്വതമന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ, പ്രഥമേ പാദേ,
ശകാബ്ദേ അസ്മിൻ വർത്തമാനേ വ്യാവഹാരികേ പ്രഭവാദീനാം ഷഷ്ടി സംവത്സരാണാം മദ്ധ്യേ, പ്രവർതമാനേ,
( 1 ) ... പ്രസ്തുത സംവത്സരത്തിന്റെ പേര് ചേർക്കുക......നാമകേ സംവത്സരേ
( 2 ).....പ്രസ്തുത അയനത്തിന്റെ പേര് ചേർക്കുക.......അയനേ
( 3 ) ...പ്രസ്തുത മാസത്തിന്റെ പേര് ചേർക്കുക............ മാസേ
.
(4 )......പ്രസ്തുത പക്ഷത്തിന്റെ പേര് ചേർക്കുക.........പക്ഷേ
(5).....പ്രസ്തുത തിഥിയുടെ പേര് ചേർക്കുക.......... തിഥൗ
( 6 )....പ്രസ്തുത നക്ഷത്രത്തിന്റെ പേര് ചേർക്കുക...........നക്ഷത്രയുക്തായാമ്
(7 )....പ്രസ്തുത ആഴ്ചയുടെ പേര് ചേർക്കുക...........വാസരയുക്തായാമ്
ശുഭയോഗ-ശുഭ കരണ-ഏവം ഗുണവിശേഷേണ വിശിഷ്ടായാമ് അസ്യാം വർത്തമാനായാമ് ശുഭതിഥൗ
ജമ്ബൂദ്വീപേ,
ഭരതഖണ്ഡേ,
ഭാരതദേശേ
മേരോർദക്ഷിണേപാർശ്വേ,
കേരളപ്രാന്തേ'
നഗരത്തിന്റെ / ഗ്രാമത്തിന്റെ പേര് ചേർക്കുക
*....... നഗരേ / ഗ്രാമേ,*
*.......... ഭവനേ
*നിർമിതേ, അസ്യാം*
വേദ്യാമ്
അസ്മാകം *സഹകുടുംബാനാം* *ക്ഷേമ-സ്ഥൈര്യ-* *വീര്യ-വിജയ -* *ആയുരാരോഗ്യ* *ഐശ്വര്യാണാം അഭി* *വൃദ്ധ്യർത്ഥം ആയുഷ്മത്*
*സൽസന്താന* *സമൃദ്ധ്യർത്ഥം,*
*ധർമ്മാർത്ഥ കാമമോക്ഷ* *ചതുർവിധഫലപുരു *ഷാർത്ഥസിദ്ധ്യർത്ഥം,*
സമസ്ത മംഗള* *അവാപ്ത്യർത്ഥം* ,
*ഇഷ്ടകാമ്യാർത്ഥ* *സിദ്ധ്യർത്ഥം ,*
*പുണ്യകാലേ*
*കല്പോക്തപ്രകാരേണ*
*ശ്രീ സിദ്ധിവിനായക പൂജാം*
*അഹം കരിഷ്യേ*
പുഷ്പാക്ഷതങ്ങൾ കയ്യിൽ എടുത്ത് ചൊല്ലുക
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു
പുഷ്പാക്ഷതങ്ങൾ കിണ്ടിയിൽ
ഇടുക
തീർത്ഥം തന്നെയും പുജാ വസ്തുക്കളിലും തളിക്കുക
ശ്രീ ഗണപതി ധ്യാനം
(തൊഴുതുകൊണ്ട് ചൊല്ലുക)
ധ്യാനശ്ലോകം:-
കരിഷ്യ ഗണനാഥസ്യ
വ്രതം സമ്പത്കരം ശുഭം
ഭക്താനാമിഷ്ട വരദം
സർവ്വ മംഗള കാരണം
ഏകദന്തം ശൂർപ്പകർണ്ണം
ഗജവക്ത്രം ചതുർഭുജം
പാശാങ്കുശധരം ദേവം
ധ്യായേത് സിദ്ധി വിനായകം
ഷോഡശോപചാര പൂജ
ആവാഹനം
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത് ചെയ്യു
1 ഓം അത്രാഗച്ഛ ജഗദ്വന്ദ്യ , സുരരാജാർച്ചിതേശ്വര അനാഥനാഥ സർവ്വജ്ഞ ഗീർവാണസുരപൂജിത
ഓം ഭൂർ ഭൂവ സ്സ്വരോം
അസ്മിൻ മൃത്തികാബിംബേ
സാംഗം സശക്തിം സായുധം സപരിവാരം ശ്രീവരസിദ്ധിവിനായകം
ധ്യായാമി ആവാഹയാമി .(പുഷ്പാക്ഷതങ്ങൾ
വിഗ്രഹത്തിൽ സമർപ്പിക്കുക)
2-ഓം അനേകരത്നഖചിതം മുക്താമണിവിഭൂഷിതം രത്നസിംഹാസനം ചാരു
ഗണേശ പ്രതിഗൃഹ്യതാം .
ഓംശ്രീ സിദ്ധിവിനായകായ നമഃ . രത്നസിംഹാസനം സമർപ്പയാമി .
(പുഷ്പാക്ഷതങ്ങൾ
സമർപ്പിക്കുക)
3. ഓം ഗൌരീപുത്ര നമസ്തേസ്തു ദുർവ്വാപദ്മാദിസംയുതം .
ഭക്ത്യാ പാദ്യം മയാ ദത്തം ഗൃഹാണ ദ്വിരദാനന .
ഓം ശ്രീ സിദ്ധിവിനായകായ നമഃ
പാദ്യം സമർപ്പയാമി .
(ജലം സമർപ്പിക്കുക)
4. ഓം സിദ്ധാർത്ഥ യവ ദുർവ്വാഭിഃ ഗന്ധപുഷ്പാക്ഷതൈർയ്യുതം തിലപുഷ്പസമായുക്തം ഗൃഹാണാർഘ്യം ഗജാനന .
ഓംശ്രീ സിദ്ധിവിനായകായ നമഃ
അർഘ്യം സമർപ്പയാമി
(ജലം സമർപ്പിക്കുക)
5. ഓം കർപ്പുരാഗരുപുഷ്പൈശ്ച
വാസിതം വിമലം ജലം
ഭക്ത്യാ ദത്തം മയാ ദേവ കുരുഷ്വാചമനം പ്രഭോ .
ഓംശ്രീ സിദ്ധിവിനായകായ നമഃ
ആചമനീയം സമർപ്പയാമി
6 ഓം ദധ്യാജ്യമധു സംയുക്തം
മധു പർക്കം മയാഹൃതം
ഗൃഹാണ സർവ്വ ലോകേശ വിനായക നമോസ്തുതേ
ഓം ശ്രീ സിദ്ധിവിനായകായ നമഃ
മധുപർക്കം സമർപ്പയാമി
(തേൻ സമർപ്പിക്കുക)
7 - ഓം മധ്വാജ്യശർക്കരായുക്തം ദധിക്ഷീരസമന്വിതം
പഞ്ചാമൃതം ഗൃഹാണേദം ഭക്താനാമിഷ്ടദായക
ഓംശ്രീ സിദ്ധിവിനായകായ നമഃ
പഞ്ചാമൃതസ്നാനം സമർപ്പയാമി .
(പഞ്ചാമൃതം സമർപ്പിക്കുക )
8 - ഓം ഗംഗാ ച യമുനാ ഗോദാവരീ
തുംഗാ സരസ്വതീ
ആസാം തോയമുമാപുത്ര
സ്നാനാർത്ഥം പ്രതിഗൃഹ്യതാം .
ഓംശ്രീ സിദ്ധിവിനായകായ നമഃ
ശുദ്ധോദക സ്നാനം സമർപ്പയാമി
(ശുദ്ധജലം സമർപ്പിക്കുക)
സ്നാനാനന്തരം ആചമനീയം സമർപ്പയാമി .
(ശുദ്ധജലം സമർപ്പിക്കുക )
9. ഓം രക്തവസ്ത്രദ്വയം ദേവ രാജരാജാദിപൂജിത
ഭക്ത്യാ ദത്തം ഗൃഹാണേദം ഭഗവൻ ഹരനന്ദന .
ഓംശ്രീ സിദ്ധിവിനായകായ നമഃ
വസ്ത്രം സമർപ്പയാമി .
(വസ്ത്രം സമർപ്പിക്കുക)
10. ഓം രാജതം ബ്രഹ്മസൂത്രം ച
കാഞ്ചനം ചോത്തരീയകം
ഗൃഹാണ ചാരു സവ്വജ്ഞ ഭക്താനാമിഷ്ടദായക
ഓംശ്രീ സിദ്ധിവിനായകായ നമഃ
യജ്ഞോപവീതം
സമർപ്പയാമി
( യു ജ്ഞാപവീതം സമർപ്പിക്കുക)
11 - ഓം നാനാവിധാനി ദിവ്യാനി നാനാരത്നോ ജ്വലാനി ച ഭൂഷണാനി ഗൃഹാണേശ പാർവ്വതീപ്രിയനന്ദന .
ഓംശ്രീ സിദ്ധിവിനായകായ നമഃ
ആഭരണാനി സമർപ്പയാമി
ആഭരണങ്ങൾ
സമർപ്പിക്കുക
12 - ഓം ചന്ദനാഗരുകർപ്പൂര
കസ്തുരീകുങ്കുമാന്വിതം വിലേപനം സുരശ്രേഷ്ഠ പ്രീത്യർത്ഥം പ്രതിഗൃഹ്യതാം
ഓംശ്രീ സിദ്ധിവിനായകായ നമഃ
ദിവ്യഗന്ധാൻ ധാരയാമി .
ചന്ദനം സമർപ്പിക്കുക
13 ഓംഅക്ഷതാൻ ധവളാൻ ദിവ്യാൻ
ശാലേയാനക്ഷതാൻ ശുഭാൻ
ഹരിദ്രാ ചൂർണ്ണസംയുക്താൻ സംഗൃഹാണ ഗണാധിപ .
ഓംശ്രീ സിദ്ധിവിനായകായ നമഃ
അക്ഷതാൻ സമർപ്പയാമി
അക്ഷതം സമർപ്പിക്കുക
14 - ഓം മാല്യാനി ച സുഗന്ധീനി മാലത്യാദീനി വൈ പ്രഭോ മയാഹൃതാന പുഷ്പാണി സ്വീകുരുഷ്വ ഗജാനന .
ഓംശ്രീ സിദ്ധിവിനായകായ നമഃ
നാനാവിധ പരിമളപുഷ്പാണി സമർപ്പയാമി .
പുഷ്പം സമർപ്പിക്കുക
അoഗപൂജാ -
പുഷ്പങ്ങൾ സമർപ്പിക്കുക
ഓം പാർവ്വതീനന്ദനായ നമഃ പാദൌ പൂജയാമി .
ഓംഗണേശായ നമ:
ഗുൽഫൗ പുജയാമി
ഓം ജഗദ്ധാത്രേ നമ:
ഓം ജംങ്ങ്ഘേ പൂജയാമി
ഓം ജഗദ്വല്ലഭായ നമ:
ജാനൂനീ പൂജയാമി
ഓം ഉമാ പുത്രായ നമ:
ഊരൂ പൂജയാമി
ഓം വികടായ നമ:
കടീം പൂജയാമി
ഓം ഗുഹാഗ്രജായ നമ:
ഗുഹ്യം പുജയാമി
ഓം മഹത്തമായ നമ:
മേഡ്റം പൂജയാമി
ഓം നാഥായ നമ:
നാഭിം പൂജയാമി
ഓം ഉത്തമായ നമ:
ഉദരം പൂജയാമി
ഓം വിനായകായ നമ:
വക്ഷസ്ഥലം പൂജയാമി
ഓം പാശച്ഛിദേ നമ:
പാർശ്വo പൂജയാമി
ഓം ഹേരംഭായനമ:
ഹൃദയം പൂജയാമി
ഓം കപിലായ നമ:
കണ്ഠം പൂജയാമി
ഓം സ്കന്ദ്രാഗ്രജായ നമ:
സ്ക്കന്ദൗ പൂജയാമി
ഓം ഹരസുതായ നമ:
ഹസ്താൻ പുജയാമി
ഓം ബ്രഹ്മചാരിണേ നമ:
ബാഹൂൻ പുജയാമി
ഓം സുമുഖായ നമ:
മുഖം പൂജയാമി
ഓം ഏകദന്തായ നമ:
ദന്തൗ പുജയാമി
ഓം വിഘ്നനേത്രായ നമ:
നേത്രൗ പൂജയാമി
ഓം ശൂർപ്പകർണ്ണായ നമ :
കർണ്ണൗ പൂജയാമി
ഓം ഫാലചന്ദ്രായ നമ:
ഫാലം പൂജയാമി
ഓം നാഗാഭരണായ നമ:
നാസികാം പൂജയാമി
ഓം ചിരന്തനായ നമ:
ചിബുകം പുജയാമി
ഓം സ്ഥൂലോഷ്ടായ നമ:
ഓഷ്ടൗ പൂജയാമി
ഓം ഗളന്മദായ നമ:
ഗണ്ഡൌ പൂജയാമി
ഓം കപിലായ നമ:
കലാൻ പൂജയാമി
ഓംശിവപ്രിയായ നമ:
ശിര: പൂജയാമി
16 പ്രാവശ്യം മൂലമന്ത്രം ജപിച്ച്
പുഷ്പം അർച്ചിക്കുക
ഓം ഗം ഗണപതയെ നമ: (16)
ശേഷം
മണി മുഴക്കിക്കൊണ്ട്
ധൂപം കയ്യിലെടുത്ത് ചൊല്ലുക
15. ഓം ദശാംഗം ദേവദേവേശ
സുഗന്ധം ച മനോഹരം
ധൂപം ദാസ്യാമി വരദ
ഗൃഹാണ ത്വം ഗജാനന .
ഓം ശ്രീ സിദ്ധിവിനായകായ നമഃ
ധൂപം സമർപ്പയാമി
മണി മുഴക്കി കൊണ്ട് ദീപം കയ്യിലെടുത്ത് ചൊല്ലുക
16 - ഓം സാജ്യം ത്രിവർത്തിസംയുക്തം
വഹ്നിനാ യോജിതം മയാ ഗൃഹാണ മംഗളം ദീപം
ഈശ പുത്ര നമോസ്തു തേ
ഓം ശ്രീ സിദ്ധിവിനായകായ നമഃ
ദീപം ദർശയാമി
(ദീപം കാണിക്കുക )
ധൂപദീപാനന്തരം
ആചമനീയം സമർപ്പയാമീ
ജലം സമർപ്പിക്കുക
നിവേദ്യം
നിവേദിക്കാനുള്ള സാധനങ്ങൾ ഭഗവാന്റെ മുന്നിലേക്ക് നീക്കിവെയ്ക്കുക
ഓം ഭൂർഭുവസ്സുവരോം
എന്ന് ചൊല്ലി തീർത്ഥം തളിക്കുക
അമൃതം ഭവതു
എന്ന് ചൊല്ലി
നിവേദ്യം സ്പർശിക്കുക
അമൃതോപസ്തരണമസി .
എന്ന് ചൊല്ലി ദേവന് ജലം സമർപ്പിക്കുക
ഓം സിദ്ധിവിനായകായ നമ:
എന്ന് ദേവനിലും നിവേദ്യത്തിലും
പുഷ്പം സമർപ്പിക്കുക
ശേഷം പുഷ്പങ്ങൾ കയ്യിലെടുത്ത് മന്ത്രം ചൊല്ലുക
ഓം ശാല്യന്നം ഷഡ്രസോപേതം
ഫല ലഡുക മോദകാൻ
ഭക്ഷ്യം ഭോജ്യം ച ലേഹ്യം ച ചോഷ്യം സ്വീകുരു ശാങ്കരേ
ഓം ശ്രീ സിദ്ധിവിനായകായ നമഃ
നിവേദ്യം സമർപ്പമയാമി
6 പൂക്കൾ എടുത്ത് ഓരോ പ്രാവശ്യവും മന്ത്രത്തോടൊപ്പം
നിവേദ്യം ഉഴിഞ്ഞ് സമർപ്പിക്കുക
ഓം പ്രാണായ സ്വാഹാ
ഓം അപാനായസ്വാഹാ
ഓം വ്യാനായ സ്വാഹാ
ഓം ഉദാനായ സ്വാഹാ
ഓം സമാനായ സ്വാഹാ
ഓം നമ: സ്വാഹാ
ശേഷം മന്ത്രം ചൊല്ലി 4 പ്രാവശ്യം
ജലം സമർപ്പിക്കുക
1. ഓം അമൃതാ പിധാനമസി
2. ഓം ശ്രീ സിദ്ധിവിനായകായ നമഃ പാദപ്രക്ഷാളനം സമർപ്പയാമി .
3. ഓം ശ്രീ സിദ്ധിവിനായകായ നമഃ ഹസ്തപ്രക്ഷാളനം
സമർപ്പയാമി
4.ഓം ശ്രീ സിദ്ധിവിനായകായ നമഃ ആചമനീയം സമർപ്പയാമീ .
ശേഷം വെറ്റില കയിലെടുത്ത്
മത്രം ചൊല്ലി സമർപ്പിക്കുക
ഓം പൂഗീഫലസമായുക്തം നാഗവല്ലീദളൈർയ്യുതം കർപ്പുരചൂർണ്ണ സംയുക്തം
താംബൂലം പ്രതിഗൃഹ്യതാം .
ഓം ശ്രീ സിദ്ധിവിനായകായ നമഃ
കർപ്പുരതാംബൂലം നിവേദയാമി .
വെറ്റില സമർപ്പിക്കുക
ഉത്തര പൂജ
രാജോപചാരപൂജ ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
ഓം ശ്രീ സിദ്ധിവിനായകായ നമ:
ഛത്രം സമർപ്പയാമി
ഓം ശ്രീ സിദ്ധിവിനായകായ നമ:
ചാമരം സമർപ്പയാമി
ഓം ശ്രീ സിദ്ധിവിനായകായ നമ:
ഗീതം സമർപ്പയാമി
ഓം ശ്രീ സിദ്ധിവിനായകായ നമ:
ഗാനം സമർപ്പയാമീ
ഓം ശ്രീ സിദ്ധിവിനായകായ നമ:
നൃത്തം സമർപ്പയാമി
ഓം ശ്രീ സിദ്ധിവിനായകായ നമ:
വാദ്യം സമർപ്പയാമി
ഓം ശ്രീ സിദ്ധിവിനായകായ നമ:
ആന്തോളികം സമർപ്പയാമി
ഓം ശ്രീ സിദ്ധിവിനായകായ നമ:
അശ്വം സമർപ്പയാമി
ഓം ശ്രീ സിദ്ധിവിനായകായ നമ:
ഗജം സമർപ്പയാമി
ഓം ശ്രീ സിദ്ധിവിനായകായ നമ:
രഥം സമർപ്പയാമി
ഓം ശ്രീ സിദ്ധിവിനായകായ നമ:
സമസ്ത രാജോപചാര , ദേവോപചാര ,
മന്ത്രോപചാരാൻ സമർപ്പയാമി .
പുഷ്പാഞ്ജലി ചെയ്യുക - ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
പുഷ്പാഞ്ജലി ചെയ്യേണ്ടുന്ന ആളുടെ നക്ഷത്രം പറയുക
......നക്ഷത്ര ജാതസ്യ
പുഷ്പാഞ്ജലി ചെയേണ്ടുന്ന ആളുടെ പേര് പറയുക
...........നാമധേയസ്യ
അസ്യ ലഗ്നസ്യ , കുടുംബസ്യ അനുകൂലം പ്രയശ്ച പ്രയശ്ച , പ്രതികൂലം നാശയ നാശയ , സർവ്വകാര്യാണി സാധയ സാധയ , സർവ്വ ശ്രത്രൂൻ നാശയ നാശയ , സർവ്വരോഗാൻ നികൃന്തയ നികൃന്തയ , സർവ്വത്ര വിജയം പ്രയശ്ച പ്രയശ്ച ,
ഓം ശ്രീ സിദ്ധി വിനായകായ നമഃ
*ശ്രീ വിഘ്നേശ്വരാഷ്ടോത്തര ശതനാമാവലിഃ*
( ഭാഗ്യസൂക്തം , ഗണേശ അഥർവ്വ ശീർഷം തുടങ്ങിയ മന്ത്രങ്ങളെ കൊണ്ട് പുഷ്പാഞ്ജലി ചെയ്യാവുന്നതാണ് )
ക്ഷമാ പ്രാർത്ഥന ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
കായേന വാചാ മനസേ ന്ദ്രി/യൈർ വ്വാ - ബുദ്ധ്യാത്മനാവാ പ്രകൃതേഃ സ്വഭാവാത് കരോമിയദ്ധ്യത് സകലം പരസ്മൈ
വിനായകായൈതി
സമർപ്പയാമി
കുലദേവതായേതി സമർപ്പയാമി ഗ്രാമദേവതായേതി സമർപ്പയാമി പുഷ്പാക്ഷതം സമർപ്പിക്കുക
അന്യഥാ ശരണം നാസ്തി,
ത്വമേവ ശരണം ദേവ
തസ്മാത് കാരുണ്യ-ഭാവേന,
ക്ഷമസ്വ വിഘ്നേശ്വര
കര- ചരണ -കൃതം വാ
കായജം കർമ്മജം വാ,
ശ്രവണ-നയനജം വാ
മാനസം വാപരാധം
വിഹിത /മവിഹിതം വാ,
സർവ്വമേതത് ക്ഷമസ്വ,
ജയ ജയ കരുണാബ്ധേ,
ശ്രീ വിനായക പ്രഭോ
ആവാഹനം ന ജാനാമി,
ന ജാനാമി വിസർജനം
പൂജ-കർമ്മം ന ജനാമി,
ക്ഷമസ്വ ഗണനായക
മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം മഹേശ്വരാ
യൽപുജിതം മയാദേവാ
പരിപൂർണ്ണം തതസ്തു തേ
കർപ്പൂരം കത്തിക്കുക .
( മണി മുഴക്കി കർപ്പൂര ആരതി ഉഴിയുക )
പഞ്ചവർത്തിസമായുക്തം
പഞ്ചപാതക നാശക
പഞ്ചാസ്യദീപം ദാസ്യാമി സ്വീകുരുഷ ഗജാനന .
ഓം ശ്രീ സിദ്ധിവിനായകായ നമഃ
കർപ്പൂര നീരാഞ്ജനം സമർപ്പയാമീ
പ്രദക്ഷിണ നമസ്കാരം ചെയ്യുക
യാനി കാനിച പാപാനി
ജന്മാന്തര കൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ
ദിശാ നമസ്കാരം ചെയ്യുക
പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് .
കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ആത്മാർത്ഥമായി നന്ദി പറയുക .
മന്ത്രം- ഓം സൂര്യായ നമഃ
അഗ്നികോൺ
( തെക്ക്- കിഴക്ക് ഭാഗം )
നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക .
സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയു ള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക .
ഓം അഗ്നയേ നമ
തെക്കു ഭാഗം
നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും
വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക .
ഓം പിതൃഭ്യോ നമഃ
നീ ര്റ്തി കോൺ -
( തെക്ക് പടിഞ്ഞാറ് ഭാഗം )
നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ
പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക .
ഓം വരുണായനമഃ
വായുകോൺ
( പടിഞ്ഞാറ് വടക്ക് ഭാഗം )
തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമി യിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക .
ഓാം വായവേ നമഃ
വടക്ക് ഭാഗം :
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക .
ഓം സോമായ നമഃ
ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:
ഈശാന കോൺ
( വടക്കുകിഴക്ക് )
ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം വെൻ സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .
ഓം ഈശാനായ നമ :
വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '
എല്ലാവർക്കും തീർത്ഥവും
പുഷ്പവും
പ്രസാദം കൊടുക്കുക
പീഠത്തിൽ നിന്ന് ഒരു പൂവെടുത്ത്
ഘ്രാണിക്കുക (മണപ്പിക്കുക ) ദേവന്റെ വർദ്ധിച്ച ചൈതന്യം
തന്റെ ശരീരത്തിൽ ലയിക്കുന്നത് അനുഭവിക്കുക
കണ്ണുകൾ അടച്ചു വെച്ച് താൻ ദേവനായി
എന്ന് അനുഭവിക്കുക
ശരീരത്തിലെ ഉയർന്ന ഊർജ്ജാവസ്ഥ ശ്രദ്ധിക്കുക
ആനന്ദം അനുഭവിക്കുക
കഴിയുന്നത്ര സമയം ആധ്യാനാവസ്ഥയിൽ
ഇരിക്കുക
നിർവ്വാണാഷ്ടകം
ഇവിടെ ചേർക്കുക
ശേഷം
എല്ലാവരും ചേർന്ന്
ഭജനകൾ പാടുക
ഇവിടെ വിനായക ഷഡ്ഗം ചേർക്കുക
വിഗ്രഹ നിമഞ്ജനം നടത്തുന്നുണ്ടെങ്കിൽ
നിമഞ്ജനം ചെയ്യാനുള്ള മന്ത്രം
നിമഞ്ജന മന്ത്രം
തീർത്ഥസ്മിൻ പാവനേ പുണ്യേ സ്നാതോസി വിനായക . അതസ്ത്വമനുഗൃഹ്ണീഷ്വ സ്വസ്ഥാനോപാശ്രയേണ ന:
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ, പൂജ ഉപാസന ക്രമങ്ങളുടെ എല്ലാ അധികാരങ്ങളും ഭാരതീയ ധർമ്മ പ്രചാര സഭയിൽ മാത്രം നിക്ഷിപ്തമാണ്
പൂജ ഭാഗങ്ങൾ പൂർണമായോ ഭാഗികമായോ കോപ്പി ചെയ്യാൻ പാടുള്ളതല്ല
ഭാഗ്യസൂക്തം
സംവാദസൂക്തം
സംശയ നിവാരണം
1. പ്രശ്നം : ആർക്കൊക്കെ സിദ്ധി വിനായക പൂജ ചെയ്യാം ?
സമാധാനം : പ്രായ ലിംഗ വർണ്ണ ഭേദമില്ലാതെ ഏതൊരാൾക്കും സിദ്ധി വിനായക പൂജയിലൂടെ പ്രപഞ്ചത്തിലെ സമസ്ത ഐശ്വര്യങ്ങളും തൻറെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും.
5. പ്രശ്നം : പൂജ ചെയ്തു തുടങ്ങിയാൽ പിന്നീട് മുടങ്ങിപ്പോയാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ ?
സമാധാനം : ഒരിക്കലുമില്ല.
പൂജ ചെയ്താൽ ധാരാളം ഗുണമുണ്ട് തുടങ്ങിയിട്ട് ചെയ്തിട്ടില്ലെങ്കിൽ യാതൊരു തരത്തിലുള്ള ദോഷവും സംഭവിക്കുന്നതല്ല.
7. പ്രശ്നം : പൂജ ചെയ്യാൻ പ്രത്യേക പൂജാമുറി ആവശ്യമുണ്ടോ ?
സമാധാനം : ഒരിക്കലുമില്ല വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന് ചെയ്യുന്നതാണ് ഏറ്റവും വിശേഷം. ഡൈനിങ് ഹോളിലോ മുറിയിലോ എവിടെ വച്ച് വേണമെങ്കിലും ചെയ്യാം നല്ല വൃത്തി ഉണ്ടായിരിക്കണം എന്ന് മാത്രം.
8. പ്രശ്നം : പൂജ പഠിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?
സമാധാനം : ഗണപതി ഗൃഹസ്ഥന്മാരുടെ, തടസങ്ങൾ അകറ്റാനും കുടുംബക്ഷേമത്തിനുമുള്ള ദേവതയാണ്, വിശ്വാസത്തോടെ ഉപാസിച്ചാൽ നമ്മുടെ എല്ലാ തരത്തിലുള്ള കഷ്ടതകളിൽ നിന്നും കടങ്ങളിൽ നിന്നും നമ്മെ രക്ഷിച്ചു, ധനത്തെയും ധാന്യങ്ങളുടെയും സമ്പത്തിന്റെയും സമൃദ്ധി ഉണ്ടാവും.
9. പ്രശ്നം : ഏത് ദിവസത്തിലാണ്
പൂജ ചെയ്യേണ്ടത് ?
സമാധാനം :
ചതുർത്ഥി ദിനം
നല്ലത് നിങ്ങൾക്ക് സൗകര്യമുള്ളപ്പോഴൊക്കെ ചെയ്യാം
10. പ്രശ്നം : ഒരു പൂജ ചെയ്യാൻ എത്ര സമയമെടുക്കും ?
സമാധാനം : സാധാരണയായി പഠിച്ചു കഴിഞ്ഞാൽ എല്ലാ ദ്രവ്യങ്ങളും ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ 60 മിനിറ്റ് മുതൽ ഒന്നര മണിക്കൂറിനുള്ളിൽ ഒരു പൂജ പുർണ്ണമാക്കാം എന്നാൽ മാനസികമായാണ് ചെയ്യുന്നതെങ്കിൽ 40 മുതൽ 60 മിനിറ്റിനുള്ളിൽ പൂർണമാവുന്നത് ആണ്.
പൂജയ്ക്ക് പുറമേ കൂടുതൽ സൂക്തങ്ങളും നാമജപങ്ങൾ ഭജനകൾ എന്നിവ ഉൾപെടുത്തിയാൽ അതിനനുസരിച്ച് കൂടുതൽ സമയമെടുക്കും.
12. പ്രശ്നം : പൂജ പഠിച്ചാൽ നമുക്ക് ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ സാധിക്കുമോ ?
സമാധാനം : ഇത് ഒരു ഉപാസന പദ്ധതി മാത്രമാണ്. നിങ്ങൾക്ക് വിനായകനെ ഉപാസിച്ച് ജീവിതത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നും മാറി ഐശ്വര്യങ്ങൾ വരാൻ വേണ്ടിയുള്ള ഒരു പദ്ധതിയാണ്.
13. പ്രശ്നം : മത്സ്യമാംസാദികൾ കഴിക്കുന്നവർക്ക് പുജ ചെയ്യാൻ സാധിക്കുമോ ?
സമാധാനം : ഇത് ഒരു പുജ പദ്ധതിയാണ്. ഏതൊരാൾക്കും പുജ ചെയ്യാം പൂജ ചെയ്യാൻ സസ്യാഹാരി ആവണം എന്ന് യാതൊരു നിർബന്ധവുമില്ല.
16. പ്രശ്നം : പൂജ ചെയ്യുന്നതിന് വീട്ടിൽ ശുദ്ധം പാലിക്കേണ്ടതല്ലേ?
സമാധാനം : നമ്മൾ നമ്മുടെ ദേവനെ ഉപാസിക്കുന്നത് അതിന് കൂടുതൽ നിയമങ്ങൾ നോക്കേണ്ടതില്ല ദേവത ശിക്ഷിക്കുന്ന കലയല്ല. അനുഗ്രഹിക്കുന്ന കലയാണ്.
18. പ്രശ്നം : പൂജ ചെയ്യാൻ പാടില്ലാത്ത സമയം ഉണ്ടോ ?
നിങ്ങളുടെ സൗകര്യം ഉള്ള സമയത്ത് നിങ്ങൾക്ക് പൂജ ചെയ്യാം. പൂജ ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
19. പ്രശ്നം : ഏതു ദിക്കിലേക്ക് തിരിഞ്ഞാണ് പൂജ ചെയ്യേണ്ടത് ?
സമാധാനം : പൂജ ചെയ്യുന്നതിന് ദിക്ക് പ്രധാനപ്പെട്ട ഒരു വിഷയമല്ല. നിങ്ങളുടെ സൗകര്യം ആണ് പ്രധാനം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക എന്നത് ഉത്തമം ആയി കണക്കാക്കുന്നു.
20. പ്രശ്നം : പൂജക്ക് എത്ര വിളക്കുകളാണ് ഉപയോഗിക്കേണ്ടത് ?
1 അലെങ്കിൽ 2
ഒരു വിളക്കാണെങ്കിൽ
വിഗ്രഹത്തിന് പിന്നിൽ
വെയ്ക്കുക 2 വിളക്കാണെങ്കിൽ വിഗ്രഹത്തിന്
ഇരുവശവും വെയ്ക്കുക
21.എന്തിലാണ് നന്മൾ പൂജിക്കുന്നത്
മണ്ണ് കൊണ്ടുണ്ടാക്കിയ
വിഗ്രഹത്തിലോ
ഗണപതി വിഗ്രഹത്തിലോ
പൂജ ചെയ്യാം
22. പ്രശ്നം : പൂജയ്ക്ക് വീട്ടിലുള്ള മറ്റുള്ളവരെ പങ്കെടുപ്പിക്കാൻ പറ്റുമോ ?
സമാധാനം : തീർച്ചയായും പറ്റും എല്ലാവരെയും പങ്കെടുപ്പിക്കുകയാണ് വേണ്ടത്.
23. പ്രശ്നം : എല്ലാവരും പൂജ ചെയ്യേണ്ടതുണ്ടോ അല്ല ശിക്ഷാർത്ഥികൾ മാത്രം ചെയ്താൽ മതിയോ ?
സമാധാനം : പൂജാ ദീക്ഷ ലഭിച്ച ആൾ പൂജ ചെയ്യുകയും മറ്റുള്ളവർ എല്ലാവരും തന്നെ പൂജാ കർമങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതാണ് ഉത്തമം.
24. പ്രശ്നം : പുസ്തകം നോക്കി ചെയ്യാൻ പാടുള്ളതാണോ ?
സമാധാനം : നിങ്ങൾക്ക് പുസ്തകം നോക്കിയോ ഓഡിയോ കേട്ടോ പൂജ ചെയ്യാവുന്നതാണ്.
25.ഓഡിയോ കേട്ട് വീഡിയോ കണ്ട്
പൂജ ചെയ്താൽ
ഫലം ഉണ്ടാകുമോ ?
തീർച്ചയായും
യൂട്യുബ് നോക്കി പഠിച്ച് ഭക്ഷണം ഉണ്ടാക്കിയാൽ
വിശപ്പ് മാറുമെങ്കിൽ
ഇതും സാധിക്കും
ശ്രദ്ധ ഉണ്ടാവുക എന്നതാണ് പ്രധാനം
ആദ്യമാദ്യം തെറ്റാതെ പൂജ ചെയ്യാൻ
ഇതൊക്കെ
വളരെ നല്ലതാണ്
പിന്നീട് ഹൃദിസ്ഥമാവുമ്പോൾ
സംവിധാനങ്ങൾ ഉപേക്ഷിച്ച് സ്വയം പൂജ ചെയ്യാവുന്നതാണ്
പണ്ട് കാലത്ത് ഇതൊന്നും ഇല്ലാത്തതിനാൽ ഗുരുനാഥന് ഒപ്പമിരുന്ന് പഠിക്കേണ്ടിയിരുന്നു.
എന്നാൽ ഇന്ന് ടെക്നോളജിയുടെ സഹായത്താൽ നമുക്ക് ലോകത്ത് എവിടെ ഇരുന്നും തെറ്റുകൂടാതെ
ആധുനീക സംവിധാനങ്ങൾ
ഉപയോഗിച്ച്
പൂജ ചെയ്യാൻ കഴിയും
25. പ്രശ്നം : പൂജ ക്ലാസിലെ പാഠങ്ങൾ വ്യക്തമായി പഠിക്കാൻ സാധിച്ചിട്ടില്ല അപ്പോൾ എങ്ങനെയാണ് പൂജ ചെയ്യുക. ?
സമാധാനം : പുസ്തകത്തിൽ തന്നിട്ടുള്ള പൂജയുടെ QR cod ഓൺ ചെയ്തു അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് പൂജ ചെയ്താൽ മതിയാകും. എവിടെയെങ്കിലും നമുക്ക് കൂടുതൽ സമയം വേണമെന്ന് തോന്നുകയാണെങ്കിൽ അവിടെ ഓഡിയോ പോസ് ചെയ്തു അത് നിങ്ങളുടെ സൗകര്യം അനുസരിച്ച് പൂജ മുന്നോട്ടു പോകാവുന്നതാണ്.
26. പ്രശ്നം : പൂജ ചെയ്യാനുള്ള സാധനങ്ങൾ മുഴുവൻ കിട്ടിയിട്ടില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും?
സമാധാനം : നമുക്ക് പൂജ മൂന്ന് രീതിയിൽ ചെയ്യാവുന്നതാണ്.
1. മാനസികമായി ചെയ്യുന്ന പൂജ : പൂജയുടെ ഓഡിയോ കേട്ടു കൊണ്ട് കണ്ണുകൾ അടച്ചു വെച്ച് പൂജ ചെയ്യുന്നതായി ഭാവന ചെയ്യുന്നതാണ് മാനസികമായി ചെയ്യുന്ന പൂജ.
2. വാചികം : സാധനങ്ങൾ ഒന്നും ഇല്ലെങ്കിലും ഒരു വിളക്ക് കത്തിച്ചു വെച്ച തന്ത്രങ്ങളെല്ലാം ഉച്ചരിച്ച ചർച്ച ചെയ്യുന്നതാണ് വാചിക പൂജ.
3. വസ്തുക്കൾ ഉപയോഗിച്ചുള്ള പൂജ : എല്ലാ വസ്തുക്കളും ഒരുക്കിവെച്ച ചെയ്യുന്നതാണിത്. ഏതെങ്കിലും വസ്തുക്കൾ ലഭിച്ചിട്ടില്ലെങ്കിൽ പകരം അക്ഷതമോ ജലമോ പുഷ്പമോ ഉപയോഗിച്ചാൽ മതിയാകും.
27. പ്രശ്നം : പൂജ ചെയ്യാനുള്ള പാത്രങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും
സമാധാനം : നമുക്ക് വീട്ടിലെ അടുക്കളയിലുള്ള ഗ്ലാസ്സോ സ്പൂണോ പാത്രമോ കിണ്ടിയോ ഉപയോഗിച്ച് പൂജ ചെയ്യാവുന്നതാണ്.
28. പ്രശ്നം : അമ്പലത്തിൽ നിന്നും ലഭിച്ച കുങ്കുമം ചന്ദനം എന്നിവ പൂജയ്ക്ക് ഉപയോഗിക്കാമോ ?
സമാധാനം : അമ്പലത്തിൽ നിന്നും പ്രസാദമായി ലഭിച്ച സിന്ദൂരം കുങ്കുമം പൂജയ്ക്ക് ഉപയോഗിക്കരുത്. കാരണം അത് പ്രസാദമാണ്, നിർമാല്യമാണ്.
29. പ്രശ്നം : ഒരു പ്രാവശ്യം പൂജക്ക് ഉപയോഗിച്ച പുഷ്പങ്ങൾ പിന്നീട് ഉപയോഗിക്കാൻ കഴിയുമോ ?
സമാധാനം : ഇല്ല, ഒരു പ്രാവശ്യം ഉപയോഗിച്ച പുഷ്പങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല.
30. പ്രശ്നം : പുഷ്പാഞ്ജലി ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്യാമോ ?
സമാധാനം : തീർച്ചയായും, എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്യണം.
31. പ്രശ്നം : നിവേദ്യത്തിന് എന്തൊക്കെ സാധനങ്ങൾ ആണ് ഉപയോഗിക്കേണ്ടത് ?
സമാധാനം : നിങ്ങളുടെ കഴിവ് പോലെ പഴമോ നാളികേമോ ത്രിമധുരമോ പായസമോ ഉപയോഗിക്കാം.
32. പ്രശ്നം : ഏത് / എന്ത് പായസമാണ് ഉപയോഗിക്കേണ്ടത് ?
സമാധാനം : ശർക്കര പായസമോ പാൽപ്പായസമോ നിങ്ങൾക്ക് ഏറ്റവും നന്നായി ഉണ്ടാക്കാൻ അറിയുന്ന ഏത് പായസവും നിവേദ്യമായി ഉപയോഗിക്കാം.
ഫലങ്ങൾ മാത്രം വെച്ചും നിവേദ്യം ചെയ്യാവുന്നതാണ്.
33. പ്രശ്നം : സ്ത്രീകൾക്ക് പൂജ ചെയ്യാൻ സാധിക്കുമോ ?
സമാധാനം : തീർച്ചയായും സ്ത്രീകൾക്ക് പൂജ ചെയ്യാം. സ്ത്രീകൾ പൂജ ചെയ്യുന്നത് വളരെ വിശേഷമാണ്.
34. പ്രശ്നം : സ്ത്രീകൾക്ക് ആർത്തവ സമയത്ത് പൂജ ചെയ്യാമോ ?
സമാധാനം : പൂജ തികച്ചും വ്യക്തിപരമായ ഒരു ഉപാസന പദ്ധതിയാണ്. അതുകൊണ്ടുതന്നെ പൂജ ചെയ്യുന്നതിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ല.
35. പ്രശ്നം : പുലവാലായ്മ ഉള്ളപ്പോൾ പൂജ ചെയ്യാമോ ?
സമാധാനം : നമ്മുടെ വീട്ടിൽ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ മാത്രം പൂജ ചെയ്യുന്നതിൽ നിന്നും മാറി നിൽക്കാം.
മറ്റെല്ലാവർക്കും തന്നെ പൂജ ചെയ്യാവുന്നതാണ്
36. പ്രശ്നം : വിളക്കിൽ എത്ര തിരിയാണ് ഇടേണ്ടത് ?
സമാധാനം :
വിളക്കിൻറെ വലിപ്പമനുസരിച്ച് രണ്ടോ അഞ്ചോ തിരി ഇടാം
37. പ്രശ്നം : നിലത്ത് ഇരുന്ന് പൂജ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ?
സമാധാനം : ഒരു നിർബന്ധവുമില്ല. നിങ്ങൾക്ക് കസേരയിൽ ഇരുന്ന് മേശ, ടീപോയ് യുടെ മുകളിൽ ചെയ്യാവുന്നതാണ്.
38. പ്രശ്നം : മന്ത്രങ്ങളിൽ തെറ്റു വന്നാൽ എന്തെങ്കിലും ദോഷമുണ്ടോ ?
സമാധാനം : ഒരു ദോഷവുമില്ല, ദേവത ശിക്ഷിക്കുന്ന ശക്തിയല്ല രക്ഷിക്കുന്ന ശക്തിയാണ്.
39. പ്രശ്നം :
എപ്പോഴാണ് പൂജ ചെയ്യേണ്ടത് ?
സമാധാനം : നിങ്ങളുടെ സൗകര്യം അനുസരിച്ച് ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ അല്ലെങ്കിൽ വിശേഷ അവസരങ്ങളിലോ സൗകര്യം പോലെ ചെയ്യാവുന്നതാണ്.
40. പ്രശ്നം : പൂജ തുടങ്ങി പിന്നീട് എപ്പോഴെങ്കിലും പൂജ മുടങ്ങി പോയാൽ ദോഷമുണ്ടോ ?
സമാധാനം : ദേവതയുടെ ഗുണം ശിക്ഷിക്കലല്ല രക്ഷിക്കൽ ആണ്, ഒരിക്കലും ദോഷം ഉണ്ടാവുകയില്ല.
41. പ്രശ്നം : പൂജക്ക് ശേഷം എത്ര സമയം കഴിഞ്ഞ് പൂജാ വസ്തുക്കൾ മാറ്റം ?
സമാധാനം : പൂജ കഴിഞ്ഞ് ഒരു മണിക്കൂർ സമയം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതാണ്.
42. പ്രശ്നം : പൂജയുടെ പ്രസാദം അടുത്ത വീടുകളിലെല്ലാം നൽകാമോ ?
സമാധാനം : തീർച്ചയായും, പൂജയുടെ പ്രസാദം ചുറ്റുപാടുള്ള എല്ലാ വീടുകളിലും നൽകാവുന്ന നതാണ്. അടുത്തുള്ള വീട്ടിലെ ആളുകളെ പൂജയ്ക്ക് പങ്കെടുപ്പിക്കാം.
43. പ്രശ്നം : എനിക്ക് രാവിലെ പൂജ ചെയ്യാൻ കഴിയില്ല അപ്പോൾ എന്തു ചെയ്യും ?
സമാധാനം : നിങ്ങൾക്ക് എപ്പോഴാണ് ചെയ്യാൻ സാധിക്കുന്നത് ആ സമയത്ത് ചെയ്യാവുന്നതാണ്.
44. പ്രശ്നം : പൂജയ്ക്ക് എന്തൊക്കെ പുഷ്പങ്ങൾ എടുക്കാം ?
സമാധാനം : നിങ്ങളുടെ വീട്ടുമുറ്റത്തുള്ള ഏതു പുഷ്പവും പൂജയ്ക്ക് ഉപയോഗിക്കാം. തുളസിയും തെച്ചി എല്ലാം തന്നെ ഉപയോഗിക്കാം.
45. പ്രശ്നം : പുഷ്പം തീരെ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും ?
സമാധാനം : പുഷ്പം കിട്ടിയിട്ടില്ലെങ്കിൽ അക്ഷതം ഉപയോഗിക്കാവുന്നതാണ്.
46. പ്രശ്നം : പൂജ ചെയ്യുമ്പോൾ പുതിയ വസ്ത്രം ധരിക്കേണ്ടതുണ്ടോ ?
സമാധാനം : ഒരിക്കലുമില്ല, വളരെ ശുദ്ധമായ ഒരു വസ്ത്രം ധരിക്കണം എന്ന് മാത്രം.
47. പ്രശ്നം : വെറ്റില കിട്ടിയില്ലെങ്കിൽ പകരം എന്ത് ചെയ്യും ?
സമാധാനം : വെറ്റിലയ്ക്ക് പകരം പുഷ്പാക്ഷതങ്ങൾ സമർപ്പിക്കാവുന്നതാണ്
48. പ്രശ്നം : നമ്മൾ പഠിച്ച ഭാഗ്യസൂക്തവും, ഐകമത്യസൂക്തവും പൂജയിൽ എവിടെയാണ് ചൊല്ലേണ്ടത് ?
സമാധാനം : പുഷ്പാഞ്ജലി കഴിഞ്ഞ സ്ഥലത്ത് ഭാഗ്യസൂക്തം ചൊല്ലാം എന്ന് പറയുന്ന ഭാഗം ഉണ്ട്. ഭാഗ്യസൂക്തവും ഐകമത്യ സൂക്തവും ചൊല്ലി അതിനുശേഷം പൂജ മുന്നോട്ട് കൊണ്ടു പോകാവുന്നതാണ്.
49. പ്രശ്നം : നമ്മൾ ദിവസവും പൂജ ചെയ്യേണ്ടതില്ലേ. ദിവസം എത്ര പ്രാവശ്യം ചെയ്യണം
സമാധാനം : പൂജ ചെയ്യുന്ന കര്യത്തിൽ നിങ്ങൾക്ക് 100 % സ്വാതന്ത്ര്യമുണ്ട്.
നിങ്ങളുടെ സമയവും താൽപര്യമനുസരിച്ച് ചെയ്യുന്നതാണ്
50. വിഗ്രഹം നിമഞ്ജനം
ചെയ്യണമെന്ന് നിർബന്ധമുണ്ടോ
ഇല്ല
51. വിഗ്രഹനി മഞ്ജനം
എന്നാണ് ചെയ്യേണ്ടത് ?
1,3,5,7,10 തുടങ്ങി
നിങ്ങൾക്കിഷ്ടമുള്ള സമയത്ത് ഒഴുക്കാം
52. മിനിമം എത്ര ദിവസം
വെയ്ക്കണം
മിനിമം
1 ദിവസം വെയ്ക്കുക
മാക്സിമം 10 ദിവസം വരെ
53, ദിവസം എത്രതവണ
പൂജ ചെയ്യണം
നിങ്ങളുടെ സൗകര്യമനുസരിച് 1 നേരമോ രണ്ട് നേരമോ
മുന്ന് നേരമോ ചെയ്യാം
54.ഒരു പൂജ കഴിഞ്ഞ് എത്ര സമയം കഴിഞ്ഞാണ് ആണ് വസ്തുക്കൾ മാറ്റേണ്ടത് ?
1 മണിക്കൂർ
55:ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യാതെ വീട്ടിൽ തന്നെ സൂക്ഷിക്കാമോ?
തീർച്ചയായും അങ്ങിനെയും ചെയ്യാവുന്നതാണ്
56, മണ്ണിൽ അല്ലാതെ
മറ്റെന്തെങ്കിലും
വിഗ്രഹത്തിൽ
പൂജ ചെയ്യാമോ ?
തീർച്ചയായും
എന്നാൽ
മണ്ണ് ആണെങ്കിൽ
മാത്രം നിമജ്ഞനം
ചെയ്താൽ മതി
57.ഞങ്ങൾക്കിത് മറ്റുള്ളവരെ പഠിപ്പിക്കാൻ സാധിക്കുമോ
തീർച്ചയായും മുഴുവൻ ഭവനങ്ങളിലും മഹാലക്ഷ്മിയുടെ ഐശ്വര്യവും ഉണ്ടാകട്ടെ
നിങ്ങൾ പൂജ ചെയ്യുമ്പോൾ ചുറ്റുപാടുള്ള ഭവനങ്ങളിൽ ഉള്ളവരെ വിളിക്കുകയും പൂജയിൽ പങ്കെടുപ്പിക്കുകയും ചെയ്യുക
പ്രസാദമായി സിദ്ധിവിനായക പൂജയുടെ പുസ്തകം എല്ലാവർക്കും നൽകുക
അടുത്ത പ്രാവശ്യം അവർക്കും അവരുടെ വീട്ടിൽ പൂജ ചെയ്യാനുള്ള ഭാഗ്യം ലഭിക്കും
58.ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഞങ്ങൾ ദൂരീകരിക്കാനുള്ള ഉള്ള വ്യവസ്ഥ എന്താണ് ?
ഭാരതീയ ധർമ്മ പ്രചാര സഭയുമായി ബന്ധപ്പെടുക
59.സിദ്ധിവിനായക പൂജയെപ്പോലെ മറ്റ് എന്തൊക്കെ പൂജകൾ ആണ് പഠിച്ച് ചെയ്യാൻ സാധിക്കുന്നത്
1. മഹാലക്ഷ്മീ പൂജ
2. ശ്രീകൃഷ്ണ പൂജ
3. ചണ്ഡികാ പൂജ
4. ധർമ്മശാസ്താ പൂജ
5.സുബ്രഹ്മണ്യ പൂജ
6. ഗണപതി പൂജ
7.ശിവപൂജ
8. രുദ്രപൂജ
9. ഗണപതി ഹോമം
10. ഭഗവതീ സേവ
11. ഭുവനേശ്വരീ പുജ ( ശാക്തേയം )
എന്നിവ ലഭ്യമാണ്
60
ഈ പൂജകൾ ഒക്കെ നേരിട്ട് പഠിക്കാനുള്ള സാഹചര്യം ഉണ്ടോ
തീർച്ചയായും
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ കാര്യാലയവും ആയി ബന്ധപ്പെടുക
61.ഭാരതീയ ധർമ്മ പ്രചാര സഭ യുടെ കാര്യാലയം എവിടെയാണ് എങ്ങനെയാണ് ബന്ധപ്പെടാൻ സാധിക്കുക
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആസ്ഥാനം കോഴിക്കോടാണ് സ്ഥിതിചെയ്യുന്നത്
താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ഇമെയിൽ അഡ്രസ്സ് വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് ഭാരതീയ ധർമ്മ പ്രചാര സഭ യെ കുറിച്ച് കൂടുതൽ അറിയാവുന്നതാണ്
Comments
Post a Comment