സാധക വൃന്ദം മന്ത്രദീക്ഷാ
ശ്രീ ഗുരുഭ്യോനമഃ
ഗുരു പരമ്പരയുടെ അനുഗ്രഹത്താൽ
ഇന്നലെ (24/04/22 )
അതിഗംഭീരമായി സാധക വൃന്ദം ദീക്ഷാ ചടങ്ങുകൾ നടന്നു.
പഞ്ചാക്ഷരം പുരശ്ചരണം പൂർത്തിയാക്കിയ മുപ്പതോളം പേരാണ് ഇന്നലെ ദീക്ഷിതർ ആയത്
എറണാകുളം, പനങ്ങാടുള്ള
കൃഷ്ണജ്യോതിയിൽ നടന്ന ചടങ്ങ് മഹത്തുക്കളുടെ സാന്നിധ്യം കൊണ്ടും ഒരു പരമ്പരയുടെ അപാരമായ കൃപ കൊണ്ടും സമ്പന്നമായിരുന്നു.
നേരത്തെ നിശ്ചയിച്ച പ്രകാരം 10 മണിക്ക് മുമ്പായി തന്നെ ശിക്ഷാർത്ഥികൾ എല്ലാവരും കൃഷ്ണ ജ്യോതിയിൽ എത്തിയിരുന്നു
ഭാരതീയ ധർമ്മ പ്രചാര സഭ യിൽ നിന്നും പൂജാ പരിശീലനം പൂർത്തിയാക്കിയ പതിനായിരത്തിലധികം വരുന്ന
സാധകരിൽ നിന്നും തിരഞ്ഞെടുത്ത സാധകരാണ്
ഇന്നലെ ആദ്ധ്യാത്മിക സാധനയുടെ ഉയർന്ന തലത്തിലേക്ക് പ്രവേശിച്ചത്.
ആചാര്യവരണം ദേശകാല സങ്കല്പം എന്നിവക്ക് ശേഷം
മഹാഗണപതിഹോമം നടന്നു.
ഒരു ഹോമം എന്താണെന്നും ഹോമം നടക്കുമ്പോൾ ശരീരത്തിലും മനസ്സിലും ബോധത്തിലും പ്രകൃതിയിലും സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും
വളരെ വിശദമായിത്തന്നെ വിശദീകരിച്ചു കൊണ്ടാണ്
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ശ്രീനാഥ് ജി
പൂജകൾ ചെയ്തത്.
ശേഷം ശ്രീ ചക്ര പൂജ നടന്നു
ശ്രീ ചക്ര പൂജ യെക്കുറിച്ച് സാമാന്യ വിശദീകരണവും ഉണ്ടായിരുന്നു
ശേഷം ദീക്ഷാ ചടങ്ങുകൾക്ക് മുമ്പായി ശ്രീ ആർ.രാമാനന്ദ്
(രാമാനന്ദ് ജി) ഭാരതത്തിലെ ഗുരു പരമ്പരകളെ കുറിച്ചും ദീക്ഷാ വിധാനങ്ങളെ കുറിച്ചും
ഒരു സാധകൻ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വളരെ വിശദമായി തന്നെ സംസാരിച്ചു
ശേഷം അഭിജിത്ത് മുഹൂർത്തത്തിൽ
ത്രിപ്പുണിത്തുറയിലെ
ശ്രീ രഞ്ജിത്തിന്റെ
സംഗീതത്തിൻറെ പശ്ചാത്തലത്തിൽ
കലശം ആകുന്ന അമൃതവർഷം
മുപ്പതോളം വരുന്ന സാധകരെ
സഹസ്രാരത്തിലേക്ക് ഒഴുകിയപ്പോൾ
ആനന്ദാശ്രുക്കളോടെ അവർ
സനാഥത്വത്തിലേക്ക് ഉയർന്നു.
ഭക്ഷണത്തിനുശേഷം
ജപ ക്രമങ്ങളെ കുറിച്ചും പുരശ്ചരണ വിധികളെ കുറിച്ചും
വിശദമായിത്തന്നെ ശ്രീനാഥ് ജി സംസാരിച്ചു.
4 മണിയോടെ ദീക്ഷാ ചടങ്ങുകൾ
സമ്പൂർണ്ണമായി ഏവരും വർദ്ധിച്ച ആധ്യാത്മിക ആനന്ദ നിർവൃതിയോടെ സാധനയുടെ
ലോകത്തേക്ക്
ഏറെ നന്ദി
ഈയൊരു മഹത്വപൂർണ്ണമായ
യജ്ഞത്തിന് വേദിയൊരുക്കിയ
കൃഷ്ണമണി മാമിനും ഷാജി ചേട്ടനും കൃഷ്ണ ജ്യോതി ഫാമിലിക്കും
ഏറെ നന്ദി
ഒരുപാട് തിരക്കുകളുടെ ഇടയിലും സാന്നിധ്യം കൊണ്ടും ഉജ്ജ്വല ഭാഷണം കൊണ്ടും
അനുഗ്രഹം കൊണ്ടും ചടങ്ങിനെ സമ്പന്നമാക്കിയ R. രാമാനന്ദിന്
വളരെ ഭംഗിയായി ദീക്ഷാ ചടങ്ങുകൾ വ്യവസ്ഥ ചെയ്ത പ്രസീദ് ജിക്ക്
പിന്നെ ചിട്ടയായ ഉപാസന ക്രമങ്ങളിലൂടെ അത്യുത്സാഹത്തോടുകൂടി
ഇന്നലെ മന്ത്രദീക്ഷ സ്വീകരിച്ച്
പരമ്പരയുടെ ഭാഗമായ ദീക്ഷിതർക്ക്
അവരെ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ച ഗുരു പരമ്പരയ്ക്ക്
കോടി കോടി പ്രണാമം
വന്ദേ ഗുരു പരമ്പരാം
സംയോജകൻ ഭാരതീയ ധർമ്മ പ്രചാര സഭ
Comments
Post a Comment