മഹാവിദ്യാ
മഹാ വിദ്യ മഹാ ത്രിപുര സുന്ദരി -
ശ്രീ വിദ്യാ
ഭാഗം -1
ദശ മഹാവിദ്യാ ക്രമത്തിൽ മൂന്നാം മഹാ വിദ്യ എന്ന് അറിയപ്പെടുന്ന സർവ്വ ബ്രഹ്മാണ്ഡ നായികയാകുന്നു ദേവി ശ്രീ ലളിതാ മഹാ ത്രിപുര സുന്ദരി.
തന്ത്ര ശാസ്ത്രത്തിലെ സർവ്വോപരി വിദ്യകളിൽ ഒന്നു കൂടി ആകുന്നു ഈ മഹാ വിദ്യ
അതിനാൽ തന്നെ ബ്രഹ്മവിദ്യ എന്ന നാമത്തിലും ഈ മഹാ വിദ്യ സംബോധന ചെയ്യപ്പെടുന്നു. ഭാരത ഭൂമിയിൽ ഇത്രയും പ്രചാരമുള്ള വിദ്യ മറ്റെന്നു ഉണ്ടാകില്ല. നമ്മൾ ഏവർക്കും അറിയുന്ന നാമം കൂടി ആകുന്നു ശ്രീ വിദ്യ.
ദക്ഷിണ കാളി എന്ന പോസ്റ്റിൽ ശൂന്യത്രയത്തെ കുറിച്ച് പ്രതിപാദിച്ചിരുന്നു.അതിൽ മൂന്നാം ശൂന്യം രക്ത വർണ്ണമായി മഹാ പ്രളയത്തിൽ പോലും അനശ്വരമായി നിലനിൽക്കുന്നു എന്ന് പറഞ്ഞിരുന്നു.
ആ ത്രയത്തിലെ ശൂന്യവാസിനിയാകുന്നു രക്തവർണ്ണ മഹാ ത്രിപുര സുന്ദരി.
ഈ ആദ്യ മൂന്ന് വിദ്യകൾ മാത്രം മഹാ വിദ്യ ആകുന്നു.ശേഷമുള്ളതെല്ലാം സിദ്ധ വിദ്യയാകുന്നു.
മഹാ കാമേശ്വര സഹിതം പഞ്ചപ്രേതാസനത്തിൽ മഹാ ശ്രീ ചക്ര ബിന്ദുവിൽ സദാ വിരാജിക്കുകയാണ് ബ്രഹ്മ സ്വരൂപമാകുന്ന മഹാ രാജ രാജേശ്വരി.
ശ്രീ രാജ രാജേശ്വരി ഉൽപ്പത്തി -
മൂന്ന് മഹാ വിദ്യകൾ ജനന മരണത്തിനും, കാലചക്രത്തിനുമപ്പുറം ആകുന്നു.അതിനാൽ അവയുടെ ഉൽപ്പത്തിയെക്കുറിച്ച് ആരാലും പറയാനാകില്ല.
എന്നാലും ആ മഹാ ശക്തി ഭണ്ഡാസുര വധത്തിനായി ദേവന്മാരുടെ ചിദഗ്നി കുണ്ഡത്തിൽ നിന്നും മഹാമേരു ചക്ര മധ്യത്തിൽ ആവിർഭവിച്ച് ഭണ്ഡാസുര നിഗ്രഹം ചെയ്തു എന്ന കഥ ഏവർക്കും അറിയാം.ഈ കഥ ദേവിയുടെ ജന്മമല്ല ദൃശ്യരൂപം തെളിയിച്ചു എന്ന് മാത്രം പറയാം.
ദേവി ശ്രീ മഹാ ത്രിപുര സുന്ദരിയെക്കുറിച്ച് പറയും മുൻപേ ദേവിയുടെ വാസസ്ഥാനമാകുന്ന ശ്രീ ചക്രത്തെ ക്കുറിച്ച് ഇവിടെ എഴുതുന്നു -
ശ്രീ ചക്രം -
ബിന്ദുത്രികോണവസുകോണദശാരയുഗ്മ-
മന്വശ്രനാഗദലസംയുതഷോഡശാരം
വൃത്തത്രയം ച ധരണീസദനത്രയം ച
ശ്രീചക്രമേതദുദിതം പരദേവതായാ:
അർത്ഥം -
ബിന്ദു നടുവിൽ,
അതിന് പുറമേ ത്രികോണം.
അതിനു പുറമെ അഷ്ട കോണം
അതിനു പുറമെ രണ്ട് ദശ കോണം.
അതിനു പുറമെ ഒരു ചതുർ ദശ കോണം,
അതിനു പുറമെ ഒരു അഷ്ട ദളം
അതിനു പുറമെ ഒരു ഷോഡശ ദളം.
അതിനു പുറമെ മൂന്ന് വൃത്തം.
അതിന് പുറമെ മൂന്ന് ഭൂപുരം.
ഇങ്ങനെ ആണ് ശ്രീ ലളിത ദേവിയുടെ ഭവനം
ഇങ്ങനെ ഉള്ള ശ്രീ യന്ത്രത്തിൽ 9 മഹാ ചക്രം ഉണ്ട്.
1 ബിന്ദു =സർവ്വ ആനന്ദ മയ ചക്രം.
2 ത്രികോണം =സർവ്വ സിദ്ധി പ്രദ ചക്രം
3 അഷ്ട കോണം =സർവ്വ രോഗ ഹര ചക്രം.
4ആദ്യ ദശ കോണം =സർവ്വ രക്ഷാകര ചക്രം
5 രണ്ടാം ദശ കോണം =സർവ്വ അർത്ഥ സാധക ചക്രം
6 ചതുർ ദശാരം =സർവ്വ സൗഭാഗ്യദായക ചക്രം
7 അഷ്ട ദളം =സർവ്വ സംക്ഷോഭണ ചക്രം
8 ഷോഡശ ദളം =സർവ്വാശാപരിപൂരക ചക്രം
9 ഭുപുര ത്രയം = ത്രൈലോക്യ മോഹന ചക്രം
ഈ ഒരോചക്രത്തിലും അസംഖ്യ യോഗിനിമാർ, ഭൈരവന്മാർ, ദേവിമാർ, ദശ മഹാ വിദ്യ, നവ ഗ്രഹം, എന്ത് പറയാൻ ഈ ബ്രഹ്മാണ്ഡത്തിലെ സർവ്വ ഊർജ്ജവും നില കൊള്ളുന്നു. എഴു കോടി മഹാ മന്ത്രം,64 കോടി ഉപ മന്ത്രം ഇതിൽ ഉൾക്കൊള്ളുന്നു, ഈ മഹാ യന്ത്രം ബ്രഹ്മാണ്ഡത്തിന്റെ ജ്യാമിത രൂപമാണ്,ശിവ ശക്തി ഐക്യ രൂപം ആണ് ശ്രീ യന്ത്രം. മഹാ മേരു എന്നും വിളിക്കും.
അത്രയും രഹസ്യമായ സർവ്വ ശക്തി രൂപം ആകുന്നു ശ്രീ യന്ത്രം.
ശ്രീ ദേവി ഭാഗവതത്തിൽ പറയുന്ന മണി ദ്വീപം ഇത് തന്നെ ബ്രഹ്മാണ്ഡപുരാണ ത്തിലും, ലളിത സഹസ്രനാമത്തിലും ഈ യന്ത്രത്തെ "ശ്രീ ചക്ര രഥാരൂഢാ" ആയ ദേവിയുടെ പുരം ആയി പറയുന്നു.
ഇതിൽ ഓരോ ചക്രവും ശരീരത്തിൽ ഉള്ള ആധാര ചക്രം ആയി ബന്ധം ഉണ്ട്.
ബിന്ദു -സഹസ്രാരം.
ത്രികോണം =ആജ്ഞാ
അഷ്ട കോണം =താലൂ മൂല ചക്രം
ആദ്യ ദശ കോണം =വിശുദ്ധി ചക്രം
രണ്ടാം ദശ കോണം = അനാഹതം.
ചതുർ ദശ കോണം = മണി പൂരകം
അഷ്ട ദളം =സ്വാധിഷ്ഠാനം
ഷോഡശ ദളം = മൂലാധാരം.
ഭൂപുരം = അധോ സഹസ്രാരം
ശ്രീ ചക്രത്തിൽ ബ്രഹ്മാണ്ഡത്തിൽ നടക്കുന്ന സകല സൃഷ്ടി, സ്ഥിതി, സംഹാരത്തിന്റെ ആധാരം ആയി വിഭിന്ന ചക്രങ്ങൾ നില കൊള്ളുന്നു.
1 സൃഷ്ടി ചക്രം -
ഭൂപുരം
ഷോഡശ ദളം
അഷ്ട ദളം
ഇവ കൂടിയാൽ സൃഷ്ടി ചക്രം ഈ ചക്രത്തിൽ ബ്രഹ്മദേവൻ നിലകൊള്ളുന്നു
2 സ്ഥിതി ചക്രം -
ചതുർ ദശ കോണം
ബഹിർ ദശ കോണം
അന്തർ ദശ കോണം
ഇവ കൂടിയാൽ സ്ഥിതി ചക്രം ആകുന്നു.
ശ്രീ മഹാ വിഷ്ണു ഈ ചക്രത്തിൽ നിലകൊള്ളുന്നു
3 സംഹാര ചക്രം -
അഷ്ട കോണം
ത്രികോണം
ബിന്ദു
ഇവ കൂടിയാൽ സംഹാര ചക്രം ആകുന്നു.
ശ്രീ മഹേശ്വരൻ ഇവിടെ നിലകൊള്ളുന്നു.
ശ്രീ ചക്രം അമ്പത്തി ഒന്ന് മാതൃക രൂപവും ആകുന്നു.ശബ്ദ ബ്രഹ്മത്തിന് മൂല ആധാരം, ശ്രീ ചക്രത്തിൽ ഉള്ള ഓരോ ചക്രത്തിനും ഒരു ദേവി അധീശ്വരി ആകുന്നു.
ഭൂപുരം - ത്രിപുര
ഷോഡശ ദളം -ത്രിപുരേശ്വരി
അഷ്ട ദളം -ത്രിപുരസുന്ദരി
ചതുർ ദശ കോണം -ത്രിപുര വാസിനി
ബഹിർ ദശ കോണം -ത്രിപുരാ ശ്രീ
അന്തർ ദശ കോണം -ത്രിപുര മാലിനി
അഷ്ട കോണം -ത്രിപുര സിദ്ധാ
ത്രികോണം - ത്രിപുരാംബാ
ബിന്ദു -മഹാ ത്രിപുര സുന്ദരി.
ശ്രീ ലളിതയും ശ്രീ ചക്രവും അഭിന്ന അംഗം ആകുന്നു.അഞ്ച് അധോമുഖ ശക്തി ത്രികോണങ്ങൾ നാല് ഊർദ്ധ്വ മുഖ ശിവത്രികോണവുമായി ചേരുമ്പോഴാകുന്നു ശ്രീ ചക്ര മർമ്മമാകുന്ന നാല്പത്തിമൂന്ന് ത്രികോണങ്ങൾ ഉത്ഭവിക്കുക.
അഞ്ച് ശക്തി ത്രികോണം ബ്രഹ്മാണ്ഡ രൂപമാകുന്നു. കാലചക്രം തന്നെയാകുന്നു.
സൃഷ്ടി ചക്രം
സ്ഥിതി ചക്രം
ലയ ചക്രം
അനാഖ്യ ചക്രം
ഭാസാ ചക്രം
മാത്രമല്ല ബ്രഹ്മാണ്ഡ നിർവ്വഹനം ചെയ്യുന്ന പഞ്ചകൃത്യങ്ങൾ ഈ അഞ്ച് ത്രികോണമാകുന്നു -
സൃഷ്ടി
സ്ഥിതി
സംഹാര
തിരോധാനം
അനുഗ്രഹം
ഈ അഞ്ച് ത്രികോണത്തെ നാല് ഊർദ്ധ്വ ശിവ ത്രികോണങ്ങൾ ഭേദിക്കുന്നു
ഈ ശിവൻ ആത്‍മൻ ആകുന്നു.ആ ആത്‍മന്റെ നാല് ഭേദമാകുന്നു ഈ നാല് ത്രികോണങ്ങൾ
ആത്മ
അന്തരാത്മ
പരമാത്മാ
ജ്ഞാനാത്മാ
ശിവൻ ആകുന്ന ജീവാത്മാവിന്റെ പരമമായ ശക്തിയായി ഉള്ള ലയം തന്നെ ആകുന്നു ശ്രീ ചക്രം.ഈ രഹസ്യം മഹാകാലനായി ലയം ഭാവിക്കുന്ന സാരമാകുന്നു. കാല ഭേദനമാകുന്നു.
കാല ചക്ര പാരായണം വായിച്ചാൽ ഇത് വ്യക്തമാകും
ശേഷം ശ്രീ ചക്രത്തിലുള്ള അഷ്ടദളം, ഷോഡശ ദളം, വൃത്ത, ഭൂപുരങ്ങൾ ദൃശ്യബ്രഹ്മാണ്ഡമാകുന്നു.അതിനാൽ തന്നെ ശ്രീ ലളിതയും ശ്രീ കാളിയും ഒരു ശക്തിയുടെ രണ്ട് പൂർണ്ണഭാവമാകുന്നു.
ശ്രീസ്തു കാളി
കാളിസ്തു ശ്രീ.
ഷോഡശി ഉപാസനയുടെ ഗുപ്തക്രമങ്ങൾ അറിഞ്ഞാൽ ഈ രഹസ്യം വ്യക്തമാകും.അപ്പോഴേ അതിന്റെ പൂർണ്ണകല അറിയുകയുള്ളൂ.
മഹാ ത്രിപുര സുന്ദരി മഹാവിദ്യയെ ശ്രീ വിദ്യ എന്നാകുന്നു മുഖ്യമായി സംബോധന ചെയ്യുക.
അതിന് കാരണം ഉണ്ട് -
ശ്രീ വിദ്യ എന്നാൽ പരമാവസ്ഥ നൽകുന്ന മഹാ വിദ്യ എന്ന് അർത്ഥം. ബ്രഹ്മ വിദ്യ എന്നും അറിയപ്പെടും
ഓരോ ആമ്നായത്തിനും അതിൻ്റേതായ ശ്രീ വിദ്യ പറയുന്നുണ്ട്.
ആമ്നായം ശ്രീ വിദ്യ -
പൂർവ്വ ആമ്നായത്തിൽ -
ഭുവന സുന്ദരി
ദക്ഷിണ ആമ്നായം -
വിദ്യാരാജ്ഞി ദക്ഷിണ കാളി
പശ്ചിമ ആമ്നായം -
കുബ്ജിക മഹാ വിദ്യ
ഉത്തര ആമ്നായം -
ഗുഹ്യ കാളി മഹാ വിദ്യ
ഊർദ്ധ്വ ആമ്നായം -
ദശ വിദ്യാമയി ബാല മഹാവിദ്യ
അധോ ആമ്നായം -
താരാ മഹാ വിദ്യ
അനുത്തര ആമ്നായം -. മഹാ ഷോഡശി മഹാവിദ്യ.
ഇതിൽ അനുത്തര ആമ്നായം ശ്രീ വിദ്യയാകുന്നു മഹാത്രിപുര സുന്ദരി മഹാ മന്ത്രം.ആയതിനാൽ തന്നെ അതിനെ ശ്രീ വിദ്യ എന്ന് സംബോധന ചെയ്യുന്നു.
ശ്രീ മഹാ ത്രിപുര സുന്ദരിയും തന്ത്രവും =
തന്ത്ര ശാസ്ത്രത്തിലെ പരമ വിദ്യ എന്ന് ശ്രീ മഹാ ഷോഡശിവിദ്യയെ പറയാം.
അനുത്തര ആമ്നായ നായികയായത് കൊണ്ടും, സർവ്വ മന്ത്ര ചൈതന്യരൂപിണിയായത് കൊണ്ടും ശ്രീ വിദ്യ സർവ്വ ശ്രേഷ്ഠ വിദ്യകൾ എന്ന് മുഖ്യമായി പറയപ്പെടുന്നു.
തന്ത്ര ശാസ്ത്രത്തിൽ ശ്രീ വിദ്യ ഉപാസന ക്രമം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.
ദക്ഷിണം, വാമം രണ്ട് മാർഗ്ഗത്തിലും ശ്രീ വിദ്യ ഉപാസന ക്രമം കാണപ്പെടുന്നു.
ശ്രീ വിദ്യ മഹാ മന്ത്രത്തിൽ മുഖ്യമായി മൂന്ന് സമ്പ്രദായം പറയുന്നു -
1 ദക്ഷിണാമൂർത്തി മതം
2 ആനന്ദഭൈരവി മതം
3 ഹയഗ്രീവ മതം
ഇവ മൂന്നിനും അതിന്റേതായ സാധനക്രമവും, പദ്ധതിയും പറയുന്നുണ്ട്.
ഇതല്ലാതെ മുഖ്യമായി പന്ത്രണ്ട് ശ്രീ വിദ്യ മന്ത്രഭേദങ്ങൾ പറയുന്നുണ്ട്.
"മനുചന്ദ്ര കുബേരശ്ച ലോപാമുദ്ര ച കാമ രാട് അഗസ്ത്യ നന്ദി സൂര്യശ്ച വിഷ്ണു സ്കന്ദ ശിവസ്തഥാ ദുർവാസസശ്ച മഹാ ദേവ്യാ ദ്വാദശ ഉപാസകാ സ്മൃതാ"
ഈ ക്രമത്തിൽ
മനു
ചന്ദ്രൻ
കുബേരൻ
ലോപാമുദ്ര
കാമദേവൻ
അഗസ്ത്യൻ
നന്ദി
സൂര്യൻ
വിഷ്ണു
സ്കന്ദൻ
ശിവൻ
ദുർവാസാ
ഈ പന്ത്രണ്ട് പേർ മുഖ്യ ശ്രീ വിദ്യ ഉപാസകരും അവരുടെ തനതായ ശ്രീ വിദ്യ ക്രമം നിലകൊളളുന്നതുമാകുന്നു.
ഇതുമല്ലാതെ അനവധി ശ്രീ വിദ്യ മന്ത്രഭേദം തന്ത്രങ്ങളിൽ പറയുന്നുണ്ട് -
വായു ഉപാസിതാ
നാഗ രാജോപാസിതാ
ഈശാനോപാസിത
യമരാജോപാസിതാ
ഗുരു ഉപാസിതാ.
അഗ്നി ഉപാസിത
വരുണോപാസിതാ
അങ്ങനെ ഒട്ടനേകം ശ്രീവിദ്യ മന്ത്രഭേദം ഉണ്ട്.അതുമല്ലാതെ ഒരുപാട് തരം ഷോഡശി മന്ത്രങ്ങൾ ഉണ്ട് -
ലഘു ഷോഡശി
മഹാ ഷോഡശി
പരാ ഷോഡശി
പൂർണ ഷോഡശി
ബീജാവലി ഷോഡശി
പരിഭാഷികാ ഷോഡശി
ത്രിപുര മാലിനി മഹാ വിദ്യ
ബ്രഹ്മ വിദ്യ.
ഭുവനേശ ഷോഡശി
മൃത്യുഞ്ജയ ഷോഡശി
ചിദ്ബ്രഹ്മൈക്യ വിദ്യ
മോക്ഷദാ വിദ്യ
ബ്രഹ്മ സുന്ദരി
അനന്ത സുന്ദരി
കമലാ സുന്ദരി
വാഗ് സുന്ദരി
ശക്തി സുന്ദരി
താര സുന്ദരി
സുഭഗോദയ വിദ്യ
ഗുപ്ത ഷോഡശി
മധുമതി ഷോഡശി
ബഗളാ ഷോഡശി
ദശ വിദ്യ ഷോഡശി
ഇതുമല്ലാതെ കാദി തുടങ്ങിയുള്ള ക്രമഭേദം പറയുന്നുണ്ട്-
കാദി
ഹാദി
സാദി
കഹാദി
ഈ പറഞ്ഞ വിദ്യകളിൽ ഇന്ന് മുഖ്യമായി ഭാരതത്തിൽ പ്രചാരമുള്ളത് കാദി വിദ്യയാകുന്നു. കാമ രാജ വിദ്യ എന്നും ഇത് അറിയപ്പെടും.അതുമല്ലാതെ വളരെ വിരളമായി ഹാദി വിദ്യ ഭാരതത്തിൽ നിലകൊള്ളുന്നു. സാദി വിദ്യക്കാരും വിരളമായി ഉണ്ടു.
ശ്രീ മഹാ ത്രിപുര സുന്ദരിയും അംഗവിദ്യയും -
ആമ്നായം - ഊർദ്ധ്വ, അനുത്തരം
ശിവൻ- മഹാ കാമേശ്വര
ഭൈരവൻ- വേതാള ഭൈരവ
ഗണപതി - മഹാ ഗണപതി
യക്ഷിണി - സുര സുന്ദരി
യക്ഷൻ -കുബേരൻ
അംഗ വിദ്യ -
ബാല
ദശ വിദ്യ
പതിനഞ്ച് നിത്യ
അശ്വാരൂഡാ
അന്നപൂർണ്ണ
പഞ്ചപഞ്ചിക ദേവത
ഷഡ്ദർശന വിദ്യ
നവ സിദ്ധാന്ത വിദ്യ
ഷഡ് ആമ്നായ വിദ്യ
മഹാ പാദുക
ദക്ഷിണാ മൂർത്തി
ശേഷം അടുത്ത ഭാഗത്തിൽ ശ്രീ വിദ്യ ക്രമം, ദീക്ഷ ക്രമം, സാധന രഹസ്യം.
ജയ് മാ
കിരൺ
Comments
Post a Comment