വാഗ്ദാനം
ഒരു തണുത്ത രാത്രിയിൽ, ഒരു കോടീശ്വരൻ തന്റെ വീടിനു പുറത്ത് ഒരു വൃദ്ധനെ കണ്ടു. അയാൾ ആ വൃദ്ധനോട് ചോദിച്ചു, "നിങ്ങൾക്ക് പുറത്ത് തണുപ്പ് തോന്നുന്നില്ലേ, നിങ്ങൾ ഒരു കോട്ട് പോലും ധരിച്ചിട്ടില്ലേ?"
വൃദ്ധൻ പറഞ്ഞു, "എനിക്ക് ഒരു കോട്ട് ഇല്ല, വല്ലാതെ തണുക്കുന്നുണ്ട്" ഇത് കേട്ട് കോടീശ്വരൻ പറഞ്ഞു, "എന്നെ കാത്തിരിക്കുക. ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ പോയി ഒരു നിങ്ങൾക്ക് ഒരു കോട്ട് എടുതിട്ടു വരാം"
പാവം ആ വൃദ്ധൻ സന്തോഷിച്ചു, അദ്ദേഹം കാത്തിരിക്കുമെന്ന് പറഞ്ഞു. ശതകോടീശ്വരൻ തന്റെ വീട്ടിലേക്ക് പോയി പക്ഷെ അവിടെ തിരക്കിലായി പാവത്തെ മറന്നു.ആ രാത്രി കഴിഞ്ഞു
രാവിലെ അയാൾ ആ പാവത്തെ വൃദ്ധനെ ഓർത്തു പെട്ടന്ന് ഒരു ഞെട്ടലോടെ വൃദ്ധനെ കാണാൻ പുറത്തേക്കു ഓടി, പക്ഷേ തണുപ്പ് കാരണം അയാൾ മരിച്ചിരുന്നു, പക്ഷേ അദ്ദേഹം തന്റെ കയ്യിൽ ഒരു കത്ത് മുറുകെ പിടിച്ചിരുന്നു അതിലെ വരികൾ ഇങ്ങനെ ആയിരുന്നു"തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഇല്ലാത്തപ്പോൾ എനിക്ക് തണുപ്പിനെതിരെ പോരാടേണ്ടി വന്നു. മാനസിക ശക്തി ഉണ്ടായിരുന്നപ്പോൾ അത് സാധിച്ചു പക്ഷേ എന്നെ സഹായിക്കാമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തപ്പോൾ, ഞാൻ നിങ്ങളുടെ വാഗ്ദാനത്തിൽ വിശ്വസിച്ചു അത് എന്റെ മാനസിക ശക്തിയെ നശിപ്പിച്ചു. "
നിങ്ങളുടെ വാഗ്ദാനം പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഒന്നും വാഗ്ദാനം ചെയ്യരുത്. ഇത് നിങ്ങൾക്ക് ഒരു വാക്ക് ആയിരിക്കാം എന്നാൽ, അത് കേൾക്കുന്നവർക്കു ഒരു പ്രതീക്ഷ ആകാം........
കടപ്പാട്
Comments
Post a Comment