ലൈംഗീകശക്തി
ഞാനൊരു കഥ വായിച്ചു:
ഒരുത്തന് കടുത്ത രോഗമായിരുന്നു.എല്ലാ 'പതി'കളും അയാൾ പരീക്ഷിച്ചു. ഒന്നും രോഗം ഭേദമാക്കിയില്ല. ഒടുവിൽ അയാൾ ഒരു ഹിപ്നോട്ടിസ്റ്റിനെ സമീപിച്ചു. ഹിപ്നോട്ടിസ്റ്റ് അയാൾക്കൊരു മന്ത്രം പറഞ്ഞ് കൊടുത്തു. "എനിക്ക് രോഗമില്ല " എന്ന് രാവിലെയും രാത്രിയും പതിനഞ്ച് മിനുട്ട് വീതം മുടങ്ങാതെ ആവർത്തിച്ച് ചൊല്ലുക. കുറച്ച് നാളുകൾക്ക് ശേഷം രോഗം ഭേദമായി. രോഗി ആരോഗ്യം പൂർണ്ണമായി വീണ്ടെടുത്തു.
"അദ്ഭുതം തന്നെ! ഇതു മാറുമെന്ന് കരുതിയതല്ല ''. അയാൾ ഭാര്യയോട് പറഞ്ഞു. "അയാളെ ഒന്നുകൂടി പോയി കണ്ടാലോ? ഒരു ദിവ്യാത്ഭുതം കൂടി നടന്നെങ്കിലോ? ഈയിടെയായി എനിക്ക് ലൈംഗികേച്ഛ ഒട്ടുമില്ല. അതിന് തോന്നുന്നേയില്ല!"
ഭാര്യ ആകെ നിരാശയിലായിരുന്നു. ഇത് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി "നിങ്ങൾ പോകണം" അവൾ പറഞ്ഞു.
അയാൾ വീണ്ടും ഹിപ്നോട്ടിസ്റ്റിനെ കാണാൻ പോയി.-തിരിച്ച് വന്നപ്പോൾ ഭാര്യ ചോദിച്ചു. "എന്ത് മന്ത്രമാണ് അയാൾ ചൊല്ലി തന്നത്?'' അയാൾ ഒന്നും പറഞ്ഞില്ല. ആഴ്ച്ചകൾക്കകം അയാളുടെ ലൈംഗിക ശക്തി തിരിച്ചുകിട്ടി. ഭാര്യയ്ക്ക് അതിശയമായി. "എന്താണാ മന്ത്രം'' അവൾ നിർബന്ധിച്ച് ചോദിച്ചു. അയാൾ പറഞ്ഞില്ല. അവളെ ചിരിച്ചൊഴിവാക്കി.
ഒരു ദിവസം കാലത്ത് അയാൾ കുളിമുറിയിൽ, പതിനഞ്ചു മിനുട്ട് നേരത്തെ പതിവ് ധ്യാനത്തിലായപ്പോൾ, അവൾ ഒളിഞ്ഞ്നിന്ന് അയാളുടെ മന്ത്രം കേൾക്കാൻ ശ്രമിച്ചു.
" അവളെൻ്റെ ഭാര്യയല്ല, അവളെൻ്റെ ഭാര്യയല്ല," അതായിരുന്നു അയാളുടെ മന്ത്രം.
പുസ്തകം - സ്ത്രീ the book of women
Comments
Post a Comment