ഗണപതി ഹോമം

ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ മഹാ ഗണപതി ഉപാസന ക്രമം 
അഭിവാദ്യം

അഭിവാദയെ
ശ്രീനാഥ ശർമ്മ നാമ :
അഹം അസ്മിഭോ
എന്ന് ഗുരുവിന് അഭിവാദ്യം
ചെയ്യുക

ശേഷം 
ദേശകാലസങ്കല്പം
ചെയ്യുക

1.ദേശകാല സങ്കല്പം 

മമ ഉപാത്ത സമസ്ത ദുരിത ക്ഷയ ദ്വാര ശ്രീ ഗണനായക പ്രീത്യർത്ഥം അദ്യ ബ്രഹ്മണ ദ്വിതീയേ  പരാർധേ ശ്വേത വരാഹകൽപ്പേ, വൈവ സ്വത മന്വന്തരേ അഷ്ട വിംശതി തമേ കലിയുഗേ പ്രഥമേ പാദേ
ശകാബ്ദേ അസ്മിൻ വർത്തമാനേ വ്യാവഹാരികേ പ്രഭവാദീനാം ഷഷ്‌ഠി സംവത്സരാണാം മദ്ധ്യേ പ്രവർത്തമാനേ
............. നാമകേ സംവത്സരേ (സംവത്സരത്തിന്റെ പേര് ) 

............. അയനേ (അയാനത്തിന്റെ പേര് ) 

............. മാസേ ( മാസത്തിന്റെ പേര്
.............. പക്ഷേ ( പക്ഷത്തിന്റെ പേര് )
..........,... തിഥൗ ( തിഥിയുടെ പേര് )
.............. വാസര യുക്തയാം ( ആഴ്ചയുടെ പേര് ) 

........... നക്ഷത്രയുക്തയാം ( നക്ഷത്രത്തിന്റെ പേര് ) 

ശുഭ യോഗ ശുഭ കരണ ഏവം ഗുണ വിശേഷേണ വിശിഷ്ടായാം അസ്യാം വർത്തമാനായാം ശുഭ തിഥൗ
ജംബൂ ദ്വീപേ
ഭരതഖന്ധേ
ഭാരതദേശേ
മേരോർ ദക്ഷിണേ പാർശ്വേ,
കേരള പ്രാന്തേ
........... മണ്ഡലേ
........... നഗരേ / ഗ്രാമേ
..........  ഭവനേ
നിർമിതേ, അസ്യാം വേദ്യാം
അസ്മാകം  സഹ കുടുംബാനാം ക്ഷേമ 
സ്ഥൈര്യ വീര്യ വിജയ ആയുരാരോഗ്യ ഐശ്വര്യാണാം അഭി വൃദ്ധ്യർത്ഥം ആയുഷ്മത്  സൽസന്താന സമൃദ്ധ്യർത്ഥം
ധർമ്മാർത്ഥ കാമ മോക്ഷ ചതുർവിധഫല പുരുഷാർത്ഥ സിദ്ധ്യർത്ഥം ശ്രീ മഹാഗണപതി പ്രസാദാത് സമസ്ത മംഗള അവാപ്ത്യർത്ഥം ഇഷ്ടകാമ്യർത്ഥ സിദ്ധ്യർത്ഥം
പുണ്യകാലേ കൽപ്പോക്ത പ്രകാരേണ ശ്രീ മഹാഗണപതി ഹോമ പൂജാം 

......... നക്ഷത്ര ജാത :/ നക്ഷത്ര ജാതാ
......... നാമക: / നാമികാ
.......... അഹം കരിഷ്യേ.



2. തീർത്ഥ ആവാഹനം

ഗന്ധ പുഷ്പാക്ഷതങ്ങൾ ഇരുകയ്യിലും എടുത്തുയർത്തി 

ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
ജലേ അസ്മിൻ സന്നിധിം കുരു 

എന്നു ചൊല്ലി ഗന്ധ പുഷ്പാക്ഷതങ്ങൾ കിണ്ടിയിൽ ഇട്ട് 
ഇടത്തെ മോതിരവിരൽ വെള്ളത്തിൽ മുക്കി 

ഇമാ ആപശ്ശിവാ:  സന്തു
ശുഭാ : ശുദ്ധാശ്ച നിർമ്മലാ :
പാവനാ: ശീതളാ ശ്ചായ്‌വ
പൂതാ: സൂര്യസ്യ  രശ്മിഭി: 

എന്ന് അഭി മന്ത്രിച്ച് മുക്കി പിടിച്ച മോതിരവിരൽ കൊണ്ട് മൂന്നുപ്രാവശ്യം വലത്തോട്ട് ഇളക്കി കയ്യെടുത്ത് കിണ്ടിയുടെ മുരലിൽ നിന്ന് മൂന്നു തവണയായി കുറച്ചു വെള്ളം എടുത്ത് ആപ്യായിച്ച് പ്രോക്ഷിക്കുക. 

3. അഗ്ന്യാവാഹനം 

ഹോമകുണ്ഡത്തിൽ മന്ത്രം ചൊല്ലി തീയിടുക 

അഗ്നീം പ്രജ്ജ്വലിതം വന്ദേ
ജാതവേദം ഹുതാശനം
സുവർണ്ണ വർണ മമലം
സമിദ്ധം വിശ്വതോ മുഖം 

എന്ന്അഗ്നിയെ ആവാഹിക്കാം 

മൂന്നു തലോടി മൂന്നു വ്ലാകി ഹോമിക്കാനുള്ള നാളികേരം,
നെല്ല്, തെച്ചിപ്പൂവ് ഹോമദ്രവ്യങ്ങളെ ഹോമകുണ്ഡത്തിൽ നിന്നു കൊളുത്തിയ കുറുമ്പുല്ല്( ദർഭ രണ്ടു തല, നാലു കട, ഒരു ചാൺ നീളത്തിൽ മുറിച്ചത്) കൊണ്ട് മൂന്നുപ്രാവശ്യം ഉഴിഞ്ഞ് കുറുമ്പുല്ല് തീയിൽ തന്നെ ഇടുക. 

4. ഉപസ്തരണം 

ഹോമദ്രവ്യങ്ങളിൽ ഗായത്രി ചൊല്ലി ഉപസ്‌തരിക്കുക 

ഓം തത് സവിതുർ വരേണ്യം
ഭർഗോ  ദേവസ്യ  ധീമഹി
ധിയോ യോ ന: പ്രചോദയാത് 

നീക്കിവെച്ചു വീണ്ടും ദേവതാ ഗായത്രി ചൊല്ലി ഉപസ്‌തരിക്കുക. 

ഓം തത്പുരുഷായ വിദ്മഹേ
വക്രതുണ്ഠായ ധീമഹി
തന്നോ ദന്തി പ്രചോദയാത് 

5. അഗ്നി അലങ്കാരം 

മൂന്ന് വ്ലാകി, ചന്ദനം തീയിന് ചുറ്റും 11 സ്ഥലത്ത് ആരാധിക്കുക
ഒന്നു വ്ലാകി 11 സ്ഥലത്ത് പൂവും ആരാധിക്കുക 

ഓം അഗ്നയേ നമഃ
എന്ന മന്ത്രം ജപിക്കണം 

6. ഗുരുസങ്കല്പം 

ഗുരുവിനു മുൻപിൽ ഗന്ധപുഷ്പാക്ഷതങ്ങൾ
ഒന്നിച്ചെടുത്ത് 

ഓം ശ്രീ ഗുരുഭ്യോ നമഃ 

എന്നു ജപിച്ച് അർപ്പിച്ച് അഭിവാദ്യം ചെയ്യുക 

അനുജ്ഞാനർഘ്യമിദം 

എന്ന് ജപിച്ച് ഗുരുവിന് കുടിനീർ വീഴ്ത്തുക 

ഗുരുർ ബ്രഹ്മാ 
ഗുരുർ വിഷ്ണു:
ഗുരുർദേവോ 
മഹേശ്വര
ഗുരു സാക്ഷാത് 
പരബ്രഹ്മ
തസ്മൈ ശ്രീ 
ഗുരുവേ നമ:

7.ഗണപതി നിവേദ്യം 

ഗന്ധ പുഷ്പാക്ഷതങ്ങൾ ഒന്നിച്ചെടുത്ത് 

ഗണപതീ മൂർത്തയേ നമഃ
ഓം ഗം ഗണപതയെ നമഃ 

എന്നു ജപിച്ച് വലത്തെ വിളക്കിന് മുൻപിൽ അർച്ചിക്കുക 

(3 തവണ തീർത്ഥം അർപ്പിക്കുക ) 

ഗണപതീ മൂർത്തയേ നമഃ
ഓം ഗം ഗണപതയെ നമഃ 

(3തവണ ചന്ദനം അർപ്പിക്കുക ) 

ഗണപതീ മൂർത്തയേ നമഃ
ഓം ഗം ഗണപതയെ നമഃ 

(3 തവണ പൂവ് അർപ്പിക്കുക ) 

ഗണപതീ മൂർത്തയേ നമഃ
ഓം ഗം ഗണപതയെ നമഃ 

ഗണപതിക്ക് മുൻപിൽ പൂവിട്ട് അതിന്മേൽ നിവേദ്യം വയ്ക്കുക രണ്ടുപ്രാവശ്യം
ഉപസ്‌തരിക്കുക. 

ഓം ഭുർ ഭുവ സ്വ:
തത്‌ സവിതൂർ വരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോ ന പ്രചോദയാത് 

ദേവഗായത്രി ചൊല്ലി ഉപസ്‌തരിക്കുക 

തത് പുരുഷായ വിദ്മഹേ
വക്രതുണ്ഠായ ധീമഹി
തന്നോ ദന്തി പ്രചോദയാത് 
ഒരു പൂവെടുത്ത് 
ശ്ലീം പശു  ഹും ഫട് 
എന്ന  മന്ത്രംചൊല്ലി നിവേദ്യത്തെ 
ഉഴിഞ്ഞു കളയുക
കൈ കഴുകുക 

സത്യം തു ഋതേന പരിഷിഞ്ചാമി
എന്ന് ചൊല്ലി നിവേദ്യത്തെ പരിഷേകം  ചെയ്യുക 

ഭൂർ ഭൂവ സ്വരോം
എന്ന ചൊല്ല് നിവേദ്യത്തിൽ വെള്ളം തളിക്കുക 

അമൃത മസി
എന്ന് ചൊല്ലി നിവേദ്യത്തിൽ സ്പർശിക്കുക 

അമൃതതോപസ്‌തരണിമസി 
എന്ന് ചൊല്ലി ദേവന് കുടിനീർ വീഴ്ത്തുക 

ഓം ഗം ഗണപതയെ നമഃ
എന്ന നിവേദ്യത്തിനും ദേവനും പൂവ് ആരാധിക്കുക 

പ്രാണാഹുതി ചെയ്യുക. 

മുദ്രകൾ പ്രദർശിപ്പിക്കുക 

ഓം പ്രാണായ സ്വാഹാ 
ഓം അപാനായ സ്വാഹാ 
ഓം വ്യാനായ സ്വാഹാ 
ഓം ഉദാനായ സ്വാഹാ 
ഓം സമാനായ സ്വാഹാ 
ഓം നമഃ സ്വാഹാ 

ഓം ഭുർ ഭുവ: സ്വരോം 

എന്ന മന്ത്രം ചൊല്ലി താളത്രയം  ചെയ്യുക 

ഓം ശ്ലീം പശു ഹും ഫട് 

എന്ന മന്ത്രം ചൊല്ലി ദിഗ്ബന്ധം ചെയ്യുക 

 നിവേദ്യ ത്തെയും ദേവനെയും തന്നെയും കൂട്ടി രക്ഷിക്കുക 

ദേവന് മാനസപൂജ ചെയ്യുക 
(പഞ്ചോപചാരം ) 

ഓം വം അപാത്മനാ ജലം കല്പയാമി
ഓം ലം പൃഥിവ്യാത്മനാ ഗന്ധം കല്പയാമി
ഓം ഹം ആകാശാത്മനാ പുഷ്പം കല്പയാമി
ഓം യം വായ്വാത്മനാ ധൂപം കല്പയാമി
ഓം രം അഗ്ന്യാത്മനാ ദീപം കല്പയാമി
ഓം ഠ്വo അമൃതാത്മനാ മഹാ നിവേദ്യം നിവേദയാമി
ഓം  സം സർവാത്മനാ താമ്പൂലം സമർപ്പയാമി 

നിർവിഘ്നതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക 

ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്‌നോപശാന്തയേ 

8.  ആത്മാരാധന 

മൂല മന്ത്രം ജപിച്ച് ചന്ദനം തൊട്ടു മൂല മന്ത്രം ജപിച്ച് തനിക്ക് മാനസപൂജ ചെയ്യുക 

ഓം വം അപാത്മനാ ജലം കല്പയാമി
ഓം ലം പൃഥിവ്യാത്മനാ ഗന്ധം കല്പയാമി
ഓം ഹം ആകാശാത്മനാ പുഷ്പം കല്പയാമി
ഓം യം വായ്വാത്മനാ ധൂപം കല്പയാമി
ഓം രം അഗ്ന്യാത്മനാ ദീപം കല്പയാമി
ഓം ഠ്വo അമൃതാത്മനാ മഹാ നിവേദ്യം നിവേദയാമി
ഓം  സം സർവാത്മനാ താമ്പൂലം സമർപ്പയാമി

മാനസ പൂജ കഴിഞ്ഞാൽ കൈ കഴുകണം. തുടർന്ന് മുന്നിൽ തളിച്ചു മെഴുകി പൂവിട്ട് കൈകഴുകി 

ആപോഹിഷ്ഠാദി മൂന്ന് ഋക്കുകൾ ചൊല്ലി തളിക്കുക 

ആപോ ഹിഷ്ഠാമയോ
ഭുവ സ്താന ഊർജ്ജേ
ദാധാതന മഹേരണായ ചക്ഷസേ
തളിക്കുക 

യോ വ ശ്ശിവതമോ രസസ്തസ്യ 
ഭാജയതേഹന :
ഉശതീരിവ മാതര:
തളിക്കുക 

തസ്മാ അരംഗ മാ മവോ
യസ്യ  ക്ഷയായ ജിന്ന്വഥ
ആപോ ജനയഥാ ച ന :
തളിക്കുക 

9. പീഠ പൂജ 

ഓം പം പത്മായ നമഃ
(എന്ന പൂവ് ആരാധിക്കുക) 

ഓം പം പത്മായ നമഃ
(മൂന്ന് തവണ തീർത്ഥം അർപ്പിക്കുക)

ഓം  പം പത്മായ നമഃ
മൂന്നുതവണ ചന്ദനം അർപ്പിക്കുക ) 

ഓം  പം പത്മായ നമഃ
(മൂന്ന് തവണ പൂവ് അർപ്പിക്കുക )

10. ആവാഹനം 

ജലഗന്ധ പുഷ്പാക്ഷതങ്ങൾ
കൂട്ടിയെടുത്ത് പീഠത്തിലേക്ക് ആവാഹിക്കുക 

ഓം ഗണാനാം ത്വാ
ഗണപതീം ഹവാമഹേ
കവീമ് കവീനാമുപമശ്രവസ്‌തമം
ജേഷ്ഠ രാജം ബ്രഹ്മണാം ബ്രഹ്മണസ്‌പത
ആന:  ശൃണ്വനൂതിഭിസ്സിദ സാദനം 

ഓം ഗം ഗണപതയെ നമഃ
ഏഹ്യേഹി ഗണപതി മൂർത്തി ഭഗവൻ ആഗച്ഛ ആഗച്ഛ ഓം ആവാഹയാമി 

എന്ന് ആവാഹിച്ച് ജലഗന്ധ പുഷ്പാക്ഷതങ്ങൾ പീഠത്തിൽ സമർപ്പിക്കുക 

ആവാഹനാദി മുദ്രകൾ കാട്ടുക 

1. ആവാഹിതോ ഭവ
2.  സംസ്ഥാപിതോ ഭവ
3.  സന്നിരുദ്ധോ ഭവ
4.  സന്നിധാപിതോ ഭവ
5   സാന്നിധ്യം കുരു കുരു പ്രസീദ പ്രസീദ 

സകളീകരണം 

രണ്ടു കയ്യിലും ചന്ദനം തേച്ച് മൂല മന്ത്രം ജപിച്ച് മൂന്നു പ്രാവശ്യം വ്യാപകം ചെയ്യുക 

ഷഡംഗന്യാസം 

ശ്രാം ഗാo ഹൃദയായ നമഃ
ശ്രീം ഗീമ് ശിരസേ സ്വാഹാ
ശ്രൂം ഗൂo ശിഖായയ് വഷട്
ശ്രൈം  ഗൈം കവചായ ഹും
ശ്രൗo ഗൗo നേത്രതയായ വൗഷട്
ശ്ര: ഗ : അസ്തായ ഫട്
ഭുർ ഭൂവ സ്വരോം ഇതി ദിഗ്ബന്ധ:

ഗണക ഋഷി
നിചൃത് ഗായത്രി ചന്ദ :
മഹാഗണപതിർ ദേവത 

ധ്യാനശ്ലോകം 

ബീജാപൂര ഗദേക്ഷു 
കാർമുഖരുചാ
ചക്രാബ്ജ പാശോൽപലൗ
വ്രീഹ്യഗ്ര സ്വവിഷാണ രത്ന കലശൽ
പ്രോദ്യത് കരാം ഭോരുഹം : ധ്യേയോ വല്ലഭയാ
സപത്മകരയാ ശ്ലീഷ്ടോജജ്വലൽഭൂഷയാ
വിശ്വോൽപത്തി
വിപത്തി സംസ്ഥിതകരോ
വിഘ്നോ വിശിഷ്ടാർത്ഥദാ

മുക്താഭാo ദിവ്യ വസ്ത്രാം മൃഗമദ തിലകാം
സ്‌ഫുല്ലകല്ഹാര ഭൂഷാമ്  
കേയൂരൈർ
ഭൂഷണാദ്യൈർ മണി
ഗണഖചിതൈർ ഭൂഷണൈർഭാസമാനാം
കർപ്പൂരാമോദവക്ത്രാമപരിമി തകൃപാപൂർണ നേത്രാര
വിന്ദാം ശ്രീലക്ഷ്മീം പത്മ  സംസ്ഥാമ് ജിത പതി ഹൃദയാം വിശ്വഭൂത്യൈനമാമി 

കിണ്ടി രണ്ടുകൈകൊണ്ടും എടുത്ത് 

പാദ്യമിദം
അർഘ്യമിദം
ആചമനീയമിദം
മധുപർക്കമിദം
പുന: രാചമനീയമിദം
സ്നാനമിദം
പുന: സ്നാനമിദം
വസ്ത്രമിദം
അംഗവസ്ത്രമിദം
യജ്ഞോപവീതമിദം
പാദ്യമിദം
അർഘ്യമിദം
ആചമനീയമിദം
എന്ന കുടിനീർ വീഴ്ത്തുക
മൂല മന്ത്രം ജപിക്കുക 

11.  ഗണപതി പൂജ
(ആവാഹിച്ച് കഴിഞ്ഞാൽ പൂജ ചെയ്യണം ) 

മൂലമന്ത്രം കൊണ്ട് 3 ജലം അർപ്പിക്കുക
മൂലമന്ത്രം കൊണ്ട് മൂന്നു ചന്ദനം അർപ്പിക്കുക 
ഓം നമഃ 
എന്ന ജപിച്ചുകൊണ്ട് ഒരു ജലം അർപ്പിക്കുക
മൂല മന്ത്രം ജപിച്ചുകൊണ്ട് മൂന്നു പുഷ്പം അർപ്പിക്കുക
മൂല മന്ത്രം ജപിച്ചുകൊണ്ട് 3 ജലം അർപ്പിക്കുക 

12. ഹോമം 

വ്ലാകി ഒരു ചാണ് ചമത മന്ത്രമില്ലാതെ ഹോമിക്കുക. (ഗ്രാസമുദ്ര പിടിച്ച്) പ്രണവവ്യാഹൃതികളെ കൊണ്ട് ഹോമദ്രവ്യം അഞ്ചു പ്രാവശ്യമായി ഹോമിക്കണം. 

ഓം സ്വാഹാ
ഓം ഭൂ: സ്വാഹാ
ഓം ഭുവ : സ്വാഹാ
ഓം സ്വ: സ്വാഹാ
ഓം ഭൂർ ഭുവ: സ്വ: സ്വാഹാ 

തുടർന്ന് മൂലമന്ത്രം ജപിച്ചു 12പ്രാവശ്യം ഹോമദ്രവ്യം ഹോമിക്കുക. 

ഓം ഗം ഗണപതയെ സ്വാഹാ : 

ഇവിടെ ഗണേശ അഥർവ ശീർഷോപനിഷത്  ചൊല്ലി ഹോമിക്കാവുന്നതാണ്. 

........... നക്ഷത്ര ജാതസ്യ / ജാതായ
........... നാമധേയസ്യ / നാമധേയായാ
അസ്യ ലാഗ്നസ്യ കുടുംബസ്യ
അനുകൂലം പ്രയശ്ച പ്രയശ്ച
പ്രതികൂലം നാശയ നാശയ
സർവ്വകാര്യാണി സാധയ സാധയ
സർവ്വ ശത്രൂൺ നാശയ നാശയ
സർവ്വ 
രോഗാൻ നികൃന്തയ നികൃന്തയ
സർവ്വത്ര
വിജയം പ്രയശ്ച പ്രയശ്ച
ഓം ശ്രീ മഹാലക്ഷ്മീ സമേത ശ്രീ മഹാഗണപതയെ സ്വാഹാ. 

വ്യാഹൃതി പ്രണവങ്ങളെ കൊണ്ട് ഹോമ ദ്രവ്യം അഞ്ചു പ്രാവശ്യം ഹോമിക്കുക. 


ഓം ഭൂ: സ്വാഹാ
ഓം ഭുവ : സ്വാഹാ
ഓം സ്വ: സ്വാഹാ
ഓം ഭൂർ ഭുവ: സ്വ: സ്വാഹാ 
ഓം സ്വാഹാ

ജാതവേദസ് - മന്ത്രം ചൊല്ലി 
മൂലധാര ചക്രം മുതൽ അനാഹത ചക്രം വരെയുള്ള ഭാഗം (അഗ്നി മണ്ഡലം) ശ്രദ്ധിച്ച് പത്ത് പ്രാവശ്യം ചമത / നെയ്യ് ഹോമിക്കുക

ഓം ജാതവേദസേ സുനവാമ
സോമമരാതിയതോ
നിദഹാതി  വേദ:
സന: പർഷദതി ദുർഗ്ഗാണി
വിശ്വാ നാവേവ  സിന്ധും
ദുരിതാത്യഗ്നി സ്വാഹ 

ഗായത്രി മന്ത്രം ചൊല്ലി അനാഹത ചക്രം മുതൽ ആജ്ഞ ചക്രം വരെയുള്ള സൂര്യമണ്ഡലം ശ്രദ്ധിച്ചുകൊണ്ട് 12 ഒരു ചമത/ നെയ് ഹോമിക്കുക 

ഓം  ഭൂർ ഭൂവ: സ്വ:
തത് സവിതുർ വരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹീ
ധിയോ യോന: പ്രചോദയാത് സ്വാഹാ 

മൃത്യുഞ്ജയ മന്ത്രം ചൊല്ലി ആജ്ഞ ചക്രം മുതൽ സഹസ്രാര ചക്രം വരെയുള്ള സോമ മണ്ഡലം ശ്രദ്ധിച്ച് ചമത / പേരാൽമൊട്ട്/ ചിറ്റാമൃത് /കറുക / നെയ്യ് ഏതെങ്കിലും 16  ഉരു ഹോമിക്കുക 

ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയ മാമൃതാത് സ്വാഹ 

മൂന്നുപ്രാവശ്യം നെല്ല് ഹോമിക്കുക 

ഓം ഉത്തിഷ്‌ട പുരുഷ ഹരിത പിങ്ഗള ലോഹിതാക്ഷ ധനധാന്യ രത്ന സമൃദ്ധീമ്  ദേഹി ദധാപയ സ്വാഹ
ഹോമം കഴിഞ്ഞാൽ ആദ്യം ധ്രുവാസുത്വ മന്ത്രംചൊല്ലി കണ്ണൻ ചിരട്ട ഹോമിക്കണം
ധ്രുവാസുത്വാ സൂക്ഷിതി ഷുക്ഷിയന്തോ
വ്യഅസ്മത് പാശം വരുണോ മുമോചത്
അവോ വന്വാന അദിതേരുപസ്ഥാദ്യൂയംപാത
സ്വസ്തിഭിസ്സദാന: സ്വാഹാ


പിന്നെ ആതൂന ഇന്ദ്ര മന്ത്രം ചൊല്ലി മുക്കൻ ചിരട്ട ഹോമിക്കണം


ആതൂന ഇന്ദ്ര ക്ഷുമന്തം
ചിത്രം ഗ്രാഭം സങ്ഗൃഭായ
മഹാഹസ്തീ ദക്ഷിണേന സ്വാഹാ. 

വ്ലാകി ഗ്രാസ മുദ്ര പിടിച്ച് മന്ത്രമില്ലാതെ ഒരു ചാണ് ചമത ഹോമിക്കുക. 

എഴുന്നേറ്റ് 12 ൽ കുറയാതെ എത്തമിട്ട് ദഹിക്കുന്നത് വരെ ഭാഗ്യസൂക്തം ഐക്യമത്യസൂക്തം മുതലായ സൂക്തങ്ങൾ മൂലമന്ത്രം എന്നിവ ജപിക്കാം 

13 പുഷ്പാഞ്ജലി 

ഹോമത്തിൽ അർപ്പിച്ച ദ്രവ്യങ്ങൾ സഹിച്ചാൽ മുന്നിൽ പുഷ്പാഞ്ജലി അർപ്പിക്കുക 

മൂലമന്ത്രം ചൊല്ലി പുഷ്പാഞ്ജലി ചെയ്യുക
സൂക്തങ്ങൾ ചൊല്ലി പുഷ്പാഞ്ജലി ചെയ്യുക 

മാന ഏകസ്മിൻ ആഗസ്സി മാ ദ്വയോരുത ത്രഷു വധീർമാ ശൂര ഭൂരിഷു 

എന്ന് ജപിച്ച് പൂവ് ആരാധിക്കുക 

14 പൂജാസമർപ്പണം 

കരിപ്രസാദം പുഷ്പ പ്രസാദം എന്നിവ എടുത്തു വച്ച് കൈ കഴുകുക
ദേവന് വ്യാപകം ചെയ്യുക. ഷഡംഗം ചെയ്യുക.

ശ്രാം ഗാം ഹൃദയായ നമ:" 
"ശ്രീം ഗീം ശിരസേ സ്വാഹാ" 
"ശ്രൂം ഗൂം ശിഖായെ വൗഷട്" 
"ശ്രയ്മ് ഗയിം കവചായ ഹും" 
" ശ്രൗo െഗൗം നേത്രതയായ വൗഷട്" 
"ശ്ര: ഗ: അസ്തായ ഫട്" 
ഓം ശ്ലീം പശു ഹും ഫട്” 
"ഭൂർ ഭുവഃ സ്വരോം 
ഇതി ദിഗ്വിമോക: 

"ഗണക ഋഷി: ”
“ നിചൃത്ഗായതീഛന്ദ:
"ശ്രീ മഹാഗണപതിർ ദേവതാ" 

ധ്യാനശ്ലോകം : 

ബീജാപൂര ഗദേക്ഷു കാർമുകരുചാ ചക്രാബ്ജ പാേശാൽ പലൗ 
വ്രീഹ്യഗ്ര സ്വവിഷാണ
 രത്നാ കലശൽ പ്രോദ്യൽകരാംഭോരുഹം
ധ്യേയോ വല്ലഭയാ സപത്മ കരയാശ്ലിഷ്ടോജ്വലൽ ഭൂഷയാ 
വിശോല്പത്തി വിപത്തി സംസ്ഥിതികരോ വിഘ്നോ വിശിഷ്ടാർത്ഥദ: 

മുക്താഭാം ദിവ്യവസ്താം മൃഗമദതിലകാം സ്ഫുല്ല കല്ഹാരഭൂഷാം 
കേയൂരെഭൂഷണാൈ
ദ്യൈർ മണിഗണഖചി
തൈർ ഭൂഷൈണർഭാസമാനാം 
കർപ്പൂരാമോദവക്‌ത്രാ
മപരിമിത കൃപാപൂർണ നേത്രാരവിന്ദാo
ശ്രീ ലക്ഷ്മിo 
പത്മസംസ്ഥാo ജിതപതിഹൃദയാം വിശ്വ
ഭൂൈത്യ നമാമി 

മാനസ പൂജ ചെയ്യുക ദേവനെ അഭിവാദ്യം ചെയ്യുക പ്രാർത്ഥിക്കുക

15. ഉദ്വാസനം 

രണ്ടു കയ്യിലും എല്ലാം കൂട്ടി എടുത്ത് ദേവന്റെ ഹൃദയത്തിൽ കാണിച്ചു ചൊല്ലുക 

ഓം ഓം ഓം ഗണാനാം ത്വാ ഗണപതീം
ഹവാമഹേ കവീമ് കവീനാമുപമശ്രസ്‌തമം
ജേഷ്ഠ രാജം ബ്രഹ്മണാം ബ്രഹ്മണസ്‌പത
ആനശൃണ്ണ്വന്നൂദിഭി
സ്സീദസാദനം
ഓം ഗം ഗണപതയെ നമഃ
ഏഹ്യേഹി ഗണപതി മൂർത്തേ! ക്ഷമസ്വ ക്ഷമസ്വ ഓം ഉദ്വാസയാമി 

എന്നു ചൊല്ലി ദേവന്റെ മുൻപിൽനിന്ന് ഒരു പൂവെടുത്ത് ഘ്രാണിച്ചു  കളയുക. 

തനിക്ക് വ്യാപകം ചെയ്യുക
ഓം ഗം ഗണപതയെ നമ
ഓം ഗം ഗണപതയെ നമ
ഓം ഗം ഗണപതയെ നമ 

തനിക്ക് ഷഢംഗം ചെയ്യുക


ശ്രാം ഗാം ഹൃദയായ നമ:" 
"ശ്രീം ഗീം ശിരസേ സ്വാഹാ" 
"ശ്രൂം ഗൂം ശിഖായെ വൗഷട്" 
"ശ്രയ്മ് ഗയിം കവചായ ഹും" 
" ശ്രൗo െഗൗം നേത്രതയായ വൗഷട്" 
"ശ്ര: ഗ: അസ്തായ ഫട്" 
“ഓം ശ്ലീം പശു ഹും ഫട്” 
"ഭൂർ ഭുവഃ സ്വരോം 
ഇതി ദിഗ്ബന്ധ: 

പ്രാണായാമം ചെയ്യുക 

ചന്ദസ്സ് ചൊല്ലുക 

"ഗണക ഋഷി: ”
“ നിചൃത്ഗായതീഛന്ദ:
"ശ്രീ മഹാഗണപതിർ ദേവതാ

10 ഉരു മൂല മന്ത്രം ജപിക്കുക 

മാനസപൂജ തനിക്ക് ചെയ്യുക 

ഓം വം അപാത്മനാ ജലം കല്പയാമി”
“ഓം ലം പൃഥ്യത്മനാ ഗന്ധം കൽപ്പായാമി”
“ഓം ഹം ആകാശാത്മനാ പുഷ്പം കൽപ്പായാമി”
“ഓം യം വായുവാത്മന ധൂപം കൽപ്പായാമി”
“ഓം രം അഗ്നയാത്മനാ ദീപം കൽപ്പായാമി”
“ഓം ഠം അമൃതാത്മനാ മഹാനിവേദ്യം  നിവേദയാമി”
“ഓം സം സർവ്വാനാ താംബൂലാദി സമസ്ത രാജോപചാരാൻ കൽപ്പയാമി” 

മാനസ പൂജ കഴിഞ്ഞാൽ കൈ കഴുകണം
ഹോമകുണ്ഡത്തിന് മൂന്നുപ്രാവശ്യം തലോടി വ്ലാകി 

അഗ്ന്യാലങ്കാരം ചെയ്യുക 

മൂന്ന് വ്ലാകി 

ചന്ദനം തീയിനു ചുറ്റും 11 സ്ഥലത്ത് ആരാധിക്കുക 

ഒന്നു വ്ലാകി
11 സ്ഥലത്ത് പൂവും ആരാധിക്കുക 

ആരാധിക്കുന്ന അവസരത്തിൽ 

ഓം അഗ്നയേ നമ
എന്ന മന്ത്രം ജപിക്കണം 

ഗണപതി വിടർത്തുക-   ബലത്തെ വിളക്കിനു മുൻപിൽ 
അമൃതാപിധാനമസി 
എന്ന ഒരു വെള്ളം കൊടുത്ത് 

ദേവനിൽ നിന്നും ഒരു പൂവെടുത്ത് നിവേദ്യത്തിൽ ഇട്ടു നിവേദ്യം നീക്കിവെക്കുക. ദേവങ്കൽ നിന്നും ഒരു പൂവെടുത്ത് ചൂടുക. ഒരു പൂവെടുത്ത് ഘ്രാണിച്ചു കളയുക 

അഗ്നി ഉദ്വാസനം 

അഗ്നിയിൽ രണ്ട് വിറകിന്റെ നുറുങ്ങുകൾ ഇട്ടു അഗ്നി കോണിലേക്ക് വീശുക. ഗുരുവിനെ ഉദ്വസിക്കുക എല്ലാം കൂടി എടുത്തു 

ഓം ശ്രീ ഗുരുഭ്യോ നമ 

എന്ന ഗുരുവിന് അർപ്പിക്കുക 

അവസാനീയാർഘ്യമിദം 

എന്ന ഗുരുവിന് കുടിനീർ വീഴ്ത്തി അഭിവാദ്യം ചെയ്യുക 

അവിടെ നിന്ന് ഒരു പൂവെടുത്ത് ശിരസ്സിൽ ചൂടി ഗുരുമന്ത്രം ജപിക്കുക.  അഷ്ടാക്ഷരവും പഞ്ചാക്ഷരവും ജപിക്കുക.   ഗുരുമന്ത്രം ജപിക്കുക. 

ഗുരവേ സർവ്വ ലോകാനാം
ഭിഷജേ ഭവരോഗിണാം
നിധയേ സർവ്വ വിദ്യാനാം
ശ്രീ ദക്ഷിണാമൂർത്തയേ നമ: 

ക്ഷമാ പ്രാർത്ഥന (1) 

മന്ത്രഹീനം ക്രിയാ ഹീനം
ഭക്തി ഹീനം മഹേശ്വര
യൽപൂജിതം മയാദേവാ
പരിപൂർണ്ണം  തത്സ്തുതേ 

മന്ത്രത്തിലോ ഭക്തിയിലോ വല്ല കുറവും ഉണ്ടായിട്ടുണ്ടെങ്കിൽ അവയെല്ലാം പൊറുത്ത് ആ കർമ്മത്തെ സഫലമാക്കി തരേണമേ എന്നാണ് ശ്രീ മഹാഗണപതിയോട് ഇവിടെ പ്രാർത്ഥിക്കുന്നത്. 

ക്ഷമാ പ്രാർത്ഥന 2 

കായേന വാചാ
മനസേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ
പ്രകൃതേ സ്വഭാവാത്
കരോമി യദ്ധ്യത്
സകലം പരസ്മൈ
വിനായകായെതി സമർപ്പയാമി കുലദേവതയെതി സമർപ്പയാമി ഗ്രാമദേവതായെതി സമർപ്പയാമി 

കർപ്പൂരം കത്തിക്കുക
(മണിമുഴക്കി കർപ്പൂരം ആരതി ഉഴിയുക) 

ദിശാ നമസ്ക്കാക്കാരം
ചെയ്യുക

ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ, പൂജ ഉപാസന ക്രമങ്ങളുടെ എല്ലാ അധികാരങ്ങളും ഭാരതീയ ധർമ്മ പ്രചാര സഭയിൽ മാത്രം നിക്ഷിപ്തമാണ്


പൂജ ഭാഗങ്ങൾ പൂർണമായോ ഭാഗികമായോ കോപ്പി ചെയ്യാൻ പാടുള്ളതല്ല

പൂജ ഉപാസന ക്രമത്തിൽ
മന്ത്രദീക്ഷക്കും ഉച്ചാരണത്തിനും
വളരെ പ്രാധാന്യമുണ്ട് .അതുകൊണ്ടുതന്നെ ഈ നോട്ട് വായിച്ചു മാത്രം പരിശീലനം ചെയ്യരുത് ഓരോ ക്രമങ്ങളുടെയും ഡെമൊവീഡിയോ ഭാരതീയ ധർമ്മ പ്രചാര സഭ യിൽ ലഭ്യമാണ് സഭയുമായി ബന്ധപ്പെട്ട വീഡിയോ കണ്ടു കൃത്യമായി പഠിച്ചതിനു ശേഷം മാത്രം പരിശീലിക്കേണ്ടതാണ്

സംയോജകൻ
ഭാരതീയ ധർമ്മ പ്രചാര സഭ
9946740888

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം