ഓഷോ - സ്ത്രീ -

പുരുഷനും സ്ത്രീയും തമ്മിൽ ശരിക്കുമുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നു വിശദീകരിക്കാമോ ? പുരുഷനും സ്ത്രീയും തമ്മിലുള്ള വിത്യാസങ്ങൾ, ഏറിയകൂറും ആയിരക്കണക്കിനു വർഷങ്ങളായുള്ള കണ്ടീഷനിംഗ് കാരണമാണ് . അവയൊന്നും മനുഷ്യപ്രകൃതത്തിന്റെ അടിസ്ഥാനഘടകമല്ല . എങ്കിലും അവയിൽ ചിലതിന് അപൂർവ ലാവണ്യവും വ്യക്തിത്വവുമുണ്ട് . അവ എളുപ്പത്തിൽ എണ്ണിപ്പറയാം . ആദ്യത്തേത് , സ്ത്രീ ജന്മം നൽകാൻ കഴിവുള്ളവളാണ് . പുരുഷനതിനാവില്ല . അതുകൊണ്ടുതന്നെ പുരുഷൻ പെണ്ണിനു താഴെയാണ് . ആ സത്യം പുരുഷനിലുണ്ടാക്കിയ അപകർഷബോധം , അവൻ പെണ്ണിനുമേൽ ആധിപത്യം നേടുന്നതിൽ വലിയ പങ്കുവഹിച്ചു . അപകർഷബോധം ഈ രീതിയിലാണ് വർത്തിക്കുക . അത് സ്വയം ശ്രഷ്ഠമെന്നു നടിക്കും . തന്നെത്തന്നെയും ഈ ലോകത്തെയും വഞ്ചിക്കാനായി . അങ്ങനെ പുരുഷൻ യുഗങ്ങളായി സ്ത്രീയുടെ പ്രതിഭയെ,ബുദ്ധിയെ , കഴിവുകളെ നശിപ്പിക്കുകയായിരുന്നു . അതുവഴി താനാണ് ശ്രേഷ്ഠനെന്ന് തന്നെയും ലോകത്തെയും ബോധ്യപ്പെടുത്താൻ . സ്ത്രീ ജന്മം നൽകുന്നവളായതുകൊണ്ട് , ഒമ്പതു മാസമോ അതിലേറെയോ ദുർബലയാവുന്നതുകൊണ്ട് പുരുഷനെ ആശ്രയിക്കേണ്ടി വന്നു . പുരുഷൻ സ്ത്രീയുടെ ഈയവസ്ഥ വളരെ ശ്ലേച്ഛമായ രീതിയിൽ ചൂഷണം ചെയ്ത...