ഓഷോ - സ്ത്രീ -

പുരുഷനും സ്ത്രീയും തമ്മിൽ ശരിക്കുമുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നു വിശദീകരിക്കാമോ ?
പുരുഷനും സ്ത്രീയും തമ്മിലുള്ള വിത്യാസങ്ങൾ, ഏറിയകൂറും ആയിരക്കണക്കിനു വർഷങ്ങളായുള്ള കണ്ടീഷനിംഗ് കാരണമാണ് . അവയൊന്നും മനുഷ്യപ്രകൃതത്തിന്റെ അടിസ്ഥാനഘടകമല്ല . എങ്കിലും അവയിൽ ചിലതിന് അപൂർവ ലാവണ്യവും വ്യക്തിത്വവുമുണ്ട് . അവ എളുപ്പത്തിൽ എണ്ണിപ്പറയാം .

 ആദ്യത്തേത് , സ്ത്രീ ജന്മം നൽകാൻ കഴിവുള്ളവളാണ് . പുരുഷനതിനാവില്ല . അതുകൊണ്ടുതന്നെ പുരുഷൻ പെണ്ണിനു താഴെയാണ് . ആ സത്യം പുരുഷനിലുണ്ടാക്കിയ അപകർഷബോധം , അവൻ പെണ്ണിനുമേൽ ആധിപത്യം നേടുന്നതിൽ വലിയ പങ്കുവഹിച്ചു .

 അപകർഷബോധം ഈ രീതിയിലാണ് വർത്തിക്കുക . അത് സ്വയം ശ്രഷ്ഠമെന്നു നടിക്കും . തന്നെത്തന്നെയും ഈ ലോകത്തെയും വഞ്ചിക്കാനായി . അങ്ങനെ പുരുഷൻ യുഗങ്ങളായി സ്ത്രീയുടെ പ്രതിഭയെ,ബുദ്ധിയെ , കഴിവുകളെ നശിപ്പിക്കുകയായിരുന്നു . അതുവഴി താനാണ് ശ്രേഷ്ഠനെന്ന് തന്നെയും ലോകത്തെയും ബോധ്യപ്പെടുത്താൻ .

സ്ത്രീ ജന്മം നൽകുന്നവളായതുകൊണ്ട് , ഒമ്പതു മാസമോ അതിലേറെയോ ദുർബലയാവുന്നതുകൊണ്ട് പുരുഷനെ ആശ്രയിക്കേണ്ടി വന്നു . പുരുഷൻ സ്ത്രീയുടെ ഈയവസ്ഥ വളരെ ശ്ലേച്ഛമായ രീതിയിൽ ചൂഷണം ചെയ്തു .

 ഇത് കേവലം മനഃശാസ്ത്രപരമായ വ്യത്യാസമാണ് . യഥാർത്ഥത്തിൽ ഒരു വ്യത്യാസമേയല്ല .

സ്ത്രീയുടെ മനഃശാസ്ത്രം പുരുഷൻ കളങ്കപ്പെടുത്തി ; അസത്യങ്ങൾ പറഞ്ഞുകൊണ്ട് , അവളെ അടിമയാക്കിക്കൊണ്ട് , അവളെ രണ്ടാംതരക്കാരി യാക്കിക്കൊണ്ട് .

പുരുഷന്റെ പേശികൾ കൂടുതൽ ബലവത്തായതുകൊണ്ടാണ് അതിനു കഴിഞ്ഞത് . പേശീബലം കാണിക്കൽ ജന്തുത്വത്തിന്റെ ഭാഗമാണ് . പേശീ ബലമാണ് ശ്രേഷ്ഠതയുടെ അടിസ്ഥാനമെങ്കിൽ , മനുഷ്യനേക്കാൾ ശ്രേഷ്ഠത  മൃഗങ്ങൾക്കാണെന്നുവരും . ഏതു മൃഗത്തിനും മനുഷ്യനേക്കാൾ പേശീബലമുണ്ട്.

എന്നാൽ യഥാർത്ഥമായ വ്യത്യാസങ്ങൾ നിശ്ചയമായും ഉണ്ട് . അവ കാണാൻ , പറഞ്ഞുണ്ടാക്കിയ വ്യത്യാസങ്ങൾക്കു പിറകിൽ തിരയണം .

ഞാൻ കാണുന്ന ഒരു വ്യത്യാസം , സ്നേഹിക്കാനുള്ള കഴിവ് സ്ത്രീക്ക് പുരുഷനെക്കാൾ കൂടുമെന്നതാണ് . പുരുഷന്റെ സ്നേഹം ഏറെക്കുറെ ഒരു ശാരീരികാവശ്യമാണ് . സ്ത്രീയുടെ സ്നേഹം അങ്ങനെയല്ല . അത് പുരുഷന്റെ സ്നേഹത്തേക്കാൾ മഹനീയവും ഉന്നതവുമാണ് . അതൊരു ആത്മീയാനുഭവമാണ് . അതുകൊണ്ടാണ് സ്ത്രീ ഏകപതീജീവിയും പുരുഷൻ ബഹുഭാര്യാ ജീവിയുമായത് . ലോകത്തിലെ സകല സ്ത്രീകളെയും വേണമെന്നാണ് പുരുഷന് . അങ്ങനെയായാലും അവനു തൃപ്തിയാവില്ല . അവന്റെ അസംതൃപ്തി അനന്തമാണ് .

 സ്ത്രീ ഒരു പ്രണയം കൊണ്ടുതന്നെ സംതൃപ്തയാണ് . അങ്ങേയറ്റം സംപൂർണ്ണയാണ് . സ്ത്രീ പുരുഷന്റെ ശരീരമല്ല നോക്കുന്നത് . അവന്റെ ആന്തരിക ഗുണങ്ങളെയാണ് . പേശീബലമുള്ള ഒരുത്തനെയല്ല സ്ത്രീ പ്രണയിച്ചുപോകുന്നത് . അവളുടെ പ്രണയമുണരുന്നത് , വ്യക്തിപ്രഭാവമുള്ള , നിർവ്വചിക്കാനാകാത്തവിധം ആകർഷകത്വമുള്ള , കൂടുതൽ അറിയാൻ ആഗ്രഹമുണരുംവിധം നിഗൂഢതയുള്ള ഒരുത്തനോടാണ് . ലൈംഗികതയുടെ കാര്യത്തിൽ പുരുഷൻ വളരെ ബലഹീനനാണ് . അവന് ഒരുനേരം ഒരു രതി മൂർച്ഛയേ ഉണ്ടാകുന്നുള്ളൂ . എന്നാൽ പെണ്ണിന് ഒരേ വേഴ്ചയിൽ അനേകം രതിമൂർച്ഛകൾ അനുഭവിക്കാൻ കഴിയും . പുരുഷന്റെ രതിമൂർച്ഛ അവന്റെ ജനനേന്ദ്രിയങ്ങളിൽ തളയ്ക്കപ്പെട്ടിരിക്കുന്നു . എന്നാൽ സ്ത്രീയുടെ ശരീരമാകെത്തന്നെയും ലൈംഗികമാണ് . അതുകൊണ്ട് പുരുഷന്റേതിനേക്കാൾ
ആയിരം മടങ്ങ് അഗാധമായ , തീവ്രമായ , സമ്പന്നമായ രതിമൂർച്ഛ അവൾക്ക് അനുഭവിയ്ക്കാനാകും .

 അതിനവളെ ശാരീരികമായി ഉണർത്തേണ്ടതുണ്ട് . പക്ഷേ , പുരുഷനതിൽ താൽപ്പര്യമില്ല . തന്റെ ലൈംഗികമുറുക്കങ്ങൾ ശമിപ്പിക്കാനുള്ള ഉപകരണമായാണ് പുരുഷൻ സ്ത്രീയെ ഉപയോഗിക്കുന്നത് . പുരുഷന് അവസാനിക്കുമ്പോൾ സ്ത്രീക്ക് തുടങ്ങിയിട്ടുണ്ടാവില്ല . പണി പൂർത്തിയായ ഉടനെ പുരുഷൻ തിരിഞ്ഞു കിടക്കുന്നു . ലൈംഗികവേഴ്ച അവന് സുഖനിദ്രയ്ക്കുള്ള ഉപാധിയാണ് . മുറുക്കമൊക്കെ അയഞ്ഞ് , വിശ്രാന്തമായി , സുഖകരമായ നിദ്ര . അതുകണ്ട് എല്ലാ സ്ത്രീകളും കരഞ്ഞിട്ടുണ്ടാവണം .

 അവൾ തുടങ്ങിയിട്ടില്ല . അവളുടെ ശരീരം ഉണർന്നിട്ടില്ല . അവൾ ഉപയോഗിക്കപ്പെടുക മാത്രമാണുണ്ടായത് . വെറും വസ്തുവായി , ഉപകരണമായി ഉപയോഗിക്കപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും മ്ലച്ഛമായ കാര്യം . അവളെ ഉപയോഗിച്ചതിന് പുരുഷനോടവൾക്ക് പൊറുക്കാനാവില്ല .

 സ്ത്രീയെക്കൂടി രതിമൂർച്ഛയിലെ പങ്കാളിയാക്കാൻ പുരുഷൻ ബാഹ്യകേളികൾ പഠിക്കേണ്ടതുണ്ട് . ധൃതിപ്പെടാതിരിക്കാൻ പഠിക്കേണ്ടതുണ്ട് . മൈഥുനം ഒരു കലയാക്കേണ്ടതുണ്ട് .

 അതിന് , കിടപ്പറ പ്രണയത്തിന്റെ ശ്രീകോവിലാകണം . സുഗന്ധദ്രവ്യങ്ങൾ എരിയുന്ന , മെഴുകുതിരിയുടെ സൗമ്യമായ പ്രകാശമുള്ള ഇടം . ഹൃദ്യവും ആഹ്ലാദനിർഭരവുമായ ഒരു മൂഡിലായിരിക്കണം അവൻ അവളെ സമീപിക്കേണ്ടത് . അപ്പോൾ അവന് അവളുമായി അത് പങ്കുവെയ്ക്കാനാകും .

 സാധാരണ സംഭവിക്കുന്നതതല്ല . കലഹിച്ചു കലങ്ങിയ മനസ്സുമായാണ് ആണും പെണ്ണും സംഭോഗത്തിലേർപ്പെടുന്നത് . അത് രതിയെ വിഷലിപ്തമാക്കുന്നു . എല്ലാ കലഹങ്ങളും അവസാനിച്ചതായുള്ള ഉടമ്പടിയായിരിക്കണം വേഴ്ച . ചുരുങ്ങിയത് ആ രാത്രിയില്ലെങ്കിലും .

 ചിത്രകാരൻ ചായം നൽകുന്നതുപോലെയാവണം പുരുഷൻ വേഴ്ചയിലേർപ്പെടേണ്ടത് . അല്ലെങ്കിൽ കവി കവിതയെഴുതുന്ന പോലെ . സ്ത്രീയുടെ ശരീരം ഒരു സംഗീതോപകരണമായി അവന് കാണാൻ കഴിയണം . അവൻ അവളോടൊത്ത് പാടുന്നു , നൃത്തം ചെയ്യുന്നു . ഹൃദ്യമായ സംഗീതം ആ പ്രണയകോവിലിൽ പരന്നൊഴുകുന്നു .

വേഴ്ച പവിത്രമായ ഒരു കർമ്മമായിരിക്കണം . അപ്പോൾ അത് അതീന്ദ്രിയമെന്ന പ്രതിഭാസത്തിലേക്കുള്ള വാതിൽ തുറക്കും . വേഴ്ച ഒരിയ്ക്കലും അടിച്ചേൽപ്പിക്കുന്നതാകരുത് . ഒരു ഉദ്യമമാവരുത് . നിങ്ങൾ തംബുരു മീട്ടുന്നു . പാടുന്നു . നൃത്തം ചെയ്യുന്നു . സുഖിക്കുന്നു . രസിക്കുന്നു . ഇതിന്റെയൊക്കെ ഭാഗമായി അതു സംഭവിക്കുമ്പോൾ അത് അത്യന്തം മനോഹരമാകുന്നു . ആനന്ദകരമാകുന്നു . വേഴ്ച സംഭവിക്കുമ്പോൾ അതിനു സൗന്ദര്യമുണ്ട് . സംഭവിപ്പിക്കുമ്പോൾ അത് അത്യന്തം വികൃതമാണ് .

പുരുഷൻ സ്ത്രീയുടെ മുകളിലായി രതിയിലേർപ്പെടുന്നതിന് ,
' മിഷനറി പോസ്ചർ ' എന്നുപറയും . വലിപ്പവും ഭാരവും പേശീബലവും കൂടുതലുള്ള പുരുഷൻ പേലവമായ ശരീരത്തെ ഞെരിച്ചമർത്തുന്നു . പുരുഷന്റെ ഭാരത്തിനടിയിലമർന്ന സ്ത്രീക്ക് ചലനസ്വാതന്ത്ര്യമില്ല . പുരുഷൻ മാത്രം ചലിക്കുന്നു . നിമിഷങ്ങൾക്കകം അവന് രതിമൂർച്ഛയനുഭവപ്പെടുന്നു . പെണ്ണിന് കണ്ണീരൊഴുക്കേണ്ടി വരുന്നു . അവൾ അതിലെ പങ്കാളിയാണ് . പക്ഷേ പങ്കുചേരാൻ ഇട ലഭിച്ചില്ല . ഉപയോഗിക്കപ്പെടുകമാത്രമാണുണ്ടായത് .

പൗരസ്ത്യർ ഈ വൈകൃതം നേരത്തെ തിരിച്ചറിഞ്ഞു . അവരുടെ രീതി നേരെ വിപരീതമായിരുന്നു . സ്ത്രീ മുകളിലാകുമ്പോൾ , അവൾക്ക് കൂടുതൽ ചലനസ്വാതന്ത്ര്യം ലഭിക്കുന്നു , പുരുഷന് കുറവും . ഇത് അവരുടെ രതിമൂർച്ഛയെ അടുപ്പിച്ചുകൊണ്ടുവരുന്നു . രതിമൂർച്ഛ രണ്ടുപേരും ഒന്നിച്ചനുഭവിക്കുമ്പോൾ , അത് മറ്റൊരു ലോകത്തെ അവസ്ഥയായിമാറുന്നു . അത് സമാധിയുടെ ആദ്യത്തെ തിരനോട്ടമാണ് . മനുഷ്യൻ ശരീരമല്ലെന്നതിന്റെ മിന്നൊളിയാണ് . ആ അവസ്ഥയിൽ രണ്ടുപേരും ശരീരം മറക്കുന്നു . ഈ ലോകം മറക്കുന്നു . അതുവരെ അറിയാത്ത ഒരു തലത്തിലേയ്ക്കുയരുന്നു .

 പെണ്ണിന് ഒരു വേഴ്ചയിൽ ഒന്നിലേറെ രതിമൂർച്ഛ അനുഭവിക്കാനുള്ള കഴിവുണ്ട് . അതുകൊണ്ട് പുരുഷൻ പരമാവധി പതുക്കെയാവേണ്ടതുണ്ട് .  എന്നാൽ അവനെന്തിനും ധൃതിയാണ് . അത് ബന്ധത്തെയാകെത്തന്നെ നശിപ്പിക്കുന്നു എന്നതാണ് ദുഃഖസത്യം.

സ്ത്രീയെ അവളുടെ നിരവധി രതിമൂർച്ഛകൾ അറിയാൻ അനുവദിച്ചു കൊണ്ട് , അതിന്റെ പാരമ്യതയിൽ വേണം പുരുഷൻ രതിമൂർച്ഛ ആർജ്ജിക്കാൻ . അത് പരസ്പരധാരണയെന്ന ലളിതമായ കാര്യമാണ് .

 ഇവയൊക്കെയും സ്വാഭാവിക വ്യത്യാസങ്ങളാണ് . ഇവയ്ക്ക് കണ്ടീഷനിംഗുമായി ബന്ധമൊന്നുമില്ല . ഇതല്ലാത്ത വ്യത്യാസങ്ങളുമുണ്ട് . ഉദാഹരണത്തിന് സ്ത്രീ പുരുഷനെക്കാൾ സുഘടിതയാണ് . കൂടുതൽ സമചിത്തയാണ് . കൂടുതൽ ക്ഷമാശീലയാണ് . കാത്തിരിക്കാൻ കഴിവുള്ളവളാണ് . ഒരു പക്ഷേ , ഈ ഗുണങ്ങൾ കാരണമാകാം , അവൾക്ക് കൂടുതൽ രോഗപ്രതിരോധ ശക്തിയുള്ളത് . പുരുഷനേക്കാൾ കൂടുതൽ കാലം ജീവിക്കുന്നത് .

പുസ്തകം :-സ്ത്രീ.

❤ഓഷോ ❤ഓഷോ ❤

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം