വാരാഹി

മഹാ വാരാഹി ദേവി 
തന്ത്ര ശാസ്ത്രത്തിൽ വളരെ പ്രാധാന്യമുള്ള ശാക്ത ദർശനത്തിൽ ദേവി ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളുടെ ആരാധനാ ക്രമങ്ങളും ഉപാസനാ രീതികളും പ്രദിപാദിച്ചിട്ടുണ്ട് അതിൽ ശ്രീ കുലം കാളി കുലം എന്ന രണ്ട് വർഗ്ഗീകരണമുണ്ട് ദക്ഷിണം വാമം എന്ന രണ്ട് മാർഗ്ഗഭേദവുമുണ്ട് ഇതിൽ ശ്രീ കുലം ദേവി ലളിതാ പരമേശ്വരി അധിഷ്ഠിതമാണ് കാളി കുലം കാളി ദേവി അധിഷ്ഠിതമാണ് ഇതിൽ ശ്രീ കുലത്തിൽ പരമോന്നത ദേവികളിൽ ഒന്നാണ് മഹാ വാരാഹി,  കാളി കുലത്തിൽ അഷ്ടമാതൃകകളിൽ ഒന്നായി ആവരണ പൂജയായി ദേവിവരും, കൂടാതെ വജ്രയാനത്തിൽ വജ്ര വാരാഹിയായി ദേവിക്ക് സ്ഥാനമുണ്ട്,

ദേവി  ഈ ബ്രഹ്മാണ്ഡത്തിൻ്റെ രക്ഷാ നായികയാകുന്നു ലളിതാ മഹാ ത്രിപുര സുന്ദരിയുടെ ശക്തി സേനയുടെ സേനാ നായികയാകുന്നു, ദേവി കിരി ചക്രത്തിൽ ആരൂഢയായി  ദുഷ്ട നിഗ്രഹവും ജഗത് പരിപാലനവും നടത്തുന്നു ,ദേവിയുടെ ഭൈരവൻ ഉന്മത്ത ഭൈരവനാകുന്നു, ദക്ഷിണാ മ്നായ മഹാ വിദ്യയാകുന്നു വാരാഹി, ദേവിയുടെ അംഗ വിദ്യകളായി ലഘു വാരാഹി ( ഉന്മത്ത വാരാഹി) സ്വപ്ന വാരാഹി, തിരസ്കരണി എന്നിവരാകുന്നു, 

ദേവി വാരാഹി വിശുക്രൻ എന്ന ദൈത്യനെ വധിച്ച് ഭണ്ഡാസുര യുദ്ധ ത്തിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചു 

ദേവിയുടെ മുഖം വരാഹത്തിന്റെ ആകുന്നു (പന്നിമുഖി, സൂകര മുഖം ).ആ മുഖത്തിൽ ഭു വാരാഹി രൂപത്തിൽ ദേവി ഈ ഭൂമിയെ തന്നെ ധരിക്കുന്നു.
ദേവിയുടെ മുഖ്യ ആയുധം ഹലവും, മുസലവുമാകുന്നു.
ഇവ ഭൂമിയുമായി ബന്ധപ്പെട്ട ആയുധമാകുന്നു ഈ ആയുധങ്ങൾ കൃഷിക്കായി ഉപയോഗിക്കുന്നു ഹലം ഭൂമി ഉഴുതു മറിക്കാനും വിത്തു പാകാനായി വഴി തെളിയിക്കാനും ഉപയോഗിക്കും, മുസലം അധവാ ഉലക്ക ഇടിച്ചുറപ്പിക്കാനും ഉപയോഗിക്കുന്നു ഇതിനു ആന്തരികമായ തത്ത്വമുണ്ട് വാരാഹി കുണ്ഡലിനി ശക്തിയാണ് ദേവിയുടെ ഹലം എന്ന ആയുധം കുണ്ഡലിനി ഉണർന്ന് നാഡിയിൽ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ അകറ്റി സഹസ്രാരത്തിലേക്കുള്ള വഴി തെളിയിക്കും" വാരാഹി മന്ത്രത്തിലുള്ള "O" കാരം ഹല ശക്തിയാകുന്നു
മുസലം ( ഉലക്ക ) ഉറങ്ങി കിടക്കുന്ന കുണ്ഡലിനി സർപ്പത്തെ ഉണർത്തും ,ഇവിടെ വാരാഹി മന്ത്രത്തിലുള്ള " ഹും "കാരം  മുസല ശക്തിയാകുന്നു , 

ദേവിയുടെ മന്ത്രത്തിൽ ഉള്ള നാലു" ഠ " കാരം ബ്രഹ്മ ,വിഷ്ണു, രുദ്ര, ഗ്രന്ഥിയേയും ഭേദിച്ച് ബ്രഹ്മകപാല ഭേദനം നടത്തി ആത്മ ശക്തിയെ പരമപദമേകുന്നു, മന്ത്രത്തിലുള്ള  "ഗ്ലൗം" എന്ന ബീജം ഭൂമി തത്ത്വമാകുന്നു ഇത് കുണ്ഡലിനി ബീജവുമാകുന്നു 

വാരാഹി ദേവി അതി ഗുപ്തമായ ശക്തി വിശേഷമാകുന്നു.
അനാഹത നാദം ശ്രവിച്ച് അഥവാ ഹൃദയ സ്പന്ദം ശ്രവിച്ചു തുരീയ യാമത്തിൽ ഈ മന്ത്രം സാധന ചെയ്യാൻ വിധി ഉള്ളൂ ഇതിൽ നിന്നും മനസ്സിലാക്കുക എത്ര മാത്രം എകാഗ്രത വേണം ഈ സാധനയ്ക്കു, ഗ്രന്ഥി ഭേദനം നടക്കുമ്പോൾ ചെറിയ ശ്രദ്ധക്കുറവു പോലും ചിത്തഭ്രമത്തിന് കാരണമാകും, 

ന ദിവാ സ്മരേത് വാർത്താളി ,പകൽ വാരാഹി ദേവിയെ സ്മരിക്ക പോലും അരുത് 
അത് കൊണ്ട് തന്നെ സ്തിതപ്രജ്ഞനും പക്വതയും ഉള്ള വ്യക്തിക്ക് ഗുരു നേതൃത്വത്തിൽ വേണം ഈ ഉപാസന ചെയ്യാൻ
ഈ സാധന കൊണ്ട് ഒരുപാട് ഗുപ്ത ശക്തികൾ ഉണരും.
അത് കൊണ്ട് ഗുരു പാദുക ,സമ്പ്രദായ പാദുക എന്നിവ  ഇല്ലാതെ ഈ ശക്തിയെ നിയന്ത്രിക്കാനാകില്ല 

അതിന് കാരണം വാരാഹി ദേവിയുടെ കൂടെ എഴ് ആധാര ശക്തികളാകുന്ന ഡാകിനി, തൊട്ട് യാക്കിനി വരെ സാധകൻ്റെ ശത്രുനാശത്തിനായി ഉണരും. അപ്പോൾ ശ്രദ്ധിക്കാത്ത പക്ഷം സ്വ നാശം തന്നെ സംഭവിക്കും 

വാരാഹി യന്ത്രത്തിൽ മുപ്പത്തിമുക്കോടി ദേവതകൾ ആവരണമാകുന്നു അത് കൊണ്ട് തന്നെ ബ്രഹ്മാണ്ഡ സഞ്ചാലന ശക്തി ആകുന്നു വാരാഹി. 

വാരാഹി ദേവിയുടെ വേറെ ഒരു നാമം പഞ്ചമി എന്നാകുന്നു അതിന് കാരണം ദേവിയുടെ പൂർണ്ണത കൈവരണമെങ്കിൽ ഈ പഞ്ച ശക്തി ഒന്നിക്കണം. 

അന്ധിനി
രുന്ധിനി
ജംഭിനി
മോഹിനി
സ്തംഭിനി 

ശ്രീ വിദ്യാ പ്രകാരം ദേവിയുടെ സ്ഥാനം ആജ്ഞാ ചക്രത്തിലാകുന്നു.ഇവിടെ ദേവി ഭൂ വാരാഹി, സ്വപ്ന വാരാഹി, തിരസ്കരിണി ദേവി എന്നിവയായി വി രാജിക്കുന്നു 

സകല ശരീരത്തിന്റെ പ്രവർത്തനം ദേവി തന്റെ ആജ്ഞാ ശക്തി കൊണ്ട് ആജ്ഞാ ചക്രത്തിലിരുന്ന് നിയന്ത്രണം ചെയ്യുന്നു 

ദേവിയുടെ മറ്റൊരു നാമം വാർത്താളി എന്നാകുന്നു.
ദേവി സകല ബ്രഹ്മാണ്ഡ വാർത്തകളുടെ സ്രോതസ്സ് ആകുന്നു. ''ഐം " അഥവാ ജ്ഞാന ബീജം മന്ത്രത്തിൽ വാർത്താളി ബീജമാകുന്നു,കൂടാതെ ദേവി ഈ  ബ്രഹ്മാണ്ഡത്തിന്റെ ഗുരുത്വാകർഷണ ശക്തി കൂടി ആകുന്നു. 

വാരാഹി ദേവിക്ക് അനേകം രൂപ ഭേദങ്ങൾ  ഉണ്ട് തന്ത്രത്തിലും, ശാബരത്തിലും.
മുഖ്യമായി മഹാ വാരാഹി ആകുന്നു മൂല സ്വരൂപം.
ഇവിടെ ദേവിഅഷ്ട ഭുജയായി വിരാജിക്കുന്നു.
ദണ്ഡിനി എന്നും ഈ രൂപത്തെ അറിയപ്പെടും ,ഈ രൂപം തന്നെ ആകുന്നു ശ്രീ വിദ്യ ക്രമത്തിൽ ആരാധന ചെയ്യുന്ന വാരാഹി രൂപം.
ഈ രൂപത്തിൽ നിന്നാകുന്നു മറ്റു വാരാഹി രൂപങ്ങൾ ആവിർഭവിച്ചത് 

തന്ത്രപ്രകാരം ഒട്ടനവധി രൂപാന്തരമുണ്ട്- 

സ്വപ്ന വാരാഹി
മഹിഷാരൂഢ വാരാഹി
ആദി വാരാഹി
സിംഹാരൂഢ വാരാഹി
അശ്വാരൂഢ വാരാഹി
ഉന്മത്ത വാരാഹി
ലഘു വാരാഹി
വാർത്താളി
പഞ്ചമി
ധൂമ്ര വാരാഹി
മൃത്യു വാരാഹി
അസ്ത്ര വാരാഹി
വശ്യ വാരാഹി
കിരാത വാരാഹി
മഹാ വാരാഹി
വാരാഹി തന്ത്രം ഈ രൂപാന്തരങ്ങളുമായുള്ള ആരാധനയെപ്പറ്റിയാകുന്നു, 

സപ്ത മാതൃകകളിൽ വാരാഹി യമ ശക്തിയായി നിൽക്കുന്നു എന്നാൽ മഹാ വാരാഹി രൂപത്തിൽ യമ മാതാവാകുന്നു, ദേവിയുടെ സാധന വാമം ദക്ഷിണം എന്ന രണ്ട് മാർഗ്ഗത്തിലും കൂടാതെ സംവര വിധാനത്തിലും പ്രചുര പ്രചാരം നേടിയതാണ് ,സംവരത്തിൽ പന്നി മുഖി എന്ന നാമത്തിൽ പൂജാ വിധാനമുണ്ട് ,ഒരു കാലത്ത് കേരളത്തിൽ വളരെ പ്രാധാന്യമുണ്ടായിരുന്ന വിദ്യ കൂടിയായിരുന്നു ഇത് എന്നാൽ കാലാന്തരത്തിൽ ലുപ്തമായി, ഇന്ന് പലർക്കും ശ്രീ കൃഷ്ണ പരുന്ത് എന്ന സിനിമ കണ്ടാണ് വാരാഹിയെ വിലയിരുത്തുന്നത് അതിൽ ചിത്രത്തിൻ്റെ രചയിതാവ് ദുർ മൂർത്തിയായി ആണ് ദേവിയെ ചിത്രീകരിച്ചത്  ഇത്രയും വായിച്ചതിൽ നിന്ന് മനസ്സിലാക്കുക യക്ഷി വന്നാലോ ഗരുഢൻ വന്നാലോ ഓടുന്ന വിദ്യ അല്ല വാരാഹി വാരാഹി തന്ത്രത്തിൽ ഒരു സന്ദർഭത്തിൽ പറയുന്നുണ്ട് രാവണൻ്റെ സേനാപതി ശ്രീരാമ ലക്ഷ്മണന്മാരെ വധിക്കാൻ വാരാഹി പ്രയോഗം ചെയ്യുന്നുണ്ട് ആ സമയം അതറിഞ്ഞ് ആഞ്ജനേയൻ ദുർവ്വാസാ ഉപാസിത വാരാഹി മന്ത്രം കൊണ്ട് ഈ വിദ്യയെ നിർവീര്യമാക്കി ഇല്ലാത്ത പക്ഷം രാമായണത്തിൻ്റെ കഥ മറ്റൊന്നാകുമായിരുന്നു, ബലരാമൻ്റെ പ്രധാന ഉപാസന വിദ്യ മഹാ വാരാഹി ആയിരുന്നു, ഭഗവാൻ പരശുരാമൻ 21 വട്ടം ക്ഷത്രിയ വംശ നാശം നടത്തിയതും ഇതേ വാർത്താളി വിദ്യ കൊണ്ടാണ്, വാരാഹി ഉണർന്നാൽ ശത്രുവിൻ്റെ കുലം മുച്ചൂടായി പോകും, 
കടപ്പാട്

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം