ചിദംബരേശ്വര അവധൂതൻ

ചിദംബരേശ്വര അവധൂതൻ🙏🙏
ഈ അടുത്ത കാലഘട്ടത്തിൽ സമാധി പ്രാപിച്ച ഒരവധൂതദേഹമാണ് ചിദംബരേശ്വര സിദ്ധൻ. മൂക്ക് പൊടി സിദ്ധൻ, ചിദംബരേശ്വര സിദ്ധൻ, തിരുവണ്ണാമലൈ സ്വാമി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ ദിവ്യ ദേഹം അരുണാചലേശ്വരന്റെ പവിത്ര സന്നിധിയിൽ വച്ച് സമാധി പൂകി.

പ്രായാധിക്യത്താൽ ശരിക്കും നടക്കാൻ പോലും കഴിയാത്ത, മെലിച്ച ശരീരവും, അൽപം കുനിഞ്ഞ മുഖവുമായി നീങ്ങുന്ന ഈ വൃദ്ധൻ തിരുവണ്ണാ മല ശിവ ക്ഷേത്രത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. നിലത്ത് ഒരു തോർത്ത് മാത്രം വിരിച്ച് അരുണാ ചലേശ്വര ക്ഷേത്ര മതിലകത്ത് കിടന്നിരുന്ന ഇദ്ദേഹം, പക്ഷേ പലപ്പോഴും ഏവരേയും അത്ഭുതപ്പെടുത്തി കൊണ്ട് ചിദംബരത്ത് പ്രത്യക്ഷപ്പെടുമായിരുന്നത്രേ..!

 തിരുവണ്ണാമലയിൽ നിന്ന് എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ച്‌ ഈ ദിവ്യദേഹം ചിദംബരത്ത് എത്തുന്നുവെന്ന് ആർക്കും അറിയില്ല...! ഭക്തി ബഹുമാന ദരങ്ങളോടെയാണ് ചിദംബരത്തും, തിരുവണ്ണാമലയിലും ഭക്തർ ഇദ്ദേഹത്തെ വണങ്ങിയിരുന്നത്.

 അടുത്തിടെ ഇദ്ദേഹം ചിദംബരത്ത് എത്തിയപ്പോൾ ചിദംബരം ക്ഷേത്ര തന്ത്രി ശ്രീകോവിലിൽ നിന്ന് ഇറങ്ങി വന്ന് ഇദ്ദേഹത്തിന്റെ പാദം തൊട്ട് നമസ്ക്കരിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസവും പതിവുപോലെ തന്റെ നാഥനായ അരുണാചലേശ്വരന്റെ ദർശനത്തിനായെത്തിയ അദ്ദേഹം ക്ഷേത്ര നടയിൽ സാഷ്ടാംഗ പ്രണാമം ചെയ്ത് കിടന്നത്രേ....

 പിന്നീടദ്ദേഹം എഴുന്നേൽക്കുയുണ്ടായില്ല .. ശരീരമാകുന്ന ഈ അസ്ഥിപഞ്ചരത്തെ ഉപേക്ഷിച്ച് ആ ദിവ്യ ദേഹം പരമേശ്വര സവിധത്തിലേയ്ക്ക് പറന്നകന്നു... ! ദിവ്യ സമാധി പൂകി..! ആ പരമഗുരുവിന് ആത്മപ്രണാമം..

അതെ, ഭാരതമെന്ന ഈ ആത്മീയശൈലത്തെ ചുറ്റിവരിഞ്ഞ് സംരക്ഷണവലയം തീർക്കുന്ന ഈ അവധൂത സന്യാസിമാരെ നമുക്ക് പാദ നമസ്ക്കാരം ചെയ്യാം...!

മഹാ അവധൂതനായ അല്ലയോ മഹാദേവ...! കൈലാസനാഥ...! അങ്ങേയ്ക്ക് ശതകോടി പ്രണാമം

 ഓം നമ: ശിവായ
...................
കടപ്പാട്

Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

sreevidyopasana kaalyakrithyam