പുലയും വാലായ്മയും കോറൻന്റൈനും

പുലയും വാലായ്മയും ഭാരതത്തിലെ പൂർവികർ കണ്ടു പിടിച്ച Quarantine ആയിരുന്നോ?♥️♥️♥️♥️
ഒരാൾ മരിച്ചു കഴിഞ്ഞാൽ ആ മരിച്ച ആളുമായി ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ 15 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് ശേഷം പതിനാറാമത്തെ ദിവസം മാത്രമേ പുറത്തിറങ്ങി ആളുകളുമായി ഇടപെടാൻ പാടുള്ളൂ എന്നതാണ് "പുല " എന്ന ആചാരം. 

ശവസംസ്കാരത്തിനു ബലി ഇടുന്നവർ കറുകയും എള്ളും കൂട്ടി എത്ര പ്രാവശ്യം കൈകൾ കഴുകേണ്ടി വരുന്നു. തുടർന്ന് നിത്യ ബലിയിലും ഇത് ആവർത്തിക്കുന്നു. 

മരിച്ച ആളെ സ്പർശിക്കുകയും കുളിപ്പിക്കുകയും വസ്ത്രങ്ങളിൽ സ്പർശിക്കുകയും മൃതദേഹതോട് അടുത്തിടപഴകി ചടങ്ങുകൾ നടത്തുകയും ചെയ്യുന്നവരുടെ ശരീരത്തിൽ ഹാനികരങ്ങളായ അണുക്കൾ മൃതദേഹത്തിൽ നിന്നും പകരുവാൻ സാധ്യതയുണ്ട്.  

അണുക്കൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കാതിരിക്കാനാണ് ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ പുല എന്ന പേരിൽ വീടുകളിൽ അടച്ചിരിക്കാൻ പറയുന്നത് 2020ൽ Quarantine എന്ന് ആംഗലേയ ഭാഷയിൽ സായിപ്പ് പറഞ്ഞപ്പോൾ എല്ലാവർക്കും വിശ്വാസം, കുട്ടികളെപ്പോലെ അനുസരണയും..

അനുസരണ ഇല്ലാത്തവരെ ബലമായി അനുസരിപ്പിക്കുന്നു..

എല്ലാം ലോക നന്മക്ക് വേണ്ടി. 

അങ്ങനെ ലോക നന്മക്ക് വേണ്ടി ഭാരതത്തിലെ ഋഷിവര്യമാരും, ഭിഷഗ്വരന്മാരും കണ്ടു പിടിച്ച Quarantine ആയിരുന്നു ഹൈന്ദവർ ആചരിക്കുന്ന പുലകുളി , എല്ലാം മാനവ രാശിയുടെ നന്മക്കുള്ള ആചാരങ്ങൾ.. 

അതിന്റെ ശാസ്ത്രീയ വശങ്ങളുടെ വിശ്വസനീയത എത്രയുണ്ട് എന്ന് ചോദിച്ചവർക്ക് ഇപ്പോൾ കാര്യങ്ങളൊക്കെ മനസ്സിലായി തുടങ്ങി ..!!

14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ് പതിനഞ്ചാം ദിവസം വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞ് പതിനാറാം ദിവസം പുറത്തേക്കിറങ്ങുന്നതാണ് ഈ പുല പുലകുളി അടിയന്തിരം. 

അതായത് ഈ 14 ദിവസം എന്നത് കാരണവന്മാർ ചുമ്മാതങ് പറഞ്ഞതല്ല...!! 

ജനങ്ങളുമായി ഇടപഴകാതിരിക്കാനാണ് ക്ഷേത്രങ്ങളിൽ പോകരുതെന്നും പറഞ്ഞിരുന്നത്...!! 

ഇത് മാത്രമല്ല മരിച്ച വീടുകളിൽ പോയി ഇപ്പോൾ പറയുന്നപോലെ ഒന്നുമുതൽ മൂന്ന് മീറ്റർ വരെ മാറി നിന്ന്കൊണ്ട് സംസ്കാരചടങ്ങിൽ പങ്കെടുക്കുന്നവർ തിരിച്ച് വീടുകളിൽ പ്രവേശിക്കുന്നതിന് മുൻപ് .. 

ധരിച്ച വസ്ത്രം അടക്കം വീടിനു പുറത്തിട്ടു, കഴുകി കുളിച്ചിട്ട്‌ വേണം വീടിനുള്ളിൽ പ്രവേശിക്കാൻ എന്നതടക്കം പലരും പുശ്ചിച്ചു തള്ളിയ ആചാരങ്ങൾ ഇന്നിതാ ലോകം മുഴുവൻ ആചരിക്കുന്നു. 

ഇതിനിടയിൽ പുതിയ ആചാര്യന്മാർ രംഗപ്രവേശം ചെയ്ത് 16 ദിവസം പുല ഇപ്പോൾ കുറഞ്ഞു കുറഞ്ഞു വരാനും തുടങ്ങി. 

അതിനർദ്ധം ആചാര്യമാരും ഇതിന്റെ ഒക്കെ അർഥം പൂർണ്ണമായും അറിഞ്ഞല്ല ഇതൊക്ക ചെയ്യിക്കുന്നത് എന്നാണ്. 

ദുരാചാരങ്ങൾ എന്ന് പറഞ്ഞു പുച്ഛിച്ചു തള്ളിയ ഹൈന്ദവ ആചാരങ്ങൾ..

പുതിയ പേരിൽ ഇന്ന് ലോകം മുഴുവൻ ആചരിക്കുന്നു.. 

സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ശാസ്ത്രീയമായ അർഥത്തോടെ ആയിരുന്നു നമ്മുടെ ആചാരങ്ങൾ. 

അതിനെ അനാചാരമെന്ന് പുച്ഛിച്ചവർ പോലും പുതിയ ഇംഗ്ലീഷ് പേരിട്ടു അത് തന്നെ തുടരുന്നു. 

2020 ൽ ജാതിമത ഭേദമില്ലാതെ ലോകം മുഴുവൻ Quarantine ആചരിക്കുമ്പോൾ..

അഭിമാനത്തോടെ നമുക്ക് പറയാൻ സാധിക്കും ഈ Quarantine നമുക്ക് പുത്തരിയല്ല.. 

ഇതാണ് നമ്മുടെ പുലകുളി എന്ന ആചാരം... 

ആചാരങ്ങൾ പാലിച്ചാലും ശീലിച്ചാലും ജീവനാണ് ലാഭം.

കടപ്പാട് 🙏🙏🙏

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം