അരുന്ധതിക്ക് അഭിനന്ദനങ്ങൾ

കുംഭമേളയ്ക്ക് ഹരിദ്വാറിൽ പോയപ്പോൾ  വസിഷ്ഠ ഗുഹയിൽ നിന്നും അരുന്ധതി ഗുഹയിലേക്ക് നടക്കുമ്പോഴാണ് തണൽ ശശിയേട്ടന്റെ മെസ്സേജ് വന്നത്
നമ്മുടെ അരുന്ധതി  വക്കീൽ പരീക്ഷയിൽ ഉയർന്ന മാർക്കോട് കൂടി പാസായി
എന്നതായിരുന്നു ആ മെസ്സേജ് 


പ്രകൃതി ചിലപ്പോൾ അങ്ങനെയാണ് സമാനതകളാൽ
നമ്മെ അത്ഭുതപ്പെടുത്തും

സ്ത്രീകളുടെ മാതൃകയാണ് അരുന്ധതി
അതിനാൽ തന്നെ വിവാഹം കഴിഞ്ഞു വരൻ വധുവിനെ അരുന്ധതി നക്ഷത്രത്തെ കാണിച്ച് ആ നക്ഷത്രത്തെ ( അരുന്ധതിയെ ) മാതൃകയാക്കണം എന്ന് പറയുന്ന ഒരു ഭാഗമുണ്ട്

അതുപോലെ തന്നെയാണ് നമ്മുടെ തണലിലെ അരുന്ധതിയും
ഏതൊരാൾക്കും മാതൃകയാക്കാവുന്ന ഒരു
വ്യക്തിത്വത്തിന് ഉടമയാണ്

തണലുമായി ബന്ധപ്പെട്ടകാലം മുതൽ അരുന്ധതിയെ നന്നായി അറിയാം
തണലിൽ വെച്ച് ഏത് പരിപാടി നടത്തുമ്പോഴും കണ്ടറിഞ്ഞ് അതിൻറെ മുൻപിൽ നിന്ന്
കാര്യങ്ങൾ വളരെ ചിട്ടയായി നടത്തുന്ന അത്ഭുതമാണ് അരുന്ധതി

അരുന്ധതി ഉയർന്ന മാർക്കോട് കൂടി വക്കീൽ പരീക്ഷ പാസായത്
തണലിനെ സംബന്ധിച്ച് ഒരു വലിയ വാർത്ത ആവാൻ ഇടയില്ല
കാരണം അത് സ്വാഭാവികമാണ്
അവിടെയുള്ള ഓരോ കുട്ടികളും ഓരോ വർഷവും ഉയർന്ന മാർക്കോട് കൂടി ഓരോ പരീക്ഷകളും പാസ്റ്റാവാറുണ്ട്

എന്നാൽ അത് ഈ ലോകത്തിനു മുഴുവൻ മാതൃകയാണ്

രക്ഷിതാക്കൾ നൽകുന്ന എല്ലാ സൗകര്യങ്ങളുടെയും ഇടയിൽനിന്ന് ഒരു കുട്ടി  പരീക്ഷയിൽ പാസ്സാകുന്നത് പോലെയല്ല  തണലിൽ ഒരു കുട്ടി ഉയർന്ന മാർക്കോട് കൂടി പാസാവുന്നത്

കൂടെയുള്ള നൂറിലധികം വരുന്ന സഹോദരി സഹോദരന്മാരെ ശ്രദ്ധിച്ചു അവർക്ക് വേണ്ട സ്നേഹവും കരുതലും ഭക്ഷണവും കൊടുത്തു  മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തു അതിനിടയിൽ പഠനവും നടത്തിയാണ്
അരുന്ധതി പടവുകൾ കയറിയത്

സ്ത്രീ കരുത്തിന്റെ ഉദാഹരണമായി മഞ്ജുവാര്യരെ മാധ്യമങ്ങൾ കൊണ്ടാടുമ്പോൾ

സത്യത്തിൽ ആരോരുമില്ലാതെ , ഒരു പരാതിയും പറയാതെ
സമൂഹത്തിൻറെ മുഴുവൻ ഉത്തരവാദിത്വമേറ്റെടുത്ത്
പരിപൂർണ്ണ വിജയത്തിലേക്ക്  നടന്നടുക്കുന്ന  അരുന്ധതിയെ പോലുള്ള തണലിലെ കുട്ടികളെ അല്ലേ നമ്മൾ എടുത്തു കാണിക്കേണ്ടത്

അരുന്ധതി
നീ തണലിന്റെ മാത്രമല്ല
ഒരു ജനതയുടെ മുഴുവൻ അഭിമാനമാണ്
ഒരുപാട് വലിയ ലോകങ്ങൾ കീഴടക്കാൻ നിനക്ക് സാധിക്കട്ടെ

ശശിയേട്ടാ  ഇത് പ്രകൃതി അങ്ങേക്കായി കരുതിവെച്ച
സമ്മാനമാണ് തണലിലെ ഓരോ കുട്ടിക്കും അവകാശപ്പെട്ടതാണ് ഈ വിജയം

തണലിൽ ഒരിക്കലെങ്കിലും സന്ദർശിച്ച ഒരാൾക്കും ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ് അരുന്ധതിയുടെ മുഖം

ഇനിയും ഇനിയും ഉയരങ്ങളിലേക്ക് നടന്നടുക്കാൻ അരുന്ധതിക്ക് സാധിക്കട്ടെ
ധർമത്തിന്റെ
പടവാൾ ആവാൻ  അരുന്ധതിയുടെ നാവിന് സാധിക്കട്ടെ

അരുന്ധതി നക്ഷത്രത്തെ പോലെതന്നെ എന്നെ ഒരുപാട് അരുന്ധതി മാർക്ക് മാതൃകയാവുന്നത് ആവട്ടെ എൻറെ സഹോദരിയുടെ
മുന്നോട്ടുള്ള ഓരോ ചുവടുവെപ്പും

ഭാരതീയ ധർമ്മപ്രചാര സഭയുടെയും ഡോ. ശ്രീനാഥ് കാരയാട്ട് അക്കാദമിയുടെയും
ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ


Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

sreevidyopasana kaalyakrithyam