deeksha kramam

ദീക്ഷാ ക്രമം 


സൂര്യൻ കിഴക്ക് ഉദിക്കുന്നു
പടിഞ്ഞാറ് അസ്ത്മിക്കുന്നു 
അതു സത്യ യുഗത്തിലും ത്രേതാ യുഗത്തിലും, ദ്വാപര യുഗത്തിലും, കലിയുഗത്തിലും മാറ്റം ഇല്ലാ എന്നാണ് എൻ്റെ അറിവ്. 

അതേ പോലെ തന്ത്ര മന്ത്ര ശാസ്ത്രത്തിൻ്റെയും നിയമങ്ങൾ ഒരു യുഗത്തിലും മാറ്റം വന്നിട്ടില്ലാ " കാലം ദേശാദിഭ്യം ഭേദം " എന്ന പ്രമാണമനുസരിച്ചു ഉച്ചാരണ രീതി പൂജാ ദ്രവ്യം, പൂജാ രീതി എന്നിവയ്ക്കു സമ്പ്രദായാനുസരണം കുറച്ചു വ്യത്യസം വരുത്താം എന്നു മാത്രം, എന്നാൽ അതിനും വ്യക്തമായി എങ്ങനെ വേണം എന്നു പറഞ്ഞിട്ടുണ്ട് 

ദീക്ഷ എന്ന ചടങ്ങ് ഗുരുവും തന്റെ പരമ്പരയും കാലങ്ങളായി ആർജ്ജിച്ച തപോ ശക്തി, മന്ത്രശക്തി ,ഇച്ഛാ ശകതി എന്നിവ കൊണ്ടു ശിഷ്യൻ്റെ സകല പാപവും അകറ്റി, അവനു മന്ത്രപൂർവ്വകം പുതിയ ജന്മം തന്നെ നൽകുകയാണ്, 

തന്ത്ര ,മന്ത്ര ശാസ്ത്രത്തിൽ മന്ത്രം, ദേവത, ക്രമം എന്നിവ അനുസരിച്ച് ഒരു പാട് ദീക്ഷാ ക്രമം പറഞ്ഞിട്ടുണ്ട്, അതു ശിഷ്യൻ്റ യോഗ്യത ഗുരുവിൻ്റെ അവസ്ഥ എന്നിവ അനുസരിച്ചു തീരുമാനിക്കാം 

മാന്ത്രി ദീക്ഷ
ശാംഭവി ദീക്ഷ
ആണവി ദീക്ഷ 
എന്നിങ്ങനെ  പ്രധാനമായി മൂന്നു ദീക്ഷാ ക്രമങ്ങൾ വരും 

മാന്ത്രീദീക്ഷാ 

ശ്രവണ ദീക്ഷ
സ്പർശ ദീക്ഷാ
ലിഖിത ദീക്ഷ
നയന ദീക്ഷ
എന്നിങ്ങനെ ക്രമത്തിൽ ഗുരു ശിഷ്യനു മന്ത്രാപദേശം നൽകും

ആണവി ദീക്ഷ 

ആണവി ദീക്ഷ എന്നു പറഞ്ഞാൽ സമസ്ത പൂജാ ആവരണം, ഹോമം, കലശം എന്നീ പൂജകൾ ചെയ്യ്തു അതാതു ആമ്നായമനുസരിച്ച് കലാ ,ന്യാസം എന്നിവ ചെയ്ത് അഭിഷേകത്തോടു കൂടി ശിഷ്യനു ഗുരു തത്ത്വത്തെ ബോധിപ്പിക്കും .ഇതിൽ കലാവതി ദീക്ഷ, ക്രിയാമയി ദീക്ഷ, രാജ്യഭിഷേകം, പൂർണ്ണാഭിഷേകം, സാമ്രാജ്യാഭിഷേകം, മഹാ സാമ്ര്യാജ്യാഭിഷേകം, തുടങ്ങി ഒരുപാടു ക്രമങ്ങൾ വരും 

ശാംഭവി ദീക്ഷാ 

ഇതിൽ ഗുരുവിൻ്റെ അവസ്ഥ വളരെ ഉന്നതമായിരിക്കണം അവധൂതാവസ്ഥ പരമഹംസാവസ്ഥ എന്നെല്ലാം പറയാം ഇതിൽ  ശിഷ്യൻ ഗുരുവിൽ പൂർണ്ണ സമർപ്പിതനാകണം, ഗുരു ശിഷ്യൻ്റെ ശരീരത്തിൽ സൂക്ഷ്മ ശരീരമായി പ്രവേശിച്ചു അവൻ്റെ ഉള്ളിലുള്ള സകല പാപത്തെയും ക്ഷയിപ്പിച്ചു അവൻ്റെ മൂന്നു ഗ്രന്ഥികളെയും ഭേധിച്ചു കുണ്ഡലിനി ഉദ്ധാപനം ചെയ്യും , ശക്തി പാദം ഈ ദീക്ഷയിൽപ്പെട്ടതാണു,
ഉദാ - ശ്രീ രാമകൃഷ്ണ പരമഹംസർ നരേന്ദ്രനു കൊടുത്ത ദീക്ഷ ഈ ക്രമത്തിലാണു 

ഇതു കൂടാതെ 64 എന്നും 108 എന്നും 1008 എന്ന ക്രമത്തിലും ദീക്ഷാ രീതി ഉണ്ടെന്നു പറയുന്നു , 

ഇവ ശിഷ്യൻ്റെ യോഗ്യത, അവസ്ഥ ,ദേവത, കാലം അനുസരിച്ചു ആണ് ഗുരു തീരുമാനിക്കുക. ഇത് ഏതു കാലത്തിൽ ആണെങ്കിലും ഒരു ക്രമമേ ഉള്ളു, ഒരു ഗുരു കാലങ്ങളായി സാധന ചെയ്യുന്ന മന്ത്രം , മന്ത്രാർത്ഥം ,മന്ത്ര ക്രമം, ശ്വാസ ഗതി എന്നിവ അനുസരിച്ചു ശിഷ്യനു ഉപദേശിക്കുമ്പോൾ ശിഷ്യന് അതു കൊണ്ടു ഉണ്ടാകുന്ന ആത്മീയ ഉന്നതി ചെറുതല്ല ഈ രീതി മറ്റ് എതു രീതിയിലാണെങ്കിലും ഫലവത്തല്ലാ എന്നു തന്നെ പറയാം 

എന്നാൽ ഇന്നു മന്ത്രം രചിച്ച ആദിനാഥനായ പരമേശ്വരൻ പറഞ്ഞ പല നിയമങ്ങളും  കാലക്രമേണ അവരവരുടെ സൗകര്യാർത്ഥം  മാറ്റങ്ങൾ കൊണ്ടു വന്നു 
അതിൻ്റെ അനന്തരഫലം , ഇന്നു പല പദ്ധതികൾക്കും ഒരു ഫലവും ലഭിക്കാതെ കമഴ്ത്തിയ കുടത്തിൽ വെള്ളം നിറയ്ക്കുന്ന അവസ്ഥ വന്നു ,എത്ര ജപിച്ചാലും ക്രമാനുസരണം ദീക്ഷാ, ജപം ,മന്ത്രാർത്ഥം എന്നിവ അറിയാതെ ജപിക്കുന്ന കൊണ്ടു ഫലവും അങ്ങനെ തന്നെ 

ദീക്ഷ മൂലോ ജപം,സർവ്വ ദീക്ഷ മൂലം പരമ തപ :
ദീക്ഷ മാഷോയി തെ നിർസെത് യാത്ര കുത്രാശ്രമേ വസൻ.
ദിക്ഷയാ മോക്ഷ ദീപനം,ഛന്ദാലോപി വിമുച്യതെ. 

കുളാർണ്ണവ തന്ത്രം 

അർത്ഥം - ദീക്ഷ ആധാരം ആകുന്നു എല്ലാ തരം ഉപാസനയുടെയും ,തപസ്സിൻ്റയും മൂലം ദീക്ഷ തന്നെ, 

ഭാരതത്തിന് തനതായ ഒരു സംസ്കൃതി ഉണ്ട് പൈതൃകം ഉണ്ടു ഒരു പാടു പേരുടെ തപസ്സിന്റേയും കഷ്ടപ്പാടിൻ്റെയും അനന്തരഫലം കൊണ്ടു കെട്ടി പൊക്കിയ ഒരു ധർമ്മം അതിനെ ഒന്നിൻ്റെ പേരിലും തകർക്കാതെ ഇരിക്കാൻ ഇന്നിൻ്റെ തലമുറയായ നമ്മുടെ കടമ കൂടിയാണു ,അതു പാലിക്കുക അറിയുക, പഠിക്കുക പകർന്നു നൽകുക 

" ക്രമ ദിക്ഷാ വിഹീനസ്യ സിദ്ധി ഹാനി പദേ പദേ " 
ശക്തി സംഗ്രമ തന്ത്രം 
ക്രമത്തിൽ കിട്ടാത്ത ദീക്ഷയ്‌ക്കു സിദ്ധിയും ലഭിക്കില്ലാ 

Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

sreevidyopasana kaalyakrithyam