ശ്രീനാഥാദി ഗുരുത്രയം

ശ്രീനാഥാദി ഗുരുത്രയം
ശ്രീനാഥാദി ഗുരുത്രയം ഗണപതിം
പീഠത്രയം ഭൈരവം
സിദ്ധൗഘം വടുകത്രയം പദയുഗം
ദുതിക്രമം മണ്ഡലം
വീരാദൃഷ്ട ചതുഷ്‌കഷഷ്ടി നവകം
വീരാവലീ പഞ്ചകം
ശ്രീമൻ മാലിനി മന്ത്രരാജ സഹിതം
വന്ദേ ഗുരോർമ്മണ്ഡലം

ഇതാണ് ഗുരുപാദുകയുടെ ഷഡാമ്നായ സ്വരൂപം.

ഇതിൽ 

പൂർവാമ്നായം

"ശ്രീനാഥാദി ഗുരുത്രയം" 
സ്വരൂപനിരൂപണ ഹേതുവായ ഗുരു,
സ്വച്ഛ പ്രകാശ വിമർശ ഹേതു ആയ പരമഗുരു,
സ്വാത്മാരാമപഞ്ജരവിലീന തേജസ്സായ പരമേഷ്ഠിഗുരു
"ഗണപതിം" മഹാഗണപതി തുടങ്ങിയ 8 ഗണപതി മന്ത്രങ്ങൾ

"പീഠത്രയം" - കാമഗിരി, പുർണഗിരി, ജലന്ധര പീഠങ്ങൾ

എന്നിവയും ശുദ്ധവിദ്യ മുതൽ പ്രത്യംഗിര വരെ ഉള്ള ദേവതകളും പൂർവാമ്നായത്തിലും 

ദക്ഷിണാമ്നായം

"ഭൈരവം"
മഹാമന്ഥാന ഭൈരവൻ മുതൽ ഡമരഭാസ്കര ഭൈരവൻ വരെ.
 
"സിദ്ധൗഘം"
മഹാദുർമനാംബാ മുതൽ ശാലിനാംബാ വരെ

"വടുകത്രയം"
സ്കന്ദ, ചിത്ര, വിരിഞ്ജ വടുകന്മാർ

"പദയുഗം" 
പ്രകാശ വിമർശ പാദുകങ്ങൾ

എന്നിവയും സൗഭാഗ്യ വിദ്യ മുതൽ അഘോരം വരെ ഉള്ള ദേവതകളും ദക്ഷിണാമ്നായത്തിലും

പശ്ചിമാമ്നായം

"ദൂതിക്രമം"
യോന്യംബാദൂതി മുതൽ പദ്മയോനി സിദ്ധനാദാംബാദൂതി വരെ 

"മണ്ഡലം"
വഹ്നി, സൂര്യ, സോമ മണ്ഡലങ്ങളും

"വീരദൃഷ്ട"
സൃഷ്ടിവീര ഭൈരവ മുതൽ കാലാഗ്നി രുദ്ര ഭൈരവ വരെ

 "ചതുഷ്‌ക ഷഷ്ടി" 
മംഗലാനാഥ മുതൽ നന്ദിനാഥ വരെ ഉള്ള 64 നാഥന്മാർ

കുടാതെ ലോപാമുദ്രാ വിദ്യ മുതൽ അഷ്ടാക്ഷരം വരെ ഉള്ള ദേവതകളും പശ്ചിമാമ്നായത്തിലും

ഉത്തരാമ്നായം

"നവകം"
സർവസംക്ഷിഭിണി മുതൽ സർവയോനി വരെ ഉള്ള നവമുദ്രകൾ

"വീരാവലീ പഞ്ചകം" 
ബ്രഹ്‌മവീരാവലി മുതൽ സദാശിവവീരാവലി വരെ വീരാവലി പഞ്ചകം
ബ്രഹ്മാവ്
വിഷ്ണു
രുദ്രൻ
ഈശ്വരൻ
സദാശിവൻ

കുടാതെ തുരിയ വിദ്യ മുതൽ സ്വയംവര പാർവതി വരെ ഉള്ള ദേവതകളും ഉത്തരാമ്നായത്തിലും

ഊർദ്വാമ്നായം

"ശ്രീമൻ മാലിനി മന്ത്രരാജം"

കുടാതെ പരാഷോഡശി മുതൽ താരകം വരെ ഉള്ള ദേവതകളും ഉർദ്വാമ്നായത്തിലും

അനുതരാമ്നായം

"ഗുരോർമ്മണ്ഡലം" മഹാപാദുകാ, സമ്പ്രദായ പാദുക, കാദിവിദ്യാ ഗുരുപക്തി, കാമരാജ ചരണം
കുടാതെ പഞ്ചാംബാ മുതൽ പൂർണ പ്രകാശ വിമർശചരണങ്ങൾ വരെ അനുത്ത രാമ്നായത്തിലും ആണ്.

അതിനാൽ തന്നെ ശാംഭവി ദീക്ഷയുടെ പ്രഭാവം ഗുരുകടാക്ഷമുള്ള ശിഷ്യനെ ആറ് ആംനായങ്ങളുടെയും സകലമന്ത്രാധികാരിയാക്കുന്നു. 

Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

sreevidyopasana kaalyakrithyam