ശ്രീ ശാസ്താ പൂജാക്രമം
ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ ശാസ്താ പൂജ ക്രമം
ശാസ്താ പൂജ
പൂർവ്വാംഗ പൂജ
1.പവിത്രീകരണം
അപവിത്ര പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോപി വാ
യത് സ്മരേത് പുണ്ഡരീകാക്ഷം
സബാഹ്യാഭ്യന്തര ശുചിഃ
സ്വന്തം ശരീരത്തിലും പൂജാദ്രവ്യങ്ങളിലും
ജലം തളിക്കുക
2. ദീപപ്രോജ്വലനം
(ദീപം കത്തിക്കുക )
മന്ത്രം
ദീപജോതിർ പരം ബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദന
ദീപോ ഹരതു മേ പാപം
ദീപജ്യോതീ നമോസ്തുതേ
3 .ആചമനം -
(കയ്യിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം കുടിക്കുക .)
മന്ത്രം
ഓം അച്യുതായ നമഃ
ഓം അനന്തായ നമഃ
ഓം ഗോവിന്ദായ നമഃ
4. ഗുരുധ്യാനം
സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാൽ പരം ബഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ
( അച്ഛൻ , അമ്മ , ഗുരുക്കന്മാർ , എന്നിവരെ മനസ്സാ നമസ്കരിച്ച് അനുവാദം വാങ്ങിക്കുക . )
5 ആസനപൂജ -
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി കയ്യിൽ ജലമെടുത്ത് മന്ത്രം ചൊല്ലി തളിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക
"പൃഥ്വീ ത്വയാ ധൃതാ ലോകാ
ദേവീത്വം വിഷ്ണുനാ ധൃതാ
ത്വാം ച ധാരയമാം ദേവീ
പവിത്രം കുരു ച ആസനം"
വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക
6. ആത്മപൂജ -
(സ്വന്തം ശിരസ്സിൽ അക്ഷതം ഇടുക ) -
ദേഹോ ദേവാലയ പ്രോക്താ
ജീവോ ദേവ സനാതന
ത്യജ്യത് അജ്ഞാൻ
നിർമ്മാല്യം
സോഹം ഭാവേന പുജയേത്
7. ഘണ്ഡാപൂജ
( മണിമുഴക്കി കൊണ്ട് ചൊല്ലുക)
ആഗമനാർത്ഥം തു ദേവാനാം
ഗമനാർത്ഥം തു രക്ഷസാം
കുർവ്വേ ഘണ്ഡാരവം തത്ര
ദേവതാഹ്വാന ലാഞ്ജനം -
8 ശ്രീ ഗണപതി ധ്യാനം -
ഓം ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ
വക്രതുണ്ഡമഹാകായ
സൂര്യകോടി സമപ്രഭ
നിർവ്വിഘ്നം കുരുമേദേവ
സർവ്വകാര്യേഷു സർവ്വദാ
1. ദേശകാലസങ്കല്പം
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത്
ചൊല്ലുക
മമ ഉപാത്ത സമസ്ത ദുരിതക്ഷയദ്വാരാ ശ്രീ ശാസ്താ പ്രീത്യർത്ഥം അദ്യ ബ്രഹ്മണ ദ്വിതീയേ പരാർധേ ശ്വേതവരാഹകൽപേ, വൈവസ്വതമന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ, പ്രഥമേ പാദേ,
ശകാബ്ദേ അസ്മിൻ വർത്തമാനേ വ്യാവഹാരികേ പ്രഭവാദീനാം ഷഷ്ടി സംവത്സരാണാം മദ്ധ്യേ, പ്രവർതമാനേ,
( 1 ) ... പ്രസ്തുത സംവത്സരത്തിന്റെ പേര് ചേർക്കുക......നാമകേ സംവത്സരേ
( 2 ).....പ്രസ്തുത അയനത്തിന്റെ പേര് ചേർക്കുക.......അയനേ
( 3 ) ...പ്രസ്തുത മാസത്തിന്റെ പേര് ചേർക്കുക............ മാസേ
.
(4 )......പ്രസ്തുത പക്ഷത്തിന്റെ പേര് ചേർക്കുക.........പക്ഷേ
(5).....പ്രസ്തുത തിഥിയുടെ പേര് ചേർക്കുക.......... തിഥൗ
( 6 )....പ്രസ്തുത നക്ഷത്രത്തിന്റെ പേര് ചേർക്കുക...........നക്ഷത്രയുക്തായാമ്
(7 )....പ്രസ്തുത ആഴ്ചയുടെ പേര് ചേർക്കുക...........വാസരയുക്തായാമ്
ശുഭയോഗ-ശുഭ കരണ-ഏവം ഗുണവിശേഷേണ വിശിഷ്ടായാമ് അസ്യാം വർത്തമാനായാമ് ശുഭതിഥൗ
ജമ്ബൂദ്വീപേ,
ഭരതഖണ്ഡേ,
ഭാരതദേശേ
മേരോർദക്ഷിണേപാർശ്വേ,
കേരളപ്രാന്തേ'
നഗരത്തിന്റെ / ഗ്രാമത്തിന്റെ പേര് ചേർക്കുക
....... നഗരേ / ഗ്രാമേ,
ഭവനത്തിന്റെ പേര് ചേർക്കുക
.......... ഭവനേ
നിർമിതേ, അസ്യാം
വേദ്യാമ്
അസ്മാകം സഹകുടുംബാനാം ക്ഷേമ-സ്ഥൈര്യ-വീര്യ-വിജയ - ആയുരാരോഗ്യ ഐശ്വര്യാണാം അഭിവൃദ്ധ്യർത്ഥം ആയുഷ്മത്
സൽസന്താന സമൃദ്ധ്യർത്ഥം,
ധർമ്മാർത്ഥ കാമമോക്ഷ ചതുർവിധഫലപുരുഷാർത്ഥസിദ്ധ്യർത്ഥം,
സമസ്ത മംഗള അവാപ്ത്യർത്ഥം,
ഇഷ്ടകാമ്യാർത്ഥ സിദ്ധ്യർത്ഥം
പുണ്യകാലേ കല്പോക്തപ്രകാരേണ
ശ്രീ ശാസ്താ പൂജാം*
*അഹം കരിഷ്യേ*
പുഷ്പാക്ഷതങ്ങൾ കലശത്തിൽ
സമർപ്പിക്കുക
കലശ സ്ഥാപനം
പുഷ്പാക്ഷതങ്ങൾ കയ്യിൽ എടുത്ത് ചൊല്ലുക
കലശസ്യ മുഖേ വിഷ്ണു:
കണ്ഠേ രുദ്ര: സമാശ്രിത:
മൂലേ ത്വസ്യ സ്ഥിതോ ബ്രഹ്മാ
മധ്യേ മാതൃഗണാ: സ്മൃതാ:
കുക്ഷൗ തു സാഗരാ: സർവേ
സപ്തദ്വീപാ വസുന്ധരാ
ഋഗ്വേദോഽഥ യജുർവേദ:
സാമവേദോഽപ്യഥർവണ:
അങ്ഗൈശ്ച സഹിതാ: സർവേ
കലശാമ്ബു സമാശ്രിതാ:
ആയാന്തു ദേവപൂജാർഥം
ദുരിതക്ഷയകാരകാ:
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു
പുഷ്പാക്ഷതങ്ങൾ കലശത്തിൽ
സമർപ്പിക്കുക
ഷോഡശോപചാര പൂജ
ധ്യാനം
തൊഴുതു കൊണ്ട് ചൊല്ലുക
കൽഹാരോജ്ജ്വല
നീലകുന്തളഭരം
കാളാം ബുദശ്യാമളം
കർപ്പൂരാകലിതാഭിരാമവപുഷം കാന്തേന്ദുബിംബാനനം
ശ്രീദണ്ഡാം കുശപാശശൂലവിലസത് -
പാണിം മദാന്ധദ്വിപാfരൂഢം ശത്രുവിമർദ്ദനം ഹൃദി മഹാശാസ്താരമാദ്യം ഭജേ .
ആവാഹന മന്ത്രം
പുഷ്പാക്ഷതങ്ങൾ കയ്യിൽ എടുത്ത് ചൊല്ലുക
ധ്യായേ നീലാംബരധരം
നീല മേഘ നിഭംപ്രഭും
ചതുർഭുജം ത്രിനയനം
ശാസ്താരം സർവ്വ സിദ്ധയേ
ഏഹ്യേഹി
ശ്രീ മഹാ ശാസ്താ മൂർത്തി ഭഗവൻ ആഗച്ഛ ആഗച്ഛ ആവാഹയാമീ
(പുഷ്പാക്ഷതങ്ങൾ കലശത്തിൽ സമർപ്പിക്കുക)
ദിവ്യം രത്നപരിക്ഷിപ്തം സ്വണ്ണസിംഹാസനം ശുഭം
ഭക്ത്യാ മയാ പ്രദത്തം തദ്
ഗൃഹീത്വാ സുസ്ഥിരോ ഭവ
ഓംഘ്രൂംനമ:
പരായ
ഗോപ്ത്രേ നമ:
രത്നസിംഹാസനം
സമർപ്പയാമി
(പുഷ്പം സമർപ്പിക്കുക )
ഇദം പാദ്യം മയാനീതം സ്വണ്ണപാത്രം സമുദ്ധൃതം സംഗൃഹ്യ തുഷ്ടഹൃദയഃ പാദപ്രക്ഷാളനം കുരു
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ: പാദ്യം സമർപ്പയാമി
(ജലം സമർപ്പിക്കുക )
അർഘ്യം ഗൃഹാണ ഭൂതാത്മൻ അഷ്ടദിവ്യസു പൂരിതം
ഭക്ത്യാ തുഭ്യം പ്രദാസ്യാമി പൂണ്ണകാമം കുരു ഷ്വമാം
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ: അർഘ്യം സമർപ്പയാമി
(ജലം സമർപ്പിക്കുക )
ഏലാ ലവംഗതക്കോല ജാതീകർപ്പുരവാസിതം
ഇദമാചമനീയന്തെ
ദാസ്യാമി വനനായക
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ: ആചമനീയം സമർപ്പയാമി
(ജലം സമർപ്പിക്കുക )
ദദ്ധ്നാ മധു സമാനീതം സ്വർണ്ണഭാജനസംസ്ഥിതം
സം ഗൃഹ്യാനുഗ്രഹാണാദ്യ മധുപർക്കം ദയാനിധേ .
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ: മധുപർക്കം സമർപ്പയാമി
(തേൻ സമർപ്പിക്കുക)
ദിവ്യം പഞ്ചാമൃതമിദം ദധിക്ഷീരാജ്യമിശ്രിതം മധുശർക്കരയാ യുക്തം
സ്നാപയാമി ഹരാത്മജ
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ: പഞ്ചാമൃതസ്നാനം സമർപ്പയാമി
(പഞ്ചാമൃതം സമർപ്പിക്കുക )
ഗംഗാദിസർവതീർത്ഥഭ്യോ ഹേമകുംഭസമാഹൃതം ശുദ്ധോദകം വേദമന്ത്രൈ: സ്നാപയാമി സുശീതളം
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ: ശുദ്ധോദക സ്നാനം സമർപയാമി
(ജലം സമർപ്പിക്കുക )
പട്ടവസ്‌ത്രദ്വയം ദിവ്യം
സൂക്ഷ്മം സുരഭിവാസിതം സോഷ്ണീഷം രത്നകവചം
ദാസ്യേ സംഗൃഹ്യ ധാര്യതാം
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ: വസ്ത്രം സമർപ്പയാമി
(വസ്ത്രം സമർപ്പിക്കുക )
സ്വണ്ണയജ്ഞോപവീതന്തേ നവരത്ന വിചിത്രിതം സന്ധ്യാര്യതാം ഭൂതനാഥ
ഭക്ത്യാ സംപാഭിതം മയാ
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:യജ്ഞോപവീതം സമർപ്പയാമി
(യജ്‌ഞോപവീതം സമർപ്പിക്കുക)
കസ്തൂരീ കുങ്കുമോ പേതം രോചനാ ഗന്ധ സംയുതം സകർപ്പുരം സുഗന്ധന്തേ
ലേപയാമി കളേബരെ
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:
ഗന്ധം സമർപ്പയാമി
(ചന്ദനം സമർപ്പിക്കുക)
ജാതീചംപക പുന്നാക
കുന്ദമന്ദാര സംഭ വൈ:
പ്രസൂനൈരർച്ചയാമ്യദ്യ
കരവീരാംബുജോത്പലൈ:
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:
പുഷ്പാണി സമർപ്പയാമി
(പുഷ്പം സമർപ്പിക്കുക )
അംഗപൂജ
പുഷ്പം സമർപ്പിക്കുക
പുഷ്കലേശായ നമ
പാദൗ പൂജയാമി
ഭൂത വല്ലഭായ നമ:
ജംഘെ പൂജയാമി
ഇന്ദ്രാദിവന്ദിതായ നമ:
ജാനുനീ പൂജയാമി
ദേവനാഥായ നമ : ഊരൂപൂജയാമി
വേദഗുഹ്യായ നമ
ഗുഹ്യം പൂജയാമി
മുനിപൂജിതായ നമ
ഉദരം പൂജയാമി
അനിർദ്ദേശ്യവപുഷേനമ:
വക്ഷസ്ഥലം പൂജയാമി
ഹരിഹാരാത്മജായ നമ :
ഹൃദയം പൂജയാമി
ചതുർബാഹവേ നമ :
ബാഹൂൻ പൂജയാമി
സർവായുധധരായ നമഃ ശസ്ത്രാണി പൂജയാമി
കംബുകണ്ഠായ നമഃ
കണ്ഠം പൂജയാമി
സുമുഖായ നമഃ
മുഖം പൂജയാമി
ത്രിലോചനായ നമഃ
നേത്രാണി പൂജയാമി
ഹരാത്മജായ നമഃ
ലലാടം പൂജയാമി
ജഗൻമാത്രേനമ
ശിരഃ പൂജയാമി
സർവാധാരായ നമഃ
സർവാംഗം പൂജയാമി
18 പ്രാവശ്യം
മൂലമന്ത്രം ജപിച്ച് പുഷ്പം സമർപ്പിക്കുക
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:
ശേഷം ധൂപം കയ്യിലെടുത്ത്
മണി മുഴക്കിക്കൊണ്ട് ചൊല്ലുക
അഷ്ടഗന്ധ സമുദ് ദൂതം
ഘൃത ഗുഗ്ഗുലു സംയുതം
ആഘ്രാപയാമ്യദ്യ ധൂപം
സ്വർണ്ണപാത്രസ്ഥിതം പ്രഭോ
ദശാംഗം ഗുഗ്ഗുലും ധൂപം
സുഗന്ധം ച മനോഹരം
കവിലാഘൃത സംയുക്തം
ധുപോയം പ്രതിഗ്രഹ്യതാം
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:
ധൂപം ആഘ്രാപയാമി
ധൂപം കാണിക്കുക
ശേഷം ദീപം കയ്യിലെടുത്ത്
മണി മുഴക്കിക്കൊണ്ട് ചൊല്ലുക
കർപ്പൂരവർത്തികായുക്തം
ബിസതന്തുവിനിർമ്മിതം
സംഹൃതം രത്ന പാത്രസ്ഥം
ദീപം സന്ദർശയാമി തെ
സാജ്യം ത്രിവർത്തി സംയുക്തം
വഹ്നിനാ യോജിതംമയാ
ഗൃഹാണ മംഗളം ദീപം
ത്രൈലോക്യ തിമിരാപഹം
ഭക്ത്യാ ദീപം പ്രയച്ഛാമി
ദേവായ പരമാത്മനെ
ത്രാഹിമാം നരകാത് ഘോരാത് ദിവ്യജ്യോതീ നമസ്തുതേ
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ: ദീപം ദർശമായി
നിവേദ്യം
നിവേദ്യങ്ങൾ
മുന്നോട്ട് നീക്കിവെച്ച് ജലം തളിച്ച്
ശുദ്ധമാക്കി പൂവിട്ട് അലങ്കരിച്ച്
തൊഴുതു കൊണ്ട്
ചൊല്ലുക
ശാല്യന്നം സംഘൃതം ഭക്ഷ്യ
ലേഹ്യ ശോഷ്യ സമന്വിതം
സപേയംരത്ന (എന്നാക്കുക ) പാത്രസ്ഥം
ദധി ഖണ്ഡം സപാനകം
രംഭാഫലം നാളീകേരം
മൃദ്വീകം, പുണ്ഡ്ര സാരകം ,
ഖണ്ഡോപ ലസിതം, ക്ഷീരം,
പായസം, സഗുള ദ്രവം,
കപിത്ഥം, ചൂതപനസം ,
ബദര്യാദി ഫലൈർയുതം,
നൈവേദ്യം ,അമൃതം, സ്വാദു
യഥേഷ്ടം ഭൃജതാം പ്രഭോ
പുഷ്പം കയ്യിലെടുത്ത് 5 പ്രാവശ്യമായി നിവേദ്യത്തെ ഉഴിഞ്ഞ് ദേവനിൽ സമർപ്പിക്കുക
ഓം പ്രാണായ സ്വാഹാ
ഓം അപാനായ സ്വാഹാ
ഓം വ്യാനായ സ്വാഹാ
ഓം ഉദാനായ സ്വാഹാ
ഓം സമാനായ സ്വാഹാ
ഓം ബ്രഹ്മണേ സ്വാഹാ
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:
ഘൃത ഗുള പായസാന്ന നൈവേദ്യം സമർപ്പയാമീ
പുഷ്പം സമർപ്പിക്കുക
എന്ന് ചേർക്കുക
അമൃതാപിധാനമസി
ജലം സമർപ്പിക്കുക
ഹേമ ശ്യംഗാടകേനീതേ
സുഗന്ധദ്രവ്യ വാസിതെ
പ്രക്ഷാളയ മുഖം ദേവ
കരൌ പാദൌ ഹിമാംബുഭി :
മുഖ കര പാദ പ്രക്ഷാളനം
സമർപ്പയാമി
(ജലം സമർപ്പിക്കുക )
അർഘ്യം സമർപ്പയാമി
ജലം സമർപ്പിക്കുക
പാദ്യം സമർപ്പയാമി
ജലം സമർപ്പിക്കുക
ആചമനീയം സമർപ്പയാമി
ജലം സമർപ്പിക്കുക
ജാതീലവങ്ക സഹിതം
ചൂർണ്ണകർപ്പൂര സംയുതം
താംബൂലം പ്രതിഗൃഹ്യാദ്യ
മത് കാമം പരിപൂരയത്
ഓം ഘ്രും നമ: പരായ ഗോപ്ത്രേ നമ:
താംബൂലം സമർപ്പയാമി
വെററില സമർപ്പിക്കുക
ഉത്തര പൂജ
രാജോപചാരപൂജ ( പുഷ്പാക്ഷതങ്ങൾ സമർപ്പിച്ച് മന്ത്രങ്ങൾ പെയ്യുക )
ഛത്രശ്ച ചാമരം കേതും
വ്യജനം പാദുകാമപി
നൃത്തം ഗീതശ്ച വാദ്യശ്ച
സ്വീകുരുഷ്വാർപ്പിതംമയാ
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ: ഛത്രം സമർപ്പയാമി
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:ഛാമരം സമർപ്പയാമി
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:ആന്തോളികം സമർപ്പയാമി
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:നൃത്തം സമർപ്പയാമി
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:വാദ്യം സമർപ്പയാമി
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:ഗാനം സമർപ്പയാമി
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:ഗീതം സമർപ്പയാമി
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:അശ്വം സമർപ്പയാമി
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:ഗജം സമർപ്പയാമി
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:രഥം സമർപ്പയാമി
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:സമസ്ത രാജോപചാര
ദേവോപചാര മന്ത്രോപചാരാൻ
സമർപ്പയാമി
പുഷ്പാഞ്ജലി ചെയ്യുക - ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
പുഷ്പാഞ്ജലി ചെയ്യേണ്ടുന്ന ആളുടെ നക്ഷത്രം പറയുക
......നക്ഷത്ര ജാതസ്യ
പുഷ്പാഞ്ജലി ചെയേണ്ടുന്ന ആളുടെ പേര് പറയുക
...........നാമധേയസ്യ
അസ്യ ലഗ്നസ്യ , കുടുംബസ്യ അനുകൂലം പ്രയശ്ച പ്രയശ്ച , പ്രതികൂലം നാശയ നാശയ , സർവ്വകാര്യാണി സാധയ സാധയ , സർവ്വ ശ്രത്രൂൻ നാശയ നാശയ , സർവ്വരോഗാൻ നികൃന്തയ നികൃന്തയ , സർവ്വത്ര വിജയം പ്രയശ്ച പ്രയശ്ച ,
ഓംഘ്രൂംനമ: പരായ ഗോപ്ത്രേ നമ:
*ശ്രീ ശാസ്താഷ്ടോത്തര ശതനാമാവലിഃ*
ഓം മഹാശാസ്ത്രേ നമ:
ഓം വിശ്വശാസ്ത്രേ നമ:
ഓം ലോകശാസ്ത്രേ നമ:
ഓം ധർമ്മശാസ്ത്രേ നമ:
ഓം വേദശാസ്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം ഗജാധിപായ നമ:
ഓം ഗജാരൂഡായ നമ:
ഓം ഗണാദ്ധ്യക്ഷായ നമ:
ഓം വ്യാഘ്രാരൂഡായ നമ: (10)
ഓം മഹാദ്യുതയേ നമ:
ഓം ഗോപ്ത്രേ നമ:
ഓം ഗീർവാണ സംസേവ്യായ നമ:
ഓം ഗതാതങ്കായ നമ:
ഓം ഗദാഗ്രന്യേ നമ:
ഓം ഋഗ്വേദരൂപായ നമ:
ഓം നക്ഷത്രായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം ബലാഹകായ നമ:
ഓം ദൂർവാശ്യാമായ നമ: (20)
ഓം മഹാരൂപായ നമ:
ഓം ക്രൂരദൃഷ്ടയേ നമ:
ഓം അനാമയായ നമ:
ഓം ത്രിനേത്രായ നമ:
ഓം ഉത്പലകരായ നമ:
ഓം കാലഹന്ത്രേ നമ:
ഓം നരാധിപായ നമ:
ഓം ഖണ്ഡേന്ദുമൗലിതനയായ നമ:
ഓം കൽഹാരകുസുമപ്രിയായ നമ:
ഓം മദനായ നമ: (30)
ഓം മാധവസുതായ നമ:
ഓം മന്ദാരകുസുമാർച്ചിതായ നമ:
ഓം മഹാബലായ നമ:
ഓം മഹോത്സാഹായ നമ:
ഓം മഹാപാപവിനാശനായ നമ:
ഓം മഹാശൂരായ നമ:
ഓം മഹാധീരായ നമ:
ഓം മഹാസർപ്പവിഭൂഷണായ നമ:
ഓം അസിഹസ്തായ നമ:
ഓം ശരധരായ നമ: (40)
ഓം ഹാലാഹലധരാത്മജായ നമ:
ഓം അർജ്ജുനേശായ നമ:
ഓം അഗ്നിനയനായ നമ:
ഓം അനംഗമദനാതുരായ നമ:
ഓം ദുഷ്ടഗ്രഹാധിപായ നമ:
ഓം ശ്രീദായ നമ:
ഓം ശിഷ്ടരക്ഷണദീക്ഷിതായ നമ:
ഓം കസ്തൂരീതിലകായ നമ:
ഓം രാജശേഖരായ നമ:
ഓം രാജസത്തമായ നമ: (50)
ഓം രാജരാജാർച്ചിതായ നമ:
ഓം വിഷ്ണുപുത്രായ നമ:
ഓം വനജാധിപായ നമ:
ഓം വർഷസ്കരായ നമ:
ഓം വരരുചയേ നമ:
ഓം വരദായ നമ:
ഓം വായുവാഹനായ നമ:
ഓം വജ്രകായായ നമ:
ഓം ഖഡ്ഗപാണയേ നമ:
ഓം വജ്രഹസ്തായ നമ: (60)
ഓം ബലോദ്ധതായ നമ:
ഓം ത്രിലോകജ്ഞായ നമ:
ഓം അതിബലായ നമ:
ഓം പുഷ്കലായ നമ:
ഓം വൃത്തഭാവനായ നമ:
ഓം പൂർണ്ണാധവായ നമ:
ഓം പുഷ്കലേശായ നമ:
ഓം പാശഹസ്തായ നമ:
ഓം ഭയാപഹായ നമ:
ഓം ഫട്കാരരൂപായ നമ: (70)
ഓം പാപഘ്നായ നമ:
ഓം പാഷണ്ഡരുധിരാശനായ നമ:
ഓം പഞ്ചപാണ്ഡവസന്ത്രാത്രേ നമ:
ഓം പരപഞ്ചാക്ഷരാശ്രിതായ നമ:
ഓം പഞ്ചവക്ത്രസുതായ നമ:
ഓം പൂജ്യായ നമ:
ഓം പണ്ഡിതായ നമ:
ഓം പരമേശ്വരായ നമ:
ഓം ഭാവതാപപ്രശമനായ നമ:
ഓം ഭക്താഭീഷ്ടപ്രദായകായ നമ: (80)
ഓം കവയേ നമ:
ഓം കവീനാമാധിപായ നമ:
ഓം കൃപാനവേ നമ:
ഓം ക്ലേശനാശനായ നമ:
ഓം സമായ നമ:
ഓം അരൂപായ നമ:
ഓം സേനാനയേ നമ:
ഓം ഭക്തസംപത്പ്രദായകായ നമ:
ഓം വ്യാഘ്രചർമ്മധരായ നമ:
ഓം ശൂലിനേ നമ: (90)
ഓം കപാലിനേ നമ:
ഓം വേണുവാദനായ നമ:
ഓം കംബുകണ്ഠായ നമ:
ഓം കളാരവായ നമ:
ഓം കിരീടാദിവിഭൂഷിതായ നമ:
ഓം ധൂർജ്ജടയേ നമ:
ഓം വീരനിലയായ നമ:
ഓം വീരായ നമ:
ഓം വീരേന്ദ്രവന്ദിതായ നമ:
ഓം വിശ്വരൂപായ നമ: (100)
ഓം വൃഷപതയേ നമ:
ഓം വിവിധാർത്ഥഫലപ്രദായ നമ:
ഓം ദീർഘനാസായ നമ:
ഓം മഹാബാഹവേ നമ:
ഓം ചതുർബാഹവേ നമ:
ഓം ജടാധരായ നമ:
ഓം സനകാദിമുനിശ്രേഷ്ഠസ്തുത്യായ നമ:
ഓം ഹരിഹരാത്മജായ നമ: (108)
ഭൂതനാഥ സദാനന്ദ:
സർവ ഭൂത ദയാപരാ
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുക്ഭ്യം നമോ നമ:
3 പ്രാവശ്യം ചൊല്ലുക
( ഭാഗ്യസൂക്തം തുടങ്ങിയ മന്ത്രങ്ങളെ കൊണ്ട് പുഷ്പാഞ്ജലി ചെയ്യാവുന്നതാണ് )
ക്ഷമാ പ്രാർത്ഥന ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
ആവാഹനം ന ജാനാമി
ന്ന ജാനാമി വിസർജനം
പൂജാവിധിം നജാനാമി
ക്ഷമസ്വ ആര്യ പ്രഭോ
മന്ത്ര ഹീനം ക്രിയാ ഹീനം
ഭക്തി ഹീനം കൃതാമയാ
തത് സർവ്വം ക്ഷമ്യതാംദേവ ഭൂതനാഥ നമോസ്തുതേ
കായേന വാചാ മനസേ ന്ദ്രി/യൈർ വ്വാ - ബുദ്ധ്യാത്മനാവാ പ്രകൃതേഃ സ്വഭാവാത് കരോമിയദ്ധ്യത് സകലം പരസ്മൈ
ഹരിഹരപുത്രായൈതി
സമർപ്പയാമി
കുലദേവതായേതി സമർപ്പയാമി ഗ്രാമദേവതായേതി സമർപ്പയാമി പുഷ്പാക്ഷതം സമർപ്പിക്കുക
അന്യഥാ ശരണം നാസ്തി,
ത്വമേവ ശരണം ദേവ
തസ്മാത് കാരുണ്യ-ഭാവേന,
ക്ഷമസ്വ ശബരീശ്വരാ
കര- ചരണ -കൃതം വാ
കായജം കർമ്മജം വാ,
ശ്രവണ-നയനജം വാ
മാനസം വാപരാധം
വിഹിത /മവിഹിതം വാ,
സർവ്വമേതത് ക്ഷമസ്വ,
ജയ ജയ കരുണാബ്ധേ,
ശ്രീ ധർമ്മശാസ്താ പ്രഭോ
കർപ്പൂരം കത്തിക്കുക .
( മണി മുഴക്കി കർപ്പൂര ആരതി ഉഴിയുക )
സുഗന്ധ കുസുമൈർദിവ്യൈ :
ഭക്ത്യാ പരമയായുതാ
ശിവഭക്ത ശിവകര
ശിവം കര ശിവോത്തമ
നീരാജനം വിധാസ്യാമി
സന്തുഷ്ടത്വം വിലോകയ
ഇവിടെ നീരാജ്ഞനം
ഉഴിയാവുന്നതാണ്
എള്ള് തിരി കത്തിക്കാവുന്നതാണ്
പ്രദക്ഷിണ നമസ്കാരം ചെയ്യുക
യാനി കാനിച പാപാനി
ജന്മാന്തര കൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ
ദിശാ നമസ്കാരം ചെയ്യുക
പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് .
കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ആത്മാർത്ഥമായി നന്ദി പറയുക .
മന്ത്രം- ഓം സൂര്യായ നമഃ
അഗ്നികോൺ
( തെക്ക്- കിഴക്ക് ഭാഗം )
നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക .
സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയു ള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക .
ഓം അഗ്നയേ നമ
തെക്കു ഭാഗം
നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും
വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക .
ഓം പിതൃഭ്യോ നമഃ
നീ ര്റ്തി കോൺ -
( തെക്ക് പടിഞ്ഞാറ് ഭാഗം )
നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ
പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക .
ഓം വരുണായനമഃ
വായുകോൺ
( പടിഞ്ഞാറ് വടക്ക് ഭാഗം )
തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമി യിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക .
ഓാം വായവേ നമഃ
വടക്ക് ഭാഗം :
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക .
ഓം സോമായ നമഃ
ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:
ഈശാന കോൺ
( വടക്കുകിഴക്ക് )
ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം വെൻ സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .
ഓം ഈശാനായ നമ :
വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '
എല്ലാവർക്കും തീർത്ഥവും
പുഷ്പവും
പ്രസാദം കൊടുക്കുക
പീഠത്തിൽ നിന്ന് ഒരു പൂവെടുത്ത്
ഘ്രാണിക്കുക (മണപ്പിക്കുക ) ദേവന്റെ വർദ്ധിച്ച ചൈതന്യം
തന്റെ ശരീരത്തിൽ ലയിക്കുന്നത് അനുഭവിക്കുക
കണ്ണുകൾ അടച്ചു വെച്ച് താൻ ദേവനായി
എന്ന് അനുഭവിക്കുക
ശരീരത്തിലെ ഉയർന്ന ഊർജ്ജാവസ്ഥ ശ്രദ്ധിക്കുക
ആനന്ദം അനുഭവിക്കുക
കഴിയുന്നത്ര സമയം ആധ്യാനാവസ്ഥയിൽ
ഇരിക്കുക
ഹരിവരാസനം
പുജ പഠിക്കാനും
ഈ പൂജയുടെ
ഡെമോ വീഡിയോ കാണാനും
ഭാരതീയ ധർമ പ്രചാര സഭയുമായി
ടുക (9946740888)
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ, പൂജ ഉപാസന ക്രമങ്ങളുടെ എല്ലാ അധികാരങ്ങളും ഭാരതീയ ധർമ്മ പ്രചാര സഭയിൽ മാത്രം നിക്ഷിപ്തമാണ്
പൂജ ഭാഗങ്ങൾ പൂർണമായോ ഭാഗികമായോ കോപ്പി ചെയ്യാൻ പാടുള്ളതല്ല
പൂജ ഉപാസന ക്രമത്തിൽ
മന്ത്രദീക്ഷക്കും ഉച്ചാരണത്തിനും
വളരെ പ്രാധാന്യമുണ്ട് .അതുകൊണ്ടുതന്നെ ഈ നോട്ട് വായിച്ചു മാത്രം പരിശീലനം ചെയ്യരുത് ഓരോ അക്രമങ്ങളുടെയും ഡെമൊവീഡിയോ ഭാരതീയ ധർമ്മ പ്രചാര സഭ യിൽ ലഭ്യമാണ് സഭയുമായി ബന്ധപ്പെട്ട വീഡിയോ കണ്ടു കൃത്യമായി പഠിച്ചതിനു ശേഷം മാത്രം പരിശീലിക്കേണ്ടതാണ്
സംയോജകൻ
ഭാരതീയ ധർമ്മ പ്രചാര സഭ
9946740888
Comments
Post a Comment