ചണ്ഡികാ പൂജ ( ശക്തി പൂജ)
ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ മഹാ ചണ്ഡികാ പൂജ
പൂർവ്വാംഗ പൂജ
1.പവിത്രീകരണം
അപവിത്രഃ പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോപി വാ
യത് സ്മരേത്പുണ്ഡരീകാക്ഷം
സബാഹ്യാഭ്യന്തര ശുചിഃ
സ്വന്തം ശരീരത്തിലും പൂജാദ്രവ്യങ്ങളിലും
ജലം തളിക്കുക
2. ദീപപ്രോജ്വലനം
(ദീപം കത്തിക്കുക )
മന്ത്രം
ദീപജോതിപരം ബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദനഃ
ദീപോ ഹരതു മേ പാപം
ദീപജ്യോതീ നമോസ്തുതേ
3 . ആചമനം -
(കയ്യിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം കുടിക്കുക .)
മന്ത്രം
ഓം അച്യുതായ നമഃ
ഓം അനന്തായ നമഃ
ഓം ഗോവിന്ദായ നമഃ
4. ഗുരുധ്യാനം
സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാൽ പരം ബഹ്മ
തസ്മൈ ശ്രീ ഗുരവേ നമഃ
( അച്ഛൻ , അമ്മ , ഗുരുക്കന്മാർ , എന്നിവരെ മനസ്സാ നമസ്കരിച്ച് അനുവാദം വാങ്ങിക്കുക . )
5 . ആസനപൂജ -
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി കയ്യിൽ ജലമെടുത്ത് മന്ത്രം ചൊല്ലി തളിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക
"പൃഥ്വി ത്വയാ ധൃതാ ലോകാ
ദേവിത്വം വിഷ്ണുനാ ധൃതാ
ത്വം ച ധാരയമാം ദേവി
പവിത്രം കുരു ചാസനം"
വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക
6. ആത്മപൂജ -
(സ്വന്തം ശിരസ്സിൽ അക്ഷതം ഇടുക ) -
ദേഹോ ദേവാലയഃ പ്രോക്താ
ജീവോ ദേവ സനാതനഃ
ത്യജ്യത് അജ്ഞാൻ
നിർമ്മാല്യം
സോഹം ഭാവേന പുജയേത്
7. ഘണ്ഡാപൂജ
( മണിമുഴക്കി കൊണ്ട് ചൊല്ലുക)
ആഗമനാർത്ഥം തു ദേവാനാം
ഗമനാർത്ഥം തു രക്ഷസാം
കുർവ്വേ ഘണ്ഡാരവം തത്ര
ദേവതാഹ്വാന ലാഞ്ജനം -
8 . ശ്രീ ഗണപതി ധ്യാനം -
ഓം ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത് സർവ്വവിഘ്നോപശാന്തയേ
വക്രതുണ്ഡമഹാകായ
സൂര്യകോടി സമപ്രഭ
നിർവ്വിഘ്നം കുരുമേദേവ
സർവ്വകാര്യേഷു സർവ്വദാ
സങ്കല്പ പാഠം - (ദേശ കാല സങ്കല്പം)
ഓം തത് സത്
മമ ഉപാത്ത സമസ്ത ദുരിതക്ഷയദ്വാരാ,
ശ്രീ മഹാകാളി
മഹാലക്ഷ്മീ
മഹാസരസ്വതീ
പ്രീത്യർഥം,
അദ്യ ബ്രഹ്മണ ദ്വിതീയപരാർധേ,
ശ്വേതവരാഹകല്പേ,
വൈവസ്വതമന്വന്തരേ,
അഷ്ടാവിംശതിതമേ
കലിയുഗേ,
പ്രഥമേ പാദേ,
ജംബൂദ്വീപേ,
ഭരതഖണ്ഡേ,
ഭാരതദേശേ,
മേരോർദക്ഷിണേ പാർശ്വേ,
ശകാബ്ദേ,
അസ്മിൻ വർത്തമാനേ,
വ്യാവഹാരികേ,
പ്രഭവാദീനാം
ഷഷ്ടിസംവത്സരാണാം മധ്യേ പ്രവർതമാനേ
( 1 ) ... പ്രസ്തുത സംവത്സരത്തിന്റെ പേര് ചേർക്കുക......നാമകേ സംവത്സരേ
( 2 ).....പ്രസ്തുത അയനത്തിന്റെ പേര് ചേർക്കുക.......അയനേ
( 3 ) ...പ്രസ്തുത മാസത്തിന്റെ പേര് ചേർക്കുക............ മാസേ
.
(4 )......പ്രസ്തുത പക്ഷത്തിന്റെ പേര് ചേർക്കുക.........പക്ഷേ
(5).....പ്രസ്തുത തിഥിയുടെ പേര് ചേർക്കുക.......... തിഥൗ
( 6 )....പ്രസ്തുത നക്ഷത്രത്തിന്റെ പേര് ചേർക്കുക ...........നക്ഷത്രയുക്തായാമ്
(7 )....പ്രസ്തുത ആഴ്ചയുടെ പേര് ചേർക്കുക...........വാസരയുക്തായാമ്
ശുഭയോഗ
ശുഭകരണ ഏവം
ഗുണവിശേഷേണ വിശിഷ്ടായാം,
അസ്യാം ശുഭതിഥൗ,
അസ്മാകം സകുടുംബാനാം
ക്ഷേമ - സ്ഥൈര്യ - വീര്യ - വിജയ - ആയുരാരോഗ്യ - ഐശ്വര്യാണാം അഭിവൃദ്ധ്യർഥം,
സമസ്തമംഗളാവാപ്ത്യർഥം,
സമസ്ത ദുരിത ഉപശാന്ത്യർഥം,
ധർമാർഥകാമമോക്ഷരൂപ ചതുർവിധഫലപുരുഷാർഥസിദ്ധ്യർഥം,
ചിന്തിത മനോരഥ അവാപ്ത്യർഥം,
ശ്രീ മഹാകാളീ
ശ്രീ മഹാസരസ്വതീ
ശ്രീ മഹാലക്ഷ്മീ പ്രസാദ സിദ്ധ്യർഥം,
ശ്രീ മഹാകാളീ
ശ്രീമഹാസരസ്വതി
ശ്രീ മഹാലക്ഷ്മീ
പ്രസാദാത് സമസ്ത മംഗളാവാപ്ത്യർഥം
സകല അഭീഷ്ടഫലസിദ്ധ്യർഥം
ശ്രീ മഹാ ചണ്ഡികാ: യഥാശക്തി ധ്യാന ആവാഹനാദി പുര:സരം
ഷോഡശോപചാരപൂജാം
അഹം കരിഷ്യേ
പുഷ്പാക്ഷതങ്ങൾ കലശത്തിൽ
സമർപ്പിക്കുക
കലശ സ്ഥാപനം
പുഷ്പാക്ഷതങ്ങൾ കയ്യിൽ എടുത്ത് ചൊല്ലുക
കലശസ്യ മുഖേ വിഷ്ണു:
കണ്ഠേ രുദ്ര: സമാശ്രിത:
മൂലേ ത്വസ്യ സ്ഥിതോ ബ്രഹ്മാ
മധ്യേ മാതൃഗണാ: സ്മൃതാ:
കുക്ഷൗ തു സാഗരാ: സർവേ
സപ്തദ്വീപാ വസുന്ധരാ
ഋഗ്വേദോഽഥ യജുർവേദ:
സാമവേദോഽപ്യഥർവണ:
അങ്ഗൈശ്ച സഹിതാ: സർവേ
കലശാമ്ബു സമാശ്രിതാ:
ആയാന്തു ദേവീപൂജാർഥം
ദുരിതക്ഷയകാരകാ:
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു
പുഷ്പാക്ഷതങ്ങൾ കലശത്തിൽ
സമർപ്പിക്കുക
ശ്രീ ചണ്ഡികാ ധ്യാനം
തൊഴുതുകൊണ്ട് ചൊല്ലുക
സഗുണാം കരുണാപൂർണ്ണാം തരുണീമരുണാരുണാം സൗന്ദര്യസാരസീമന്താം സർവ്വാവയവസുന്ദരീം ,
ശൃംഗാര രസസംപൂർണ്ണാം
സദാ ഭക്താർത്തികാതരാം പ്രസാദസുമുഖീമംബാം ചന്ദ്രഖണ്ഡശിഖണ്ഡിനീം
പാശാങ്കുശവരാഭീതിധരാം ആനന്ദരൂപിണീം
ധ്യായാമി ചണ്ഡികാംദുർഗ്ഗാ ലക്ഷ്മീ വാണീസ്വരൂപിണീം
ആഗച്ഛ വരദേ ദേവി
ദൈത്യദർപ്പ നിഷുദിനി
പൂജാം ഗൃഹാണ സുമുഖീ നമസ്തേ ശങ്കരപ്രിയേ .
സർവതീർത്ഥാഹൃതം തീർത്ഥം സർവ്വദേവസമന്വിതം
ഇമംഘടം സമാഗച്ഛ
തിഷ്ഠ ദേവഗണൈ സഹ .
ദുർഗ്ഗേ ദേവി സമാഗച്ഛ സാന്നിദ്ധ്യമിഹ കല്പയ
ബലിം പൂജാം ഗൃഹാണത്വം അഷ്ടാഭി:ശക്തിഭി:സഹ .
*ആവാഹനം*
സർവ്വ സംമ്പത് പ്രദാത്രീ ച മഹാദേവീം അഹംഭജേ ആവാഹയാമ്യഹം ദേവീം സർവ്വസൗഖ്യപ്രദായിനീം
ഓം ഭൂർ :ഭുവ:സ്സ്വരോം
അസ്മിൻ കുംഭേ
മഹാകാളീ
മഹാലക്ഷ്മി
മഹാസരസ്വതീ സ്വരൂപിണീം നവാവരണദേവതാസഹിതാം സാംഗാം സായുധാം സപരിവാരാം ശ്രീ മഹാ ചണ്ഡികാ ദുർഗ്ഗാപരമേശ്വരീം ധ്യായാമി , ആവാഹയാമി
(പുഷ്പം സമർപ്പിക്കുക)
1.
പഞ്ചപ്രേതാസനാസീനേ
ശ്വേത പദ്മാസനാസനേ
ആസനം കല്പയാമീശേ
ചാമുണ്ഡ ചണ്ഡവിക്രമേ
ഓം ശ്രീ ചണ്ഡികായൈ നമ: രത്നസിംഹാസനം സമർപ്പയാമി ,
(പുഷ്പം സമർപ്പിക്കുക)
2.
സുരാസുരമഹാമൌലി മാലാമാണിക്യകാന്തിഭി: വിരാജിതപദദ്വന്ദേ
പാദ്യംതേ കൽപയാമ്യഹം
ഓം ശ്രീ ചണ്ഡികായൈ നമ:
പാദയോ പാദ്യം സമർപ്പയായി.
(ജലം സമർപ്പിക്കുക )
3.
രക്തബീജസമുത്പന്ന
രക്താസനസമാശ്രയേ ദദാമ്യാചമനം തുഭ്യം
ഭക്താനാം ഭദ്രദായിനി ,
ഓം ശ്രീ ചണ്ഡികായൈ നമ:
ആചമനീയം സമർപ്പയാമി.
(ജലം സമർപ്പിക്കുക)
4.
അനർഘസത്വസം പൂർണ്ണേ പുത്രപൌത്രഫല പ്രദേ
അർഘ്യം ദാസ്യാമി ദേവേശി മമാനർഘ്യവരപ്രദേ .
ഓം ശ്രീ ചണ്ഡികായൈ നമഃ അർഘ്യം സമർപ്പയാമി .
ജലം സമർപ്പിക്കുക
5.
മധുകൈടഭ ദർപ്പഘ്നി ധൂമ്രലോചനനാശിനി
മധുപർക്കം ഗൃഹാണേമം മഹിഷാസുരമർദ്ദിനി .
ഓം ശ്രീ ചണ്ഡികായൈ നമ:
മധുപർക്കം സമർപ്പയാമി .
(തേൻ സമർപ്പിക്കുക )
6.
ചാമുണ്ഡേ ചണ്ഡികേ ദുർഗ്ഗേ ദുർഗ്ഗകാനനഭീതിദേ പഞ്ചാമൃതേന മാതസ്ത്വം . സുസ്നാഹി ഗിരിശപ്രിയേ ,
ഓം ശ്രീ ചണ്ഡികായൈ നമ:
പഞ്ചാമൃതാനം സമർപ്പയാമി .
(പഞ്ചാമൃതം സമർപ്പിക്കുക )
7.
സുവർണ്ണകലശാനീതം
ഗംഗാദിസരിദുദ്ഭവം
വാരിതുഭ്യം പ്രദാസ്യാമി
സ്നാനം കരു ശിവപ്രിയേ
ഓം ശ്രീ ചണ്ഡികായൈ നമഃ
ശുദ്ധോദകസാനം സമർപ്പയാമി.
(ജലം സമർപ്പിക്കുക)
സ്നാനാനന്തരം ആചമനീയം സമർപ്പയാമി.
(ജലം സമർപ്പിക്കുക )
8.
പീതാംബരധരേ ദേവി
പീതാംബര സഹോദരി പീതാംബരം പ്രയച്ഛാമി
വിദ്യുത് പിംഗജടാധരേ
ഓം ശ്രീ ചണ്ഡികായൈ നമഃ
പീതാംബരം സമർപ്പയാമി
വസ്ത്രം സമർപ്പിക്കുക
9.
തക്ഷകാ കാർക്കോട
നാഗയജ്ഞോപവീതിനി
സൌവർണ്ണം യജ്ഞസൂത്രംതേ ദദാമി ഹരഭാമിനി
ഓം ശ്രീ ചണ്ഡികായൈ നമഃ
യജോപവീതം സമർപ്പയാമി .
( യജ്ഞോ പവീതം സമർപ്പിക്കുക )
10.
കിരീടഹാരകേയൂര
കങ്കണാദിവിഭൂഷണൈർ ഭൂഷിതാനി തവാംഗാനി
ദേഹി മേ സർവ്വസംപദ: .
ഓം ശ്രീ ചണ്ഡികായൈ നമഃ
ആഭരണാനി സമർപ്പയാമി .
ആഭരണങൾ സമർപ്പിക്കുക
11.
കർപ്പൂരഗന്ധസമ്മിശ്രം കസ്തുരീകുങ്കുമാന്വിതം ശ്രീഗന്ധം തേ പ്രദാസ്യാമി കീർത്തിമൃദ്ധിം കുരുഷ്വ മേ
ഓം ശ്രീ ചണ്ഡികായൈ നമഃ
ദിവ്യഗന്ധാൻ ധാരയായി .
ചന്ദനം സമർപ്പിക്കുക
12.
ത്വത് പാദ ജലജദ്വന്ദ്വ .
പ്രണതക്ഷേമദായിനി പ്രതിഗൃഹ്യാക്ഷതാൻ ദേവി
ദേഹി മഹ്യം മഹാവരം
ഓം ശ്രീ ചണ്ഡികായൈ നമഃ
അക്ഷതാൻ സമർപ്പയാമി
(അക്ഷതം സമർപ്പിക്കുക )
13.
ബ്രഹ്മശഹരിദേവേന്ദ്ര
പ്രമുഖാമരപൂജിതേ
കുസുമാനി മനോരമ്യാ
ണ്യർപ്പയാമി സുരേശ്വരി .
പദ്മശംഖാദി പുഷ്‌പൈശ്ച ശതപത്രവിരാജിതൈ :
പൂജയാമി മഹേശി ത്വാം കേതക്യാവകുലൈരപി .
ഓം ശ്രീ ചണ്ഡികായൈ നമഃ
നാനാവിധ പരിമളപത്ര പുഷ്പാണി സമർപ്പയാമി .
പുഷ്പം സമർപ്പിക്കുക
അംഗപൂജ
പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക
1.ഓം ദുർഗ്ഗായൈ നമ:
പാദൗപൂജയാമി
2. ഓം ജയന്ത്യെ നമ:
ഗുൽ ഫൌ പുജയാമി
3. ഓം മംഗളായൈ നമ:
ജാനൂനി പുജയാമി
4. ഓം കാള്യൈ നമ:
ഊരു പൂജയാമി
5. ഓം ലക്ഷ്മ്യൈ നമ:
കടിം പൂജയാമി
6. ഓം സരസ്വത്യൈ നമ:
നാഭിം പൂജയാമി
7. ഓം കൗമാര്‌യൈ നമ:
ഹൃദയം പൂജയാമി
8. ഓം മദന മാത്രേ നമ:
സ്തനൗ പൂജയാമി
9. ഓം ഭദ്രായൈ നമ:
ഭൂജാൻ പുജയാമി
10. ഓം അഭയപ്രദായെ നമ:
ഹസ്താൻ പൂജയാമി
11. ഓം സ്വധായെ നമ:
കണ്ഠം പൂജയാമി
12. ഓം ഗൗര്യയെ നമ:
നാസികാം പുജയാമി
13. ഓം മഹിഷഘ്‌ന്യെ നമ:
നേത്രാണി പൂജയാമി
14. ഓം സിംഹവാഹിന്യൈ നമ:
മുഖം പുജയാമി
15. ഓം കുമാര്യയെ നമ :
ശിര പൂജയാമി
16 . ഓം സർവ്വാർച്ചിതായൈ നമ:
സർവ്വാണി അംഗാനി പൂജയാമി
പതിനാറ് പ്രാവശ്യം മഹാ ചണ്ഡികാമൂലമന്ത്രം ചൊല്ലി പുഷ്പാർച്ചന ചെയ്യുക
"ഓം ഹ്രീം ചണ്ഡികായൈ നമ"
14.
ചന്ദ നാഗരുകർപ്പൂര
സാര ഗുൽഗ്ഗുലു സംയുതം
ധൂപം ഗൃഹാണ ചാമുണ്ഡേ
കാലരൂപേ നമോസ്തുതേ
ഓം ശ്രീ ചണ്ഡികായൈ നമഃ
ധൂപമാഘ്രാപയാമി
(മണിമുഴക്കികൊണ്ട്
ധൂപം കാണിക്കുക )
15.
കർപ്പൂരവഹ്നി സംയുക്ത
സുഭഗ: സുപ്രകാശക:
സർവ്വ ദേവ പ്രിയകര :
ദീപോയം പ്രതിഗൃഹ്യതാം
ഓം ശ്രീ ചണ്ഡികായൈ നമഃ
ദീപം ദർശയായാമി
(മണി മുഴക്കിക്കൊണ്ട് ദീപം കാണിക്കുക )
ദീപ ധൂപാനന്തരം ആചമനീയം സമർപ്പയാമി
16
നാനാദിവ്യാന്ന സംയുക്തം
നാനാ ഫലസമന്വിതം
നാനാഭക്ഷ്യൈശ്ച ഭോജ്യൈശ്ച
ചിത്രാന്നെ : ചിത്ര പായസൈ:
ശർക്കരാ മധുഭിർ യുക്തം
ഗവ്യാജ്യൈ : പരിപൂരിതം
ഗൃഹാണ ദുർഗ്ഗേ നൈവേദ്യം
സർവ്വൈരാവരണെ: സഹ
ഓം ശ്രീ ചണ്ഡികായൈ നമഃ
ഭക്ഷ്യഭോജ്യ സഹിതം
പായസം മഹാ നൈവേദ്യം
നിവേദയാമി
കുറച്ചു പുഷ്പം കയ്യിലെടുത്ത് ഓരോതവണ മന്ത്രം ചൊല്ലി നിവേദ്യം ഉഴിഞ്ഞു പുഷ്പം സമർപ്പിക്കുക
ഓം പ്രാണായ സ്വാഹാ
ഓം അപാനായ സ്വാഹാ
ഓം വ്യാനായ സ്വാഹാ
ഓം ഉദാനായ സ്വാഹാ
ഓം സമാനായ സ്വാഹാ
ഓം ബ്രഹ്മണേ സ്വാഹാ
നിവേദ്യാനന്തരം ആചമനീയം സമർപ്പയാമി
( ഒരു തവണ ജലം സമർപ്പിക്കുക ) -
17.
പാനീയം പാവനം ശ്രേഷ്ഠം
ഗംഗാദി സരിദുദ്‌ഭവം
മയാദത്തം മഹാദേവീ
ഗൃഹ്യതാം പരമേശ്വരീ
ഓം ശ്രീ ചണ്ഡികായൈ നമഃ
മധ്യേ മധ്യേ അമൃതപാനീയം
സമർപ്പയാമി
(ജലം സമർപ്പിക്കുക )
18.
കർപ്പൂര ഖണ്ഡ സംയുക്തം
കസ്തൂരി പുകസംയുതം
മുക്താ ചൂർണ്ണസമായുക്തം
താംബൂലം പ്രതിഗൃഹ്യതാം
ഓം ശ്രീ ചണ്ഡികായൈ നമഃ
താംബൂലം സമർപ്പയാമീ
(വെറ്റില സമർപ്പിക്കുക )
ഉത്തര പൂജ
രാജോപചാരപൂജ
(പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക)
ഓം ശ്രീ ചണ്ഡികായൈ നമഃ
ഛത്രം സമർപ്പയാമി
ഓം ശ്രീ ചണ്ഡികായൈ നമഃ
ചാമരം സമർപ്പയാമി
ഓം ശ്രീ ചണ്ഡികായൈ നമഃ
ഗീതം സമർപ്പയാമി
ഓം ശ്രീ ചണ്ഡികായൈ നമഃ
ഗാനം സമർപ്പയാമീ
ഓം ശ്രീ ചണ്ഡികായൈ നമഃ
നൃത്തം സമർപ്പയാമി
ഓം ശ്രീ ചണ്ഡികായൈ നമഃ
വാദ്യം സമർപ്പയാമി
ഓം ശ്രീ ചണ്ഡികായൈ നമഃ
ആന്തോളികം സമർപ്പയാമി
ഓം ശ്രീ ചണ്ഡികായൈ നമഃ
അശ്വം സമർപ്പയാമി
ഓം ശ്രീ ചണ്ഡികായൈ നമഃ
ഗജം സമർപ്പയാമി
ഓം ശ്രീ ചണ്ഡികായൈ നമഃ
രഥം സമർപ്പയാമി
ഓം ശ്രീ ചണ്ഡികായൈ നമഃ
സമസ്ത രാജോപചാര , ദേവോപചാര ,
മന്ത്രോപചാരാൻ സമർപ്പയാമി .
പുഷ്പാഞ്ജലി ചെയ്യുക -
(പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക)
...........നക്ഷത്ര ജാതസ്യ
...........നാമധേയസ്യ
അസ്യ ലഗ്നസ്യ , കുടുംബസ്യ
അനുകൂലം പ്രയശ്ച പ്രയശ്ച,
പ്രതികൂലം നാശയ നാശയ ,
സർവ്വകാര്യാണി സാധയ സാധയ ,
സർവ്വ ശ്രത്രൂൻ നാശയ നാശയ , സർവ്വരോഗാൻ നികൃന്തയ നികൃന്തയ , സർവ്വത്ര വിജയം പ്രയശ്ച പ്രയശ്ച , ഓം ശ്രീ ചണ്ഡികായൈ നമഃ
( ഭാഗ്യസൂക്തം , ശ്രീസൂക്തം തുടങ്ങിയ മന്ത്രങ്ങളെ കൊണ്ട് പുഷ്പാഞ്ജലി ചെയ്യാവുന്നതാണ് )
ദേവീമഹാത്മ്യം 5,11
അധ്യായങ്ങൾ ചൊല്ലി
പുഷ്പ / കുങ്കുമാർച്ചന ചെയ്യുക
ക്ഷമാ പ്രാർത്ഥന ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
കായേന വാചാ മനസേ ന്ദ്രി/യൈർ വ്വാ - ബുദ്ധ്യാത്മനാവാ പ്രകൃതേഃ സ്വഭാവാത് കരോമിയദ്ധ്യത് സകലം പരസ്മൈ
മഹാ ചണ്ഡികായൈതി
സമർപ്പയാമി
കുലദേവതായേതി സമർപ്പയാമി ഗ്രാമദേവതായേതി സമർപ്പയാമി പുഷ്പാക്ഷതം സമർപ്പിക്കുക
അന്യഥാ ശരണം നാസ്തി,
ത്വമേവ ശരണം ദേവ
തസ്മാത് കാരുണ്യ-ഭാവേന,
ക്ഷമസ്വ ജഗദീശ്വരീ
ആവാഹനം ന ജാനാമി,
ന ജാനാമി വിസർജനം
പൂജ-കർമ്മം ന ജനാമി,
ക്ഷമസ്വ ജഗദീശ്വരീ
മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം മഹേശ്വരീ
യൽപുജിതം മയാദേവീ
പരിപൂർണ്ണം തതസ്തുതേ
കർപ്പൂരം കത്തിക്കുക .
( മണി മുഴക്കി കർപ്പൂര ആരതി ഉഴിയുക )
പഞ്ചവർത്തിസമായുക്തം
പഞ്ചപാതക നാശക
പഞ്ചാസ്യദീപം ദാസ്യാമി സ്വീകുരുഷ ജഗദീശ്വരീ .
ഓം ശ്രീ ചണ്ഡികായൈ നമഃ
കർപ്പൂര നീരാഞ്ജനം സമർപ്പയാമീ
പ്രദക്ഷിണ നമസ്കാരം ചെയ്യുക
മഹാ ദുർഗ്ഗേ നമസ്തേസ്തു
സർവ്വാഭീഷ്ടപ്രദായിനീ
പ്രദക്ഷിണം കരോമിത്വാം
പ്രസീദ പരമേശ്വരീ
ഓം ശ്രീ ചണ്ഡികായൈ നമഃ
പ്രദക്ഷിണാനി സമർപ്പയാമി
യാനി കാനിച പാപാനി
ജന്മാന്തര കൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ
ദിശാ നമസ്കാരം ചെയ്യുക
പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് .
കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ആത്മാർത്ഥമായി നന്ദി പറയുക .
മന്ത്രം- ഓം സൂര്യായ നമഃ
അഗ്നികോൺ
( തെക്ക്- കിഴക്ക് ഭാഗം )
നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക .
സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയു ള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക .
ഓം അഗ്നയേ നമ
തെക്കു ഭാഗം
നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും
വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക .
ഓം പിതൃഭ്യോ നമഃ
നീ ര്റ്തി കോൺ -
( തെക്ക് പടിഞ്ഞാറ് ഭാഗം )
നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ
പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക .
ഓം വരുണായനമഃ
വായുകോൺ
( പടിഞ്ഞാറ് വടക്ക് ഭാഗം )
തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമി യിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക .
ഓാം വായവേ നമഃ
വടക്ക് ഭാഗം :
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക .
ഓം സോമായ നമഃ
ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:
ഈശാന കോൺ
( വടക്കുകിഴക്ക് )
ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം വെൻ സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .
ഓം ഈശാനായ നമ :
വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '
എല്ലാവർക്കും തീർത്ഥവും
പുഷ്പവും
പ്രസാദം കൊടുക്കുക
പീഠത്തിൽ നിന്ന് ഒരു പൂവെടുത്ത്
ഘ്രാണിക്കുക (മണപ്പിക്കുക ) ദേവിയുടെ വർദ്ധിച്ച ചൈതന്യം
തന്റെ ശരീരത്തിൽ ലയിക്കുന്നത് അനുഭവിക്കുക
കണ്ണുകൾ അടച്ചു വെച്ച് താൻ ദേവി ആയി
എന്ന് അനുഭവിക്കുക
ശരീരത്തിലെ ഉയർന്ന ഊർജ്ജാവസ്ഥ ശ്രദ്ധിക്കുക
ആനന്ദം അനുഭവിക്കുക
കഴിയുന്നത്ര സമയം ആ ധ്യാനാവസ്ഥയിൽ
ഇരിക്കുക
നിർവ്വാണാഷ്ടകം
ശേഷം
എല്ലാവരും ചേർന്ന്
ഭജനകൾ പാടുക
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ, പൂജ ഉപാസന ക്രമങ്ങളുടെ എല്ലാ അധികാരങ്ങളും ഭാരതീയ ധർമ്മ പ്രചാര സഭയിൽ മാത്രം നിക്ഷിപ്തമാണ്
പൂജ ഭാഗങ്ങൾ പൂർണമായോ ഭാഗികമായോ കോപ്പി ചെയ്യാൻ പാടുള്ളതല്ല
പൂജ ഉപാസന ക്രമത്തിൽ
മന്ത്രദീക്ഷക്കും ഉച്ചാരണത്തിനും
വളരെ പ്രാധാന്യമുണ്ട് .അതുകൊണ്ടുതന്നെ ഈ നോട്ട് വായിച്ചു മാത്രം പരിശീലനം ചെയ്യരുത് ഓരോ അക്രമങ്ങളുടെയും ഡെമൊവീഡിയോ ഭാരതീയ ധർമ്മ പ്രചാര സഭ യിൽ ലഭ്യമാണ് സഭയുമായി ബന്ധപ്പെട്ട വീഡിയോ കണ്ടു കൃത്യമായി പഠിച്ചതിനു ശേഷം മാത്രം പരിശീലിക്കേണ്ടതാണ്
സംയോജകൻ
ഭാരതീയ ധർമ്മ പ്രചാര സഭ
9946740888
Comments
Post a Comment