എന്താണ് ഒരു പൂജ ചെയ്യുമ്പോൾ സംഭവിക്കുന്നത്?

*എന്താണ് ഒരു പൂജ ചെയ്യുമ്പോൾ സംഭവിക്കുന്നത് ?*
ആദ്യം എന്താണ് പൂജ എന്ന് നോക്കാം !

ഭാരതീയ ആദ്ധ്യാത്മിക വിജ്ഞാന രംഗത്തെ രണ്ട് സുപ്രധാന പിരിവുകളാണ് ശ്രുതിയും, ആഗമവും!
ആഗമം ശിവൻ പാർവ്വതിക്ക് ഉപദേശിക്കുന്ന രീതിയിലാണ് !

64 തന്ത്രങ്ങളിലൂടെ ധർമ്മാർത്ഥ കാമ മോക്ഷങ്ങൾ ഉപാധികളില്ലാതെ എല്ലാ മനുഷ്യർക്കും എങ്ങനെ നേടാം   എന്ന് പറയുമ്പോൾ; ശാരീരികവും മാനസീകവുമായി, ഇന്നത്തെ ചുറ്റുപാടിൽ ഈ പ്രകൃതിയോടിണങ്ങി ഒന്നായി ചേർന്ന് എങ്ങിനെ ലക്ഷ്യത്തിലെത്താം എന്ന ചിന്തയിൽ  നിന്നാണ് പൂജ എന്ന ക്രിയാ പദ്ധതി രൂപം കൊള്ളുന്നത്!

*പു-കാര: സാക്ഷാത് പുരുഷഃ*
*ജായാ സ്തു പ്രകൃതീ സ്വയം*
*തയോഃ ഐക്യ സന്ധാനം പൂജാ ഇത്യഭി ധീയതേ!!*
പ്രകൃതിമാനായിരുന്നു കൊണ്ട് തന്നിലെ ചൈതന്യത്തെ അറിയുക!
അത് തന്നെയാണ് ജീവാത്മാ- പരമാത്മാ സംയോഗം എന്ന് സാംഖ്യയോഗവും പറയുന്നൂ!
നമ്മുടെ ചൈതന്യത്തെ (കുണ്ഡലിനീ ശക്തിയെ) ഉണർത്തി നാം പ്രപഞ്ച ബോധത്തോടു നാം സംവദിക്കുമ്പോൾ, നമുക്കാവശ്യമായ എല്ലാ വഴികളും തനിയെ തുറന്നു തരപ്പെടും!

ഈശ്വരൻ ഒന്നല്ലേ ഉള്ളൂ പിന്നെ എങ്ങനെ പല ഈശ്വരനെ പൂജിക്കുന്നത് ?

*ദേഹോ - ദേവാലയ പോക്തോ!*
*ജീവോ ദേവഃ സനാതനഃ*
ഈ ദേഹമാകുന്ന ദേവാലയത്തിനകത്തെ ജീവൻ എന്ന ചൈതന്യത്തെ തന്നെയാണ് നാം പൂജിക്കുന്നത്!

*ത്യജേത് അജ്ഞാന നിർമ്മാല്യം!*
ഈ ശരീരം ഒരു പാഴ് വസ്തുവാണെന്നും ,
അശുദ്ധമാണെന്നുമുള്ള അജ്ഞാനത്തെ കളയുക!

*സോ/ഹം ഭാവേന പൂജയേത്!*
ഏത് ദേവതയാണോ പൂജിക്കപ്പെടുന്നത് അത് നമ്മുടെ ജീവ ചൈതന്യം തന്നെയാണ്, എന്നുള്ള ഉറപ്പോടു കൂടി വേണം പൂജിക്കാൻ!
ദേവിയോ, ദേവനോ നമ്മിൽ നിന്ന് അഭിന്നമായ അന്യഗ്രഹ ജീവികളല്ല!
എല്ലാ ജീവ ജാലങ്ങളിലും ഉള്ള ജീവ ചൈതന്യത്തെ തൻ്റെ ഉള്ളിൽ പ്രകാശിച്ചു കാണുന്ന, ഏക ഈശ്വരത്വത്തിൻ്റെ പ്രതിഫലനം മാത്രമാണ് നമ്മുടെ ദേവത !

തന്നെ പൂജിക്കുന്ന വരെ മാത്രം അനുഗ്രഹിക്കുകയും, അവർക്ക് സമ്പൽസമൃദ്ധി നൽകുകയും, തന്നെ പൂജിക്കാത്ത വരെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്ന ദേവത എങ്ങനെ സമത്വത്തിന്റെ പ്രതിരൂപം  ആവും?

നാം എപ്പോഴും ഒരു പോലെയാണോ?
ഓരോ സാഹചര്യങ്ങൾക്കനുസരിച്ചല്ലേ നാം പ്രതികരിക്കാറ്?
അതു പോലെ നമ്മുടെ നല്ല ചിന്തകളെ പ്രേരിപ്പിക്കുകയും , അരുതാത്തതിന് വിലക്കുകയും ചെയ്യുന്ന നമ്മുടെ അന്തരാത്മാവ് തന്നെയാണത് !
സമഭാവനയോടെ കാണാൻ നാം ശ്രമിക്കുമ്പോൾ ഈ ചോദ്യം നമ്മുടെ വിവരക്കേടാണെന്ന് മനസ്സിലാകും!

*തത്ത്വമസി,* 
*അയമാത്മാ ബ്രഹ്മ,* 
ഞാൻ ഈശ്വരൻ തന്നെയാണ് ഈശ്വരനും ഞാനും രണ്ടല്ല 
തുടങ്ങിയ അഭിപ്രായങ്ങളാണ് ഹൈന്ദവ ദർശനങ്ങളിൽ ശക്തമായ വേദത്തിന്റെ അഭിപ്രായം
അപ്പോൾ നമ്മൾ മറ്റൊരു ദേവതയെ ആരാധിക്കുന്നത് ശരിയാണോ അത് എങ്ങനെയാണ് ശരിയാവുക?

നമ്മുടെ ചിന്തകളുടെ പ്രതിഫലനം തന്നെയാണ് മന്ത്രങ്ങൾ , മന്ത്രത്തിൻ്റെ തരംഗങ്ങളാണ് ഒരു ദേവതാ മണ്ഡലത്തെ സൃഷ്ടിക്കുന്നത്!
നമ്മുടെ തലച്ചോറിലെ ലക്ഷോപലക്ഷം വരുന്ന പ്രണാളികളിൽ , നമുക്ക് ഓരോ സാഹചര്യത്തിലും സഹായകമാകുന്ന രീതിയിൽ ചിന്തയെ , വാക്കുകളെ , കർമ്മത്തെ പ്രചോദിപ്പിക്കുന്ന ഓരോ ദേവതകളുണ്ട് !
വേദാന്ത പ്രോക്തമായ ഏകേശ്വര സിദ്ധാന്തത്തിൽ നിന്നും മുപ്പത്തി മുക്കോടി ദേവതാ സങ്കൽപ്പങ്ങൾ അങ്ങിനെ ഉണ്ടായതാണ്!
അതാത് സാഹചര്യങ്ങൾക്കനുസരിച്ച് , അതിനുള്ള ഊർജ്ജം നേടിയെടുക്കാനാണ് പല തരം സങ്കല്പങ്ങൾ!

തുടങ്ങിയ അനേകം ചോദ്യങ്ങൾ കാലാകാലങ്ങളായി നമ്മുടെ മനസ്സിൽ ഉള്ളതാണ്

പലരും ധരിച്ചു വെച്ചിരിക്കുന്നത്  മേഘങ്ങൾക്ക് അപ്പുറത്ത് വസിക്കുന്ന ഒരുപാട് അത്ഭുത പ്രവർത്തി ചെയ്യാൻ കഴിവുള്ള ഒരു ദേവതയെ പൂജയിലൂടെ സന്തോഷിപ്പിച്ച്  അനുഗ്രഹം വാങ്ങി നമ്മുടെ കാര്യങ്ങൾ നേടിയെടുക്കുന്ന ഒരു സൂത്രപ്പണിയാണ് പൂജ എന്നാണ്...!

എന്നാൽ പൂജയ്ക്ക് പിന്നിൽ അതിശക്തമായ  തത്വ ശാസ്ത്രമുണ്ട്.

*മഹാലക്ഷ്മി ഉപാസനയിലൂടെ എങ്ങനെയാണ് പ്രപഞ്ചത്തിലെ സമൃദ്ധി നമ്മളിലേക്ക് വരുന്നത് എന്ന് നിങ്ങൾക്ക് അറിയണ്ടേ ?*

ലക്ഷണമൊത്തവളായതിനാലാണ് ആ ദേവിക്ക് *ലക്ഷ്മീ* എന്ന് പേര്!
സ്ത്രീ സൗന്ദര്യത്തിൻ്റെയും, സ്വഭാവ ഗുണത്തിൻ്റെയും, അണിഞ്ഞൊരുങ്ങിയ ദേവിയുടെ ആടയാഭരണങ്ങൾ സമ്പത് സമൃദ്ധിയെയും ആണ് പ്രതിനിധീകരിക്കുന്നത്, ദേവി ഇരിക്കുന്നതും, രണ്ട് കൈകളിൽ ഏന്തിയിരിക്കുന്നതും ചെന്താമര പൂവ്വാണ്, നവ നിധികളിലെ പത്മ നിധി  മഹാലക്ഷ്മിയിലും, ശംഖനിധി കുബേരനിലും ആണ് ഉള്ളത് !
നമുക്കാവശ്യമായ അത്രയും നന്മയുടെ വിളനിലമാണ് ഭഗവതി.
ദേവിയെ നമ്മുടെ ഹൃദയത്തിൽ ആരാധിച്ച് കൂടുതൽ സമ്പത് സമൃദ്ധിയും, ആരോഗ്യവും, നമുക്ക് നേടാം...

Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

sreevidyopasana kaalyakrithyam