പാദുകാ പഞ്ചക സ്തോത്രം

 പാദുകാപഞ്ചക സ്തോത്രം
1.
"ബ്രഹ്മരന്ധ്ര സരസീരൂഹോദരെ !
നിത്യലഗ്നമവദാതമത്‌ഭുതം !!
കുണ്ഡലിവിവര കാണ്ഡമന്ദിതം !
ദ്വാദശാർണ്ണ സരസീരുഹം ഭജേ !!"

ബ്രഹ്മരന്ധ്രത്തിലെ സഹസ്രാരപദ്മത്തിന്റെ കർണികാമദ്ധൃത്തിൽ കുണ്ഡലിനിയുടെ സഞ്ചാരപഥമായ സുഷ്മ്നയുടെ അറ്റത്തുള്ള 12 ഇതളുകൾ വിരിഞ്ഞ താമരയെ ഭജിക്കുന്നു. 
താമര പരിപൂർണവികസത്തിന്റെ സൂചകമാണ്. 12 അക്ഷരങ്ങൾ ഗുരുപാദുകാ മന്ത്രത്തെ സൂചിപ്പിക്കുന്നു.

2.
"തസ്യ കന്ദളിത കർണികാപുടേ !
ക്നുപ്തരേഖ മകഥാദി രേഖയാ !!
കോണലക്ഷിത ഹ-ള-ക്ഷ മണ്ഡലി !
ഭാവലക്ഷ്യമബലാലയം ഭജേ !!"

അവയുടെ കർണികാപുടത്തിലെ കോണുകളിൽ ഹ-ള-ക്ഷ എന്നീ അക്ഷരങ്ങൾ ശോഭിക്കുന്ന, അ-ക-ഥ ത്രികോണം. 
അ മുതൽ അ: വരെ 16 അക്ഷരങ്ങൾ ഉള്ള ഒന്നാം ഭാഗം, 
ക മുതൽ ത വരെ 16 അക്ഷരങ്ങൾ ഉള്ള രണ്ടാം ഭാഗം, 
ഥ മുതൽ സ വരെ 16 അക്ഷരങ്ങൾ ഉള്ള മൂന്നാം ഭാഗം, 
കോണുകളിൽ ഹ ള ക്ഷ എന്നീ അക്ഷരങ്ങളും. അങ്ങിനെയുള്ള പരാശക്തിയുടെ കാമകലാരൂപമായ ആലായത്തെ ഭജിക്കുന്നു.

3.
"തത് പുടേ പടുതഡിത് കഡാരിമ !
സ്പർദ്ധമാനമണി പാടലപ്രഭം !!
ചിന്തയാമി ഹൃദി ചിൻമയം വപുർ !
നാദബിന്ദു മണിപീഠ മണ്ഡലം !!"

അ-ക-ഥാദി ത്രികോണത്തിന്റെ മദ്ധ്യത്തിൽ 
പാടലവര്ണമായ ശോഭയോടെ തിളങ്ങുന്ന നാദ-ബിന്ദു മണിപീഠ മണ്ഡലത്തെ ഞാൻ കാണുന്നു.

നാദത്തിന്റെ വെണ്മയും ബിന്ദുവിന്റെ ചുവപ്പും ചേരുന്നത് ശിവ ശക്ത്യാത്മകം ആയ പാടലപ്രഭ.

4. 
"ഊർദ്ധ്വമസ്യ  ഹുതഭുക്ശിഖാത്രയം !
തദ്വിലാസ പരിഭ്യം ഹണാസ്പദം !!
വിശ്വഘസ്മരമ ഹച്ചിദോത് കടം !
വ്യാമൃശാമിയുഗമാദി ഹംസയോ !!

മണിപീഠ മണ്ഡലത്തിന്റെ മുകളിൽ ഉള്ള വഹ്നി സൂര്യ ചന്ദ്ര രേഖകൾ, അവയുടെ പ്രകാശപൂരത്തിൽ വിശ്വത്തെ മുഴുവൻ ലീനമാക്കുന്ന ആദി"ഹംസ" മിഥുനങ്ങളെ ഞാൻ കാണുന്നു. 

5.
"തത്രനാഥ ചരണാരവിന്ദയോ 
കുങ്കുമാസവ പരിമരന്ദയോ !
ദ്വന്ദമിന്ദുമകരന്ദശീതളം
മാനസം സ്മരതി മംഗളാസ്പദം !!

ആ ത്രികോണ മദ്ധ്യത്തിൽ കുങ്കുമ ലേപനത്തിൽ മുങ്ങിയ, ചന്ദ്രശീതളിമ പരത്തുന്ന,  സർവ മംഗളങ്ങളുടെയും ഉറവിടമായ ഗുരുനാഥ്‌ന്റെ പാദുകങ്ങളെ ഞാൻ സ്മരിക്കുന്നു.

6.
"നിഷക്ത  മണിപാദുകാ നിയമിതൗഘ കോലാഹലം !
സ്പുരത്‌  കിസലയാരുണം നഖസമുല്ലസച്ചന്ദ്രകം !!
പരാമൃത സരോവരോദിത സരോജ സദ്രോചിഷം !
ഭജാമി ശിരസിസ്ഥിതം ഗുരുപാദാരവിന്ദദ്വയം !!"

വെളിച്ചം അന്ധകാരത്തെ അനായാസേന ആകറ്റുന്നപോലെ ശിഷ്യന്റെ സകല പാപങ്ങളളേയും ഹനിക്കുന്ന ഗുരുനാഥന്റെ മുത്തുകൾ പതിച്ച പാദുകകൾ പരാമൃതസാഗരത്തിലെ താമരകളെ പോലെ ശോഭിക്കുന്നു. ആ പാദാരവിന്ദങ്ങളെ ഞാൻ സ്മരിക്കുന്നു. 

7.
"പാദുകാപഞ്ചക സ്തോത്രം പഞ്ചവക്ത്രാദ്  വിനിർഗതം !
ഷഡാമ്നായഫലപ്രദം
പ്രപഞ്ചേ ചാതിദുർലഭം !!"

പാദുകാ പഞ്ചക സ്തോത്രം ശിവന്റെ അഞ്ചു മുഖങ്ങളിൽ നിന്നും ഉത്ഭവിച്ചതും ആറ് ആമ്നായങ്ങളിലും പ്രവർത്തിക്കുന്നതും പ്രപഞ്ചത്തിൽ തന്നെ ദുർലഭവും ആകുന്നു.

ഇതാണ് ഗുരുപാദുകയുടെ ധ്യാന സ്വരൂപം. 

ഒരിക്കൽ ഇത് പ്രകാശിച്ചു കഴിഞ്ഞാൽ ശിഷ്യൻ നിത്യ നൂതനമായ ഉണ്മയുടെ ലോകത്ത് പ്രവേശിക്കുകയാണ്. ശിഷ്യന്റെ ഇനിയുള്ള  കർമ്മങ്ങളൊക്കെയും ഈ പാദുകയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. 

ശ്രീചക്രപൂജയിൽ ഈ മണ്ഡലം ആണ് വിശേഷാർഘ്യത്തിൽ യജിക്കുന്നത്‌. അതിന്റെ പരിണിതരൂപം ആണ് പ്രത്യക്ഷ ശ്രീചക്രം.

ഗുരുപാദുക ഷഡാമ്നായ ഫലപ്രദം 
ആകുന്നു.  


Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

sreevidyopasana kaalyakrithyam