രണ്ടു തരം ബുദ്ധൻമാർ
ബുദ്ധൻ പറയുന്നത് ഈ ലോകത്തിൽ രണ്ടു തരത്തിൽ പ്രബുദ്ധരായിത്തീർന്നവരുണ്ടെന്നാണ്. തന്റെ സമീപനത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം തികച്ചും ശാസ്ത്രീയമാണ്. അദ്ദേഹത്തിന്റെ വിഭജനം ഏറ്റവും പ്രാധാന്യമുള്ളതാണ്. അദ്ദേഹത്തിന് മുൻപോ, അദ്ദേഹത്തിന് ശേഷമോ, ആരും തന്നെ അത് പറഞ്ഞിട്ടില്ല. പ്രബുദ്ധരായവരുടെ ആദ്യ വിഭാഗത്തെ അദ്ദേഹം വിളിക്കുന്നത് 'അർഹതർ 'എന്നാണ്. ഒരു അർഹതനെന്നാൽ ഒരു മിസ്റ്റിക്കാണ് ; അയാൾ അറിഞ്ഞുകഴിഞ്ഞവനാണ്. അയാൾ അക്കരെ എത്തിച്ചേർന്നവനാണ്. എന്നാലയാൾ മറ്റുള്ളവരെക്കുറിച്ച് ഒട്ടും തന്നെ താല്പര്യമില്ലാത്തവനാണ്. അയാൾ വഴി കണ്ടെത്തിക്കഴിഞ്ഞു. അയാൾ സ്വഗൃഹം പൂകിക്കഴിഞ്ഞു. ഇപ്പോഴും തേടുകയും അന്വേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരായ മറ്റുള്ളവരെക്കുറിച്ച് അയാൾ ഒട്ടും തന്നെ ശ്രദ്ധിക്കുന്നില്ല. കാരണം അയാളുടെ ധാരണ ഇതാണ് : അവർ ആത്മാർത്ഥമായി തേടുകയും അന്വേഷിക്കുകയും ചെയ്യുകയാണെങ്കിൽ ആ വഴി അവർ സ്വയം കണ്ടെത്തിക്കൊള്ളും. അവർ യഥാർത്ഥ സാധകരല്ലായെങ്കിൽ ആർക്കും തന്നെ അവരെ യാഥാർത്ഥ സാധകരാക്കാൻ സാധ്യവുമല്ല. അതിനാൽ യാതൊരു സഹായവുമാവശ്യമില്ല. അർഹതൻ ആരെയും തന്നെ സഹായിക്കുകയില്ല. അയാൾ തനിയേ സഞ്ചരിച്ചവനാണ്, ഓരോരുത്തർക്കും തനിയേ സഞ്ചരിക്കേണ്ടിവരുമെന്നും അയാൾക്കറിയാം.
പ്രബുദ്ധത നേടിയ ഒരാൾ ബോധോദയം നേടിയ എല്ലാവരുടെയും സമകാലീനരായിരിക്കും. അവിടെ സമയത്തിന് പ്രസക്തിയില്ല. അതുകൊണ്ടാണ്, ഞാൻ ബുദ്ധന്റെ സമകാലീനനാണെന്ന്, ജീസസിന്റെ സമകാലീനനാണെന്ന്, സരതുഷ്ട്രന്റെ സമകാലീനനാനാണെന്ന്, സരതുഷ്ട്രന്റെ സമകാലീനനാണെന്ന്, ലാവോത്സുവിന്റ സമകാലീനനാണെന്ന് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരിക്കൽ നിങ്ങളറിഞ്ഞുകഴിഞ്ഞാൽ പിന്നെ, നിങ്ങൾ അറിഞ്ഞുകഴിഞ്ഞവരായ എല്ലാവരുടെയും സമകാലീനനായിത്തീരും. സമയത്തിന്റേതായ എല്ലാ ചെറിയ ഇടവേളകളും അപ്രത്യക്ഷമാകും, അവ അത്രക്കും നിസ്സാരമാണ്. രണ്ടായിരത്തഞ്ഞൂറു വർഷങ്ങൾ യാതൊരു വിത്യാസവുമവിടെ ഉണ്ടാക്കുകയില്ല. അതുകൊണ്ടാണ് പൗരസ്ത്യരായ നാം സമയത്തെക്കുറിച്ചധികമൊന്നും വേവലാതിപ്പെടാതിരിക്കുന്നത്. കൃഷ്ണനെന്നാണ് ജനിച്ചതെന്ന് ആർക്കും തന്നെ അറിഞ്ഞുകൂടാ. കൃഷ്ണന്റെ പേരിലും വേണമെങ്കിൽ നമുക്കൊരു കലണ്ടർ സൃഷ്ടിച്ചെടുക്കാമായിരുന്നു --കൃഷ്ണനുമുമ്പ്, കൃഷ്ണനുശേഷം എന്നിങ്ങനെ. നമുക്കൊരു ചരിത്രമുണ്ടാക്കുന്നതിന് കഴിയുമായിരുന്നു. തീർച്ചയായും കൃഷ്ണൻ ജീസസിനെക്കാൾ ചുരുങ്ങിയത് മൂവായിരം വർഷങ്ങളെങ്കിലും മുമ്പ് ജീവിച്ചിരുന്നിരിക്കണം. അതിനാൽ അദ്ദേഹത്തിന്റെ കലണ്ടർ ഇന്നത്തേതിൽ നിന്ന് അയ്യായിരം വർഷങ്ങളെങ്കിലും പഴക്കമുള്ളതാകുമായിരുന്നു. എന്നാൽ നാം ഒരിക്കലും അതേക്കുറിച്ച് ശ്രദ്ധിച്ചിട്ടില്ല. ജൈനമതസ്ഥാപകനായ ആദിനാഥൻ എന്നാണ് ജനിച്ചതെന്നോ എന്നാണ് മരിച്ചതെന്നോ ആർക്കും തന്നെയറിഞ്ഞുകൂടാ. അദ്ദേഹം കൃഷ്ണനെക്കാൾ ചുരുങ്ങിയത് അയ്യായിരം വർഷങ്ങളെങ്കിലും മുമ്പായിരിക്കണം ജനിച്ചത്. നമുക്കൊരു കലണ്ടറുണ്ടായിരുന്നുവെങ്കിൽ, അപ്പോൾ അദ്ദേഹത്തിന്റെ കലണ്ടറിന് ചുരുങ്ങിയ പക്ഷം പതിനായിരം വർഷമെങ്കിലും പഴക്കമുണ്ടായിരിക്കണം 'ചുരുങ്ങിയ പക്ഷം ' എന്ന് മാത്രമാണ് ഞാൻ പറയുന്നത്. ജൈനന്മാർ പറയുന്നത് അദ്ദേഹം കുറേക്കൂടി പ്രായമുള്ളവനാണ് എന്നാണ്.
എന്നാൽ നാം ചരിത്രത്തെ സൃഷ്ടിച്ചെടുത്തിട്ടില്ല. നാം ചരിത്രമെഴുതിയിട്ടില്ല. അതിന്റെ ലളിതമായ കാരണമിതാണ് ; അതിനെക്കുറിച്ചെഴുതുവാൻ യോഗ്യതയുള്ള വ്യക്തികൾ അവർ സമയത്തിനപ്പുറത്തേക്ക് അപ്രത്യക്ഷമായിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം സമയമെന്നത് അപ്രസക്തമായിക്കഴിഞ്ഞു. അതിനെക്കുറിച്ചെഴുതുന്നതിന് യാതൊരു യോഗ്യതയുമില്ലാത്തവരായ ആളുകളാണ്, അവർ മാത്രമാണ് സമയത്തിന്റേതായ ലോകത്തിൽ വളരെയധികം ഒച്ചപ്പാടുണ്ടാക്കുന്നത്. ചെങ്കിസ്ഖാൻ, തൈമൂർ, അഡോൾഫ് ഹിറ്റ്ലർ, ജോസഫ് സ്റ്റാലിൻ, അയൊത്തുള്ള ഖോമേനിമാർ, ഈ ആളുകളാണ് സമയത്തിന്റേതായ ലോകത്തിൽ കൂടുതൽ ഒച്ചയും ബഹളവും ഉണ്ടാക്കുന്നത്. ഒരു ബുദ്ധനോ, ഒരു കൃഷ്ണനോ, ഒരു ജീസ്സസോ, ഒരു സരതുഷ്ട്രനോ അവിടെ യാതൊരു തെളിവുകളുമവശേഷിപ്പിക്കുകയില്ല, യാതൊരടയാളവും ബാക്കിവയ്ക്കാതെ അവർ അപ്രത്യക്ഷരാകും. അവർ തീർത്തും വ്യത്യസ്തമായ തരത്തിലുള്ള ചരിത്രത്തിന്റെ, ഐഹികമല്ലാത്തതായ ചരിത്രത്തിന്റെ ഭാഗമായിരിക്കണമവർ.
അർഹതൻ എന്നാൽ അക്കരെയെത്തിക്കഴിഞ്ഞവൻ തന്നെയാണ്, എന്നാൽ, മറ്റുള്ളവരെക്കുറിച്ച് താല്പര്യമില്ലാത്തവനാണ്, മിക്കവാറും നിർവികാരൻ, ഒരു തരിപോലും ശ്രദ്ധിക്കാത്തവൻ.
ബോധിസ്വത്വർ ആണ് രണ്ടാമത്തെ വിഭാഗം. ഒരു നിഗൂഢവാദി മാത്രമല്ല ഒരു ഗുരു കൂടിയിരിക്കുന്നവനാണ് ഒരു ബോധിസ്വത്വൻ ; സ്വയം അറിഞ്ഞവൻ മാത്രമല്ല, അത് മറ്റുള്ളവരെ അറിയിക്കുന്നതിന് കൂടി ശ്രമിക്കുന്നവനാണ്. ഒരു ബോധിസ്വത്വന്റെ പ്രവൃത്തനം എത്രയോ കൂടുതൽ ബുദ്ധിമുട്ടുള്ളതാണ്. അർഹതന്റെ അവസ്ഥ കുറെ കൂടി ഭേദമാണ്. ഒരു ബോധിസ്വത്വന് എല്ലാ വിധ ചിത്തഭ്രമങ്ങളോടും മല്ലിടേണ്ടിവരും. ഒരു ബോധിസ്വത്വന് നിങ്ങളെവിടെയാണോ ആ ചെളിയിലേക്ക്, പോകേണ്ടതായിവരും. കാരണം അതുമാത്രമാണ് നിങ്ങളെ പുറത്തേക്ക് കൊണ്ടുവരുന്നതിനും സഹായിക്കുന്നതിനുമുള്ള ഏക മാർഗ്ഗം.
പുസ്തകം :--നർമ്മത്തിലൂടെ ദൈവത്തിലേക്ക്
🍇ഓഷോ🍇 ഓഷോ🍇
Comments
Post a Comment