സന്ധ്യാവന്ദനം ക്രമം

ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ സന്ധ്യാവന്ദനം  ക്രമം
 *ആചമനം* 

വലതുകൈ ഗോകർണമുദ്രയിൽ പിടിച്ച് കിണ്ടിയിൽ നിന്ന് സ്വല്പം വെള്ളമെടുത്ത് ഇനി പറയുന്ന മന്ത്രങ്ങളാൽ കുടിക്കുക.

1
"ഓം ഭൂ: ഋഗ്വേദാത്മനേ ബ്രഹ്മണേ സ്വാഹാ" 
2
"ഓം ഭുവഃ യജുർവേദാത്മനേ വിഷ്ണവേ സ്വാഹാ" 
3
"ഓം സ്വഃ സാമവേദാത്മനേ രുദ്രായ സ്വാഹാ" 

ശേഷം സ്വല്പം വെള്ളമെടുത്ത് 
കർണ്ണാദി കർണ്ണാന്തം  വലത്തു നിന്ന് ഇടത്തോട്ട് തുടയ്ക്കുക
1
"ഓം ഭൂർഭുവസ്സ്വരോം അഥർവാംഗിരസേഭ്യോ നമഃ"
 2
"ഓം ഇതിഹാസ പുരാണേഭ്യോ നമഃ" 

സ്വല്പം വെള്ളമെടുത്ത്
നെറ്റിയിൽ നിന്നും താഴോട്ട് തുടയ്ക്കുക
"ഓം അഗ്നയേ നമഃ" 

ശേഷം
മോതിരവിരലഗ്രവും പെരുവിരലഗ്രവും കൊണ്ട് വെള്ളം തൊട്ട് അതാത് അംഗങ്ങളിൽ സ്പർശിക്കുക

വലതുകണ്ണിൽ
"ഓം സൂര്യായ നമഃ" 

ഇടതു കണ്ണിൽ
"ഓം സോമായ നമഃ" 

വലത് മൂക്കിൽ
"ഓം അശ്വിഭ്യോ നമഃ"

ഇടത് മൂക്കിൽ
"ഓം അശ്വിഭ്യോ നമഃ"

 വലത് ചെവിയിൽ
"ഓം ദിഗ്ഭ്യോ നമഃ" 

ഇടത് ചെവിയിൽ
"ഓം ദിഗ്ഭ്യോ നമഃ" 

ചെറുവിരൽ ഒഴികെയുള്ള വിരലുകൾ ചേർത്ത് ഹൃദയത്തിൽ സ്പർശിക്കുക
"ഓം ജീവാത്മനേ നമഃ" 

എല്ലാ വിരലുകളും ചേർത്ത് മൂർദ്ധാവിൽ സ്പർശിക്കുക
"ഓം പരമാത്മനേ നമഃ" 

ശേഷം
ആപോഹിഷ്ഠാദി മൂന്ന് ഋക്കുകൾചൊല്ലി തളിക്കുക:-

1. ആപോ ഹി ഷ്ഠാ മയോ ഭുവസ്താ ന ഊർജ്ജേ
ദധാതന, മഹേ രണായ ചക്ഷസേ  

2. യോ വശ്ശിവതമോ 
രസസ്തസ്യ 
ഭാജയതേ ഹ നഃ 
ഉശതീരിവ മാതരഃ

3. തസ്മാ അരം ഗമാമ വോ 
യസ്യ ക്ഷയായ ജിന്വഥ 
ആപോ ജനയഥാ ച നഃ

ശേഷം
ഗോകർണ്ണമുദ്രയിൽ വെള്ളമെടുത്ത് മന്ത്രം ചൊല്ലി കുടിക്കുക

“സൂര്യശ്ച മാ മന്യുശ്ച മന്യുപതയശ്ച 
മന്യുകൃതേഭ്യ:
പാപേഭ്യോ രക്ഷന്താം 
യദ്രാത്ര്യാ പാപമകാരിഷം
മനസാ വാചാ കർമ്മണാ ഹസ്താഭ്യാം പദ്ഭ്യാമുദരേണ ശിശ്നാ രാത്രി
സ്തദവലുമ്പതു
യദ്കിഞ്ച ദുരിതം മയി, 
ഇദമഹം
മാമമൃതയോനൗ 
സൂര്യേ ജ്യോതിഷി 
ജുഹോമി സ്വാഹാ"
 
(കൈ കഴുകുക)

ശേഷം 4 ഋക്കുകളാൽ 
ചൊല്ലി തളിക്കുക.
1
ദധിക്രാവ്ണോ അകാരിഷം ജിഷ്ണോരശ്വസ്യ 
വാജിന: 
സുരഭി നോ മുഖാ കരൽ പ്രണ  ആയൂങ്ഷി താരിഷൽ            
2
ആപോ ഹി ഷ്ഠാ മയോ
ഭുവസ്താ ന ഊർജ്ജേ
ദധാതന. മഹേ രണായ ചക്ഷസേ       
3
യോ വ:ശ്ശിവതമോ രസസ്തസ്യ ഭാജയതേ  ഹ ന : 
ഉശതീരിവ മാതര:
4
തസ്മാ അരം ഗമാമ വോ 
യസ്യ ക്ഷയായ  ജിന്വഥ
ആപോ ജനയഥാ ച നഃ

ശേഷം
(കിഴക്കോട്ട്  തിരിഞ്ഞു  നിന്ന്) രണ്ടു കയ്യിലും വെള്ളമെടുത്ത്,
ഗായത്രി ജപിച്ച്  സൂര്യഭഗവാന് മൂന്നു  തവണ അർഘ്യം ചെയ്യുക.

"ഓം ഭൂർഭുവഃസ്വഃ
 തൽസവിതുർവരേണ്യം 
ഭർഗോ ദേവസ്യ ധീമഹി 
ധിയോ യോ ന:
 പ്രചോദയാത്" (3 )

ഒരു പ്രാവശ്യം തുഷ്ണി  ഭാവേന അർഘ്യം ചെയ്യുക   
(മൗനമായി)

വീണ്ടും രണ്ടു കയ്യിലും വെള്ളമെടുത്ത് മന്ത്രം ചൊല്ലി ഒരു പ്രാവശ്യം ആത്മപ്രദക്ഷിണം ചെയ്ത്  സമർപ്പിക്കുക.

"ഓം ആപോ ജ്യോതീ രസോfമൃതം 
ബ്രഹ്മ ഭൂർഭുവസ്സ്വരോമ്"

ശേഷം മൂന്നു തവണ വീതം തർപ്പണം ചെയ്യുക.

കൈക്കുമ്പിളിൽ  വെള്ളമെടുത്ത് രണ്ടു കൈകളുടെ നടുവിലൂടെ  ഒഴിക്കുക.        ,

"ദേവാങ്സ്തർപ്പയാമി (3)
ദേവഗണാങ്  സ്തർപ്പയാമി(3)
  
കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുന്നോട്ട് ഒഴിക്കുക.   

“ഋഷീങ്സ്തർപ്പയാമി(3)   
ഋഷിഗണാങ്  സ്തർപ്പയാമി (3) 
 
കൈക്കുമ്പിളിൽ  വെള്ളമെടുത്ത്  വലത്തേ ചൂണ്ടു വിരലിലൂടെ മുന്നോട്ട് ഒഴിക്കുക.

“പിതൃങ് സ്തർപ്പയാമി (3)   
പിതൃഗണാങ് സ്തർപ്പയാമി(3)                         

 ശേഷം
കൈക്കുമ്പിളിൽ വെള്ളം എടുത്ത് ഒരു തവണ വലതു കയ്യിലെ ചൂണ്ടു വിരലിലൂടെ  ഒഴിക്കുക.

ഊർജ്ജം വഹന്തീരമൃതം 
ഘൃതം മധു പയ: കീലാലമമൃതം  
സ്വധാ സ്ഥ പരിസ്രുതം മേ   
പിതൃങ്സ്തൃപ്യത  തൃപ്യത   തൃപ്യത (1)

 "ഓം  ഭൂർഭുവസ്സ്വരോമ് "
എന്ന് ചൊല്ലി ഒരു പ്രാവശ്യം ശരീരത്തിൽ വെള്ളം തളിക്കുക


സന്ധ്യാവന്ദനാംഗം ഗായത്രീജപം
 
"ബ്രഹ്മ ഋഷിഃ 
ദൈവീഗായത്രീ ഛന്ദഃ 
പരമാത്മാ ദേവതാ"
 
ഓ.................o

കൈകൂപ്പി ദശപ്രണവം ഒരു തവണ ജപിക്കുക.

"ഓം ഭുഃ ഓം ഭുവഃ ഓം സ്വഃ ഓം മഹഃ ഓം ജനഃ ഓം തപഃ ഓം സത്യം
ഓം തൽ സവിതുർ വരേണ്യം 
ഭർഗോ ദേവസ്യ ധീമഹി, 
ധിയോ യോ നഃ പ്രചോദയാൽ"

"ഓം ആപോ ജ്യോതീരസോfമൃതം ബ്രഹ്മ ഭൂർഭുവസ്സ്വരോം"

"ഗാഥിനോ വിശ്വാമിത്ര ഋഷിഃ 
ഗായത്രീ ഛന്ദഃ 
സവിതാ ദേവതാ"

ധ്യേയസ്സദാ സവിതൃ മണ്ഡലമദ്ധ്യവർത്തീ
നാരായണ: സരസിജാസന സന്നിവിഷ്ട:
കേയൂരവാൻ മകരകുണ്ഡലവാൻ കിരീടീ ഹാരീ ഹിരണ്മയവപുർധൃതശംഖചക്ര:


“ഓം ഭൂർഭുവഃസ്വ:
തൽസവിതുർവരേണ്യം 
ഭർഗ്ഗോ ദേവസ്യ ധീമഹി, 
ധിയോ യോ നഃ പ്രചോദയാൽ" (10)

“ഗാഥിനോ വിശ്വാമിത്ര ഋഷിഃ 
ഗായത്രീ ഛന്ദഃ 
സവിതാ ദേവതാ"


ഓ....... മ്...........(10)

"ബ്രഹ്മ ഋഷിഃ 
ദൈവീഗായത്രീ ഛന്ദഃ 
പരമാത്മാ ദേവതാ"

അഷ്ടാക്ഷരം 8 തവണ ജപിക്കുക)

സാധ്യനാരായണ ഋഷി:
ദൈവീഗായത്രീ ഛന്ദ:
പരമാത്മാ ദേവതാ

 *ഓം നമോ നാരായണായ (8)* 

സാധ്യനാരായണ ഋഷി:
ദൈവീഗായത്രീ ഛന്ദ:
പരമാത്മാ ദേവതാ


വാമദേവ ഋഷി:
പംക്തിശ്ഛന്ദഃ
സദാശിവരുദ്രോ ദേവതാ


 *ഓം നമഃ ശിവായ (8)* 

വാമദേവ ഋഷി:
പംക്തിശ്ഛന്ദ:
സദാശിവരുദ്രോ ദേവതാ

മുതിർന്നവരെ നമസ്കരിക്കുക

സന്ധ്യാവന്ദന ത്തിൽ ഉച്ചാരണം വളരെ പ്രധാനമാണ്  അതിനാൽ സന്ധ്യാവന്ദന ത്തിൻറെ ഡെമോ വീഡിയോ കണ്ടു പഠിച്ചതിനു ശേഷം മാത്രം പരിശീലിക്കുക

സന്ധ്യാവന്ദനത്തിൻറെ ഡെമോ വീഡിയോ ലഭിക്കാനായി ഭാരതീയ ധർമ്മ പ്രചാര സഭയുമായി  ബന്ധപ്പെടുക
9946740888

ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ, പൂജ ഉപാസന ക്രമങ്ങളുടെ എല്ലാ അധികാരങ്ങളും ഭാരതീയ ധർമ്മ പ്രചാര സഭയിൽ മാത്രം നിക്ഷിപ്തമാണ്


പൂജ ഭാഗങ്ങൾ പൂർണമായോ ഭാഗികമായോ കോപ്പി ചെയ്യാൻ പാടുള്ളതല്ല

പൂജ ഉപാസന ക്രമത്തിൽ
മന്ത്രദീക്ഷക്കും ഉച്ചാരണത്തിനും
വളരെ പ്രാധാന്യമുണ്ട് .അതുകൊണ്ടുതന്നെ ഈ നോട്ട് വായിച്ചു മാത്രം പരിശീലനം ചെയ്യരുത് ഓരോ അക്രമങ്ങളുടെയും ഡെമൊവീഡിയോ ഭാരതീയ ധർമ്മ പ്രചാര സഭ യിൽ ലഭ്യമാണ് സഭയുമായി ബന്ധപ്പെട്ട വീഡിയോ കണ്ടു കൃത്യമായി പഠിച്ചതിനു ശേഷം മാത്രം പരിശീലിക്കേണ്ടതാണ്

സംയോജകൻ
ഭാരതീയ ധർമ്മ പ്രചാര സഭ
9946740888

Comments

Popular posts from this blog

ശിവപൂജ ക്രമം

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം