പാർവ്വണശ്രാദ്ധം
പാർവ്വണശ്രാദ്ധം.
ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ പാർവ്വണശ്രാദ്ധം.
പ്രധാനമായും ശ്രാദ്ധ കർമ്മങ്ങൾ 5 രീതിയിൽ ആണ് ഉള്ളത്.
1. സപിണ്ഡീകരണ ശ്രാദ്ധം
ആരെങ്കിലും മരിച്ചുകഴിഞ്ഞാൽ 10 ദിവസം തുടർച്ചയായി ഇടുന്ന ബലിക്രിയ.
2.ഹിരണ്യശ്രാദ്ധം
അപകടത്തിലോ മറ്റേതെങ്കിലും കാരണത്താലോ അകാലമൃതി സംഭവിക്കുന്നവരുടെ മോക്ഷാർത്ഥം ചെയ്യുന്ന ശ്രാദ്ധം.
3.ആമശ്രാദ്ധം
അറിവോ , കഴിവോ ഇല്ലാത്തവർ വീടിന്റെ തെക്കേ മുറ്റത്ത് ചാണകം മെഴുകി രണ്ടുരുള പിതൃക്കളെ സ്മരിച്ച് വെയ്ക്കുന്നത്.
4. പാർവണശ്രാദ്ധം
അമാവാസിക്ക് സമസ്ത പിതൃക്കളുടെയും
അനുഗ്രഹത്തിനായി ചെയ്യുന്നത്.
5. ഏകോദിഷ്ട ശ്രാദ്ധം.
മരിച്ചുപോയ ഏതെങ്കിലും ഒരാളെ ഉദ്ദേശിച്ച് അദ്ദേഹം മരിച്ച തിഥിയോ നക്ഷത്രമോ ഓർത്തു വച്ച് വർഷാവർഷം അതാത് ദിവസം ചെയ്യുന്ന ശ്രാദ്ധം.
സമസ്ത പിതൃക്കളെയും ഉദ്ദേശിച്ചു കൊണ്ടുള്ള പാർവ്വണശ്രാദ്ധമാണ് ഇവിടെ ചെയ്യുന്നത്.
ഏറ്റവും ലളിതമായി, ഭംഗിയായി, ശാസ്ത്രീയമായി, ബലി ഇടാനുള്ള ക്രമമാണ് ഇവിടെ വിവരിക്കുന്നത് .
സ്വന്തം വീട്ടിൽ ബലികർമ്മം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.
ശ്രാദ്ധത്തിന് ഒരുക്കേണ്ട ക്രമം
എള്ള്, ചെറൂള, അക്ഷതം,
ചന്ദനം, കിണ്ടി ,തുളസി, ചോറുരുള,
കൂർച്ചം, പവിത്രം ഒരു ചാൺ നീളത്തിൽ മുറിച്ച 21 ദർഭപ്പുല്ല്
എന്നീ വസ്തുക്കൾ ഒരുക്കിവെക്കുക.
ഒരു നിലവിളക്കിൽ അഞ്ചു തിരിയിട്ട് കത്തിച്ചു വെച്ച്,സ്വസ്ഥമായി തെക്കോട്ട് തിരിഞ്ഞ്, ഏറ്റവും സുഖകരമായ രീതിയിൽ ഇരിയ്ക്കുക.
1. *ദേശകാല സങ്കല്പം*
കൈകൾ കൂപ്പി ഹൃദയത്തോടു ചേർത്തുവച്ച് കണ്ണുകൾ അടച്ചുവച്ച് നട്ടെല്ലു നിവർത്തി,
ഓം തത് സത് ശ്രീ ബ്രഹ്മണഃ
ദ്വിതീയേ പരാർധേ,
ശ്വേതവരാഹകല്പേ,
വൈവസ്വതമന്വന്തരേ,
അഷ്ടാവിംശതിതമേ
കലിയുഗേ
കലിപ്രഥമേ പാദേ
ശകവർഷേ,വ്യാവഹാരികാണാം
ഷഷ്ടിസംവത്സരാണാം മധ്യേ ,
പ്രവർത്തമാനേ
(പ്രസ്തുത സംവത്സരത്തിന്റെ പേര് ചേർക്കുക ) ....... സംവത്സരേ
(പ്രസ്തുത അയനത്തിന്റെ പേര് ചേർക്കുക ). ....അയനേ
( പ്രസ്തുത മാസത്തിന്റെ പേര് ചേർക്കുക ).....മാസേ
(പ്രസ്തുത പക്ഷത്തിന്റെ പേര് ചേർക്കുക )പക്ഷേ
(പ്രസ്തുത ആഴ്ചയുടെ പേര് ചേർക്കുക ) ....... വാരേ
(പ്രസ്തുത തിഥിയുടെ പേര് ചേർക്കുക )..... തിഥൗ
(പ്രസ്തുത നക്ഷത്രത്തിന്റെ പേര് ചേർക്കുക ) നക്ഷത്രേ,
ജംബൂദ്വീപേ,
ഭരതഖണ്ഡേ,
ഭാരതദേശേ,
മേരോർദക്ഷിണേ പാർശ്വേ,
കേരളരാജ്യേ,
(പ്രസ്തുത ജില്ലയുടെ പേര് ചേർക്കുക) മണ്ഡലേ,
(പ്രസ്തുത ഗ്രാമത്തിന്റെ അല്ലെങ്കിൽ നഗരത്തിന്റെ പേര് ചേർക്കുക)
ഗ്രാമേ / നഗരേ
(പ്രസ്തുത വീടിന്റെ പേര് ) ഭവനസ്യ ആങ്കണേ
(സ്വന്തം പേര് ) പുരുഷനാണെങ്കിൽ നാമക:,
സ്ത്രീയാണെങ്കിൽ നാമികാ എന്നും ചേർക്കണം
അഹം മമ മാതൃപിതൃ ഉഭയവംശപരമ്പരാഗതാനാം
പിതൃണാം പരിതുഷ്ട്യർഥം,
പാർവ്വണശ്രാദ്ധം കരിഷ്യേ Il
2 . *തീർത്ഥം ഉണ്ടാക്കുക*
കൈകഴുകി വലതു കയ്യിന്റെ മോതിര വിരലിൽ പവിത്രം ഇട്ട്, പുഷ്പാക്ഷതങ്ങൾ കൈയിലെടുത്ത്,
ഈ മന്ത്രം ചൊല്ലി കിണ്ടിയിലെ വെള്ളത്തിൽ ഇടുക.
*"ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി
ജലേസ്മിൻ സന്നിധിം കുരു"*
തീർത്ഥം സ്വന്തം ശരീരത്തിലും ബലിയിടുന്ന സ്ഥലത്തും
ബലിക്ക് ഒരുക്കിയ
സാധനങ്ങളിലും തളിച്ച്
ശുദ്ധമാക്കുക
3. *പീഠം സങ്കൽപിക്കുക*
നേരത്തെ തയ്യാറാക്കി വച്ച
ദർഭപുല്ല് തല തെക്ക്
വശത്തേക്ക് വരത്തക്കവണ്ണം
നിലത്ത് വിരിയ്ക്കുക.
4. *പിതൃക്കളെ ആവാഹിയ്ക്കുക*
കൂർച്ചം, ചന്ദനം, ചെറൂളപൂവ്, എള്ള് , അക്ഷതം, തീർത്ഥം ഇങ്ങനെ എല്ലാം കൂട്ടി വലതു കയ്യിൽ പിടിച്ച് ഹൃദയത്തോട് ചേർത്തു പിടിച്ച് നട്ടെല്ല് നിവർത്തി കണ്ണുകളടച്ചു വച്ചുകൊണ്ട്
ഇനി പറയുന്ന മന്ത്രം ചൊല്ലി
പിതൃക്കളെ സ്മരിച്ച് പീഠത്തിൽ വയ്ക്കുക.
"വസുരുദ്ര ആദിത്യ സ്വരൂപാൻ
അസ്മത് പിതൃ പിതാമഹ പ്രപിതാമഹ
മാതൃ മാതാമഹ മാതൃ പിതാമഹ മാതൃ പിതാമഹീൻ ധ്യായാമി അസ്മിൻ കൂർച്ചേ ഉഭയ വംശ പിതൄൺ ആവാഹയാമി സ്ഥാപയാമി പൂജയാമി"
പിതൃക്കളെ സ്മരിച്ച് പീഠത്തിൽ വയ്ക്കുക.
ശേഷം
കൈകൂപ്പി
*"മമ വർഗ്ഗ ദ്വയ പിതൃഭ്യോ നമഃ"*
എന്ന് ചൊല്ലി അച്ഛന്റേയും അമ്മയുടേയും വംശത്തിലെ മുഴുവൻ പിതൃക്കളേയും സ്മരിയ്ക്കുക.
ശേഷം
*"ഓം നമോ നാരായണായ"* എന്ന മന്ത്രം കൊണ്ട് 3 തവണ തീർത്ഥം അർച്ചിയ്ക്കുക.
ഓം നമോ നാരായണായ,
ഓം നമോ നാരായണായ,
ഓം നമോ നാരായണായ.
മൂന്നുതവണ ചന്ദനം
അർച്ചിയ്ക്കുക.
ഓം നമോ നാരായണായ,
ഓം നമോ നാരായണായ,
ഓം നമോ നാരായണായ.
മൂന്നു തവണ പുഷ്പം അർച്ചിയ്ക്കുക.
ഓം നമോ നാരായണായ,,
ഓം നമോ നാരായണായ,.
ഓം നമോ നാരായണായ
ശേഷം
ഒരു പൂവെടുത്ത്
*ആദിപിതൄൺ ആവാഹയാമി
സ്ഥാപയാമി പൂജയാമി "*
എന്ന് ചൊല്ലി ആദി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ സമർപ്പിയ്ക്കുക.
5. *പിണ്ഡ സമർപ്പണം*
നേരത്തെ തയ്യാറാക്കിവെച്ച ചോറുരുള എള്ള് കൂട്ടി വലതു കയ്യിൽ എടുത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച് കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി ഇനിപ്പറയുന്ന മന്ത്രം ചൊല്ലുക
*"മാതൃ വംശേ മൃതായേ ച
പിതൃ വംശേ തഥൈവ ച
ഗുരുശ്വശുര ബന്ധൂനാം
യേ ചാന്യേ ബാന്ധവാ മൃതാ: തിലോദകം ച പിണ്ഡം ച
പിതൃനാം പരിതുഷ്ടയേ
സമർപ്പയാമീ ഭക്ത്യാഹം
പ്രാർത്ഥയാമീ പ്രസീദ മേ* "
പിണ്ഡം പീoത്തിലേക്കു
സമർപ്പിക്കുക.
6. *തിലോദകം*
ഇടതുകൈയിൽ തീർത്ഥപാത്രമെടുത്ത് ,
വലതുകൈയിൽ എള്ള് വാരിയെടുത്ത്, വലതുകൈയുടെ ചൂണ്ടുവിരലും പെരുവിരലും നിവർത്തി പിടിച്ച് വലതുകൈയിലേക്ക് വെള്ളമൊഴിക്കുമ്പോൾ,
എള്ളും വെള്ളവും ചേർന്ന മിശ്രിതം വലതുകൈ ചൂണ്ടുവിരലിലൂടെ
ഇനി പറയുന്ന മന്ത്രം 9 പ്രാവശ്യത്തിൽ
കുറയാതെ ചൊല്ലി
പിണ്ഡത്തിൽ വീഴ്ത്തുക.
9 തവണ മന്ത്രം ജപിക്കുക
*"ഓം തിലോദകം സമർപ്പയാമി"*
ഓം തിലോദകം സമർപ്പയാമി,
ഓം തിലോദകം സമർപ്പയാമി,
ഓം തിലോദകം സമർപ്പയാമി,
ഓം തിലോദകം സമർപ്പയാമി,
ഓം തിലോദകം സമർപ്പയാമി,
ഓം തിലോദകം സമർപ്പയാമി,
ഓം തിലോദകം സമർപ്പയാമി,
ഓം തിലോദകം സമർപ്പയാമി,
ഓം തിലോദകം സമർപ്പയാമി,
ശേഷം
ഒരു പൂവെടുത്ത് ഇനി പറയുന്ന മന്ത്രം ചൊല്ലി പുണ്യ ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും സ്മരിച്ച് പിണ്ഡത്തിലോ വടക്കുഭാഗത്തേക്കോ സമർപ്പിയ്ക്കുക.
*"ശ്രീ കാശി പുരുഷോത്തമം
ബദരികാ അയോദ്ധ്യാ
ഗയാ ദ്വാരകാ
ഗോകർണ്ണാമല
കാളഹസ്തി മധുരാകാമാക്ഷി രാമേശ്വരം
ശ്രീരംഗം കമലാല യാരുണഗിരിം
ശ്രീ കുംഭകോണാഭിതം
ശ്വേതാരണ്യപുരം
ചിദംബരസഭാം
മോക്ഷായ ധ്യായേൽ ഹൃദി''
കുലദേവതയെയും
ഗ്രാമദേവതയെയും
സ്മരിക്കുക
7. *പിതൃസ്മരണ*
പുഷ്പങ്ങൾ വലതു കൈയിൽ എടുത്ത് ഹൃദയത്തോടു ചേർത്തുവച്ച് നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു വച്ച്
നമുക്ക് ജന്മം തന്ന നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ
രക്ഷിതാക്കളെ,
മാതാപിതാക്കളെ,
പിതൃപരമ്പരയെ
വളരെ സ്നേഹത്തോടും
ബഹുമാനത്തോടും കൂടി സ്മരിക്കുക.
അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് അവരോട് ക്ഷമ പറയുക.
നമുക്ക് തന്ന സംസ്ക്കാരത്തിനും സമ്പത്തിനും സ്നേഹത്തിനും കരുതലിനും
അങ്ങേയറ്റം നന്ദി
മനസിൽ കൊണ്ടുവരുക.
നമ്മുടെ പിതൃക്കൾ നമുക്ക് മുമ്പിൽ ഇരിക്കുന്നതായി ഭാവനയിൽ കണ്ട് മനസ്സുകൊണ്ട് അവരോട് സംവദിക്കുക.
8. *പ്രദക്ഷിണം*
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്തു എഴുന്നേറ്റ് പിണ്ഡത്തിന് മൂന്ന് പ്രാവശ്യം പ്രദക്ഷിണം ചെയ്യുക .
യാനി കാനി ച പാപാനി
ജന്മാന്തരകൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ
പിണ്ഡത്തിൽ സമർപ്പിച്ച് നമസ്കരിക്കുക
9.*പ്രതിജ്ഞ*
ഞാൻ ഭാരതീയ സംസ്കാരത്തെ ഉൾക്കൊണ്ട് ,വരും തലമുറയ്ക്ക് മാതൃകയാകുംവിധം ജീവിയ്ക്കും. ഭാരതീയ ധർമ്മത്തിലും ദർശനങ്ങളിലും ഊന്നിയ ആചാരാനുഷ്ഠാനങ്ങൾ ജീവിതചര്യയാക്കും. ഭാരതഭൂവിൽ ജനിയ്ക്കാൻ സാധിച്ചതിലും ഈ സംസ്കാരത്തെ ഉൾക്കൊണ്ട് ജീവിയ്ക്കുവാൻ സാധിച്ചതിലും ഞാൻ അങ്ങേയറ്റം അഭിമാനിയ്ക്കുന്നു.
10. നിമഞ്ജനം ചെയ്യൽ
നേരത്തെ ആവാഹിച്ചു വെച്ച കൂർച്ചം അതിന്റെ തലയിലെ കെട്ടഴിച്ച് പിതൃക്കളെ പിതൃ ലോകത്തേക്ക് വളരെ നന്ദിയോടും സന്തോഷത്തോടുംകൂടി പറഞ്ഞയക്കുക
ശേഷം
(പവിത്രം കെട്ടഴിച്ച് കളയുക )
ബലിയിട്ട സ്ഥലത്തുള്ള പരമാവധി വസ്തുക്കൾ കൂട്ടിയെടുത്ത് ഒരു ഇലയിലോ പാത്രത്തിലോ വച്ച്, നാരായണ നാമം ജപിച്ചുകൊണ്ട് ബലിപിണ്ഡം ജലാശയത്തിൽ ഒഴുക്കുകയോ കാക്കകൾക്ക് കൊടുക്കുകയോ ഉചിതമായ രീതിയിൽ സൗകര്യമനുസരിച്ച് വൃത്തിയുള്ള സ്ഥലത്ത് സമർപ്പിക്കുകയോ ചെയ്യാം.
ശേഷം
ഭസ്മം കുറിയിട്ട് 108 ഉരു നാരായണ നാമം ജപിച്ചു മുതിർന്നവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങിക്കുക.
പാർവ്വണശ്രദ്ധം സമ്പൂർണ്ണം
This is the first time, IAM going to perform parvana sradam as per the Hindu rituals.prior to this, I have performed prithir darpan at kuttalam,Alua,ponnani,ranni,vadassrikkara ,kandiyoor,pampa ,thiruvallam and sankumukam.except thiruvallam all other places are making the general public as fool and earning money.
ReplyDelete