അഘോരികൾ
#അഘോരികൾ
ഈ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പേടിയാണ്. ഇവരെ കുറിച്ച് അത്രയും പേടിപ്പെടുത്തുന്ന കഥകളാണ് പ്രചരിക്കുന്നത് എന്നതു തന്നെയാണ് കാരണം.
ഇവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പലപ്പോഴും ദുരൂഹത നിറഞ്ഞതും അജ്ഞാതവുമാണ്.
നഗ്‌നമായ ദേഹവും ദേഹം മുഴുവന്‍ ഭസ്മം പൂശി പ്രാകൃത രൂപത്തില്‍ നടക്കുന്നവരാണ് അഘോരികള്‍.
നഖവും മുടിയും മുറിക്കാതേയും സന്യാസ രൂപത്തിലാണ് ഇവരുടെ സഞ്ചാരം.
പലപ്പോഴും ദുരൂഹത നിറഞ്ഞതാണ് ഇവരുടെ പ്രവൃത്തികള്‍.
ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളായ വൈഷ്ണവം, ശാക്തേയം, സ്മാർഥം, ശൈവസമ്പ്രദായം എന്നിവയിൽ ഏറ്റവും പഴക്കമേറിയ ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരാണ് അഘോരികൾ.
ഇവരെ ശൈവർ എന്നും വിളിക്കുന്നുണ്ട്. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്.
അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെ ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ 5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വാരണാസി(ബനാറസ്-കാശി)യാണ് ഇവരുടെ പ്രധാന ആവാസ ഭൂമി.
ശിവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല. തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.
അഥർവ്വവേദത്തിൽ പ്രതിപാദിച്ചിട്ടുള്ള നിഗൂഢമന്ത്രങ്ങളെ മനനം ചെയ്ത് വികസിപ്പിച്ചെടുക്കാതെ വിട്ടു കളയുകയാണ് പുരാതനകാലത്തെ ഋഷീശ്വരന്മാർ ചെയ്തത് .വേദമന്ത്രങ്ങളെ ദുരൂപയോഗം ചെയ്യാതിരിക്കുന്നതിനാണ് ഈ മുൻകരുതൽ അവർ എടുത്തത് . അഥർവ്വവേദം അധമമാണ് എന്നുകണക്കാക്കി വേർതിരിച്ചു നിർത്തിയത് ഇതുകൊണ്ടാണ് .
കാര്യ സാധ്യത്തിനും സ്വാധീനത്തിനും വഴങ്ങി ക്ഷിപ്രകോപികളായ ചില മുനി ശ്രേഷ്ടന്മാർ ഈ മന്ത്രങ്ങളെ മനനം ചെയ്ത ശിഷ്യന്മാർക്ക് ഉപദേശിച്ചു കൊടുത്തിട്ടുണ്ട് .സുമന്തുമുനി ഇതിനൊരു ഉത്തമോദാഹരണമാണ് . ഈ മുനി പരമ്പരയിൽ നിന്നാണ് അഘോരികൾ ഇത് സ്വായത്തമാക്കിയത് .അഘോരികൾ അവരുടെ പരമഗുരുവാണ് ഇപ്പോൾ ആരാധിക്കുന്ന യോഗിനി ഭൈരവി ബ്രാഹ്മിണിയാണ് ഈ സിദ്ധികൾ പിന്നീട് വികസിപ്പിച്ചെടുത്തത് .അഘോരികളിൽ നിന്നാണ് തിബത്തിലെ ലാമമാർ ഈ സിദ്ധികൾ കൈവരിച്ചത്
യഥാർത്ഥ അഘോരികൾ അവരുടെ തേജസ്സിൽ നിന്നുതന്നെ തിരിച്ചറിയാം .
മഞ്ഞ വസ്ത്രങ്ങൾ ധരിച്ചു ,രുദ്രാക്ഷ മാലകളണിഞ്ഞു ,താടിയും ,ജടപിടിച്ച മുടിയും വളർത്തി ,ഭസ്മകുറിയും സിന്ദൂരവും ചാർത്തി ,കമണ്ഡലുവും ,ത്രിശൂലവും കൈയ്യിലേന്തി ,കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളുമായി നടന്നു നീങ്ങുന്ന അഘോരി സംന്യാസിമാരെ ഒരിക്കൽ കണ്ടാൽ പിന്നെ മറക്കുകയില്ല .തീക്ഷണമാണ് ആ ദൃഷ്ടികൾ ,ഒരാളെയും അവർ ശ്രദ്ധിക്കില്ല .പക്ഷെ ഇവരെ കണ്ടുമുട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല .ഇവർക്ക് ഇവരുടെമാത്രമായ രഹസ്യ താവളങ്ങൾ ഉണ്ട് ഹിമാലയത്തിലും ,ഉത്തരേന്ത്യയിലെ കൊടുംവനകളിലാണ് ഇവർ സ്ഥിരമായി കഴിഞ്ഞു കൂടുന്നത് .താവളങ്ങൾ ഇവർ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും .അമാനുഷസിദ്ധികൾ പൊതുവേദികളിൽ പ്രദർശിപ്പിക്കാനോ ,പ്രഭാഷണം നടത്തണോ ഇവർ ഒരിക്കലും തയ്യാറായിട്ടില്ല.
അഘോരികൾക്കിടയിൽ വളരെ കുറച്ചു പേർക്ക് മാത്രമേ ഖേ (ഖ )ചരി വിദ്യ സ്വായത്തമായിട്ടുള്ളു .ഖ എന്നാൽ ആകാശം .
വായ്ക്കുള്ളിലെ അണ്ണാക്കാണ് ആകാശം .
ഇതിനെ ബ്രഹ്മരന്ധരം എന്നും പറയുന്നു .നാക്കുകൊണ്ട് അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞു തലയോട് വരെ ദ്വാരം ഉണ്ടാക്കുന്നു .അണ്ണാക്കിൽ വിരൽ കടത്തി പരിശോധിച്ചാൽ ദ്വാരത്തിന്റെ അറ്റം കാണില്ല .വിരലുകൊണ്ടും അണ്ണാക്കിന്റെ അടിഭാഗം ചുരണ്ടി ആജ്ഞാചക്രത്തെയും ,സഹസ്രാരത്തെയും ഭേദിക്കുന്നു .ഇതാണ് ഖേചരീ പ്രയോഗം .ഇത് നേടാൻ ചുരുങ്ങിയത് 15 വർഷത്തെ കഠിനപ്രയത്നം വേണം .ഇത് നേടാനായാൽ സർവത്ര ആനന്ദമാണ് .അമാനുഷികമായ കഴിവുകൾ സാധകന് കൈവരികയും ചെയ്യും .
അഘോരികളുടെ മാനസികശക്തി അപാരമാണ് .മന്ത്ര -തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകന് ആകാശത്തിൽ നിന്ന് സൂര്യകിരണങ്ങൾ ആവാഹിച്ചു അതുകൊണ്ട് അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും .ആകാശത്ത്നിന്ന് മഞ്ഞു പെയ്യിക്കാനും മൂടൽമഞ്ഞു കൊണ്ട് മാറാ സൃഷ്ടിക്കാനും ഇവർക്ക് കഴിവുണ്ട് .എരിയുന്ന തീയിലൂടെ നടക്കുക ,ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക ഘടികാരം സ്തംഭിക്കുക ,വസ്ത്രങ്ങൾ തനിയെ കത്തുക -കീറുക ,ഒരാളുടെ ധമനികൾ പൊട്ടി രക്തം ഒഴുകുക .തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണ് .
പരകായപ്രവേശം അറിയുന്നവർ അഘോരികളിൽ ഉണ്ട് .ആത്മാക്കളോടെ സംസാരിക്കാനും ഇവർക്ക് സാധിക്കും കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപായരമായ പ്രാവിണ്യം നേടിയവരാണ് അഘോരികൾ ശക്തിയുടെ ഉറവിടം ബോധമാണ് .ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി .സ്പന്ദനം നിലച്ചാൽ ശക്തി ഇല്ലാതാകുന്നു വികാരരൂപമായ മനസ്സ് ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനി ഉണരും കണ്ഡലീനി ഉണർന്നാൽ അപാരമായ സിദ്ധികളിലേക്ക് കടക്കാം .ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്ക് പ്രവേശിക്കുന്നു ഈ ശക്തി സഹസ്രാരപത്മത്തിൽ എത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തിൽ വിരാജിക്കുന്നു .കുണ്ഡലാകൃതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽ നിന്ന് ഉണർന്ന് സഹസ്രാരപത്മത്തിൽ എത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്ന സർപ്പത്തെ പോലെ അനന്തതയുടെ സ്വരൂപമായി ഫണം വിടർത്തിയാടുന്നു.
അഘോരികളെക്കുറിച്ച് പറയപ്പെടുന്ന കാര്യങ്ങളില്‍ അതിശയോക്തി നിറഞ്ഞത് മറ്റൊന്നാണ്, അവരുടെ കൈവശമുള്ള മരുന്നുകള്‍. അവര്‍ ഇത് ഉണ്ടാക്കുന്നത് ചുടലക്കളങ്ങളില്‍ ദഹിപ്പിക്കപ്പെടുന്ന മനുഷ്യശരീരത്തില്‍ നിന്ന് ഊറിവരുന്ന നെയ്യ് ഉപയോഗിച്ചാണ്. ഇതിന് സകല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നാണ് അഘോരികള്‍ അവകാശപ്പെടുന്നത്. ആധുനിക കാലത്തെ രോഗങ്ങളായ കാന്‍സറിനേയും എയ്ഡ്‌സിനേയും പോലും അതിജീവിക്കാന്‍ ഇത് മൂലം സാധിക്കുമെന്നാണ് ഇവരുടെ പക്ഷം. മഞ്ഞുമൂടിയ മലനിരകളില്‍, ചൂടേറിയ മരുപ്രദേശങ്ങളില്‍, വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകളില്‍ എന്നു വേണ്ട സാധാരണ മനുഷ്യന്‍ അതിജീവിക്കാന്‍ പ്രയാസമേറിയ സ്ഥലങ്ങളില്‍ ജീവിക്കാന്‍ അഘോരികള്‍ക്ക് സാധിക്കുന്നുണ്ടെന്നുള്ളത് അത്ഭുതമാണ്. അഘോരികളെ സംബന്ധിച്ചിടത്തോളം ഒന്നും തന്നെ അശുദ്ധവും, അപ്രിയവും, നിന്ദ്യവുമല്ല. ദൈവത്തിനോട് അടുക്കണമെന്നുണ്ടെങ്കില്‍ അപരിഷ്‌കൃത സമൂഹം ദുഷിച്ചതെന്നും നിന്ദ്യമെന്നും കരുതുന്ന കാര്യങ്ങളില്‍ കൂടി കടന്നുപോകേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പരമമായ ശക്തിയോട് ഒന്നിച്ചു ചേര്‍ന്ന് ലയിക്കാന്‍ സാധിക്കൂ എന്നാണ് അഘോരികള്‍ പറയുന്നത്.
കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവര്‍ ഭക്ഷിച്ചിരുന്നു. അഘോരികള്‍ നഖങ്ങളോ മുടിയോ മുറിക്കാറില്ല. അല്ലെങ്കില്‍ അവ വളരുന്നതിനെക്കുറിച്ചോ കൊഴിയുന്നതിനെക്കുറിച്ചോ ആശങ്കപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യുന്നില്ല. അഘോരികളെ സംബന്ധിച്ചിടത്തോളം ശിവനാണ് പരമമായ ദൈവം. സര്‍വജ്ഞനും സര്‍വ വ്യാപിയും, സര്‍വ ശക്തനും ശിവനാണ്. ഈ ലോകത്ത് എന്തു തന്നെ സംഭവിച്ചാലും അതെല്ലാം ശിവന്‍ ചെയ്യുന്നതാണ് എന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്. അഘോരികളെ സംബന്ധിച്ചിടത്തോളം പവിത്രമായ ദേവതാ സങ്കല്പമാണ് കാളി.
അഘോരികള്‍ ചുടലക്കളങ്ങളില്‍ ഇരുന്നാണ് ധ്യാനിക്കുക. ഇത് സമൂഹത്തില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള മനക്കരുത്ത് ഇവര്‍ക്ക് നല്‍കുന്നു. ഏതൊരാളും ജനിക്കുന്നത് അഘോരികളായാണ് എന്നാണ് ഇവരുടെ വിശ്വാസം. ഒരു നവജാത ശിശു ഒന്നിനോടും വേര്‍തിരിവു കാണിക്കുന്നില്ല എന്നാണ് ഇതിനു കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. നല്ലതിനോടും ചീത്ത കാര്യങ്ങളോടും അവര്‍ ഒരേപോലെ പെരുമാറുന്നു. തങ്ങള്‍ എല്ലാത്തിനോടും വേര്‍തിരിവ് കാണിക്കാന്‍ തുടങ്ങുന്നത് അവരുടെ മാതാപിതാക്കളുടെ ശിക്ഷണം കൊണ്ടാണ് എന്നും അഘോരികള്‍ വിശദീകരിക്കുന്നു. ഒരാള്‍ വളര്‍ന്ന് ഭൗതിക ലോകത്തോട് ചേരുന്നതോടെ അയാളില്‍ അല്ലെങ്കില്‍ അവളില്‍ നിന്ന് അഘോരികളുടെ വിശേഷ ഗുണങ്ങള്‍ നഷ്ടപ്പെടുന്നു. അഘോരികള്‍ക്ക് തങ്ങള്‍ നഗ്നരാണെന്നതില്‍ യാതൊരു മനസ്താപമോ ലജ്ജയോ ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ അവരെ എപ്പോഴും പൂര്‍ണമായി നഗ്നരായോ അല്പവസ്ത്ര ധാരികളായോ കാണപ്പെടുന്നു. ചിലപ്പോള്‍ മൃതദേഹം ദഹിപ്പിച്ചതിനു ശേഷമുണ്ടാകുന്ന ചാരം തങ്ങളുടെ ശരീരമാകെ പൂശിയ നിലയിലാകും ഇവരെ കാണുക. ആരോടും ഒന്നിനോടും വെറുപ്പോ, വിദ്വേഷമോ ഉണ്ടാകരുതെന്നാണ് അഘോരികളുടെ നിബന്ധന. ഇത്തരത്തിലെന്തെങ്കിലും ഉണ്ടെങ്കില്‍ അത് മോക്ഷത്തിനെ തടഞ്ഞു നിര്‍ത്തുമെന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്.
മതം, ജാതി, വര്‍ഗം, വര്‍ണം, ലിംഗം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ യാതൊരു വേര്‍തിരിവും ആരോടും കാണിക്കരുത് എന്നുള്ള സന്ദേശം പ്രചരിപ്പിക്കുന്നവരാണ് അഘോരികള്‍.
അവര്‍ക്ക് അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
പ്രപഞ്ചത്തെ നിയന്ത്രിക്കാനും കാറ്റിന്റെ ഗതി മാറ്റാനുമുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു.
അഘോരികള്‍ തങ്ങളുടെ ആയുധമായ തലയോട്ടി ഇടതു കൈയിലും ഒരു മണി വലതുകൈയിലും പിടിച്ചിരിക്കും.
ശിവനെ ആരാധിക്കുന്നതിനാല്‍ അവര്‍ മോക്ഷത്തിനായി ശക്തമായ മന്ത്രങ്ങള്‍ സദാ ഉരുവിട്ടുകൊണ്ടിരിക്കും.
അഘോരി സന്യാസിമാരുടെ ജീവിതം ദുഷ്‌കരമാണ്.
ഒരു പൂര്‍ണ അഘോരിയാവാന്‍ 12 വര്‍ഷത്തെ ധ്യാനം അനിവാര്യമാണ്.
മാത്രമല്ല അഘോരി ഗുരുവിന്റെ ശിക്ഷണത്തില്‍ ചില പൂജാവിധികള്‍ പൂര്‍ത്തിയാക്കുകയും വേണം.
ആത്മീയമായ ശക്തി സംഭരിക്കാന്‍ വേണ്ടിയാണിത്. പൂജകള്‍ നടത്താന്‍ അവര്‍ വിറക് ശേഖരിക്കുന്നത് ചിതയില്‍നിന്നാണ്.
ചിതാഭസ്മവും മൃതദേഹങ്ങളിലെ വസ്ത്രവും അവര്‍ ഉപയോഗിക്കുന്നു.
ആത്മസാക്ഷാത്കാരത്തിലൂടെ മാത്രമേ ബോധോദയം ഉണ്ടാകുകയുള്ളൂ എന്നവര്‍ വിശ്വസിക്കുന്നു.
എല്ലാം മായയാണെന്ന് കരുതുന്നതിനാലാണ് അഘോരികള്‍ നഗ്നരായി അലഞ്ഞുതിരിയുന്നത്.
അഘോരികളുടെ മരണവും വിചിത്രമാണ് .ആത്മബലിദാനം അല്ലെങ്കിൽ ചിരസമാധി എന്നതാണ് ഈ മാർഗം .
അഘോരസാധന വഴി മരണസമയത്തെ കുറിച്ച ഇവർക്ക് മുൻകൂട്ടി അറിവ് ലഭിക്കുന്നു .
പിന്നെ ഒരു ശിഷ്യനേയും കൂടി നിബിഢമായ വനത്തിലേക്കോ ഡീപ് ഹിമാലയത്തിലേക്കോ യാത്ര തിരിക്കുന്നു .
തന്റെ ഇന്ദ്രിയശക്തികളെല്ലാം ശിഷ്യന് കൊടുത്ത ശേഷം അദ്ദേഹം സമാധിയിൽ ലയിക്കുന്നു .
സമാധിയായി അഘോരിയുടെ തലയോട്ടി ശിഷ്യന് അവകാശപ്പെട്ടതാണ്.
സ്വന്തം ഉപയോഗത്തിനുവേണ്ടി അദ്ദേഹത്തിന് ഇത് കൈവശം വയ്ക്കാം അല്ലെങ്കിൽ താവളത്തിലുള്ള ചാമുണ്ഡാദേവിയുടെ വിഗ്രഹത്തിന് മുമ്പിൽ സമർപ്പിക്കാം.
കടപ്പാട്.
Comments
Post a Comment