ഗുരുനാഥൻ സപ്തതി

വന്ദേ ഗുരു പദ ദ്വന്ദ്വം
അവാങ്/ മനസ ഗോചരം
രക്ത -ശുക്ല പ്രഭാ മിശ്രം
അതൈർക്യം ത്രൈപുരം മഹഃ


ധർമ്മത്തെ രക്ഷിക്കുന്നത് ആരാണ്?
അത് ധർമ്മം തന്നെയാണ്
കാലാ കാലത്തിൽ ധർമ്മത്തിൽ ഉണ്ടാവുന്ന ച്യുതിയെ ഇല്ലാതാക്കി ധർമ്മത്തെ സംരക്ഷിക്കാൻ വേണ്ടി
ഈശ്വരൻ തന്നെ പലരൂപങ്ങളിൽ ഭൂമിയിൽ അവതരിക്കാറുണ്ട്

ശങ്കരാചാര്യരും ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും
കേളപ്പജിയും മാധവ്ജിയും
എല്ലാം അത്തരത്തിൽ ജനിച്ച
അവതാരംശങ്ങൾ ആണ്

കേരളത്തിന്റെ ആധ്യാത്മിക മണ്ഡലത്തിൽ കലാകാലങ്ങളിൽ പരിവർത്തനത്തിന്റെ ശക്തമായ കാഹളം മുഴക്കിയവരിൽ ശക്തരായിരുന്നു ഈ താന്ത്രികോപാസകർ 

ജാതി- വർണ്ണ, ഉച്ച -നീചത്വങ്ങൾ ഇല്ലാതെ സാധാരണക്കാരെ ഉപാസനയുടെ ഔന്നത്യത്തിലേക്കു ഉയർത്തിയവരാണ് നമ്മുടെ നവോഥാന നായകർ ക്ഷേത്രപ്രവേശന വിളംബരവും പാലിയം വിളംബരവും എല്ലാം നടത്തിയത് ഇവിടുത്തെ താത്രികോപാസകന്മാരാണ് അതിൽ ശക്തമായൊരു കണ്ണിയായിരുന്നു മാധവ്ജി അദ്ദേഹം കൊളുത്തികൊടുത്ത തിരിയുമായി ലോകംമുഴുവൻ വെളിച്ചം പകർന്ന ശ്രെഷ്ഠ വ്യക്തിത്വമാണ് എന്റെ ഗുരുനാഥൻ ബ്രഹ്മശ്രീ അഴകത്തു ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട് 

വളരെ സാധാരണക്കാരെ വരെ ഉപാസനയുടെ ശ്രേഷ്ഠ ലോകത്തേയ്ക്കു കൈപിടിച്ചുയർത്തി 

* "പൂജചെയ്യാനുള്ള അധികാരം പിതൃ പാരമ്പര്യമല്ല മറിച്ചു ഗുരുപാരമ്പര്യമാണ് " *

 എന്നമാധവിജിയുടെ ആശയത്തെ നിശബ്ദമായി നടപ്പിൽ വരുത്തി കാലചക്രത്തിൽ തന്റെ സാനിധ്യം അടയാളപ്പെടുത്തിയ പുണ്യാത്മാവാണ് തന്ത്രവിദ്യാപീഠത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് കൂടിയായ എന്റെ  ഗുരുനാഥൻ 


ഇത്തരത്തിൽ  കേരളത്തിൻറെ  മാത്രമല്ല ഭാരതത്തിൻറെ ആദ്ധ്യാത്മിക മണ്ഡലത്തിൽ
ശക്തമായി  അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് അദ്ദേഹ ത്തിന്റേത്

നമ്മുടെ ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ .
വൈദിക താന്ത്രിക വിഷയങ്ങളിൽ
അവസാനവാക്കായി 
അദ്ദേഹത്തിൻറെ അഭിപ്രായത്തെ
മാനിക്കുന്നത് 
പ്രസ്തുത മേഖലകളിലുള്ള അദ്ദേഹത്തിൻറെ അപാര 
പാണ്ഡിത്യം
കൊണ്ടു തന്നെയാണ്

താന്ത്രിക -വൈദിക വിഷയങ്ങളിൽ  ശക്തമായ ഇടപെടലുകൾ നടത്തുന്നതിനൊപ്പം
തന്നെ മാധവജി യിൽ നിന്നും ലഭിച്ച ദിവ്യ തേജസിനെ ലോകം മുഴുവൻ വ്യാപിപ്പിച്ചു അനേകായിരം സാധകർക്ക്
വഴികാട്ടിയായതും  അദ്ദേഹത്തിൻറെ ദീർഘവീക്ഷണത്തിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും
നേർക്കാഴചയാണ്

തന്ത്ര സാധന ഒരു പ്രത്യേക പൗരോഹിത്യത്തിന്റെ കയ്യിൽ മാത്രമായിരുന്ന അവസരത്തിൽ
സകല എതിർപ്പുകളെയും തൃണവൽഗണിച്ചുകൊണ്ട്
വളരെ സാധാരണക്കാരായ  വ്യക്തികളെ സാധനയുടെ  അനുഭൂതി തലങ്ങളിലേക്ക് കൈപിടിച്ചുയർത്തിയതും അദ്ദേഹത്തിൻറെ ശ്രേഷ്ഠതയാണ്


ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ബ്രാഹ്മണ്യം എന്നു നിശ്ചയിച്ച പാലിയം വിളംബരം കേരളത്തിലെ സാമൂഹ്യ നവോഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. അത്‌ ആദ്യം പ്രാവർത്തിമാക്കിയത് ആലുവ അദ്വൈതാശ്രമത്തിൽ വെച്ച് നടത്തിയ താന്ത്രിക പഠന ശിബിരത്തിൽ ആണ്. 

വിവിധ സമുദായങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 25 പ്രഗത്ഭ പുരോഹിതന്മാരെ സമുച്ചയ പദ്ധതി പ്രകാരം ഉള്ള പൂജകളും മറ്റും അഭ്യസിപ്പിക്കുക ആയിരുന്നു ശിബിരത്തിന്റെ ഉദ്ദേശം. ആ ദൗത്യം മാധവജി ഏൽപ്പിച്ചത്  ഗുരുനാഥനെയാണ് . പരമേശ്വർജി പോലുള്ള മഹാത്മാക്കൾ ആ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

സ്വസമുദയത്തിലെ യാഥാസ്തികരുടെ എതിർപ്പിനിടയിലും അദ്ദേഹത്തിന് അത് നടപ്പിലാക്കാൻ സാധിച്ചത്
അദ്ദേഹത്തിൻറെ തീവ്ര സാധനയുടെ ഫലമായാണ്


വർത്തമാന കേരളത്തിൽ ക്ഷേത്ര മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ അതുല്യമാണ് 

എൻറെ വ്യക്തിജീവിതത്തിലും അദ്ദേഹത്തിൻറെ സാന്നിധ്യം വളരെ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്
ഞാനിന്ന് ആരെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത് ഗുരുനാഥന്റെ  അനുഗ്രഹം കൊണ്ട് മാത്രമാണ്


നമുക്ക് വളരെ അഭിമാനവും ശക്തിയും തരുന്ന ആതേജസ്
സപ്തതിയുടെ നിറവിലാണ് 
അത് അടുത്ത തലമുറയ്ക്ക് മാതൃകയാവും വിധം ,ഒരു സന്ദേശം നൽകും വിധം വേണ്ടതുപോലെ ആഘോഷിക്കപ്പെടേണ്ടതുതന്നെയാണ് മൂന്ന് ദിവസത്തെ താന്ത്രിക സെമിനാറുകളോടുകൂടി
നടത്താൻ ഞങ്ങൾ തീരുമാനിച്ചതായിരുന്നു
എന്നാൽ,
 ഈ ഒരു ലോക്ക് ഡൗൺ കാലത്ത് സാധിച്ചില്ല.
നമുക്ക് ഇവിടെ ഇരുന്ന് അദ്ദേഹത്തിൻറെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം 

ഗുരുനാഥന് എൻറെയും ഭാരതീയ ധർമ്മ പ്രചാര സഭ യുടെയും സപ്തതി ആശംസകൾ

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം