മഹാലക്ഷ്മീ ഉപാസന സംശയ നിവാരണം


മഹാലക്ഷ്മീ ഉപാസന സംശയ നിവാരണം
ഭാരതീയ ധർമ്മ പ്രചാര സഭ സംഘടിപ്പിക്കുന്ന മഹാലക്ഷ്മി ഉപാസനയിലേക്ക് എല്ലാവർക്കും സ്വാഗതം

ഈ ജീവിതത്തിൽ നിങ്ങൾ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും ഉത്തമമായ ഒന്നാണ് മഹാലക്ഷ്മി ഉപാസന പഠിക്കുക എന്നതിൽ യാതൊരു സംശയവുമില്ല

പ്രപഞ്ചത്തിലെ സമസ്ത സമൃദ്ധിയും അനുഭവിച്ച് മോക്ഷത്തെ സ്വീകരിക്കാൻ നമ്മുടെ ആചാര്യന്മാർ നമുക്ക് തന്നിട്ടുള്ള പദ്ധതികളാണ് ഉപാസന പദ്ധതികൾ

സഗുണോപാസന 
നിർഗുണോപാസന എന്നീ രണ്ട് തരത്തിലാണ് ദേവി ഉപാസന നിലനിൽക്കുന്നത്
ഇതിൽ സഗുണോപാസനയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു
സമ്പ്രദായമാണ് മഹാലക്ഷ്മി ഉപാസന


മഹാലക്ഷ്മി ഉപാസന പഠിക്കാൻ സാധിക്കുക എന്നത് ഭൂമിയിൽ തിരഞ്ഞെടുക്കപ്പെട്ട വർക്ക് മാത്രം ലഭിക്കുന്ന ഒരു മഹാഭാഗ്യമാണ് 

എല്ലാവരെയും വളരെ സ്നേഹത്തോടെ  മഹാലക്ഷ്മി ഉപാസന പദ്ധതിയിലേക്ക് സ്വാഗതം ചെയ്യുന്നു

ഏവരുടെയും മനസ്സിൽ ഉണ്ടായേക്കാവുന്ന ചില ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും ആണ് താഴെ

പ്രശ്നം :
ആർക്കൊക്കെ മഹാലക്ഷ്മി ഉപാസന സ്വീകരിക്കാം

സമാധാനം
പ്രായ ലിംഗ  വർണ്ണ ഭേദമില്ലാതെ ഏതൊരാൾക്കും മഹാലക്ഷ്മി ഉപാസനയിലൂടെ പ്രപഞ്ചത്തിലെ സമസ്ത ഐശ്വര്യങ്ങളും തൻറെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും 

പ്രശ്നം :
ഉപാസന പഠിക്കാൻ സംസ്കൃതം പഠിക്കേണ്ടതുണ്ടോ ?
സമാധാനം
ഒരിക്കലുമില്ല ചില മന്ത്രങ്ങൾ  സംസ്കൃതത്തിൽ ആണെങ്കിൽ പോലും അതിൻറെ അർത്ഥം വളരെ സരളമായ രീതിയിൽ ഇവിടെ വിവരിക്കുന്നുണ്ട്

പ്രശ്നം :
മന്ത്രദീക്ഷ നേരിട്ട് സ്വീകരിക്കേണ്ടത് അല്ലേ അതിനാൽ എങ്ങനെ വാട്സാപ്പിലൂടെ നമുക്ക് പൂജ പഠിക്കാൻ സാധിക്കും?

സമാധാനം
ഉപദേശം സ്വീകരിക്കേണ്ട മന്ത്രങ്ങളും അല്ലാതെയുള്ള മന്ത്രങ്ങളുണ്ട്
ബീജാക്ഷര മന്ത്രങ്ങൾ മാത്രമാണ് ഗുരുനാഥനിൽനിന്നും  നേരിട്ട് സ്വീകരിക്കേണ്ടത്
ബീജാക്ഷരം മന്ത്രങ്ങൾ വേദമന്ത്രങ്ങൾ 
ഉപനിഷത്ത് മന്ത്രങ്ങൾ 
സ്തുതികൾ നാമങ്ങൾ സ്തോത്രങ്ങൾ
തുടങ്ങി അനവധി തരത്തിലുള്ള മന്ത്രങ്ങളുണ്ട്

ബീജാക്ഷരം മന്ത്രങ്ങളും വേദമന്ത്രങ്ങളും ഗുരുനാഥനിൽ നിന്നും നേരിട്ട് സ്വീകരിച്ചു ഉപാസിക്കേണ്ടതാണ്

ഇവിടെ ഷോഡശ ഉപചാര പൂജയും ചില പ്രത്യേക സൂക്തങ്ങളും സ്തുതികളും സ്തോത്രങ്ങളും ഉപയോഗിച്ചുള്ള  ഉപാസനയാണ് പഠിപ്പിക്കുന്നത്

പ്രശ്നം :
പൂജക്ക് ഒരുപാട് മുദ്രകളും
ആവാഹനാദികളോടെ ഒക്കെ ഇല്ലേ
അതൊക്കെ നമുക്ക് വാട്സാപ്പിലൂടെ പഠിക്കുവാൻ സാധിക്കുമോ

സമാധാനം
തീർച്ചയായും സാധിക്കും വളരെ ലളിതമായ രീതിയിൽ ഉപചാര പ്രകാരത്തിലുള്ള പൂജയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
ഇതിൽ കൂടുതൽ മുദ്രകൾ കഠിനമായ ക്രമങ്ങൾ ഒന്നുംതന്നെയില്ല ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ ലളിതമായി ചെയ്യാവുന്ന രീതിയിലാണ് മഹാലക്ഷ്മി ഉപാസന ചിട്ടപ്പെടുത്തിയിട്ടുള്ളത്

പ്രശ്നം :
മഹാലക്ഷ്മി ഉപാസന ചെയ്തു തുടങ്ങിയാൽ പിന്നീട് മുടങ്ങിപ്പോയാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ

സമാധാനം
ഒരിക്കലുമില്ല മഹാലക്ഷ്മിയെ നമ്മൾ ഉപാസിക്കുന്ന രീതിയാണ് ഇത്.
ചെയ്താൽ  ധാരാളം ഗുണമുണ്ട് തുടങ്ങിയിട്ട് ചെയ്തിട്ടില്ലെങ്കിൽ യാതൊരു തരത്തിലുള്ള ദോഷവും സംഭവിക്കുന്നതല്ല

പ്രശ്നം :
സ്ത്രീകൾക്ക് ഉപാസന ചെയ്യാമോ

സമാധാനം
തീർച്ചയായും സ്ത്രീകൾക്ക് മഹാലക്ഷ്മി ഉപാസന ചെയ്യാം
മഹാലക്ഷ്മി എന്നുള്ള സങ്കല്പം തന്നെ ഒരു സ്ത്രീ സങ്കല്പം ആണ് എന്നത് ഓർക്കണം
ഒരുപക്ഷേ സ്ത്രീകൾ ചെയ്യുമ്പോഴാണ് വളരെ പെട്ടെന്ന് അനുഗ്രഹം സിദ്ധിക്കുന്നത്

പ്രശ്നം :
മഹാലക്ഷ്മി ഉപാസന ചെയ്യാൻ പ്രത്യേക പൂജാമുറി ആവശ്യമുണ്ടോ ?

സമാധാനം
ഒരിക്കലുമില്ല വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന് ചെയ്യുന്നതാണ് ഏറ്റവും വിശേഷം
ഡൈനിങ് ഹോളിലോ മുറിയിലോ  എവിടെ വച്ച് വേണമെങ്കിലും ചെയ്യാം നല്ല വൃത്തി ഉണ്ടായിരിക്കണം എന്ന് മാത്രം


പ്രശ്നം :
മഹാലക്ഷ്മി പൂജ ഉപാസന പഠിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്

സമാധാനം
മഹാലക്ഷ്മി സമൃദ്ധിയുടെ ദേവതയാണ് സമ്പത്തിന്റെ ദേവതയാണ്
വിശ്വാസത്തോടെ ഉപാസിച്ചാൽ  
നമ്മുടെ എല്ലാ തരത്തിലുള്ള കഷ്ടതകളിൽ നിന്നും കടങ്ങളിൽ നിന്നും നമ്മെ രക്ഷിച്ചു
ധനത്തെയും ധാന്യങ്ങളുടെയും രത്നങ്ങളുടെയും സമ്പത്തിന്റെയും സമൃദ്ധി ഉണ്ടാവും

പ്രശ്നം :
ഏതൊക്കെ ദിവസങ്ങളിലാണ് ഉപാസന ചെയ്യേണ്ടത് ?

സമാധാനം
മാനസപൂജ യായും വസ്തുക്കൾ ഉപയോഗിച്ചും മഹാലക്ഷ്മി ചെയ്യാം

മാനസികമായും ചെയ്യുന്നതിന് വസ്തുക്കൾ ഒന്നും തന്നെ ആവശ്യമില്ല എല്ലാം മനസ്സിൽ സങ്കല്പമായാണ് ചെയ്യുന്നത്

എന്നാൽ വസ്തുക്കൾ ഉപയോഗിച്ചുള്ള പൂജ
ആഴ്ചയിൽ ഒരു ദിവസമോ 
എല്ലാ വെള്ളിയാഴ്ചകളിലാ 
വിശേഷ അവസരങ്ങളിലോ 
താല്പര്യം തോന്നുകയാണെങ്കിൽ ദിവസേനയോ 
നിങ്ങളുടെ സൗകര്യമനുസരിച്ച്
ചെയ്യാം 
യാതൊരു നിയമങ്ങളും നോക്കേണ്ടതില്ല

പ്രശ്നം :
ഒരു പൂജ ചെയ്യാൻ എത്ര സമയമെടുക്കും

സമാധാനം
സാധാരണയായി പഠിച്ചു കഴിഞ്ഞാൽ
എല്ലാ ദ്രവ്യങ്ങളും ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ
40 മിനിറ്റ് മുതൽ ഒരു മണിക്കൂറിനുള്ളിൽ 
ഒരു പൂജ പുർണ്ണ മാക്കാം
എന്നാൽ മാനസികമായ ഉപാസനയാണ്
 ചെയ്യുന്നതെങ്കിൽ 10 മുതൽ 20 മിനിറ്റിനുള്ളിൽ പൂർണമാവുന്നത് ആണ്

ഉപാസനയ്ക്ക് പുറമേ കൂടുതൽ സൂക്തങ്ങളും നാമജപങ്ങൾ ഭജനകൾ എന്നിവ ഉൾപെടുത്തിയാൽ അതിനനുസരിച്ച് കൂടുതൽ സമയമെടുക്കും


പ്രശ്നം :
എത്ര ദിവസം കൊണ്ട് നമുക്ക് മഹാലക്ഷ്മി ഉപാസന പരിശീലിക്കാം

സമാധാനം
12 ദിവസം കൊണ്ട് പൂർണമായും പഠിച്ചു കഴിയുന്ന രീതിയിലാണ് പാം ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്   നിങ്ങൾക്ക് സ്വന്തമായി മഹാലക്ഷ്മി ഉപാസന മഹാലക്ഷ്മി പൂജ ചെയ്യാൻ സാധിക്കുന്നതാണ്

പ്രശ്നം :
മഹാലക്ഷ്മി പൂജ പഠിച്ചാൽ നമുക്ക് ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ സാധിക്കുമോ

സമാധാനം
ഇത് ഒരു ഉപാസന പദ്ധതി മാത്രമാണ്
നിങ്ങൾക്ക് മഹാലക്ഷ്മിയെ ഉപാസിച്ച് മഹാലക്ഷ്മി അനുഗ്രഹത്താൽ ജീവിതത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നും മാറി ഐശ്വര്യങ്ങൾ വരാൻ വേണ്ടിയുള്ള ഒരു പദ്ധതിയാണ്
ഷോഡശ ഉപചാര പദ്ധതി അനുസരിച്ചാണ് ഇവിടെ പൂജ പഠിക്കുന്നത്
ലളിതമായതും ലഘുവായതും ആയ പദ്ധതിയാണ്
ഒരിക്കലും ഈ പദ്ധതികൊണ്ട് നിങ്ങൾക്ക് ക്ഷേത്രത്തിലോ മറ്റ് സങ്കേതങ്ങളിലെ പൂജ ചെയ്യാൻ സാധിക്കുകയില്ല

പ്രശ്നം :
മത്സ്യമാംസാദികൾ കഴിക്കുന്നവർക്ക് മഹാലക്ഷ്മി ഉപാസന ചെയ്യാൻ 
സാധിക്കുമോ

സമാധാനം
ഇത് ഒരു ഉപാസന പദ്ധതിയാണ്
ഏതൊരാൾക്കും ഉപാസന ചെയ്യാം
ലക്ഷ്മി ഉപാസന ചെയ്യാൻ സസ്യാഹാരി ആവണം എന്ന് യാതൊരു നിർബന്ധവുമില്ല

പ്രശ്നം :
ആരാണ് ആണ് മഹാലക്ഷ്മി പഠിപ്പിക്കുന്നത്

സമാധാനം
ഭാരതീയ ധർമ്മ പ്രചാര സഭയുടെ പ്രധാന ആചാര്യനായ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ആണ് മഹാലക്ഷ്മി ഉപാസനയ്ക്ക് നേതൃത്വം നൽകുന്നത്
താന്ത്രിക വിഷയത്തിൽ വളരെ ആഴത്തിലുള്ള അറിവും ഉപാസന പാരമ്പര്യമുള്ള മഹത് വ്യക്തിയാണ് അദ്ദേഹം

പ്രശ്നം :
മഹാലക്ഷ്മി ഉപാസനയ്ക്ക് മഹാലക്ഷ്മിയുടെ വിഗ്രഹം വീട്ടിൽ പ്രതിഷ്ഠിക്കേണ്ട ഉണ്ടോ

സമാധാനം
മഹാലക്ഷ്മി ഉപാസനയിൽ പൂജ ചെയ്യുന്നത് പൂർണ്ണ കലശത്തിൽ ആണ്
പൂജ കഴിഞ്ഞാൽ കലശത്തിലെ ജലം  വീട്ടിൽ തളിക്കുകയും  നാളികേരം ഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യാം
മഹാലക്ഷ്മി വിഗ്രഹവും  ഫോട്ടോയും അത്യാവശ്യമില്ല ഫോട്ടോ പ്രതിമ ഉണ്ടെങ്കിൽ പൂജാ വേളയിൽ കലശത്തിന് പിന്നിലായി വെക്കുന്നത് നല്ലതാണ്
പ്രാണ പ്രതിഷ്ഠ നടത്തുന്ന രീതിയിലല്ല ഇവിടെ ഉപാസന പഠിപ്പിക്കുന്നത്

പ്രശ്നം :
മഹാലക്ഷ്മി ഉപാസന ചെയ്യുന്നതിന് വീട്ടിൽ ശുദ്ധം പാലിക്കേണ്ടതല്ലേ?

സമാധാനം
നമ്മൾ നമ്മുടെ ദേവിയാണ് ഉപാസിക്കുന്നത് അതിന് കൂടുതൽ നിയമങ്ങൾ നോക്കേണ്ടതില്ല
ദേവത ശിക്ഷിക്കുന്ന കലയല്ല
ദേവത  അനുഗ്രഹിക്കുന്ന കലയാണ്

പ്രശ്നം :
മഹാലക്ഷ്മി ഉപാസനയ്ക്ക് എത്രയാണ് ദക്ഷിണ നിശ്ചയിച്ചിരിക്കുന്നത്

സമാധാനം
ഒരു വ്യക്തിയിൽ നിന്നും 501 രൂപയാണ് ദക്ഷിണയായി നിശ്ചയിച്ചിട്ടുള്ളത്

പ്രശ്നം :
ഇത്തരം അറിവുകൾ  പണം വാങ്ങി നൽകുന്നത് ശരിയാണോ സൗജന്യമായി അല്ലേ നൽകേണ്ടത് 

സമാധാനം
ഭാരതത്തിൽ ഏതൊരു വിദ്യയും സ്വീകരിക്കുമ്പോൾ ദക്ഷിണ കൊടുക്കുന്ന സമ്പ്രദായമുണ്ട്

മാത്രവുമല്ല ഒരു ദക്ഷിണ നൽകി ഒരു വിദ്യ സ്വീകരിക്കുമ്പോൾ മാത്രമാണ് നമുക്ക് വിഷയത്തോട് കൂടുതൽ തൽപര്യം ഉണ്ടാവുന്നത്

സൗജന്യമായി നൽകിയാൽ ആവശ്യമുള്ളവരും ആവശ്യമില്ലാത്ത വരും എല്ലാവരും ചേരുകയും അത് ക്ലാസിന്റെ ഗൗരവം നഷ്ടപ്പെടുകയും ചെയ്യും

പ്രശ്നം :
ദക്ഷിണ എന്ന് പറയുന്നത് ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചുള്ള സംഖ്യ അല്ലേ അതിന് നിശ്ചിത ഫീസ് വാങ്ങാൻ പാടുണ്ടോ

സമാധാനം
പൊതുവായ ഒരു പരിപാടി നടത്തുമ്പോൾ ഒരു നിശ്ചിത സംഖ്യ നിശ്ചയിക്കേണ്ടത് ഉണ്ട് 

വളരെ ചെറിയ ഒരു സംഖ്യയാണ് ദക്ഷിണയായി ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്
ഭാരതീയ ധർമ്മ പ്രചാര സഭയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആണ് ഈ ദക്ഷിണ നമ്മൾ ഉപയോഗിക്കുന്നത്


501 രൂപ കേവലമൊരു ദക്ഷിണ നിശ്ചയിച്ചതാണ് 
നിങ്ങളുടെ കഴിവിനെ തോതനുസരിച്ച് രക്ഷയിൽ മാറ്റം വരുത്താവുന്നതാണ്
തീരെ ദക്ഷിണ സമർപ്പിക്കാൻ കഴിവില്ലാത്തവർ അഡ്മിനു മായി ബന്ധപ്പെട്ടാൽ സൗജന്യമായി പഠിക്കാവുന്നതാണ്

കഴിവുള്ളവർക്ക് അതിലധികം  ദക്ഷിണയായി സമർപ്പിക്കാവുന്നതുമാണ്
ദക്ഷിണ കൊടുക്കുമ്പോൾ മാത്രമാണ് ഒരു കർമ്മം പൂർത്തിയാവുന്നത്

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം