മന്ത്രദീക്ഷ
തന്ത്രശാസ്ത്രവും മന്ത്രദീക്ഷയും തന്ത്രശാസ്ത്രവും മന്ത്രദീക്ഷയും ഇന്നത്തെ കാലത്ത് അനവധി വ്യക്തികളിൽ നിന്നും കേൾക്കുന്ന ഒന്നാണ് ഞാൻ സാധകനാണ്, ദീക്ഷ എടുത്തിട്ടുണ്ട് എന്നൊക്കെ. മുഖ്യമായും ശ്രീവിദ്യാ മന്ത്ര ദീക്ഷകരാണ് കൂടുതൽ പേരും. തന്ത്രശാസ്ത്രത്തെക്കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല. കാരണം എന്താണ് മന്ത്ര ദീക്ഷയെന്നും എങ്ങിനെയാണ് ദീക്ഷ നൽകേണ്ടതെന്നും ദീക്ഷ നൽകുന്ന ഗുരു എങ്ങനെയുള്ള ആളായിരിക്കണമെന്നും എപ്രകാരമുള്ള യോഗ്യതകളാണ് ശിഷ്യന് വേണ്ടതെന്നും എല്ലാം തന്ത്രശാസ്ത്രം നിഷ്ക്കർഷിച്ചിരിക്കുന്നു. അതെല്ലാം പരിശോധിച്ചാൽ ഇന്നത്തെ താന്ത്രിക ഗുരുക്കന്മാരും അവരിൽ നിന്നും ദീക്ഷ സ്വീകരിച്ച ശിഷ്യന്മാരും അവരവരുടെ യോഗ്യതകളെ ആത്മപരിശോധനക്ക് വിധേയമാക്കേണ്ടി വരും. അറിഞ്ഞോ അറിയാതെയോ താനൊരു ഉപാസകനാണ് എന്ന് മറ്റുള്ളവരെ അറിയിക്കുവാൻ വേണ്ടി ഘോഷിക്കുന്നവരാണ് പലരും. തന്ത്ര ഗ്രന്ഥങ്ങളിൽ ഗുരുശിഷ്യലക്ഷണങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. സദ്ഗുരുവിൽ നിന്നും മാത്രമേ മന്ത്രദീക്ഷ സ്വീകരിക്കാവൂ....