ഭക്ഷണം കഴിക്കുന്നതിനുള്ള അനുഷ്ഠാനങ്ങള്‍

ഭക്ഷണം കഴിക്കുന്നതിനുള്ള അനുഷ്ഠാനങ്ങള്‍

ഭക്ഷണം കഴിക്കുന്നതിനുമുണ്ട് അനുഷ്ഠാനവിധികള്‍. ഭക്ഷണം കഴിക്കുന്നതിന് കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞിരിക്കുന്നതാണ് ഉത്തമം. തെക്കോട്ടും വിരോധമില്ല. വടക്കോട്ട്‌ പാടില്ല. ഭക്ഷണ സാധനങ്ങള്‍ വിളമ്പികഴിഞ്ഞാല്‍ കുടിക്കുനീര്‍ വീഴ്ത്തണം.  ഉപ്പും ഉപ്പിലിട്ടതും പപ്പടവും കുടിക്കുനീര്‍ കഴിഞ്ഞതിനുശേഷമാണ് വിളമ്പേണ്ടത്.

വലതുകൈയില്‍ വെള്ളമെടുത്ത് 'സത്യന്ത്വര്‍ത്തേന പരിഷിഞ്ചാമി' എന്ന് മന്ത്രം ചൊല്ലി വലത്തുഭാഗത്തുകൂടി പ്രദക്ഷിണമായി വെള്ളം വീഴ്ത്തികൊണ്ട് കൈ വളയ്ക്കുന്നു. വീണ്ടും വെള്ളം തൊട്ട് 'ഭൂര്‍ ഭുവസ്വരോം' എന്ന് ചൊല്ലി ചോറ് തൊടുക. വീണ്ടും വെള്ളമെടുത്ത് 'അമൃതോപ്സ്തരണമസി' എന്ന് ചൊല്ലി വെള്ളം കുടിക്കുക. അതിനുശേഷം പ്രാണാഹുതി! ഇലയില്‍നിന്ന് വറ്റ് എടുത്ത് ഭക്ഷിക്കണം.

*പ്രാണാഹുതി മന്ത്രം :-*
(1). പ്രാണായ സ്വാഹ 
(2). അപാനായ സ്വാഹ 
(3). വ്യാനായ സ്വാഹ 
(4). ഉദാനായ സ്വാഹ 
(5). സമാനായ സ്വാഹ 

അതിനുശേഷം യഥേഷ്ടം ഊണ് കഴിക്കാം. ഒടുവില്‍ 'അമൃതാപിധാനമസി' എന്ന് ചൊല്ലി കൈയിലെ വെള്ളം കുടിക്കണം. എഴുന്നേറ്റ് കൈ കഴുകാം.
  *📍♾️♾️♾️🔅AK🔅♾️♾️♾️📍*
*ലോകാ: സമസ്താ സുഖിനോ ഭവന്തു🙏*

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം