പ്രാണന്റെ മിതവ്യയ സിദ്ധാന്തം Full
പ്രാണന്റെ മിതവ്യയ സിദ്ധാന്തം
1️⃣ ആത്മാവ്,
യാജ്ഞവൽക്യൻ മുനിയുടെ അഭിപ്രായമനുസരിച്ച് ആത്മാവ് എന്ന് പറയുന്നത് ഈ സമസ്തപ്രപഞ്ചത്തിന് മുഴുവൻ കാരണമായ വസ്തുവാണ്.
ബ്രഹ്മാണ്ഡം എന്ന് പറയുന്നതും പരബ്രഹ്മം എന്ന് പറയുന്നതും എല്ലാം ഈ ആത്മാവിനെക്കുറിച്ച് തന്നെയാണ് ആത്മാവിനെക്കുറിച്ച് ശിഷ്യർക്കു പറഞ്ഞു കൊടുക്കുമ്പോൾ അത് ശിഷ്യർക്ക് മനസ്സിലാവാതെ വന്നപ്പോൾ യാജ്ഞവൽക്യൻ ഒരു കഥ പറഞ്ഞു കൊടുക്കുന്നുണ്ട് അതിപ്രകാരമാണ്....
സന്ധ്യാസമയത്ത് നമ്മളൊരു മൺകുടത്തിൽ വെള്ളം എടുത്ത് അതിലേക്ക് നോക്കിയാൽ നമുക്ക് ചന്ദ്രനെ കാണാനാകും എന്നാൽ ചന്ദ്രനെ പുറത്തെടുക്കുക സാധ്യമല്ല.
ചന്ദ്രൻ മൺകുടത്തിൽ ഉണ്ടോ ഇല്ലയോ എന്നുള്ളതാണ് തർക്കം. ചന്ദ്രനെ മൺകുടത്തിൽ കാണാൻ സാധിക്കുന്നുണ്ടെങ്കിലും അത് കൈകൊണ്ട് എടുക്കാൻ സാധിക്കുന്നതല്ല.
ഈ മൺകുടത്തിലെ
വെള്ളം ഒരു നൂറ് പാത്രത്തിലേക്ക് ഒഴിക്കുക യാണെങ്കിൽ ആ നൂറു പാത്രത്തിലും നമുക്ക് ചന്ദ്രന് ദർശിക്കാനാവും. എന്നാൽ നൂറ് പാത്രത്തിലേയും വെള്ളം ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക യാണെങ്കിൽ അതിൽ നൂറു ചന്ദ്രനെ കാണാൻ സാധിക്കുമോ?
ഇല്ല!
ഒരു ചന്ദ്രനെ മാത്രമേ നമുക്ക് കാണാൻ സാധിക്കു. ബാക്കിയുള്ള 99 ചന്ദ്രന്മാർ എവിടെപ്പോയി എന്ന് അന്വേഷിക്കുമ്പോൾ സത്യത്തിൽ ചന്ദ്രൻ ഒന്നേയുള്ളൂ എന്നും അത് പാത്രത്തിൽ അല്ല എന്നും
ഒരേ ചന്ദ്രനെ എല്ലാ ജലാശയത്തിലും നമ്മൾ ദർശിക്കുക ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരേ ചന്ദ്രൻ കടലിലും പുഴയിലും വെള്ളത്തിലും പുൽക്കൊടി തുമ്പിലും നമ്മൾ കാണുന്ന അതേ പോലെ തന്നെയാണ് ഒരേ ആത്മാവിനെ മനുഷ്യനിലും പ്രാണിയിലും ആനയിലും മറ്റു പക്ഷിമൃഗാതികളിലെല്ലാം നിറഞ്ഞു നിൽക്കുന്നത്.
മൺകുടം താഴെവീണു പൊട്ടുമ്പോൾ ചന്ദ്രൻ നിലത്തു കൂടെ ഉരുണ്ട് പോകുന്നത് നമ്മൾ കാണാറില്ലല്ലോ അതുപോലെതന്നെ ഒരാൾ മരിക്കുമ്പോൾ ആത്മാവ് വേറെ ആവുകയോ അലഞ്ഞുതിരിഞ്ഞു നടക്കുകയോ ഇല്ലാ. അതേപോലെ തന്നെ ശുദ്ധജലത്തിലും മലിനജലത്തിലും നമ്മൾ ചന്ദ്രബിംബം കാണാറുണ്ടല്ലോ.... എന്നാൽ മാലിന്യം ചന്ദ്രനെ ബാധിക്കാറില്ല അതേപോലെ തന്നെ നമ്മുടെ കർമ്മങ്ങൾ ഒന്നുംതന്നെ ആത്മാവിനെ ബാധിക്കുന്നില്ല.
സമസ്ത ചരാചരങ്ങളും ഈ പ്രപഞ്ചത്തിൽ നാം കാണുന്ന ആത്മാവിന്റെ വിവിധഭാഗങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ആ ഒരാൾ മരിച്ചുകഴിഞ്ഞാൽ ആത്മാവ് വേറെ ആവുകയോ വെള്ള സാരി ഉടുക്കുകയോ ശാസ്ത്രീയ സംഗീതം ആലപിക്കുകയോ വെള്ളം ചോദിച്ചു വാതിലിൽ മുട്ടുകയും ചെയ്യുകയില്ല.
ആത്മാവിന്റെ മോക്ഷപ്രാപ്തിക്കു വേണ്ടി നമ്മൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല.
ഒന്നും ചെയ്യേണ്ട ആവശ്യവുമില്ല
ഇംഗ്ലീഷ് ഭാഷയിൽ ജീവനും പ്രാണനും ആത്മാവിനെയും എല്ലാം *സോൾ (Soul)* എന്ന ഒരു വാക്കാണ് ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ നമ്മുടെ ഇടയിൽ ഒരുപാട് തെറ്റിദ്ധാരണകൾ പിന്നീട് വന്നു ചേർന്നിട്ടുണ്ട്.
ഇപ്പോഴും ആത്മാവിനെയും ജീവനെയും ഒക്കെ പറയാൻ വേണ്ടി സോൾ എന്ന് തന്നെയാണ് പലരും ഉപയോഗിക്കുന്നത്.
വരുന്ന ദിവസങ്ങളിൽ ജീവനെക്കുറിച്ച് സാമാന്യേന പരിചയപ്പെടാം...
ശേഷം നമുക്ക് വളരെ പെട്ടെന്ന് തന്നെ പ്രാണനി ലേക്ക് എത്തേണ്ടതുണ്ട്.
ആത്മാവിനെ കുറിച്ച് ഒരു വീഡിയോ കൂടി താഴെ കൊടുക്കുന്നു ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
https://youtu.be/Dfo_JKBqguA
പ്രാണന്റെ മിതവ്യയ സിദ്ധാന്തം
2️⃣
ഭാഷ
എന്താണ് ഭാഷ കൊണ്ട് ഉദ്ദേശിക്കുന്നത്?*
വേദം ഒരു ഭാഷയാണ്. തന്ത്രം മറ്റൊരു ഭാഷയാണ്.
ഏതൊരു വിഷയത്തെക്കുറിച്ചാണോ സംസാരിക്കുന്നത് ആ വിഷയത്തിന്റെ ഭാഷ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇംഗ്ലീഷിൽ എഴുതിയ ഒരു സാധനം വായിച്ച് മനസ്സിലാക്കാൻ ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടത് പോലെ, വേദം മനസ്സിലാക്കണമെങ്കിൽ വേദത്തിന്റെ ഭാഷ അറിയേണ്ടതുണ്ട്. ഒരു വാക്ക് തന്നെ വ്യത്യസ്ത ശാസ്ത്രങ്ങളിൽ അർത്ഥം മാറി ഉപയോഗിക്കുന്നതിന് നമ്മൾ സാക്ഷികളാണ്. ഉദാഹരണത്തിന് 'സെൽ(Cell) ' എന്ന പദത്തിനു ഫിസിക്സ് പഠിക്കുന്ന ഒരാൾ അർത്ഥമാക്കുന്നത് ബാറ്ററി എന്നാണ്. 2 സെല്ലുകൾ ചേർന്നാലാണ് ഒരു ബാറ്ററി ആവുന്നത്. എന്നാൽ ഹിസ്റ്ററി പഠിപ്പിക്കുന്ന ഒരാൾ സെൽ എന്ന പദം കൊണ്ട് മനസ്സിലാക്കുന്നത് 'ജയിലിലാണ്' എന്നാണ്. ഇനി നോക്കു ബയോളജികാർക്ക് കോശം ആണ് സെൽ. ഇന്നത്തെ ന്യൂജനറേഷനോട് ചോദിച്ചാൽ അവർ ആദ്യം നൽകുന്ന ഉത്തരം സെല്ലുലാർ ഫോൺ അല്ലെങ്കില് മൊബൈൽ എന്നായിരിക്കും. സത്യത്തിൽ 'സെൽ' എന്ന പദം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇക്കണോമിക്സ് പഠിക്കുന്ന ഒരാളുടെ അഭിപ്രായത്തിൽ 'വിൽപ്പന'യ്ക്ക് സെൽ ചെയ്യുക എന്ന് പറയാറുണ്ട്. ഫിസിക്സ് അദ്ധ്യാപകൻ ഒരു ബയോളജി സ്റ്റുഡൻറിനോട് സെല്ലിനെ കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടാൽ കുട്ടി സംസാരിക്കുന്നത് കോശങ്ങളെ കുറിച്ചായിരിക്കില്ലേ?
അതായത് സെൽ എന്ന പദത്തിന് ഓരോ ഭാഷയിലും ഓരോ അർത്ഥം ഉള്ളതുപോലെ തന്നെ 'വേദാന്ത'വും 'തന്ത്ര'വുമെല്ലാം ആത്മാവിനെയും ജീവനെയുമൊക്കെ അവരുടേതായ അർത്ഥങ്ങളിലാണ് ഉപയോഗിക്കുന്നത്. ജീവൻ എന്ന പദത്തിന്റെ വേദത്തിലെ ഭാഷയും തന്ത്രത്തിലെ ഭാഷയും ആയുർവേദ ഭാഷയും വ്യാവഹാരിക ഭാഷയും എല്ലാം വ്യത്യസ്തമാണ്.
എന്നാൽ ഭഗവത്ഗീത ശ്രദ്ധിക്കുമ്പോൾ കാണാം ആത്മാവ് എന്ന പദം പലസ്ഥലങ്ങളിലും പല അർത്ഥത്തിലാണ് എന്നത്. എല്ലാ സ്ഥലത്തും ഒരേ അർത്ഥം അല്ല നമ്മൾ കാണേണ്ടത്. മലയാളത്തിലെ ചക്കയ്ക്ക് ഇംഗ്ലീഷിൽ ജാക്ക് ഫ്രൂട്ട് എന്നും സംസ്കൃതത്തിൽ പനസം എന്നും പറയുന്നതുപോലെ, അവരവരുടെ ഭാഷയനുസരിച്ച് ഒരേ വസ്തുവിനെ പല പേരിലാണ് വിളിക്കുന്നത് എന്നുമാത്രം.
ഇവിടെ വിവേകചൂഢാമണി യും പൂന്താനവും രാമായണവും ഭാഗവതവുമെല്ലാം പരാമർശിക്കുന്ന ജീവൻ എന്ന പ്രതിഭാസത്തെയല്ല തന്ത്രയിൽ ചർച്ചചെയ്യുന്നത്. അത് സൂക്ഷ്മ ശരീരം എന്നാണ്. തന്ത്രയെ സംബന്ധിച്ച് ജീവൻ സഞ്ചരിക്കുന്ന ഒരു വസ്തുവല്ല. എല്ലാവരിലും അടങ്ങിയിരിക്കുന്ന ഒരു വസ്തുവാണ്, സൂക്ഷ്മശരീരമാണ് പ്രാരാബ്ധ കർമ്മങ്ങളെ ഉൾക്കൊണ്ടുകൊണ്ട് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ വേദാന്തത്തിന്റെ ഭാഷയും തന്ത്ര ഭാഷയും ആയുർവേദത്തിന്റെ ഭാഷയും ഒക്കെ വേറെ വേറെയാണ്.
അതിനാൽ തന്നെ ചോദ്യകർത്താവിന്റെ ഭാഷ അറിയാതെ ഉത്തരം പറയുക എന്നത് അസാധ്യമാണ്. ഭാഷ മനസ്സിലാക്കി വേണം ഉത്തരം പറയാൻ. അല്ലെങ്കിൽ കേൾക്കുന്ന ആൾക്ക് അത് തെറ്റായാണ് അനുഭവപ്പെടുക. മുകളിൽ ഉദാഹരണമായെടുത്ത ജീവൻ എന്ന പദത്തിനു വ്യത്യസ്ത ശാസ്ത്രങ്ങൾ നൽകിയ അർത്ഥം വെവ്വേറെ ആണ് എന്നതുപോലെ ഓരോ കാര്യങ്ങളും വാക്കിൽ കുടുങ്ങിക്കിടക്കുന്ന ഒന്നാണ് എന്നാണ് നമ്മുടെ അഭിപ്രായം.
'വൈരാഗ്യം' എന്ന പദത്തിനെ സംസ്കൃതത്തിൽ മനസ്സിലാക്കുന്നത് മനുഷ്യന് വേണ്ട ഒരു വസ്തുവാണ് അതെന്നാണ്. എന്നാൽ മലയാളത്തിലെ വൈരാഗ്യം നമുക്ക് ആവശ്യമില്ലാത്ത ഒരു വസ്തുവാണ്. അഷ്ടാവക്ര സംഹിതയിൽ "വൈരാഗ്യം ച കഥം പ്രാപ്തം" എന്ന് അഷ്ടാവക്രൻ ഉദ്ദേശിക്കുന്ന വൈരാഗ്യം 'ഡിറ്റാച്ച്മെൻറ്' ആണ് ആണ് എന്നാൽ മലയാളത്തിലെ വൈരാഗ്യം ഉദ്ദേശിക്കുന്നതോ ശത്രുതയും.
ഇവിടെ ഞാൻ പറയുന്ന വിഷയത്തിൽ ജീവൻ എന്ന് ഉദ്ദേശിക്കുന്നത് *സൂക്ഷ്മശരീരം* എന്ന അർത്ഥത്തിലാണ്. അതിനെ കാരണശരീരം എന്നൊക്കെ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടാനുസരണം ഭാഷ അനുസരിച്ച് വിളിക്കാവുന്നതാണ്.
അതുകൊണ്ടുതന്നെയാണ് ദക്ഷിണാമൂർത്തി ധ്യാനത്തിൽ ആശയവിനിമയത്തിന് ഭാഷ പരിമിതമാണ് എന്ന് പറഞ്ഞത് മൗനമാണ് വ്യാഖ്യാനത്തിന് പ്രകടിതമായ പരബ്രഹ്‌മാവസ്ഥ എന്ന് അവിടെ പറഞ്ഞിട്ടുള്ളത് കാണാം.
ഒരു നോളജ് വായിക്കുമ്പഴും ഗുരുനാഥൻ നേരിട്ടു പറയുമ്പഴും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
അതേപോലെ ഒരു ചോദ്യത്തിനും ഒരിക്കലും സ്ഥിരമായ ഉത്തരം ഇല്ല. ചോദിക്കുന്ന വ്യക്തിയുടെ ബോധതലത്തിനനുസരിച്ചാണ് ഉത്തരം പറയേണ്ടത്.
നമ്മൾ രണ്ടാം ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നത് സൂര്യൻ കിഴക്ക് ഉദിച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്നല്ലേ? എന്നാൽ അതേ ടീച്ചർ തന്നെ അതെ കുട്ടികളെ എട്ടാം ക്ലാസിൽ വെച്ചു പഠിപ്പിക്കുന്നത് സൂര്യൻ ഉദിക്കുന്നുവോ അസ്തമിക്കുന്നുവോ ഇല്ല, ഭൂമിയാണ് ഭ്രമണം ചെയ്യുന്നത് എന്നൊക്കെയാണ്. ഇന്ന് വരെ ഡിഗ്രിക്ക് പഠിക്കുന്ന ഒരു കുട്ടി രണ്ടാം ക്ലാസിൽ വെച്ചു തെറ്റ് പഠിപ്പിച്ചതിനു ടീച്ചർക്കെതിരെ കേസ് കൊടുത്തതായി നമുക്കറിവില്ല.
അതുകൊണ്ടുതന്നെ *ഈശ്വരാരാധന ആവശ്യമാണോ* എന്ന ചോദ്യത്തിന് ചോദിക്കുന്നവരുടെ തലം അനുസരിച്ച് ഉത്തരം പലതായിരിക്കും.
*ബലി ക്രിയ ആവശ്യമാണോ* എന്ന ചോദ്യത്തിന്റെ ഉത്തരവും ഇതേപോലെ തന്നെയാണ്. ചോദ്യം ഒരു സന്യാസിയുടെതാണെങ്കിൽ, ആവശ്യം ഇല്ല എന്നാണ് ഉത്തരം തരിക. എന്നാൽ ഒരു ഗൃഹസ്ഥനോടാണ് ഉത്തരമെങ്കിൽ ആവശ്യം ഉണ്ട് എന്നും. കോഴിയെ വെട്ടൽ ഒരു കൗളാചാരിയെ സംബന്ധിച്ച് വളരെ ശ്രേഷ്ഠമായ കർമ്മമാണെങ്കിൽ വേദാന്തികൾ അതിനെ അനുകൂലിക്കുന്നില്ല. ഒരുപാട് വ്യത്യസ്തങ്ങളായ *സ്കൂൾ ഓഫ് തോട്ട്‌സ് (school of thoughts)* ചേർന്നതാണ് ഭാരതീയ സംസ്കാരം.
എല്ലാം ശരിയാണ് താനും. ഓരോ സ്ക്കൂൾ ഓഫ് തോട്ട്സിനും ഓരോ നിയമങ്ങളുണ്ട്.
അതായത്,
ഇവിടെ ഒരുപാട് കളികൾ ഉണ്ട്. നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്ങൾക്ക് ഏത് കളി വേണമെങ്കിലും തെരഞ്ഞെടുക്കാം. എന്നാൽ ഫുട്ബോൾ കളിക്കുന്ന സ്ഥലത്ത് പോയി വോളിബോളിന്റെ നിയമം പറയരുത്, ഹോക്കി കളിക്കുന്നിടത് പോയി ഫുട്ബോളിന്റെ നിയമമാണ് ശരി എന്ന് പറയരുത്. നിങ്ങൾക്കിഷ്ടമുള്ള കളി തെരഞ്ഞെടുക്കുകയും ആസ്വദിക്കുകയും ചെയ്യാം. പാരമ്പര്യമായി വോളിബോൾ കളിക്കുന്നവർ കളിക്കട്ടെ പക്ഷെ മററ് കളികളെ നിഷേധിക്കുന്നത് ശരിയല്ല.
ഇത് നമ്മുടെ വൈജാത്യം അല്ല, വൈവിധ്യമാണ് . അതുതന്നെയാണ് ഭാരതത്തിൻറെ മഹത്വവും
3️⃣
ജീവൻ
നമ്മുടെ ഇന്നത്തെ വിഷയം ജീവനാണ്. കർമ്മങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരു ശരീരത്തിൽ നിന്നും, മറ്റൊരു ശരീരത്തിലേക്ക് പോകുന്ന, പൂർവ്വ ജന്മങ്ങളും, പുനർജന്മങ്ങളും ഉൾക്കൊള്ളുന്ന വസ്തുവാണ് ജീവൻ (സൂക്ഷ്മശരീരം). കർമ്മം ചെയ്യലും ചെയ്യാതിരിക്കലും എല്ലാം കർമം തന്നെയാണ്.
നമ്മൾ ചെയ്യേണ്ടതായ ഒരു കർമ്മം ചെയ്യാതിരിക്കുന്നതും കർമ്മമാണ് .
കർമ്മ ബന്ധനങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നത് *സാക്ഷി* ആവുമ്പോഴാണ്. ബ്രയാൻ വേയ്സ് Many life many masters (ഒരേ ജീവൻ അനേകം ഗുരുക്കന്മാർ) എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നു; അദ്ദേഹം കാതറിൻ എന്ന ഒരു പെൺകുട്ടിയെ പാസ്റ്റ് ലൈഫ് റിഗ്രഷനു വിധേയമാക്കുകയും അവരുടെ 80 ഓളം പൂർവ്വജന്മങ്ങളെക്കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്. എല്ലാം തന്നെ പല രാജ്യത്ത് പല വ്യക്തികളായി ജീവിച്ചിരുന്നവർ ആയിരുന്നു. ഇതിനെക്കുറിച്ച് തന്നെയാണ് പൂന്താനം ജ്ഞാനപ്പാന യിൽ പറയുന്നത്. അദേഹം പറയുന്നു നരിയായും നരനായും പുഴുവായും പ്രാണി യായുമെല്ലാം സഞ്ചരിച്ചു കർമ്മങ്ങൾ ഒടുങ്ങുമ്പോൾ മോക്ഷം ലഭിക്കുമെന്ന്.
എന്ന് വെച്ചാൽ പ്രവർത്തി ചെയ്യുന്നത് ഞാനല്ല, പ്രവർത്തി അനുഭവിക്കുന്നതും ഞാനല്ല. ഞാൻ സാക്ഷിയാണ് എന്ന ബോധത്തിൽ എത്തുമ്പോഴാണ് കർമ്മഫലം ഇല്ലാതാവുന്നത്.ചെയ്യുന്ന പ്രവർത്തിയിൽ കർത്തൃത്വം ഉണ്ടാവുകയാണെങ്കിൽ കർമ്മഫലം അനുഭവിക്കേണ്ടതായി വരും. ചെയ്യുന്ന പ്രവർത്തിയിൽ കർതൃത്വം ഇല്ലെങ്കിൽ കർമ്മങ്ങൾ നമ്മളെ ബാധിക്കുന്നതല്ല. വ്യാഥ ഗീതയിലും ഇതുതന്നെയാണ്
പറയുന്നത്.
ഇവിടെയാണ് കാര്യകാരണ സിദ്ധാന്തം ചർച്ച ചെയ്യപ്പെടുന്നത്. അത് എല്ലാ കാര്യങ്ങൾക്കും ഒരു കാരണം ഉണ്ട് എന്നുള്ളതാണ്. ഞാൻ ഇന്ന് അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ കർമ്മഫലം തന്നെയാണ് എന്ന് സൂചിപ്പിക്കുന്നു.
ഇതിനെക്കുറിച്ച് ഉപനിഷത്ത് പറയുന്നത് ശ്രദ്ധിക്കുക.
രാമന്റെ കയ്യിൽ മൂന്ന് കല്ലുകൾ ആണുള്ളത്. ഒരു കല്ല് അദ്ദേഹം എറിഞ്ഞു കഴിഞ്ഞു. ഒരു കല്ല് വലതു കൈയ്യിൽ ഓങ്ങി നിൽക്കുന്നുണ്ട്. ഒരു കല്ല് ഇടതുകൈയിൽ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. ഇതിൽ വിട്ട കല്ലാണ് ഭൂതകാലം. വലതു കയ്യിലെ കല്ലു വർത്തമാനകാലത്തെ സൂചിപ്പിക്കുന്നു. ഇടതുകൈയിൽ സൂക്ഷിച്ച കല്ലാണ് ഭാവികാലം. ഭൂതകാലത്ത് ചെയ്ത പ്രവർത്തികളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. എന്നാൽ ഭാവിയെ നമുക്ക് തീരുമാനിക്കാൻ സാധിക്കും. അതിനു വർത്തമാനകാലത്ത് ചെയ്യുന്ന പ്രവർത്തികളെ ഒന്ന് ശ്രദ്ധിച്ചാൽ മതി.
ഭാഗവതവും ഇതുതന്നെ പറയുന്നു
ഭാരതം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ച്ച ഏറ്റവും പ്രധാനപ്പെട്ട നാലു വിഷയങ്ങൾ ഇവയാണ്.
1. *കർമ്മ നിയമങ്ങൾ*
*(Law of KAR MA)*
2. *സാക്ഷിത്വം*
3. *ശുദ്ധ ബോധം*
4. *തത്വമസി*
അഹം ബ്രഹ്മാസ്മി, ആത്മ ബ്രഹ്മ തുടങ്ങിയവ ഞാൻ തന്നെയാണ് ഈശ്വരൻ,
ഈശ്വരനും ഞാനും രണ്ടും രണ്ടല്ല
എനിങ്ങനെയുള്ള അദ്വൈത ഭാവനകളാണ്.
ഈ നാല് വിഷയങ്ങളെ പഠിക്കാനും മനസ്സിലാക്കാനുമാ ഭാരതത്തിലെ എല്ലാ ഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നത്. അതിനാലാണ് ലോകം മുഴുവൻ ഉള്ള ജനങ്ങൾ ഭാരതത്തിലേക്ക് വന്നു ചേർന്നതും, ഈ വിഷയങ്ങളെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നതും. മറ്റെല്ലാ ആശയങ്ങളും ആളുകളും ദൈവത്തെ മേഘത്തിന് പുറത്തെവിടെയോ കണ്ടപ്പോൾ ഭാരതം ഞാൻ തന്നെയാണ് ദൈവം എന്ന അദ്വൈത ഭാവനയാണ് ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചത്.
ജീവനെ കുറിച്ചുള്ള വീഡിയോ താഴെ കൊടുക്കുന്നു
https://youtu.be/yXk3qzDToBQ
പ്രാണൻ മിതവ്യയ സിദ്ധാന്തം
4️⃣
പ്രാണൻ
നമ്മുടെ പ്രധാനവിഷയം പ്രാണനാണ് ഒരു കോശമായി അമ്മയിലേക്ക് എത്തിയ പ്രാണൻ സ്വയം ബോധം ഉള്ളതും സ്വയം തന്നെ അതിൻറെ പൂർണതയിലേക്ക് എത്താൻ കഴിവ് ഉള്ളതുമാണ്.
പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും ഒരു മുഴുവൻ പ്രപഞ്ചം അടങ്ങിയിരിക്കുന്നു എന്ന് പറയുന്നതുപോലെ പോലെ പ്രാണന് പ്രപഞ്ചവുമായി നേരിട്ട് ബന്ധമുണ്ട്.
സ്വയം ഒരു വസ്തുവായി തീരാനും സ്വയം ഒരു ജീവിയായി തീരാനും ജീവിതം മുന്നോട്ട് പോകാനും തിരിച്ചു പ്രപഞ്ചത്തിലേക്ക് തന്നെ ലയിക്കാനും ഉള്ള അറിവ് പ്രാണന് ഉണ്ട്.
അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അത് സ്വയം പരിഹരിക്കാനുള്ള ഉള്ള വ്യവസ്ഥയും പ്രാണനിൽ അടങ്ങിയിരിക്കുന്നു.
ആ പ്രാണൻ നിരന്തരം നമ്മോട് സംവദിക്കുന്നുണ്ട് സംവാദം വേണ്ട രീതിയിൽ മനസ്സിലാക്കാൻ സാധിച്ചാൽ 120 വയസ്സുവരെ പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ നമുക്ക് സാധിക്കും ആ ഭാഷയാണ് നമുക്കിനി പഠിക്കേണ്ടത്. ആയുർവേദത്തെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഭാഗമായി തിരിക്കാം സ്വസ്ഥ വൃത്തവും ആതുര വൃത്തവും
സ്വസ്ഥവൃത്തത്തിൽ ചർച്ചചെയ്യുന്നത്എങ്ങനെയാണ് ഒരു ജീവൻ ഉണ്ടാവുന്നത് എന്നും ഗർഭപാത്രത്തിൽ അത് 10 മാസം കൊണ്ട് കുട്ടി ആവുന്നത് എങ്ങനെയാണെന്നും എങ്ങനെ പൂർണ ആരോഗ്യത്തോടുകൂടി ജീവിക്കാമെന്നുമാണ് എന്നാൽ ആതുരവൃത്തത്തിൽ ചർച്ച ചെയ്യുന്നത് രോഗം വന്നാൽ ഉള്ള ചികിത്സയെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ആണ്. സ്വസ്ഥവൃത്തം വേണ്ടതുപോലെ ആചരിക്കുന്ന, അല്ലെങ്കിൽ മനസ്സിലാക്കിയ ഒരാൾക്ക് പിന്നീട് ആതുരവൃത്തത്തിന്റെ ആവശ്യം വരികയില്ല.
ശരീരത്തിന് അകത്തുനിന്ന് ഉണ്ടാകുന്ന എല്ലാ രോഗങ്ങളെയും പരിഹരിക്കാനുള്ള പൂർണമായ വ്യവസ്ഥ ശരീരത്തിനകത്ത് തന്നെയുണ്ട്.
അത് അല്ലാതെ മരത്തിൽനിന്ന് വീഴുക, യുദ്ധത്തിൽ പരിക്കു പറ്റുക, മറ്റ് ഏതെങ്കിലും ജീവികൾ ആക്രമിക്കുക, തുടങ്ങി ബാഹ്യമായി ഏതെങ്കിലും തരത്തിൽ അപകടം പറ്റി രോഗിയായാൽ ആണ് ആതുരവൃത്തത്തിന്റ ആവശ്യം വരുന്നത്.
ഇവിടെ ആയുർവേദവും, അലോപ്പതിയും, ഹോമിയോപ്പതിയും, പ്രകൃതിചികിത്സയും, വിവിധ ഭാഷയാണ്.
പ്രകൃതി ചികിത്സ എന്ന് പറയുന്നത് ശരിയല്ല പ്രകൃതി ജീവനം എന്ന് പറയുന്നതാണ് ശരി ഓരോ വ്യക്തിക്കും ഓരോ പ്രകൃതി ഉണ്ട് ആ പ്രകൃതി അറിഞ്ഞു പ്രവർത്തിക്കുമ്പോഴാണ് നമുക്ക് ആരോഗ്യം ഉണ്ടാവുന്നത്.
അത് പ്രാണനെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിൽ ആയുർവേദം ത്രിദോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത് അത് വാദം, പിത്തം, കഫം, എന്നതാണ്.
എന്നാൽ അലോപ്പതി ശാസ്ത്രം മുന്നോട്ടുപോകുന്നത് ഈ രണ്ടു ഭാഷയിലും അല്ല.
അത് ശരീരത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ശരീരം ഒരു ഘടകം മാത്രമാണ് നമ്മൾക്ക് സൂക്ഷ്മശരീരത്തെ പരിഗണിക്കേണ്ടതുണ്ട്.
5️⃣
പ്രാണൻ, ജീവൻ, ആത്മാവ്
അച്ഛനിൽനിന്നും അമ്മയിലേക്ക് എത്തിയത് പ്രാണനാണ്
അച്ഛനിൽ നിന്നും ഉൽഭവിക്കുന്ന ദശലക്ഷക്കണക്കിന് ബിജങ്ങൾ മത്സരിച്ച് അതിൽ വെച്ച് ഏറ്റവും ബലവത്തായത് അമ്മയുടെ അണ്ഡത്തോട് കൂടി ചേർന്നാണ് ശരീരം ഉണ്ടാകുന്നത്.
ആ പ്രാണനിലേക്കാണ് ജീവൻ അതായത് സൂക്ഷ്മശരീരം തൻറെ കർമ്മങ്ങൾക്ക് അനുസരിച്ച് പ്രാരാബ്ധ കർമ്മങ്ങളും പേറി കൂടിച്ചേരുന്നത് അങ്ങനെ പ്രാണനും ജീവനും സ്ഥൂല ശരീരവും കൂടിച്ചേർന്ന് ഒരു ജീവിയാകുന്നു
ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടറിൻറെ, മോണിറ്ററും, മൗസും, കീബോർഡും, എല്ലാം ചേർന്നതാണ് ആണ് സ്ഥൂല ശരീരം.
അതിൻറെ മദർബോർഡ് അടങ്ങിയ ഹാർഡ് വെയർ ആണ് പ്രാണൻ.
സോഫ്റ്റ്‌വെയർ ആണ് ജീവൻ (സൂക്ഷമ ശരീരം)
കൂടുതൽ അനുസന്ധാനം ചെയ്താൽ മനസിലാവും.
ഒരു കോശമായി അണ്ഡത്തോട് ചേർന്ന് അമ്മയുടെ ഗർഭപാത്രത്തിൽ എത്തിയ പ്രാണൻ സ്വയം ബോധമുള്ള ഒരു വസ്തുവാണ് ആണ്
ഒരു വിത്തിൽ ഒരു മുഴുവൻ മരം അടങ്ങിയിരിക്കുന്നത് പോലെ ഒരു പ്രാണനിൽ പൂർണ്ണമായ ഒരു ഒരു ജന്മം മുഴുവൻ അടങ്ങിയിരിക്കുന്നു. സ്വയം വളരാനും ഒരു കോശത്തിന് ഒരു ജീവി ആയി മാറാനും ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും തരത്തിലുള്ള ഉള്ള പ്രശ്നങ്ങൾ വന്നാൽ അത് സ്വയം പരിഹരിക്കാനുള്ള മുഴുവൻ അറിവും വ്യവസ്ഥയും പ്രാണനിൽ അടങ്ങിയിരിക്കുന്നു.
എപ്രകാരമാണോ ഒരു രാജാവ് ഭരണ സൗകര്യത്തിനായി മന്ത്രിമാരെ നിശ്ചയിക്കുന്നത് അത് പോലെ പ്രാണൻ 5 പ്രാണൻ മാരെയും 5 ഉപപ്രാണൻമാരെയും തീരുമാനിക്കുന്നു
പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ, എന്നീ അഞ്ചു പ്രാണൻ മാരെയും നാഗൻ ,കൂർമ്മൻ, കൃകലൻ, ധനഞ്ജയൻ, ദേവദത്തൻ എന്നീ അഞ്ചു ഉപപ്രാണൻ മാരെയും നിശ്ചയിക്കുന്നു. ഇവരുടെ ധർമ്മവും സ്ഥാനവും നാളെ ചർച്ച ചെയ്യാം.
പ്രാണൻ എപ്പോഴാണ് സൂക്ഷ്മ ശരീരത്തോട് (ജിവനോട് ) കൂടി ചേരുന്നത്?
ഗർഭാധാന സമയത്താണ് എന്നും ഗർഭാവസ്ഥയുടെ നാലാം മാസത്തിൽ ആണെന്നും ഗർഭധാരണത്തിനു ശേഷം ഏത് സമയത്തും ആവാമെന്നും ഒക്കെ ആചാര്യന്മാർ ക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്.
ഗർഭ ഉപനിഷത്തിന്റെ അഭിപ്രായത്തിൽ ഗർഭാധാനം നടക്കുന്ന സമയത്താണ് ജീവൻ (സൂക്ഷ്മ ശരീരം) പ്രാണനിലേക്ക് എത്തിച്ചേരുന്നത്. യാജ്ഞവല്ക്യനും അതേ അഭിപ്രായം തന്നെയാണ് ഉള്ളത് അതുകൊണ്ട് തന്നെയാണ് ഗർഭധാരണത്തിന് മുഹൂർത്തം നിശ്ചയിക്കണമെന്ന് പറഞ്ഞത്.
ഏറ്റവും നല്ല മുഹൂർത്തത്തിൽ ഗർഭാധാനം നടത്തിയാൽ നല്ല പ്രജ ജനിക്കുമെന്ന് അദ്ദേഹം പറയുന്നു.
6️⃣
പ്രാണന്റെ മാഹാത്മ്യം
ഒരിക്കൽ ഒരു ഗർഭിണി തന്റെ ഗർഭത്തിന്റെ ഏഴാം മാസം ആയിട്ടും ചർദ്ദി ശമിക്കാത്തെ വന്നപ്പോൾ വർമ്മാജി (RRR Varma - കേരളത്തിലെ പ്രകൃതി ചികിത്സാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാത്മാവ്) യുടെ അടുത്ത് ചികിത്സയ്ക്കായി വന്ന സംഭവം പറഞ്ഞത് ഓർക്കുന്നു. നിൽക്കാത്ത ചർദ്ദിയും ഭക്ഷണത്തോട് താൽപര്യമില്ലായ്മയും കാരണം അവർ ഗർഭത്തെ ഒരു ശാപമായി കണ്ടു ജീവിക്കുന്ന സമയത്താണ് വർമ്മാജിയെ കാണുന്നത്. ഗർഭം അലസിപ്പിച്ചാലോ എന്നു വരെ അവർ ചിന്തിച്ച സമയമായിരുന്നു അത്.
എന്നാൽ ശരീരത്തിൽ ശക്തമായി അടിഞ്ഞുകൂടി കിടക്കുന്ന ഏതോ ഒരു മാലിന്യമാണ്
ഈ ചർദ്ദിയുടെ പിന്നിൽ എന്ന് തിരിച്ചറിഞ്ഞ വർമ്മാജി കുറച്ചു ദിവസം കരിക്കിൻ വെള്ളവും പഴങ്ങളും മാത്രം കഴിച്ച് ഉപവസിക്കാൻ അവരോട് നിർദ്ദേശിച്ചു.
നാലാം ദിവസം വളരെ ദുർഗന്ധത്തോടു കൂടിയ കാപ്പി കളർ നിറത്തിലുള്ള ഒരു കൊഴുത്ത ദ്രാവകം അവർ ഛർദ്ദിക്കുകയും അതിനുശേഷം ഗർഭകാലം വളരെ സുഖകരമായിരിക്കയും സുഖകരമായി പ്രസവിക്കുകയും ചെയ്തു.
വർഷങ്ങളായി അവരുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ പുറത്താക്കാൻ പ്രാണൻ ചെയ്ത വ്യവസ്ഥയായിരുന്നു ചർദ്ദി.
എന്നാൽ പ്രാണന്റെ മിതവ്യയ സിദ്ധാന്തമനുസരിച്ച് പ്രാണന് മാലിന്യത്തെ ഒഴിവാക്കാൻ വേണ്ടത്ര സമയം ലഭിക്കാഞ്ഞതിനാലാണ് ഏഴ് മാസം വരെ ഈ ബുദ്ധിമുട്ട് നീണ്ടു പോയത്. നാല് ദിവസം പൂർണ്ണമായും ആ ഒരു ശ്രമത്തിന് വേണ്ടി പ്രാണനെ വിട്ടു കൊടുത്തപ്പോൾ പ്രാണൻ അത് ഭംഗിയായി ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ജീവിതത്തിൽ പിന്നീട് വരാൻ സാധ്യതയുള്ള എല്ലാ രോഗാണുക്കളെയുമാണ് അപ്പോൾ ആ പ്രാണൻ പുറം തള്ളിയത്.
പനി, ഛർദ്ദി, വയറിളക്കം, ചൊറി ഇവയെല്ലാം തന്നെ പ്രാണന് മാലിന്യത്തെ പുറത്താക്കാനുള്ള ഓരോ ഉപാധികളാണ്. ആ സമയത്ത് പ്രാണന്റെ സന്ദേശം മനസ്സിലാക്കി പ്രാണന് ഉപാസിച്ച് ജീവിച്ചാൽ ശരീരം ശുദ്ധമാവുകയും രോഗങ്ങളിൽ നിന്ന് നമുക്ക് എപ്പോഴും മുക്തി ലഭിക്കുകയും ചെയ്യും. എന്നാൽ ഇത് മനസ്സിലാക്കാതെ പനിയെ ഒക്കെ ഒരു രോഗമായി കണ്ടു ചികിത്സിക്കുന്നത് വാഹനം ഓടിച്ചു പോകുമ്പോൾ ഏതെങ്കിലും തകരാറുണ്ടായാൽ ആ ഇൻഡിക്കേഷൻ തരുന്ന ലൈറ്റ് കുത്തി പൊട്ടിക്കുന്നത് പോലെയാണ്. കാർ ഓടിക്കുമ്പോൾ ഡീസൽ കുറവാണ് എന്ന ഇൻഡിക്കേഷൻ ലഭിക്കുന്ന സമയത്തു അത് മനസ്സിലാക്കി ഡീസൽ അടിക്കാതെ ഇൻഡിക്കേഷൻ ലൈറ്റിനെ ഇല്ലാതാക്കുന്നത് പോലെയാണ് പനിയും ഛർദ്ദിയും വയറിളക്കവും സോറിയാസിസും ഒക്കെ ചികിത്സിച്ച് മാറ്റുന്നത്. അതേപോലെതന്നെ പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളും മുതലായവ എല്ലാം പ്രാണന്റെ ഓരോ സന്ദേശങ്ങളാണ്. ഇതെല്ലാം ഓരോ സൂചനകളാണ്.
സൂചനെയല്ലാ ഇല്ലാതാക്കേണ്ടത് അതിന്റെ യഥാർത്ഥ കാരണത്തേയാണ്.
നമ്മുടെ ശരീരത്തിന്റെ എല്ലാ പോരായ്മകളെയും രോഗങ്ങളേയും പരിഹരിക്കാനുള്ള അറിവും ബോധവും നമ്മുടെ പ്രാണനുണ്ട്.
7️⃣
പ്രാണന്റെ മഹിമകൾ
അച്ഛനിൽ നിന്നും അമ്മയിലേക്ക് എത്തിയ പ്രാണൻ ആദ്യം തന്നെ ചെയ്യുന്നത് അടുത്ത പത്ത് മാസം
(ഒരു മനുഷ്യന്റെ ഗർഭകാലം എന്ന് പറയുന്നത് 10 ചാന്ദ്രമാസങ്ങളാണ്.
10 മാസവും 10 ദിവസവും 10 നാഴികയും 10 വിനാഴികയും.
ഒരു ചാന്ദ്രമാസം എന്നത് 27 ദിവസങ്ങളാണ്.
27 X 10 = 270 + 10 = 280 തനിക്ക് സുഖകരമായി ജീവിക്കേണ്ട സ്ഥലത്തിനെ അമ്മയുടെ പ്രാണനുമായി ചേർന്ന് ശുദ്ധീകരിക്കുക എന്നതാണ്.
ശരീര ശുദ്ധീകരണത്തിന്റെ ഭാഗമായി അമ്മയുടെ ശരീരത്തിൽ ഉള്ള എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യുക എന്നതാണ് പ്രാണൻ ആദ്യം ചെയ്യുന്നത്. അത് ഛർദ്ദി ആയാണ് മിക്കവാറും പുറത്താക്കുന്നത്.
ഇവിടെ അമ്മയുടെ ശരീരത്തിൽ കാണുന്ന ഓരോ ലക്ഷണങ്ങളും പ്രാണന്റെ ഓരോ സന്ദേശങ്ങളാണ്.
ശർദ്ദി വരുമ്പോൾ പൂർണ്ണമായും ആ മാലിന്യങ്ങൾക്ക് പുറത്തു പോകാൻ സമയം കൊടുക്കുകയാണ് വേണ്ടത്. ആ സമയത്ത് പ്രകൃതി നമുക്ക് തരുന്ന ചില നിർദ്ദേശങ്ങളാണ്; ഭക്ഷണത്തോട് താല്പര്യമില്ലായ്മ, വിശപ്പിലായ്മ തുടങ്ങിയവ. ഈ സമയത്ത് ഭക്ഷണം പൂർണമായി ഒഴിവാക്കുകയും കരിക്കിൻ വെള്ളമോ പച്ചവെള്ളമോ കുടിച്ചു ഉപവസിക്കുകയുമാണ് വേണ്ടത്.
കാരണം
വായയ്ക്ക് രുചി ഇല്ലായ്മ തോന്നൽ, തൊണ്ട വേദന, ഭക്ഷണത്തോട് വെറുപ്പ് തോന്നുക തുടങ്ങിയവയ്ക്ക് എല്ലാം കാരണം, പ്രാണന്റെ "ദയവായി ഇപ്പോൾ ഭക്ഷണം കഴിക്കരുത് " എന്ന സന്ദേശമാണ്. ആ സമയം പ്രാണന് വളരെ അധികം ജോലികൾ ശരീരത്തിൽ ചെയ്യാനുണ്ട്. നമ്മൾ ഭക്ഷണം കഴിച്ചാൽ പ്രാണന് ഭക്ഷണത്തെ ദഹിപ്പിക്കുന്ന ജോലി ചെയ്യേണ്ടി വരികയും അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യങ്ങൾ മാറ്റിവെക്കേണ്ടതായും വരും. പ്രാണൻ അത് നമ്മെ തോന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നമ്മൾ അത് മനസിലാക്കുന്നില്ല എന്ന് മാത്രം. ഒരു പക്ഷെ ആ പ്രാണനെ അനുസരിച്ച് ജീവിക്കുന്നത് കൊണ്ടാവാം ഭൂമിയിലെ മനുഷ്യനൊഴികെ (മനുഷ്യൻ വളർത്തുന്ന ജീവികളും) മറ്റെല്ലാ ജീവികളും അസുഖങ്ങളില്ലാതെ ആരോഗ്യത്തോടെ ജീവക്കുന്നതും (ലോകത്ത് മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും സിസേറിയൻ നടക്കുന്നില്ല എന്നോർക്കണം).
ഗർഭിണിക്ക് ചർദ്ദി വന്നാൽ അത് ശരീരത്തിന്റെ ശുദ്ധീകരണമാണെന്ന് മനസിലാക്കി ഉപവസിച്ച് ആഘോഷിച്ചാൽ ശരീരത്തിൽ നിലനിൽക്കുന്ന എല്ലാ രോഗകാരണങ്ങളെയും ശരീരം പുറത്താക്കി ശുദ്ധീകരിക്കും.
എന്നാൽ പ്രാണന്റെ സന്ദേശം മനസ്സിലാക്കാതെ ഛർദ്ദി മരുന്ന് കുടിച്ച് നിർത്തിയാലോ... മാലിന്യങ്ങളെ പുറത്ത് കളഞ്ഞ് ശരീരം ശുദ്ധമാക്കാൻ കഴിയാതെ വന്ന ജീവൻ പുറത്ത് പോകും (abortion).
ഛർദ്ദി നമ്മൾ ഫോർസ് ചെയ്ത് നിർത്തിയാൽ ബ്ലീഡിംഗ് വഴി ഒരു ശ്രമവും കൂടി നടത്തും.
അതും നമ്മൾ ബാഹ്യ ഇടപെടലുകളാൽ ( മരുന്ന് കഴിച്ച് ) നിർത്തുമ്പോഴാണ് ആ ജീവൻ പുറത്ത് പോകുന്നത്. പക്ഷെ നമ്മൾ പറയുന്നത്
ബ്ലീഡിംഗ് വന്ന് അബോർഷൻ സംഭവിച്ചു എന്നാണ് അത് മരുന്ന് കഴിച്ച് നിർത്താൻ ശ്രമിച്ചപ്പോഴാണെന്ന് നാം മനസ്സിലാക്കുന്നില്ല.
ഒരിക്കൽ കോതമംഗലത്ത് നിന്നും ഒരു അമ്മ ഫോണിൽ വിളിക്കുകയുണ്ടായി അവരുടെ മകൾക്ക് വയറ്റിൽ ഒരു സിസ്റ്റ് ഉണ്ട് അതിൻറെ പരിഹാരം എന്താണ് എന്ന് അന്വേഷിച്ചു വിളിച്ചതാണ്. അടുത്ത ദിവസം വീണ്ടും അവർ കരഞ്ഞുകൊണ്ട് വിളിച്ചു മകൾ ഗർഭിണിയായി എന്നും സിസ്റ്റ് ഉള്ളതിനാൽ ഒരുപക്ഷേ അബോർട്ട് ചെയ്യേണ്ടി വരുമെന്നും ഡോക്ടർ സജസ്റ്റ് ചെയ്തു എന്ന് പറഞ്ഞു.
ഞാൻ അവരോട് പറഞ്ഞത് വയറ്റിൽ ജീവൻ എത്തിയിട്ടുണ്ടെങ്കിൽ ജീവൻറെ ജോലിയാണ് അമ്മയുടെ ശരീരത്തിലെ എല്ലാ മാലിന്യങ്ങളെയും രോഗത്തെയും ഇല്ലാതാക്കുക എന്നത്.
ആ പ്രാണനെ ഉപാസിച്ചാൽ മാത്രം മതി. പ്രാണൻ അമ്മയുടെ എല്ലാ രോഗങ്ങളെയും മാറ്റി ആരോഗ്യം പ്രദാനം ചെയ്യും.
പറഞ്ഞതുപോലെ പിന്നീട് ബ്ലീഡിങ് വരികയും കരിക്കിൻ വെള്ളം കുടിച്ച് ഉപവസിക്കുകയും ചെയ്തു. ആ സിസ്ററ് പ്രകൃതിയാൽ ഇല്ലാതാവുകയും കുട്ടി 10 മാസങ്ങൾക്ക് ശേഷം സുഖമായി പ്രസവിക്കുകയും ചെയ്തു. അതുപോലെ തന്നെ വയറ്റിൽ എത്തിയ പ്രാണന് ഇന്ന് 10 മാസം കൊണ്ട് പൂർണൻ ആവേണ്ടതുള്ളതുകൊണ്ട്ഒരുപാട് ധാതുക്കൾ ആ ശരീരത്തിന് ആവശ്യമുണ്ട്.
എവിടെ നിന്നാണ് കുട്ടിക്ക് ആവശ്യമുള്ള ധാതുക്കൾ ലഭിക്കുന്നത്..?
അത് അമ്മയുടെ ശരീരത്തിൽ നിന്നാണ് എന്നാൽ അമ്മയുടെ ശരീരത്തിൽ ധാതുക്കൾ ഇല്ലെങ്കിലോ...?
അവിടെയാണ് പ്രാണന്റെ മഹിമയെ കുറിച്ച് നമ്മൾ മനസ്സിലാക്കുന്നത്. അത് പ്രകൃതിയിലെ ഏതു ഫലത്തിൽ ആണോ കുട്ടിക്ക് ആവശ്യമുള്ള ധാതുക്കൾ ഉള്ളത് ആ വസ്തുവിനോട് അമ്മയെക്കൊണ്ട് ആഗ്രഹം തോന്നിപ്പിച്ച് അത് കഴിപ്പിച്ച് നേടിയെടുക്കാനുള്ള കുട്ടിയുടെ പ്രാണന്റെ കഴിവ് അപാരം തന്നെയാണ്.
ഒരിക്കൽ ഒരു ഗർഭിണി ഗർഭത്തിൻറെ അഞ്ചാം മാസത്തിൽ രാവിലെ എന്നെ വിളിച്ചു പറഞ്ഞത് എന്തെന്നാൽ അവൾക്ക് സ്ലേറ്റ് തിന്നണമെന്ന് അതിയായ ആഗ്രഹമുണ്ട്. സ്ലേറ്റിൽ ഏതു ധാതുവാണ് ഉള്ളത് എന്ന് ഞാൻ മനസ്സിലാക്കി. പിന്നീടു ഞാൻ അത് ഏത് ഫലത്തിലാണുള്ളതെന്ന് മനസ്സിലാക്കുകയും ചെയ്തു.
അതു കൂടുതലുള്ളത് സീതപ്പഴത്തിൽ ആണെന്നും അത് വാങ്ങി കഴിക്കാൻ ഞാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഉണ്ടായ ഒരു അത്ഭുതം അന്ന് അവളെ കാണാൻ വേണ്ടി വന്ന കൂട്ടുകാർ എല്ലാവരും തന്നെ കൊണ്ടുവന്നത് സീതപ്പഴം ആയിരുന്നു എന്നുള്ളതാണ് ഈ പ്രകൃതി എത്ര ഭംഗിയായി ആയിട്ടാണ് ഒരു പ്രാണനെ സംരക്ഷിക്കുന്നത്.
അഷ്ടാവക്രന്റെ ഭാഷയിൽ പറഞ്ഞാൽ അഹോ നിരഞ്ജൻ എന്ന് മാത്രമേ പറയാനുള്ളൂ....
8️⃣
ഇന്നലെ നമ്മൾ ഉപവാസത്തെ കുറിച്ചാണ് ചർച്ച ചെയ്തിരുന്നത് ഉപവാസം എന്ന് പറഞ്ഞാൽ ഉപ-വസിക്കുക ചേർന്നിരിക്കുക എന്നൊക്കെയാണ് അർത്ഥം ശരീരത്തിലുണ്ടാവുന്ന സന്തുലിതാവസ്ഥ മാറുമ്പോഴാണ് രോഗങ്ങൾ ഉണ്ടാവുന്നത് അതിനാൽ തന്നെ രോഗങ്ങളെ ചികിത്സിക്കുന്നതിനെക്കാൾ നല്ലത് ശരീരത്തിലെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയാണ്
ശരീരത്തിലുണ്ടാവുന്ന ഏത് പ്രശ്നങ്ങളെയും പരിഹരിക്കാൻ ഉള്ള വ്യവസ്ഥ ശരീരത്തിൽ തന്നെയുണ്ട് അത് മനുഷ്യരിലും മൃഗങ്ങളിലും ഏകകോശജീവി യിലും എല്ലാം അങ്ങനെ തന്നെ ആ വ്യവസ്ഥ മനസ്സിലാക്കി അറിഞ്ഞു പെരുമാറുമ്പോൾ ആണ് ആരോഗ്യം ഉണ്ടാവുന്നത്
ശരീരത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ പ്രാണന് കൂടുതൽ സമയം അനുവദിക്കുക എന്നുള്ളതാണ് ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത് കാരണം നമ്മുടെ ശരീരത്തിലെ പ്രാണൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ആണ്
പല ഭക്ഷണവും ദഹിപ്പിക്കാൻ വേണ്ടി നമ്മൾ ചെലവാക്കുന്ന ഊർജ്ജം പോലും ആ ഭക്ഷണത്തിൽ നിന്നും നമുക്കു ലഭിക്കാറില്ല അപ്പോഴാണ് നമ്മൾക്ക് ക്ഷീണം ഉണ്ടാവുന്നത് പലപ്പോഴും വിവാഹ സദ്യകൾ ഉണ്ടതിനുശേഷം ഉറക്കം വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നമ്മൾ ശരീരത്തോട് ചെയ്യുന്ന അനീതിയാണ്
കൂടുതൽ ഭക്ഷണം കൂടുതൽ ആരോഗ്യത്തെ തരും എന്നുള്ള ചിന്ത അകാലത്തിൽ ശവമഞ്ചം ഒരുക്കുമെന്ന് മഹാത്മാഗാന്ധി പറഞ്ഞത് ഓർമിക്കുമല്ലോ
ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗിയും
രണ്ടുനേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗിയും
മൂന്നു നേരം ഭക്ഷണം കഴിക്കുന്നവൻ രോഗിയും
നാല് നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹിയും
ആണെന്ന് പൂർവസൂരികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്
ഒരാൾ ഒരു നേരം കഴിക്കേണ്ടുന്ന ഭക്ഷണം അയാളുടെ ഇരുകൈകളും ചേർത്തുവെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണം മാത്രമാണ് ആണ് (രണ്ടുകൈയും ചേർത്ത് വെച്ച് 18 ചപ്പാത്തി അടുക്കി വെച്ചോളൂ ചേട്ടാ എന്ന് പറയുന്നത് ഇതിൽ ഉൾപ്പെടുത്തരുത് )
അഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ കൈയളവ് ചെറുതാണെന്ന് നമുക്ക് തോന്നും അവന് ആ കയ്യിൽ കൊള്ളുന്ന ഭക്ഷണം മാത്രമേ ഒരു നേരം ആവശ്യമുള്ളൂ
എന്നാൽ അത്രയും അളവ് ഭക്ഷണത്തിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഊർജ്ജം ലഭിക്കുന്നുണ്ടോ എന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനേക്കാൾ കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലുള്ള ഊർജ്ജത്തിന്റെ അളവിനെ ആണ്
യോഗിക്ക് ഒരു നേരം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നു തന്നെ ധാരാളം ഊർജ്ജം ലഭിച്ചിരുന്നു അതുകൊണ്ടുതന്നെ എത്ര കഴിക്കുന്നു എന്ന് ഉള്ളതിനേക്കാൾ പ്രാധാന്യം എന്ത് കഴിക്കുന്നു എന്നുള്ളത് തന്നെയാണ്
ഉദാഹരണത്തിന് ചോറിന്റെ കാര്യം തന്നെ എടുക്കാം നെല്ല് ആദ്യമൊന്ന് പുഴുങ്ങി അതിനകത്തുള്ള ജീവൻ നഷ്ടപ്പെട്ടു പിന്നീട് നമ്മൾ അരി വാങ്ങിക്കൊണ്ടുവന്നു അത് ഒന്നുകൂടി വേവിച്ച് അതിനകത്ത് ഗുണമുള്ള കഞ്ഞി പശുവിന് കൊടുത്തു ചണ്ടി മാത്രമാണ് നമ്മൾ കഴിക്കുന്നത് ആ ചോറിനെ ദഹിപ്പിക്കാൻ വേണ്ടി നമ്മൾ ചെലവാക്കുന്ന ഊർജ്ജത്തിന്റെ പകുതി പോലും നമ്മൾക്ക് ആ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നില്ല ഒരു പക്ഷേ ഒരു നെല്ലിക്കയിൽ നിന്നും അതിനേക്കാൾ ഊർജ്ജം ലഭിക്കുന്നുണ്ട് എന്നാൽനമുക്ക് വളരെ കുറച്ച് ഊർജം മാത്രമേ ചെലവാകുന്ന ഉള്ളൂ അവിടെ നമ്മളുടെ പ്രാണന് ഒരുപാട് സമയലാഭം ഉണ്ടാവുന്നു ആ സമയവും ഊർജവും ശരീരത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാൻ വേണ്ടി പ്രാണൻ ഉപയോഗിക്കുന്നു ഇതും ഒരു തരത്തിലുള്ള പ്രാണന്റ മിതവ്യയ സിദ്ധാന്തമാണ്
ഭക്ഷണത്തിൻറെ സ്വഭാവമനുസരിച്ച് , ഭക്ഷണം ദഹിപ്പിക്കാൻ നമ്മൾ ചെലവാക്കുന്ന ഊർജ്ജത്തെയും അതിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഊർജ്ജത്തെയും മനസ്സിലാക്കി ഭക്ഷണത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിട്ടുണ്ട്
സ്വാത്വികം
രാജസീകം
താമസീകം
എന്നിവയാണവ
ഓരോരുത്തരുടെയും ആരോഗ്യ അവസ്ഥയും ജോലിയും പ്രവർത്തനമേഖലകളും അനുസരിച്ച് ഭക്ഷണ വ്യവസ്ഥയിൽ മാറ്റം വരുത്തി പ്രാണനെ ശരീരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നതാണ് ഉപവാസം എന്ന് നമ്മൾ ഉദ്ദേശിക്കുന്നത്
പ്രധാനമായും ആറു തരത്തിലുള്ള ഉപവാസങ്ങൾ ഇവിടെ ചർച്ച ചെയ്യാം
1. സൂര്യനസ്തമിച്ചതിനുശേഷം ഭക്ഷണം കഴിക്കാതിരിക്കുക വൈകുന്നേരം അഞ്ചുമണിയോടുകൂടി ഭക്ഷണം കഴിച്ച് അവസാനിപ്പിച്ച് പിറ്റേദിവസം രാവിലെ ഏഴ് മണിക്ക് രണ്ട് ഗ്ലാസ് പച്ചവെള്ളം കുടിച്ചു കൊണ്ട് ഉപവാസം അവസാനിപ്പിക്കുന്ന രീതിയാണ് ഇത്
തുടക്കക്കാർക്ക് രാത്രി വല്ലാത്ത പ്രയാസം തോന്നുകയാണെങ്കിൽ മാത്രം വെള്ളമോ പഴമോ കഴിക്കാം
2. രണ്ടാമത്തെ മാർഗ്ഗം എന്ന് പറയുന്നത് സ്ഥിരമായി കഴിക്കുന്ന ധാന്യങ്ങൾ ഒഴിവാക്കി പകരം പച്ചക്കറികളും പയറുവർഗങ്ങളും കഴിക്കുക എന്നുള്ളതാണ് ഉദാഹരണത്തിന് കേരളത്തിൽ ആണെങ്കിൽ ചോറ് പൂർണമായും ഒഴിവാക്കി ഗോതമ്പ് മറ്റ് പയർവർഗ്ഗങ്ങൾ കഴിക്കുക എന്നുള്ളതാണ്
3. മൂന്നാമത്തെ വഴി എന്ന് പറയുന്നത് പാചകം ചെയ്ത ഭക്ഷണം പൂർണമായും ഒഴിവാക്കി ഫലമൂലാദികൾ മാത്രം ഭക്ഷിക്കുക എന്നതാണ് വേവിക്കാത്ത ഭക്ഷണങ്ങളും ജ്യൂസുകളും മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്
പാചകം ചെയ്യാത്ത ഭക്ഷണത്തെ ദഹിക്കാൻ പ്രാണന് വളരെ കുറച്ച് ഊർജ്ജം മാത്രമേ ആവശ്യമായി വരുന്നുള്ളൂ ബാക്കിയുള്ള ഊർജ്ജവും സമയവും ശരീരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഉപയോഗിക്കാം
4. ഉപവാസത്തിന്റെ നാലാമത്തെ വഴി ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക എന്നുള്ളതാണ് ഇവിടെ ഭക്ഷണം എന്നുദ്ദേശിക്കുന്നത് പാചകം ചെയ്യാത്ത ഭക്ഷണമാണ് അത്യാവശ്യമാണെങ്കിൽ ഇടയ്ക്ക് പച്ച വെള്ളമോ കരിക്കിൻ വെള്ളമോ കഴിക്കാവുന്നതാണ് ഇവിടെയും വളരെയധികം ഊർജ്ജവും സമയവും വും ലഭിക്കാൻ പ്രാണന് സാധിക്കുകയും ശരീരത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുകയും ചെയ്യും
5.ഉപവാസത്തിൻറെ അഞ്ചാമത്തെ വഴി പച്ചവെള്ളം മാത്രം കുടിച്ചു 24 മണിക്കൂർ ഉപവസിക്കുക എന്നുള്ളതാണ്
ഭക്ഷണം പൂർണ്ണമായും ഒഴിവാക്കി ആവശ്യാനുസരണം വെള്ളം മാത്രം കുടിക്കുക ഇവിടെയും പ്രാണന് ഒരുപാട് സമയവും ഊർജ്ജവും ലാഭമുണ്ടാക്കുകയും ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യും
ഒരുപാട് കാലത്തെ പരിശീലനത്തിന് ശേഷം മാത്രമേ ഇത് പരിശീലിക്കാൻ പാടുള്ളൂ പെട്ടെന്ന് ഈവഴി ശീലിക്കരുത്
6.ഉപവാസത്തിന് ആറാമത്തെ വഴി പൂർണ്ണ ഉപവാസം ആണ് പച്ചവെള്ളം പോലും കുടിക്കാതെ ജലപാനമില്ലാതെ 24 മണിക്കൂർ മുതൽ മുതൽ 36 മണിക്കൂർ വരെ ഉപവസിക്കാൻ ആണ് ഉദ്ദേശിക്കുന്നത് ഒരു ദിവസം അസ്തമയത്തിനു മുമ്പായി ഭക്ഷണം കഴിച്ച് അവസാനിപ്പിച്ചു അന്ന് രാത്രിയും അടുത്ത ദിവസം പകലും ആ ദിവസം രാത്രിയും കഴിഞ്ഞു അതിനടുത്ത ദിവസം രാവിലെ വെള്ളം കുടിച്ചു ഉപവാസം അവസാനിപ്പിക്കുന്നു
ഇതും ഒരുപാട് കാലത്തെ പരിശ്രമങ്ങൾക്കും പരിശീലനങ്ങളും ശേഷമേ ഈ അവസ്ഥയെ പരിശീലിക്കാൻ പാടുള്ളൂ ഏതെങ്കിലും തരത്തിൽ രോഗമുള്ളവർ ഈയൊരു സിസ്റ്റത്തിലേക്ക് പെട്ടെന്ന് വരുന്നത് കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കും
ഈ 5 രീതികളാണ് സാധാരണക്കാർക്ക് വേണ്ടി ആചാര്യൻമാർ ഉപദേശിച്ച് വെച്ചിട്ടുള്ളത് യോഗികൾക്ക് കഠിനമായ ഉപവാസങ്ങളെ കുറച്ച് വ്യവസ്ഥ ചെയ്തിട്ടുണ്ട്
ഇതിൽ 4 5 6 രീതികൾ സ്വീകരിക്കുന്നവർ അവർ ഉപവസിക്കുന്ന ദിവസം മറ്റു ജോലികൾ ഒന്നും ചെയ്യാതെ വിശ്രമിക്കേണ്ടതാണ് ശ്വാസത്തെ ശ്രദ്ധിച്ചുകൊണ്ട് ശരീരത്തിലെ ഓരോ അവയവങ്ങളോടും നന്ദി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് വിശ്രമിക്കേണ്ടതാണ് 4 5 6 രീതികൾ വിദഗ്ധനായ ഒരു ആചാര്യന്റെ ഉപദേശ ത്തോടുകൂടി മാത്രം ചെയ്യേണ്ടതാണ്
ആഴ്ചയിൽ ഒരു ദിവസം ഉപവാസം എടുക്കുന്നതാണ് ഉത്തമം ഓരോരുത്തരും അവരവരുടെ മാനസികാവസ്ഥയും ആരോഗ്യവും ചുറ്റുപാടുകളും മനസ്സിലാക്കി അനുയോജ്യമായ രീതി സ്വീകരിക്കാവുന്നതാണ്
ആദ്യമേ തന്നെ കഠിനമായ രീതികൾ സ്വീകരിക്കാതെ വളരെ ലളിതമായ രീതിയിൽ ഉപവാസം തുടങ്ങി ശീലിക്കേണ്ടതാണ്
9️⃣
4 വർഷങ്ങൾക്ക് മുമ്പ് ഒരു മാർച്ച് മാസം ഇരുപത്തിനാലാം തീയതി ഞാൻ വീടിൻറെ മുകളിലെ നിലയിൽ നിന്നും താഴേക്ക് വീഴുകയും കാലിൻറെ നെരിയാണിയും വലതുകൈ എല്ലുകളും പൊട്ടുകയും (സത്യത്തിൽ പൊട്ടിത്തകർന്നു പോവുകയാണ് ഉണ്ടായത്)ചെയ്തു വീണുകിടന്നപ്പോൾ കാലിനും കൈയ്ക്കും സാരമായ പരിക്ക് പറ്റി എന്ന് മനസ്സിലാക്കിയ ഞാൻ ഭാര്യയോട് പറഞ്ഞു "ഒരുപക്ഷേ എന്റെ ബോധം ഇപ്പോൾ പോകാൻ സാധ്യതയുണ്ട്" എന്നാലും എന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകരുത് പാരമ്പര്യമായി മർമ്മചികിത്സ ചെയ്യുന്ന സുഹൃത്തുക്കൾ എനിക്കുണ്ട് അവരുടെ അടുത്ത് കൊണ്ടുപോകണമെന്നും പറഞ്ഞു
ഒരു വാഹനത്തിൽ വളരെ പ്രഗൽഭനായ ഒരു മർമ്മ വിദഗ്ധന്റെ അടുത്തേക്ക് കൊണ്ട് പോയി
അദ്ദേഹം കാലുകൾ കണ്ട് അഭിപ്രായപ്പെട്ടത് ഇത് വളരെ കോംപ്ലിക്കേഷൻ ആണെന്നും നേരെ ആവാൻ ഒരുപാട് സമയമെടുക്കും വേദന അസഹനീയമായിരിക്കും എന്നും മെഡിക്കൽ കോളേജിൽ കൊണ്ടുപോയി കാണിക്കുകയാവും നല്ലത് എന്നും അദ്ദേഹം ആദ്യം പറഞ്ഞു
ഞാൻ അദ്ദേഹത്തോട് പറഞ്ഞത് കാലിൻറെ പൊസിഷൻ നേരെയാക്കി മുളയുടെ കമ്പുകൾ വെച്ച് കെട്ടാൻ ആയിരുന്നു ഞാൻ കൊടുത്ത ആത്മവിശ്വാസത്തിൽ അദ്ദേഹം അങ്ങനെ ചെയ്യുകയും ആറുമാസം അനങ്ങാതെ കിടക്കേണ്ടിവരും എന്ന് നിർദേശിക്കുകയും ചെയ്തു.
വളരെ ശക്തമായ വേദന ഉണ്ടാകുമെന്നും വേദനസംഹാരികൾ വാങ്ങി സൂക്ഷിക്കണമെന്നും വല്ലാതെ വേദന വരുമ്പോൾ കഴിക്കണം എന്നും നിർദ്ദേശിച്ചു.
ഞാൻ തിരിച്ചു വീട്ടിലെത്തി സാമാന്യം നല്ല വേദന ഉണ്ടായിരുന്നു
അപ്പോഴാണ് ഞാൻ എനിക്ക് മുമ്പ് എൻറെ വലിയ അച്ഛൻ പറഞ്ഞുതന്ന ഒരു കാര്യം ഓർമ്മിച്ചത് വേദന എന്ന് പറയുന്നത് ഒരു അനുഗ്രഹമാണ് ശരീരത്തിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തേക്ക് കൂടുതൽ ശ്രദ്ധ ആവശ്യമുണ്ടെങ്കിൽ പ്രാണനെ അവിടേക്ക് ക്ഷണിക്കാൻ വേണ്ടി ശരീരം ചെയ്യുന്ന വ്യവസ്ഥയാണ് വേദന.
ആ സമയത്ത് പ്രാണനെ പൂർണ്ണമായും ആ സ്ഥലത്തേക്ക് വിട്ടുകൊടുത്താൽ വേദന മാറുകയും വളരെ പെട്ടെന്ന് ആ സ്ഥലത്ത് നിലവിലുള്ള പ്രശ്നങ്ങൾ ഭേദമാക്കുകയും ചെയ്യും.
എന്നാൽ എങ്ങനെയാണ് പ്രാണനെ വിട്ടു കൊടുക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു തന്നിരുന്നില്ല.
അവിടെ ഞാൻ ആലോചിച്ചത് ഏറ്റവും കൂടുതൽ ഞാൻ പ്രാണശക്തി ഉപയോഗിക്കുന്നത് കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ആണ് എന്നാൽ വീട്ടിൽ വിശ്രമത്തിലായ എനിക്ക് കൂടുതൽ ഭക്ഷണം ആവശ്യമില്ലാ എന്ന് മനസിലാക്കി.
പരിക്കുപറ്റിയ ഭാഗത്തേക്ക് കൂടുതൽ പ്രാണനെ വിട്ടു കൊടുക്കാൻ വേണ്ടി ഞാൻ ഉപവസിക്കാൻ തീരുമാനിച്ചു.
പച്ച വെള്ളവും പഴവും മാത്രം കഴിക്കാൻ തീരുമാനിച്ചത് കാരണം അതിനെ ദഹിപ്പിക്കാൻ വളരെ കുറച്ച് ഊർജ്ജം മാത്രം മതി എന്നതിനാലാണ്.
അതുകൊണ്ട് തന്നെ പ്രാണന് ജോലി കുറഞ്ഞത് കൊണ്ട് പരിക്കു പറ്റിയ സ്ഥലം വളരെ പെട്ടെന്ന് നേരെയാക്കും എന്നെനിക്കുറപ്പുണ്ടായിരുന്നു
പിന്നീട് വേദന എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല ഇല്ല കൃത്യം ഏപ്രിൽ മാസം ഇരുപത്തിനാലാം തിയതി സ്വന്തമായി ട്രെയിനിൽ കയറി ഏറ്റുമാനൂർ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഒരു പൂർണ ദിവസം ക്ലാസ്സ് എടുക്കാൻ എനിക്ക് സാധിച്ചു
എന്നുള്ളതാണ്.
ശരീരത്തിലെ ഏത് അവയവത്തിനും ഏത് തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടായാലും അവിടേക്ക് പ്രാണന്റെ കൂടുതൽ ആവശ്യം ഉള്ളതുകൊണ്ടാണ് വേദന ഉണ്ടാവുന്നത് അപ്പോൾ അവിടേക്ക് പ്രാണനെ വിട്ടു കൊടുക്കുകയാണ് വേണ്ടത്.
അതിനായി പ്രാണന്റെ മറ്റ് ഉപയോഗങ്ങൾ കുറയ്ക്കുകയാണ് വേണ്ടത് ഭക്ഷണം ഒഴിവാക്കുക നന്നായി വിശ്രമിക്കുക എന്നീകാര്യങ്ങൾ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ വേദനയെ ആഘോഷിക്കാൻ പഠിക്കാം.
പ്രാണന് വേണ്ടിയുള്ള ശ്രദ്ധയാകർഷിക്കാൻ ആണ് വേദന എന്ന് മനസ്സിലാക്കി ബാക്കി പ്രാണനെ വിട്ടു കൊടുത്താൽ പ്രാണൻ വളരെ പെട്ടെന്നുതന്നെ അത് സുഖപ്പെടുത്തുന്നത് ആണ്.
നാളെ പനിയെ കുറിച്ചും ചുമയെ കുറിച്ചും ചർദ്ദി തുടങ്ങി അർബുദം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം..
1️⃣ 0️⃣
പനി
എന്താണ് പനി ?
എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. അതെപ്പോഴും അനുഗ്രഹം തന്നെയാണ്. നമ്മുടെ ശരീരത്തിൽ രോഗാണുക്കൾ പ്രവേശിച്ചാൽ, ഏതെങ്കിലും തരത്തിലുള്ള അസുഖം നമ്മുടെ ഉള്ളിൽ ഉണ്ടായാൽ എത്രയും പെട്ടെന്ന് അസുഖത്തെ പരിഹരിച്ച് നമ്മൾക്ക് പൂർണ്ണ ആരോഗ്യം തിരിച്ചു തരിക എന്നുള്ളത് പ്രാണന്റെ ഒരു വൈഭവമാണ്.
ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള
രോഗാണുക്കളോ മാലിന്യങ്ങളോ വന്നുപെട്ടാൽ ശരീരത്തിലെ മുഴുവൻ ശ്രദ്ധയും ആ മാലിന്യത്തെ കത്തിച്ചു കളയുക എന്നതായിരിക്കും. ആ സമയത്ത് പ്രാണൻ നമുക്കു തരുന്ന സന്ദേശം "നിങ്ങൾ ദയവുചെയ്ത് ഇപ്പോൾ ഭക്ഷണം കഴിക്കരുത്, നിങ്ങൾ ഭക്ഷണം കഴിച്ചാൽ ഞങ്ങൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരും" എന്നതാണ്. അപ്പോൾ ശരീരത്തിൽ വന്നുകൂടിയ രോഗത്തെ അല്ലെങ്കിൽ മാലിന്യത്തെ കത്തിച്ചു കളയാൻ സാധിക്കുകയില്ല എന്ന മെസ്സേജ് ആണ് ശരീരം നമുക്ക് തരുന്നത്. അതിനായി ശരീരം ചെയ്യുന്നത് ആദ്യം തന്നെ
' വിശപ്പില്ലായ്മ യാണ്. വിശപ്പ് ഇല്ലാതാവുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കില്ല എന്നാണ് പ്രാണൻ കരുതിയത്. എന്നാൽ നമ്മളോ? കൂടുതൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ ക്ഷീണിച്ചു പോകും എന്നു പറഞ്ഞു വിശപ്പ് ഇല്ലെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കും. വായയ്ക്ക് രുചി ഇല്ലാതാക്കുക എന്നതാണ് പ്രാണൻ ചെയ്യുന്ന രണ്ടാമത്തെ വഴി. അപ്പോൾ നമ്മൾ കടുമാങ്ങ കൂട്ടി കഞ്ഞി കുടിക്കും. ശരീരം ആലോചിക്കുന്ന മൂന്നാമത്തെ വഴി തൊണ്ടയിൽ നല്ല വേദന ഉണ്ടാക്കുക എന്നതാണ്. എന്നാൽ നമ്മൾ അപ്പോൾ ബ്രെഡ് കാപ്പിയിൽ മുക്കി കഴിക്കും. ഈ മൂന്നാമത്തെ വഴിയും പരാജയപ്പെടുമ്പോൾ പ്രാണൻ മാലിന്യം കത്തിച്ചു കളയുക, രോഗാണുക്കളെ പുറത്താക്കുക എന്നീ അത്യാവശ്യ പരിപാടികൾ മാറ്റിവെച്ചു നമ്മൾ കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കാൻ വേണ്ടി ശ്രമിക്കും. ആ സമയം രോഗാണുക്കൾ മറ്റ് എന്തെങ്കിലും രോഗം ആയി മാറാനുള്ള സാധ്യതയാണ് ഉണ്ടാവുന്നത്. ആ മാലിന്യം ആദ്യം കത്തിച്ചു കളയാതെ വരുമ്പോൾ ശരീരം അതിനെ പുറത്താക്കാനുള്ള ഉള്ള രണ്ടാമത്തെ വഴിയാണ് ആലോചിക്കുന്നത്. അത് *വയറിളക്കവും ചർദ്ദിയുമാണ്*. വയറിളക്കവും ഛർദ്ദിയും നമ്മൾ മരുന്നു കഴിച്ച് ഇല്ലാതാക്കുന്നു. അടുത്ത വഴി ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് *ചൊറി* ഉണ്ടാക്കി മാലിന്യത്തെ പുറത്താക്കുക എന്നതാണ്. എന്നാൽ അതും നമ്മൾ ചികിത്സിച്ച് മാറ്റുന്നു. അപ്പോൾ ശരീരത്തിലെ മാലിന്യത്തെ പുറത്താക്കാൻ സാധിക്കാതെ ശരീരം ഏതെങ്കിലും ഒരു ഭാഗത്ത് ഒരു മുഴ സൃഷ്ടിച് മാലിന്യത്തെ മുഴുവൻ അവിടെ സൂക്ഷിക്കുന്നു. പിന്നീട് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ, അതായത് പ്രാണന് കൂടുതൽ സമയം കിട്ടുമ്പോൾ ഇതിനെ കത്തിച്ചു കളയാം അങ്ങനെ പുറത്താക്കാം എന്നുള്ള ഉദ്ദേശത്തിൽ ഇതാണ് പിന്നീട് ട്യൂമർ, ആയി മാറുന്നത്. ഒരു രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാവുമ്പോൾ എല്ലാവരും തന്നെ യുദ്ധമുഖത്ത് ആയിരിക്കും. ശത്രുക്കളെ നശിപ്പിക്കുക എന്നതായിരിക്കും അവരുടെ ലക്ഷ്യം. ആ സമയത്ത് അവിടെ ആഭ്യന്തരകലഹം ഉണ്ടാവുകയും പട്ടാളക്കാർ അതിൽ ശ്രദ്ധിക്കേണ്ടതായും വന്നാൽ ശത്രു ഈ രാജ്യത്തെ നശിപ്പിക്കും. ആ സമയത്ത് പട്ടാളക്കാരെ മുഴുവൻ യുദ്ധത്തിനുവേണ്ടി പറഞ്ഞയക്കുകയും അവർക്ക് സപ്പോർട്ട് കൊടുക്കുകയുമാണ് മറ്റെല്ലാവരും ചെയ്യേണ്ടത്. പട്ടാളക്കാർക്ക് ഊർജ്ജവും സമയവും കൊടുക്കുകയാണ്. രാജാവ് സ്വന്തം രാജ്യത്തെ പട്ടാളക്കാരെ വെടിവെച്ചു കൊന്നു കളഞ്ഞാൽ എന്ത് സംഭവിക്കും? അതാണ് പനി വരുമ്പോൾ മരുന്ന് കുടിച്ച് പനി മാറ്റിയെടുക്കുമ്പോൾ സംഭവിക്കുന്നത്.
അതെ പനി ഒരു രോഗമല്ല, നല്ല ഒരു അനുഗ്രഹമാണ്. പലതരത്തിലുള്ള പനിയില്ല. ലോകത്ത് ആകെ ഒരു പനി മാത്രമേ ഉള്ളൂ .ആ പനി ആവട്ടെ നമ്മുടെ സുഹൃത്തുമാണ്.
ആ സമയത്ത് പൂർണമായും ഉപവസിച്ചു കരിക്കിൻ വെള്ളം, വേവിക്കാത്ത ഭക്ഷണം എന്നിവ കഴിച്ചു പൂർണ്ണമായും വിശ്രമിച്ചു കഴിഞ്ഞാൽ ആൾക്ക് വേണ്ടത്ര വിശ്രമം കൊടുത്തു കഴിഞ്ഞാൽ ശരീരം തന്നെ ആ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.
*പനിക്ക് പട്ടിണിയാണ് ഔഷധം* എന്ന് ആചാര്യന്മാർ പറഞ്ഞത് ഇവിടെ ഓർമിക്കുമല്ലോ. എല്ലാ പനിയും രോഗലക്ഷണങ്ങളാണ്. ആധുനിക കാലഘട്ടത്തിൽ ഉള്ള ടെസ്റ്റുകളും സംവിധാനങ്ങളും ഉപയോഗിച്ച് ശരീരത്തിൽ കടന്നു കൂടിയ പുതിയ വൈറസ് നെ ബാക്ടീരിയയോ ശത്രുക്കളെ യോ കണ്ടെത്തി ശരീരത്തിനനുസരിച്ച രീതിയിൽ ചികിത്സിച്ചു ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയാണ് വേണ്ടത്. ശരീരത്തിലെ പ്രാണന്റെ മിതവ്യയ സിദ്ധാന്തം മനസ്സിലാക്കി അതിനനുസരിച്ച് പൗരാണികവും ആധുനികവുമായ ഒരു കൂടിച്ചേരൽ നടത്തി ചികിത്സിക്കുമ്പോഴാണ് ആരോഗ്യം ഉണ്ടാകുന്നത്. ഇതിൽ ആയുർവേദം സൂക്ഷ്മശരീരത്തിൽ വിശ്വസിക്കുമ്പോൾ അലോപ്പതി ശരീരത്തിലാണ് വിശ്വസിക്കുന്നത്. പനിയെ പോലെ തന്നെ ശരീരത്തിൽ കാണുന്ന എല്ലാ ലക്ഷണങ്ങളും ഓരോ കാരണങ്ങൾ മാത്രമാണ്. കാരണത്തെ അല്ല ചികിത്സിക്കേണ്ടത്. കാര്യത്തെയാണ് ' കാര്യ കാരണങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമ്പോഴാണ് *ആരോഗ്യം* ഉണ്ടാവുന്നത്.
1️⃣1️⃣
ദ്വാദശ അവയവ സിദ്ധാന്തം
തപസ്വി കളായ നമ്മുടെ ഋഷീശ്വരന്മാർ അവരുടെ ഗവേഷണനിരീക്ഷണ ങ്ങളിലൂടെയും തപസ്സിലൂടെയും കണ്ടെത്തിയ ഒരു ജീവിതരീതിയാണ് ദ്വാദശ അവയവ സിദ്ധാന്തം .
ദ്വാദശം എന്ന വാക്കിനർത്ഥം 12 എന്നാണ് . ശരീരത്തിലെ അവയവങ്ങളുടെ ധർമ്മം മനസ്സിലാക്കി ഒരു ദിവസത്തിലെ 24 മണിക്കൂറിനെ രണ്ട് മണിക്കൂർ വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് ഓരോ 2 മണിക്കൂറും പ്രാണൻ പ്രാധാന്യം നൽകുന്ന അവയവങ്ങളുടെ പ്രവർത്തനം മനസ്സിലാക്കി ജീവിതരീതിയെ ചിട്ടപ്പെടുത്തി അതിനനുസരിച്ച് ജീവിക്കാൻ മനുഷ്യനെ പഠിപ്പിക്കുന്ന രീതിയാണ് ദ്വാദശ അവയവ സിദ്ധാന്തം.
100 വയസ്സുവരെ പൂർണ്ണ ആരോഗ്യത്തോടുകൂടി ജീവിക്കാനുള്ള ഉള്ള രഹസ്യം കൂടിയാണ് ഇത്.
ഉദാഹരണത്തിന് നമ്മൾ ഒരു വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ അത് പ്രവർത്തിപ്പിക്കേണ്ട രീതികളെ കുറിച്ചുള്ള ഒരു ലഘുലേഖ നമ്മൾക്ക് തരുന്നതാണ് ആ ലഘുലേഖ അനുസരിച്ച് യന്ത്രം പ്രവർത്തിക്കുകയാണെങ്കിൽ മാത്രമാണ് അതിന് ഗ്യാരണ്ടി ലഭിക്കുന്നത് അത് ഉണ്ടാക്കിയ വ്യക്തിക്ക് മാത്രമാണ്
അത് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നുള്ള അറിവ് ഉള്ളത്. അത് മനസ്സിലാക്കി ആ രീതിയിൽ പ്രവർത്തിക്കുമ്പോഴാണ് അത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നത്.
ഓരോ വാഹനവും ഉണ്ടാക്കുന്ന കമ്പനി അതിൽ ഒഴിക്കേണ്ട ഇന്ധനത്തെ കുറിച്ച് നേരത്തെ വ്യവസ്ഥ ചെയ്യുന്നുണ്ട് നമ്മൾ കാശുകൊടുത്തു വാങ്ങിയ വണ്ടിയാണ് ഇഷ്ടമുള്ള ഇന്ധനം ഒഴിക്കും എന്ന് വാശി പിടിക്കുവാൻ പറ്റുമോ? ? ആ വാഹനം ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാനും നമ്മൾ പഠിക്കേണ്ടതുണ്ട് . ഇല്ലെങ്കിൽ വാഹനം എത്ര നല്ലതാണെങ്കിലും വഴിയിൽ കിടക്കും, ശരീരവും അതുപോലെ തന്നെയാണ് മനുഷ്യ ശരീരത്തിന് പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ നമ്മുടെ ആചാര്യന്മാർ നമുക്ക് പറഞ്ഞു തന്ന മഹത്തായ ശാസ്ത്രമാണ് ദ്വാദശ അവയവ സിദ്ധാന്തം. ഈ സിദ്ധാന്തം അനുസരിച്ച് ഒരു ദിവസം രണ്ടു മണിക്കൂർ ഉള്ള 12 ഭാഗങ്ങളായി തരം തിരിക്കുകയാണ് ,ഓരോ രണ്ട് മണിക്കൂറും ശരീരത്തിലെ ഓരോ ധർമ്മങ്ങളാണ് നിർവഹിക്കപ്പെടുന്നത് ,അത് അതിനനുസരിച്ച് നമ്മൾ പ്രവർത്തിക്കുമ്പോഴാണ് ആരോഗ്യം ഉണ്ടാവുന്നത്.
ഈ രീതിയനുസരിച്ച് പുലർച്ചെ 5 മണിമുതൽ മുതൽ 7 മണി വരെ ഉള്ള സമയം ശരീരം ഉപയോഗിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ പുറത്താക്കാനാണ് .ഇതിൽ ആദ്യത്തെ ഒരു മണിക്കൂറിനാണ് പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. ആ സമയത്ത് മാലിന്യങ്ങളെ പുറത്താക്കാനുള്ള ഉള്ള കാര്യങ്ങൾ ചെയുന്നു. ഉദാഹരണത്തിന് ഈ സമയത്ത് മലവിസർജ്ജനം ചെയ്യുകയാണെങ്കിൽ എങ്കിൽ ശരീരത്തിലെ ധർമ്മവും ആ സമയത്ത് തന്നെ നിർവഹിക്കപ്പെടുന്നു .രാവിലെ 7 മണിക്ക് വയറിൽ എന്താണോ ഉള്ളത് അതിൽ നിന്നും ശരീരം ഊർജ്ജം സ്വീകരിക്കും. അപ്പോൾ 7മണിക്ക് മാലിന്യങ്ങൾ ശരീരത്തിൽനിന്നും പുറത്തു പോയിട്ടില്ലെങ്കിൽ ആ മാലിന്യത്തിൽ നിന്ന് തന്നെയാണ് ശരീരം ഊർജ്ജം സ്വീകരിക്കുന്നത്. മാലിന്യത്തിൽ നിന്ന് സ്വീകരിക്കുന്ന ഊർജ്ജം മലിനമാണ് അത് ആ മാലിന്യത്തെ ഓരോ കോശങ്ങളിലും എത്തിക്കുകയും ശരീരം മലിനമാക്കുകയും രോഗ അവസ്ഥയിൽ ആവുകയും ചെയ്യും .എന്നാൽ നേരത്തെ മാലിന്യങ്ങളെ മുഴുവൻ പുറത്താക്കി രാവിലെ 7 മണിക്ക് മുമ്പായി രണ്ട് ഗ്ലാസ് പച്ച വെള്ളം കുടിച്ചാൽ ശരീരം ആ ശുദ്ധജലത്തിൽ നിന്ന് ഊർജം സ്വീകരിക്കുകയും ചെയ്യും
ശുദ്ധ ജലത്തിൽ നിന്ന് സ്വീകരിക്കുന്ന ഊർജ്ജം പോസിറ്റീവ് എനർജി ആയതിനാൽ കോശങ്ങൾ പോസിറ്റീവ് ആവുകയും നമ്മൾ ആരോഗ്യവാന്മാരായിരിക്കുകയും ചെയ്യും .
പഴയകാലത്ത് എല്ലാവരും തന്നെ സൂര്യോദയത്തിന് മുമ്പ് ശൗചം ചെയ്തിരുന്നതായി ഓർമിക്കുമല്ലോ.
അതുകൊണ്ട് ദ്വാദശ സിദ്ധാന്തമനുസരിച്ച് സൂര്യോദയത്തിന് മുമ്പ് തന്നെ ശോധനകൾ നടത്തേണ്ടതാണ്
അതേപോലെ പോലെ ശരീരം ഭക്ഷണത്തെ ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന സമയം രാവിലെ 10 മണി മുതൽ 12 മണി വരെയുള്ള സമയമാണ് ഇതിൽ ആദ്യത്തെ ഒരു മണിക്കൂർ എന്നാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ നമ്മളോട് ഭക്ഷണം കഴിക്കാൻ നിർദേശിച്ചിരുന്നത് രാവിലെ 10 മണിക്ക് 11മണിക്ക് ഇടയിലായിരുന്നു
ഭാരതത്തിലെ എല്ലാ ഗുരുകുലങ്ങളും ആശ്രമങ്ങളും. ഇന്ന് ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലും ജനങ്ങൾ പ്രധാന ഭക്ഷണം കഴിക്കുന്നത് 10 മണിക്കാണ് .
രാവിലെ 7 മണിക്ക് ലഘുഭക്ഷണവും പത്തരമണിക്ക് ഉച്ചഭക്ഷണവും കഴിക്കുന്ന പാരമ്പര്യം നമ്മുടെ നാട്ടിലും നിലനിന്നിരുന്നു ഇപ്പോഴും ക്ഷേത്രങ്ങളിൽ ഉഷപൂജ 7മണിക്കും ഉച്ചപൂജ പത്തര മണിക്ക് മുമ്പായി ആണ് നടക്കുന്നത് .ഹിരണ്യ ശ്രാദ്ധ ത്തോട് അനുബന്ധിച്ച് വരുന്ന ബ്രാഹ്മണ ഭോജനം 11 മണിക്ക് മുമ്പായി തന്നെ നടത്തണം എന്ന് നിയമമുണ്ട്
നമ്മൾ പട്ടന്മാർ എന്ന് പറയുന്ന തമിഴ് ബ്രാഹ്മണർ ഇപ്പോഴും ഊണ് കഴിക്കുന്നത് 10 മണിക്ക് ആണ് . നമ്മുടെ നാട്ടിലെ കർഷകരും രാവിലെ 7 മണിക്ക് ലഘുഭക്ഷണവും 11മണിക്ക് കഞ്ഞിയും ചക്കപ്പുഴുക്കും കഴിച്ചിരുന്നത് അത് ഓർക്കുമല്ലോ.
പഴയകാലത്ത് മജിസ്ട്രേറ്റുമാർ എല്ലാം തന്നെ തമിഴ് ബ്രാഹ്മണർ ആയിരുന്നതിനാൽ കോടതികൾ 11 മണിക്ക് ആരംഭിച്ച് ഇടയിൽ വിശ്രമമില്ലാതെ വൈകുന്നേരം വരെ പ്രവർത്തിച്ചിന്നു എന്നൊരു അഭിപ്രായവും നിലവിലുണ്ട്
അതേപോലെതന്നെ രണ്ട് നേരമാണ് ഭക്ഷണം കഴിക്കാൻ നമ്മളോട് പറഞ്ഞിട്ടുള്ളത് രാവിലെ 10 മണിക്കും വൈകിട്ട് അസ്തമയത്തിനു മുമ്പും. അത് ഓരോരുത്തരും ചെയ്യുന്ന ജോലി അനുസരിച്ച് ഭക്ഷണക്രമത്തിലും സമയത്തിലും മാറ്റം ഉണ്ടായിരുന്നു . ഗുരുകുലങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ ക്രമം ആണ് മുകളിൽ കൊടുത്തിരിക്കുന്നത്
രാവിലെ അഞ്ചുമണിക്ക് അ ശരീരത്തിന് മാലിന്യങ്ങളെ പുറത്താക്കണം എങ്കിൽ അതിന് 10 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നത് നിർത്തേണ്ടതുണ്ട് അതായത് രാത്രി 7 മണിക്ക് മുമ്പായി തന്നെ ഭക്ഷണം കഴിച്ച് അവസാനിപ്പിക്കേണ്ടതാണ്. രാത്രികാലങ്ങളിൽ കണ്ണ് കാണാത്ത ജീവികൾ രാത്രി ഭക്ഷണം കഴിക്കുന്നവർ അല്ല എന്നുള്ളതാണ് പ്രകൃതി നിയമം. രാത്രി 7 മണിക്ക് എങ്കിലും ഭക്ഷണം കഴിച്ച് അവസാനിപ്പിച്ചു 9 മണിക്ക് കിടന്നുറങ്ങി രാവിലെ നാലുമണിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞാൽ ശരീരത്തിന് വേണ്ടത്ര വിശ്രമം ലഭിക്കുകയും ശരീരത്തിലെ അറ്റകുറ്റപ്പണികൾ നടത്താൻ പ്രാണന് സമയം ലഭിക്കുകയും ചെയ്യും.
അതുപോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ ലിവർ പ്രവർത്തിക്കുന്നത് ലിവർ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രാണൻ ലിവറിന്റെ പ്രവർത്തനത്തിന് വേണ്ടി സമയം കൂടുതൽ ചിലവാക്കുന്നത് പുലർച്ചെ ഒരു മണി മുതൽ മൂന്ന് മണി വരെയുള്ള സമയമാണ് ആ സമയം ശരീരത്തിന് പൂർണ്ണമായും വിശ്രമം ലഭിക്കേണ്ടതുണ്ട് നിങ്ങളുടെ ശരീരം ആ സമയത്ത് പൂർണമായും ഉറക്കത്തിലേക്ക് നയിക്കുന്നത്ശ്രദ്ധിക്കുമല്ലോ പലപ്പോഴും ഉറങ്ങിപ്പോയി അപകടം ഉണ്ടാവുന്നത് ആ സമയങ്ങളിൽ ആണ്എന്നത് ശ്രദ്ധിക്കുക.
പുലർച്ചെ ഒരു മണി മുതൽ മൂന്ന് മണി വരെ പ്രാണന് പൂർണവിശ്രമം ലഭിക്കേണ്ടതുണ്ട്. 8 മണിക്ക് ഭക്ഷണം കഴിച്ച് അവസാനിപ്പിച്ച് 9 മണിക്ക് കിടന്നുറങ്ങുകയാണ് എങ്കിൽ ആന്തരിക അവയവങ്ങൾക്ക് വിശ്രമം ലഭിക്കുകയും പരിപൂർണ്ണ വിശ്രമം ശരീരത്തിന് ലഭിക്കുകയും ചെയ്യും. ശരീരത്തിലെ അറ്റകുറ്റപ്പണികൾ നടത്താൻ ഉള്ള സമയം ആയി ഇത് ഉപയോഗിക്കുകയും ചെയ്യാം ശരീരത്തിലെ ഇതിലെ പ്രാണൻന്റെ മിതവ്യയം അനുസരിച്ച് 12 അവയവങ്ങൾ രണ്ടു മണിക്കൂർ വീതം പ്രവർത്തിച്ച് ശരീരത്തെ ദിവസവും പൂർണ ആരോഗ്യത്തിലേക്ക് എത്തിക്കുമെന്നാണ് ദ്വാദശ അവയവ സിദ്ധാന്തം പറയുന്നത് . തമിഴ്നാട്ടിലെ കാഞ്ചീപുരത്തും തഞ്ചാവൂരും താമസിക്കുന്ന ഗവ്യ സിദ്ധന്മാർ എന്നറിയപ്പെടുന്ന വൈദ്യൻമാർ ഏത് അസുഖത്തിനും ചെയ്യുന്നത് ദ്വാദശ അവയവ സിദ്ധാന്തത്തിലേക്ക് വ്യക്തിയെ കൊണ്ടുവരിക എന്നുള്ളതാണ് . അപ്പോൾ ശരീരത്തിലെ പ്രാണൻ തന്നെ ശരീരത്തിലെ എല്ലാ കുറവുകളും പരിഹരിച്ച് നമ്മൾക്ക് ആരോഗ്യം പ്രദാനം ചെയ്യും എന്നാണ് അവർ പറയുന്നത് .
ജീവിതത്തിൽ ഒരുപാട് കാലം യാത്രകളായിരുന്നു യാത്രകൾക്കിടയിൽ ഗവ്യസിദ്ധന്മാരെ പരിചയപ്പെടാനും അവർക്കൊപ്പം താമസിക്കാനും ഈ അത്ഭുതം നേരിൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.
വളരെ കാലം മുമ്പ് തന്നെ ഭാരതത്തിൽ ഉണ്ടായിരുന്ന ഭക്ഷണം ക്രമം ആണ് ദ്വാദശ അവയവ സിദ്ധാന്തം.
12
പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തിൽ ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് അഞ്ച് മഹാവൈദ്യന്മാരെ കുറിച്ചാണ് അതിൽ ഒന്നാമത്തെ വൈദ്യൻ പച്ചവെള്ളം ആണ്.
അമ്മ നമുക്ക് തരുന്ന മുലപ്പാൽ എത്രത്തോളം പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് പച്ചവെള്ളവും
പച്ചവെള്ളം മാത്രം കുടിച്ചു ഉപവസിച്ചാൽ പല രോഗങ്ങളും മാറുന്നതാണ് എന്ന് ആചാര്യ മതം
നമ്മുടെ ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് എന്ന് അറിയാമല്ലോ ജലം ഭൂമി വായു ആകാശം അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഈ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് പ്രകർഷേണ പഞ്ചീകരണം സംഭവിച്ചത് എന്ന അർത്ഥത്തിലാണ് പ്രപഞ്ചം എന്ന പേര് വരെ ഉണ്ടായത്
ശുദ്ധ ചൈതന്യം ആദ്യം ആകാശമായും തന്മാത്ര കുറച്ചുകൂടി അടുത്ത് വായുവും
വായുവിലെ തന്മാത്രകൾ വീണ്ടും അടുത്തു അഗ്നിയും
അഗ്നിയിലെ തന്മാത്രകൾ വീണ്ടും അടുത്ത് ജലമായും ജലതന്മാത്രകൾ അടുത്ത് ഇത് ഭൂമിയായും മാറി.
തന്മാത്രകൾ ഇനി അടുക്കാൻ വയ്യാത്ത വിധം അടുത്തപ്പോഴാണു ഉറച്ച ഭൂമിയായി മാറിയത്
ശരീരത്തിൽ പഞ്ചഭൂതങ്ങൾക്ക് സന്തുലിതാവസ്ഥ സംജാതമാകുമ്പോളാണ് ആരോഗ്യം ഉണ്ടാവുന്നത് സന്തുലിതാവസ്ഥ താറുമാറാകുമ്പോഴാണ് രോഗം ഉണ്ടാവുന്നത്
അതിനാൽ ശരീരത്തിലെ പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്
ഈ ഭൂമിയുടെ 70 ശതമാനത്തോളം ജലമാണ് എന്ന് നമുക്കറിയാമല്ലോ ശരീരത്തിൽ വേണ്ടത്ര ജലത്തിൻറെ അളവ് നിലനിർത്തേണ്ടതുണ്ട് ജലത്തിൻറെ അളവ് കുറയുമ്പോഴാണ് മാനസികവും ശാരീരികവുമായ പല അസുഖങ്ങളും ഉണ്ടാവുന്നത് നമ്മുടെ ശരീരത്തിൽ നമ്മൾ ദിവസവും ശരീരത്തിൻറെ പുറംഭാഗം വൃത്തിയാക്കുന്നതു പോലെ ശരീരത്തിൻറെ അന്തർ ഭാഗവും വൃത്തിയാക്കേണ്ടതുണ്ട് അതിന് ധാരാളം വെള്ളം ആവശ്യം ആയിട്ടുണ്ട്
കാലാവസ്ഥയും ദേഹ പ്രകൃതവും അനുസരിച്ച് എല്ലാവരും കുടിക്കേണ്ട വെള്ളത്തിൻറെ അളവ് ഒരുപോലെയല്ല
ഉഷ്ണ പ്രകൃത കാർക്ക് കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട് അതേപോലെ തണുത്ത അന്തരീക്ഷത്തിൽ ജീവിക്കുന്നവർ അത്രത്തോളം വെള്ളം കുടിക്കേണ്ടതില്ല
വ്യക്തികളെയും സ്ഥലങ്ങളെയും അനുസരിച്ച് കുടിക്കേണ്ട വെള്ളത്തിൻറെ കാര്യത്തിലും
വ്യത്യാസമുണ്ട്
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ശുദ്ധ ജലം ആണ് കുടിക്കേണ്ടത് ഒരു വ്യക്തിക്ക് ഒരു ദിവസം രണ്ട് ലിറ്റർ മുതൽ മൂന്ന് ലിറ്റർ വരെ ജലം ആവശ്യമുണ്ട് അതും മൂന്നു ലിറ്റർ വെള്ളം ഒരുമിച്ച് കുടിക്കുക അല്ല വേണ്ടത് രാവിലെ എഴുന്നേറ്റ് ശോധന കാര്യങ്ങൾ കഴിഞ്ഞാൽ 7 മണി മുമ്പായി രണ്ട് ഗ്ലാസ് പച്ചവെള്ളം കുടിക്കാം
ഇനി ശുദ്ധജലം കിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ ഇതിൽ തലേദിവസം ഒരു മൺകലത്തിൽ വെള്ളം നിറച്ചു വച്ച് 2 തുളസിയിലയിട്ട് അടച്ചുവെച്ച് രാവിലെ വെള്ളം കുടിക്കാം
കേരളത്തിൻറെ ഉഷ്ണകാല പ്രകൃതിയുള്ള സമയത്ത് (മാർച്ച്, ഏപ്രിൽ, മെയ്, ) ആരോഗ്യമുള്ള ഒരു വ്യക്തി മൂന്ന് ലിറ്ററോളം പച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്
രാവിലെ ഉദയം മുതൽ 11മണിക്ക് ഇടയിൽ ഒരു ലിറ്റർ വെള്ളം കുടിക്കാം 11 മണി മുതൽ 4 മണി വരെ അടുത്ത ഒരു ലിറ്റർ വെള്ളം കുടിക്കാം നാലുമണി മുതൽ ഉറങ്ങുന്നതിന് മുമ്പായി അടുത്ത ഒരു ലിറ്ററും കൂടി കുടിക്കാവുന്നതാണ്
വളരെ അല്പാല്പമായി മാത്രമാണ് വെള്ളം കുടിക്കേണ്ടത് ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതിനേക്കാൾ നല്ലത് ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പോ രണ്ട് മണിക്കൂറിന് ശേഷമോ പച്ചവെള്ളം കുടിക്കാം
പച്ച വെള്ളം മഹാവൈദ്യൻ ആണ് ഏത് രോഗത്തെയും ഹീൽ ചെയ്യാനുള്ള ജലത്തിൻറെ കഴിവ് അപാരമാണ് അതേപോലെ കുളത്തിലോ പുഴയിലോ മുങ്ങി കുളിക്കുന്നതും ശരീരത്തിലെ മാലിന്യങ്ങളെ പുറത്താക്കി ശുദ്ധീകരിക്കാൻ സഹായിക്കും
ശരീരത്തിലെ രോമങ്ങൾ ഒരു വാൽവ് പോലെയാണ് പ്രവർത്തിക്കുന്നത് മുകളിൽ നിന്നും താഴേക്ക് വരുന്ന ജലത്തെ ശരീരത്തിൽ അകത്തേക്ക് കടത്തി വിടാതെ ഈ പുഴയിലോ കുളത്തിലോ ഇറങ്ങുന്ന സമയത്ത് രോമകൂപങ്ങൾ മുകളിലേക്ക് നിൽക്കുകയും അതിലൂടെ ജലം അകത്ത് പ്രവേശിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ മുങ്ങി കുളിയും നീന്തി കുളിയും എല്ലാം ആരോഗ്യത്തിന് ഉപകാരപ്രദം തന്നെ.
1️⃣9️⃣പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തിലെ* മൂന്നാമത്തെ വൈദ്യൻ *മനസ്സ്* ആണ്.
ഈ മനസ്സ് തന്നെയാണ് രോഗത്തെ സൃഷ്ടിക്കുന്നതും ഇല്ലാതാക്കുന്നതും.
നിങ്ങൾ ഒരു രോഗിയാണ് എന്ന് മനസ്സ് എപ്പോഴും പറയുകയാണെങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾ രോഗിതന്നെയാവും. എന്നാൽ ആരോഗ്യവാനാണ് എന്ന് മനസ്സിനോട് പറയുകയാണെങ്കിൽ എന്നും ആരോഗ്യവാനായിരിക്കുകയും ചെയ്യും.
*തഥാസ്തു* എന്ന് പേരുള്ള ഒരു ദേവതയുണ്ട് നമ്മളുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം പറയുമ്പോഴും തഥാസ്തു എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം _'അങ്ങനെ സംഭവിക്കട്ടെ'_ എന്നാണ്.
ഞാൻ എപ്പോഴും രോഗിയാണ്
എനിക്കു വയ്യ
എനിക്ക് കാലു വേദനയാണ്
എനിക്ക് വയറുവേദനയാണ് എന്ന് നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത് തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്.
ഇന്നു മുതൽ
ഞാൻ ആരോഗ്യവാനാണ് ഞാൻ ഹാപ്പിയാണ്
ഞാൻ സന്തോഷവാനാണ് എന്ന് നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ അനുഗ്രഹിക്കും.
മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടാണ്.
സൈക്കോളജിക്കു പഠിക്കുമ്പോൾ സാർ പറഞ്ഞ ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്.
അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു....
അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ Burger കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന് ചിന്തിച്ച് അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റൽ ആവുകയും ചെയ്തു. കൂടാതെ നാലുപേർ അത്യാസന്നനിലയിൽ ആവുകയും രണ്ടു പേർ മരിക്കുകയും ചെയ്തു.
എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല ഞാൻ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതാണെന്ന്.
അപ്പോൾ നല്ല ബർഗർ കഴിച്ച രണ്ടു പേർ എങ്ങനെ മരിച്ചു❓
എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും അബോധാവസ്ഥയിലായതും കൂടാതെ കുറച്ചു പേർ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ എത്തിയതും ❓
ഞാൻ കഴിച്ചത് വിഷമാണ് എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ ബാധിക്കും.
ആധുനിക ശാസ്ത്രം ഇന്ന് ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലുംഇന്ന് നിങ്ങളുടെ രക്തം പരിശോദിച്ചതിനു ശേഷം പ്രമേഹരോഗിയാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി ജീവിക്കുകയും ചെയ്യുന്നു.
(എല്ലാവർക്കും ഒരേ അളവുകോൽ അല്ല വേണ്ടത്
പാരമ്പര്യം, ചെയ്യുന്ന ജോലി, സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് താമസം, കഴിക്കുന്ന ഭക്ഷണം, മാനസികാവസ്ഥ എന്നതിനനുസരിച്ച് വ്യത്യാസമുണ്ടാവും. കൂടാതെ ഒരേ ദിവസം വിവിധ സമയങ്ങളിൽ വിവിധ ലാബിൽ എടുക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും ഒന്നാവത്തേതിന്റെ കാര്യവും ഇതു തന്നെ.)
നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധശേഷിയും ആരോഗ്യവും ഉണ്ടാവും.
ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്തിരാവസ്ഥയാണ് ആരോഗ്യം എന്ന് *ലോകാരോഗ്യ സംഘടന (WHO)* പറഞ്ഞത് ഓർക്കുമല്ലോ......
2️⃣0️⃣
പ്രാണന്റെ മിതവ്യയ സിദ്ധാന്തം ന
*ഭക്ഷണം*
ഭക്ഷണം തന്നെയാണ് ഔഷധവും.......
എന്ത്
എപ്പോൾ
എങ്ങനെ
എത്ര കഴിക്കണം എന്നുള്ളത് മനസ്സിലാക്കി
കഴിച്ചാൽ ആരോഗ്യത്തോടെ ജീവിക്കാം.
"ഭക്ഷണം മരുന്നു പോലെ കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരും"
അല്പാഹാരം ആണ് നമുക്ക് വിധിച്ചിട്ടുള്ളത്.
വയർ നാലാക്കി ഭാഗിച്ചാൽ ഒരു ഭാഗം ഭക്ഷണത്തിനും
ഒരു ഭാഗം ജലത്തിനും
ഒരു ഭാഗം വായുവിനും അവസാന ഭാഗം ആകാശത്തിനുമാണ്.
ഭക്ഷണം കഴിക്കുമ്പോൾ ഏമ്പക്കം വന്നാൽ ഭക്ഷണം നിർത്തേണ്ട സമയമായി എന്ന് മനസിലാക്കണം
"വിഹിതങ്ങളായ ഭക്ഷണം ഒരു വൈദ്യന്റെ ഗുണം ചെയ്യും"
അതുപോലെ തന്നെ പ്രധാനമാണ് ആണ് വിരുദ്ധാഹാരങ്ങൾ കഴിക്കാതിരിക്കുക എന്നത്.
ഒരുവിധം എല്ലാ രോഗത്തിനും മൂലകാരണം പരസ്പരം ചേരാൻ പാടില്ലാത്ത ആഹാരങ്ങൾ (വിരുദ്ധാഹാരങ്ങൾ) ചേർത്ത് കഴിക്കുന്നതുകൊണ്ടാണ്. മാംസവും - തൈരും, പഴവും - പാലും, വേവിച്ചതും - വേവിക്കാത്തതും തുടങ്ങിയ ഭക്ഷണവും ഒക്കെ ഒരുമിച്ച് കഴിക്കുന്നതാണ് വിരുദ്ധാഹാരങ്ങൾ.
വിരുദ്ധാഹാരങ്ങൾ മനസ്സിലാക്കി അത് ഒഴിവാക്കി നല്ല ഭക്ഷണം കഴിക്കേണ്ടതാണ്.
ഭക്ഷണം പാകം ചെയ്യുമ്പോൾ ആ വ്യക്തിയുടെ മനസ്സ് വളരെ പ്രധാനപ്പെട്ടതാണ്.
നല്ല മനസ്സോടുകൂടി ഭക്ഷണം പാകം ചെയ്താൽ അത് കഴിക്കുന്നവർക്കും നല്ല ആരോഗ്യം ഉണ്ടാകുന്നതാണ് വളരെ ടെൻഷനുകളുംകൂടി ഭക്ഷണം പാകം ചെയ്യുന്നുവെങ്കിൽ അത് കഴിക്കുന്നവർക്ക് ടെൻഷൻ ഉണ്ടാവാൻ സാധ്യതയുണ്ട്.
എപ്പോൾ ഭക്ഷണം കഴിക്കുമ്പോഴും അത് കൃഷിചെയ്ത കർഷകനും വാഹനത്തിൽ എത്തിച്ചതും വിൽക്കുന്നതുമായ വ്യക്തികളോടും അങ്ങേയറ്റം നന്ദി ഹൃദയത്തിൽ സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ
ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയോടും അത് വിളമ്പിത്തരുന്ന വ്യക്തിയോടും അങ്ങേയറ്റവും നന്ദിയും ബഹുമാനവും മനസ്സിൽ സൂക്ഷിക്കുമ്പോൾ ആണ് ആ ഭക്ഷണം നല്ല ഊർജ്ജമായി ശരീരത്തിൽ മാറുന്നത്.
2️⃣1️⃣
പ്രാണന്റെ മിതവ്യയ സിദ്ധാന്തം
സൂര്യൻ
രണ്ടാമത്തെ മഹാവൈദ്യൻ *സൂര്യനാണ്*. ഒരു കുട്ടി ജനിച്ചതിനു ശേഷമുള്ള ഇരുപത്തിയെട്ടാമത്തെ ദിവസം _*നിഷ്ക്രമണം*_ എന്ന ഒരു ക്രിയ ഉണ്ട്. *വാതിൽപ്പുറപ്പാട്* എന്നും ഇതിനെ പറയുന്നുണ്ട്. നമ്മുടെ നാട്ടിൽ *28 കെട്ട്* എന്നും അറിയപ്പെടുന്നു.
അതിന്റെ ക്രിയ എന്തെന്നാൽ, രാവിലെ കുട്ടിയെ കുളിപ്പിച്ച് ഉദയ സൂര്യനെ കാണിക്കലാണ്. അപ്പോൾ പറയുന്ന മന്ത്രത്തിന്റെ ആഹ്വാനം ഇങ്ങനെയാണ്
"സൂര്യൻ നിന്റെ അച്ഛന് തുല്യനാണ് അതുപോലെ ഭൂമി നിന്റെ അമ്മയ്ക്കും.
സൂര്യനായ അച്ഛന്റേയും ഭൂമിയായ അമ്മയുടെയും പുത്രനാണ് /പുത്രിയാണ് നീ..
ഈ ഭൂമിയിലെ സമസ്ത ചരാചരങ്ങളും നിന്റെ സഹോദരി - സഹോദരങ്ങളാണ്. ഈ ഭൂമിയിൽ നിന്ന് ലഭിക്കുന്ന പച്ചവെള്ളം നിനക്ക് മുലപ്പാലായും സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം നിന്റെ ഊർജ്ജമായും മാറട്ടെ.."
എന്നാണ് കുട്ടിയോട് പറയുന്നത്.
ആ സമയത്ത് സൂര്യനോട് പറയുന്നതെന്തെന്നാൽ;
'നിന്റെ ഏഴ് രശ്മികൾ എന്റെ കുട്ടിയിൽ പ്രവർത്തിക്കട്ടെ.. അവന് ഒരിക്കലും തൊലിക്ക് പുറമേ അസുഖം ഇല്ലാതിരിക്കട്ടെ.. അങ്ങയുടെ ഏഴാമത്തെ രശ്മി അമൃതത്വം ആണ്. അത് എന്റെ കുട്ടിയിൽ പ്രവർത്തിക്കട്ടെ. അവനെ അമൃതത്വം ഉള്ളവനാക്കി 120 വയസ്സുവരെ ജീവിക്കാനുള്ള ഊർജ്ജം അങ്ങ് നൽകിയാലും.."
"ഈ ലോകത്തുള്ള സമസ്ത ജീവജാലങ്ങൾക്കും ജീവനും പ്രാണനും ഊർജ്ജവും കൊടുക്കുന്നത് അങ്ങാണ്. അങ്ങ് എന്റെ കുട്ടിയ്ക്ക് നല്ല ബുദ്ധി നൽകി സത്കർമ്മത്തിന്റെ പാതയിൽ ചരിപ്പിച്ചാലും. അവനെ എല്ലാ രോഗങ്ങളിൽ നിന്നും രക്ഷിച്ചാലും.." എന്നാണ് സൂര്യദേവനോട് പറയുന്നത്.
ഒരിക്കൽ പിറ്റ്യൂട്ടറി ഗ്ലാൻഡിൽ മുഴയുമായി വന്ന ഒരു വ്യക്തിയുടെ കാര്യം ഓർക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തലയോട്ടി വെട്ടിപ്പൊളിച്ചുള്ള ഓപ്പറേഷനു തീയതി തീരുമാനിച്ച വ്യക്തിയായിരുന്നു. 50 ശതമാനം മാത്രമാണ് അവർ വിജയ സാധ്യത പറഞ്ഞിരുന്നത്. മാത്രമല്ല തലച്ചോറിനു അകത്തുള്ള ശസ്ത്രക്രിയ ആയതിനാൽ ഒരുപക്ഷേ അദ്ദേഹത്തിൻറെ കാഴ്ചശക്തി തന്നെ നഷ്ടപ്പെടുമായിരുന്നു.
അന്ന് അദ്ദേഹത്തോട് പച്ചവെള്ളം കുടിച്ചു ഉപവസിക്കാനും ദിവസവും രാവിലെ രണ്ടുമണിക്കൂർ സൂര്യപ്രകാശം എൽക്കുവാനും ആചാര്യൻ നിർദ്ദേശിച്ചു. ആറാം ദിവസം രാവിലെ ശക്തമായ തലവേദന വരികയും അവസാനം മൂക്കിലൂടെ വളരെ ദുർഗന്ധത്തോടു കൂടിയ കൊഴുത്ത ദ്രാവകം ഒലിച്ചു പോവുകയും ചെയ്തു. പിന്നീട് വീണ്ടും MRl സ്കാൻ ചെയ്തു നോക്കിയപ്പോൾ ട്യൂമർ അവിടെ ഉണ്ടായിരുന്നില്ല. പ്രാണന് വേണ്ടത്ര സമയം ലഭിച്ചപ്പോൾ അത് ഭംഗിയായി അതിന്റെ ധർമ്മം നിറവേറ്റി.
2️⃣2️⃣
5 P Programme
*120 വയസ്സാണ് മനുഷ്യന്റെ ആയുസ്സ്*
എന്നാൽ ഇന്ന് 60 വയസ്സുള്ള ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്.
പകുതി വയസ്സിൽ വൃദ്ധനാവുന്നത് മനുഷ്യൻ മാത്രമാണ്.
മറ്റെല്ലാ ജീവികളും ഈശ്വരൻ /പ്രകൃതി കൊടുത്ത ആയുസ്സ് പൂർത്തിയാക്കുമ്പോൾ മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ❓
50- മത്തെ വയസ്സിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും അടിമപ്പെട്ട് രോഗിയായി നടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ❓
നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതിനെപ്പറ്റി❓
*എന്താണ് ഇതിനൊരു പരിഹാരം*❓
അതാണ് *5 P പ്രോഗ്രാം*
1. Proper Food
2. Proper Breathing
3. Proper Exercise
4. Proper Relaxation
5. Proper Thinking
*1.Proper Food*
🍌🍉🍒
a. എന്ത് കഴിക്കണം
b. എത്ര കഴിക്കണം
C. എപ്പോൾ കഴിക്കണം
d. എങ്ങിനെ കഴിക്കണം
എന്നതൊക്കെ അറിയണ്ടേ?
*a.* മനുഷ്യൻ പൊതുവെ സസ്യാഹാരിയാണ്. എന്നാൽ മാംസം കഴിച്ചാലും ശരീരം അതിനെ ദഹിപ്പിക്കും.
ഓരോ വ്യക്തിയും അയാളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വേണം ഭക്ഷണം തെരഞ്ഞെടുക്കാൻ.
ഭക്ഷണത്തെ പ്രധാനമായും;
◆ *സത്വഗുണ*- പ്രദാനമായ ഭക്ഷണം
◆ *രജോഗുണ* പ്രദാനമായ ഭക്ഷണം
◆ *തമോഗുണ* പ്രദാനമായ ഭക്ഷണം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.
🍌🍅ഫലമൂലാദികൾ, പച്ചക്കറികൾ, വേവിക്കാത്ത ഭക്ഷണങ്ങൾ, പെട്ടന്ന് ദഹിക്കുന്നവ എന്നിവയാണ് സത്വഗുണപ്രദാനമായ ഭക്ഷണം.
ഇവ കഴിച്ചാൽ പൊതുവെ ശരീരവും മനസ്സും സത്വഗുണ പ്രകൃതത്തിലേക്ക് മാറുമത്രെ.
ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആ ഭക്ഷണം നല്ലതാണോ എന്ന് കണ്ണുകളും ( പാകമായതാണോ, കേടായതാണോ, നിറം )
മൂക്കും (ദുർഗന്ധമുണ്ടോ, പഴകിയതാണോ )
നാവും (വളിച്ചതാണോ ,കൂടുതൽ എരിവോ ചവർപ്പോ ഉള്ളതാണോ )
കൈകളും (കൂടുതൽ തണുത്തതോ ചൂടുള്ളതോ ആണോ ) പരിശോധിക്കണം. അതിനാണത്രെ വായയിൽ നാക്കും തൊട്ടു മുകളിൽ മൂക്കും തൊട്ടു മുകളിൽ കണ്ണുകളും തന്നിരിക്കുന്നത്.
*b.* കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ ആരോഗ്യമുണ്ടാവും എന്ന ധാരണ തെറ്റാണ്.
രണ്ടു കയ്യും ചേർത്ത് വെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണമാണ് അയാളുടെ ഒരു നേരത്തെ ഭക്ഷണം. അപ്പോൾ പ്രായത്തിനനുസരിച്ച് കയ്യുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ! ഉദാഹരണത്തിന് 2 വയസുള്ള ഒരു കുട്ടിക്ക് ആ ചെറിയ കയ്യിൽ കൊള്ളുന്ന ഭക്ഷണമേ ഒരു നേരത്തേക്ക് ആവശ്യമുള്ളൂ എന്നർത്ഥം.
അതന്നെ 2 നേരമോ മൂന്ന് നേരമോ ആയി കഴിക്കണം.
അതേപോലെ വയറു നിറഞ്ഞു എന്ന് തോന്നിയാലും ഭക്ഷണം കഴിക്കരുത്.
*c.* വിശക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ് നിയമം. *നിങ്ങളുടെ ശരീരത്തിന് ഭക്ഷണം ആവശ്യമുണ്ട് എ- ന്നുള്ള സൂചനയാണ് വിശപ്പ്.*
രണ്ട് ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേള മിനിമം 3 മണിക്കൂറെങ്കിലും വേണം.
അതുപോലെ വിശപ്പില്ലാത്തപ്പോഴും വായയ്ക്ക് രുചിയില്ലാത്തപ്പോഴും ശക്തമായ തൊണ്ടവേദന ഉള്ളപ്പോഴും ഭക്ഷണം കഴിക്കരുത്.
ഇത് ഭക്ഷണം ദഹിപ്പിക്കാനുള്ള പ്രാണന്റെ ബുദ്ധിമുട്ടിനെ കാണിക്കുന്ന സൂചനയാണ്.
ദിവസം ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ *യോഗി* യും , രണ്ട് നേരം ഭക്ഷണം കഴിക്കുന്നവൻ *ഭോഗി* യും
3 നേരം ഭക്ഷണം കഴിക്കുന്നവൻ രോഗിയും
4 നേരം ഭക്ഷണം കഴിക്കുന്നവൻ *ദ്രോഹി* യുമാവുമെന്നാണ് 'മനീഷി' കളുടെ അഭിപ്രായം.
എന്നാലും, ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ആവശ്യമുള്ള ഭക്ഷണം കഴിക്കുക. ഇടയ്ക്ക് ഉപവസിക്കുന്നതും വളരെ നല്ലതാണ്.
ഒരു ഹർത്താൽ ലഭിക്കുമ്പോൾ നമ്മൾ ആശ്വസിക്കുന്നതു പോലെ പ്രാണനും അത് വലിയ ആശ്വാസമാവും.
*"ലംഘനം പരമൗഷധം"* എന്നാണ് ചരക- ന്റെ അഭിപ്രായം.
*d.* നന്നായി ചവച്ചരച്ചാണ് ഭക്ഷണം കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്നതിന്റെ 2 മണിക്കൂർ മുൻപോ അര മണിക്കൂർ ശേഷമോ വെള്ളം കുടിക്കാം.
എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കൽ നിർബന്ധമാണെങ്കിൽ സിപ് - സിപ്പാ- യി മാത്രം കുടിക്കാവുന്നതാണ്.
*2.Proper Breathing*
🧘🏻♀🧘🏻♂
ചെറിയ കുട്ടികൾ ഉറങ്ങുന്നത് കണ്ടിട്ടുണ്ടോ?
ശ്വാസം അകത്തേക്കെടുക്കുമ്പോൾ വയർ വികസിക്കുന്നതും പുറത്തേക്കു വിടുമ്പോൾ വയർ ചുരുങ്ങുന്നതായും കാണാം. അതുപോലെയാണ് ശ്വസിക്കേണ്ടത്. *ശ്വാസോഛാസവും മാനസീകാവസ്ഥയും തമ്മിൽ വളരെ ബന്ധമുണ്ട്.* ദീർഘശ്വാസം എടുക്കുമ്പോൾ മനസ്സ് ശാന്തമാവുന്നത് ശ്രദ്ധിക്കൂ.
പണ്ട് നമ്മൾ മരം കയറുകയും ഓടുകയും മലകയറുകയും അദ്ധ്വാനിക്കുകയും ചെയ്തിരുന്നപ്പോൾ കിതയ്ക്കുകയും കൂടുതൽ ആഴത്തിൽ ശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഇത്തരം പ്രവൃത്തികൾ യന്ത്രങ്ങൾ ഏറ്റെടുത്തതോടെ നമ്മൾ രോഗികളായി തുടങ്ങി.
വളരെ ആഴത്തിലും ദീർഘമായും ശ്വസിക്കുമ്പോൾ കൂടുതൽ പ്രാണൻ ശരീരത്തിലും തലച്ചോറിലും എത്തുകയും ഊർജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യുന്നു.
*3. Proper Exercise*
🏸🚴🏼🏊🏻♀⚽
ഈശ്വരൻ / പ്രകൃതി മനുഷ്യ ശരീരത്തെ നിർമ്മിച്ചത് ഓടാനും ചാടാനും മരം കയറാനും അദ്ധ്വാനിക്കാനും നീന്താനും മലകയറുവാനുമൊക്കെയുള്ള സംവിധാനത്തിലാണ്. എന്നാൽ ഇന്ന് നമ്മൾ ഇതൊന്നും ചെയ്യാത്തതിനാൽ ശരീരത്തിൽ *മേധസ്* വർദ്ധിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും, അത് രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇതിന് ഒരു പരിഹാരമാണ് വ്യായാമം.
സൂര്യനമസ്ക്കാരമോ യോഗയോ മറ്റ് ഏതെങ്കിലും ശാസ്ത്രീയ വ്യായാമ മുറകളോ പരിശീലിക്കുന്നത് നല്ലതാണ്.
*4.Proper Relaxation*
🤗🤗🤗
ശരിയായ വിശ്രമം എന്ന് ഉദ്ദേശിക്കുന്നത് ഉറക്കം മാത്രമല്ല. ശരീരം ഉറങ്ങുമ്പോൾ ആന്തരീക അവയവങ്ങൾക്കും വിശ്രമം ആവശ്യമുണ്ട്. അതിനാൽ;
★ ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചവസാനിപ്പിച്ചിരിക്കണം.
★ നേരത്തെ ഉറങ്ങണം (10 മണിക്ക് മുൻപായി).
★ അർദ്ധരാത്രി ഭക്ഷണം കഴിക്കരുത്.
അതേ പോലെ *മനസ്സിന് കൊടുക്കുന്ന വിശ്രമമാണ് ധ്യാനം.*
ആഴത്തിലുള്ള ധ്യാനം വഴി ശരീരവും മനസ്സും ഒരേപോലെ വിശ്രമിക്കുന്നു.
💡 20 മിനുട്ട് ധ്യാനിക്കുന്നത് 4 മണിക്കൂർ ഉറങ്ങുന്നതിനെക്കാൾ ഗുണമത്രെ❗
*5.Proper Thinking*
👍😍😊
നോക്കൂ.. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന 99% കാര്യങ്ങളും നമ്മൾക്ക് അനുകൂലമാണ്. *എന്നിട്ടും നമ്മൾ എന്തിനാണ് വിഷമിക്കുന്നത്?*
എല്ലാവരും അടിസ്ഥാന പരമായി നല്ലവരാണ്. വളരെ സന്തോഷത്തോടെ, ബഹുമാനത്തോടെ, സ്നേഹത്തോടെ എല്ലാവരോടും പെരുമാറുക. ആരെയും കുറ്റപെടുത്താതിരി-ക്കുക.
*ചോ:* ഒരു ചായ നന്നായി എന്ന് നമ്മൾ പറയുമ്പോൾ ആർക്കാണ് സന്തോഷമുണ്ടാവുന്നത്?
*ഉ:* അതുണ്ടാക്കിയ ആൾക്ക്.
*ചോ:* ഒരു ചിത്രം മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമമുണ്ടാവുന്നത്?
*ഉ:* അത് വരച്ചയാൾക്ക്.
*ചോ:* അങ്ങനെ- യെങ്കിൽ സമസ്ത ചരാചരങ്ങളെയും സൃഷ്ടിച്ചത് ആരാണ് ?
*ഉ:* ഈശ്വരൻ
*ചോ:* ആ ഈശ്വരൻ എവിടെയാണ്?
*ഉ:* നമ്മുടെ ഉള്ളിൽ തന്നെ.
*ചോ:* അപ്പോൾ എതെങ്കിലും ഒരു സൃഷ്ടി മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമമുണ്ടാവുന്നത് ?
*ഉ:* സൃഷ്ടാവായ ഈശ്വരന്.
*ചോ:* ആ ഈശ്വരൻ എവിടെയാണ്?
*ഉ:* നമ്മുടെ ഉള്ളിൽ തന്നെ.
*ചോ: അപ്പോൾ ആർക്കാണ് യഥാർത്ഥത്തിൽ വിഷമമുണ്ടാവുന്നത്?*
*ഉ: നമുക്ക് തന്നെ*
അതിനാൽ എല്ലാത്തിലും നൻമ കാണുക.
സ്നേഹപൂർവ്വം 🌹
*ഡോ. ശ്രീനാഥ് കാരയാട്ട്*
Comments
Post a Comment