ഒരു ഹിന്ദുവായി ജനിച്ചതിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുന്നു എന്ന് പറഞ്ഞ കുട്ടിക്ക് ഡോക്ടർ ശ്രീനാഥ് കാരയാട്ട് കൊടുത്ത മറുപടി
ഒരു ഹിന്ദുവായി ജനിച്ചതിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുന്നു എന്ന് പറഞ്ഞ കുട്ടിക്ക് ഡോക്ടർ ശ്രീനാഥ് കാരയാട്ട് കൊടുത്ത മറുപടി
"സർ, എന്റെ പേര് അശ്വതി എന്നാണ് . ഒരു ഹിന്ദു ആയി ജനിച്ചതിൽ ഞാനങ്ങേയറ്റം ലജ്ജിക്കുന്നു ."
കേരളത്തിലെ പ്രസിദ്ധമായ കോളേജിൽ ഒരു പരിപാടിക്ക് പോയപ്പോൾ ഒരു വിദ്യാർത്ഥിനി പറഞ്ഞ വാക്കുകളാണിത്.
" ശരി , ഹിന്ദുവായതിൽ അശ്വതിഎന്തിനാണ് ഇത്രയൊക്കെ ലജ്ജിക്കുന്നത് "എന്ന് ഞാൻ ചോദിച്ചു.
സർ ,ഈ ആനയുടെ മുഖവും മനുഷ്യന്റെ ശരീരവുമായി ഒരു ജീവിയു ണ്ടാകുമോ ? അതൊക്കെ സ്റ്റുപ്പിഡിറ്റിയല്ലേ ? നമ്മളെപ്പോലെ വിവരവും വിദ്യാഭ്യാസവുമൊക്കെയുള്ളവർ ഈ സ്റ്റുപിഡിറ്റിയെ അംഗീകരിക്കുന്നതെങ്ങനെ ? മാത്രവുമല്ല ഹിന്ദു ദൈവങ്ങൾക്കൊക്കെ പത്തും പതിനാറും കൈകളാണ് .അരെയെങ്കിലും കണ്ടാൽ കുത്തിയങ്ങ് കൊല്ലുക ! ഇതല്ലേ ഈ ദൈവങ്ങളുടെ പണി.
യേശുക്രിസ്തു ഭൂമിയിൽ വന്നത് സ്നേഹത്തെ കുറിച്ച് പറയാനാണ്.
മുഹമ്മദ് നബി ത്യാഗത്തെ കുറിച്ച് പറയാനും . ഇവർ രണ്ടു പേരും സ്നേഹത്തെ കുറിച്ചും ത്യാഗത്തെ കുറിച്ചും പറഞ്ഞു നടക്കുന്ന നേരം ഹിന്ദു ദൈവങ്ങൾ അക്രമം, തീവ്രവാദം,
കൊലപാതകം ഇതൊക്കെയായി നടക്കുകയല്ലേ !
അതുപോലെതന്നെ വേദങ്ങളിൽ വിഗ്രഹാരാധനയെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ ? വേദത്തെ അനുസരിച്ച് ജീവിക്കേണ്ട ഹിന്ദുക്കൾ എന്തേ അതിന് വിരുദ്ധമായി വിഗ്രഹാരാധന നടത്തുന്നത് ?
ഇങ്ങനെ തികച്ചും യുക്തിസഹമായ ചോദ്യങ്ങളുമായാണ് അവൾ എന്നെ നേരിട്ടത്.
ഇത്തരം അനേകം ചോദ്യങ്ങൾ ഇന്ന് നമ്മുടെ കുട്ടികളുടെ ബുദ്ധിയെ, യുക്തിയെ പിടിച്ചു കുലുക്കുകയാണ്. അങ്ങനെയുള്ളവരെ മതംമാറ്റാൻ വളരെ എളുപ്പമാണ് താനും.
ഒരാളെ മതംമാറ്റാൻ ഏറ്റവും എളുപ്പം അയാളെ ആദ്യംതന്നെ ചിന്താ കുഴപ്പത്തിൽ ആക്കുക, കൺഫ്യൂഷനിൽ ആക്കുക എന്നതാണ് .
അശ്വതി ചോദിച്ച ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഇവിടെ ആരംഭിക്കുകയാണ്. നാളെ നമ്മുടെ കുഞ്ഞുങ്ങളും ഇതേ ചോദ്യം നമ്മളോടാവർത്തിക്കും എന്ന തിരിച്ചറിവോടെ അശ്വതിയുടെ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുമായി നാളെ നമുക്ക് വീണ്ടും കാണാം.
https://youtu.be/X2c1YNGPDaI
ഡോ: ശ്രീനാഥ് കാരയാട്ട്
ആചാര്യൻ :ഭാരതീയ ധർമ്മ പ്രചാര സഭ
https://www.facebook.com/Bharatheeya-Dharma-Prachaara-SABHA-1508102322792050/



🙏✌️👍
ReplyDeleteവളരെ പ്രാധാന്യമർഹിക്കുന്ന വിഷയം തന്നെയാണിത്. ഇന്നത്തെക്കാലത്ത് ഓരോ ഹിന്ദുവും അറിഞ്ഞിരിക്കണം മറ്റുമതസ്ഥരുടെ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഹിന്ദു കുട്ടികളോട് അവിടുത്തെ ടീച്ചർ പോലും ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്..
ReplyDeleteGood subject
ReplyDeleteOm sree sat Gurubabaye nama🙏🙏🏻🙏 hindhukkalaya njangal palappozhum Engane yulla chodyathinum munbil bhakthayanu yillatha ozhukan marupadi paranj thalayoorukayanu pathiv ,theerchayayum seriyaya dharanayillankil Mattu mathangalilekulla chekkeral thadyan namuk karuthundundavilla🙏🌼🙏🏻
ReplyDelete