മരണാനന്തര ക്രിയകളിൽജല കുടം ഉടയ്ക്കുന്നത് എന്തിന്
മരണാനന്തര ക്രിയകളിൽ
ജല കുടം ഉടയ്ക്കുന്നത് എന്തിന്
എന്തിനാണ് ചിതക്ക് ചുറ്റും വെള്ളം നിറച്ച് പ്രദക്ഷിണം ചെയ്യുന്നത്
ഭാരതീയമായ ഏത് ആചാരങ്ങളുടെ പിന്നിലും ഒരു ദർശനം (philosophy) നിലനിൽക്കുന്നുണ്ട്
ഒരു ദർശനത്തിന് നിലനിൽക്കാൻ ആചാരങ്ങൾ ആവശ്യമാണ്
എന്നാൽ ആചാരങ്ങൾക്ക് നിലനിൽക്കാൻ
ദർശനങ്ങൾ ആവശ്യമില്ലതാനും
ദർശനങ്ങൾ ഇല്ലാത്ത ആചാരങ്ങൾ ദുരാചാരമായി മാറും
സനാതന സംസ്കാരത്തെ സംബന്ധിച്ച് മരണാനന്തര ക്രിയകളെ അന്ത്യേഷ്ഠി എന്നാണ് പറയാറുള്ളത്
ഇഷ്ടി എന്നാൽ ഈ യജ്ഞം എന്നാണർത്ഥം യജ്ഞകുണ്ഡം നിർമ്മിക്കാൻ വേണ്ടിയാണ് ആദ്യമായി മണ്ണ് കൊണ്ട് കട്ട നിർമ്മിച്ചത് അതുകൊണ്ട് അതിൻറെ പേര് ഇഷ്ടിക എന്നായത്
പുത്രകാമേഷ്ടി , നക്ഷത്ര ഇഷ്ടി എന്നെല്ലാം നമ്മൾ കേട്ടിട്ടുണ്ടാവും അതേപോലെ ഒരാൾ മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിൻറെ ശരീരം യജ്ഞത്തിൽ ചമത (സമിധ ) കണക്കെ സമർപ്പിക്കുകയാണ് ചെയ്യുന്നത് അന്ത്യേഷ്ടി സംസ്കാരത്തിലെ ഓരോ ചടങ്ങുകളും യജ്ഞത്തെ സൂചിപ്പിക്കുന്നതാണ്
അതിൽ ജലകുട മുടക്കുന്നതിനെ കുറിച്ച് മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നത്
നമ്മൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഭൂമിയിലേക്ക് വരുന്നത് തൊട്ടുമുമ്പ്
"ഞാൻ ഈശ്വരാംശം തന്നെയാണ് , ഈ ജന്മം ധർമ്മം അനുഷ്ഠിച്ച് കൊണ്ട് മുക്തിക്കു വേണ്ടി പ്രയത്നിക്കും ഈശ്വരൻ മുഖം ആയ കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്യുകയുള്ളൂ "
ഇങ്ങനെ ചില സത്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉപനിഷത്തുക്കൾ പറയുന്നു
എന്നാൽ ജനിച്ച ഉടനെ മായയുടെ ഇടപെടൽ കാരണം ആ സത്യം നമ്മൾ മറന്നു പോവുകയും
മായയുടെ ,ആണവ മലം കാർമ്മിക മലം മായിക മലം എന്നീ
മൂന്ന് ആവരണങ്ങൾ കാരണം നമ്മൾ വിസ്മൃതിയിലേക്ക് പോവുകയും ഭൗതിക കാര്യങ്ങളിൽ മുഴുകി ജീവിക്കുകയും ചെയ്യുന്നു
ഈ ജീവിതത്തിൽ നിന്നും മുക്തനായ
ജീവാത്മാവ് അടുത്ത ജന്മത്തിലേക്ക് ഉള്ള യാത്രയിൽ ഈ മൂന്ന് ആവരണങ്ങൾ നിന്നും രക്ഷനേടാൻ സഹായിക്കാനാണ് ജല കുടവുമായി 3 തവണ പ്രതക്ഷിണം ചെയ്ത് 3 പ്രാവശ്യമായി ദ്വാരമിട്ട് അവസാനം കുടം ഉടയ്ക്കുന്നത്
ചില സ്ഥലത്ത്
ആ പ്രദക്ഷിണം ആയും ചെയ്യുന്നുണ്ട് ,
ചൈതന്യമുള്ള വസ്തുക്കളെ പ്രദക്ഷിണം ചെയ്യുകയും ചൈതന്യം ഇല്ലാത്തതിന് അപ്രദക്ഷിണം
ചെയ്യുകയും ആണ് ചെയ്യേണ്ടത് എന്ന പ്രമാണം
അച്ഛനിൽ നിന്നും അമ്മയുടെ ഗർഭപാത്രത്തിലേക്ക് ആണല്ലോ നമ്മുടെ പ്രാണൻ ആദ്യമായി എത്തിച്ചേർന്നത്
അതിന്റെ പ്രതീകമാണ് മൺകുടം
ചിതക്ക് തീ കൊളുത്തിയ
ശേഷമെങ്കിൽ പ്രദക്ഷിണവും മുമ്പാണെങ്കിൽ അപ്രദക്ഷിണവും ആണ്
ചെയ്ത് വരുന്നത്
കാലദേശങ്ങൾക്കനുസരിച്ച് വ്യത്യാസം കാണാം
ഡോ: ശ്രീനാഥ് കാരയാട്ട്


🙏. നമസ്തേ... ശ്രീനാഥ്‌ജി... എന്താണ് അപ്രതീക്ഷണം
ReplyDelete