സനാതന ധർമ്മത്തിൽ പിറന്നാൾ ആഘോഷിക്കേണ്ടത് എങ്ങിനെ ?

സനാതന ധർമ്മത്തിൽ പിറന്നാൾ ആഘോഷിക്കേണ്ടത് എങ്ങിനെ ?

വർഷന്തോറും നമ്മുടെ ജനിച്ച മലയാള മാസത്തിൽ നക്ഷത്രം വരുന്ന ദിവസമാണ് പിറന്നാളായി ആചരിക്കേണ്ടത്. ഒരു മാസം രണ്ട് നക്ഷത്രം വരന്നുണ്ടെങ്കിൽ രണ്ടാമത്തെത് സ്വീകരിക്കാം

ഇത് നമ്മുടെ ജീവിതത്തിൽ വർഷന്തോറും നിർബന്ധമായും ആചരിക്കേണ്ട ഒരു പുണ്യദിനമാണ്.

രാവിലെ പിറന്നാളുകാരൻ  (പിറന്നാളുകാരി) ഉദയത്തിനു മുമ്പ് എഴുന്നേറ്റ് കുളി കഴിഞ്ഞ് പുതിയ വസ്ത്രമുണ്ടെങ്കിൽ ധരിച്ച് 
അച്ഛനേയും അമ്മയേയും നമസ്കരിച്ച് ക്ഷേത്രദര്‍ശനം ചെയ്യണം.

 അറിയുമെങ്കിൽ വീട്ടിൽ അഗ്നിഹോത്രം ചെയ്യാം
തമസോമാ ജ്യോതിര്‍ഗമയഃ (ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത് വിളക്ക് കത്തിക്കുക
 ശേഷം എല്ലാവരും ചേർന്ന് കുട്ടിയെ അനുഗ്രഹിക്കാം

പിറന്നാൾ ദിനത്തിൽ ആശംസിക്കാനും അനുഗ്രഹിക്കാനും ഋഗ്വേദത്തിൽ ഒരു മന്ത്രം ഉണ്ട് . 


*ഓം ശതം ജീവ ശരദോ വർദ്ധമാന* *ശതം ഹേമന്താൻ ശതമു വസന്താൻ*
*ശതം ഇന്ദ്രാഗ്നി സവിതാ* *ബൃഹസ്പതേ ശതായുഷാ* *ഹവിഷേമം പുനർദ്ധു …..*

അല്ലയോ കുട്ടീ നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ…..
എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ…

പിറന്നാൾ ദിനത്തിൽ വിവിധ ക്ഷേത്ര ദർശനം നടത്തുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യണം കുലദേവതാ സന്നിധിയിൽ പോവാൻ പറ്റിയാൽ നല്ലത് ശേഷം ദേശക്ഷേത്രത്തിലോ സൗകര്യം പോലെ അടുത്ത ക്ഷേത്രത്തിലോ പോയി കഴിവിനനുസരിച്ച് പുഷ്പാഞ്ജലി ,ധാര, നെയ് വിളക്ക് എന്നിവ കഴിപ്പിക്കുന്നത് നല്ലതാണ്

പിറന്നാളുകാരിയെ /കാരനെ നിലത്തിരുത്തി 5 തിരിയിട്ട് വിളക്ക് കത്തിച്ച് ഗണപതി നിവേദ്യം വെച്ച് ഇലയിട്ട് ചോറ് കൊടുക്കാം പരിപ്പും നെയ്യും തുടങ്ങി പായസം മോര് വരെയുള്ള പദാർത്ഥങ്ങൾ കഴിവിനനുസരിച്ച് തയ്യാറാക്കി നെൽകാം അതിഥികൾക്കും ഭക്ഷണം നെൽകണം

പറ്റുമെങ്കില്‍ ആ കുഞ്ഞിനെ അശരണരായ ആളുകള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ പഠിപ്പിക്കുക. അത് അവനില്‍ കാരുണ്യവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും വളര്‍ത്തും. ഒപ്പം തനിക്കിന്നുള്ള സൌഭാഗ്യങ്ങളുടെ മൂല്യവും അവനറിയും.

പരമാവധി ദാനം ചെയ്യിക്കുക പിറന്നാൾ ദിനത്തിൽ 1 മരം വെയ്പിക്കുന്നത് ശീലമാക്കുക 
പരമാവധി നൽമ ചെയ്യിക്കുക

അതിമനോഹരമായ ഒരു സംസ്കാരം നമുക്കുള്ളപ്പോള്‍ നമുക്ക് അത് ആചരിക്കുകയല്ലേ നല്ലത് 

ഈശ്വര ചിന്തയിൽ 
ഡോ: ശ്രീനാഥ് കാരയാട്ട് 
ആചാര്യൻ ഭാരതീയ ധർമ്മപ്രചാര സഭ


ശ്രദ്ധിക്കുക

അഗ്നി ജീവനാണ് ആചാര്യനാണ്
നമ്മുടെ പല മംഗള കര്‍മ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്. വിവാഹം കഴിക്കുന്നതുതന്നെ അഗ്നിസാക്ഷിയായിട്ടാണ്.
അങ്ങനെയുള്ള അഗ്നിയെ ഊതിക്കെടുത്തിയാണ് നമ്മളിന്ന് ബര്‍ത്ത് ഡേ ആഘോഷിക്കുന്നത് കാണുന്നത് 

കേക്കു മുറിക്കൽ പാശ്ചാത്യ സമ്പ്രദായമാണ് വേണമെങ്കിൽ ഒഴിവാക്കാവുന്നതാണ്
പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്‍റെ ശരീരവും, വീഞ്ഞ് രക്തവുമാണ്. അത് തന്നെയാണ് കേക്ക് കട്ടിങ്ങെന്ന ഈ പാശ്ചാത്യ ആചാരത്തിന് പിന്നിലുമുള്ളത്.

കേക്ക് പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. അത് അവന്‍റെ ശരീരം തന്നെയെന്ന് ഉറപ്പിക്കാന്‍ അവന്‍റെ പേരും എഴുതി
അവനെക്കൊണ്ട്തന്നെ അത് കഷ്ണം കഷ്ണമായി മുറിപ്പിച്ച്
(സ്വന്തം ശരീരം മുറിച്ച് )ആദ്യത്തെ കഷ്ണം അവന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വായിലും വച്ച് കൊടുക്കുന്നു. 
പരമാവധി ഒഴിവാക്കാം

Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

sreevidyopasana kaalyakrithyam