എല്ലാവർക്കും ജപിക്കാവുന്ന മന്ത്രങ്ങൾ

എല്ലാവർക്കും ജപിക്കാവുന്ന മന്ത്രങ്ങൾ

ഏതൊരാൾക്കും മന്ത്ര ഉപദേശം കൂടാതെ ജപിക്കാൻ പറ്റുന്ന മന്ത്രങ്ങളും അതിന്റെ ഫലങ്ങളും ആണ്
താഴെ കൊടുത്തിരിക്കുന്നത് 

ഗുരുവിന്‍റെ ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ സാക്ഷാല്‍ പരമശിവനെ ഗുരുവായി സങ്കല്‍പ്പിച്ചുകൊണ്ട് സധൈര്യം ജപിച്ചുതുടങ്ങാം.

മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് ശീലിക്കണം.

ഗായത്രീമന്ത്രം:


ഓം ഭൂര്‍ ഭുവ: സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്.

അര്‍ത്ഥം:
----------
"സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന
പരബ്രഹ്മത്തിന്‍റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ"


മഹാഗണപതി മന്ത്രം:
************************
ഈ മന്ത്രജപം കൊണ്ട് ഏറ്റവും ഗുണപ്രദമായി ഭവിക്കുന്നത്, സത്സ്വഭാവം ലഭിക്കും 

മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്‍ക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആര്‍ക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സര്‍വ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമം ആയതും ഗണപതിമന്ത്രങ്ങളില്‍ വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്.

മന്ത്രം:
*****
ഓം ഗം ഗണപതയേ നമ:

ലക്ഷ്മീവിനായകം:
********************
ഇത് ദാരിദ്യശാന്തി നല്‍കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്‍ കേതു നില്‍ക്കുന്ന ജാതകര്‍ക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.

മന്ത്രം:
*****
"ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
വരവരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ"

ക്ഷിപ്രഗണപതി മന്ത്രം:
*************************
തടസ്സശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു.

മന്ത്രം:
*****
"ഗം ക്ഷിപ്ര പ്രസാദനായ നമ:"

വശ്യഗണപതി മന്ത്രം:
***********************
ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു.

മന്ത്രം:
****
"ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ"


സങ്കടനാശന ഗണേശസ്തോത്രം.
-------------------------------------------
എത്ര ഭജിച്ചാലും എത്ര വഴിപാടുകള്‍ ചെയ്താലും ഫലസിദ്ധി ലഭിക്കാത്ത സമയവും നമുക്കുണ്ടാകാം. ഒരുപക്ഷെ ഈശ്വരനെപ്പോലും തള്ളിപ്പറയുന്ന സമയം. എന്നാല്‍ ചില മന്ത്രങ്ങള്‍ വ്രതനിഷ്ഠയോടെ നിശ്ചിത ദിവസങ്ങളില്‍ ജപിച്ചാല്‍ ഫലസിദ്ധി തീര്‍ച്ചയായും ലഭിക്കുന്നതാണ്.

മാന്യമായ ആവശ്യം പറഞ്ഞുകൊണ്ട് ജപിച്ചുതുടങ്ങണം.

മന്ത്രം:
------
"പ്രഥമം വക്രതുണ്ഡം ച 
ഏകദന്തം ദ്വിതീയകം
ത്രുതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോദരം പഞ്ചമം ച 
ഷഷ്ഠം വികട മേവ ച
സപ്തമം വിഘ്നരാജം ച 
ധൂമ്രവര്‍ണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച 
ദശമം തു വിനായകം
ഏകാദശം ഗണപതിം 
ദ്വാദശം തു ഗജാനനം"

ഈ മന്ത്രജപം കൊണ്ട് വിവാഹക്ലേശം നീങ്ങും. വിദ്യാഭ്യാസതടസ്സം നീങ്ങും. തടസ്സങ്ങള്‍ വഴിമാറും. ഗണേശപ്രീതി ലഭിക്കും.

ഇത് പ്രത്യേക വ്രതനിഷ്ഠ ഇല്ലാതെ, അതീവ ഭക്തിയോടെ ഒരു വര്‍ഷക്കാലം ത്രിസന്ധ്യകളില്‍ ജപിക്കുന്നത് സര്‍വ്വകാര്യവിജയം ലഭിക്കുന്നതിന് അത്യുത്തമം ആകുന്നു. 

ശിവഭക്തര്‍ക്കായി ശൈവമന്ത്രവും ശൈവമാലാ മന്ത്രവും എഴുതുന്നു. ആരാധനാ സമയങ്ങളില്‍ ഇവയിലൊരു മന്ത്രമോ അല്ലെങ്കില്‍ ഇവ രണ്ടുമോ ഭക്തിയോടെ ജപിക്കുക. ക്ഷേത്രദര്‍ശന സമയത്തും ജപിക്കാം.


ശൈവമന്ത്രം:

-----------------
"ഹ്രീം നമശ്ശിവായ ശിവായ രുദ്രായ
ലോകേശായ ഘോരാകാരായ
സംഹാരവിഗ്രഹായ ത്രിപുരഹരായ
മൃത്യുഞ്ജയായ മാം രക്ഷ രക്ഷ
ഹും ഫള്‍ സ്വാഹാ"

ശൈവമാലാ മന്ത്രം:
-------------------------
"ശിവായ ഹ്രീം നമ:ശിവായ ത്രിപുരഹരായ
കാലഹരായ സര്‍വ്വദുഷ്ടഹരായ സര്‍വ്വശത്രുഹരായ
സര്‍വ്വരോഗഹരായ സര്‍വ്വഭൂത-പ്രേത-പിശാചഹരായ
ധര്‍മ്മാര്‍ത്ഥ-കാമ-മോക്ഷപ്രദായ
മാം രക്ഷ രക്ഷ ഹും ഫള്‍"

*******************
മഹാബലഗോപാലമന്ത്രം:

ശ്രീകൃഷ്ണ ഭക്തര്‍ക്കായി "അഷ്ടദശാക്ഷര വൈഷ്ണവ മന്ത്രം" (18 അക്ഷരങ്ങളുള്ളത്) അഥവാ "മഹാബല ഗോപാലമന്ത്രം" എഴുതുന്നു. ഇത് നിത്യവും ജപിക്കുന്നവര്‍ക്ക് ആരോഗ്യവര്‍ദ്ധനവും, ദാരിദ്ര്യശമനവും, തൊഴിലില്‍ പേരും പ്രശസ്തിയും ലഭിക്കുന്നതാണ്.

മന്ത്രം:
*****
''ഓം നമോ വിഷ്‌ണവേ സുരപതയേ
മഹാബലായ സ്വാഹാ"

സന്താനഗോപാലമന്ത്രം:

----------------------------
സന്താന ഗോപാലമന്ത്രം ജപിച്ചാല്‍ ഇഷ്‌ടസന്താന ലബ്‌ധിയെന്ന്‌ വിശ്വാസം.

''ഓം ദേവകീസുത ഗോവിന്ദ
വാസുദേവാ ജഗത്‌പതേ
ദേഹി മേ തനയം കൃഷ്‌ണ
ത്വാമഹം ശരണം ഗത:''



വിദ്യാഗോപാല മന്ത്രം:
----------------------------
''ഓം ക്ലീം കൃഷ്‌ണ കൃഷ്‌ണ ഹരേ കൃഷ്‌ണ
സര്‍വ്വജ്‌ഞ ത്വം പ്രസീദ മേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയഛ മേ:"

വിദ്യാഭ്യാസപരമായ സകലവിധ പരിഹാരങ്ങള്‍ക്കും ഈ മന്ത്രം ജപിക്കാവുന്നതാകുന്നു.
-----------------------

രാജഗോപാലമന്ത്രം:
-----------------------
തൊഴില്‍പരമായ സകലവിധ പരിഹാരത്തിനും ധനസമൃദ്ധിക്കും ഐശ്വര്യത്തിനും രാജഗോപാലമന്ത്രം ജപിക്കാവുന്നതാണ്. 

''ഓം കൃഷ്‌ണ കൃഷ്‌ണ മഹായോഗിന്‍
ഭക്‌താനാം അഭയങ്കര
ഗോവിന്ദ പരമാനന്ദ
സര്‍വ്വം മേ വശമാനയ''
------------------------

സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ ഉയര്‍ച്ചയ്ക്കായും സുബ്രഹ്മണ്യ ഗായത്രി ജപിക്കാം.

സുബ്രഹ്മണ്യ ഗായത്രി:
************************
"സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്"

സുബ്രഹ്മണ്യ മൂലമന്ത്രം:
*************************
"ഓം വചദ്ഭുവേ നമ:"


സുബ്രഹ്മണ്യ രായം:
*********************
"ഓം ശരവണ ഭവ:"


ശാസ്താവിന്‍റെ ഭക്തര്‍ക്കായി 21 ഇഷ്ടമന്ത്രങ്ങള്‍ എഴുതുന്നു:

"ഓം കപാലിനേ നമ:
ഓം മാനനീയായ നമ:
ഓം മഹാധീരായ നമ:
ഓം വീരായ നമ:
ഓം മഹാബാഹവേ നമ:
ഓം ജടാധരായ നമ:
ഓം കവയേ നമ:
ഓം ശൂലിനേ നമ:
ഓം ശ്രീദായ നമ:
ഓം വിഷ്ണുപുത്രായ നമ:
ഓം ഋഗ്വേദരൂപായ നമ:
ഓം പൂജ്യായ നമ:
ഓം പരമേശ്വരായ നമ:
ഓം പുഷ്കലായ നമ:
ഓം അതിബലായ നമ:
ഓം ശരധരായ നമ:
ഓം ദീര്‍ഘനാസായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം കാലഹന്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം മദനായ നമ:"


ഈ മന്ത്രജപം അഭീഷ്ടസിദ്ധി, ശനിദോഷ നിവാരണം എന്നിവയ്ക്ക് അത്യുത്തമം ആകുന്നു.

ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം):
-------------------------------------------
ഇത് ദുര്‍ഗ്ഗാസൂക്തമെന്നും പഞ്ചദുര്‍ഗ്ഗാമന്ത്രമെന്നും അറിയപ്പെടുന്നു. പേര് പോലെതന്നെ ദുര്‍ഗ്ഗാദേവിയുടെ മന്ത്രമാകുന്നു. ദുര്‍ഗ്ഗാസൂക്തത്തില്‍ അഞ്ച് മന്ത്രങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, ആദ്യമന്ത്രം 'ത്രിഷ്ടുപ്പ്‌ മന്ത്രം' എന്നും അറിയപ്പെടുന്നു. രോഗശമനം, ഭൂത-പ്രേതബാധാശമനം, ശത്രുനാശം, ദീര്‍ഘായുസ്സ്‌ എന്നിവയ്ക്ക് ത്രിഷ്ടുപ്പ്‌ മന്ത്രം അത്യുത്തമം ആകുന്നു.


രാത്രിയില്‍ ദു:സ്വപ്നം കാണുന്ന കുട്ടികളുടെയും, അസമയത്ത് ഭയന്ന് നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെയും തലയില്‍ കൈവെച്ച് മാതാവോ പിതാവോ ഭക്തിയോടെ ഇതിലെ ആദ്യ മന്ത്രം മാത്രമോ അല്ലെങ്കില്‍ അഞ്ച് മന്ത്രങ്ങള്‍ പൂര്‍ണ്ണമായോ പതിനൊന്ന് പ്രാവശ്യം ജപിക്കുന്നത് വളരെ ഗുണപ്രദമായിരിക്കും.

ഇതിലെ രണ്ടാമത്തെ മന്ത്രത്തിലെ 'ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ' എന്ന ഭാഗം മാത്രം നിത്യവും ജപിക്കുന്നത് നിങ്ങളുടെ മനസ്സിന്‍റെ പിരിമുറുക്കം (ടെന്‍ഷന്‍) കുറയ്ക്കും.

ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം):
-------------------------------------------
1) ജാതവേദസേ സുനവാമ സോമമരാതീയതോ നിദഹാതി വേദ:
സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ നാവേവ സിന്ധും ദുരിതാത്യഗ്നി:

2) താമഗ്നിവര്‍ണ്ണാം തപസാ ജ്വലന്തീം വൈരോചനീം കര്‍മ്മഫലേഷു ജൂഷ്ടാം
ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുത-രസിത-രസേ നമ:

3) അഗ്നേ ത്വം പാരയാ നവ്യോ അസ്മാന്‍ സ്വസ്തിഭിരതി ദുര്‍ഗ്ഗാണി വിശ്വാ
പൂശ്ച പൃഥ്വി ബഹുലാ ന ഉര്‍വ്വീ ഭവാ തോകായ തനയായ ശം യോ:

4) വിശ്വാനീ നോ ദുര്‍ഗ്ഗഹാ ജാതവേദസ്സിന്ധും ന നാവാ ദുരിതാതിപര്‍ഷി
അഗ്നേ അത്രിവന്മനസ്സാ ഗൃണാനോസ്മാകം ബോധ്യവിതാ തന്തൃനാം

5) പൃതനാജിതം സഹമാനമുഗ്രമഗ്നിം ഹുവേമ പരമാഥ് സധസ്ഥാത്
സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ ക്ഷാമദ്ദേവോ അതി ദുരിതാത്യഗ്നി:
*******************************

കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രവും :
-----------------------------------
ഇത് വിവിധങ്ങളായ മന്ത്രങ്ങളായി ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. ജപത്തിനായി ഒരു മന്ത്രവും ഗായത്രിയും എഴുതുന്നു.

കോടതിയിലെ കേസ്സുകളുടെ വിജയം, പരീക്ഷാവിജയം, വസ്തുവകകളുടെ ലാഭകരമായ കച്ചവടം എന്നിവയ്ക്ക് കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രവും ഗായത്രിയും നിത്യവും ജപിക്കുന്നത് അതീവഗുണപ്രദമാകുന്നു.

കാര്‍ത്തവീര്യാര്‍ജ്ജുന ഗായത്രി
"കാര്‍ത്തവീര്യായ വിദ്മഹേ
മഹാവീരായ ധീമഹീ
തന്വോര്‍ജ്ജുന: പ്രചോദയാത്"


മന്ത്രം:
*****
"ഓം നമോ ഭഗവതേ ശ്രീകാര്‍ത്തവീര്യാര്‍-
ജ്ജുനായ സര്‍വ്വദുഷ്ടാന്തകായ തപോ-
ബലപരാക്രമായ പരിപാലിത സമസ്ത-
ദ്വീപായ സര്‍വ്വരാജന്യചൂഡാമണയേ
മഹാശക്തിമതേ സഹസ്ര ബാഹവേ-
ഹും ഫള്‍ സ്വാഹാ"

ശത്രുനാശത്തിനായും കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രം ഭക്തിയോടെ ജപിക്കാറുണ്ട്.
****************************

ഭാഗ്യസൂക്തം.
**************


പ്രഭാതങ്ങളില്‍ അഗ്നി, ഇന്ദ്രന്‍ ഇത്യാദി സകല ദേവതകളേയും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഉത്തരോത്തരം ഭാഗ്യപ്രാപ്തിയെ ലഭ്യമാക്കുന്ന മന്ത്രഭാഗങ്ങള്‍ അടങ്ങിയതാണ് "ഭാഗ്യസൂക്തം". ഇത് സകലവിശ്വാസികള്‍ക്കും ജപിക്കാവുന്നതുമാകുന്നു.

ഭാഗ്യസൂക്തം:
**************
"ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ. പ്രാതര്‍ഭഗം പൂഷണം ബ്രാഹ്മണസ്പതിം പ്രാതസ്സോമമുത രുദ്രം ഹുവേമ.
പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ. ആദ്ധ്രശ്ചിദ്യം
മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ.
ഭഗ പ്രണേതര്‍ഭഗ സത്യ രാധോ ഭഗേമാം ധിയമുദവ ദദന്ന: ഭഗ പ്ര ണോ ജനയ
ഗോഭിരശ്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്തസ്യാമ.
ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ വയം ദേവാനാം സുമതൗ സ്യാമ.
ഭഗ ഏവ ഭാഗവാന്‍ അസ്തു ദേവാസ്തേന വയം ഭഗവന്തസ്സ്യാമ. തന്ത്വാ ഭഗ സര്‍വ്വ
ഇജ്ജോഹവീമി സ നോ ഭഗ പുര ഏതാ ഭാവേഹ.
സമദ്ധ്വരായോഷസോ നമന്ത ദധിക്രാവേവ ശുചയേ പദായ. അര്‍വ്വാചീനം വസുവിദം ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു.
അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത: പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:
യോ മാഅഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി. അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു"
*****************************
ശ്രീസൂക്തം:
-------------------
ശ്രീസൂക്തമന്ത്രത്തെ പരിചയപ്പെടുത്തുന്നു. ദാരിദ്ര്യശമനത്തിന് ശ്രീസൂക്തമന്ത്രജപം അത്യുത്തമം ആകുന്നു. സന്ധ്യാനേരത്ത് നെയ്‌വിളക്ക് കൊളുത്തി മഹാലക്ഷ്മിയെ ധ്യാനിച്ചുകൊണ്ട് ശ്രീസൂക്തം ജപിക്കുന്ന വീട്ടില്‍ ദാരിദ്ര്യം ഉണ്ടാകുന്നതല്ല. അവിടെ മഹാലക്ഷ്മി കുടികൊള്ളുമെന്ന് നിസ്സംശയം പറയാം.

ശ്രീസൂക്തം
-------------
ഹിരണ്യവര്‍ണ്ണാം ഹരിണീം സുവര്‍ണ്ണരജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനീം
യസ്യാം ഹിരണ്യം വിന്ദേയം ഗാമശ്വം പുരുഷാനഹം.

അശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്തിനാദപ്രമോധിനീം
ശ്രിയം ദേവീമുപഹ്വയേ ശ്രീര്‍മ്മാ ദേവീജൂഷതാം
കാംസോസ്മിതാം ഹിരണ്യപ്രകാരാമാര്‍ദ്രാം ജ്വലന്തീം തൃപ്താം തര്‍പ്പയന്തീം
പദ്മേ സ്ഥിതാം പദ്മവര്‍ണ്ണാം താമിഹോപഹ്വയേ ശ്രിയം.

ചന്ദ്രാം പ്രഭാസാം യശസാ ജ്വലന്തീം ശ്രീയാം ലോകേ ദേവജൂഷ്ടാമുദാരാം
താം പദ്മിനീമീം ശരണമഹം പ്രപദ്യേ അലക്ഷ്മീര്‍മ്മേ നശ്യതാം ത്വാം വൃണേ
ആദിത്യവര്‍ണ്ണേ തപസോഅധിജാതോ വനസ്പതിസ്തവ വൃക്ഷോഅഥ ബില്വ:
തസ്യ ഫലാനി തപസാ നുദന്തു മയാന്തരായാശ്ച ബാഹ്യാ അലക്ഷ്മീ:

ഉപൈതു മാം ദേവസഖ: കീര്‍ത്തിശ്ച മണിനാ സഹ
പ്രാദുര്‍ ഭൂതോഅസ്മി രാഷ്ട്രേഅസ്മിന്‍ കീര്‍ത്തി മൃദ്ധിം ദദാതു മേ
ക്ഷുത്പിപാസാമലാം ജ്യേഷ്ഠാമലക്ഷ്മീം നാശയാമ്യഹം
അഭൂതിമസമൃദ്ധിം ച സര്‍വ്വാം നിര്‍ണുദ മേ ഗൃഹാത്

ഗന്ധദ്വാരാം ദുരാധര്‍ഷാം നിത്യപുഷ്ടാം കരീഷിണീം
ഈശ്വരീം സര്‍വ്വഭൂതാനം താമിഹോപഹ്വയേ ശ്രിയം
മനസ: കാമമാകൂതീം വാചസ്സത്യമശീമഹീ
പശൂനാം രൂപമന്നസ്യ മയി ശ്രീ: ശ്രയതാം യശ:

കര്‍ദ്ദമേന പ്രജാ ഭൂതാ മയി സംഭവ കര്‍ദ്ദമ
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
ആപസ്സൃജന്തു സ്നിഗ്ദ്ധാനി ചിക്ളീത വസ മേ ഗൃഹേ
നി ച ദേവീം മാതരം ശ്രിയം വാസയ മേ കുലേ

ആര്‍ദ്രാം യഷ്ക്കരിണീം യഷ്ടിം പിങ്ഗളാം പദ്മമാലിനീം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
ആര്‍ദ്രാം പുഷ്ക്കരിണീം പുഷ്ടിം സുവര്‍ണ്ണാം ഹേമമാലിനീം
സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജാതവേദോ മ ആവഹ

താം മ ആവഹ ജാതവേദോ ലക്ഷ്മീമനപഗാമിനീം
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോഅശ്വാന്‍ വിന്ദേയം പുരുഷാനഹം
പദ്മപ്രിയേ പദ്മിനി പദ്മഹസ്തേ പദ്മാലയേ പദ്മദളായതാക്ഷി
വിശ്വപ്രിയേ വിഷ്ണുമനോനുകൂലേ ത്വത്പാദപദ്മം മയി സന്നിധഥ്‌സ്വ

മഹാദേവ്യൈ ച വിദ്മഹേ, വിഷ്ണുപത്ന്യെ ച ധീമഹി
തന്നോ ലക്ഷ്മീ: പ്രചോദയാത്
ശ്രീവര്‍ചസ്വമായുഷ്യമാരോഗ്യമാവിധാശ്ചോഭമാനം മഹീയതേ
ധാന്യം ധനം പശും ബഹുപുത്രലാഭം ശതസംവത്സരം ദീര്‍ഘമായു(ഹ):
--------------------------------------------
നരസിംഹമന്ത്രം:
'ഉഗ്രം വീരം മഹാവിഷ്‌ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം
ഭദ്രം മൃത്യുമൃത്യും നമാമ്യഹം'

ശത്രുദോഷം മാറാനായി നരസിംഹമന്ത്രം ജപിക്കാം. ശത്രുദോഷമില്ലെങ്കില്‍ മനസ്സിന്റെ പിരിമുറുക്കം കുറയ്‌ക്കാനായും നരസിംഹമന്ത്രം ജപിക്കാം. ആവശ്യമായത്‌ അപേക്ഷിച്ചുകൊണ്ട്‌ ജപിക്കുന്നതാണ്‌ ഉത്തമം.



Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

ശിവപൂജ ക്രമം