പെൺമക്കൾക്ക് ചിതക്ക് തീ കൊളുത്താമോ

ചോദ്യം :-  ആൺ മക്കൾ ഇല്ലാത്ത  ഒരാള്‍ മരിച്ചാല്‍ ചിതയ്ക്കു തീകൊടുക്കാനും പിതൃ കർമ്മം  ചെയ്യാനും സ്മൃതിപ്രകാരം മകൾക്കു  അധികാരമുണ്ടോ? 
 
ഉത്തരം :- 
ഇവിടെ സ്മൃതിയെക്കുറിച്ചു പറയുമ്പോള്‍ വളരെ ശ്രദ്ധേയങ്ങളായ ആശയങ്ങള്‍ ഉണ്ട്. സ്മൃതികള്ക്ക്  ദേശകാലങ്ങള്ക്കമനുസരിച്ചു മാറ്റം വരുത്തേണ്ടതാണ്. ആചരണസംബന്ധിയായ സകല ശാസ്ത്രങ്ങള്ക്കും തന്നെ ദേശകാലങ്ങൾക്കനുസരിച്ചു മാറ്റം വരുത്തേണ്ടതാണ്. എല്ലാ സ്മൃതികളും കാലത്തിനനുസരിച്ചു മാറണം. മുൻ കാലങ്ങളിൽ  വിദ്വത്സദസ്സുകള്‍ ചേര്ന്ന്  സ്മൃതിപരിഷ്‌കാരങ്ങള്‍ വരുത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ പിന്നീട് തുടര്ന്നു വന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ പല ആചരണവിശേഷങ്ങളും തീര്ത്തും  ജടിലങ്ങളായി നിലകൊള്ളുന്നു. ദേശത്തിനും കാലത്തിനും യോജിക്കാത്തതും യുക്തിക്കു നിരക്കാത്തതും ആയ ആചരണവിശേഷങ്ങളെ നിശ്ചയമായും വിചാരശീലമുള്ള സമൂഹം ചോദ്യംചെയ്യും. യുവസമൂഹത്തിന് യുക്തിപൂര്വംമായ സമാധാനം ലഭിക്കാത്തപക്ഷം നിശ്ചയമായും അവര്‍ ആചരണപദ്ധതികളില്നി്ന്നുതന്നെ മാറിപ്പോവുകയും ചെയ്യും. ഇത് ആചാരരഹിതരായി അധഃപതിക്കാനോ, വിധര്മിരകളുടെ ആകര്ഷുണവലയങ്ങളില്‍ നിപതിച്ചുഴറാനോ ഇടയാക്കും. അതുകൊണ്ടുതന്നെ സകലകര്മാ‍ചരണവിഷയങ്ങളിലും ദേശകാലങ്ങള്ക്ക നുസൃതമായി യുക്തിയുക്തമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാവേണ്ടതാണ്. അത്തരം പരിഷ്‌കാരങ്ങളെല്ലാംതന്നെ സനാതനശാസ്ത്രമായ, ധര്മാുധിഷ്ഠാനമായ ശ്രുതിക്ക് അനുസൃതമായിരിക്കണം എന്നു ശ്രദ്ധിക്കുക. ആണ്, പെണ്ണ്, നപുംസകം എന്ന വ്യത്യാസമില്ലാതെ ഏവര്ക്കും ശ്രൗത-സ്മാര്ത്ത കര്മാചരണങ്ങളില്‍ അധികാരം ഉണ്ടാവേണ്ടതാണ്. പുത്രന്‍, പുത്രീ എന്നീ രണ്ടു ശബ്ദങ്ങള്‍ ഉണ്ടെങ്കില്‍ നിശ്ചയമായും പുത്രിക്കും പിതൃക്രിയകളില്‍ തുല്യാവകാശമുണ്ടാവേണ്ടതല്ലേ? 

മാതാപിതാക്കളെ പും എന്ന നരകത്തില് നിന്നും രക്ഷിക്കുന്നവന്‍ പുത്രന്‍, രക്ഷിക്കുന്നവള്‍ പുത്രീ - ഇതാണ് ശബ്ദാര്ഥം . പുത്രിക്ക് അധികാരമില്ലായിരുന്നെങ്കില്‍ അങ്ങനെയൊരു ശബ്ദം ഉണ്ടാവരുതായിരുന്നു. പുത്രനുള്ള എല്ലാ അധികാരങ്ങളും പുത്രിക്കുമുണ്ടാവണം. പുത്രശബ്ദത്തില്നിുന്നാണ് സ്ത്രീലിംഗപ്രത്യയം വന്ന് പുത്രീ എന്നുണ്ടാകുന്നത്. അവിടെ ധാതുപ്രത്യയങ്ങള്ക്കൊ്ന്നും മാറ്റമില്ല. അതുകൊണ്ട് ശ്രാദ്ധം, ചിതയ്ക്കു തീകൊളുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ആണ് കുട്ടികൾക്കുള്ള   ഉള്ള എല്ലാ അധികാരങ്ങളും പെൺ കുട്ടികൾക്കും  ഉണ്ട്; രണ്ടുമല്ലാത്ത കുട്ടികളുണ്ടെങ്കില്‍ അവര്ക്കും  ഉണ്ടാവേണ്ടതാണ്. വളരെ അന്ധകാരാവൃതമായ ഒരു ഘട്ടത്തിലൂടെ നാം കടന്നുവന്നപ്പോള്‍ ഒരുതരം പുരുഷാധീശത്വം നമ്മുടെ ശാസ്ത്രങ്ങളില്‍ കടന്നുകൂടിയിട്ടുണ്ട്. സ്ത്രീക്കു വേദം ചൊല്ലാന്‍ പാടില്ല, ഓങ്കാരം കൂട്ടി ജപിക്കാന്‍ പാടില്ല, ഹോമം ചെയ്യാന്‍ പാടില്ല, പുജ ചെയ്യാന്‍ പാടില്ല,... ഒന്നും പാടില്ല. എന്നാല്‍ ഒരു ഔദാര്യമുണ്ട്: സ്ത്രീക്ക് നിവേദ്യം വെക്കാം. കാരണം, പുരുഷന്‍ കഥകളിക്കും കൂടിയാട്ടത്തിനുമൊക്കെ പോവുമ്പോള്‍ ഗൃഹത്തില്‍ നേദ്യം മുടങ്ങും. അപ്പോള്‍ കുഴപ്പമാവും. അതുകൊണ്ട് നേദിച്ചോട്ടെ. എന്നാല്‍, മണികുലുക്കി പൂജിക്കാന്‍ പാടില്ല. എന്തൊരു വിഡ്ഢിത്തമാണെന്ന് ആലോചിച്ചുനോക്കൂ! അതുപോലെ, മന്ത്രങ്ങള്‍ ഓങ്കാരംചേര്ത്തു് ജപിക്കാന്‍ പാടില്ലത്രേ. ''നമോ നാരായണായ'' എന്നു ജപിക്കാം. ''ഓം നമോ നാരായണായ'' എന്നു ജപിക്കാന്‍ പാടില്ല. ''നമശ്ശിവായ'' ജപിക്കാം. ''ഓം നമശ്ശിവായ'' എന്നു പാടില്ല. വേദം ചൊല്ലാനേ പാടില്ല. അഥവാ വേദം ചൊല്ലി അവര്‍ നന്നായിപ്പോയാലോ! പുരുഷാധീശത്വകാലഘട്ടത്തില്‍ വന്ന ഇത്തരം ദൂഷിതവാദങ്ങളെ മാറ്റിയേ മതിയാവൂ. മനുഷ്യര്ക്ക്  എല്ലാവര്ക്കും  സാധനയില്‍ അധികാരമുണ്ട്. പക്ഷേ ഇരുളടഞ്ഞ മധ്യകാലഘട്ടത്തില്‍ സ്ത്രീക്ക് ഇതൊന്നും പാടില്ല എന്നു വരുത്തിത്തീര്ത്തുി. അബദ്ധമെന്നല്ലാതെ എന്തു പറയാന്‍! 

നമ്മുടെ അടിസ്ഥാനശാസ്ത്രമായ വേദം തന്നെ സ്ത്രീരൂപത്തിലാണു മാനിക്കപ്പെടുന്നത്- ശ്രുതിഭഗവതി! വിദ്യയുടെ അധിദേവത സരസ്വതിയാണ്. എന്നിരിക്കെ, സ്ത്രീ വേദം പഠിക്കാന്‍ പാടില്ല, വിദ്യ അഭ്യസിക്കാന്‍ പാടില്ല എന്നെല്ലാം പറഞ്ഞാല്‍ എത്ര അബദ്ധമാണ്! ലളിതാസഹസ്രനാമംപോലും ജപിക്കാന്‍ പാടില്ല എന്നു പറയുന്നവരുണ്ട്. വളരെ ക്ഷയിച്ചുപോയ ഒരു ഇല്ലത്ത് പ്രശ്നം വെച്ചപ്പോള്‍ ജ്യോത്സ്യന്മാര്‍ പറഞ്ഞു, ഈ ഇല്ലത്ത് അരുതാത്ത ഒരു കര്മംി നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ക്ഷയിക്കാന്‍ ഇടയായതെന്നും. തുടര്ന്നു  പ്രശ്നവിചാരത്തിലൂടെ അവര്‍ അതു കണ്ടുപിടിച്ചു: ഇവിടെ സ്ത്രീകള്‍ ലളിതാസഹസ്രനാമം ജപിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ക്ഷയിക്കാന്‍ ഇടവന്നത്. അപ്പോഴേക്കും ചില ആളുകള്‍ ആ വാദം ഏറ്റുപിടിച്ചു. ''കണ്ടോ, ഞങ്ങള്‍ അന്നേ പറഞ്ഞു, അതു പാടില്ലെന്ന്.'' സംഭവം ഇത്രത്തോളം എത്തിയപ്പോള്‍ ആ ഇല്ലത്തുള്ള കുറച്ച് അമ്മമാര്‍ നമ്മളെ കാണാന്‍ ആശ്രമത്തിലെത്തി, ഈ വിഷയത്തെക്കുറിച്ചു സംശയം ചോദിച്ചു. അവരോടു പറയേണ്ടിവന്നു: ''നാളെ ജ്യോത്സ്യര്‍ വരുമ്പോള്‍ ചോദിക്കുക - ലളിതാസഹസ്രനാമം ആരെക്കുറിച്ചാണ്? ആണിനെയോ പെണ്ണിനെയോ?'' ആരാണ് ലളിത? സ്ത്രീയോ പുരുഷനോ? ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ പേരു പറഞ്ഞുകൊണ്ടിരുന്നാല്‍ കുഴപ്പമില്ലെന്നു വെയ്ക്കാം. എന്നാല്‍ ഒരു പുരുഷന്‍ ആയിരം സ്ത്രീനാമങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ അതില്‍ വല്ല സുഖവുമുണ്ടോ? അതുകൊണ്ട് ഇതു പുരുഷന്മാര്ക്കു് ചെയ്യാന്‍ പാടില്ല, സ്ത്രീകളേ ചൊല്ലാവൂ എന്നു പറഞ്ഞോളൂ. അവരോട് ചോദിക്കേണ്ട രണ്ടാമത്തെ ചോദ്യം ഇതാണ്, ഈ ലളിതാസഹസ്രനാമം കണ്ടുപിടിച്ചത് ആരാണ്? ആദ്യമായി ഇതു കണ്ടെത്തി ചൊല്ലിയത് ആണോ പെണ്ണോ? ''വശിന്യാദി വാഗ്ദേവതാഃ ഋഷയഃ'' - വശിനി തുടങ്ങിയ വാഗ്ദേവതകളാണ് ഋഷിമാര്‍. അവരും സ്ത്രീകളാണ്. എന്നിട്ട് സ്ത്രീകള്ക്കുങ ജപിക്കാന്‍ പാടില്ലെന്നു പറഞ്ഞാല്‍...! നല്ലത് ആര്ക്കും് ചെയ്യാം. വേദചര്ച്ചള നടക്കുന്ന വിദ്വത്പരിഷത്തുക്കളില്‍ ആണും പെണ്ണും ഒരുപോലെ ഉണ്ടായിരുന്നു. ജനകന്റെ സദസ്സില്‍ അവിടെയുള്ള വലിയ വിദ്വാന്മാരൊക്കെ യാജ്ഞവല്ക്യപന്റെ മുന്നില്‍ പരാജയപ്പെടുന്ന സമയത്ത്, ''നിങ്ങള്‍ നില്ക്കൂ , ഞാന്‍ ചോദിക്കട്ടെ, എന്റെ ചോദ്യത്തിന് ഇയാള്‍ ഉത്തരം പറഞ്ഞാല്പ്പിജന്നെ നിങ്ങളാരും വെറുതെ പരിശ്രമിക്കേണ്ടതില്ല'' എന്നു പറഞ്ഞുകൊണ്ട് മുന്നോട്ടുവന്നത് ഗാര്ഗിപയാണ്. ഇതു വേദത്തില്‍ പറയുന്നതാണ്. വേദത്തില്ത്ത ന്നെ പുരുഷന്മാരായ ഋഷിമാരോടൊപ്പം എത്രയോ ഋഷികകള്‍ ഉണ്ട്. യാജ്ഞവല്ക്യതസ്മൃതി പരിശോധിച്ചാല്‍ ഇവിടെ ധര്മഋചാരിണികള്‍ ഉണ്ടായിരുന്നു എന്നു കാണാം. ചാണക്യന്റെ ധര്മോസൂത്രങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ ഗുരുകുലത്തില്‍ പെണ്കുംട്ടികള്‍ പഠിച്ചിരുന്നു എന്നു കാണാം. പക്ഷേ, ഇടക്കാലത്ത് ഇതൊന്നും പാടില്ല എന്നു ചിലര്‍ വരുത്തിത്തീര്ത്തു . അങ്ങനെ സ്ത്രീത്വത്തെ ഒരു രണ്ടാം തട്ടിലേക്കു താഴ്ത്തിയതോടുകൂടി നമ്മുടെ ധര്മ്മം  അധഃപതിക്കാന്‍ തുടങ്ങി. ഇതാണ് വസ്തുത. അതുകൊണ്ട് ചിതയ്ക്കു തീ കൊളുത്തല്‍ പുരുഷന് ആവാമെങ്കില്‍ സ്ത്രീക്കും ആവാം. ഇനി നപുംസകമാണെങ്കില്‍ അയാള്ക്കും  ആവാം. ശ്രദ്ധയോടുകൂടി പരേതാത്മാവിനു നല്ലഗതി വരേണമേ എന്നു മനസ്സില്‍ പ്രാര്ഥി‍ച്ചുകൊണ്ട് തീകൊടുക്കുക. അത്രയേ വേണ്ടൂ.🌿

Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

ശിവപൂജ ക്രമം