Posts

ഭാവനോപനിഷത്

Image
ഭാവനോപനിഷത്ത് - സൂത്രങ്ങൾ 1. ശ്രീ ഗുരുഃ സർവകാരണഭൂതാ ശക്തിഃ 2. തേന നവരന്ധ്രരൂപോ ദേഹഃ 3. നവചക്രരൂപം ശ്രീചക്രം 4. വാരാഹീ പിതൃരൂപാ കുരുകുല്ലാ ബലിദേവതാ മാതാ 5. പുരുഷാർത്ഥാഃ സാഗരാഃ 6. ദേഹോ നവരത്നദ്വീപഃ 7. ത്വഗാദിസപ്തധാതുരോമസംയുക്തഃ 8. സങ്കല്പാഃ കല്പതരവസ്തേജഃ കല്പകോദ്യാനം 9. രസനയാ ഭാവ്യമാനാ മധുരാമ്ലതിക്തകടുകഷായ ലവണരസാഃ ഷഡൃതവഃ 10. ജ്ഞാനമർഘ്യം ജ്ഞേയം ഹവിർജ്ഞാതാ ഹോതാ ജ്ഞാതൃജ്ഞാനജ്ഞേയാനാമഭേദഭാവനം ശ്രീചക്രപൂജനം 11. നിയതിഃ ശൃംഗാരാദയോ രസാ അണിമാദയഃ 12. കാമക്രോധലോഭമോഹമദമാത്സര്യപുണ്യപാപമയാ ബ്രാഹ്മ്യാദ്യഷ്ട ശക്തയഃ 13. ആധാര നവകം മുദ്രാശക്തയഃ 14. പ്രഥിവ്യപ്തേജോവായ്വാകാശശ്രോത്രത്വക്ചക്ഷുജിഹ്വാഘ്രാണവാക്പാണിപാദപായൂപസ്ഥാനി മനോവികാരഃ കാമാകർഷിണ്യാദി ഷോഡശ ശക്തയഃ 15. വചനാദാനഗമന വിസർഗാനന്ദഹാനോപാദാനോപേക്ഷാഖ്യ ബുദ്ധയോനംഗകുസുമാദ്യഷ്ടൌ 16 അലംബുസാ കുഹൂർവിശ്വോദരാ വാരണാ ഹസ്തിജിഹ്വാ യശോവതി പയസ്വിനീ ഗാന്ധാരീ പൂഷാ ശംഖിനീ സരസ്വതീഡാ പിംഗലാ സുഷുമ്നാ ചേതി ചതുർദശ നാഡ്യഃ സർവസംക്ഷോഭിണ്യാദി ചതുർദശ ശക്തയഃ 17.  പ്രാണാപാനവ്യാനോദാനസമാനനാഗകൂർമകൃകര ദേവദത്തധനഞ്ജയാ ദശ വായവാസർവസിദ്ധിപ്രദാദി ബഹിർദ്ദശാരദേവതാഃ 18. ഏതദ്വായുസംസർഗ...

ശ്രീനാഥാദി ഗുരുത്രയം

Image
ശ്രീനാഥാദി ഗുരുത്രയം ശ്രീനാഥാദി ഗുരുത്രയം ഗണപതിം പീഠത്രയം ഭൈരവം സിദ്ധൗഘം വടുകത്രയം പദയുഗം ദുതിക്രമം മണ്ഡലം വീരാദൃഷ്ട ചതുഷ്‌കഷഷ്ടി നവകം വീരാവലീ പഞ്ചകം ശ്രീമൻ മാലിനി മന്ത്രരാജ സഹിതം വന്ദേ ഗുരോർമ്മണ്ഡലം ഇതാണ് ഗുരുപാദുകയുടെ ഷഡാമ്നായ സ്വരൂപം. ഇതിൽ  പൂർവാമ്നായം "ശ്രീനാഥാദി ഗുരുത്രയം"  സ്വരൂപനിരൂപണ ഹേതുവായ ഗുരു, സ്വച്ഛ പ്രകാശ വിമർശ ഹേതു ആയ പരമഗുരു, സ്വാത്മാരാമപഞ്ജരവിലീന തേജസ്സായ പരമേഷ്ഠിഗുരു "ഗണപതിം" മഹാഗണപതി തുടങ്ങിയ 8 ഗണപതി മന്ത്രങ്ങൾ "പീഠത്രയം" - കാമഗിരി, പുർണഗിരി, ജലന്ധര പീഠങ്ങൾ എന്നിവയും ശുദ്ധവിദ്യ മുതൽ പ്രത്യംഗിര വരെ ഉള്ള ദേവതകളും പൂർവാമ്നായത്തിലും  ദക്ഷിണാമ്നായം "ഭൈരവം" മഹാമന്ഥാന ഭൈരവൻ മുതൽ ഡമരഭാസ്കര ഭൈരവൻ വരെ. "സിദ്ധൗഘം" മഹാദുർമനാംബാ മുതൽ ശാലിനാംബാ വരെ "വടുകത്രയം" സ്കന്ദ, ചിത്ര, വിരിഞ്ജ വടുകന്മാർ "പദയുഗം"  പ്രകാശ വിമർശ പാദുകങ്ങൾ എന്നിവയും സൗഭാഗ്യ വിദ്യ മുതൽ അഘോരം വരെ ഉള്ള ദേവതകളും ദക്ഷിണാമ്നായത്തിലും പശ്ചിമാമ്നായം "ദൂതിക്രമം" യോന്യംബാദൂതി മുതൽ പദ്മയോനി സിദ്ധനാദാംബാദൂതി വരെ  "മണ്ഡലം" വ...

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം

Image
ശ്രീവിദ്യ -  സമ്പ്രദായം, ചരിത്രം,  വികാസം, പ്രയോഗം വേദങ്ങളും ആഗമങ്ങളും രണ്ടു വ്യത്യസ്തങ്ങളായ ധാരകളായി ഭാരതീയ  സംസ്കൃതിയെ പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു. വ്യത്യസ്തങ്ങളായ പാതകളാണെങ്കിലും പരസ്പര വിരുദ്ധത ആരോപിക്കാൻ പറ്റാത്ത ഒരു അടുപ്പം ഇവ തമ്മിൽ ഉണ്ട് എന്ന് നമുക്കു കാണാം. ഈ അടുപ്പത്തിനു കാരണം തിരഞ്ഞു പോയാൽ അതു ചെന്നെത്തുക ഇവ രണ്ടും ആരംഭിച്ചിരിക്കുന്നത് ഒരു പൊതു ബിന്ദുവിൽ ആണ് എന്ന അറിവിലാണ്. ഏതാണാ പൊതു ബിന്ദു? ശ്രുതി രണ്ടായി പിരിഞ്ഞു വൈദികം എന്നും ലൗകികം എന്നും ഹാരിതൻ ഹാരീത സംഹിതയിൽ  പറഞ്ഞതും ലൗകികം തന്നെ  താന്ത്രികം എന്നു കുല്ലൂകഭട്ടൻ പറഞ്ഞതും കാണുമ്പോൾ ശ്രുതി വിജ്ഞാനീയത്തിന്റെ രണ്ടു പാതകളാണ് ഇവ രണ്ടും എന്ന് കാണാൻ നമുക്ക് സാധിക്കും. അങ്ങനെ വരുമ്പോൾ എന്താണു ശ്രുതി എന്ന ചോദ്യം നമുക്കുള്ളിൽ ഉണ്ടായി വരുന്നു , കാരണം ആ ശ്രുതിയാണു  നേരത്തെ സൂചിപ്പിച്ച പൊതു ബിന്ദു . വേദമാകട്ടെ തന്ത്രമാകട്ടെ  ജനിച്ചതും വളർന്നതും സൈന്ധവ നാഗരികതയുടെയും ഉർവരതാ സംസ്കൃതിയുടെയും പോഷണമേറ്റ ശാദ്വല പുളിനങ്ങളിൽ ആണ് . വേദ നദിയിലൂടെയും തന്ത്ര നദിയിലൂടെയും ഒഴുകിയ ജലം ശ്രുതി...

കേരളവും കാളിയും

Image
കേരളവും കാളിയും ശ്രീ വിദ്യയും ഇന്ന് പലയിടത്തും ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയമാണ് ധർമ്മ ദേവതയെ വെടിഞ്ഞ് പലരും ശ്രീ വിദ്യയുടെ പുറകെ പോകുന്നു, ശ്രീ വിദ്യ പരദേശി വിദ്യ എന്നും എല്ലാം, എന്നാൽ ഇതിൻ്റെ നിജ സ്ഥിതിയെപ്പറ്റി ഒന്ന് വിചിന്തനം ചെയ്യാം , തന്ത്രത്തിൽ സർവ്വ പ്രാധാന്യമേറിയ വിദ്യകളിൽ രണ്ടെണ്ണം ഒന്ന് ശ്രീയും മറ്റൊന്ന് കാളിയുമാണ് തന്ത്രം വ്യക്തമായി പഠിച്ചാൽ മനസ്സിലാകും ഈ രണ്ടു വിദ്യകളിൽ അന്തർലീനമായാണ് മറ്റുള്ള ദശ മഹാ വിദ്യകളും ഉപ വിദ്യകളും. അതിനാൽ ശാക്ത മാർഗ്ഗത്തിൽ പ്രധാനമായി രണ്ട് കുലങ്ങൾ പറയുന്നു ഒന്ന് ശ്രീ കുലം - ശ്രീ വിദ്യാ അധിഷ്ഠിതം മറ്റെന്നു കാളി കുലം - മഹാ കാളി അധിഷ്ഠിതം  എന്നാൽ ഒരേ ഒരു ചിത് ശക്തിയുടെ മുഖ്യ രണ്ട് രൂപ ഭേദമാകുന്നു കാളിയും ശ്രീയും  "കാളികാ ദ്വിവിധ പ്രോക്താ കൃഷ്ണാ രക്താ പ്രഭേദതാ ,കൃഷ്ണാ തു ദക്ഷിണാ പ്രോക്താ രക്താതു സുന്ദരി മതാ " ശക്തി സംഗമ തന്ത്രം  ആദി ശക്തി ചിന്മയ സ്വരൂപിണി കാളിയെ രണ്ടായി പറയപ്പെടുന്നു ഒന്ന് കൃഷ്ണ ശക്തിയായ കാളിയും രണ്ട് രക്ത ശക്തിയായ സുന്ദരി അഥവാ ത്രിപുര സുന്ദരിയും രണ്ടും ഒന്നാണ് രൂപ ഭാവ മാർഗ്ഗ ഭേദം മാത്രം ആണ് വ്യത്യാസം ...

bidhu dhyanam

Image
(ശ്രീചക്രത്തിൽ ബിന്ദുവിനെ  സ്തുതിച്ചു കൊണ്ടുള്ള  ഒരു രഹസ്യമായ ഉപാസന ശ്ലോകം  ഓണ സമ്മാനമായി  ഇവിടെ നൽകുന്നു. )   "മൂലമന്ത്രേണ  ലളിതേ  തത്  ബിന്ദും പൂജയാമ്യഹം  സർവാനന്ദമയം  ചക്രം തവ ദേവീ നമാമ്യഹം  പരാം പരരഹസ്യാഖ്യാം  യോഗിനീം തത്ര കാമദാം മഹാ ചക്രേശ്വരീം ദേവീം സുന്ദരീം പ്രണമാമ്യഹം  ബീജമുദ്രാം മഹാദേവീ ഏകകാല വിഭൂഷിതാം  ദേശകാല രഹിതം തത്വം മഹാ ബിന്ദും സന്തർപ്പയേത്  നിഷ്കലാ നിരുപമാ ദേവീ കാലത്രയവിഭേദിനീ  നിർഗുണാ നിരാധാരാ  ശിവ ശക്ത്യൈക്യരൂപിണീ  ബിന്ദുമണ്ഡലവാസിനീ ദേവീ  മഹാ മന്ത്ര സ്വരൂപിണീ  ഏതത് ത്രിപുരസുന്ദര്യാ  മഹാസ്ഥാനം കല്പയേത്:" അല്ലയോ ലളിതേ, മൂലമന്ത്രത്താൽ ( ശ്രീ വിദ്യാ  ഷോഡശിയാൽ ) നിന്നിലെ   ബൈന്ദവസ്ഥാനത്തെ  ഞാൻ പൂജിക്കട്ടെ. അത് സർവാനന്ദമയ ചക്രം തന്നെ ആകുന്നു.  പരാ രഹസ്യയോഗിനികളുടെ ഭൂമികയാണ് നിന്നിലെ ബിന്ദു.  മഹാചക്രേശ്വരിയായ  നീ അവിടെ സുന്ദരിയായി  പരിലസിക്കുന്നു. ഏകകാല വിഭൂഷിതയായ നിന്നെ ബീജമുദ്ര  കൊണ്ട് വീണ്ടും എന്നിലേക്ക്  ഉയർ...

ശ്മശാന സാധന

Image
 ശ്മശാന സാധന എറെ തെറ്റിധരിക്കപ്പേട്ടതും എന്നാൽ തന്ത്ര മാർഗ്ഗത്തിലേ ഉയർന്ന സാധനാ പദ്ദതിയിൽ ഉൾപ്പെടുന്ന ഒന്നാണു ശ്മശാന സാധന , ശ്മശാനം എന്നാൽ എല്ലാം ഒടുങ്ങുന്ന സ്ഥലം അഗ്നി തത്ത്വം കുടികൊള്ളുന്ന സ്ഥലം,ശ്മശാനം  കുണ്ഡലിനി ശകതിയുടെ  പ്രതീകമാണു ചിത് കുണ്ഡലിനിയേ ഉണർത്താൻ പ്രകൃതിയിലേ മഹാ ശ്മശാനത്തിൽ സാധകൻ സാധന ചെയ്യുന്നു, ബ്രഹ്മാണ്ഡത്തിൻ്റെ മധ്യത്തിൽ സാക്ഷാൽ മഹാ കാലനും മഹാ കാളിയും വസിക്കുന്നതു മഹാ ശമശാനത്തിലാണു അവിടെയാണു മുപ്പത്തി മുക്കോടി ദേവതകളുടെയും ദശ മഹാവിദ്യയുടെയും വാസ സ്ഥലം മഹാശമ്ശാനത്തിൽ പഞ്ച ഭൂതങ്ങളും വിലീനമായി ഭവിക്കുന്ന പുണ്യമായ സ്ഥലമാണു, ചിത് കുണ്ഡലിനിയുടെ പ്രതീകാത്മക രൂപമാണു ശ്മശാനം, ശ്മശാന സാധന ചെയ്യുന്ന ഒരു സാധകൻ തൻ്റെ ചിത് കുണ്ഡലിനിയേ ഉണർത്തണം അതു വഴി സാധകൻ സംസാര മായയിൽ നിന്നുള്ള ബന്ധനത്താൽ നിന്നു മുക്തനാകുന്നു എല്ലാം നശ്വരമാണു എന്നു ബോധ്യപ്പേട്ടു ആ കുണ്ഡലിനി എന്ന മഹാ ശകതിയേ പൂർണ്ണ രീതിയിൽ ഉണർത്തുന്നു ഇതിനാണു ശ്മശാന സാധന, ഒരു സാധകനു മൂന്ന് ഘട്ടമുണ്ടു പശു വീരം ദിവ്യം,  പശു എന്നു പറഞ്ഞാൽ ആ സാധകൻ അഷ്ട പാശത്തിൽ ബന്ധിതനാണു  കാമം, ക്രോധം, ലോപ, മോഹ,...

സാധനയുടെ വിഭിന്ന തലങ്ങളും അനുഭൂതികളും

Image
സാധനയുടെ വിഭിന്ന തലങ്ങളും അനുഭൂതികളും ഒരു കാര്യം പറഞ്ഞ് തുടങ്ങുന്നു ഉപാസനയുടെ ഓരോ ഘട്ടത്തിലും ഒരു ഉപാസകന് വരുന്ന അനുഭവതലങ്ങൾ തീർത്തും വ്യക്തിഗതമാണ് എന്നാലും പൊതുവായി വരുന്ന ചില അവസ്ഥകളെക്കുറിച്ച് ഇവിടെ എഴുതുന്നു എന്താണ് ഉപാസന ? സർവ്വതിനും കാരണഭൂതനായ ആ മഹാശക്തിയെ പരബ്രഹ്മമെന്ന്, പരമേശ്വരനെന്നും ,പരമേശ്വരിയേന്നും,നാരായണനെന്നും ഋഷീശ്വരന്മാർ കല്പിച്ചു കാരണം നിർഗുണമായ ഒന്നിനെ ആരാധിക്കാൻ സാധ്യമല്ല, അതിനാൽ സഗുണരൂപത്തിൽ അതായത് ദൃശ്യാവസ്ഥയിൽ ആ മഹാ ശക്തിക്ക് വിഭിന്ന രൂപം കല്പിച്ചു, ഗുണം, തത്ത്വം, അവസ്ഥ  എന്നിവ ആധാരമാക്കി ആ ശക്തിയെ ആരാധിക്കാനുള്ള മാർഗ്ഗങ്ങളും അവർ നിർദേശിച്ചു ആ മാർഗ്ഗങ്ങളെയാണ് ഉപാസനാ രീതികൾ എന്ന് പറയുന്നത് അനേക രൂപം കല്പിച്ച ശേഷം ഋഷീശ്വരന്മാർ മൂല രൂപമായ ഒരു വാക്യവും കല്പിച്ചു ( സത് ചിത് ഏകം ബ്രഹ്മ ) ഒരേ ഒരു പരമാത്മാവ് മാത്രം മറ്റെല്ലാം അതിൻ്റെ തന്നെ രൂപഭേദങ്ങളാണ്, ആ പരമാത്മാവിൽ എത്താനുള്ള പടി പടിയായ യാത്ര ആകുന്നു ഉപാസന ഉപ + ആസന = ഉപ എന്നാൽ അടുത്ത് ആസന എന്നാൽ ഇരിക്കുക ഉപാസന = അടുത്ത് ഇരിക്കുക ഉപാസനയുടെ ഓരോ ഘട്ടത്തിലും ഉപാസകൻ്റെ അവസ്ഥ മാറി അവൻ സാലോക്യം, സാമീപ്യ...