Posts

Showing posts from June, 2022

ചതുരാവൃത്തി തർപ്പണം

Image
ചതുരാവർത്തി തർപ്പണം ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് (ശ്രീനാഥ് ജി) വ്യവസ്ഥ ചെയ്ത ക്രമം ദീക്ഷിതർ മാത്രം ഗുരു ഉപദേശം അനുസരിച്ച് മാത്രം ചെയ്യുക ഗുരുപാദുകാ മന്ത്രം സംഘട്ടന മുദ്ര പിടിച്ച് ചൊല്ലുക ആചമനം വലതുകയ്യിൽ വെളളമെടുത്ത് മന്ത്രം ചൊല്ലി കുടിക്കുക 1.ഓം ശ്രീം ഹ്രീം ക്ലീം ഗം ആത്മതത്ത്വം വിശോധനാമി സ്വാഹാ - 2.ഓം ശ്രീം ഹ്രീം ക്ലീം ഗം വിദ്യാതത്ത്വം വിശോധയാമി സ്വാഹാ - 3.ഓം ശ്രീം ഹ്രീം ക്ലീം ഗം ശിവതത്ത്വം വിശോധയാമി സ്വാഹാ - 4.ഓം ശ്രീം ഹ്രീം ക്ലീം ഗം സർവ്വതത്ത്വം വിശോധയാമി സ്വാഹാ   ഹ്രീം എന്നു ജപിച്ച് തത്ത്വമുദ്രകൊണ്ട് ( പെരുവിരലും മോതിരവിരലും ചേർത്ത്) ജലമെടുത്ത് കണ്ണുകൾ , മൂക്ക് ( രണ്ടു ഭാഗവും ) ചെവി , തോൾ , നാഭി , ഹൃദയം , ശിരസ്സ് എന്നിവിടങ്ങളിൽ സ്പർശിക്കുക .  മൂലമന്ത്രം കൊണ്ട് 3 ഉരു പ്രാണായാമം ചെയ്യുക ,  സങ്കല്പം  മമ ഉപാത്ത സമസ്തദുരിതക്ഷയദ്വാരാ ശ്രീഗണനായക പ്രീത്യർത്ഥം . ........... ........ ഗൃഹേ  ...................... നക്ഷത്രജാതസ്യ ( സ്ത്രീയാണെങ്കിൽ നക്ഷത്രജാതായാ : )  ................... നാമധേയസ്യ  മമ സകല അഭീഷ്ടസിദ്ധ്യർ...

മന്ത്രദീക്ഷാ

Image
ശ്രീവിദ്യാ മന്ത്ര ദീക്ഷാ ശ്രീവിദ്യാമന്ത്രത്തിൽ ദീക്ഷ നൽകുന്നതിന് ആദ്യപടിയായി ഗണപതിമന്ത്രദീക്ഷയും , അതിൽ സിദ്ധി വന്നാൽ തുടർന്ന് ശക്തി പഞ്ചാക്ഷരീ, ബാല, ശ്യാമ , വാരാഹി ,  എന്നീ മന്ത്രങ്ങളിലും മന്ത്രദീക്ഷ നൽകുന്നു . ഇവയൊക്കെ സിദ്ധിയായാൽ മാത്രമേ പഞ്ചദശാക്ഷരിയോ ഷോഡശിയോ നൽകുകയുള്ളൂ .   ഉത്തമനായ ഗുരുവിൽ നിന്നും യഥാവിധി മന്ത്രദീക്ഷ സ്വീകരിച്ച് പുരശ്ചരണാദികൾ ചെയ്തു മന്ത്രസിദ്ധി വരുത്തിയ ഉപാസകനു മാത്രം വിധിച്ചിട്ടുള്ളതാണ് ശ്രീചക്രപൂജ.  കല്പസൂത്രത്തിൽ “ അഥാതോ ദീക്ഷാം വ്യാഖ്യാസ്യാമഃ " എന്ന പ്രഥമ സൂത്രം കൊണ്ടു തന്നെ ദീക്ഷയുടെ പ്രാധാന്യം എടുത്തു കാട്ടുന്നു . മന്ത്രോപാസനയ്ക്ക് ദീക്ഷമുഖ്യഘടകമാണ് എന്നത് ഈ പ്രഥമ സൂത്രം കൊണ്ടു സ്ഥാപിക്കുന്നു .  അഥ എന്ന മംഗളവാചകം തന്നെ ശാസ്ത്രോക്തമായ സകല ഗുണങ്ങളും തികഞ്ഞ ഒരു സാധകൻ മാത്രമേ ദീക്ഷയ്ക്കർഹനാകുകയുള്ള എന്നും ഇവിടെ ജാതിയോ സാമ്പത്തിക ഉച്ചനീചത്വമോ വർണ്ണമോ ഒന്നും ഉപാധിയല്ല എന്നും സൂചിപ്പിക്കുന്നു . ധനം പ്രാണൻ എന്നിവ സന്തോഷത്തോടെ ഗുരുവിനു സമർപ്പിച്ച് ഗുരുവിനെ സേവിക്കുന്നവനാണ് യഥാർത്ഥ ശിഷ്യൻ  അപ്രകാരമുള്ള ശിഷ്യനെ നിരീക്ഷണ പരീക്ഷ...

കാശ്മീര ശൈവം

Image
കാശ്മീര ശൈവം Dr R Ramanand പ്രപഞ്ചത്തിന്റെ കാരണമെന്ത്  ? എന്നന്വേഷിക്കാത്ത മതമോ, തത്വചിന്തയോ ശാസ്ത്രമോ നമ്മുക്ക് പരിചയമുണ്ടോ? അത്യന്താധുനികതയുടെ പരമകോടിയിൽ വിരാജിക്കുന്ന ശാസ്ത്രത്തിന് അതിനു ഉത്തരം ഇതുവരെയില്ല മഹാസ്ഫോടന സിദ്ധാന്തവും, പ്രപഞ്ചവികസന സിദ്ധാന്തവും ഇതിനു മുൻപോ ശേഷമോ ഉണ്ടായിട്ടുള്ള നിരവധി പ്രപഞ്ചാരംഭ സിദ്ധാന്തങ്ങളോ കൃത്യമായ ഒരു ഉത്തരം നൽകി കാണുന്നില്ല, എന്നാൽ നാളെ നൽകിക്കൂടാ എന്നില്ല, കാരണം നിരന്തര പരിണാമ ത്വരയുള്ളതാണ് ശാസ്ത്രം. കണികാ ഭൗതികവും, ക്വാണ്ടം ഭൗതികവും തുടങ്ങിയ ആധുനിക ഭൗതികശാസ്ത്രം  സഞ്ചരിക്കുന്ന പാത ആശാവഹമായ ഒരു ദിശയിലാണു സഞ്ചരിക്കുന്നത്. ശാസ്ത്രത്തിന്റെ കാര്യം മാറ്റിവെച്ചാൽ. പ്രപഞ്ചത്തിനു ആധാരമെന്തു എന്ന ചോദ്യത്തിന് നിയതമായ ഉത്തരം ഉള്ള രണ്ടു വിഭാഗങ്ങളെ  കാണാം ഒന്നാമത്തത് തീർച്ചയായും മതം ആണ് രണ്ടാമത്തേത് ദർശനം ആണ്. മതത്തിന് ഈ ചോദ്യത്തിന് കൊടുക്കാവുന്ന പരമാവധി ഉത്തരം ‘ദൈവം’ എന്നതാണ്.  അവിടെ എല്ലാ ചോദ്യങ്ങളും അന്വേഷണങ്ങളും വഴിമുട്ടി അവസാനിക്കുന്നു.  എന്നാൽ പ്രപഞ്ചത്തിനു കാരണമെന്ത് എന്ന ചോദ്യത്തിന് ദർശനങ്ങൾ കൊടുക്കുന്ന ഉത്തരങ്ങൾ നിരവ...