ഗണപതി ഹോമം
ആമുഖം
ഭാരതീയ ആചാര അനുഷ്ഠാനങ്ങളെ ശാസ്ത്രീയമായ രീതിയിൽ ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സൻ മനസ്സുകളുടെ കൂട്ടാ യ്മയാണ് ഭാരതീയ ധർമ്മ പ്രചാര സഭ
കഴിഞ്ഞ 18 വർഷത്തിനകം
ഷോഡശ സംസ്കാരങ്ങളെ കുറിച്ച് ഭാരതത്തിലും വിദേശരാജ്യങ്ങളിലും ശില്പശാലകളും ക്ലാസ്സുകളും നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്
അതേപോലെ തന്നെ സന്ധ്യാവന്ദനവും വിവിധ പൂജകളും സാധനങ്ങളും
ആയിരക്കണക്കിന് പേരെ പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്
അങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ ഭാരതത്തിൻറെ ആദ്ധ്യാത്മിക മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഭാരതീയ ധർമ്മ പ്രചാര സഭക്ക് കഴിഞ്ഞിട്ടുണ്ട്
കഴിഞ്ഞ കൊറോണ കാലത്ത്
പല മനസിക ബുദ്ധിമുട്ടുകളാൽ വീട്ടിൽ ഇരിക്കുന്നവരെ സാധനയിലൂടെ ആത്മവിശ്വാസമുള്ള വരും സമ്പന്നരും ആക്കി മാറ്റുക എന്ന ഉദ്ദേശത്തിൽ വിവിധ ഉപാസനകൾ ഓൺലൈനായി ( വാട്സ് - അപ്) പഠിപ്പിക്കുകയുണ്ടായി
പൂജ പഠിച്ച് ചെയ്ത വ്യക്തികളുടെ ജീവിതത്തിൽ അത്ഭുതകരമായ അനുകൂല മാറ്റങ്ങളാണ് സംഭവിച്ചത്
ഇക്കാലത്തിനിടക്ക് അ 20 ആയിരത്തോളം വ്യക്തികളെ വിവിധ ഉപാസനകൾ പഠിപ്പിക്കാനും
സമൃദ്ധിയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുവാനും നമുക്ക് സാധിച്ചിട്ടുണ്ട്
അതോടൊപ്പം തന്നെ ശിക്ഷാർത്ഥികളുടെ ആവശ്യമനുസരിച്ച്
മഹാലക്ഷ്മീ പൂജ
ശ്രീകൃഷ്ണ പൂജ,ചണ്ഡികാ പൂജ,
ധർമ്മശാസ്താപൂജ,സുബ്രഹ്മണ്യ പൂജ,ഗണപതി പൂജ,ശിവപൂജ,
രുദ്രപൂജ,ഗണപതി ഹോമം,
ഭഗവതീ സേവ,ഭുവനേശ്വരീ പുജ ( ശാക്തേയം ) എന്ന പൂജ പദ്ധതികളും തയ്യാറാക്കി പഠിപ്പിക്കുകയുണ്ടായി
ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ ഒന്നിച്ചിരുന്ന് പൂജകൾ ചെയ്തു ആധ്യാത്മികതയുടെ ഉയർന്ന
അനുഭൂതികൾ അനുഭവിക്കുന്നു.
ഭാരതീയ ധർമ്മ പ്രചാര സഭയിൽനിന്നും പൂജ അഭ്യസിച്ചവരുടെ ഒരുപാട് കാലത്തെ ആഗ്രഹവും ആവശ്യവും ആയിരുന്നു ഈ പൂജകൾ ഒക്കെ പുസ്തകമായി ഇറക്കുക എന്നത്
ഇപ്പോഴാണ് അതിന് നിയോഗമുണ്ടായത്
കേരളത്തിലെ മുഴുവൻ ഹിന്ദു വീടുകളിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും മഹാലക്ഷ്മി പൂജ ചെയ്തു മഹാലക്ഷ്മി കടാക്ഷത്താൽ ഉയർന്ന ആത്മവിശ്വാസവും സമ്പൽസമൃദ്ധിയും ഉണ്ടാവുക എന്ന ഉദ്ദേശ്യത്തിലാണ് ഇപ്പോൾ പുസ്തകം പ്രസിദ്ധീകരിക്കുന്നത്
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ഈയൊരു വലിയ
ഉദ്ദ്യമം നടപ്പിലാക്കാനുള്ള ശ്രമം പുസ്തക പ്രസിദ്ധീകരണ മേഖലയിൽ വളരെ കാലത്തെ തഴക്കവും പഴക്കവും ഉള്ള കോഴിക്കോട് ഗംഗ ബുക്സ്
വളരെ സന്തോഷത്തോടെ ഏറ്റെടുത്തപ്പോൾ ഹിന്ദു സമാജത്തിൽ നടക്കാൻ പോകുന്ന വളരെ വലിയ ഒരു പരിവർത്തനത്തിന് തുടക്കമാവുകയാണ്
ഒരുകാലത്ത് പുരോഹിതന്മാർ പൂജ ചെയ്യുകയും മറ്റുള്ളവർ മാറിനിന്ന് കാണികൾ ആവുകയും അവസാനം കർപ്പൂര ആരതി എടുത്ത് ദക്ഷിണ കൊടുക്കുകയും ചെയ്യുന്ന അവസ്ഥയിൽ നിന്നും
നേരിട്ട് പൂജ ചെയ്തു ദേവിയുടെ അനുഗ്രഹം അനുഭവിക്കുന്ന
അവസ്ഥ എല്ലാ വീടുകളിലും സംജാതമായിരിക്കുകയാണ്
കഴിഞ്ഞ കർക്കിടമാസ കാലത്ത് ആയിരത്തിലധികം സ്ത്രീകൾ മുടങ്ങാതെ 30ദിവസം ഗണപതിഹോമം ചെയ്യാൻ സാധിച്ചു എന്നത് കേരളത്തെ സംബന്ധിച്ച് ഒരു വലിയ നിശബ്ദ വിപ്ലവം തന്നെയാണ്
മുഴുവൻ വീടുകളിലും പുസ്തകം എത്തിക്കുകയും പൂജ അഭ്യസിച്ച് ചെയ്തു എല്ലാവരിലും മഹാഗണപതിയുടെ അനുഗ്രഹം ഉണ്ടാവുകയും ചെയ്യട്ടെ .
ഡോ. ശ്രീനാഥ് കാരയാട്ട് (ശ്രീനാഥ് ജി)
ആചാര്യൻ ഭാരതീയ ധർമ്മ പ്രചാര സഭ
അവതാരിക
ലോകത്തിൻറെ ഏതെങ്കിലും ഭാഗത്തുനിന്ന് അറിവ് അന്വേഷിച്ച് ഒരു കപ്പൽ യാത്ര ആരംഭിച്ചിട്ട് ഉണ്ടെങ്കിൽ അത് ലക്ഷ്യംവച്ചത് ഭാരതം ആയിരുന്നു
എന്ത് അറിവാണ് ഭാരതം ലോകത്തിന് നൽകിയത് ?
അത് ആത്മജ്ഞാനം ആണ്
ശാസ്ത്ര ചിന്തകളാണ്
ഈശ്വരാരാധനയിലൂടെ
ധർമ്മം അർത്ഥം കാമം മോക്ഷം എന്നീ അവസ്ഥകളിലൂടെ
സ്വയം ഈശ്വരൻ ആവാനുള്ള വിദ്യയാണ്
നിങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള ദേവതകളെ സൃഷ്ടിച്ച് ഉപാസിച്ച്
അത് നേടിയെടുക്കാനുള്ള ഉള്ള പദ്ധതികളാണ് , ദർശനങ്ങളാണ്
സമ്പത്തിനായി മഹാലക്ഷ്മിയെയും
വിദ്യക്ക്യായി സരസ്വതിയെയും ശക്തിക്ക്യായി
ഭദ്രകാളിയെയും നമ്മൾ ഉപാസിക്കുന്നു.
ഭാരതം എപ്പോഴും ദർശനങ്ങളെ സൂക്ഷിച്ചത് ആചാരാനുഷ്ഠാനങ്ങൾ ആണ് , പദ്ധതികളായാണ്
തലമുറ തലമുറകളിലേക്ക് ആ ദർശനങ്ങളെ കൈമാറിയതും ആചാരാനുഷ്ഠാനങ്ങൾ ആയാണ്
ധർമ്മത്തിലൂടെ ധാരാളം അർത്ഥവും (സമ്പത്ത് ) ആ അർത്ഥം കൊണ്ട് സകല കാമനകളും പൂർത്തീകരിച്ചു മോക്ഷാവസ്ഥയിലേക്ക് എത്തിയവരാണ് നമ്മുടെ പൂർവികർ
പ്രപഞ്ചത്തിലെ മുഴുവൻ സമൃദ്ധിയും നമ്മിലേക്ക് അ കൊണ്ടുവരാൻ വേണ്ടി ഭാരതത്തിലെ ഋഷിമാർ തപസ്സിലൂടെ കണ്ടെത്തി നമുക്ക് തന്നതാണ് ദേവതാ ഉപാസന കൾ
ഉപാസനയിലൂടെ സകല സമൃദ്ധിയുടേയും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കുന്നു.
മഹാഗണപതിയെ ഉപാസിക്കാനും അങ്ങനെ ഉയർന്ന ആധ്യാത്മിക അനുഭൂതി അനുഭവിക്കാനും നിങ്ങളെ പ്രാപ്തനാക്കുന്നത് ആണ് ഈ പൂജ പദ്ധതി
കഠിനങ്ങളായ മുദ്രകൾ സംസ്കൃത ശ്ലോകങ്ങൾ
എന്നിവയൊന്നും ഇല്ലാതെ വളരെ ലളിതമായി ,മലയാളം വായിക്കാൻ അറിയുന്ന ഏതൊരാൾക്കും ചെയ്യാവുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്
ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് പൂജകൾ ചെയ്തു നമ്മുടെ സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കി ജീവിതത്തിലെ സമഗ്രമായ
ഐശ്വര്യ അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രസാദക കുറിപ്പ്
(ഗംഗാ ബുക്സ് )
ഗണപതി ഉപാസന
ഭാരതീയ ധർമ്മ പ്രചാര സഭ
ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ മഹാ ഗണപതി ഉപാസന ക്രമം
ഋഷി:
ചന്ദസ്:
ദേവത
വലത് കൈ പെരുവിരൽ നടുവിരൽ മോതിരവിരൽ എന്നിവ ചേർത്തു പിടിച്ച് മൂർദ്ധാവിൽ ( മൃഗ മുദ്ര ) വെച്ചുകൊണ്ട് ചൊല്ലുക
ഗണക ഋഷി:
നടുവിരൽ ചൂണ്ടുവിരൽ മോതിരവിരൽ എന്നിവചേർത്ത് മേൽചുണ്ട് തൊട്ടു ചൊല്ലുക
നിചൃത് ഗായത്രി ഛന്ദ:
മുഷ്ടിചുരുട്ടി ഹൃദയത്തിൽ ( ഹൃദയ മുദ്ര ) വെച്ചുകൊണ്ട് ചൊല്ലുക
"ശ്രീ മഹാഗണപതിർ ദേവത"
ഇരുകൈകളും കൊണ്ട് ലിംഗമൂലത്തിൽ സ്പർശിച്ചുകൊണ്ട് ചൊല്ലുക
ശ്രാം ഗാം ബീജം
ഇരുകൈകളും കൊണ്ട് ഇരു കാൽ മുട്ടുകളും സ്പർശിച്ചു ചൊല്ലുക
ശ്രീം ഗീം ശക്തി:
ഇരുകൈകളും കൊണ്ട് നാഭിയിൽ സ്പർശിച്ചുകൊണ്ട് ചൊല്ലുക
ശ്രും ഗൂം കീലകം
കരന്യാസം
ശ്രാം ഗാം അംഗുഷ്ഠാഭ്യാം നമഃ
( ഇരുകൈകളുടെയും ചൂണ്ടുവിരൽ കൊണ്ട് പെരുവിരൽന്റെ താഴെ നിന്നും മുകളിലേക്ക് നീക്കി കൊണ്ടു ചൊല്ലുക )
ശ്രീം ഗീം തർജ്ജനീഭ്യാം സ്വാഹ
( ഇരുകൈകളുടെയും തള്ളവിരൽ ചൂണ്ടുവിരൽന്റെ അടിഭാഗത്തു നിന്നും മുകളിലേക്ക് മെല്ലെ നീക്കി കൊണ്ടു ചൊല്ലുക)
ശ്രൂം ഗൂം മദ്ധ്യമാഭ്യാം വൗഷട്
( ഇരുകൈകളുടെയും തള്ളവിരൽ നടുവിരൽന്റെ അടിഭാഗത്തു നിന്നും മുകളിലേക്ക് മെല്ലെ നീക്കി കൊണ്ടു ചൊല്ലുക )
ശ്രൈം ഗൈം
അനാമികാഭ്യാം ഹും
( ഇരുകൈകളുടെയും തള്ളവിരൽ മോതിരവിരൽന്റെ അടിഭാഗത്തു നിന്നും മുകളിലേക്ക് മെല്ലെ എനിക്ക് കൊണ്ടുചെല്ലുക )
ശ്രൗo ഗൗo
കനിഷ്ഠികാഭ്യാം വൗഷട്
( ഇരുകൈകളുടെയും തള്ളവിരൽ ചെറുവിരൽന്റെ അടിഭാഗത്തു നിന്നും മുകളിലേക്ക് മെല്ലെ നീ കൊണ്ടുചെല്ലുക )
ശ്ര: ഗ : കരതലകര പൃഷ്ഠാഭ്യാം ഫട്.
( ഇരുകൈകളും പരസ്പരം തലോടിക്കൊണ്ട് ചൊല്ലുക )
ഷഡംഗന്യാസം:
ശ്രാം ഗാം ഹൃദയായ നമഃ
( വലതു കൈ മുഷ്ടിചുരുട്ടി ഹൃദയത്തിൽ വെക്കുക )
ശ്രീം ഗീo ശിരസേ സ്വഹാ
( പെരുവിരൽ നടുവിരൽ മോതിരവിരൽ എന്നിവ ചേർത്ത് മൂർദ്ധാവിൽ തൊട്ട് ചൊല്ലുക )
ശ്രൂം ഗൂo ശിഖായെ വൗഷട്
( മുഷ്ടി മടക്കി പെരുവിരൽ മാത്രം നിവർത്തി താഴേക്ക് കാണിച്ചുകൊണ്ട് തലയ്ക്കു പിൻഭാഗത്ത് പിടിക്കുക )
ശ്രൈം ഗൈം
കവചായ ഹും
( ഇരുകൈകളുടെയും ചെറുവിരലും പെരുവിരലും മടക്കിപ്പിടിച്ച മറ്റ് വിരലുകൾ നിവർത്തിപ്പിടിച്ച് ഇടതുകൈ വലത് കൈ പലക യിലും വലതുകൈ ഇടത് കൈ പലകയ്യിലും വെച്ചുകൊണ്ട് ചൊല്ലുക )
ശ്രൗo ഗൗo നേത്രത്രയായ വൗഷട്.
( വലതുകൈ ചൂണ്ടുവിരൽ നടുവിരൽ മോതിരവിരൽ എന്നിവ നിവർത്തിപ്പിടിച്ചു കൊണ്ട് നടുവിരൽ ഭ്രൂ മധ്യത്തിലും മോതിരവിരൽ ഇടത് കണ്ണിലും ചൂണ്ടുവിരൽ വലത് കണ്ണിലും സ്പർശിച്ചുകൊണ്ട് ചൊല്ലുക )
ശ്ര : ഗ : അസ്ത്രായ ഫട്
( വലതു കൈ മോതിരവിരൽ കൊണ്ട് ഇടതു കൈവെള്ളയിലും ഇടതു കൈ മോതിര വിരൽ കൊണ്ട് വലത് കൈവെള്ളയിലും തൊട്ട് അസ്ത്ര മുദ്ര കാണിക്കുക )
( അസ്ത്ര മുദ്ര പെരുവിരലും നടുവിരലും ചേർത്ത് പിടിച്ച് ചൂണ്ടുവിരൽ കൊണ്ട് ഞെട്ടുക/ തൊട്ട് തെറിപ്പിക്കുക )
ഓം ശ്ലീം പശു ഹും ഫട്
എന്ന മന്ത്രം കൊണ്ട് പത്തുദിക്കും സംരക്ഷിക്കുക
ഭൂർ ഭൂവ : സ്വരോം
ഇതി ദിഗ് ബന്ധ:
( വലതു കൈ ചൂണ്ടുവിരൽ കൊണ്ട് മുകളിലേക്ക് പ്രദക്ഷിണമായി മൂന്ന് പ്രാവശ്യം ചുഴറ്റുക ).
ധ്യാനശ്ലോകം
തൊഴുതുകൊണ്ട് ചൊല്ലുക
ബീജാപൂരഗദേക്ഷു കാർ മുകരുച ചക്രാബ്ജ പാശോല്പലൗ
വ്രീഹ്യഗ്ര സ്വവിഷാണ രത്ന കലശ പ്രോദ്യൽ കരാംഭോരുഹം
ധ്യേയോ വല്ലഭയാ സപത്മ കരയാശ്ലിഷ്ടോജജ്വലൽ ഭൂഷയാ
വിശോല്പത്തി വിപത്തി സംസ്ഥിതികരോ വിഘ്‌നോ വിശിഷ്ടാർത്ഥ ദാ :
മുക്താഭാം ദിവ്യ വസ്ത്രാം മൃഗമദതിലകാം സ്ഫുല്ല കൽഹാര ഭൂഷാമ്
കേയൂരൈർ ഭൂഷണാ ദ്യൈർ മണി ഗണഖ ചിതൈർ ഭൂഷണൈർ ഭാസമാനാം
കർപ്പൂരാമോദ വക്ത്രാമപരിമിതകൃപാ പൂർണ്ണ നേത്രാരവിന്ദാം
ശ്രീ ലക്ഷ്മിo പദ്മാസനസ്ഥാം ജിത പതി ഹൃദയാം വിശ്വ ഭൂത്യൈ നമാമി
മാനസപൂജ
പഞ്ചോപചാരം
ഓം വം അപാത്മനാ ജലം
കല്പയാമി
ഇരുകൈകളുടെയും പെരുവിരൽ കൊണ്ട് മോതിരവിരൽന്റെ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം ലം പൃഥ്യത്മനാ ഗന്ധം കല്പയാമി
ഇരുകൈകളുടെയും പെരുവിരൽ കൊണ്ട് ചെറുവിരൽ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം ഹം ആകാശാത്മനാ പുഷ്പം കല്പയാമി
ഇരുകൈകളുടെയും ചൂണ്ടുവിരൽ കൊണ്ട് പെരുവിരൽന്റെ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം യം വായ്വാത്മനാ ധൂപം കല്പയാമി
ഇരുകൈകളുടെയും പെരുവിരൽ കൊണ്ട് ചൂണ്ടുവിരൽന്റെ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം രം അഗ്നിയാത്മനാ ദീപം കല്പയാമി
ഇരുകൈകളുടെയും പെരുവിരൽ കൊണ്ട് നടുവിരലിൽ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം ഠ്വo അമൃതാത്മനാ അമൃതം മഹാനിവേദ്യം നിവേദയാമി
ഇരുകൈകളുടെയും പെരുവിരൽ കൊണ്ട് മോതിരവിരൽ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം സം സർവ്വാത്മനാ
കർപ്പൂരാദി സഹിതം
താമ്പൂലം സമസ്ത രാജോപചാരം സമർപ്പയാമി
അമൃത മുദ്ര കാണിക്കുക
അമൃതേ അമൃതേശ്വരീ
അമൃതോത്ഭവ
അമൃതവർഷിണീ
അമൃതം ശ്രാവയ ശ്രാവയ സ്വാഹാ
(അമൃത മുദ്ര / സുരഭി മുദ്ര
വലതുകൈ ചൂണ്ടുവിരലും ഇടതുകൈ നടുവിരലും
ഇടത് കൈ ചൂണ്ടുവിരലും വലത് കൈ നടുവിരലും
ഇടതുകൈ ചെറുവിരലും വലതുകൈ മോതിരവിരലും
വലതുകൈ ചെറുവിരലും ഇടതുകൈ മോതിരവിരലും ചേർത്തുവയ്ക്കുക
ഇരുകൈകളുടെയും പെരുവിരൽ പരസ്പരം ചേർത്തുപിടിക്കുക )
(ആദ്യമാദ്യം ശരിയാവണമെന്നില്ല സാവധാനം ശരിയാക്കിയാൽ മതി )
മൂലമന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം
ഐം ഗ്ലൗo ഗം ഗണപതയെ
വര വരദ സർവ ജനം
മേ വശമാനയ സ്വാഹാ (16)
ഉപചാരം
ഗണേശ ഗായത്രി
തത്പുരുഷായ വിദ്മഹേ വക്രതുണ്ഠായ ധീമഹി തന്നോ ദന്തി പ്രചോദയാത് (3)
മാനസപൂജ
പഞ്ചോപചാരം
ഓം വം അപാത്മനാ ജലം
കല്പയാമി
ഇരുകൈകളുടെയും പെരുവിരൽ കൊണ്ട് മോതിരവിരൽന്റെ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം ലം പൃഥ്യത്മനാ ഗന്ധം കല്പയാമി
ഇരുകൈകളുടെയും പെരുവിരൽ കൊണ്ട് ചെറുവിരൽ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം ഹം ആകാശാത്മനാ പുഷ്പം കല്പയാമി
ഇരുകൈകളുടെയും ചൂണ്ടുവിരൽ കൊണ്ട് പെരുവിരൽന്റെ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം യം വായ്വാത്മനാ ധൂപം കല്പയാമി
ഇരുകൈകളുടെയും പെരുവിരൽ കൊണ്ട് ചൂണ്ടുവിരൽന്റെ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം രം അഗ്നിയാത്മനാ ദീപം കല്പയാമി
ഇരുകൈകളുടെയും പെരുവിരൽ കൊണ്ട് നടുവിരലിൽ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം ഠ്വo അമൃതാത്മനാ അമൃതം മഹാനിവേദ്യം നിവേദയാമി
ഇരുകൈകളുടെയും പെരുവിരൽ കൊണ്ട് മോതിരവിരൽ അടിയിൽ നിന്നും മുകളിലേക്ക് സാവധാനം നീക്കുക
ഓം സം സർവ്വാത്മനാ
കർപ്പൂരാദി സഹിതം താമ്പൂലം സമസ്ത രാജോപചാരം സമർപ്പയാമി
അമൃത മുദ്ര കാണിക്കുക
അമൃതേ
അമുതേശ്വരീ
അമൃതോത്ഭവ
അമൃതവർഷിണീ
അമൃതം ശ്രാവയ
ശ്രാവയ സ്വാഹാ
ധ്യാനശ്ലോകം
തൊഴുതുകൊണ്ട് ചൊല്ലുക
ബീജാപൂരഗദേക്ഷു കാർമുകരുച ചക്രാബ്ജ പാശോല്പലൗ
വ്രീഹ്യഗ്ര സ്വവിഷാണ രത്ന കലശ പ്രോദ്യൽ കരാംഭോരുഹം
ധ്യേയോ വല്ലഭയാ സപത്മ കരയാശ്ലിഷ്ടോജജ്വലൽ ഭൂഷയാ
വിശോല്പത്തി വിപത്തി സംസ്ഥിതികരോ വിഘ്നോ വിശിഷ്ടാർത്ഥദ :
മുക്താഭാം ദിവ്യ വസ്ത്രാം മൃഗമദതിലകാം സ്ഫുല്ല കൽഹാര ഭൂഷാമ്
കേയൂരൈർ ഭൂഷണാ ദ്യൈർ മണി ഗണഖ ചിതൈർ ഭൂഷണൈർ ഭാസമാനാം
കർപ്പൂരാമോദ വക്ത്രാമപരിമിത കൃപാ പൂർണ്ണ നേത്രാരവിന്ദാം
ശ്രീ ലക്ഷ്മിo പദ്മാസനസ്ഥാം ജിത പതി ഹൃദയാം വിശ്വ ഭൂത്യൈയ് നമാമി
ഷഡംഗന്യാസം
ശ്രാം ഗാo ഹൃദയായ നമഃ
വലതു കൈ മുഷ്ടിചുരുട്ടി ഹൃദയത്തിൽ വെക്കുക
ശ്രീം ഗീം ശിരസേ സ്വാഹ
പെരുവിരൽ നടുവിരൽ മോതിരവിരൽ എന്നിവർക്ക് മൂർധാവിൽ തൊട്ടു ചൊല്ലുക
ശ്രും ഗും ശിഖായൈ വൗഷട്
മുഷ്ടി മടക്കി പെരുവിരൽ മാത്രം നിവർത്തി താഴേക്ക് കാണിച്ചുകൊണ്ട് തലയ്ക്ക് പിൻഭാഗത്ത് പിടിക്കുക
ശ്രൈം ഗൈo കവചായ ഹും.
ഇരുകൈകളുടെയും ചെറുവിരലും പെരുവിരലും അടക്കിപ്പിടിച്ച മറ്റു വിരലുകൾ നിവർത്തിപ്പിടിച്ച ഇടതു കൈ വലതു കൈ പലകയിലും വലതു കൈ ഇടതു കൈ പലകയിലും കൊണ്ട് ചൊല്ലുക
ശ്രൗo ഗൗo നേത്രത്രയായ വൗഷട്
വലതു കൈ ചൂണ്ടുവിരൽ നടുവിരൽ മോതിരവിരൽ എന്നിവ നിവർത്തി പിടിച്ചുകൊണ്ട് നടുവിൽ ഭ്രൂമധ്യത്തിലും മോതിരവിരൽ ഇടത് കണ്ണിലും ചൂണ്ടുവിരൽ വലത് കണ്ണിലും സ്പർശിച്ചുകൊണ്ട് ചൊല്ലുക
ശ്ര: ഗ : അസ്തായ ഫട്
വലത് കൈ മോതിര വിരൽ കൊണ്ട് ഇടതു കൈവെള്ളയിലും ഇടതുകൈ കൊണ്ട് വലതു കൈവെള്ളയിലും തൊട്ട് അസ്ത്ര മുദ്ര കാണിക്കുക
അസ്ത്ര മുദ്ര
പെരുവിരലും നടുവിരലും ചേർത്തുപിടിച്ച് ചൂണ്ടുവിരൽ കൊണ്ട് ഞെട്ടുക /
തൊട്ട് തെറിപ്പിക്കുക
ഓം ശ്ലീം പശു ഹും ഫട്
എന്ന മന്ത്രം കൊണ്ട് പത്തുദിക്കും സംരക്ഷിക്കുക
ഭൂർ ഭൂവ: സ്വരോം
ഇതി ദിഗ് വിമോക:.
വലതു കൈ ചൂണ്ടുവിരൽ കൊണ്ട് മുകളിൽ നിന്നും താഴേക്ക് അപ്രദക്ഷിണമായി മൂന്ന് പ്രാവശ്യം ചുഴറ്റുക
ഋഷി: ഛന്ദസ് : ദേവത
ഗണക ഋഷി:
വലതുകൈ പെരുവിരൽ നടുവിരൽ മോതിരവിരൽ എന്നിവകൊണ്ട് പിടിച്ച് മൂർദ്ദാവിൽ മൃഗ മുദ്ര വെച്ചുകൊണ്ട് ചൊല്ലുക
നിചൃത്ഗായത്രിഛന്ദ:
നടുവിരൽ ചൂണ്ടുവിരൽ മോതിരവിരൽ എന്നിവചേർത്ത് മേൽചുണ്ട് തൊട്ടു ചൊല്ലുക
ശ്രീ മഹാഗണപതിർ ദേവതാ
മുഷ്ടിചുരുട്ടി ഹൃദയത്തിൽ ഹൃദയ മുദ്ര വെച്ചുകൊണ്ട് ചൊല്ലുക
ഋഷി : ഛന്ദസ് : ദേവത
"ഗണക ഋഷി: ”
“ നിചൃത്ഗായതീഛന്ദ:
"ശ്രീ മഹാഗണപതിർ ദേവതാ"
"ശ്രാം ഗാം ബീജം"
"ശ്രീ ഗീം ശക്തി "
"ശും ഗൂം കീലകം"
കരന്യാസം:-
"ശ്രാം ഗാം അംഗുഷ്ഠാഭ്യാം നമഃ"
"ശീം ഗീം തർജജനീഭ്യാം സ്വാഹാ"
"ശ്രൂം ഗൂം മദ്ധ്യമാഭ്യാം വൗഷട്”
"ശ്റായിo ൈഗം അനാമികാഭ്യാം ഹും"
"ശ്രൗo െഗൗം കനിഷ്ഠികാഭ്യാം വൗഷട്"
"ശ്ര: ഗ: കരതലകരപൃഷഠിഭ്യാം ഫട്"
ഷഡംഗന്യാസം:
"ശ്രാം ഗാം ഹൃദയായ നമ:"
"ശ്രീം ഗീം ശിരസേ സ്വാഹാ"
"ശ്രൂം ഗൂം ശിഖാെയ വൗഷട്"
"ശ്രയ്മ് ഗയിം കവചായ ഹും"
" ശ്രൗo െഗൗം നേത്രതയായ വൗഷട്"
"ശ്ര: ഗ: അസ്തായ ഫട്"
“ഓം ശ്ലീം പശു ഹും ഫട്”
"ഭൂർ ഭുവഃ സ്വരോം
ഇതി ദിഗ്ബന്ധ ഃ"
ധ്യാനശ്ലോകം :
മാനസപൂജ
“ഓം വം അംബാത്മനാ ജലം കല്പയാമി”
“ഓം ലം പൃഥ്യത്മനാ ഗന്ധം കൽപ്പായാമി”
“ഓം ഹം ആകാശാത്മനാ പുഷ്പം കൽപ്പായാമി”
“ഓം യം വായുവാത്മന ധൂപം കൽപ്പായാമി”
“ഓം രം അഗ്നയാത്മനാ ദീപം കൽപ്പായാമി”
“ഓം ഠം അമൃതാത്മനാ മഹാനിവേദ്യം നിവേദയാമി”
“ഓം സം സർവ്വാനാ താംബൂലം സമർപ്പയാമി”
അമൃത മുദ / സുരഭി മുദ
മൂലമന്ത്രം
“ഓം ഗം ഗണപതേയ നമഃ” (16)
ഉപചാരം :
തൽപുരുഷായ വിദ്മേഹ
വകതുണ്ഠായ ധീമഹി
തന്നോ ദന്തീ പ്രചോദയാത്. (3)
മാനസപൂജ
“ഓം വം അംബാത്മനാ ജലം കൽപ്പയാമി”
“ഓം ലം പൃഥ്യ ത്മനാ ഗന്ധം കൽപ്പയാമി”
“ഓം ഹം ആകാശാത്മനാ പുഷ്പം കൽപ്പയാമി”
“ഓം യം വായ്വാത്മനാ ധൂപം കൽപ്പയാമി”
“ഓം രം അഗ്ന്യാത്മനാ ദീപം കൽപ്പയാമി”
“ഓം ഠം അമൃതാത്മനാ മഹാനിവേദ്യം നിവേദയാമി”
“ഓം സം സർവ്വാത്മനാz താംബൂലം സമർപ്പയാമി”
ധ്യാനശ്ലോകം :
ബീജാപൂരഗേദു കാർമുകരുചാ ചകാബ്ജ പാേശാÍ ലൗ
വീഹ‘ഗ സ’വിഷാണ രത്നാ കലശ പ്രോദ്യൽകരാംഭോരുഹം
ധ്യേയോ വല്ലഭയാ സപത്മ കരയാശ്ലിഷ്ടോ ജജലൽ ഭൂഷയാ
വിശോല്പത്തി വിപത്തി സംസ്ഥിതികരോ വിഘ്നോ വിശിഷ്ടാർത്ഥദ:
മുക്താഭാം ദിവ്യവസ്താം മൃഗമദതിലകാം ഫുല്ല കല്ഹാരഭൂഷാം കേയൂറൈർ ദൂഷണാൈദൈർ മണിഗണഖ ചിൈതർ ഭൂഷൈണർഭാസമാനാം
കർപ്പൂരാമോദവക്താമപരിമിത കൃപാപൂർണ നേത്രാരവിന്ദാo
ശ്രീ ലക്ഷ്മിo
പത്മസംസ്ഥാo ജിതപതിഹൃദയാം വിശുഭൂൈത്യ നമാമി
ഷഡംഗന്യാസം:
"ശ്രാം ഗാം ഹൃദയായ നമ:"
"ശ്രീം ഗീം ശിരസേ സ്വാഹാ"
"ശ്രൂം ഗൂം ശിഖാെയ വൗഷട്"
"ശ്രയ്മ് ഗയിം കവചായ ഹും"
" ശ്രൗo െഗൗം നേത്രതയായ വൗഷട്"
"ശ്ര: ഗ: അസ്തായ ഫട്"
“ഓം ശ്ലീം പശു ഹും ഫട്”
"ഭൂർ ഭുവഃ സ്വരോം
ഇതി ദിഗ്ബന്ധ ഃ"
കരന്യാസം:-
"ശ്രാം ഗാം അംഗുഷ്ഠാഭ്യാം നമഃ"
"ശീം ഗീം തർജജനീഭ്യാം സ്വാഹാ"
"ശ്രൂം ഗൂം മദ്ധ്യമാഭ്യാം വൗഷട്”
"ശ്റായിo ൈഗം അനാമികാഭ്യാം ഹും"
"ശ്രൗo െഗൗം കനിഷ്ഠികാഭ്യാം വൗഷട്"
"ശ്ര: ഗ: കരതലകരപൃഷഠിഭ്യാം ഫട്"
ഋഷി : ഛന്ദസ് : ദേവത
"ഗണക ഋഷി: ”
“ നിചൃത്ഗായതീഛന്ദ:
"ശ്രീ മഹാഗണപതിർ ദേവതാ"
ഗണേശ അഥ്ർവ്വ ശീർഷോപ നിഷദ്
ഓം നമസ്തേ ഗണപതയെ
ത്വമേവ പ്രത്യക്ഷം തത്വമസി
ത്വമേവ കേവലം കര്താഅസി
ത്വമേവ കേവലം ധർതാഅസി
ത്വമേവ കേവലം ഹർത്താഅസി
ത്വമേവ സർവ്വം ഖൽവിദം ബ്രഹ്മാസി
തും സാക്ഷാദാത്മാഅസി നിത്യം (1)
ഋ തം വച്മി
സത്യം വച്മി (2)
അവ ത്വം മാമ്
അവ വക്താരം
അവ ശ്രോതാരമ്
അവ ദാതാരം
അവ ധാതാരം
അവാനൂചാനമവ ശിഷ്യമ്
അവ പശ്ചാത്താത്
അവ പുരസ്താത്
അവോത്തരാത്താത്
അവ ദക്ഷിണാ ത്താത്
അവ ചോർധ്വാത്താത്
അവാധരാത്താത്
സർവ്വതോ മാം പാഹി പാഹി സമന്താത് (3)
ത്വം വാഗ്മയ സ്ത്വം ചിന്മയ :
ത്വമാനന്ദമയ സത്വം ബ്രഹ്മമയ :
തോം സച്ചിദാനന്ദാഅദ്വിതീ യോഅസി
ത്വം പ്രത്യക്ഷം ബ്രഹ്മാസി
ത്വം ജ്ഞാനമയോ വീജ്ഞാനമയോഅസി (4)
സർവ്വം ജഗദിദം ത്വയി പ്രത്യേതി
ത്വം ഭൂമിരാപോഅനലോ അനിലോ നഭ :
ത്വം ചത്വാരി വാക്പദാനി (5)
ത്വ ഗുണത്രയാതീത :
ത്വം അവസ്ഥാത്രയാതീത:
ത്വം ദേഹത്രയാതീത:
ത്വം കാലത്രയാതീത:
തം മൂലധാര സ്ഥിതോ അസി നിത്യം
ത്വം ശക്തിത്രയാത്മക :
ത്വാo യോഗിനോ ധ്യായന്തി നിത്യം
ത്വം ബ്രഹ്മാ
ത്വം വിഷ്ണു സ്
ത്വം രുദ്രാസ്
ത്വം ഇന്ദ്രാസ്
ത്വം അഗ്നിസ്
ത്വം വായുസ്
ത്വം സൂര്യസ്
ത്വം ചന്ദ്രമാസ്
ത്വം ബ്രഹ്മ ഭുർ ഭൂവ സ്വാരോം (6)
ഗണാദീo പൂർവമുച്ചാര്യ വര്ണാദീo സ്തദനംതരം
അനുസ്വാര: പരതര:
അർദ്ധേന്ദുലസിതം
താരേണരുദ്ധം
എതത്തവമനുസ്വരൂപം
ഗകാര: പൂർവരൂപം
അകാരോ മധ്യമരൂപം
അനുസ്വാരശ്ചാ ന്ത്യരൂപം
ബിന്ദുരുത്തരരൂപം
നാദ സന്ധാനം
സ ഗ്വഗ്ഹിതാ സന്ധി
സൈഷാ ഗണേഷ വിദ്യാ
ഗണക ഋഷി:
നിചറ്ദ് ഗായത്രീ ച്ഛന്ദ:
ശ്രീ മഹാഗണപതിർ ദേവതാ
ഓം ഗം ഗണപതയേ നമഃ (7)
ഏകദന്തായ വിദ്മഹേ
വക്രതുണ്ഠായ ധീമഹി
തന്നോ ദന്തീ പ്രചോദയാത് (8)
ഏകദന്തം ചതുർഹസ്തം പാശാമങ്കുശധാരിണം
അഭയം ച വരദം ഹസ്തൈർ ബിഭ്രാണം മൂഷകധ്വജം
രക്തം ലംബോദരം ശൂർപ്പ കർണകം രക്തവാസ്സം
രക്ത ഗന്ധാനു ലിപ്താംഗം രക്തപുഷ്പൈ സുപൂജിതം
ഭക്താനു കമ്പിനം ദേവം ജഗത്കാരണമച്യുതം
ആവിർ ഭൂതം ച സൃഷ്ടാദൗ പ്രകൃതേ പുരുഷാത് പരം
ഏവം ധ്യായ തി യോ നിത്യം സ യോഗീ യോഗിനാം വര:
നമോ വ്രതാപതയേ
നമോ ഗണപതയേ
നമഃ പ്രമഥ പതയേ
നമസ്തേസ്തു ലംബോദരായായ്കദംതായ വിഘ്ന വിനാശിനേ
ശിവ സുതായ ശ്രീ വരദ മൂർത്തയേ നമഃ. (10)
ഓം ശ്രീ മഹാലക്ഷ്മി സമേത മഹാഗണപതയേ സ്വാഹ
ദേശകാല സങ്കല്പം
മമ ഉപാത്ത സമസ്ത ദുരിത ക്ഷയ ദ്വാര ശ്രീ ഗണനായക പ്രീത്യർത്ഥം അദ്യ ബ്രഹ്മണ ദ്വിതീയേ പരാർധേ ശ്വേത വരാഹകൽപ്പേ, വൈവ സ്വത മന്വന്തരേ അഷ്ട വിംശതി തമേ കലിയുഗേ പ്രഥമേ പാദേ
ശകാബ്ദേ അസ്മിൻ വർത്തമാനേ വ്യാവഹാരികേ പ്രഭവാദീനാം ഷഷ്‌ഠി സംവത്സരാണാം മദ്ധ്യേ പ്രവർത്തമാനേ
............. നാമകേ സംവത്സരേ (സംവത്സരത്തിന്റെ പേര് )
............. അയനേ (അയാനത്തിന്റെ പേര് )
............. മാസേ ( മാസത്തിന്റെ പേര്
.............. പക്ഷേ ( പക്ഷത്തിന്റെ പേര് )
..........,... തിഥ്ഔ ( തിഥിയുടെ പേര് )
.............. വാസര യുക്തയാം ( ആഴ്ചയുടെ പേര് )
........... നക്ഷത്രയുക്തയാം ( നക്ഷത്രത്തിന്റെ പേര് )
ശുഭ യോഗ ശുഭ കരണ ഏവം ഗുണ വിശേഷേണ വിശിഷ്ടായാം അസ്യാം വർത്തമാനായാം ശുഭ തിഥ്ഔ
ജംബൂ ദ്വീപേ
ഭരതഖന്ധേ
ഭാരതദേശേ
മേരോർ ദക്ഷിണേ പാർശ്വേ,
കേരള പ്രാന്തേ
........... മണ്ഡലേ
........... നഗരേ / ഗ്രാമേ
.......... ഭവനേ
നിർമിതേ, അസ്യാം വേദ്യാം
അസ്മാകം സഹ കുടുംബാനാം ക്ഷേമ സ്ഥാര്യ സ്ഥര്യ വീര്യ വിജയ ആയുരാരോഗ്യ ഐശ്വര്യാണാം അഭി വൃദ്ധ്യർത്ഥം ആയുഷ്മത് സൽസന്താന സമൃദ്ധ്യർത്ഥം
ധർമ്മാർത്ഥ കാമ മോക്ഷ ചതുർവിധഫല പുരുഷാർത്ഥ സിദ്ധ്യർത്ഥം ശ്രീ മഹാഗണപതി പ്രസാദാത് സമസ്ത മംഗള അവാപ്ത്യർത്ഥം ഇഷ്ടകാമ്യർത്ഥ സിദ്ധ്യർത്ഥം
പുണ്യകാലേ കൽപ്പോക്ത പ്രകാരേണ ശ്രീ മഹാഗണപതി ഹോമ പൂജാം
......... നക്ഷത്ര ജാത :/ നക്ഷത്ര ജാതാ
......... നാമക: / നാമികാ
.......... അഹം കരിഷ്യേ.
2. തീർത്ഥ ആവാഹനം
ഗന്ധ പുഷ്പാക്ഷതങ്ങൾ ഇരുകയ്യിലും എടുത്തുയർത്തി
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
ജലേ അസ്മിൻ സന്നിധിം കുരു
എന്നു ചൊല്ലി ഗന്ധ പുഷ്പാക്ഷതങ്ങൾ കിണ്ടിയിൽ ഇട്ട്
ഇടത്തെ മോതിരവിരൽ വെള്ളത്തിൽ മുക്കി
ഇമാ ആപശ്ശിവാ: സന്തു
ശുഭാ : ശുദ്ധാശ്ച നിർമ്മലാ :
പാവനാ: ശീതളാ ശ്ചായ്‌വ
പൂതാ: സൂര്യസ്യ രശ്മിഭി:
എന്ന് അഭി മന്ത്രിച്ച് മുക്കി പിടിച്ച മോതിരവിരൽ കൊണ്ട് മൂന്നുപ്രാവശ്യം വലത്തോട്ട് ഇളക്കി കയ്യെടുത്ത് കിണ്ടിയുടെ മുരലിൽ നിന്ന് മൂന്നു തവണയായി കുറച്ചു വെള്ളം എടുത്ത് ആപ്യായിച്ച് പ്രോക്ഷിക്കുക.
3. അഗ്ന്യാവാഹനം
ഹോമകുണ്ഡത്തിൽ മന്ത്രം ചൊല്ലി തീയിടുക
അഗ്നീം പ്രജ്ജ്വലിതം വന്ദേ
ജാതവേദം ഹുതാശനം
സുവർണ വർണ മമലം
സമിദ്ധം വിശ്വതോ മുഖം
എന്ന്അഗ്നിയെ ആവാഹിക്കാം
മൂന്നു തലോടി മൂന്നു വ്ലാകി ഹോമിക്കാനുള്ള നാളികേരം,
നെല്ല്, തെച്ചിപ്പൂവ് ഹോമദ്രവ്യങ്ങളെ ഹോമകുണ്ഡത്തിൽ നിന്നു കൊളുത്തിയ കുറുമ്പുല്ല്( ദർഭ രണ്ടു തല, നാലു കട, ഒരു ചാൺ നീളത്തിൽ മുറിച്ചത്) കൊണ്ട് മൂന്നുപ്രാവശ്യം ഉഴിഞ്ഞ കുറുമ്പുല്ല് തീയിൽ തന്നെ ഇടുക.
4. ഉപ സ്തരണം
ഹോമദ്രവ്യങ്ങളിൽ ഗായത്രി ചൊല്ലി ഉപസ്‌തരിക്കുക
ഓം തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്
നീക്കിവെച്ചു വീണ്ടും ദേവതാ ഗായത്രി ചൊല്ലി ഉപസ്‌തരിക്കുക.
ഓം തത്പുരുഷായ വിദ്മഹേ
വക്രതുണ്ഠായ ധീമഹി
തന്നോ ദന്തി പ്രചോദയാത്
5. അഗ്നി അലങ്കാരം
മൂന്ന് വ്ലാകി, ചന്ദനം തീയിന്നു ചും 11 സ്ഥലത്ത് ആരാധിക്കുക
ഒന്നു വ്ലാകി 11 സ്ഥലത്ത് പൂവും ആരാധിക്കുക
ഓം അഗ്നയേ നമഃ
എന്ന മന്ത്രം ജപിക്കണം
6. ഗുരുസങ്കല്പം
ഗുരുവിനു മുൻപിൽ ഗന്ധപുഷ്പാക്ഷതങ്ങൾ
ഒന്നിച്ചെടുത്ത്
ഓം ശ്രീ ഗുരുഭ്യോ നമഃ
എന്നു ജപിച്ച് അർപ്പിച്ച് അഭിവാദ്യം ചെയ്യുക
അനുജ്ഞാനർഘ്യമിദം
എന്ന് ജപിച്ച് ഗുരുവിന് കുടനീർ വീഴ്ത്തുക
ഗുരുബ്രഹ്മ
ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വര
ഗുരു സാക്ഷാത് പരബ്രഹ്മ
തന്മ ശ്രീ ഗുരുവേ നമഃ
ഗണപതി നിവേദ്യം
ഗന്ധ പുഷ്പാക്ഷതങ്ങൾ ഒന്നിച്ചെടുത്ത്
ഗണപതീ മൂർത്തയേ നമഃ
ഓം ഗം ഗണപതയെ നമഃ
എന്നു ജപിച്ച് വലത്തെ വിളക്കിന് മുൻപിൽ അർച്ചിക്കുക
(3 തവണ തീർത്ഥം അർപ്പിക്കുക )
ഗണപതീ മൂർത്തയേ നമഃ
ഓം ഗം ഗണപതയെ നമഃ
(3 തവണ ചന്ദനം അർപ്പിക്കുക )
ഗണപതീ മൂർത്തയേ നമഃ
ഓം ഗം ഗണപതയെ നമഃ
(3 തവണ പൂവ് അർപ്പിക്കുക )
ഗണപതീ മൂർത്തയേ നമഃ
ഓം ഗം ഗണപതയെ നമഃ
ഗണപതിക്ക് മുൻപിൽ പൂവിട്ട് അതിന്മേൽ നിവേദ്യം വയ്ക്കുക രണ്ടുപ്രാവശ്യം
ഉപസ്‌തരിക്കുക.
ഓം ഭുർ ഭുവ സ്വ:
തത് സവിതൂർ വരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോ ന പ്രചോദയാത്
ദേവഗായത്രി ചൊല്ലി ഉപസ്‌തരിക്കുക
തത് പുരുഷായ വിദ്മഹേ
വക്രതുണ്ഠായ ധീമഹി
തന്നോ ദന്തി പ്രചോദയാത്
ഒരു പൂവെടുത്ത്
ശ്ലീം പശു ഹും ഫട്
എന്ന മന്ത്രംചൊല്ലി നിവേദ്യത്തെ
ഉഴിഞ്ഞു കളയുക
കൈ കഴുകുക
സത്യം തു ഋതേന പരിഷിഞ്ചാമി
എന്ന് ചൊല്ലി നിവേദ്യത്തെ പരിഷേകം ചെയ്യുക
ഭൂർ ഭൂവ സ്വരോം
എന്ന ചൊല്ല് നിവേദ്യത്തിൽ വെള്ളം തളിക്കുക
അമൃത മസി
എന്ന് ചൊല്ലി നിവേദ്യത്തിൽ സ്പർശിക്കുക
അമൃതതോപസ്‌തരണിമസി
എന്ന ചൊല്ലി ദേവന് കുടിനീർ വീഴ്ത്തുക
ഓം ഗം ഗണപതയെ നമഃ
എന്ന നിവേദ്യത്തിനും ദേവനും പൂവ് ആരാധിക്കുക
പ്രാണാ ഹൂതികൾ ചെയ്യുക.
മുദ്രകൾ പ്രദർശിപ്പിക്കുക
ഓം പ്രാണായ സ്വാഹാ
ഓം അപാനായ സ്വാഹാ
ഓം വ്യാനായ സ്വാഹാ
ഓം ഉദാനായ സ്വാഹാ
ഓം സമാനായ സ്വാഹാ
ഓം നമഃ സ്വാഹാ
ഓം ഭുർ ഭുവ: സ്വരോം
എന്ന മന്ത്രം ചൊല്ലി താളത്രയം ചെയ്യുക
ഓം ശ്ലീം പശു ഹും ഫൾ
എന്ന മന്ത്രം ചൊല്ലി ദിഗ്ബന്ധം ചെയ്യുക
ഇവർ ചെയ്ത നിവേദ്യ ത്തെയും ദേവനെയും തന്നെയും കൂട്ടി രക്ഷിക്കുക
ദേവന് മാനസപൂജ ചെയ്യുക ( പഞ്ചോപചാരം )
ഓം വം അംബാത്മനാ ജലം കല്പയാമി
ഓം ലം പൃഥിവ്യാത്മനാ ഗന്ധം കല്പയാമി
ഓം ഹം ആകാശാത്മനാ പുഷ്പം കല്പയാമി
ഓം യം വായ്വാത്മനാ ധൂപം കല്പയാമി
ഓം രം അഗ്ന്യാത്മനാ ദീപം കല്പയാമി
ഓം ഠം അമൃതാത്മനാ മഹാ നിവേദ്യം നിവേദയാമി
ഓം സം സർവാത്മനാ താമ്പൂലം സമർപ്പയാമി
നിർവിഘ്നതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്‌നോപശാന്തയേ
8. ആത്മാരാധന
മൂല മന്ത്രം ജപിച്ച് ചന്ദനം തൊട്ടു മൂല മന്ത്രം ജപിച്ച് തനിക്ക് മാനസപൂജ ചെയ്യുക
ഓം വം അംബാത്മനാ ജലം കല്പയാമി
ഓം ലം പൃഥിവ്യാത്മനാ ഗന്ധം കല്പയാമി
ഓം ഹം ആകാശാത്മനാ പുഷ്പം കല്പയാമി
ഓം യം വായ്വാത്മനാ ധൂപം കല്പയാമി
ഓം രം അഗ്ന്യാത്മനാ ദീപം കല്പയാമി
ഓം ഠം അമൃതാത്മനാ മഹാ നിവേദ്യം നിവേദയാമി
ഓം സം സർവാത്മനാ താമ്പൂലം സമർപ്പയാമി
മനസ്സ് പൂജ കഴിഞ്ഞാൽ കൈ കഴുകണം. തുടർന്ന് മുന്നിൽ തളിച്ചു മെഴുകി പൂവിട്ട കൈകഴുകി
ആപോഹിഷ്ഠാദി മൂന്ന് ഋക്കുകൾ ചൊല്ലി തളിക്കുക
ആപോ ഹിഷ്ഠാമയോ
ഭുവ സ്താന ഊർജ്ജേ
ദാധാതന മഹേരണായ ചക്ഷസേ
തളിക്കുക
യോ വ ശ്ശിവതമോ രസസ്തസ്യ
ഭാജയതേഹന :
ഉശതീരിവ മാതര:
തളിക്കുക
തസ്മാ അരംഗ മാ മവോ
യസ്യ ക്ഷയായ ജിന്ന്വഥ
ആപോ ജനയഥാ ച ന :
തളിക്കുക
9. പീഠ പൂജ
ഓം പം പത്മായ നമഃ
(എന്ന പൂവ് ആരാധിക്കുക)
ഓം പം പത്മായ നമഃ
(മൂന്ന് തവണ തീർത്ഥം അർപ്പിക്കുക)
ഓം പം പത്മായ നമഃ
മൂന്നുതവണ ചന്ദനം അർപ്പിക്കുക )
ഓം പം പത്മായ നമഃ
(മൂന്ന് തവണ പൂവ് അർപ്പിക്കുക )
10. ആവാഹനം
ജലഗന്ധ പുഷ്പാക്ഷതങ്ങൾ
കൂട്ടിയെടുത്ത് പീഠത്തിലേക്ക് ആവാഹിക്കുക
ഓം ഗണാനാം ത്വാ
ഗണപതീം ഹവാമഹേ
കവീമ് കവീനാമുപമശ്രവസ്‌തമം
ജേഷ്ഠ രാജം ബ്രഹ്മണാം ബ്രഹ്മണസ്‌പത
ആന: ശൃണ്വനൂതിഭിസ്സിദ സാദനം
ഓം ഗം ഗണപതയെ നമഃ
ഏഹ്യേഹി ഗണപതി മൂർത്തി ഭഗവൻ ആഗച്ഛ ആഗച്ഛ ഓം ആവാഹയാമി
എന്ന ആവാഹിച്ച് ജലഗന്ധ പുഷ്പാക്ഷതങ്ങൾ പീഠത്തിൽ സമർപ്പിക്കുക
ആവാഹനാദി മുദ്രകൾ കാട്ടുക
1. ആവാഹിതോ ഭവ
2. സംസ്ഥാപിതോ ഭവ
3. സന്നിരുദ്ധോ ഭവ
4. സന്നിധാപിതോ ഭവ
5 സാന്നിധ്യം കുരു കുരു പ്രസീദ പ്രസീദ
സകളീകരണം
രണ്ടു കയ്യിലും ചന്ദനം തേച്ച് മൂല മന്ത്രം ജപിച്ച് മൂന്നു പ്രാവശ്യം വ്യാപകം ചെയ്യുക
ഷഡംഗന്യാസം
ശ്രാം ഗാo ഹൃദയായ നമഃ
ശ്രീം ഗീമ് ശിരസേ സ്വാഹാ
ശ്രൂം ഗൂo ശിഖായയ് വഷട്
ശ്റായി ഗയിം കവച്ചായ ഹും
ശ്രൗo ഗൗo നേത്രതയായ വൗഷട്
ശ്ര: ഗ : അസ്തായ ഫട്
ഭുർ ഭൂവ സ്വരോം ഇതി ദിഗ്ബന്ധ:
ഗണക ഋഷി
നിച്യത് ഗായത്രി ചന്ദ :
മഹാഗണപതിർ ദേവത
ധ്യാനശ്ലോകം
ബീജാ പൂര ഗദേക്ഷു കാർ മുഖരുചാ
ചകാബ്ജ പാഷോൽപലൗ
വ്രീഹ്യഗ്ര സ്വവിഷാണ രത്ന കലശ
പ്രോദ്യത് കരാം ഭോരുഹം : ധ്യേയോ വല്ലഭയാ
സപത്മകരയാ ശ്ലീഷ്ടോജജ്വലൽഭൂഷയാ
വിശോല്പത്തി വിപത്തി സംസ്ഥിതകരോ
വിഘ്നോ വിശിഷ്ടാർത്ഥദാ
മുക്താഭാo ദിവ്യ വസ്ത്രാം മൃഗമദ തിലകാം
സ്‌ഫുല്ലകല്ഹാര ഭൂഷാമ് കേ യൂരയിർ ദൂഷണാദൈർ
മണി ഗണഖചിതൈർ ഭൂഷണൈർഭാസമാനാം
കർപ്പൂരാമോദവക്ത്രാമപരിമി ത
കൃപാപൂർണ നേത്രാരവിണ്ടാം
ശ്രീലക്ഷ്മീം പത്മ സം സംസ്ഥാമ് ജിത പതി ഹൃദയാം വിശ്വഭൂതൈയ് നമാമി
കിണ്ടി രണ്ടുകൈകൊണ്ടും എടുത്ത്
പാദ്യമിദം
അർഘ്യമിദം
ആചമനീയമിദം
മധുപർക്കമിദം
പുന: രാചമനീമിദം
വസ്ത്രമിദം
അംഗവസ്ത്രമിദം
യജ്ഞോപവീതമിദം
പാദ്യമിദം
അർഘ്യമിദം
ആചമനീയമിദം
എന്ന കുടിനീർ വീഴ്ത്തുക
മൂല മന്ത്രം ജപിക്കുക
11. ഗണപതി പൂജ
(ആവാഹിച്ച് കഴിഞ്ഞാൽ പൂജ ചെയ്യണം )
മൂലമന്ത്രം കൊണ്ട് 3 ജലം അർപ്പിക്കുക
മൂലമന്ത്രം കൊണ്ട് മൂന്നു ചന്ദനം അർപ്പിക്കുക
ഓം നമഃ
എന്ന ജപിച്ചുകൊണ്ട് ഒരു ജലം അർപ്പിക്കുക
മൂല മന്ത്രം ജപിച്ചുകൊണ്ട് മൂന്നു പുഷ്പം അർപ്പിക്കുക
മൂല മന്ത്രം ജപിച്ചുകൊണ്ട് 3 ജലം അർപ്പിക്കുക
12. ഹോമം
വ്ലാകി ഒരു ചാണ് ചമത മന്ത്രമില്ലാതെ ഹോമിക്കുക. ( ഗ്രാസമുദ്ര പിടിച്ച്) പ്രണവവ്യാഹൃതികളെ കൊണ്ട് ഹോമദ്രവ്യം അഞ്ചു പ്രാവശ്യമായി ഹോമിക്കണം.
ഓം സ്വാഹാ
ഭൂ: സ്വാഹാ
ഭുവ : സ്വാഹാ
സ്വാ: സ്വാഹാ
ഓം ഭൂർ ഭുവ: സ്വ: സ്വാഹാ
തുടർന്ന് മൂലമന്ത്രം ജപിച്ചു 12പ്രാവശ്യം ഹോമദ്രവ്യം ഹോമിക്കുക.
ഓം ഗം ഗണപതയെ സ്വാഹാ :
ഇവിടെ ഗണേശ അഥർവ ശീർഷോപനിഷത് ചൊല്ലി ഹോമിക്കാവുന്നതാണ്.
........... നക്ഷത്ര ജാതസ്യ / ജാതായ
........... നാമധേയസ്യ / നാമധേയായാ
അസ്യ ലാഗ്നസ്യ കുടുംബസ്യ
അനുകൂലം പ്രയശ്ച പ്രയശ്ച
പ്രതികൂലം നാശയ നാശയ
സർവ്വകാര്യാണി സാധയ സാധയ
സർവ്വ ശത്രൂൺ നാശയ നാശയ
സർവ്വത്ര വിജയം പ്രയശ്ച പ്രയശ്ച
ഓം ശ്രീ മഹാലക്ഷ്മീ സമേത ശ്രീ മഹാഗണപതയെ സ്വാഹാ.
വ്യാഹൃതി പ്രണവങ്ങളെ കൊണ്ട് ഹോമ ദ്രവ്യം അഞ്ചു പ്രാവശ്യം ഹോമിക്കുക.
ഓം സ്വാഹാ
ഭൂ: സ്വാഹാ
ഭുവ : സ്വാഹാ
സ്വാ: സ്വാഹാ
ഓം ഭൂർ ഭുവ: സ്വ: സ്വാഹാ
ജാതവേദസ് - മന്ത്രം ചൊല്ലി
മൂലധാര ചക്രം മുതൽ മണിപൂരകം ചക്രം വരെയുള്ള ഭാഗം അഗ്നി മണ്ഡലം ശ്രദ്ധിച്ച് പത്ത് പ്രാവശ്യം ചമത / നെയ്യ് ഹോമിക്കുക
ഓം ജാതവേദസേ സുനവാമ
സോമമരാതിയതോ
നിദഹാതി വേദ:
സന: പർഷദതി ദുർഗ്ഗാണി
വിശ്വാ നാവേവ സിന്ധും
ദുരിതാത്യഗ്നി സ്വാഹ
ഗായത്രി മന്ത്രം ചൊല്ലി മണിപൂരക ചക്രം മുതൽ വിശുദ്ധി ചക്രം വരെയുള്ള സൂര്യമണ്ഡലം ശ്രദ്ധിച്ചുകൊണ്ട് 12 ഒരു ചമത നെയ് ഹോമിക്കുക ഓം ഭൂർ ഭൂവ: സ്വ:
തത് സവിതുർ വരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹീ
ധിയോ യോന: പ്രചോദയാത് സ്വാഹാ
മൃത്യുഞ്ജയ മന്ത്രം ചൊല്ലി വിശുദ്ധി ചക്രം മുതൽ സഹസ്രാര ചക്രം വരെയുള്ള സോമ മണ്ഡലം ശ്രദ്ധിച്ച് ചമത / പേരാൽമൊട്ട്/ ചിറ്റാമൃത് /കറുക / നെയ്യ് ഏതെങ്കിലും 16 ഉരു ഹോമിക്കുക
ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയ മാമൃതാത് സ്വാഹ
മൂന്നുപ്രാവശ്യം നെല്ല് ഹോമിക്കുക
ഓം ഉത്തിഷ്‌ട പുരുഷ ഹരിത പിങ്ഗള ലോഹിതാക്ഷ ധനധാന്യ രത്ന സമൃദ്ധീമ് ദേഹി ദധാപയ സ്വാഹ
ഹോമം കഴിഞ്ഞാൽ ആദ്യം ധ്രുവാസുത്വ മന്ത്രംചൊല്ലി കണ്ണൻ ചിരട്ട ഹോമിക്കണം
ധ്രുവാസുത്വാ സൂക്ഷിതി ഷുക്ഷിയന്തോ
വ്യഅസ്മത് പാശം വരുണോ മുമോചത്
അവോ വന്വാന അദിതേരുപസ്ഥാദ്യൂയംപാത
സ്വസ്തിഭിസ്സദാന: സ്വാഹാ
പിന്നെ ആതൂന ഇന്ദ്ര മന്ത്രം ചൊല്ലി മുക്കൻ ചിരട്ട ഹോമിക്കണം
ആതൂന ഇന്ദ്ര ക്ഷുമന്തം
ചിത്രം ഗ്രാഭം സങ്ഗൃഭായ
മഹാഹസ്തീ ദക്ഷിണേന സ്വാഹാ.
വ്ലാകി ഗ്രാസ മുദ്ര പിടിച്ച് മന്ത്രമില്ലാതെ ഒരു ചാണ് ചമത ഹോമിക്കുക.
എഴുന്നേറ്റ് 12 ൽ കുറയാതെ എത്തമിട്ട് ദഹിക്കുന്നത് വരെ ഭാഗ്യസൂക്തം ഐക്യമത്യസൂക്തം മുതലായ സൂക്തങ്ങൾ മൂലമന്ത്രം എന്നിവ ജപിക്കാം
13 പുഷ്പാഞ്ജലി
ഹോമത്തിൽ അർപ്പിച്ച ദ്രവ്യങ്ങൾ സഹിച്ചാൽ മുന്നിൽ പുഷ്പാഞ്ജലി അർപ്പിക്കുക
മൂലമന്ത്രം ചൊല്ലി പുഷ്പാഞ്ജലി ചെയ്യുക
സൂക്തങ്ങൾ ചൊല്ലി പുഷ്പാഞ്ജലി ചെയ്യുക
മാന ഏകസ്മിൻ ആഗസ്സി മാ ദ്വയോരുത ത്രഷു വധീർമാ ശൂര ഭൂരിഷു
എന്ന് ജപിച്ച് പൂവ് ആരാധിക്കുക
14 പൂജാസമർപ്പണം
കരിപ്രസാദം പുഷ്പ പ്രസാദം എന്നിവ എടുത്തു വച്ച് കൈ കഴുകുക
ദേവന് വ്യാപകം ചെയ്യുക. ഷഡംഗം ചെയ്യുക.
ശ്രാം ഗാം ഹൃദയായ നമ:"
"ശ്രീം ഗീം ശിരസേ സ്വാഹാ"
"ശ്രൂം ഗൂം ശിഖായെ വൗഷട്"
"ശ്രയ്മ് ഗയിം കവചായ ഹും"
" ശ്രൗo െഗൗം നേത്രതയായ വൗഷട്"
"ശ്ര: ഗ: അസ്തായ ഫട്"
“ഓം ശ്ലീം പശു ഹും ഫട്”
"ഭൂർ ഭുവഃ സ്വരോം
ഇതി ദിഗ്വിമോക:
"ഗണക ഋഷി: ”
“ നിചൃത്ഗായതീഛന്ദ:
"ശ്രീ മഹാഗണപതിർ ദേവതാ"
ധ്യാനശ്ലോകം :
ബീജാപൂരഗേദു കാർമുകരുചാ ചകാബ്ജ പാേശാÍ ലൗ
വീഹ‘ഗ സ’വിഷാണ രത്നാ കലശ പ്രോദ്യൽകരാംഭോരുഹം
ധ്യേയോ വല്ലഭയാ സപത്മ കരയാശ്ലിഷ്ടോ ജജലൽ ഭൂഷയാ
വിശോല്പത്തി വിപത്തി സംസ്ഥിതികരോ വിഘ്നോ വിശിഷ്ടാർത്ഥദ:
മുക്താഭാം ദിവ്യവസ്താം മൃഗമദതിലകാം ഫുല്ല കല്ഹാരഭൂഷാം കേയൂറൈർ ദൂഷണാൈദൈർ മണിഗണഖ ചിൈതർ ഭൂഷൈണർഭാസമാനാം
കർപ്പൂരാമോദവക്താമപരിമിത കൃപാപൂർണ നേത്രാരവിന്ദാo
ശ്രീ ലക്ഷ്മിo
പത്മസംസ്ഥാo ജിതപതിഹൃദയാം വിശുഭൂൈത്യ നമാമി
മാനസ പൂജ ചെയ്യുക ദേവനെ അഭിവാദ്യം ചെയ്യുക പ്രാർത്ഥിക്കുക
15. ഉദ്വാസനം
രണ്ടു കയ്യിലും എല്ലാം കൂട്ടി എടുത്ത് ദേവന്റെ ഹൃദയത്തിൽ കാണിച്ചു ചൊല്ലുക
ഓം ഓം ഓം ഗണാനാം ത്വാ ഗണപതീം
ഹവാമഹേ കവീമ് കവീനാമുപമശ്രസ്‌തമം
ജേഷ്ഠ രാജം ബ്രഹ്മണാം ബ്രഹ്മണസ്‌പത
ആനശ്ശ്യണനുതിഭിസ്സീദസാദനം
ഓം ഗം ഗണപതയെ നമഃ
ഏഹ്യേഹി ഗണപതി മൂർത്തേ! ക്ഷമസ്വ ക്ഷമസ്വ ഓം ഉദ്വാസയാമി
എന്നു ചൊല്ലി ദേവന്റെ മുൻപിൽനിന്ന് ഒരു പൂവെടുത്ത് ഘ്രാണിച്ചു കളയുക.
തനിക്ക് വ്യാപകം ചെയ്യുക
ഓം ഗം ഗണപതയെ നമ
ഓം ഗം ഗണപതയെ നമ
ഓം ഗം ഗണപതയെ നമ
തനിക്ക് ഷഢംഗം ചെയ്യുക
ശ്രാം ഗാം ഹൃദയായ നമ:"
"ശ്രീം ഗീം ശിരസേ സ്വാഹാ"
"ശ്രൂം ഗൂം ശിഖായെ വൗഷട്"
"ശ്രയ്മ് ഗയിം കവചായ ഹും"
" ശ്രൗo െഗൗം നേത്രതയായ വൗഷട്"
"ശ്ര: ഗ: അസ്തായ ഫട്"
“ഓം ശ്ലീം പശു ഹും ഫട്”
"ഭൂർ ഭുവഃ സ്വരോം
ഇതി ദിഗ്ബന്ധ:
പ്രാണായാമം ചെയ്യുക
ചന്ദസ്സ് ചൊല്ലുക
"ഗണക ഋഷി: ”
“ നിചൃത്ഗായതീഛന്ദ:
"ശ്രീ മഹാഗണപതിർ ദേവതാ"
10 ഉരു മൂല മന്ത്രം ജപിക്കുക
മാനസപൂജ തനിക്ക് ചെയ്യുക
ഓം വം അംബാത്മനാ ജലം കല്പയാമി”
“ഓം ലം പൃഥ്യത്മനാ ഗന്ധം കൽപ്പായാമി”
“ഓം ഹം ആകാശാത്മനാ പുഷ്പം കൽപ്പായാമി”
“ഓം യം വായുവാത്മന ധൂപം കൽപ്പായാമി”
“ഓം രം അഗ്നയാത്മനാ ദീപം കൽപ്പായാമി”
“ഓം ഠം അമൃതാത്മനാ മഹാനിവേദ്യം നിവേദയാമി”
“ഓം സം സർവ്വാനാ താംബൂലാദി സമസ്ത രാജോപചാരാൻ കൽപ്പയാമി”
മാനസ പൂജ കഴിഞ്ഞാൽ കൈ കഴുകണം
ഹോമകുണ്ഡത്തിന് മൂന്നുപ്രാവശ്യം തലോടി വ്ലാകി
അഗ്ന്യാലങ്കാരം ചെയ്യുക
മൂന്ന് വ്ലാകി
ചന്ദനം തീയിനു ചുറ്റും 11 സ്ഥലത്ത് ആരാധിക്കുക
ഒന്നു വ്ലാകി
11 സ്ഥലത്ത് പൂവും ആരാധിക്കുക
ആരാധിക്കുന്ന അവസരത്തിൽ
ഓം അഗ്നയേ നമ
എന്ന മന്ത്രം ജപിക്കണം
ഗണപതി വിടർത്തുക- ബലത്തെ വിളക്കിനു മുൻപിൽ
അമൃതാപിധാനമസി
എന്ന ഒരു വെള്ളം കൊടുത്ത്
ദേവനിൽ നിന്നും ഒരു പൂവെടുത്ത് നിവേദ്യത്തിൽ ഇട്ടു നിവേദ്യം നീക്കിവെക്കുക. ദേവങ്കൽ നിന്നും ഒരു പൂവെടുത്ത് ചൂടുക. ഒരു പൂവെടുത്ത് ഘ്രാണിച്ചു കളയുക
അഗ്നി ഉദ്വാസനം
അഗ്നിയിൽ രണ്ട് വിറകിന്റെ നുറുങ്ങുകൾ ഇട്ടു അഗ്നി കോണിലേക്ക് വീശുക. ഗുരുവിനെ ഉദ്വസിക്കുക എല്ലാം കൂടി എടുത്തു
ഓം ശ്രീ ഗുരുഭ്യോ നമ
എന്ന ഗുരുവിന് അർപ്പിക്കുക
അവസാനീയാർഘ്യമിദം
എന്ന ഗുരുവിന് കുടിനീർ വീഴ്ത്തി അഭിവാദ്യം ചെയ്യുക
അവിടെ നിന്ന് ഒരു പൂവെടുത്ത് ശിരസ്സിൽ ചൂടി ഗുരുമന്ത്രം ജപിക്കുക. അഷ്ടാക്ഷരവും പഞ്ചാക്ഷരവും ജപിക്കുക. ഗുരുമന്ത്രം ജപിക്കുക.
ഗുരവേ സർവ്വ ലോകാനാം
ഭിഷജേ ഭവരോഗിണാം
നിധയേ സർവ്വ വിദ്യാനാം
ശ്രീ ദക്ഷിണാമൂർത്തയേ നമ:
ക്ഷമാ പ്രാർത്ഥന (1)
മന്ത്രഹീനം ക്രിയാ ഹീനം
ഭക്തി ഹീനം മഹേശ്വര
യൽപൂജിതം മയാദേവാ
പരിപൂർണ്ണം തത്സ്തുതേ
മന്ത്രത്തിലോ ഭക്തിയിലോ വല്ല കുറവും ഉണ്ടായിട്ടുണ്ടെങ്കിൽ അവയെല്ലാം പൊറുത്ത് ആ കർമ്മത്തെ സഫലമാക്കി തരേണമേ എന്നാണ് ശ്രീ മഹാഗണപതിയോട് ഇവിടെ പ്രാർത്ഥിക്കുന്നത്.
ക്ഷമാ പ്രാർത്ഥന 2
കായേന വാചാ
മനസേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ
പ്രകൃതേ സ്വഭാവാത്
കരോമി യദ്ധ്യത്
സകലം പരസ്മൈ
വിനായകായെതി സമർപ്പയാമി കുലദേവതയെതി സമർപ്പയാമി ഗ്രാമദേവതായെതി സമർപ്പയാമി
കർപ്പൂരം കത്തിക്കുക
(മണിമുഴക്കി കർപ്പൂരം ആരതി ഉഴിയുക)
ദിശാ നമസ്കാരം
1. *എന്താണ് മഹാഗണപതി ഉപാസന ക്രമം ?*
ദേവതകളിൽ വച്ച് പ്രഥമഗണനീയനാണ് മഹാഗണപതി. നമ്മൾ ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും മഹാഗണപതിയെ ആണ് ആരാധിക്കുന്നത്. ആ മഹാ ഗണപതി ക്രമത്തെ കുറിച്ച് വിശദമായ പഠനവും മഹാഗണപതിയെ ഉപാസിക്കുന്ന രീതിയുമാണ് ഇവിടെ പഠിക്കുന്നത്.
2. *വേദങ്ങളുടെ അടിസ്ഥാനത്തിലാണോ ഇവിടെ ഉപാസന ക്രമം പഠിപ്പിക്കുന്നത് ?*
ഭാരതത്തിലെ ശക്തമായ രണ്ട് ഉപാസന ക്രമങ്ങളാണ് വൈദികവും താന്ത്രികവും. ഇതിൽ വൈദിക സമ്പ്രദായത്തിൽ വിഗ്രഹാരാധനയെ കുറിച്ച് പരാമർശമില്ല. ദേവതാ സങ്കല്പങ്ങളെ കുറിച്ച് പരാമർശിക്കുന്നത് താന്ത്രിക സമ്പ്രദായത്തിലാണ്.
എന്നാൽ കേരള ആചാരത്തിൽ വൈദിക സമ്പ്രദായത്തിന്റെയും താന്ത്രിക സമ്പ്രദായത്തിന്റെയും ഒരു സംയുക്ത രൂപമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അതിനാൽ മഹാഗണപതി ക്രമം താന്ത്രികം ആണെങ്കിലും ഉപയോഗിക്കുന്ന മന്ത്രങ്ങളും സൂക്തങ്ങളും വൈദികം ആണ്.
3. *മഹാ ഗണപതി ഉപാസന ക്രമത്തിൽ എന്തൊക്കെയാണ് പഠിപ്പിക്കുന്നത് ?*
1. മഹാ ഗണപതി ഉപാസന
2. ലഘു ഗണപതി ഹോമം
3. ഗണപതി പൂജ
4. ഗണപതി തത്വജ്ഞാനം
5. ഗണേശ അഥർവ ശീർഷ ഉപനിഷത്ത്
6. ഭാഗ്യസൂക്തം
7. സംവാദ സൂക്തം
എന്നിവയാണ് പാഠഭാഗങ്ങൾ ആയി നിശ്ചയിച്ചിട്ടുള്ളത്.
4. *ആർക്കാണ് ഗണപതിഹോമം പഠിക്കാൻ യോഗ്യതയുള്ളത് (ഇത് ബ്രാഹ്മണർ മാത്രം ചെയ്യുന്നതാണ് എന്ന് കേട്ടിട്ടുണ്ട്) ?*
ഗണപതിഹോമം ചെയ്യാനുള്ള യോഗ്യത എന്നത് മഹാ ഗണപതി ഉപാസന ചെയ്യുന്ന വ്യക്തി ആയിരിക്കണം എന്നത് മാത്രമാണ്.
5. *ഇത്തരം കാര്യങ്ങൾ ഒക്കെ ഗുരുമുഖത്തു നിന്ന് നേരിട്ട് പഠിക്കേണ്ടതാണ് എന്ന് കേട്ടിട്ടുണ്ട് ഉണ്ട്. എങ്ങനെയാണ് ഇത് വാട്സാപ്പിൽ പഠിക്കാൻ സാധിക്കുന്നത് ?*
പണ്ട് കാലത്ത് മൊബൈൽ ഫോൺ, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് എന്നിവ ഇല്ലാത്തതിനാലാണ് ഇതിനെക്കുറിച്ച് പുരാണങ്ങളിലോ മറ്റു ഗ്രന്ഥങ്ങളിലോ പരാമർശം ഇല്ലാത്തത്. മാത്രവുമല്ല കണ്ടുംകേട്ടും പഠിക്കേണ്ട കാര്യങ്ങളാണ് കൂടുതലും.
എന്നാൽ ഇന്ന് ഗുരുനാഥന്റെ സാന്നിധ്യത്തിലല്ലാതെ തന്നെ കാര്യങ്ങൾ കണ്ടുംകേട്ടും പഠിക്കാനുള്ള വ്യവസ്ഥ ആധുനികരീതിയിൽ ഉണ്ട്. അതിനാൽ ഈ ആധുനിക രീതികൾ പരമാവധി ഉപയോഗിച്ചു കൊണ്ട് പരമാവധി ജനങ്ങളിലേക്ക് അറിവ് എത്തിക്കുകയാണ് ചെയ്യേണ്ടത്.
കാലാകാലങ്ങളിലുള്ള മാറ്റങ്ങളെ ഉൾക്കൊണ്ട് പുതിയ പദ്ധതികൾ സ്വീകരിക്കുന്നതിനാൽ ആണ് സനാതന സംസ്കാരം ഇപ്പോഴും ശക്തമായി നിലനിന്ന് പോകുന്നത്.
6. *പൂജക്ക് ഹോമത്തിന് ധാരാളം മന്ത്രങ്ങളും മുദ്ര കളുമെല്ലാം പഠിക്കേണ്ടതില്ലേ ?അതെങ്ങനെ വാട്സാപ്പിൽ സാധ്യമാകും ?*
തീർച്ചയായും എല്ലാ മുദ്രകളും മന്ത്രങ്ങളും വീഡിയോ ഉപയോഗിച്ച് പഠിപ്പിക്കാൻ നമുക്ക് സാധിക്കും.
7. *മന്ത്രങ്ങൾ എല്ലാം സംസ്കൃതത്തിൽ അല്ലേ? അതുകൊണ്ട് സംസ്കൃതം അറിയാത്ത ഒരാൾക്ക് പൂജ ഹോമം പഠിക്കാൻ സാധിക്കുമോ ?*
വളരെ കുറച്ച് സംസ്കൃത ശ്ലോകങ്ങൾ ആണ് ഹോമത്തിനായി നമുക്ക് പഠിക്കേണ്ടത് ഉള്ളത്.
അതിന് നേരത്തെ സംസ്കൃതത്തിൽ പരിജ്ഞാനം വേണ്ടതില്ല. നമ്മുടെ ക്ലാസുകൾ എല്ലാം തന്നെ മലയാളത്തിലാണ് ഉള്ളത്. ഒട്ടും സംസ്കൃതം അറിയാത്തവർക്ക് പോലും പഠിക്കാൻ പറ്റുന്ന രീതിയിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്.
8. *മന്ത്രങ്ങൾ ഗുരുനാഥനിൽ നിന്നും നേരിട്ടാണ് സ്വീകരിക്കേണ്ടത് എന്ന് കേട്ടിട്ടുണ്ട്. ഇവിടെ അത് സാധിക്കുമോ ?*
ഗുരുനാഥന്റെ സാന്നിധ്യത്തിൽ മന്ത്രങ്ങൾ കേൾക്കണം എന്ന് പറയുന്നത് ഉച്ചാരണവും മറ്റും കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയാണ്. വീഡിയോ ഓഡിയോ ഫയലുകൾ ഉപയോഗിച്ച് അത് കൃത്യമായി മനസ്സിലാക്കി കൊടുക്കാൻ ഇന്ന് ആധുനിക സംവിധാനങ്ങൾ വഴി സാധിക്കും.
9. *മഹാഗണപതി ഉപാസനയും ഹോമവും പഠിക്കുന്നവർ അവർ വെജിറ്റേറിയൻ ആവണം എന്നുണ്ടോ ?*
ഒരിക്കലുമില്ല. നിങ്ങളുടെ ഇപ്പോഴത്തെ ജീവിതക്രമങ്ങളും ഭക്ഷണക്രമങ്ങൾ മാറ്റാതെ തന്നെ ഉപാസനയും ഹോമവും പഠിക്കാവുന്നതാണ്.
10. *ഗൃഹസ്ഥൻമാർക്ക് ഉപാസനയും പൂജയും ഹോമവും ചെയ്യാൻ പാടുണ്ടോ ?*
ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവാൻ വേണ്ടിയുള്ള പദ്ധതികളാണ് ഉപാസനയും പൂജയും ഹോമവും. ഇത് ഗൃഹസ്ഥൻമാർ ആണ് ചെയ്യേണ്ടത്.
സന്യാസിമാർക്ക് ഇത്തരം ക്രിയ പരിപാടികൾ ഒന്നും ചെയ്യേണ്ടതില്ല.
11. *പൂജ പഠിക്കുന്നത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും ദോഷം സംഭവിക്കുമോ ?*
ഒരിക്കലുമില്ല പൂജ ഒരു വ്യക്തിയെ സമ്പൽസമൃദ്ധി യിലേക്ക് നയിക്കുകയും ഈശ്വര സാക്ഷാത്കാരത്തിലേക്ക് ഉയർത്തുകയുമാണ് ചെയ്യുന്നത്.
ധർമ്മം, അർത്ഥം, കാമം, മോക്ഷം - എന്നീ നാല് പുരുഷാർത്ഥങ്ങൾ ആശ്രയിച്ചാണ് ഗൃഹസ്ഥൻ ജീവിതരീതി ചിട്ടപ്പെടുത്തിയിട്ടുള്ളത്.
12. *ഗണപതി ഉപാസനയും ഹോമവും പഠിക്കാൻ വേണ്ടി നിശ്ചയിച്ച ദക്ഷിണ എത്രയാണ് ?*
ഒരു വ്യക്തിയിൽ നിന്നും 501 രൂപയാണ് ദക്ഷിണയായി നിശ്ചയിച്ചിട്ടുള്ളത്.
13. *ഇത്തരം കാര്യങ്ങൾ ദക്ഷിണ വാങ്ങി ചെയ്യുന്നത് ശരിയാണോ ?*
ഭാരതീയമായ രീതിയനുസരിച്ച് ദക്ഷിണ കൊടുക്കുമ്പോൾ മാത്രമാണ് ഒരു പ്രവർത്തി, കർമ്മം പൂർത്തിയാവുന്നത് അതിനാലാണ് ദക്ഷിണ നിശ്ചയിച്ചത്.
മാത്രവുമല്ല നമ്മൾ ദക്ഷിണ കൊടുത്ത് ഒരു കാര്യം പഠിക്കുമ്പോഴാണ് നമ്മൾ വളരെ ഗൗരവത്തിൽ ആ വിഷയത്തെ കാണുന്നത്.
14. *ദക്ഷിണ എന്നുള്ളത് അവനവൻറെ കഴിവിന് അനുസരിച്ച് ചെയ്യേണ്ടതല്ലേ? അത് കൃത്യമായി സംഖ്യ നിശ്ചയിച്ച വാങ്ങുന്നത് ശരിയാണോ ?*
പൊതുവായി ഒരു കാര്യം പറയുമ്പോൾ നമുക്ക് ഒരു സംഖ്യ നിശ്ചയിക്കുക മാത്രമേ വഴിയുള്ളൂ. ഉപാസനയ്ക്ക് വരുന്ന ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് സംഖ്യ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
കഴിഞ്ഞകാലങ്ങളിൽ നമ്മൾ പൂജാ പഠനം നടത്തിയപ്പോൾ ദക്ഷിണ ഇല്ലാത്തവരെയും ധാരാളമായി പങ്കെടുപ്പിക്കുകയും ഉപാസന നൽകുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ അധികാരികളെ വിളിച്ച് സംസാരിച്ചാൽ അവർക്ക് ഉപാസനയിൽ പങ്കെടുക്കാവുന്നതാണ്.
15. *ഈ ഗണപതിഹോമം പഠിച്ചു കഴിഞ്ഞാൽ നമുക്ക് ക്ഷേത്രങ്ങളിലോ മറ്റ് ഗ്രഹങ്ങളിലെ പോയി പൂജ ചെയ്തു കൊടുക്കാൻ സാധിക്കുമോ ?*
ഇത് തികച്ചും വ്യക്തി വികാസത്തിന് വേണ്ടി ഉപയോഗിക്കുന്ന ഉപാസന ക്രമം ആണ്. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീട്ടിൽ ചെയ്യുന്നതിൽ തെറ്റില്ല.
16. *ഉപാസന പഠിച്ചു കഴിഞ്ഞാൽ അത് മറ്റുള്ളവരെ പഠിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമോ ?*
തികച്ചും ഇത് ഗുരു-ശിഷ്യ പ്രശിഷ്യ രീതിയിൽ നടക്കുന്ന ഉപാസന ക്രമം ആണ്. നന്നായി ഉപാസന ചെയ്തു മന്ത്രസിദ്ധി വന്നുകഴിഞ്ഞാൽ ഗുരുനാഥന്റെ അനുവാദം വാങ്ങിയതിനു ശേഷം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാവുന്നതാണ്.
17. *ഉപാസനയ്ക്ക് മന്ത്രദീക്ഷ അത്യാവശ്യമാണ് എന്ന് കേട്ടിട്ടുണ്ട്. ഇവിടെ എങ്ങനെയാണ് ദീക്ഷ നൽകുന്നത് ?*
പ്രധാനമായും അഞ്ചു തരത്തിലുള്ള മന്ത്രങ്ങൾ ആണ് ഉള്ളത്.
1. ബീജാക്ഷര മന്ത്രങ്ങൾ
2. വേദമന്ത്രങ്ങൾ
3. ഉപനിഷത്ത് മന്ത്രങ്ങൾ
4. നാമജപം
5. സ്തോത്രങ്ങൾ സ്തുതികൾ എന്നിവ.
ഇതിൽ ബീജാക്ഷര മന്ത്രങ്ങളും വേദ മന്ത്രങ്ങളും ഗുരുനാഥനിൽ നിന്നും നേരിട്ട് ക്രമം അനുസരിച്ച് സ്വീകരിക്കേണ്ടതാണ്. മറ്റുള്ള മന്ത്രങ്ങൾ തെറ്റുകൂടാതെ ചൊല്ലാൻ പഠിച്ചാൽ മതി.
ഇവിടെ ഉപാസനയ്ക്ക് ഉള്ള മന്ത്രദീക്ഷ നൽകുന്നത് നേരത്തെ നിശ്ചയിച്ച മുഹൂർത്തത്തിൽ വാട്സ് അപ് വഴിയാണ്. തുടർന്നുള്ള പൂജ പഠനങ്ങളും വാട്സാപ്പ് വഴി തന്നെയാണ്.
18. *ആരൊക്കെയാണ് പൂജകൾ പഠിപ്പിക്കുന്നത് ?*
കേരളത്തിലെ ആദ്ധ്യാത്മിക മണ്ഡലത്തിൽ വളരെ പ്രശസ്തരായ ആചാര്യൻമാരാണ് ഇതിന് നേതൃത്വം നൽകുന്നത്.
19. *സ്ത്രീകൾക്ക് ഉപാസന ചെയ്യാൻ പാടുണ്ടോ ?*
ഉപാസനയിൽ സ്ത്രീ പുരുഷൻ എന്ന ഭേദമില്ല. മാത്രവുമല്ല പണ്ടുകാലത്ത് നമ്മുടെ വീടുകളിൽ അമ്മമാർ അടുപ്പിൽ ചാണകം മെഴുകി ദിവസവും ഗണപതിഹോമം ചെയ്യാറുണ്ടായിരുന്നു.
20. *എട്ടുദിവസത്തെ പഠനം കൊണ്ട് ഞങ്ങൾക്ക് സ്വന്തമായി ഗണപതി ഹോമം വീട്ടിൽ ചെയ്യാൻ സാധിക്കുമോ ?*
തീർച്ചയായും. നിങ്ങളെ സ്വന്തമായി ഗണപതിഹോമം ചെയ്യാൻ പ്രാപ്തനാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
21. *എന്നൊക്കെയാണ് ഞങ്ങൾ ഗണപതിഹോമം ചെയ്യേണ്ടത്?*
കർക്കിടക മാസം ഒന്നാം തീയതിയാണ് നമ്മളെല്ലാവരും ഗണപതി ഹോമം ചെയ്യുന്നത്. സാധിക്കുമെങ്കിൽ കർക്കിട മാസം എല്ലാ ദിവസവും രാവിലെ ഗണപതിഹോമം ചെയ്യുന്നത് വളരെ നല്ലതാണ്.
അല്ലെങ്കിൽ ആഴ്ചയിൽ ഒരു ദിവസമോ സൗകര്യമുള്ള ദിവസങ്ങളിലോ ഹോമം ചെയ്യാം.
22. *ഹോമം ചെയ്യാൻ വലിയ പണ ചിലവ് വരില്ലേ ?*
ദിവസവും ഹോമം ചെയ്യാൻ നിശ്ചയിച്ചാൽ ദിവസം 20 രൂപയിൽ കുറവ് മാത്രമേ ചിലവ് വരുകയുള്ളു.
Comments
Post a Comment