ബലി

ബലി 
ഏറെ ചർച്ചയ്ക്ക് വഴി വച്ചതും തെറ്റിധരിക്കപ്പെട്ടതും സംസ്കൃത പണ്ഡിതന്മാർ അവരവരുടെ രീതിയിൽ വ്യാഖ്യാനിച്ച് സ്വച്ചന്ദ പദ്ധതികൾ രൂപീകരിച്ച് തന്നിഷ്ടത്തിൽ ചെയ്യുന്ന ഒരു വിധാനമാണ് ഇന്നത്തെ ബലി പ്രകരണം

ഇവിടെ അറിഞ്ഞതും പഠിച്ചതുമായ ചില വിഷയങ്ങൾ എഴുതുന്നു

എന്താണ് ബലി ? 

ബലം ദദ്യാത് ദേവാനാം പ്രാണ ശക്തിർ വർദ്ധയതി
ദേവ ചൈതന്യ വൃദ്ധി കരി  ബലിയേതി ആഖ്യാതാ ദേവ പൂജന കർമഭി :

ദേവതകൾക്ക് ബലവും പുഷ്ടിയും നൽകി അവരുടെ പ്രാണ ശക്തി വർദ്ധിപ്പിക്കുന്ന പൂജാംഗ ക്രിയയെ ബലി എന്ന് സംബോധന ചെയ്യും, ഇതിൽ നിന്നും ദേവതാ ചൈതന്യ വൃദ്ധിക്കായി ബലി ഒരു അവശ്യ ഘടകമെന്ന് വ്യക്തമാണ്

ബ്രഹ്മാണ്ഡത്തിൽ സത്വ, രജോ, തമോ എന്നീ മൂന്ന് ഗുണങ്ങളുണ്ട് അത് ദേവതയായാലും മനുഷ്യനായാലും, ഈ മൂന്ന് ഗുണത്താലാണ് ബ്രഹ്മാണ്ഡ ചക്രം പ്രവർത്തിക്കുന്നത്, അതാത്  ഗുണങ്ങളനുസരിച്ച് സൃഷ്ടി, സ്ഥിതി, സംഹാരം നടക്കുന്നു ആ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ ദേവതയുടേയും ധ്യാനം, മന്ത്രം, പൂജാ ദ്രവ്യങ്ങൾ എന്നിവ പൂർവ്വികർ ചിട്ടപ്പെടുത്തിയിരിക്കുന്നത്, ഇതിൽ ഉഗ്ര മൂർത്തികൾ രജോ തമോ ഗുണത്തിൽ ഉൾപ്പെടും. ആ രജോ തമോ ഗുണമാണ് അവരുടെ ഉഗ്രതയ്ക്ക് കാരണവും, ഈ ഉഗ്ര മൂർത്തികൾക്ക് ബലി മകാര പൂജകൾ എന്നിവ അനിവാര്യമാണ് കാരണം അവർ മഹാ തമസ്സിൻ്റെ പ്രതീകമാണ് ഈ ബലിയാദി മകാര നിവേദ്യങ്ങൾ കൊടുക്കാത്ത പക്ഷം അവരുടെ ഉഗ്ര സ്വഭാവത്തിന് പരിവർത്തനം വരുകയും അങ്ങനെ വരുന്ന പരിവർത്തനം ചുറ്റുപാടുള്ള അന്തരീക്ഷത്തെ സ്വാധീനിക്കും. അവരുടെ ഉഗ്രത കുറയുന്ന പക്ഷം മറ്റുള്ള ദുഷ്ട ശക്തികളുടെ ശക്തി വർദ്ധിക്കും അതിനാൽ അവരുടെ പ്രകൃതിയിലുള്ള സ്വാഭാവിക സ്വഭാവം നിലനിർത്താനായാണ്  ഈ വക പൂജാ സമ്പ്രദായങ്ങൾ നിലനിന്നത്

ബലി എന്ന മഹാ പ്രക്രിയ നമ്മുടെ സനാതന ധർമ്മത്തിൽ മുഖ്യമായി രണ്ട് രീതിയിൽ പറയുന്നു

താന്ത്രികം
വൈദികം

ഇതിൽ താന്ത്രിക ബലി തന്ത്രത്തിൽ. വിശേഷിച്ച് ശാക്ത മാർഗ്ഗത്തിൽ ബലി വളരെ പ്രാധാന്യമർഹിക്കുന്ന വിഷയമാകുന്നു. രുദ്രയാമളം തുടങ്ങി മൂല തന്ത്ര ഗ്രന്ഥങ്ങളിൽ ബലിയെ ദേവീ പൂജാംഗമായി വ്യക്തമായി പ്രതിപാദിക്കുന്നു ബാല തൊട്ട് ദശമഹാ വിദ്യകൾക്കെല്ലാം ഛാഗാദി ബലി വിധാനം വ്യക്തമായി തന്ത്രത്തിൽ പറയുന്നു തന്ത്രത്തിൽ പശു ബലിയുടെ വിസ്തൃത വിധാനം പറയപ്പെടുന്നുണ്ട്  

എന്താണ് പശു

അഷ്ട പാശങ്ങളിൽ ബന്ധിതനായ ജീവനെ പശു എന്ന് വിളിക്കും ആ പാശത്തിൽ നിന്ന് മോചനം നൽകി ദേവതയിൽ ലയിപ്പിക്കുന്ന ദിവ്യ പ്രക്രിയയാണ് ബലി പശു ഗായത്രി

ഓം പശു പാശായ വിദ്മഹേ വിപ്രകർണ്ണായ ധീ മഹി തന്നോ പശു പ്രചോദയാത്  
ഇതിൻ്റെ അർത്ഥമറിഞ്ഞാൽ പശു ബലി എന്താണ് എന്ന് വ്യക്തമാകും

ബലി വിധാനം ചുരുക്കത്തിൽ

പശുവിനെ പൂജിച്ച് ബലി പശുവിൻ്റെ ദേഹത്ത് വിഭിന്ന ദേവതയെ ന്യസിച്ച് പശു ഗായത്രി ഉപദേശിച്ച് പശുവിൻ്റെ പശുത്വം നീക്കി ദേവിയുടെ ഖഡ്ഗത്തെ സ്വ ഖഡ്ഗത്തിൽ ന്യസിച്ച് സ്വയത്തെ ശിവ രൂപമായി കല്പിച്ച് ഏക പ്രഹാരത്തിൽ പശുവിൻ്റെ സുഷുമ്ന ഖണ്ഡിക്കുന്ന മഹാ യോഗിക പ്രക്രീയ തന്നെയാകുന്നു താന്ത്രിക ബലി

തന്ത്രത്തിൽ മുഖ്യമായി 8 പശുക്കളുടെ ബലി പറയുന്നുണ്ട്

നരം, മഹിഷം, സൂകരം, ഛാഗം, അവി, സാരസം, കപോതം, കുക്കുടം

യജ്ഞാർത്ഥം പശവ :  സൃഷ്ടാ : യജ്ഞാർത്ഥ പശു ഘാതനം.
അതസ്ത്വാ ഘാതിയിഷ്യാമി തസ്മാദ്യജ്ഞ വധോവധ.

ഛാഗ ത്വം ബലിരൂപേണ മമ ഭാഗ്യാദുപസ്ഥിത :
പ്രണമാമി തതോ ദേവ രൂപിണം
ഇമം ദേഹം പരിത്യജ്യ ഭൂത്വാ ദേവവപുർധര :

യജ്ഞത്തിനായാണ് പശുക്കൾ സൃഷ്ടിക്കപ്പെട്ടത് കാരണം അവർ ദേവതകൾക്ക് കൊടുക്കുന്ന ബലി രൂപമാകുന്നു യജ്ഞത്തിനായി പശു ബലി പാപമായി പറയുന്നില്ല യജ്ഞത്തിനായി ഞാൻ ബലി നൽകുന്നു

ഹേ ഛാഗമേ ( ആട് ) അങ്ങ് ബലി രൂപമാകുന്നു എൻ്റെ ഭാഗ്യത്താലാണ് എനിക്ക് അങ്ങയെ കിട്ടിയത് അങ്ങ് സാക്ഷാൽ ദേവതാ സ്വരൂപനാകുന്നു അതിനാൽ അങ്ങ് പശു ശരീരം ത്യജിച്ച് ദേവ സ്വരൂപത്തിൽ ലയിച്ചാലും

താന്ത്രിക പ്രമാണം പറയുകയാണെങ്കിൽ അനവധി ഉണ്ട് ,തന്ത്രത്തിൽ സർവ്വോച്ഛ പീഠമായ കാമാഖ്യയിൽ പോയാൽ ബലി മഹത്വം മനസ്സിലാകും പൂർവ്വ കാലങ്ങളിൽ എല്ലാ ശക്തി പീഠങ്ങളിലും ബലി ഉണ്ടായിരുന്നു കാലക്രമേണ മാറ്റം വന്നു

ഇനി വൈദിക ബലി

വേദത്തെ എടുത്താൽ തന്ത്രത്തിൻ്റെ പോലെ തന്നെ ബലിക്കു അതീവ പ്രാധാന്യം ഉണ്ട് 1976 ൽ പാഞ്ഞാളിൽ നടന്ന അതിരാത്രത്തിൽ വരെ വ്യക്തമായി ബലി വിധാനം ഉണ്ടായിരുന്നു പതിനൊന്ന് ആണ് ആട് അഗ്ന്യദി ദേവൻമാർക്കും 
ഒരു പെണ്ണാട് (സരസ്വതിക്കായും )ഇങ്ങനെ ബലി നൽകിയിരുന്നു ഇനി എത്ര ഉഴുന്നു വട വാദം വന്നാലും ചരിത്രം ചരിത്രമല്ലാതെ ആകില്ല,

വേദത്തിൽ ബലി ക്രിയ ഉൾക്കൊണ്ട വൈദിക യജ്ഞങ്ങൾ

ഗോമേധം - വെളുത്ത കാള
നരമേധം - മനുഷ്യൻ
ഗജക്രാന്തം - ആന
ആശ്വമേധം - കുതിര
ശംഖ് ചൂടം - ആന

ഇപ്രകാരം വൈദികത്തിൽ പശു ബലി വ്യക്തമായി നടന്നിരുന്നു കാലാന്തരത്തിൽ സംസ്കൃത പണ്ഡിതന്മാർ എന്ന് സ്വയം ഉദ്ഘോഷിക്കുന്ന മഹാ പശുക്കൾ മാംസത്തെ ഉഴുന്നുവടയും കൂശ്മാണ്ഡവും ആക്കി, രണത്തെ ചുണ്ണാമ്പ് വെള്ളവുമാക്കി, വേദവും ചരിത്രവും കലർപ്പില്ലാതെ പഠിച്ചാൽ ഈ കാര്യം വ്യക്തമാകും

ന ഋത്വിക് സമ്പത്തിർന്ന ച കുശലതാ യഷ്ടുരനഘം ന ച ദ്രവ്യം ശുദ്ധം ന ച ഹൃദയശുദ്ധി : കലിയുഗേ പ്രസിദ്ധിം
കാങ്ക്ഷന്ത: പരിമിത ധനം ഹന്ത കൃപണാ :
വൃഥാ പശ്വാലംഭം വിദധതി തഥാ പിക്ഷിതി സുരാ :

കലിയുഗത്തിൽ നല്ല ഋത്വിക്കുകളുണ്ടാവില്ല യജമാനന് യാഗത്തെപ്പറ്റി ശരിയായ പരിജ്ഞാനം ഉണ്ടായിരിക്കുകയില്ല യജ്ഞത്തിന് പരിശുദ്ധമായ ദ്രവ്യം ലഭിക്കില്ല
എന്നിരുന്നാലും ബ്രാഹ്മണർ ഞാൻ സോമയാജി ഞാൻ ദീക്ഷിതർ എന്നൊക്കെയുള്ള പ്രസിദ്ധി മാത്രം ഇച്ഛിച്ച് പിശുക്കിപ്പിടിച്ച് ചുരുങ്ങിയ ധനം കണ്ട് വെറുതേ പശ്വാലംഭനം ചെയ്യുന്നു

വേദത്തിൽ പശ്വാലംഭനം എന്നാണ് ബലിയെ സംബോധന ചെയ്യാറുള്ളത്   ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ എർക്കര രാമൻ നമ്പൂതിരിപ്പാട് എഴുതിയ ,ശ്രൗതകർമ്മ വിവേകം ,ഏകാഹീനസത്രങ്ങൾ, ആമ്നായ മഥനം എന്നീ ഗ്രന്ഥങ്ങൾ പഠിക്കുക

ഹിംസ , അഹിംസ എന്നൊക്കെ വാ തോരാതെ പ്രസംഗിക്കാം കൂട്ടിനു വളച്ചൊടിച്ച ചില പ്രമാണങ്ങളും പറയാം ഒന്നിനു പകരം നൂറ് പ്രമാണം അങ്ങോട്ടു പറയാം , സ്വർണ്ണ പാത്രം കൊണ്ടു മൂടി വച്ചാലും സത്യം ഒരുനാൾ പുറത്തു വരും

" സത്യം വദ ധർമ്മം ചര "
കടപാട്
ജയ് മാ
കിരൺ

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം