ഭാഗം - 8 ഹരിദ്വാർ യാത്ര
കഴിഞ്ഞ 7 ഭാഗങ്ങൾക്കും
നിങ്ങൾ തന്ന
സ്നേഹത്തിനും അഭിനന്ദനങ്ങൾക്കും നന്ദി
(കഴിഞ്ഞ ഭാഗങ്ങൾ ഇവിടെ വായിക്കുക )
ഹരിദ്വാർ യാത്ര ഭാഗം 8
ഡോ. ശ്രീനാഥ് കാരയാട്ട്
27 -3 - 01
ഋഷികേശ്
അങ്ങനെ
കഴിഞ്ഞ ദിവസം രാത്രി
ഞങ്ങൾ അഘോരികളുടെ അഖാഢകൾ അന്വേഷിച്ച് തിരിച്ച് വന്ന് ഭാഗീരഥി ആശ്രമത്തിൽ
വിശ്രമിച്ചു.
ഇന്ന് വൈകുന്നേരം നാല് മണിക്കാണ്
നാഗസന്ന്യാസി ദിഗംബർ
ബൽ വീർ പുരി മഹാരാജ് നൊപ്പമുള്ള ഞങ്ങളുടെ ഗംഗാ സ്നാനം നിശ്ചയിച്ചിട്ടുള്ളത്
കൂടെയുള്ളവർ എല്ലാവരും
ഹരിദ്വാറിലേക്ക് തിരിച്ചു പോയത് പറഞ്ഞിരുന്നുവല്ലോ
രാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു ഗംഗയിലെ കുളിയും ധ്യാനവും കഴിഞ്ഞു
വസിഷ്ഠ ഗുഹ കാണുവാൻ
ഇറങ്ങി
കഴിഞ്ഞദിവസം നീലകണ്ഠ മഹാദേവ മന്ദിരം കാണുവാൻ പോയ സമയത്ത് വസിഷ്ഠ ഗുഹയിലും പോവണം എന്ന് കരുതിയിരുന്നു എന്നാൽ സമയമില്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നു
ഭക്ഷണം കഴിച്ച് ആശ്രമത്തിലെ സന്യാസിമാരോട് യാത്ര പറഞ്ഞു ഇറങ്ങി
ബൈക്ക് വാടകയ്ക്കെടുത്ത് പോവാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ
അതിനായി ലക്ഷ്മൺ ജൂലയിലേക്ക് പോയി
ഋഷികേശിൽ പലതരത്തിലുള്ള ബൈക്കുകൾ നമുക്ക് വാടകയ്ക്ക് ലഭിക്കും
ഋഷികേശിൽ നിന്നും 25 കിലോമീറ്റർ ദൂരെ
ദേവപ്രയാഗ് ലേക്ക് പോകുന്ന വഴിയിലാണ് വസിഷ്ഠ ഗുഹ
ഋഷികേശിൽ നിന്ന് വശിഷ്ട ഗുഹയിലേക്ക് ഏതാണ്ട് 25 കിലോമീറ്റർ യാത്ര ചെയ്യേണ്ടത് ഉള്ളതിനാലും വഴി ഞങ്ങൾക്ക് പരിചിതമല്ലാത്തതിനാലും ഒരു ടാക്സി വിളിച്ചു പോകാൻ ഞങ്ങൾ തീരുമാനിച്ചു
കാരണം വൈകീട്ട് 4 മണിക്ക് സ്വാമിജിയോടൊത്തു
ഗംഗാസ്നാനത്തിന്
എത്തുക എന്നതാണ് ഏറ്റവും പ്രധാനം
അങ്ങനെ ഗംഗാനദിയുടെ ഓരത്തു കൂടെ ഗംഗയുടെ വിവിധഭാവങ്ങൾ ആസ്വദിച്ചുകൊണ്ട്
ഞങ്ങൾ വസിഷ്ഠ ഗുഹയിൽ എത്തി
ഹൈവേയിൽ നമുക്ക്
വസിഷ്ഠ ഗുഹയുടെ ബോഡ് കാണാം
അവിടെ നിന്നും
താഴേക്ക് പടികൾകെട്ടി
യ വഴിയിലൂടെ അര കിലോമീറ്ററോളം സഞ്ചരിച്ചാൽ വലിയ ഒരു മലയുടെ അടിയിൽ
നമുക്ക് വസിഷ്ഠ ഗുഹയിൽ എത്താം
വസിഷ്ഠ ഗുഹ
വളരെ പുരാതനമായ ഒരു ഗുഹയാണ് . ഇവിടെ വസിഷ്ഠനും ഭാര്യയും നൂറുകണക്കിനു വർഷങ്ങൾ ധ്യാനിച്ചിരുന്നു.
വസിഷ്ഠ മുനി ബ്രഹ്മാവിന്റെ മാനസ പുത്രനും സപ്തർഷികളിൽ പ്രധാനിയും ആയിരുന്നു.
വസിഷ്ഠഗുഹ നമുക്ക് ആഴത്തിലുള്ള മനസമാധാനവും നല്ല ആത്മീയ ഊർജ്ജവും പ്രധാനം ചെയ്യുന്നു.
വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്നും വന്ന സ്വാമി പുരുഷോത്തമാനന്ദ എന്ന മഹാത്മാവ് അവിടെ ഗുഹയോടു ചേർന്ന് ഒരു ആശ്രമം സ്ഥാപിച്ചിട്ടുണ്ട്
പുരുഷോത്തമാനന്ദ ആശ്രമം എന്നറിയപ്പെടുന്നു.
ഇപ്പോഴും മലയാളിയായ ഒരു സ്വാമി തന്നെയാണ് ആശ്രമത്തിന്റെ മഠാധിപതി അദ്ദേഹം തൻറെ 10 വയസ്സിൽ അവിടെ എത്തിയതാണ്
ഇപ്പോൾ 100 വയസ്സ് പ്രായം കഴിഞ്ഞു
ഗുഹയുടെ കവാടം കടന്ന് ഉള്ളിലേക്ക് പോയാൽ
ഒരു ദീർഘമേറിയ ഇടനാഴിയാണ്
പുറത്തുനിന്നും അകത്തേക്ക് കയറിയ ഉടനെ നമുക്ക് ശക്തമായ ഇരുട്ട് അനുഭവപെടുമെങ്കിലും
കുറച്ചുനേരം അവിടെ നിന്നാൽ മുന്നോട്ടുള്ള വഴി സാവധാനം തെളിഞ്ഞുവരും
ഗുഹയുടെ അറ്റത്ത് ഉള്ളിലായി ആയി ഒരു വിളക്കും ഒരു ശിവലിംഗവും കാണും
അത് ലക്ഷ്യമാക്കി മുന്നോട്ട് സാവധാനം നടക്കുക
ശ്രദ്ധിച്ച് നോക്കിയാൽ
വഴിയുടെ ഇരു ഭാഗങ്ങളിലും ഗുഹക്കകത്തുള്ള വിശാലമായ മുറിയിലും
സ്വദേശികളും വിദേശികളുമായ ആയ പലരും ധ്യാനിക്കുന്നത് കാണാം
തികച്ചും വേറെ ഒരു ലോകത്ത് എത്തിയതായാണ് നമുക്ക് അനുഭവപ്പെടുക
പരിപൂർണ്ണ നിശബ്ദതയിൽ
എണ്ണയുടെയും
കുന്തിരിക്കത്തിന്റെയും വാസനയിൽ അവിടെ
വെറുതെ ഇരുന്നാൽ തന്നെ ആഴത്തിലുള്ള ധ്യാനാവസ്ഥയിൽ ലേക്ക് നമ്മൾ മുഴുകും
അതിനകത്ത് ഇരിക്കുമ്പോൾ കാലദേശ ബോധങ്ങൾ നമ്മൾ മറക്കും
കുറേ സമയം ഞങ്ങൾ അതിനകത്ത് ഇരുന്ന് ധ്യാനിച്ചു
കുറച്ചുനേരം കണ്ണടച്ചിരുന്നു അതിനുശേഷം കണ്ണുതുറന്നപ്പോൾ അതിനകം വളരെ വ്യക്തമായി കാണാൻ സാധിച്ചു
വളരെ വിശാലമായ ഗുഹ അന്തർഭാഗത്ത്
നിശ്ചലമായി ധ്യാനം ചെയ്യുന്ന ധാരാളം വിദേശികളെയും സ്വദേശികളെയും കാണാൻ സാധിച്ചു
കണ്ണടച്ചിരുന്നാൽ കണ്ണ് തുറക്കാൻ കഴിയാത്ത അത്ര തരത്തിലുള്ള അവാച്യമായ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല
കുറേ സമയം അതിനകത്ത് ഇരുന്നതിനു ശേഷം
ഞങ്ങൾ പുറത്തിറങ്ങി
ഏതാണ്ട് അര കിലോമീറ്റർ ദൂരെയുള്ള അരുന്ധതി ഗുഹയിലേക്ക്
വസിഷ്ഠ ഗുഹയിൽ നിന്നും ഇറങ്ങി പുരുഷോത്തമാനന്ദ ആശ്രമത്തിന് അടുത്തു കൂടെ ഗംഗ നദീതീരത്തെ ഇറങ്ങി
ഏതാണ്ട് 300 മീറ്റർ വലതുഭാഗത്തേക്ക് നടന്നാൽ നമുക്ക് അരുന്ധതി ഗുഹയിൽ എത്താം കുറച്ച് സ്റ്റെപ്പുകൾ കയറി മുകളിലായാണ് അരുന്ധതി ഗുഹ
അരുന്ധതി ഗുഹയിലും ഇരുന്ന് കുറച്ചുനേരം ധ്യാനിച്ചതിനുശേഷം
ഞങ്ങൾ തിരിച്ച് ഹരിദ്വാറിലേക്ക് യാത്ര പുറപ്പെട്ടു
ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട, കണ്ടിരിക്കേണ്ടതാണ്
വസിഷ്ഠ ഗുഹ അവാച്യമായ ധ്യാന അനുഭൂതി നമുക്ക്
ഇവിടെ നിന്നും ലഭിക്കും
വളരെ മുമ്പ് സായിബാബയും
അതുപോലെ മറ്റു പല
ആദ്ധ്യാത്മിക ആചാര്യന്മാരും സിദ്ധ സന്യാസിമാരും വളരെ കാലം ഇവിടെ തപസുചെയ്തിരുന്നു അത്രേ ആദ്യകാലങ്ങളിൽ, സിനിമാനടൻ ആയ
രജനീകാന്തും പലപ്പോഴും ഇവിടെ വന്ന് താമസിച്ച് ധ്യാനിക്കാറുണ്ടായിരുന്നത്രെ
ഇടതൂർന്ന് വനത്തിനു നടുവിലൂടെ ഞങ്ങൾ ഹരിദ്വാറിലേക്ക്
വഴിക്കിരുവശവും വളരെ മനോഹരമായ കാഴ്ചകൾ നമുക്ക് ലഭിക്കും
ഗംഗ ക്കൊപ്പം തന്നെയാണ് നമ്മുടെ യാത്രയും
വഴിയിൽ വലിയ കഴുകന്മാർ താമസിക്കുന്ന സ്ഥലവും
വലിയ ചിറകുകൾ വിടർത്തി വട്ടമിട്ട് പറക്കുന്ന കഴുകൻ മാരെയും നമുക്ക് കാണാം
മൂന്നു മണിയോടുകൂടി ഞങ്ങൾ ഹരിദ്വാറിൽ
നിരഞ്ജനി അഖാഡയിൽ എത്തി
അപ്പോഴേക്കും സംഘത്തിലെ ബാക്കിയുള്ളവരും അവിടെ എത്തിയിരുന്നു.
നിരഞ്ജനി അഖാഢയുടെ മഹന്ത്
നാഗ സന്ന്യാസി ദിഗംബർ ബൽവീർ പുരി മഹാരാജ് കുറച്ച് നാഗ സന്ന്യാസിമാർക്കൊപ്പം
സ്നാനത്തിന് തയ്യാറായി ഞങ്ങൾ നേരത്തെ കണ്ടതിൽ നിന്നും വ്യത്യസ്തമായി സ്വാമിജി വളരെ ഗൗരവത്തിലാണ് ,
താണ്ഡവത്തിന് തയ്യാറെടുക്കുന്ന
ശിവന്റെ മുഖഭാവം
കൂട്ടത്തിൽ ആരോ എന്തോ ചോദിച്ചപ്പോൾ
സംസാരം സ്നാനത്തിന് ശേഷം എന്ന് പതുക്കെ പറഞ്ഞ് അദ്ദേഹം സ്നാനത്തിന് പുറപ്പെട്ടു ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ പിന്തുടർന്നു
വലതു കയ്യിൽ പിച്ചളയുടെ ശൂലവും ശൂലത്തിന് മുകളിൽ
സ്ഥാപിച്ച ഡമരുവും
ഇടതു കയ്യിൽ കമണ്ഡലവും
കഴുത്തിൽ നിറയെ രുദ്രാക്ഷവും
പുലിത്തോൽ ആണെന്ന് തോന്നിപ്പിക്കുന്ന
വസ്ത്രവും ധരിച്ച്
വളരെ വേഗത്തിലാണ് അദ്ദേഹത്തിൻറെ നടത്തം ഞങ്ങളെല്ലാവരും അദ്ദേഹത്തിനൊപ്പം എത്താൻ ഓടുകയായിരുന്നു
ദിഗംബരൻമാരായ നാഗ സന്ന്യാസികൾക്കൊപ്പം
സഞ്ചരിക്കുന്ന അദ്ദേഹത്തെ കണ്ടാൽ
ഭൂതഗണങ്ങളുമായി ശിവൻ ഗംഗയിലേക്ക് പോകുകയാണെന്ന് തോന്നും
തുടരും ..........
വസിഷ്ഠ ഗുഹ
https://youtu.be/SI08AM2NGNI
അരുന്ധതി ഗുഹ
https://youtu.be/FLpeT1MyY_4
ഭാഗം 9 -ൽ
ഗംഗാ സ്നാനം
കുംഭ മേള
ബൽ വീർ പുരി മഹാരാജ് നാപ്പമുള്ള
രണ്ടാമത്തെ കൂടികാഴ്ച
Comments
Post a Comment