ഹരിദ്വാർ യാത്ര ഭാഗം-6
ഹരിദ്വാർ യാത്ര ഭാഗം-6
ശ്രീനാഥ് കാരയാട്ട്
അങ്ങനെ ഹരിദ്വാർ യാത്ര (കുംഭമേള ) ആറാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്
കഴിഞ്ഞ ഭാഗങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും അനുമോദനങ്ങൾക്കും
ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കട്ടെ
കഴിഞ്ഞ ഭാഗങ്ങൾ ബ്ലോഗിൽ വായിക്കുക
http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_12.html
ഹരിദ്വാർ യാത്ര ആറാം ഭാഗം
ശ്രീനാഥ് കാരയാട്ട്
ഹരിദ്വാറിലെ എല്ലാ സ്ഥലങ്ങളും 3 ദിവസം കൊണ്ട് പൂർത്തിയാക്കി ഞങ്ങൾ ഋഷികേശിലേക്ക് പുറപ്പെട്ടു.
ഋഷികേശ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു പുണ്യനഗരമാണ് ഋഷികേശ്.
ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്നു.
ഹിമാലയ താഴ്‌വരയിൽ ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്.
ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള യാത്ര ആരംഭിക്കുന്ന സ്ഥാനമാണ് ഋഷികേശ്.
പുണ്യനദിയായ ഗംഗ, അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഋഷികേശിൽ വെച്ചാണ്.
ഹ്രിഷീകം, ഈശഃ എന്നീ പദങ്ങൾ കൂടിച്ചേർന്നാണ് ഈ നഗരത്തിന് ഋഷികേശ് എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. ഹൃഷീകം (ഹൃഷ്യതനേനേതി) എന്നാൽ ഇന്ദ്രിയം എന്നും ഈശഃ എന്നാൽ ഈശ്വരൻ എന്നുമാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയബോധങ്ങളുടെ ദേവനായ മഹാവിഷ്ണു എന്നാണ് ഹൃഷീകേശഃ എന്ന പദത്തിന്റെ വാച്യാർത്ഥം. ഹിന്ദിയിൽ ഇത് ഹൃഷീകേശ് എന്നും പിന്നീട് ലോപിച്ച് ഋഷികേശ് എന്നും ആയിത്തീർന്നു എന്നു കരുതപ്പെടുന്നു.
യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച് അറിയാനുമൊക്കെ ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്.
ഹരിദ്വാറില്‍ നിന്ന് അധികം അകലെയല്ലാതെ മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട് ഗംഗാ നദിയുടെ കരയിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്.
ഋഷികേശ് എന്ന നഗര ത്തിന്റെ ഓരോ മുക്കും മൂലയും പരിപാവനമാണെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇവിടെയിരുന്ന് ധ്യാനം ചെയ്താല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.
ഏതു പാപവും കഴുകിക്കളയാന്‍ പ്രാപ്തയെന്ന് വിശ്വസിക്കുന്ന പുണ്യനദി ഗംഗയുടെ സാനിധ്യത്താല്‍ അനുഗ്രഹീതമാണ് ഋഷികേശ്.
ഇന്ത്യയിലെ തന്നെ ഏറ്റവും പരമോന്നത്ത തീര്‍ത്ഥാടന കേന്ദ്രമായാണ് ഋഷികേശിനെയും ഹരിദ്വാരിനെയും കണക്കാക്കുന്നത്.
ഛാര്‍ദാം, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയ തീര്‍ഥാടനങ്ങള്‍ ആരംഭിക്കുന്നതും ഋഷികേശില്‍ നിന്നാണ്.
നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും നിറഞ്ഞതാണ് ഋഷികേശ്. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസേന വന്നുപോയിക്കൊണ്ടിരിക്കുന്ന സ്ഥലമാണെങ്കിലും ഋഷികേശിന് അതിന്റെ പഴയ പ്രസരിപ്പും പ്രൗഢിയും ഇനിയു നഷ്ടമായിട്ടില്ല.
ശാന്തിയും സമാധാനവും തേടിയെത്തുന്ന സഞ്ചാരികള്‍ക്കുള്ള അഭയകേന്ദ്രമാണ് ഋഷികേശ്.
എത്തിച്ചേരാന്‍ : 35 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണ്‍ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഹരിദ്വാറില്‍ നിന്ന് റോഡ് മാര്‍ഗം ഋഷികേശില്‍ എത്തുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര.
യാത്ര പോകാന്‍ പറ്റിയസമയം :
മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലുമാണ് ഋഷികേശ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
മെയ്, ജൂണ്‍ മാസങ്ങളില്‍ ചൂട് അനുഭവപ്പെടാറുള്ള ഋഷികേശില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മഴക്കാലം. മഴക്കാലത്ത് ഋഷികേശിലേക്ക് യാത്രപോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ കമ്പിളി വസ്ത്രങ്ങള്‍ കയ്യില്‍ കരുതിയിരിക്കണം. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.
ഋഷികേശില്‍ എത്തിയാല്‍ :
ഋഷികേശ് എന്ന പുണ്യസ്ഥലത്തൂടെ ഒന്ന് നടക്കാം. ഋഷികേശിലെ ലക്ഷ്മണ്‍ ജൂള്‍, രാം ജൂണ്‍ എന്നീ തൂക്കുപാലങ്ങളില്‍ കയറി ഗംഗയ്ക്ക് കുറുകെ നടക്കാം. പാലത്തില്‍ നിന്ന് കാണാവുന്ന ഋഷികേശ് ടൗണിന്റെ കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. രാംജൂലയ്ക്ക് സമീപത്ത് നിന്ന് ഗംഗാ നദിയിലൂടെ ബോട്ട് സവാരി നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്.
എല്ലാ ദിവസവും വൈകുന്നേരം പരമാര്‍ത്ഥ് ആശ്രമത്തിന്റെ മുന്നില്‍ ഗംഗാ നദിയുടെ തീരത്ത് ഗംഗാ ആരതി നടക്കപ്പെടാറുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ആണ് ഈ സമയം ഇവിടെ തടിച്ചുകൂടാറുള്ളത്.
ട്രെക്കിംഗിലും റാഫ്റ്റിംഗിലും താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും ഇവിടെ ലഭ്യമാണ്. ഗംഗാ നദിക്കരയില്‍ കൂടാരം കെട്ടി രാത്രി ചിലവഴിക്കാനുള്ള സംവിധാനവും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒരുക്കിയിട്ടുണ്ട്.
തീര്‍ഥയാത്രയ്ക്ക് പുറമ്മേ വനജീവി സങ്കേതങ്ങള്‍ക്കും ഈ പ്രദേശം പ്രശ്സ്തമാണ്. ഋഷികേശില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ചിലയിലാണ് രാജാജീ ദേശിയോദ്യാനം. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത് ഹിമാലയപാദങ്ങള്‍ സമതലവുമായി ചേരുന്ന പ്രദേശം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആന, പുലി തുടങ്ങിയവയുടെ സംരക്ഷണ കേന്ദ്രമായ ഇവിടെ പല ഇനങ്ങളിലുള്ള ദേശാടനപക്ഷികളും എത്താറുണ്ട്.
എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഈ പാര്‍ക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളത്.
ബംഗീ ജംപിംഗും റിവര്‍ ക്ലിഫ് ജംപിംഗും : ബംഗീ ജംപിംഗ് ബേസിന്റെ ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന സ്ഥിര വേദിയാണ് ഋഷികേശ്. മോഹന്‍ ഛട്ടിയിലാണ് ഈ വിസമയം നിങ്ങള്‍ക്ക് അനുഭവിക്കാനാകുക.
ലോകത്തില്‍ തന്നെ യോഗയ്ക്ക് പേരുകേട്ട സ്ഥലമാണ് ഋഷികേശ്. വിവിധ തരത്തിലുള്ള യോഗ പരിശീലിപ്പിക്കുന്ന നിരവധി ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും ഇവിടെ കാണാം. അന്തര്‍ദേശീയ യോഗ ഫെസ്റ്റിവല്‍ ആണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്ന്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ഇവിടെ യോഗ ആഘോഷം നടത്തപ്പെടുന്നത്.
മുമ്പ് ഞാൻ ഋഷികേശ് സന്ദർശിച്ചപ്പോൾ ഒക്കെ തന്നെ താമസിച്ചത് കൈലാസ ആശ്രമത്തിലായിരുന്നു
കാശികാനന്ദഗിരി മഹാരാജ് ആയിരുന്നു നേരത്തെ ആശ്രമത്തിന്റെ മഠാധിപതി പലപ്രാവശ്യവും അദ്ദേഹം കുംഭമേളയുടെ യുടെ മഹാമണ്ഡലേശ്വർ ആയിരുന്നിട്ടുണ്ട്
അദ്ദേഹത്തിൻറെ പൂർവാശ്രമം കേരളത്തിലായിരുന്നു
ഏതാനും വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം സമാധിയായത്
കൈലാസാശ്രമത്തിനടുത്ത് ശിവാനന്ദാശ്രമവും ഉണ്ട് യോഗ ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിൽ വളരെയധികം
പങ്കുവെച്ച മഹാത്മാവാണ് സ്വാമി ശിവാനന്ദജി
എന്നാൽ ഈ പ്രാവശ്യം കോവിഡ ആയതിനാൽ ഈ ആശ്രമങ്ങളിൽ ഒന്നുംതന്നെ തീർത്ഥാടകർക്ക് പ്രവേശനമില്ല എന്ന വിവരമാണ് അറിയാൻ സാധിച്ചത്
ഋഷികേശിൽ ധാരാളം ആശ്രമങ്ങൾ ഉണ്ടെങ്കിലും
ആ സമയത്ത് എല്ലാ
ആശ്രമങ്ങളിലുംകൊവിഡ് കാരണം പ്രവേശനം വിലക്കിയിരുന്നു.
ആ സമയത്താണ് കോഴിക്കോടുള്ള എൻറെ അടുത്ത സുഹൃത്ത് ,ഋഷികേശിൽ യോഗയും തെറാപ്പിയും നടത്തുന്ന
പ്രകാശ് ജി വിളിക്കുന്നത്
ഞാൻ ഹരിദ്വാറിൽ ഉണ്ട് എന്ന് ഫേസ്ബുക്ക് വഴി അറിഞ്ഞ അദ്ദേഹം ഋഷികേശിലെ സൗകര്യങ്ങൾ ചെയ്തു തരാൻ ആണ് എന്നെ വിളിച്ചത്
ഈ ഒരു പ്രത്യേകത ജീവിതത്തിലുടനീളം അനുഭവിച്ചിട്ടുണ്ട്
ഏതെങ്കിലും ഒരു പ്രതിസന്ധിഘട്ടങ്ങളിൽ എത്തുമ്പോൾ ഒരുപാട് പേർ കൃത്യമായി സഹായിക്കാൻ എത്താറുണ്ട്
ഹരിദ്വാറിൽ നിന്നും ഓട്ടോറിക്ഷയിൽ ഞങ്ങൾ രാം ജൂലൈയിൽ വന്നിറങ്ങി
ഗംഗക്ക് കുറുകെ നിർമ്മിച്ച മനോഹരമായ തൂക്കുപാലങ്ങൾ ആണ് രാം ജൂലയും ലക്ഷ്മൺ ജൂലയും
അപ്പോഴേക്കും പ്രകാശ് ജി അദ്ദേഹത്തിൻറെ
ഒരു സ്റ്റാഫിനെയും കൂടി ഞങ്ങളുടെ അടുത്തെത്തി
നേരെ താമസസ്ഥലമായ
ഭഗീരതി ആശ്രമത്തിലേക്ക് പോയി
സ്വർഗ്ഗ ആശ്രമം ട്രസ്റ്റ് നടുത്ത് ഗംഗയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഋഷികേശിലെ വളരെ പ്രശസ്തമായ ഒരു ആശ്രമം ആണ് ഭഗീരതി ആശ്രമം
നേരത്തെ എംഎൽഎയും എംപിയും ഒക്കെ ആയിരുന്ന സ്വാമി ജ്ഞാനാനന്ദജി യാണ് ഇപ്പോൾ ആശ്രമത്തിലെ മഠാധിപതി
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ പ്രവർത്തനങ്ങളെക്കുറിച്ചും നമ്മുടെ ആശയങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ മതിപ്പ് ഉണ്ടാവുകയും എല്ലാ തരത്തിലുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു
11 മണി ആവുമ്പോഴേക്കും ഋഷികേശിലെ സന്യാസികൾ അവിടെ എത്തിച്ചേരും അവർക്ക് എല്ലാവർക്കും ഭക്ഷണം തയ്യാറാക്കി നൽകുന്നത് ഈ ആശ്രമത്തിൽവച്ചാണ്
13 ആയിരത്തിലേറെ പശുക്കളുള്ള വലിയ ഒരു ഗോശാല ആശ്രമത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്
ആശ്രമത്തിന്റെ വരാന്തയിൽ ഇരുന്നാൽ ഗംഗയുടെ സൗന്ദര്യം നമുക്ക് ആസ്വദിക്കാം
ഋഷികേശിൽ ഗംഗയിൽ കൂടെയുള്ള റിവർ റാഫ്റ്റിങ് നമുക്ക് കാണാം ഏതാണ്ട് 14 കിലോമീറ്ററുകളോളം ഗംഗ യിലൂടെ ഉള്ള ബോട്ട് സവാരിയാണ്
ഗംഗാ റിവർ റാഫ്റ്റിംഗ്
ബോട്ട് സവാരി കണ്ട ഞങ്ങളിൽ പലർക്കും ഗംഗയിലൂടെ ഇങ്ങനെ യാത്ര ചെയ്യാൻ സാധിക്കുമെങ്കിൽ അത് വലിയൊരു ഭാഗ്യം ആയിരിക്കുമെന്ന് താല്പര്യം ഉണ്ടായി
ഞങ്ങൾ എല്ലാവരും തന്നെ ആശ്രമത്തിൽനിന്നും ഭക്ഷണം കഴിഞ്ഞ് റിവർ റാഫ്റ്റിങ്ങിന് തയ്യാറായി
എപ്പോഴെങ്കിലും നിങ്ങൾ ഋഷികേശിൽ പോകുന്നുണ്ടെങ്കിൽ തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമാണ് ഗംഗാനദിയിൽ കൂടെയുള്ള റിവർ റാഫ്റ്റിംഗ് .
വലുതും ചെറുതുമായ ഒരുപാട് യാത്രകൾ ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് അവിടെയുണ്ട്
ഒരാൾക്ക് 800 രൂപ എന്ന നിരക്കിലാണ് അവിടെ ഈടാക്കുന്നത്
ഞങ്ങളെല്ലാം എല്ലാ ടെസ്റ്റുകളും കഴിഞ്ഞു കുഞ്ഞു 14 കിലോമീറ്റർ ദൂരെയുള്ള ഉള്ള സ്റ്റാർട്ടിങ് പോയിൻറ് ലേക്ക് എത്തി സുരക്ഷാ ജാക്കറ്റുകൾ ധരിച്ച്
ബോട്ട് തുഴയേണ്ട വിധം പഠിച്ച് ഡ്രാഫ്റ്റിംഗ് ആരംഭിച്ചു
വളരെ നല്ല അനുഭവമായിരുന്നു എല്ലാവർക്കും ഈ യാത്ര
ഗംഗയുടെ ഇരുഭാഗവും വനങ്ങളും വലിയമല കളുമാണ്
വലിയ മലനിരകൾക്കിടയിലൂടെയുള്ള ഗംഗയുടെ താളത്തിനൊപ്പം ഉള്ള യാത്ര ഒരു സംഗീതം പോലെ വളരെ മനോഹരമാണ്
ഇടയിൽ ഗംഗയുടെ ശാന്തമായ സ്ഥലങ്ങളിൽ ഇറങ്ങാനും ഗംഗാനദി യിൽ ഒഴുകി നടക്കാനും
നമുക്ക് സാധിക്കും അത് അനിർവചനീയമായ ഒരു അനുഭൂതി തന്നെയാണ്
വൈകുന്നേരം ആറു മണിയോടുകൂടി ഞങ്ങൾ തിരിച്ചു ഋഷികേശിൽ എത്തി
എല്ലാവരും തന്നെ പരമാർത്ഥ ഘട്ടിലുള്ള ഗംഗാ ആരതി കാണുവാനായി പോയി
വളരെ മനോഹരമാണ് ഋഷികേശിലെ ഗംഗാആരതി
ഗംഗയുടെ ഇരുവശത്തും ഓരോ ആ ശ്രമങ്ങളുടെയും ആരതി ഉണ്ടെങ്കിലും
പരമാർത്ഥ ഘട്ടിലെ ആരതിയാണ് ഏറ്റവും വിശേഷമായതും കൂടുതൽ ആളുകൾ പങ്കെടുക്കുന്നതുമായ ആരതി ശേഷം എല്ലാവരും ആശ്രമത്തിലെത്തി ഭക്ഷണം കഴിച്ച്
ആ ദിവസം നമ്മൾക്ക് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരോടും മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട്
ഗംഗയുടെ തീരത്ത്
ഹിമവാന്റെ മടിത്തട്ടിൽ
ഗാഢനിദ്രയിലേക്ക്
നീലകണ്ഡ്
പാർവതീ മന്ദിർ
സ്വർഗ്ഗാ ശ്രമം ട്രസ്റ്റ്
ഖാലി കമലി വാല
(ആത്മപ്രകാശ്ജി
മഹാരാജ് സമാധി )
തൃവേണി ഘട്ട് എന്നിവ
അടുത്ത ഭാഗത്തിൽ
തുടരും ..................
പരമാർത്ഥ ഘട്ടിലെ
ഗംഗാ ആരതി
https://youtu.be/WJxw5ae1-WQ
ഗംഗയിലെ
റിവർ റാഫ്റ്റിംഗ്
https://youtu.be/8KYAGUEHpaQ
Comments
Post a Comment