മനു സ്മൃതിയും ഗോ മാംസവും
ഗോമാംസ നിരോധനവുമായി ബന്ധപ്പെട്ട് ചിലർ മനുസ്മൃതിയിലെയും മറ്റും ശ്ലോകങ്ങളെ വളച്ചൊടിച്ചും ഗോമാസം ഹിന്ദുമതം പ്രോത്സാഹിപ്പിക്കുന്നതായി തെറ്റായി വരുത്തി തീർക്കാൻ ശ്രമിക്കുന്നു..ഏതാണ് ആ ശ്ലോകം ?? മനുസ്മൃതി അദ്ധ്യായം 5 ശ്ലോകം 30 പറയുന്നത് ഇപ്രകാരമാണ്.. ''ന അത്താ ദുഷ്യതതന്ന് ആദ്യാന് പ്രാണിനോ ഹന്യ അഹന്യ അപി ധാത്രാ ഏവ സൃഷ്ടാ ഹ്യാധ്യാശ്ച പ്രാണിനോ അത്താര് ഏവച'' വേട്ടക്കാരൻ അവൻെറ ഇരയെ വേട്ടയാടി ഭുജിക്കുന്നതിൽ പാപം ഇല്ല.. ഇവിടെ വേട്ടക്കാരനെയും ഇരയെയും സൃഷ്ടിച്ചത് സ്രഷ്ടാവായ ഈശ്വരനാണ്..ഇതാണ് അതിൻെറ അർഥം ഓരോ ജന്തുവിനും ഓരോരോ ഇരയെ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്.. ജീവശാസ്ത്രത്തിൽ കുട്ടിക്കാലത്ത് കുട്ടികൾ പഠിച്ചിട്ടുള്ള ജൈവ ചക്രമാണ് ഇവിടെ വ്യംഗ്യമായി പരാമർശിച്ചിരിക്കുന്നത്.. പുല്ല് പുൽച്ചാടി തിന്നുന്നു പുൽച്ചാടിയെ തവള തിന്നുന്നു തവളയെ പാമ്പ് വിഴുങ്ങുന്നു പാമ്പിനെ ഗരുഢൻ ഭുജിക്കുന്നു..ഗരൂഢനെ വീണ്ടും മണ്ണ് എടുക്കുന്നു പുല്ലിനത് വളമായി തീരുന്നു..ഇതാണ് ജൈവ ചക്രം.. ഇവിടെ ഇരയോ വേട്ടക്കാരനോ പാപം ചെയ്യുന്നില്ല..കാരണം ഇത് പ്രകൃതി തന്നെയുണ്ടാക്കിയ നിയമമാണ്..മനുഷ്യനും ഇതുപോലെ ജൈവ ചക്രത്തിൽ വരുന്ന ജന്തുവാ...