മൃതദേഹ സംസ്ക്കരണം
"ജാതസൃഹി ധ്രുവോർ മൃത്യു
ധ്രുവം ജന്മ മൃത സ്യ ച...
ജനിച്ചു കഴിഞ്ഞാൽ മരണം ഉറപ്പാണ്. നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നാളെ ആ ഒരു സത്യത്തെ നേരിടുക തന്നെ വേണം. മൃത്യുവിനെ കുറിച്ച് അറിയാതെ ഇരിക്കുമ്പോൾ മരണത്തെ ഭയക്കുന്നു. എന്നാൽ മരണത്തെ പരിചയപ്പെടുമ്പോൾ , അടുത്തറിയുമ്പോൾ അത് നമ്മുടെ സുഹൃത്ത് ആയി മാറുന്നു. ബോധപൂർവം മരണത്തെ പുൽകാൻ , സ്വീകരിക്കാൻ കഴിയും അതിലൂടെ മരണത്തിനപ്പുറം കടക്കാൻ സാധിക്കുന്നു.
മൃത്യോർമാ അമൃതം ഗമയ
മരണ ലക്ഷണങ്ങൾ
നമ്മുടെ ജീവിതം പല തരത്തിൽ കാണുന്ന പോലെ മരണം പലതരത്തിൽ കാണാവുന്നതാണ്. ചിലർ സ്വച്ഛന്ദ മൃത്യു വരിക്കുമ്പോൾ ചിലർക്ക് ക്ലേശമൃതിയും മോഹ മൃതിയും സംഭവിക്കുന്നു. കൂടാതെ ബാലമൃതി രോഗ മൃതി അപകട മൃതി ഇങ്ങനെ പല തരത്തിൽ മരണം സംഭവിക്കുന്നു.
ക്ഷുദ്രകൻ, ഛിന്നൻ, തമകൻ, മഹാൻ, ഊർദ്ധ്വൻ എന്നീ അഞ്ച് ശ്വാസങ്ങളുടെ ഗതിവിഗതികൾ ശ്രദ്ധിച്ചാൽ നമ്മുടെ തന്നെയോ മറ്റൊരാളുടെ യോ മരണസമയം നേരത്തെ അറിയാൻ കഴിയും. നമ്മുടെ പൂർവികർ മരണത്തെ നേരത്തെ പ്രവചിച്ചത് ശ്രദ്ധിക്കുമല്ലോ
1. മരണാസന്ന കാല പരിചരണം
മരണകാലത്ത് , മരിക്കുന്ന ആളിന് തൻ്റെ കർത്തവ്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധ്യം ഉണ്ടായിരിക്കുകയില്ല അതിനാൾ നമ്മൾ അത് വേണ്ടപോലെ കൈകാര്യം ചെയ്യണം , നിലവിളിച്ച് അർത്ഥമോ ഫലമോ ഇല്ലാതെ പ്രക്ഷുബ്ധമായ വൈകാരിക രംഗങ്ങൾ സൃഷ്ടിച്ച് മരിക്കാൻ കിടക്കുന്ന ആൾക്ക് ശാന്തിയും സ്വസ്ഥതയും ജീവന്റെ സദ്ഗതിയും തടസ്സപ്പെടുത്തരുത്.
വളരെ അടുത്ത ബന്ധുക്കളുടെയും , മിത്രങ്ങളുടെയും സാന്നിധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ് . എല്ലാവരും ചേർന്ന് വളരെ സന്തോഷത്തോടെ നാരായണ നാമം ജപിച്ച് അദ്ദേഹത്തെ യാത്രഅയക്കണം . അവസാന നിമിഷത്തിൽ ശക്തമായി നില നിൽക്കുന്ന ചിന്തയാണ് അടുത്ത ജന്മത്തെ നിർണ്ണയിക്കുന്നത് .
ഉയർന്ന ശബ്ദത്തിൽ വിഷ്ണുസഹസ്രനാമം , രാമായണം തുടങ്ങിയവ ജപിച്ച് വളരെ അർത്ഥവത്തായ രീതിയിൽ എല്ലാ വരും നാമം ജപിച്ച് പുണ്യതീർത്ഥങ്ങൾ കൊടുക്കണം .
2 .ചെവിയിലോത്ത്
മരണം സംഭവിക്കുന്നതിന് മുമ്പ് നടത്താൻ പറ്റിയിട്ടില്ലെങ്കിൽ നിർബന്ധമായും 2 നാഴിക കഴിയുന്നതിന് മുമ്പെങ്കിലും ഇത് ചെയ്യണം . നമ്മാടുകൂടെ പ്രവർത്തിച്ച എല്ലാ അംഗ ങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും നന്ദി ചൊല്ലുന്നതാണ് ഈ മന്ത്ര ത്തിന്റെ സാരം . എല്ലാവരെയും ശാന്തമാക്കി അവരെ സന്തോഷത്തോടെ പറഞ്ഞയക്കണം , മൂത്തമകൻ അല്ലെങ്കിൽ ശേഷക്രിയ ചെയ്യുന്നവർ ദർഭപുല്ലുകൊണ്ട് ആദ്യം വലതു ചെവിയും പിന്നീട് ഇടതുചെവിയിലും തൊട്ട് ഇത് ഉറക്കെച്ചൊല്ലണം .
“ ആയുഷ: പ്രാണം സന്തനു സന്തനു
പ്രാണദപാനം സന്തനു സന്തനു
അപാനാദ് വ്യാനം സന്തനു സന്തനു
വ്യാനാചക്ഷു: സന്തനു സന്തനു
ചക്ഷുഷ: ശ്രോത്രം സന്തനു സന്തനു
ശ്രോത്രാന്മന: സന്തനു സന്തനു
മനസോവാചാം സന്തനു സന്തനു
വാച ആത്മാനം സന്തനു സന്തനു
ആത്മന: പൃഥിവിം സന്തനു സന്തനു
പൃഥിവ്യാ അന്തരീക്ഷം സന്തനു സന്തനു
അന്തരിക്ഷാദ് ദിവം സന്തനു സന്തനു
ദിവ: സുവ സന്തനു സന്തനു "
( തൈത്തിരീയ സംഹിത അഷ്ടകം 1 അനുവാകം7 )
3. മൃത ദേഹപരിചരണം
1. എല്ലാ വിസർജ്ജന അവയവങ്ങളും വൃത്തിയാക്കി നല്ല വസ്ത്രം ധരിപ്പിച്ച് തെക്ക് തലവരുംവിധം നിലത്ത് മണലും ദർഭയും (പായ, മുണ്ട് ഏതെങ്കിലും ഉപയോഗിക്കാം ) വിരിച്ച് അതിൽ കിടത്തുക .
2. ഒരാളെങ്കിലും ദർഭപുല്ലുകൊണ്ട് മൃതശരീരം തൊട്ട് നാമം ജപിച്ച് ഇരിക്കണം
3.ദേഹം മരവിക്കുന്നതിനു മുൻപുതന്നെ വായും കൈകാലുകളും നേരെയാക്കി വെയ്ക്കണം , ഒറ്റ വസ്ത്രംകൊണ്ട് മുഖമൊഴികെ എല്ലാ അവയവങ്ങളും മറയ്ക്കണം ,
4.ശവത്തിനു ചുറ്റിലും അക്ഷതം
(നെല്ലും ഉണക്കല്ലരിയും) വിതറണം .
( ഉറുമ്പരിക്കാതിരിക്കാൻ )
5. തലക്കൽ ഒരു നിലവിളക്ക് കൊളുത്തി വെയ്ക്കണം , കാൽക്കലും തലക്കലും നാളികേരമുടച്ച് മുറിയിൽ നെയ്യൊഴിച്ച് അതിൽ തിരി ഇട്ട് കത്തിച്ച് വെയ്ക്കണം .
( ശരീരം തണുക്കുമ്പോൾ രോഗാണുക്കൾ മറ്റുള്ളവരുടെ ശരീരത്തിൽ പ്രവേശിക്കാതെ അന്തരീക്ഷത്തെ ശുദ്ധമാ ക്കാനാണ് ഇത് ചെയ്യുന്നത് ) .
6. ഒരാൾ എപ്പോഴും നാരായണ മന്ത്രമോ രാമായണ പാരായണമോ ചെയ്ത് ശവം ദർഭ പുല്ല് കൊണ്ട് തൊട്ടിരിക്കണം
7. നവദ്വാരങ്ങളിൽ സ്വർണം / തുളസി / നെയ്യ വെക്കണം.
4. കുളിപ്പിക്കുക
മരിച്ച് 6 മണിക്കൂറിനകം ശവം ദഹിപ്പിക്കണം എന്നതിനാൽ 4 മണിക്കുർ ദർശനത്തിന് വെച്ചശേഷം മ്യതദേഹം ആവാഹിത ജലത്തിൽ കുളിപ്പിക്കണം
“പൃഥിവ്യാംയാനിതീർത്ഥാനി ചത്വാരിസാഗരസ്തഥാ
പ്രേതസ്യാസ്യ വിശുദ്ധാർത്ഥ്യം
അസ്മിൻതോയേ വിശന്തുവൈ ”
മൃതദേഹത്തെ ഒരു തൂശൻ വാഴ ഇലയിൽ കിടത്തി നന്നായി കുളിപ്പിച്ച ശേഷം കൗപീനവും വസ്ത്രവും ഭസ്മവും ധരിപ്പിച്ച് സിന്ദുരവും ചന്ദനവും തൊടുവിച്ച് ഘൃത ലേപനം നടത്തി പുഷ്പം തുളസിമാലകൾ ചാർത്തി അലങ്കരിക്കുക . ശേഷം അത്തികോണി ( മുളകൊണ്ടുണ്ടാക്കി യാലും മതി ) യിൽ മൃതദേഹം വെച്ച് ദർഭ , വഴുക കൊണ്ട് . നന്നായി വരിഞ്ഞുകെട്ടി ഒരു കോടികൊണ്ട് മുഖമൊഴികെ . നന്നായി പൊതിഞ്ഞ് വേണമെങ്കിൽ കുറച്ചു സമയം മുറ്റത്ത് കിടത്തി എല്ലാവരും പ്രദക്ഷിണം വെച്ച് നമസ്കരിച്ച് അന്തി മോപചാരം അർപ്പിച്ച് കഴിഞ്ഞാൽ ചിതയിലേക്കെടുക്കാം , മൂത്തമകൻ മുമ്പിലായി തലമുമ്പിലായി നാമജപങ്ങളോടെ എല്ലാവർക്കും വാഹനത്തിലോ നടന്നോ ചിതയിലേക്ക് പോവാം ചിതയിലേയ്ക്കുള്ള സാധനങ്ങൾ മുമ്പിൽ കൊണ്ടു പോവണം .
5. ചിതാഹുതി സംസ്കാരം
നമ്മൾ ഒരു കാരണവശാലും മൃതദേഹം ഭൂമിയിൽ അടക്കം ചെയ്യരുത് . ദഹിപ്പിക്കാൻ മാത്രമേ പാടുള്ളൂ . സനാ തനധർമ്മമനുസരിച്ച് നമ്മൾക്ക് ശ്മശാനം ഇല്ല . കൃഷിഭൂമി മാത്രമേയുള്ളൂ . അതിനാൽ ഭൂമിദേവിയോട് കുറച്ചു ഭൂമി സംസ്കരണത്തിന് അനുവാദം വാങ്ങിക്കുക .
“ അപസർപ്പന്തുതേ പ്രേതാ
യേകേചിത് ഇഹ പൂർവ്വജാ
6. ശവമെടുക്കൽ
പ്രസ്തുത ശരീരം ഒരു വെളുത്ത തുണികൊണ്ട് മൂടിക്കെട്ടി ചിതയിലേക്ക് എടുക്കണം . ശരീരം മൂന്ന് പ്രാവശ്യം ചിതയ്ക് അപ്രതിക്ഷണ/പ്രതക്ഷിണ മായിചുറ്റി ചിത ശുദ്ധിയാക്കി ചിതയിൽ വെയ്ക്കുക .
ചിത തയ്യാറായാൽ നമ്മൾ ചിതകൂട്ടി എന്ന് സങ്കൽപിച്ച് കുറച്ച് തുളസി ചന്ദനം , ദേവതാരു , ആൽ , മാവ് തുടങ്ങിയ ഏതെങ്കിലും കുറച്ച് കഷണങ്ങൾ ചിതയിൽ വെക്കുക , തെക്കോട്ടോ വടക്കോട്ടോ തലവെച്ച് ദഹനക്രിയ നടത്താം ദേശാചാരം പോലെ ചെയ്യുക .
7. അന്ത്യഇഷ്ടി
ഇഷ്ടി എന്നാൽ യജ്ഞം എന്നാണർത്ഥം , ഇവിടെ ഹോമാദികൾ ചെയ്ത് ആ അഗ്നിയിൽ മൃതദേഹം ദഹിപ്പി ക്കുന്നത് ഉത്തമമാണ് . ഗണപതിഹവനമോ അഗ്നിഹോത്രേ മോ ചെയ്യുക .
അലങ്കാര വസ്ത്രങ്ങൾ കത്തിക്കാതെ ശ്മശാനാധികാരികൾക്ക് കൊടുക്കാം , എന്നാൽ ശവത്തെ പൊതിഞ്ഞ തുണി ഒരിക്കലും അഴിക്കരുത് ചിതയിൽ വെക്കുമ്പോൾ കോണിയും കയറും ഒഴിവാക്കണം .
ശേഷം അഗ്നി എടുത്ത് ഈ മന്ത്രം ചൊല്ലി 3 പ്രി ശേഷം ചെയ്ത് ഓരോ ഭാഗത്ത് വന്ന് ഹൃദയത്തിൽ ഇടുക.
ശേഷം വിറകും അടുക്കി അഗ്നി ജ്വലിപ്പിക്കുക.
8 ജലകുടം ഉടക്കൽ
ശേഷം മൂത്തപുത്രൻ ഒരു മൺകുടത്തിൽ ജല്ലം എടുത്ത് ഇടതു / വലത്‌തോളിൽ വെച്ച് 3 പ്രാവശ്യം പ്രദക്ഷിണം / അപ്രദക്ഷിണം ചെയ്യണം . ഓരോ പ്രദക്ഷിണം പൂർത്തിയാവുമ്പോഴും പാത്രത്തിന് പിന്നിൽ ഓരോ ദ്വാരം ഇടണം വെള്ളം ചിതയിൽ വീഴണം .
9. ശവദാഹം
പ്രാർത്ഥനാമന്ത്രം
“ കൃത്വാ തു ദുഷ്കൃതം കർമ്മ
ജാനതാ വാപി അജാനത
മൃത്യുകാലവശം പ്രാപ്തം
നരം പഞ്ചത്വമാഗതം
ധർമ്മാധർമ്മ സമായുക്തം
ലോഭമോഹ സമാവൃതം
ദഹേയം സർവ്വഗാതാനി
ദിവ്യാൻ ലോകാൻ സഗച്ഛതു
അസൗ സ്വർഗ്ഗായ ലോകായ സ്വാഹ ' “ ഓാം കാലായ ദഹനപതയെ സ്വാഹാ ഓം മൃത്യവേ ദഹന പതയെ സ്വാഹാ
ഓം യമായ ദഹനപതയെ സ്വാഹാ "
ഈ മന്ത്രങ്ങളെകൊണ്ട് കൊട്ടത്തേങ്ങയോ നെയ്യോ ഹോമിക്കുക .. പൂർണ്ണാഹുതി മന്ത്രം ചൊല്ലി അവസാനിപ്പിക്കുക . “
ഓം വസോ പവിത്ര മസി
ശതധാരം വസോ പവിത്രമസി
സഹസധാരം ദേവസ്ത്വാ
സവിതാ പൂനാതുവസോ
പവിത്രേണ ശതധാരണ
സുപ്ത്വാ കാമധുക് സ്വാഹാ
ഓം പൂർണ്ണമദ പൂർണ്ണമിദം
പൂർണ്ണാദ് പൂർണ്ണമുദച്യദേ
പൂർണ്ണസ്യ പൂർണ്ണമായതായ പൂർണ്ണമേവാവ ശിഷ്യതേ
ഓം ശാന്തി ശാന്തി ശാന്തി '
10. സംസ്കാരചടങ്ങിൽ പങ്കെടുത്തവർ മുഴുവനും ഉട വസ്ത്രങ്ങൾ അടക്കം തണുത്തവെള്ളത്തിൽ കുളിച്ചതി ശേഷം മറ്റ് കാര്യങ്ങൾ ചെയ്യുക .
*ഒരുക്കേണ്ട സാധനങ്ങൾ*
ദർഭപ്പുല്ല് ഒരു പിടി
മൺകുടം1
അക്ഷതം (അരി+ നെല്ല്)
നാളികേരം
നെയ്യ്
വിളക്ക്, എണ്ണ ,തിരി തീപ്പെട്ടി ,ചന്ദനത്തിരി കളഭം ഭസ്മം ,സിന്ദൂരം തുളസി ,ചെറൂള, വസ്ത്രം ( രണ്ട് ഇണ കൂടിയത്)
മുളങ്കോണി
കൊട്ടത്തേങ്ങ,
ഹോമമുണ്ടെങ്കിൽ ഹോമ്രദവ്യങ്ങൾ , ഷഡ് പിണ്ഡം വെയ്ക്കുന്നുണ്ടെങ്കിൽ പിണ്ഡദ്രവ്യങ്ങൾ ഫലവൃക്ഷങ്ങൾ മുഴുവനായും വെട്ടി നശിപ്പിക്കരുത് , ആവശ്യ മെങ്കിൽ ഒരു കൊമ്പ് മാത്രം വെട്ടുക .
സപിണ്ഡീകരണം
ദഹിപ്പിച്ച ദിവസം തൊട്ട് എണ്ണി 10 ദിവസം നിർബന്ധമായും ബന്ധുക്കൾ പുല ആചരിക്കണം . സപിണ്ഡീകരണ ശ്രാദ്ധം ചെയ്യുകയും വേണം . പുലയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ കൊടു കുന്നു .
ഒരാളെ എഴുന്നേറ്റ് എതിരേൽക്കുക , അഭിവാദനം ചെയ്യുക , ആശീർവദിക്കുക , വത്രം അനുഷ്ടിക്കുക , എരിവ് , ഉപ്പ് , വറുത്തത് മത്സ്യമാംസാദികൾ , മദ്യം , മൈഥുനം എന്നിവ ഒഴിവാക്കുക .
*ഷഡ്പിണ്ഡദാനം*
ശ്മശാനാന്തംവരെ ആകെ ആറ് പിണ്ഡദാനങ്ങൾ നിർവ്വ ഹിക്കണം .
" മ്യതസ്യോത് ക്രാന്തിസമയത് ഷഡ്പിണ്ഡാൻ ക്രമശോ ദേത് '
മതസ്ഥാനം , ദ്വാരദേശം ,
ചത്വരം ( നാൽക്കവല ) , വിശ്രമസ്ഥാനം , ചിതാസ്ഥാനം , അസ്ഥിസഞ്ചിയസ്ഥാനം എന്നീ ആറ് സ്ഥലങ്ങളിൽ് പിണ്ഡം സമർപ്പിക്കുന്നതിനെയാണ് ഷഡ്പി ണ്ഡദാനം എന്നു പറയുന്നത് (ആവശ്യമെങ്കിൽ ദേശാചാരപ്ര കാരം ചെയ്യുക )
സഞ്ചയനം
സനാതന സംസ്ക്കാരത്തിൽ ശ്മശാനം ഇല്ല , ഹിന്ദു വിന് കൃഷിഭൂമി മാത്രമേയുള്ളൂ എന്നതിനാൽ മൃതദേഹം ദഹിപ്പിച്ച സ്ഥലം , തിരിച്ച് കൃഷി ഭൂമിയാക്കുന്ന പദ്ധതിയാണ് സഞ്ചയനം ദഹനക്രിയയ്ക്ക് ശേഷം ബാക്കി വന്ന അസ്ഥികൾ ശിഷ്ടം - ശേഖരിച്ച് സമുദ്രത്തിലോ വിശിഷ്ട തീർത്ഥ ത്തിലോ ഒഴുക്കുന്നതാണ് സഞ്ചയനം.നാലാമത്തെയോ , അഞ്ചാ മത്തെയോ ദിവസം ഇതു ചെയ്യാം . സഞ്ചയനാദികാ ര്യങ്ങൾ പ്രാതകാലത്ത് വേണം ചെയ്യാൻ , പിതൃക്രിയകൾ ചെയ്തയാൾ കുളിച്ച് ഈറൻധരിച്ച് കാലിൽ പാള ചെരുപ്പ് ധരിച്ച് , ചെറുകടലാടിയും കറുകയും ചേർത്ത് പിഴിഞ്ഞ് നീരെടുത്ത് കണ്ണെഴുതി ചിതകെടുത്തി ( പുകകൊള്ളരുത് ) എല്ലുകൾ ശ്രദ്ധയോടെ എടുക്കാവുന്നതാണ് . ശവക്കുഴിയുടെ 3 ഭാഗത്തുനിന്നും ( പാദം , ഉരസ് , ശിരസ് ) അസ്ഥികൾ യഥാ ക്രമം ശേഖരിച്ച് അവയെ ഗോമൂത്രം , കരിക്ക് , പാല് , ശുദ്ധ ജലം എന്നിവയിൽ കഴുകി , ക്രമത്തിൽ ഒരു മൺപാത്രത്തിൽ നിക്ഷേപിച്ച് ആചാരപ്രകാരം കലശം മൂടിക്കെട്ടി വൃക്ഷച്ചു വട്ടിലോ സമുദ്രത്തിലോ സമർപ്പിക്കാം . ശേഷം ആ സ്ഥലം മണ്ണിട്ടുമൂടി ഒരു നല്ല വാഴവെയ്ക്കുകയും നവധാന്യം വിത യ്ക്കുകയും ചെയ്യുക . ആ ഫലങ്ങൾ പക്ഷികൾ ഭക്ഷിക്കട്ടെ .
*സംസ്ക്കാര ദിവസം മുതൽ 10 ദിവസം ഉദകക്രിയ ചെയ്യണം
* അസ്ഥികൾ പുണ്യ തീർത്ഥത്തിൽ സമുദ്രത്തിൽ ഓർക്കാവുന്നതാണ്
* അസ്ഥി വീട്ടിനകത്തോ അസ്ഥിത്തറയിലോ സൂക്ഷിക്കരുത്
* സഞ്ജയനത്തോടുകൂടി മരിച്ച ദിവസം കത്തിച്ച വിളക്ക് കെടുത്താം
Comments
Post a Comment