വിവാഹ സംസ്ക്കാരം

വിവാഹസംസ്കാരം 
1. മണ്ഡപത്തിൽ നാഴിനിറ , പൂർണ്ണകുംഭം , നിറപറ , നിലവിളക്ക് എന്നിവ ഒരുക്കി 
ഗുരു , ഗണപതി , കുലദേവതാ 
എന്നിവരെ പൂജിച്ച് , നിലവിളക്ക് , കിണ്ടിയിൽ വെള്ളം , അഷ്ടമങ്ഗല്യം എന്നിവയുടെ അകമ്പടിയോടെ വധൂവരന്മാരെ ആനയിച്ചിരുത്തി,
(വധു വരന്റെ വലതുഭാഗത്ത് ) വധുപിതാവ് , മാതാവ് , വരന്റെ മാതാപിതാക്കൾ , വധുവരന്മാർ എന്നിങ്ങനെ എല്ലാവരും ചേർന്ന് ഗുരു , ഗണപതി , കുലദേവതാ എന്നിവരെ പൂജിച്ച് , കർപ്പൂരാരാധന നടത്തി , എല്ലാവരും പ്രസാദം സ്വീകരിച്ച് , ഗോദാനം ചെയ്യുക 

2. ഗോദാനം

വരൻ കിഴക്കോട്ടും വധൂപിതാവ് പടിഞ്ഞാട്ടും പരസ്പരം അഭിമുഖമായി നിന്ന് , വെറ്റിലയും , അടയ്ക്കയും ചേർത്ത് വധൂപിതാവ്  പണക്കിഴിയെടുത്ത്,
“ഗോദാനമിദം കരിഷ്യേ.ഓം തത് സത് '' എന്നു പറഞ്ഞ് വരനു നല്കുക.

 തുടർന്ന് കന്യാദാനം ചെയ്യുക . 

3. കന്യാദാനം
വരൻ പടിഞ്ഞാട്ടും വധു കിഴക്കോട്ടും അഭിമുഖമായി നില്ക്കുമ്പോൾ , വധുവിന്റെ പിതാവ് വധുവിന്റെ വലതുകരം പിടിച്ച് , വരന്റെ മലർത്തിവെച്ച വലതുകരത്തിൽ നല്കിക്കൊണ്ട് പറയുക: - 

ശുഭതിഥൗ ധർമ്മപ്രജാസമ്പത്തയേ ഏകവിംശതികുലോത്താരണായ വരസ്യ പിതൃ-ഋണമോചനായ ച കന്യാദാനമഹം കരിഷ്യേ'' 

“കന്യാം കനകസമ്പന്നാം സർവാഭരണഭൂഷിതാം ദാസ്യാമി വിഷ്ണവേ തുഭ്യം ബ്രഹ്മലോകചികീർഷയാ 
വിശ്വംഭരാഃ സർവഭൂതാഃ 
സാക്ഷിണ്യഃ സർവ്വദേവതാഃ 
ഇമാം കന്യാം പ്രദാസ്യാമി 
പിതൃണാം താരണായ ച''

വരൻ വധുവിനെ സ്വീകരിച്ചുകൊണ്ട്

ശുഭതിഥൗ ധർമ്മപ്രജാസമ്പത്ത്യർഥം സ്ത്രിയമിമാമ് ഉദ്വഹേ'' 
എന്ന് പറയുക.

വധു വരനെ തുളസിമാല അണിയിക്കുന്നു . 

''മംഗല്യമാല്യേനനേന മമ ജീവനഹേതുനാ കണ്‌ഠേ ബധ്നാമി സുഭഗ ത്വം ജീവ ശരദഃ ശതമ് '' 
എന്ന മന്ത്രം വധുവിനെക്കൊണ്ട് ചൊല്ലിക്കുക. (അഥവാ പുരോഹിതൻ ചൊല്ലുക.)

വരൻ വധുവിനെ താലി ചാർത്തുന്നു . 

''മംഗല്യതന്തുനാനേന മമ ജീവനഹേതുനാ  കണ്‌ഠേ ബധ്നാമി സുഭഗേ ത്വം ജീവ ശരദഃ ശതമ് ''

വരൻ വധുവിന് വസ്ത്രം നല്കുന്നു . മോതിരവും മറ്റും ഈയവസരത്തിൽ കൈമാറാം . വധുവരന്മാർ വേദിക്ക് മൂന്നു പ്രദക്ഷിണം വെക്കണം .

ആയിരംതിരി ഉണ്ടെങ്കിൽ ഈയവസരത്തിൽ ഉഴിയാം .


സപ്തപദി 

''ഓമ്  ഇഷേ ഏകപദീ ഭവ, 
സാ മാമനുവ്രതാ ഭവ 
വിഷ്ണുസ്ത്വാ നയതു , 
പുത്രാൻ വിന്ദാവഹൈ 
ബഹൂന് , തേ സന്തു ജരദഷ്ടയ:" ||

 ( അർത്ഥം:- അല്ലയോ കന്യകേ ! നീ അന്നത്തിനായി ഒന്നാം പാദം വെച്ചാലും . അവിടെ നീ എനിക്ക് അനുകൂലയായി ഭവിക്കട്ടെ , നമുക്ക് ഈശ്വരാനുഗ്രഹത്താൽ പുത്രസമ്പത്ത് ലഭിക്കട്ടെ . അവർ വൃദ്ധാവസ്ഥയിലും ആരോഗ്യവാന്മാരായിരിക്കട്ടെ.)

''ഓംഊർജ്ജേ ദ്വിപദീ ഭവ, 
സാ മാമനുവ്രതാ ഭവ 
വിഷ്ണുസ്ത്വാ നയതു 
പുത്രാൻ വിന്ദാവഹൈ 
ബഹൂന്, തേ സന്തു ജരദഷ്ടയഃ''

( അർത്ഥം - അല്ലയോ കന്യകേ ! ബലസമ്പാദനത്തിനായി രണ്ടാം പാദം വെച്ചാലും , അവിടെയും നീ എനിക്ക് അനുകൂല യായി ഭവിക്കട്ടെ .നമുക്ക് ഈശ്വരാനുഗ്രഹത്താൽ സൽപ്പുത്രന്മാരുണ്ടാകട്ടെ . 
അവർ വൃദ്ധാവസ്ഥയിലും ആരോഗ്യവാന്മാരായിരിക്കട്ടെ.) 

"ഓം ... 
രായസ്പോഷായ ത്രിപദീ ഭവ 
സാ മാമനുവതാ ഭവ 
വിഷ്ണുസ്ത്വാ നയതു 
പുത്രാൻ വിന്ദാവഹൈ 
ബഹൂന് , തേ സന്തു ജരദഷ്ടയ:'' 

( അർത്ഥം - അല്ലയോ കന്യകേ! ധനവും ജ്ഞാനവും ലഭിപ്പാനായി മൂന്നാം പാദം വെച്ചാലും . അവിടെ നീ എനിക്കനുകൂല യായി ഭവിക്കട്ടെ ! നമുക്ക് ഈശ്വരാനുഗ്രഹത്താൽ സൽപ്പുത്രസ മ്പത്ത് ലഭിക്കട്ടെ . അവർ വൃദ്ധാവസ്ഥയിലും ആരോഗ്യവാൻമാരായി ജീവിക്കട്ടെ.) 

4 ''ഓം മയോഭവായ ചതുഷ്പദീ ഭവ 
സാ മാമനുവതാ ഭവ 
വിഷ്ണുസ്ത്വാ നയതു 
പുത്രാൻ വിന്ദാവഹൈ 
ബഹൂന് , തേ സന്തു ജരദഷ്ടയ:''

 ( അർത്ഥം - അല്ലയോ കന്യകേ ! ഏകമനസ്സിനായിക്കൊണ്ട് 
നാലാം പാദം വെച്ചാലും .
 അവിടെ നീ എനിക്കനുകൂല യായിത്തീരട്ടെ . 
നമുക്ക് ഈശ്വരാനുഗ്രഹത്താൽ സൽപ്പുത്രസമ്പത്ത് ലഭിക്കട്ടെ . 
അവർ വൃദ്ധാവസ്ഥയിലും ആരോഗ്യവാന്മാരായി ജീവിക്കട്ടെ''.)

''ഓം .... 
പ്രജാഭ്യഃ പഞ്ചപദീ ഭവ 
സാ മാമനുവതാ ഭവ 
വിഷ്ണുസ്ത്വാ നയതു 
പുത്രാൻ വിന്ദാവഹൈ 
ബഹൂന് , തേ സന്തു ജരദഷ്ടയ:''

( അർത്ഥം - അല്ലയോ കന്യകേ! സന്തതീപാലനത്തിനായി അഞ്ചാം പാദം വെച്ചാലും . അവിടെ നീ എനിക്കനുകൂലമായിത്തീരട്ടെ , നമുക്ക് ഈശ്വരാനുഗ്രഹത്താൽ സൽപ്പുത്രസമ്പത്ത് ലഭിക്കട്ടെ . 
അവർ വൃദ്ധാവസ്ഥയിലും ആരോഗ്യവാൻമാരായി ജീവിക്കട്ടെ.)

''ഓം .. 
ഋതുഭ്യ: ഷട്പദീ ഭവ 
സാ മാമനുവതാ ഭവ 
വിഷ്ണുസ്ത്വാ നയതു
പുത്രാൻ വിന്ദാവഹൈ 
ബഹൂന് , തേ സന്തു ജരദഷ്ടയ: ''

( അർത്ഥം അല്ലയോ കന്യകേ !മാറി വരുന്ന സാഹചര്യങ്ങൾക്ക് അനുകൂലമായി ജീവി ക്കാൻവേണ്ടി ആറാം പാദം വെച്ചാലും . 
അവിടെ നീ എനിക്കനുകൂലമായി ഭവിക്കട്ടെ ! നമുക്ക് ഈശ്വരാനുഗ്രഹത്താൽ സൽപ്പുത്രസമ്പത്ത് ലഭിക്കട്ടെ . അവർ വൃദ്ധാവസ്ഥയിലും ആരോഗ്യ വാൻമാരായി ജീവിക്കട്ടെ . ) 

" ഓം .... 
സഖേ സപ്തപദീ ഭവ 
സാ മാമനുവതാ ഭവ 
വിഷ്ണുസ്ത്വാ നയതു 
പുതാൻ വിഷാവഹൈ 
ബഹൂന് , തേ സന്തു ജരദഷ്ടയ:''

( അർത്ഥം - അല്ലയോ കന്യകേ ! സമാനവിജ്ഞാനത്തിനായി ഏഴാം പാദം വെച്ചാലും . അവിടെ നീ എനിക്കനുകൂലയായി ഭവിക്കട്ടെ ! നമുക്ക് ഈശ്വരാനുഗ്രഹത്താൽ സൽപ്പുത്രസമ്പത്ത് ലഭിക്കട്ടെ . അവർ വൃദ്ധാവസ്ഥയിലും ആരോഗ്യവാൻമാരായി ജീവിക്കട്ടെ . )


ശിലാരോഹണം 

( ഹോമവേദിയിൽ സ്ഥാപിച്ച കരിങ്കല്ലിന്മേൽ വധുവിന്റെ വലതുപാദമുയർത്തിവെച്ച് വരൻ  

''ഓം .... 
ആരോഹേമമശ്മാനം,
അശ്‌മേവ ത്വം സ്ഥിരാ ഭവ,
അഭിതിഷ്ഠ പൃതന്യത അവബാധസ്വ
പൃതനായതഃ '' 

എന്നു ചൊല്ലുക . 
( അർത്ഥം - അല്ലയോ കന്യകേ! അഗ്നിയെയും ദേവന്മാരെയും പിതൃക്കളെയും സാക്ഷിനിർത്തി , ദൃഢമായ ഈ കല്ലിൽ നീ നിന്റെ വലതുപാദത്തെ ഉറപ്പിച്ചാലും . നിന്റെ ഗൃഹസ്ഥം ഇതേ പോലെ ഉറച്ചതാവട്ടെ . മുഴുവൻ ശക്തിയോടും സന്നാഹത്തോടുമൊപ്പം നീ വിപത്തുകളിലും നിന്റെ ഭർത്താവിനോടൊപ്പം നിലകൊള്ളട്ടെ!

 ഹോമം 

( വരനെയും വധുവിനെയും ഇരുത്തി പുരോഹിതൻ ചെയ്യണം ) 

1. ''ഓം ഭൂർഭുവഃസ്വ:ത്വമര്യമാ ഭവസി യത് കനീനാം ( വരന്റെയും വധുവിന്റെയും പേര് , നക്ഷത്രം) നാമ സ്വധാവൻ ഗുഹ്യം വിഭർഷി , അഞ്ചന്തി മിത്രം ത്വദിദം ന ഗോഭിർയ്യദമ്പതീ സുമനസാ കൃണോഷി സ്വാഹാ"

 ഇദമഗ്നയേ ഇദം ന മമ'' 

( അർത്ഥം - ഹേ ഭഗവൻ! യാതൊന്ന് സർവ്വചരാചരങ്ങൾക്കും രക്ഷകനും അധിപനുമാണോ ആ അങ്ങ് ഈ ദമ്പതികളെ ഒരുമയോടും ഒരു മനസ്സായും കഴിയാൻ അനുഗ്രഹിച്ചാലും . ഇവരൊന്നിച്ച് ഹവിസ്സുകൾ അർപ്പിച്ച് ഈ ഹോമ /ത്തിലൂടെ അങ്ങയെ പൂജിക്കുന്നു . ) 

2 .''ഓം അഗ്നിരൈതു പ്രഥമോ 
ദേവതാനാം, സോസ്യൈ പ്രജാം മുഞ്ചതു മൃത്യുപാശാത് ,യദയം രാജാ
വരുണോfനു- മന്യതാം
യഥേയം സ്ത്രീ പൗത്രമഘന്നരോദാത് സ്വാഹാ 

ഇദമഗ്നയേ ഇദം ന മമ ''

( അർത്ഥം - ദേവതകളിൽ വെച്ച് ഉത്തമനും അകാലമൃത്യുനാശകനുമായ അഗ്നിദേവ! അങ്ങ് ഈ കന്യകയ്ക്കായി സത്സന്താനങ്ങളെയും സമ്പൽസമൃദ്ധിയെയും നല്കിയാലും . ) 

''ഓം ഇമാമഗ്നിസ്ത്രായതാം 
ഗാർഹപത്യ:, പ്രജാമ സ്യൈ നയതു ദീർഘമായു: ആശുന്യോപസ്ഥാ ജീവതാമസ്തു മാതാപൗത്രമാനന്ദമഭിബുധ്യതാമിയം സ്വാഹാ,
 ഇദമഗ്നയേ ഇദം ന മമ '' 

( അർത്ഥം - ഹേ ഭഗവൻ! ഗൃഹസ്ഥനനുഷ്ഠിക്കുന്ന ഈ ഗാർഹപത്യാഗ്നി ഈ കന്യകയ്ക്ക് രക്ഷയാവട്ടെ ഈ സ്ത്രീക്കു ജനിക്കുന്ന സന്തതികൾക്ക് അങ്ങ് ദീർഘായുസ്സ് നൽകിയാലും . ഇവൾ വന്ധ്യതാദോഷമില്ലാതെ സന്തതികളുമായി വാഴുവാൻ അനുഗ്രഹിക്കണം . പുത്രസംബന്ധമായ ആനന്ദം വേണ്ട പോലെ അനുഭവിക്കാൻ അനുഗ്രഹിച്ചാലും . ) 

3. പ്രതിജ്ഞാമന്ത്രം:-

( വരൻ വധുവിന്റെ ഇരുതോളിലും മൃദുവായി കരങ്ങൾ വെച്ചുകൊണ്ടുപറയണം. ) 

''ഓമ്..അമോഹമസ്‌മി സാ ത്വം ,സാത്വമസ്യ മോഹം, സാമാഹമസ്മി ഋക് ത്വം, ദ്യൗരഹം പൃഥീവീത്വം ,താവേവ വിവഹാവഹൈ, പുതാൻ പ്രജനയാവഹൈ, ബഹൂന് തേ സന്തു ജരദഷ്ടയഃ സംപ്രിയൗ രോചിഷ്ണൂ സുമനസ്യമാനൗ പശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതം ശബ്ദയാമ ശരദഃ ശതമ് ''

( അർത്ഥം - നമ്മൾ അന്യോന്യം മനസ്സിലാക്കി ഋഗ്വേദത്തെയും സാമവേദത്തെയും പോലെ പരസ്പരപൂരകങ്ങളായും നീ ഭൂമിയെപ്പോലെ ഗൃഹസ്ഥാശ്രമത്തിന് താങ്ങായും ഞാൻ സൂര്യനെപ്പോലെ സദാ പ്രഭ ചൊരിഞ്ഞും സദാ ജീവിക്കട്ടെ . ഉത്തമസന്തതികൾക്ക് ജന്മം നൽകുംവിധത്തിൽ നമ്മൾ ജീവിക്കും . ആരോഗ്യവാൻമാരും പ്രസന്നരുമായ ധാരാളം സന്തതി കളോടൊത്ത് സ്നേഹത്തോടും ഉത്സാഹത്തോടും കൂടെ നമ്മൾ നൂറ് വർഷം ജീവിക്കട്ടെ . ) 
തുടർന്ന് ലാജാഹോമം ചെയ്യുക.

ലാജാഹോമം:- 

''ഓമ് ... അര്യമണം ദേവം കന്യാ അഗ്നിമയക്ഷത, 
സ നോ അര്യമാ ദേവഃ 
പ്രതോ മുഞ്ചതു 
മാ പതേഃ സ്വാഹാ, 
ഇദമര്യമണേ അഗ്നയേ ഇദന്നമമ'' 

( അർത്ഥം - കന്യകമാർ ഏതു ന്യായകാരിയായ ഈശ്വരനെയാണോ പൂജിക്കുന്നത് ആ ഈശ്വരൻ ഞങ്ങളെ പിതൃകുലത്തിൽ നിന്ന് വിടുവിക്കട്ടെ , പതിയുടെ അടുത്തുനിന്ന് അകറ്റാതിരിക്കട്ടെ . ) 

''ഓമ് .. ഇയം നാര്യു പബ്രൂതേ ലാജാനാവപന്തികാ, 
ആയുഷ്മാനസ്തു മേ പതി: , 
ഏധന്താം ജ്ഞാതയോ മമ സ്വാഹാ, ഇദമഗ്നയേ ഇദന്നമ്മ ''

( അർത്ഥം ഈ മലരുകളെ അഗ്നിയിലർപ്പിക്കുന്ന ഈ സ്ത്രീ അപേക്ഷിക്കുന്നു . എന്റെ ഭർത്താവ് ദീർഘായുഷ്മാനായി ഭവിക്കണം . എന്റെ കുടുംബം ധനധാന്യാദികളാൽ സമൃദ്ധമാകണെ . ) 

''ഓമ് ... 
ഇമാ ല്ലാജാനാവപാമ്യഗ്നൗ സമൃദ്ധികരണം 
തവ, മമ തുഭ്യം ച 
സംവനനം തദഗ്നിരനുമന്യതാമിയം സ്വാഹാ,
ഇദമഗ്നയേ ഇദന്ന മമ '' 

( അർത്ഥം:- അല്ലയോ ദേവി! ഇവിടെ അങ്ങയുടെ സമൃദ്ധിക്കായി ഈ മലരുകളെ ഞാൻ ഹോമിക്കുന്നു . നാം പരസ്പരം അനുരാഗബന്ധരായി തീരട്ടെ ; പരമാത്മാവ് നമ്മിൽ അനുഗ്രഹം ചൊരിയട്ടെ.) 

''ഓം ഭഗായ സ്വാഹാ 
ഇദം ഭഗായ ഇദന്നമമ'' || 

(ഈ മന്ത്രം 
മൂന്നാവർത്തിചൊല്ലി, മൂന്നു പ്രാവശ്യമായി ശേഷിക്കുന്ന മലരു ഹോമിക്കണം, തുടർന്ന് ഘൃതാഹുതികൾ നല്കണം.) 

''ഓം പ്രജാപതയേ സ്വാഹാ ,ഇദം പ്രജാപതയേ ഇദന്നമമ''
(മൗനമായി )


സിന്ധൂരധാരണം:- 

''ഓം സുമംഗലീരിയം 
വധൂരിമാം സമേതപശ്യത, സൗഭാഗ്യമസ്യൈ
ദത്വാ യാഥാസ്ത്വം വിപരേതന'' 

സർവ്വമംഗളമാംഗല്യേ..... 

അനുഗ്രഹം :-

''അവ്യയൻ ശിവനുമാദിദേവിയും ദിവ്യരാം ഗുരുമനുക്കൾ ദേവരും, ഭവ്യമേകുക കനിഞ്ഞു നിത്യമീ നവ്യദമ്പതികൾമേലനാകുലം;
രമ്യമാം മിഥുനമേ വിവാഹമാം ധർമ്മപാശമിതു നിത്യമോർക്കുകിൽ തമ്മിൽ ഉൺമയൊടു നിങ്ങളൊപ്പമായ് ധർമ്മപീഢകൾ പകുത്തു വാഴുവിൻ''

 ശേഷം വരൻ വധുവിനെ , പകൽ സൂര്യനെയും രാത്രിയെങ്കിൽ അരുന്ധതീ നക്ഷത്രത്തെയും കാണിക്കുക .
          


വരന്റെ പ്രതിജ്ഞകൾ : 

1. ധർമ്മപത്നീം മിലിത്വൈവ , 
വഹൈകം ജീവനമാവയോഃ 
അദ്യാരഭ്യ യതോ മേ ത്വം 
അർദ്ധാംഗിനീതി ഘോഷിതാ'' 

(ഇന്നു മുതൽ ധർമ്മപത്നിയെ അർദ്ധാംഗിനിയായി പ്രഖ്യാപിച്ചുകൊണ്ട് അവളോടൊപ്പം എന്റെ വ്യക്തിത്വം കൂട്ടിച്ചേർത്ത് ഒരു പുതിയ ജീവിതം സൃഷ്ടിക്കുകയാണ് . എന്റെ ശരീരത്തിന്റെ അവയവങ്ങൾ കണക്കെ ധർമ്മപത്നിയുടെ കാര്യത്തിൽ ശ്രദ്ധിക്കും)

2. സ്വീകരോമി സുഖേന ത്വാം , ഗൃഹലക്ഷ്മീമഹന്തതോ
മന്ത്രയിത്വാ വിധാസ്യാമി , 
സുകാര്യാണി ത്വയാ സഹ ''

(പ്രസന്നതയോടെ ഗൃഹലക്ഷ്മിയുടെ മഹത്തായ അധികാരം 
അവളെ ഏല്പിക്കുന്നു .ജീവിതത്തിലെ തീരുമാനങ്ങളിൽ അവളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകും) . 

3. രൂപ -സ്വാസ്ഥ്യ - സ്വഭാവന്തു , ഗുണദോഷാധീന: സർവദാ 
രോഗാജ്ഞാന - വികാരാംശ്ച , 
തവ വിസ്മരത്യ ചേതസഃ ''

സൗന്ദര്യപരവും ആരോഗ്യപരവും സ്വഭാവപരവുമായ ഗുണദോഷങ്ങളും അജ്ഞാനജന്യമായ വികാരങ്ങളും മനസ്സിൽ വയ്കുകയില്ല . അവനിമിത്തം അപ്രീതി കാട്ടുകയുമില്ല . 
സ്നേഹപൂർവ്വം ദോഷങ്ങൾ നിർമ്മാർജ്ജനം ചെയ്യുകയോ അല്ലാത്തപക്ഷം ( സ് ഹർഷം ) സഹിക്കുകയോ ചെയ്തുകൊണ്ട് ആത്മീയത പുലർത്തും .

4. സഹചരോ ഭവിഷ്യാമി , 
പൂർണ്ണ സ്നേഹപ്രദാസ്യ തേ 
സത്യതാ മമ നിഷ്ഠാ ച , 
യസ്യാധാരം ഭവിഷ്യതി ''

പത്നിയുടെ മിത്രമായി കഴിയുകയും പൂർണ്ണസ്നേഹം നൽകി ക്കൊണ്ടിരിക്കുകയും ചെയ്യും . ഈ വചനം പൂർണ്ണനിഷ്ഠയോടും സത്യസന്ധതയോടും പാലിക്കും 


''യഥാ പവിത്ര ചിത്തേന , 
പാതിവ്രത്യം ത്വയാ വൃതം 
തഥൈവ പാലയിഷ്യാമി , 
പത്നീവ്രതമഹം ധ്രുവം ''

എപ്രകാരം പത്നിക്ക് പതിവ്രതാധർമ്മം കല്പിക്കപ്പെട്ടിരിക്കുന്നു വോ , അത്രതന്നെ ദൃഢതയോടെ 
( ഞാൻ ) സ്വയം പത്നീവ്രതധർമ്മം പാലിക്കും , മനസ്സുകൊണ്ടോ പെരുമാറ്റം കൊണ്ടോ പരനാരിയുമായി വാസനാപരമായി ബന്ധപ്പെടുകയില്ല .

 6. ''ഗൃഹസ്യാർത്ഥവ്യവസ്ഥായാം , 
മന്ത്രയിത്വാ ത്വയാ സഹ 
സഞ്ചാലനം കരിഷ്യാമി , 
ഗൃഹ സ്ഥോചിത ജീവനം''

വീട്ടുകാര്യങ്ങൾ നടത്തുന്നതിൽ ധർമ്മപത്നിക്കു അഗ്രഗണ്യത നൽകും . അവളുടെ സമ്മതത്തോടെ വരവുചെലവുകളുടെ തീരു മാനം എടുക്കുന്ന ഗൃഹസ്ഥാചിതമായ ജീവിതരീതി സ്വീകരിക്കും . 

7.'' സമൃദ്ധി- സുഖ - ശാന്തീനാം , 
രക്ഷണായ തഥാ തവ 
വ്യവസ്ഥാം വൈ കരിഷ്യാമി , സ്വശക്തിവൈഭവാദിഭിഃ ''

ധർമ്മപതിയുടെ സുഖശാന്തിക്കും ഉന്നമനത്തിനും സംരക്ഷണ ത്തിനുമുള്ള ഏർപ്പാടുകൾക്കായി എന്റെ ശക്തിയും ധനവും മറ്റ് ഉപാധികളും പൂർണ്ണ സത്യസന്ധതയോടെ വിനിയോഗിക്കും . 

8 , ''യത്നേന ഹി ഭവിഷ്യാമി , 
സന്മാർഗ്ഗം സേവിതും സദാ 
ആവയോ മതഭേദാംശ്ച , 
ദോഷാൻ സംശോധ്യ ശാന്തിത:''

എന്റെ പക്ഷത്തുനിന്നും മധുരഭാഷണവും ശ്രേഷ്ഠമായ പെരുമാറ്റവും പാലിക്കാൻ പൂർണ്ണമായി പ്രയത്നിക്കും . അഭിപ്രായഭിന്നതകളും തെറ്റുകളും ശാന്തിപൂർവ്വം പരിഹരിക്കുന്നതാണ് . 

ആരുടേയും മുമ്പിൽ വെച്ച് പത്നിയെ ഭർത്സിക്കുകയോ അവഹേളിക്കുകയോ ചെയ്യുകയില്ല . 

9 , ''ഭവത്യാമസമർത്ഥായാം , 
വിമുഖായാഞ്ച കർമ്മണി 
വിശ്വാസം സഹയോഗഞ്ച , 
മമ പ്രാപ്സ്യസി ത്വം സദാ ''

പത്നിക്കു കഴിവുകേടു സംഭവിക്കുകയോ അവൾ കർത്തവ്യവി മുഖത കാട്ടുകയോ ചെയ്താലും എന്റെ സഹകരണത്തിലും കർത്തവ്യപാലനത്തിലും ലവലേശം പോലും കുറവു സംഭവിക്കുകയില്ലാ



വധുവിന്റെ പ്രതിജ്ഞകൾ : 

1. സ്വജീവനം മേലയിത്വാ , 
ഭവതഃ ഖലുജീവനേ 
ഭൂത്വാ ചാർധാംഗിനീ നിത്യം , നിർവത്സ്യാമി ഗൃഹംസദാ 

സ്വന്തം ജീവിതം ഭർത്താവിന്റെ ജീവിതവുമായി സംയോജിപ്പിച്ച് ഒരു പുതിയ ജീവിതം സൃഷ്ടിക്കും . ഇപ്രകാരം വീട്ടിൽ എല്ലായ്പ്പോഴും ശരിയായ അർത്ഥത്തിൽ അർദ്ധാംഗിനിയായി വസിക്കും . 

2. ''ശിഷ്ടതാപൂർവ്വകം സർവൈഃ പരിവാരജനൈഃ സഹ 
ഔദാര്യേണ വിധാസ്യാമി , 
വ്യവഹാരം ച കോമളം ''

ഭർത്താവിന്റെ കുടുംബത്തിലെ അംഗങ്ങളെ ഒരേ ശരീരത്തിന്റെ അവയവങ്ങളെന്നവണ്ണം കണക്കാക്കി എല്ലാവരോടും ശിഷ്ടത കാട്ടുകയും ഉദാരഭാവത്തോടെ എല്ലാവരേയും സേവിക്കുയും സ്നേഹപൂർവ്വം പെരുമാറുകയും ചെയ്യും . 


3. ''ത്യക്ത്വാലസ്യം കരിഷ്യാമി , ഗൃഹകാര്യേ പരിശ്രമം 
ഭർത്തുർഹർഷം ഹി ജ്ഞാസ്യാമി , സ്വീയാമേവ പ്രസന്നതാം ''

അലസത വെടിഞ്ഞ് അദ്ധ്വാനം ചെയ്തുകൊണ്ട് വീട്ടുജോലികൾ നിർവഹിക്കും . ഇപ്രകാരം ഭർത്താവിന്റെ ഉന്നതിക്കും ജീവിത ത്തിന്റെ അഭിവൃദ്ധിക്കുംവേണ്ടി ആവുംവണ്ണം ഉദ്യമിക്കും . 

4. ''ശ്രദ്ധയാ പാലയിഷ്യാമി , 
ധർമ്മം പാതിവ്രതം പരം സർവ്വദൈവാനുകൂലേന , പ്രത്യുരാദേശപാലികാ ''

പതിവതാധർമ്മം പാലിക്കും . ഭർത്താവിനോട് സ്നേഹാദരഭാവം പുലർത്തി , സദാ അദ്ദേഷത്തിനു അനുകൂലമായി വർത്തിക്കും . കാപട്യമോ വിദ്വേഷമോ കാട്ടുകയില്ല . ഭർത്താവിന്റെ നിദ്ദേശങ്ങൾ ഉടനടി പാലിക്കാൻ ശ്രമിക്കും . 

5. ''സുശൂഷണപരാ സ്വച്ഛാ , മധുരപ്രിയഭാഷിണി 
പ്രതിജാനേ ഭവിഷ്യാമി , 
സതതം സുഖദായിനീ '' 

പരിചരണം , ശുചിത്വം , പ്രസന്നത , മധുരഭാഷണം എന്നിവ പാലിക്കാൻ സദാ ശ്രദ്ധിക്കും . ഇതിനു വിപരീതമായ ഈർഷ്യ , ശുണ്ഠി , പിണക്കം മുതലായ ദോഷങ്ങളെ അവലംബിക്കുകയില്ല . 

6. ''മിതവ്യയേന ഗാർഹസ്ഥ്യ , 
സഞ്ചാലനേ ഹി നിത്യദാ 
പ്രയതിഷ്യേ ച സോത്സാഹം , തവാഹമനുഗാമിനീ''

മിതവ്യയം പാലിച്ചുകൊണ്ട് വീട്ടുകാര്യങ്ങൾ നടത്തും . 
പാഴ്ച്ചെല വുകൾ ഒഴിവാക്കും . സാമ്പത്തികമായും ശാരീരികമായും ഭർത്താവിന് അവശത സംഭവിച്ചാലും സൽഗൃഹസ്ഥയുടെ ധർമ്മം ഉത്സാ ഹപൂർവ്വം പാലിക്കും . 

7. ''ദേവസ്വരൂപോ നാരീണാം 
ഭർത്താ ഭവതി മാനവ !
മതേ നിത്യം ഭജിഷ്യാമി , 
നിയതാ ജീവനാവധിം'' 

ഭാര്യയ്ക്ക് ഭർത്താവ് ദേവസ്വരൂപനാണ് എന്നു ധരിച്ചുകൊണ്ട് ജീവിതകാലം മുഴുവൻ കർമ്മനിരതയായി കഴിയും . ഒരിക്കലും ഭർത്താവിനെ അപമാനിക്കുകയില്ല 

8. ''പൂജ്യാസ്തവപിതരോ യേ , 
ശ്രദ്ധയാ പരമാ ഹി മേ 
സേവയാ തോഷയിഷ്യാമി , 
താൻ സദാ വിനയേന ച ''

ഭർത്താവിനു പൂജനീയരും ആദരണീയരുമായവരെ സേവനയും വിനയവും കൊണ്ട് സന്തുഷ്ടരാക്കും . 

9. ''വികാസായ സംസാരെ
സൂതഃ സദ്ഭാവവർദ്ധിഭിഃ പരിവാരസദസ്യാനാം 
കൗശലം വികസ യാമ്യഹം ''

കുടുബാംഗങ്ങളിൽ 
സുസംസ്കാരം വളർത്തുകയും അവരെ സദ്ഭാവനയുടെ ചരടിൽ ബന്ധിക്കുകയും ചെയ്യാനുള്ള പ്രാഗത്ഭ്യം സ്വന്തം ഉള്ളിൽ വളർത്തിയെടുക്കും .

വിവാഹ ഒരുക്കം 
മണ്ഡപത്തിൽ വിരിക്കാനുള്ള വസ്ത്രം ( വൃത്തിയുള്ള ഡബിൾ മുണ്ട് /അലക്കിയ മല്ലു മുണ്ട് മതി )
മണ്ഡപത്തിൽ 

നിലവിളക്ക് 4 എണ്ണം
നിറപറ - 1
തെങ്ങിൻപൂക്കുല - 1
പറയിൽ നിറയെ നെല്ല് 
നിറനാഴി - 1
നാഴിയിൽ നിറയെ അരി

കലശ പാത്രം - വലുത് -1
ചെറുത് 4
വാഴ ഇല 10
ഹോമകുണ്ഡം 1/
ഇഷ്ടിക - 16
മണൽ 2 Kg
അമ്മി + കുഴ - 1 സെറ്റ് 
നാളീകേരം 6
മാവില 100
ഉണ്ട നൂൽ 1 വലുത്
പൂജാസെറ്റ് - 1

അരി പൊടി 100
മഞ്ഞൾ പൊടി 100
കർപ്പൂരം 1 P
ചന്ദനം 1 P
ഭസ്മം - IP
സിന്ദൂരം 1P
പനിനീർ 1 P
ഉണങ്ങലരി - 1kg
വെററില - 20
അടക്ക - 2
ചന്ദന തിരിIP
തിരി- IP
എണ്ണ' - 1 ലിറ്റർ
തീപ്പെട്ടി - 1
നെയ്യ് - 500
തെച്ചി 200
തുളസി 100
തുളസിമാല - 1
താമര 5
മുല്ല മാല 20 മുഴം
ഡബിൾ വസ്ത്രം - 1
തോർത്ത് മുണ്ട് - 2
ഉത്തരീയം - 1
കൽക്കണ്ടം - 200
മുന്തിരി - 200
തേൻ - 200
പഴം - 1 kg
ചകിരി - 4
പ്ലാവിറക് 2Kg
ഡവറ - ചെറുത് 1
വലുത് - 2
ചമത- 10
മലർ - 200
അവിൽ - 500
മുറം - 1
കത്തി - 1
സ്പൂൺ - 1
വാൽക്കണാടി - 1
വിവാഹ വേദിയിലേക്ക് വരുമ്പോൾ
വധുവിന്റെ കയ്യിൽ അഷ്ടമംഗല്യം
നല്ലതാണ്
അഷ്ടമംഗല്ല്യം
1.ചെപ്പ് +വാൽകണാടി
2.വെറ്റില + അടക്ക
3.ഫലം
4.അക്ഷതം
5.ഗ്രന്ഥം
6.സ്വർണ്ണം
7.അലക്കിയ വസ്ത്രം
8. പുഷ്പം

മണ്ഡപത്തിൽ നിലത്ത് ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സൗകര്യത്തിന് കുഷ്യനോ പുതിയ തലയിണയോ പീഠമോ കരുതണം

സാധാരണയായി ക്രിയകളും മന്ത്രവും അർത്ഥവും ആശയവും പങ്കെടുക്കാൻ വരുന്നവർക്കും വധൂവരൻമാർക്കും വിശദീകരിച്ച് കൊടുക്കാറുണ്ട് അതിന് മൈക്ക് സംവിധാനം നല്ലതാണ്

40 മിനുട്ട് സമയം വിവാഹത്തിന് എടുക്കാറുണ്ട്

NB ഇതിൽ 
ഹോമകുണ്ഡം
കലശപാത്രം
അമ്മി + കുഴ
പൂജാ പാത്രം
എന്നിവ ഞങ്ങൾ കൊണ്ടുവരാറാണ് പതിവ് വിളിച്ച് ഉറപ്പു വരുത്തണം

നിറപറ 
നാഴി
വിളക്ക്
തലങ്ങൾ
എന്നിവ മണ്ഡപത്തിൽ ഉണ്ടാവാറുണ്ട് 
ഉറപ്പു വരുത്തണം


പറയിലേക്കുള്ള നെല്ല് പുതിയത് നമ്മൾ കൊണ്ടുവരുന്നതാണ് നല്ലത് മണ്ഡപത്തിലുള്ളത് അനവധി വിവാഹങ്ങൾക്ക് ഉപയോഗിച്ചതാവും

സ്നേഹപൂർവ്വം
ശ്രീനാഥ് കാരയാട്ട്

വിവാഹ ക്രിയ നേരിട്ട് കണ്ട് മനസ്സിലാക്കാൻ ഈ ലിങ്ക് ഓപ്പൺ ചെയ്യുക
https://youtu.be/RE9Ibzu58WI

വിവാഹ സംസ്കാരത്തിലെ ചടങ്ങുകളുടെ അർത്ഥവും ആശയവും മനസ്സിലാക്കാൻ വേണ്ടി ഈ ലിങ്ക് ഓപ്പൺ ചെയ്യുക
https://youtube.com/playlist?list=PL-FmNxH3ird-ugFafDsRI80EdtqSbuaJl


Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം