ഹിരണ്യ ശ്രദ്ധം

🕉 ഹിരണ്യ ശ്രാദ്ധം ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ ഹിരണ്യ ശ്രാദ്ധം. പ്രധാനമായും ശ്രാദ്ധ കർമ്മങ്ങൾ 5 രീതിയിൽ ആണ് ഉള്ളത്. 1. സപിണ്ഡീകരണ ശ്രാദ്ധം ആരെങ്കിലും മരിച്ചുകഴിഞ്ഞാൽ 10 ദിവസം തുടർച്ചയായി ഇടുന്ന ബലിക്രിയ. 2.ഹിരണ്യ ശ്രാദ്ധം അപകടത്തിലോ മറ്റേതെങ്കിലും കാരണത്താലോ അകാലമൃതി സംഭവിക്കുന്നവരുടെ മോക്ഷാർത്ഥം ചെയ്യുന്ന ശ്രാദ്ധം. 3.ആമ(അമാ)ശ്രാദ്ധം അറിവോ , കഴിവോ ഇല്ലാത്തവർ വീടിന്റെ തെക്കേ മുറ്റത്ത് ചാണകം മെഴുകി രണ്ടുരുള പിതൃക്കളെ സ്മരിച്ച് വയ്ക്കുന്നത്. 4. പാർവണ ശ്രാദ്ധം അമാവാസിക്ക് സമസ്ത പിതൃക്കളുടെയും അനുഗ്രഹത്തിനായി ചെയ്യുന്നത്. 5. ഏകോദിഷ്ഠ ശ്രാദ്ധം. മരിച്ചു പോയ ഏതെങ്കിലും ഒരാളെ ഉദ്ദേശിച്ച് അദ്ദേഹം മരിച്ച തിഥിയോ നക്ഷത്രമോ ഓർത്തു വച്ച് വർഷാവർഷം അതാത് ദിവസം ചെയ്യുന്ന ശ്രാദ്ധം. അപകടത്തിലോ മറ്റേതെങ്കിലും കാരണത്താലോ അകാലമൃതി സംഭവിക്കുന്നവരുടെ മോക്ഷാർത്ഥം ചെയ്യുന്ന ഹിരണ്യശ്രാദ്ധം. ആണ് ഇവിടെ ചെയ്യുന്നത് ഏറ്റവും ലളിതമായി, ഭംഗിയായി, ശാസ്ത്രീയമായി, ബലി ഇടാനുള്ള ക്രമമാണ് ഇവിടെ വിവരിക്കുന്നത് . സ്വന്തം വീട്ടിൽ ബലിക...