ശ്മശാന സാധന

ശ്മശാന സാധന എറെ തെറ്റിധരിക്കപ്പേട്ടതും എന്നാൽ തന്ത്ര മാർഗ്ഗത്തിലേ ഉയർന്ന സാധനാ പദ്ദതിയിൽ ഉൾപ്പെടുന്ന ഒന്നാണു ശ്മശാന സാധന , ശ്മശാനം എന്നാൽ എല്ലാം ഒടുങ്ങുന്ന സ്ഥലം അഗ്നി തത്ത്വം കുടികൊള്ളുന്ന സ്ഥലം,ശ്മശാനം കുണ്ഡലിനി ശകതിയുടെ പ്രതീകമാണു ചിത് കുണ്ഡലിനിയേ ഉണർത്താൻ പ്രകൃതിയിലേ മഹാ ശ്മശാനത്തിൽ സാധകൻ സാധന ചെയ്യുന്നു, ബ്രഹ്മാണ്ഡത്തിൻ്റെ മധ്യത്തിൽ സാക്ഷാൽ മഹാ കാലനും മഹാ കാളിയും വസിക്കുന്നതു മഹാ ശമശാനത്തിലാണു അവിടെയാണു മുപ്പത്തി മുക്കോടി ദേവതകളുടെയും ദശ മഹാവിദ്യയുടെയും വാസ സ്ഥലം മഹാശമ്ശാനത്തിൽ പഞ്ച ഭൂതങ്ങളും വിലീനമായി ഭവിക്കുന്ന പുണ്യമായ സ്ഥലമാണു, ചിത് കുണ്ഡലിനിയുടെ പ്രതീകാത്മക രൂപമാണു ശ്മശാനം, ശ്മശാന സാധന ചെയ്യുന്ന ഒരു സാധകൻ തൻ്റെ ചിത് കുണ്ഡലിനിയേ ഉണർത്തണം അതു വഴി സാധകൻ സംസാര മായയിൽ നിന്നുള്ള ബന്ധനത്താൽ നിന്നു മുക്തനാകുന്നു എല്ലാം നശ്വരമാണു എന്നു ബോധ്യപ്പേട്ടു ആ കുണ്ഡലിനി എന്ന മഹാ ശകതിയേ പൂർണ്ണ രീതിയിൽ ഉണർത്തുന്നു ഇതിനാണു ശ്മശാന സാധന, ഒരു സാധകനു മൂന്ന് ഘട്ടമുണ്ടു പശു വീരം ദിവ്യം, പശു എന്നു പറഞ്ഞാൽ ആ സാധകൻ അഷ്ട പാശത്തിൽ ബന്ധിതനാണു കാമം, ക്രോധം, ലോപ, മോഹ,...