ഒരു അവധൂത സ്പർശ്ശം

ഒരു അവധൂത സ്പർശം ഒരു വൈകുന്നേരം ഒരു പെട്ടിക്കടയിൽ നിന്നും മസാല ചായ വാങ്ങി ആസ്വദിച്ചു കുഴിക്കുമ്പോഴാണ് "ചിന്നസ്വാമി " എന്ന വിളികേട്ടത് തിരിഞ്ഞ് നോക്കിയപ്പോൾ ഇരുനിറത്തിൽ ആരോഗ്യ ദൃഢഗാത്രനായ ഒരാൾ തിളങ്ങുന്ന കണ്ണുകളും നീളമുള്ള ,ജഡപിടിച്ച മുടിയും നീണ്ട , കെട്ടിയിട്ട താടിയും കറുപ്പു മുണ്ടും തോളിൽ ഒരു ഭാണ്ഢ കെട്ടും കയ്യിൽ തലയോട്ടി പോലത്തെ ഒരു പാത്രവും ആയി ഒരു സന്യാസി (അന്ന് ചൈനക്കാരുടെ തലയോട്ടി ഇറങ്ങിയിട്ടില്ലാത്തതിനാൽ ഏതെങ്കിലും ചത്തുപോയവൻറെ താവാൻ സാധ്യതയുണ്ട് ) പത്ത് പതിനേഴ് വയസ്സിൽ ഭാരതം മുഴുവൻ തെണ്ടി തിരിഞ്ഞ് നടക്കുന്ന കാലം നാസിക്കിൽ തൃയംബകേശ്വറിൽ താമസിക്കുമ്പോഴാണ് സംഭവം സ്വൽപം സാധനാ പൊങ്ങച്ചവുമായി ഒരു ശിഖയൊക്കെ വെച്ച് ചുവന്ന പട്ടൊക്കെ ഉടുത്ത്, സ്കെയിൽ വെച്ച് ഭസ്മക്കുറി വരച്ച് വേഷം കെട്ടി നടക്കുന്ന സമയം എന്നെ കണ്ടപ്പോൾ ഒരു മലയാളി ലുക്ക് തോന്നിയത് കൊണ്ടാവാം അദ്ദേഹം തമിഴിലാണ് തുടർന്ന് സംസാരിച്ചത് ഒരു ചായ വാങ്ങി കൊടുക്കുമോ ? അദ്ദേഹം ചോദിച്ചു ഞാൻ ചായ വാങ്ങി കൊടുത്തു അയാൾ അത് ഒരു സ്ഥലത്തിരുന്ന് കുടിക്കുമ്പോൾ വാങ്ങി കൊടുത്ത ആൾ എന്ന അഹങ്കാരത്തിൽ ഞാനും അടുത...