മഹാവിദ്യാ
മഹാ വിദ്യ മഹാ ത്രിപുര സുന്ദരി - ശ്രീ വിദ്യാ ഭാഗം -1 ദശ മഹാവിദ്യാ ക്രമത്തിൽ മൂന്നാം മഹാ വിദ്യ എന്ന് അറിയപ്പെടുന്ന സർവ്വ ബ്രഹ്മാണ്ഡ നായികയാകുന്നു ദേവി ശ്രീ ലളിതാ മഹാ ത്രിപുര സുന്ദരി. തന്ത്ര ശാസ്ത്രത്തിലെ സർവ്വോപരി വിദ്യകളിൽ ഒന്നു കൂടി ആകുന്നു ഈ മഹാ വിദ്യ അതിനാൽ തന്നെ ബ്രഹ്മവിദ്യ എന്ന നാമത്തിലും ഈ മഹാ വിദ്യ സംബോധന ചെയ്യപ്പെടുന്നു. ഭാരത ഭൂമിയിൽ ഇത്രയും പ്രചാരമുള്ള വിദ്യ മറ്റെന്നു ഉണ്ടാകില്ല. നമ്മൾ ഏവർക്കും അറിയുന്ന നാമം കൂടി ആകുന്നു ശ്രീ വിദ്യ. ദക്ഷിണ കാളി എന്ന പോസ്റ്റിൽ ശൂന്യത്രയത്തെ കുറിച്ച് പ്രതിപാദിച്ചിരുന്നു.അതിൽ മൂന്നാം ശൂന്യം രക്ത വർണ്ണമായി മഹാ പ്രളയത്തിൽ പോലും അനശ്വരമായി നിലനിൽക്കുന്നു എന്ന് പറഞ്ഞിരുന്നു. ആ ത്രയത്തിലെ ശൂന്യവാസിനിയാകുന്നു രക്തവർണ്ണ മഹാ ത്രിപുര സുന്ദരി. ഈ ആദ്യ മൂന്ന് വിദ്യകൾ മാത്രം മഹാ വിദ്യ ആകുന്നു.ശേഷമുള്ളതെല്ലാം സിദ്ധ വിദ്യയാകുന്നു. മഹാ കാമേശ്വര സഹിതം പഞ്ചപ്രേതാസനത്തിൽ മഹാ ശ്രീ ചക്ര ബിന്ദുവിൽ സദാ വിരാജിക്കുകയാണ് ബ്രഹ്മ സ്വരൂപമാകുന്ന മഹാ രാജ രാജേശ്വരി. ശ്രീ രാജ രാജേശ്വരി ഉൽപ്പത്തി - മൂന്ന് മഹാ വിദ്യകൾ ജനന മരണത്തിനും, കാലചക്രത്തിനുമപ്പുറം ആകുന്നു.അതിന...