ശ്രീ മഹാലക്ഷ്മീ ധ്യാൻയോഗ്

1.ഗുരുവന്ദനം (ശിരസിൽ സംഘടന മുദ്ര പിടിച്ച് കൊണ്ട് ചെല്ലുക ) വന്ദേഗുരുപദദ്വന്ദം അവാങ്ങ്മനസ ഗോചരം രക്തശുക്ളപ്രഭാമിശ്രം അതർക്യം ത്രൈപുരം മഹാ: 2. ആസനപൂജ - ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി ഇരിപ്പിടം തൊട്ട് കൊണ്ട് ജപിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക "പൃഥ്വീ ത്വയാ ധൃതാ ലോകാ ദേവീത്വം വിഷ്ണുനാ ധൃതാ ത്വാം ച ധാരയമാം ദേവീ പവിത്രം കുരു ച ആസനം" വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക 3. ആത്മപൂജ - ഇരു കൈകളാലും ദേഹം മുഴുവൻ താഴെ നിന്ന് മേലോട്ട് തലോടിക്കൊണ്ട് ചെയ്യുക , ഷഡ്ചക്രങ്ങളിലും ഊർജ്ജം നിറഞ്ഞതായി ഭാവിക്കുക ) ദേഹോ ദേവാലയ പ്രോക്താ ജീവോ ദേവ സനാതന ത്യജേത് അജ്ഞാൻനിർമ്മാല്യം സോഹം ഭാവേന പുജയേത് 4.കരന്യാസ പഞ്ചഭൂതങ്ങളും ശുദ്ധമാകുന്നു എന്ന് ഭാവിച്ച് പെരുവിരൽ മുതൽ ചെറുവിരൽ വരെയും കൈപത്തി മുഴുവനായും തലോടുക ഓം അംഗുഷ്ഠാഭ്യാം നമഃ ഓം തർജ്ജനീഭ്യാം സ്വാഹാ ഓം മധ്യമാഭ്യാം വഷട് ഓം അനാമികാഭ്യാം ഹ...