Posts

Showing posts from February, 2023

sreevidyopasana kaalyakrithyam

Image
കാല്യകൃത്യം (എഴുന്നേറ്റ ഉടനെ കിടക്കയിൽ ഇരുന്ന് തൊഴുതു കൊണ്ട് ചൊല്ലുക)  ഓം ഐം ഹ്രീം ശ്രീം ശ്രീമദ് സദ്ഗുരു പരബ്രഹ്മചിന്മഹസേ നമഃ  ശ്രീനാഥാദി ഗുരുത്രയം ഗണപതിം പീഠത്രയം ഭൈരവം സിദ്ധൗഘം വടുകത്രയം പദയുഗം ദൂതിക്രമം മണ്ഡലം വീരാദ്യഷ്ട ചതുഷ്‌കഷഷ്ടി നവകം വീരാവലീ പഞ്ചകം ശ്രീമൻ മാലിനി മന്ത്രരാജ സഹിതം വന്ദേ ഗുരോർമ്മണ്ഡലം  സഹസ്രദളപങ്കജേ സകലശീതരശ്മി പ്രഭം വരാഭയകരാംബുജം വിമലഗന്ധപുഷ്പാംബരം പ്രസന്നവദനേക്ഷണം സകലദേവതാരൂപിണം സ്മരേച്ഛിരസി ഹംസഗം തദഭിധാനപൂർവ്വം ഗുരും  പാദുകാപഞ്ചക സ്തോത്രം  ബ്രഹ്മരന്ധ്രസരസീരുഹോദരേ നിത്യലഗ്നമവ ദാദമത്ഭുതം കുണ്ഡലീവിവരകാണ്ഡമണ്ഡിതം ദ്വാദശാർണ്ണസരസീരുഹം ഭജേ  തസ്യ കന്ദളിതകർണ്ണികാപുടേ ക്‌ഌപ്തരേഖമകഥാദിരേഖയാ കോണലക്ഷിതഹളക്ഷമണ്ഡലീം  ഭാവ ലക്ഷ്യമബലാലയം ഭജേ  തത്പുടേ പടുതടിത്കഡാരിമ  സ്പർദ്ധമാനമണി പാടലപ്രഭം  ചിന്തയാമി ഹൃദി ചിന്മയം വപുർ നാദബിന്ദുമണിപീഠമണ്ഡലം  ഊർദ്ധ്വമസ്യ ഹുതഭുക് ശിഖാ ത്രയം തദ്വിലാസപരി ബൃംഹണാസ്പദം വിശ്വഘസ്മരമഹച്ചിദോത്ക്കടം വ്യാമൃശാമി യുഗമാദിഹംസയോഃ തത്ര നാഥചരണാരവിന്ദയോഃ കുങ്കുമാസവപരീമരന്ദയോഃ ദ്വന്ദ്വബിന്ദുമകരന്ദശീതളം മ...

ഭാവനോപനിഷത്

Image
ഭാവനോപനിഷത്ത് - സൂത്രങ്ങൾ 1. ശ്രീ ഗുരുഃ സർവകാരണഭൂതാ ശക്തിഃ 2. തേന നവരന്ധ്രരൂപോ ദേഹഃ 3. നവചക്രരൂപം ശ്രീചക്രം 4. വാരാഹീ പിതൃരൂപാ കുരുകുല്ലാ ബലിദേവതാ മാതാ 5. പുരുഷാർത്ഥാഃ സാഗരാഃ 6. ദേഹോ നവരത്നദ്വീപഃ 7. ത്വഗാദിസപ്തധാതുരോമസംയുക്തഃ 8. സങ്കല്പാഃ കല്പതരവസ്തേജഃ കല്പകോദ്യാനം 9. രസനയാ ഭാവ്യമാനാ മധുരാമ്ലതിക്തകടുകഷായ ലവണരസാഃ ഷഡൃതവഃ 10. ജ്ഞാനമർഘ്യം ജ്ഞേയം ഹവിർജ്ഞാതാ ഹോതാ ജ്ഞാതൃജ്ഞാനജ്ഞേയാനാമഭേദഭാവനം ശ്രീചക്രപൂജനം 11. നിയതിഃ ശൃംഗാരാദയോ രസാ അണിമാദയഃ 12. കാമക്രോധലോഭമോഹമദമാത്സര്യപുണ്യപാപമയാ ബ്രാഹ്മ്യാദ്യഷ്ട ശക്തയഃ 13. ആധാര നവകം മുദ്രാശക്തയഃ 14. പ്രഥിവ്യപ്തേജോവായ്വാകാശശ്രോത്രത്വക്ചക്ഷുജിഹ്വാഘ്രാണവാക്പാണിപാദപായൂപസ്ഥാനി മനോവികാരഃ കാമാകർഷിണ്യാദി ഷോഡശ ശക്തയഃ 15. വചനാദാനഗമന വിസർഗാനന്ദഹാനോപാദാനോപേക്ഷാഖ്യ ബുദ്ധയോനംഗകുസുമാദ്യഷ്ടൌ 16 അലംബുസാ കുഹൂർവിശ്വോദരാ വാരണാ ഹസ്തിജിഹ്വാ യശോവതി പയസ്വിനീ ഗാന്ധാരീ പൂഷാ ശംഖിനീ സരസ്വതീഡാ പിംഗലാ സുഷുമ്നാ ചേതി ചതുർദശ നാഡ്യഃ സർവസംക്ഷോഭിണ്യാദി ചതുർദശ ശക്തയഃ 17.  പ്രാണാപാനവ്യാനോദാനസമാനനാഗകൂർമകൃകര ദേവദത്തധനഞ്ജയാ ദശ വായവാസർവസിദ്ധിപ്രദാദി ബഹിർദ്ദശാരദേവതാഃ 18. ഏതദ്വായുസംസർഗ...

ശ്രീനാഥാദി ഗുരുത്രയം

Image
ശ്രീനാഥാദി ഗുരുത്രയം ശ്രീനാഥാദി ഗുരുത്രയം ഗണപതിം പീഠത്രയം ഭൈരവം സിദ്ധൗഘം വടുകത്രയം പദയുഗം ദുതിക്രമം മണ്ഡലം വീരാദൃഷ്ട ചതുഷ്‌കഷഷ്ടി നവകം വീരാവലീ പഞ്ചകം ശ്രീമൻ മാലിനി മന്ത്രരാജ സഹിതം വന്ദേ ഗുരോർമ്മണ്ഡലം ഇതാണ് ഗുരുപാദുകയുടെ ഷഡാമ്നായ സ്വരൂപം. ഇതിൽ  പൂർവാമ്നായം "ശ്രീനാഥാദി ഗുരുത്രയം"  സ്വരൂപനിരൂപണ ഹേതുവായ ഗുരു, സ്വച്ഛ പ്രകാശ വിമർശ ഹേതു ആയ പരമഗുരു, സ്വാത്മാരാമപഞ്ജരവിലീന തേജസ്സായ പരമേഷ്ഠിഗുരു "ഗണപതിം" മഹാഗണപതി തുടങ്ങിയ 8 ഗണപതി മന്ത്രങ്ങൾ "പീഠത്രയം" - കാമഗിരി, പുർണഗിരി, ജലന്ധര പീഠങ്ങൾ എന്നിവയും ശുദ്ധവിദ്യ മുതൽ പ്രത്യംഗിര വരെ ഉള്ള ദേവതകളും പൂർവാമ്നായത്തിലും  ദക്ഷിണാമ്നായം "ഭൈരവം" മഹാമന്ഥാന ഭൈരവൻ മുതൽ ഡമരഭാസ്കര ഭൈരവൻ വരെ. "സിദ്ധൗഘം" മഹാദുർമനാംബാ മുതൽ ശാലിനാംബാ വരെ "വടുകത്രയം" സ്കന്ദ, ചിത്ര, വിരിഞ്ജ വടുകന്മാർ "പദയുഗം"  പ്രകാശ വിമർശ പാദുകങ്ങൾ എന്നിവയും സൗഭാഗ്യ വിദ്യ മുതൽ അഘോരം വരെ ഉള്ള ദേവതകളും ദക്ഷിണാമ്നായത്തിലും പശ്ചിമാമ്നായം "ദൂതിക്രമം" യോന്യംബാദൂതി മുതൽ പദ്മയോനി സിദ്ധനാദാംബാദൂതി വരെ  "മണ്ഡലം" വ...

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം

Image
ശ്രീവിദ്യ -  സമ്പ്രദായം, ചരിത്രം,  വികാസം, പ്രയോഗം വേദങ്ങളും ആഗമങ്ങളും രണ്ടു വ്യത്യസ്തങ്ങളായ ധാരകളായി ഭാരതീയ  സംസ്കൃതിയെ പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു. വ്യത്യസ്തങ്ങളായ പാതകളാണെങ്കിലും പരസ്പര വിരുദ്ധത ആരോപിക്കാൻ പറ്റാത്ത ഒരു അടുപ്പം ഇവ തമ്മിൽ ഉണ്ട് എന്ന് നമുക്കു കാണാം. ഈ അടുപ്പത്തിനു കാരണം തിരഞ്ഞു പോയാൽ അതു ചെന്നെത്തുക ഇവ രണ്ടും ആരംഭിച്ചിരിക്കുന്നത് ഒരു പൊതു ബിന്ദുവിൽ ആണ് എന്ന അറിവിലാണ്. ഏതാണാ പൊതു ബിന്ദു? ശ്രുതി രണ്ടായി പിരിഞ്ഞു വൈദികം എന്നും ലൗകികം എന്നും ഹാരിതൻ ഹാരീത സംഹിതയിൽ  പറഞ്ഞതും ലൗകികം തന്നെ  താന്ത്രികം എന്നു കുല്ലൂകഭട്ടൻ പറഞ്ഞതും കാണുമ്പോൾ ശ്രുതി വിജ്ഞാനീയത്തിന്റെ രണ്ടു പാതകളാണ് ഇവ രണ്ടും എന്ന് കാണാൻ നമുക്ക് സാധിക്കും. അങ്ങനെ വരുമ്പോൾ എന്താണു ശ്രുതി എന്ന ചോദ്യം നമുക്കുള്ളിൽ ഉണ്ടായി വരുന്നു , കാരണം ആ ശ്രുതിയാണു  നേരത്തെ സൂചിപ്പിച്ച പൊതു ബിന്ദു . വേദമാകട്ടെ തന്ത്രമാകട്ടെ  ജനിച്ചതും വളർന്നതും സൈന്ധവ നാഗരികതയുടെയും ഉർവരതാ സംസ്കൃതിയുടെയും പോഷണമേറ്റ ശാദ്വല പുളിനങ്ങളിൽ ആണ് . വേദ നദിയിലൂടെയും തന്ത്ര നദിയിലൂടെയും ഒഴുകിയ ജലം ശ്രുതി...