കേരളവും കാളിയും

കേരളവും കാളിയും ശ്രീ വിദ്യയും ഇന്ന് പലയിടത്തും ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയമാണ് ധർമ്മ ദേവതയെ വെടിഞ്ഞ് പലരും ശ്രീ വിദ്യയുടെ പുറകെ പോകുന്നു, ശ്രീ വിദ്യ പരദേശി വിദ്യ എന്നും എല്ലാം, എന്നാൽ ഇതിൻ്റെ നിജ സ്ഥിതിയെപ്പറ്റി ഒന്ന് വിചിന്തനം ചെയ്യാം , തന്ത്രത്തിൽ സർവ്വ പ്രാധാന്യമേറിയ വിദ്യകളിൽ രണ്ടെണ്ണം ഒന്ന് ശ്രീയും മറ്റൊന്ന് കാളിയുമാണ് തന്ത്രം വ്യക്തമായി പഠിച്ചാൽ മനസ്സിലാകും ഈ രണ്ടു വിദ്യകളിൽ അന്തർലീനമായാണ് മറ്റുള്ള ദശ മഹാ വിദ്യകളും ഉപ വിദ്യകളും. അതിനാൽ ശാക്ത മാർഗ്ഗത്തിൽ പ്രധാനമായി രണ്ട് കുലങ്ങൾ പറയുന്നു ഒന്ന് ശ്രീ കുലം - ശ്രീ വിദ്യാ അധിഷ്ഠിതം മറ്റെന്നു കാളി കുലം - മഹാ കാളി അധിഷ്ഠിതം എന്നാൽ ഒരേ ഒരു ചിത് ശക്തിയുടെ മുഖ്യ രണ്ട് രൂപ ഭേദമാകുന്നു കാളിയും ശ്രീയും "കാളികാ ദ്വിവിധ പ്രോക്താ കൃഷ്ണാ രക്താ പ്രഭേദതാ ,കൃഷ്ണാ തു ദക്ഷിണാ പ്രോക്താ രക്താതു സുന്ദരി മതാ " ശക്തി സംഗമ തന്ത്രം ആദി ശക്തി ചിന്മയ സ്വരൂപിണി കാളിയെ രണ്ടായി പറയപ്പെടുന്നു ഒന്ന് കൃഷ്ണ ശക്തിയായ കാളിയും രണ്ട് രക്ത ശക്തിയായ സുന്ദരി അഥവാ ത്രിപുര സുന്ദരിയും രണ്ടും ഒന്നാണ് രൂപ ഭാവ മാർഗ്ഗ ഭേദം മാത്രം ആണ് വ്യത്യാസം ...