meera
*ഓഷോ മീരയെക്കുറിച്ച് സംസാരിക്കുന്നു* ആദ്യം, മീരയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ. മീരയുടെ കൃഷ്ണനോടുള്ള സ്നേഹം, മീരയിൽ നിന്നല്ല തുടങ്ങിയത്. സ്നേഹത്തിന്റെ അത്തരമൊരു അപൂർവ്വമായ ഭാവം ആ രീതിയിൽ ആരംഭിക്കാൻ കഴിയുകയുമില്ല. ഈ കഥ പഴയതാണ് . ഈ മീര കൃഷ്ണനോടൊപ്പമുണ്ടായിരുന്ന ഗോപികമാരിൽ ഒരാളാണ്. മീര തന്നെ അത് പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷേ അതിന് ചരിത്രപരമായ തെളിവുകളില്ലാത്തതിനാൽ പണ്ഡിതന്മാർ അത് അംഗീകരിച്ചിട്ടില്ല. മീര പറയുന്നു, " കൃഷ്ണന്റെ സമയത്തിൽ ഞാൻ അദ്ദേഹത്തിന്റെ ഒരു ഗോപികയായിരുന്നു . എന്റെ പേര് ലളിത എന്നായിരുന്നു . ഞാൻ വൃന്ദാവനത്തിൽ കൃഷ്ണനോടൊപ്പം നൃത്തം ചെയ്തു, ഞാൻ കൃഷ്ണനോടൊപ്പം പാടി. ഈ സ്നേഹം പുരാതനമാണ്." "ഈ സ്നേഹം പുതിയതല്ല" എന്ന് മീര തറപ്പിച്ചു പറയുന്നു. പണ്ഡിതന്മാർ ശരിയല്ലെന്നും, മീര പറഞ്ഞത് ശരിയാണെന്നും വ്യക്തമാകുന്ന വിധത്തിൽ, തുടക്കത്തിൽ തന്നെ മീരയുടെ ജീവിതത്തിൽ അത് പ്രവേശിച്ചു. മീര പറയുന്നത് ഞാൻ അംഗീകരിക്കുന്നു. സത്യവും അസത്യവും അളക്കാൻ എനിക്ക് താൽപര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം, അത് ചരിത്രമാണോ അല്ലയോ എന്നുള്ളത് അർത്ഥശൂന്യമാണ്. മീര പറയുന്നു- ഞാൻ യോജിക്കുന്നു. മീര സ...